രചന: റിയ അജാസ്
എടി ഉരുംമ്പെട്ടവളെ നീ കോളേജിൽ അഴിഞ്ഞാടി നടന്നിട്ട് അല്ലെടീ ഇന്ന് ഈ കുടുംബത്തിന് ഈ ഗതി വന്നത്….
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാ ഈ മനുഷ്യനോട്…. പഠിപ്പ് നിർത്തി വീട്ടിലിരുത്താൻ… അന്നേരം അപ്പന് മോളെ പഠിപ്പിച്ച് കളക്ടർ ആക്കണം…..എന്നിട്ട് ഇപ്പോൾ എന്തായി ഇവളുടെ ദുർനടപ്പ് കാരണം കുടുംബത്തിൻറെ ഉള്ള മാനം കൂടി പോയി ….
ഈ എരണം കെട്ടവൾ കെട്ടാ ചരക്കായി ഈ മുലയിലിരിക്കുമ്പോൾ എന്റെ മക്കളുടെ ഭാവി എന്താകും ഭഗവാനേ…..
ഗായത്രിയുടെ തലവെട്ടം കണ്ടപ്പോഴേ അസഭ്യം പറച്ചിലും ശാപവാക്കുകളും ചെറിയമ്മ തുടങ്ങി …..
മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഗായത്രി തിരികെ വീട്ടിലേക്ക് എത്തിയതാണ് ….
ഗായത്രി കാണാൻ അതി സുന്ദരിയായിരുന്നു… പഠിക്കാൻ അതിലും മിടുക്കിയായിരുന്നു …. അച്ഛൻ സാധാരണ ഒരു സർക്കാർ ആഫീസിലെ പിയൂണാണ്…. ഗായത്രിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മ മരിച്ചതാണ് ….
അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു.. അതിൽ ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികൾ ഉണ്ട്…
അച്ഛന് ജന്മനാൽ കാലിന് അൽപം സ്വാധീന കുറവുണ്ട്.ഒരു അയ്യോ പാവം മനുഷ്യൻ. അതുകൊണ്ടുതന്നെ ചെറിയ അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്.
ചെറിയ അമ്മയ്ക്ക് ഇവളോടുള്ള ഇഷ്ടക്കേടുകൾ വളരുന്തോറും അവളുടെ ജീവിതത്തെ അവിടെ നരകതുല്യം ആക്കിത്തീർത്തു …
എന്നാലും പഠിത്തത്തിൽ അവൾ ഒരിക്കലും പുറകോട്ട് പോയില്ല ….ഡിഗ്രി കഴിയുമ്പോൾ സ്കോളർഷിപ്പോടു കൂടി വിദേശത്ത് പോയി പഠിക്കണം…..ഡോക്ടറേറ്റ് എടുക്കണം അതായിരുന്നു അവളുടെ
ആഗ്രഹം ….
ഒരു ചെറിയ ഗ്രാമമായിരുന്നു ഗായത്രി യുടേത് …..അവളുടെ കഥ അറിയുന്ന ആളുകൾ ആയിരുന്നു അവിടെ ഏറെയും …..
അതുകൊണ്ടുതന്നെ ആ നാട്ടിൽഎല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായിരുന്നു….
ആയിടക്കാണ് അവരുടെ നാട്ടിലേക്ക് ഒരു സ്കൂൾ മാഷും കുടുംബവും താമസം മാറി വരുന്നത്…….
മാഷിൻറെ മൂത്തമകൻ രാഹുലിന് അവളോട് തോന്നിയ പ്രണയമായിരുന്നു അവളുടെ ജീവിതം മാറ്റിമറിച്ചത്…..പലവട്ടം അവൾ അതിനെ എതിർത്ത് സംസാരിച്ചെങ്കിലും തടസ്സം പറഞ്ഞെങ്കിലും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല….
പിന്നീട് അത് ഭീഷണിയിലേക്കുo വഴി തടയലിലേക്കു o എത്തിയപ്പോൾ…..ഒരുദിവസം ഗായത്രി കോളേജിൽനിന്ന് ബസ്സിറങ്ങി രാഹുലിന്റെ വീട്ടിലേക്ക് നടന്നു …..
എത്ര കരഞ്ഞ് പറഞ്ഞിട്ടും രാഹുൽ പിൻ മാറാത്തത് കൊണ്ട് അവളുടെ അവസാനശ്രമമായിരുന്നു അത് …..
ഗായത്രി രാഹുലിൻറെ അച്ഛൻറെയും അമ്മയുടെയും കാലുപിടിച്ച് കരഞ്ഞ് അവളുടെ അവസ്ഥകൾ പറഞ്ഞു: :
ഇനിയെൻറെ വഴിയിൽ തടസ്സമായി രാഹുലിനോട് വരരുതെന്ന് പറയണo…..
ചെറിയമ്മ അറിഞ്ഞാൽ എൻറെ പഠനം അതോടെ അവസാനിപ്പിക്കും…. എന്റെ കരിയറാണ് എൻറെ സ്വപ്നം അത് നശിപ്പിക്കരുതെന്ന് രാഹുലിനോട് പറയണം…..
അവളുടെ കരച്ചിൽ കണ്ട് ആ അമ്മയുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….
ഇനി മേലിൽ ഞങ്ങളുടെ മോൻറെ ശല്യം മോൾക്ക് ഉണ്ടാവില്ല ….. മോൾ ധൈര്യമായി പൊയ്ക്കോ …..ഞങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം അവനെ…..രാഹുലിന്റെ അച്ഛൻ അവളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു ….
പിറ്റേദിവസം കോളേജിൽ നിന്നും വന്ന ഗായത്രിയുടെ മുന്നിൽ ….. ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ച് രാഹുൽ പ്രത്യക്ഷപ്പെട്ടു …….
പെട്ടെന്ന് അവനെ കണ്ട ഗായത്രി ഭയന്ന് പോയെങ്കിലും ….ധൈര്യം സംഭരിച്ച് ധൃതിയിൽ നടക്കാൻ തുടങ്ങി …..
ഗായത്രി നീ എങ്ങോട്ടാ ഇത്ര ധൃതിയിൽ….അവളുടെ കയ്യിൽ പിടുത്തമിട്ട് രാഹുൽ ചോദിച്ചു …..
രാഹുൽ പ്ലീസ് എന്നെ വിട്…..ആരെങ്കിലും കാണും എനിക്ക് പോണം …..അവൾ കരഞ്ഞുകൊണ്ട് രാഹുലിന്റെ മുന്നിൽ കൈകൂപ്പി…..
നീ ഇന്നലെ എൻറെ വീട്ടിൽ വന്ന് വലിയ ഷോ യായിരുന്നെന്ന് പറയണ കേട്ടല്ലോ……
എൻറെ അപ്പൻ അയാള് അല്ലേലും പണ്ടേ ഒരു ചാക്കോ മാഷ….തള്ളയാണെങ്കിൽ സെൻറിമെസിനും മോശമല്ല …..
തന്തയുടെ ഉപദേശം കൊണ്ടും തള്ളയുടെ കണ്ണീരും കണ്ട് നന്നാവാനായിരുന്നെങ്കിൽ ഞാൻ പണ്ടേ നന്നായി പോയേനെ മോളേ ഗായത്രി …..
അത് കൊണ്ട് ഇന്നലത്തെ മോളുടെ പെർഫോമൻസ് വെറുതെയായി പോയി …..
എന്തായാലും ഞാൻ നിന്നെ വിട്ടു ….അതിനൊപ്പം ഞാൻ മോഹിച്ച നിൻറെ ഈ സൗന്ദര്യം ഉണ്ടല്ലോ …..അതുകൂടി ഞാൻ ഇങ്ങ് എടുക്കുവ …..
രാഹുൽ പ്ലീസ് …. പ്ലീസ് … എന്നെ വിട്ടേക്ക് …..
ഗായത്രി നീ പേടിക്കണ്ട ….നിന്നെ ഞാൻ ഒന്നും ചെയ്യില്ല …..ഇത് കണ്ടോ നീ…..ആസിഡാ …..എനിക്ക് തരാൻ നിനക്ക് മടിയുള്ള ഈ സൗന്ദര്യം ഇനി നിനക്ക് വേണ്ട ഗായത്രി ……. അത് മാത്രമല്ല എനിക്ക് കിട്ടാത്ത നിൻറെ സൗന്ദര്യം ഇനി ആരും കാണുകയും വേണ്ട …..
രാഹുൽ കയ്യിൽ കരുതിയിരുന്ന ഒരു കുപ്പി ആസിഡ് ഗായത്രിയുടെ മുഖത്തേക്ക് ഒഴിച്ചു …..
ബോധം തെളിയുമ്പോൾ ഗായത്രി ആശുപത്രിക്കിടക്കയിലായിരുന്നു …..നീണ്ട മൂന്നു മാസങ്ങൾ ……
*********************
രാത്രി കയ്യിൽ കുറച്ച് പൊടിയരികഞ്ഞിയുമായി അച്ഛൻ റൂമിലേക്ക് കടന്ന് വന്നു…..ഗായത്രി എഴുന്നേൽപ്പിച്ച് തലയിണയിൽ ചാരിയിരുത്തി ….
മോളെ ….അച്ഛൻ മോളോട് ഒരു കാര്യം പറയട്ടെ ::കഞ്ഞി സ്പൂൺ കൊണ്ട് കോരി കൊടുക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു …..
ചോദിക്ക് അച്ഛാ എന്തിനാ മുഖവുര…..
മോള് ആശുപത്രിയിൽ ആയിരുന്ന സമയത്ത് രണ്ടുമൂന്നു തവണ രാഹുലിന്റെ അച്ഛൻ വിളിച്ചിരുന്നു …..മോൾക്ക് സമ്മതമാണെങ്കിൽ രാഹുലിനെ കൊണ്ട് മോളെ വിവാഹം കഴിപ്പിക്കാ െമന്ന് പറഞ്ഞു …..
എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു …..
അച്ഛൻ ഒന്നും പറഞ്ഞില്ല മോളെ …..മോളോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു…..അച്ഛൻ അറിയാം മോൾക്ക് അത് അംഗീകരിക്കാൻ പറ്റില്ല എന്ന് ……എന്നാലും ഈ നരകത്തിൽ എത്രനാള്ളാണ് ….. മോൾ ഇങ്ങനെ മനസ്സും ശരീരവും നീറി…..
എനിക്ക് ശരിക്കൊന്ന് ആലോചിക്കണം…. ഈയൊരു രാത്രി അച്ഛൻ എനിക്ക് സമയം താ….
മോള് ആലോചിച്ചോ…. തീരുമാനം അച്ഛനെ സങ്കടപ്പെടുത്തുന്നത് ആവരുത്….
ആ രാത്രി ഗായത്രിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല …..ആ രാത്രി മുഴുവൻ അവൾ ആലോചിച്ചു:
വെളുപ്പിന് ഒരു ഗ്ലാസ് കട്ടൻ കാപ്പിയുമായി മ അച്ഛൻ വന്നു ….അച്ഛൻ ചോദിക്കുന്നതിന് മുൻപേ അവൾ പറഞ്ഞു …..
അച്ഛാ …..രാഹുലിന്റെ അച്ഛനോട് പറഞ്ഞെക്ക് ഈ വിവാഹത്തിന് എനിക്ക് സമ്മതമാണെന്ന് ……
മോളെഅച്ഛനോട് ദേഷ്യം തോന്നല്ലേ ……അച്ഛന് വേറെ നിവർത്തിയില്ല …നിൻറെ അമ്മ ഉണ്ടായിരുന്നെങ്കിൽ എൻറെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു……അച്ഛൻ നിസ്സഹായനാണ് ……അച്ഛൻ ഗായത്രിക്ക് മുന്നിൽ കൈകൾ കൂപ്പി…
സാരമില്ല അച്ഛാ …..എനിക്കറിയാം അച്ഛൻറെ അവസ്ഥ ….. അച്ഛൻ അവരോട് പറഞ്ഞോളൂ എനിക്ക് പൂർണ്ണ സമ്മതമാണ്.
കുറച്ചു കഴിഞ്ഞ് അച്ഛൻ റൂമിലേക്ക് വന്നു …
വൈകിട്ട് രാഹുലിന്റെ അച്ഛനും അമ്മയും വരുന്നുണ്ട് മോളെ കാണാൻ ..വൈകിട്ട് അവർ വന്നു
അവരുടെ സംസാരത്തിൽ നിന്നും ഗായത്രിക്ക് മനസ്സിലായി ….രാഹുലിന് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമല്ലെന്ന്…..ഒരു പരീക്ഷണം പോലുള്ള വിവാഹം……പരീക്ഷണം വിജയിച്ചില്ലെങ്കിൽ സ്വന്തം മോളായി സംരക്ഷിച്ച് കൊള്ളമെന്ന് …..
പാപിയായ ഒരു മോന് ജന്മം കൊടുത്തതിന് ഉള്ള പ്രായചിത്തം …..അതായിരുന്നു ഈ വിവാഹം കൊണ്ട് അവർ ഉദ്ദേശിച്ചത് …..
ഒരു മാസത്തിനുള്ളിൽ വളരെ ലളിതമായ ചടങ്ങിൽ അമ്പലത്തിൽ വെച്ച് താലികെട്ടി …..
ആദ്യരാത്രിയിൽ ഒരു ഗ്ലാസ്സ് പാലുമായി മണിയറയിലേക്ക് ചെന്ന ഗായത്രിയെ കണ്ട് രാഹുൽ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു …..
നിന്നെ ആരാണ് ഈ കോലത്തിൽ ഇങ്ങോട്ട് കയറ്റി വിട്ടത്:സെറ്റ് സാരിയും മുല്ലപ്പൂവും പാലുഠ ആതിരാത്രി ആഘോഷിക്കാൻ വന്നതാണോ നീ ……
അമ്മയെ വിളിക്ക് …..നിന്നെ ഇങ്ങോട്ട് കെട്ടിയെടുക്കണ കാര്യം പറഞ്ഞപ്പോളെ ഞാൻ അവർ രണ്ടുപേരോടുo പറഞ്ഞതാണ് എന്റെ കൺ മുന്നിൽ പോലും നീ വന്ന് പോകരുതെന്ന് ….എന്നിട്ട് ഇപ്പോ സെറ്റ് സാരിയും ചുറ്റിച് കൈയിൽ പാലും കൊടുത്ത് പറഞ്ഞ് അയച്ചിരിക്കുന്നു …..
അമ്മേ ….രാഹുൽ ഉറക്കെ വിളിച്ചു …..
രാഹുൽ പ്ലീസ് ….. ഞാനൊന്ന് പറയുന്നത് കേൾക്ക് ….
രാഹുൽ എനിക്കറിയാം ഈ വിവാഹത്തിന് നിനക്ക് താല്പര്യം ഇല്ലായിരുന്നു എന്ന്…..ഇത് വെറുമൊരു നാടകമ െണന്ന് …..
രാഹുലിൻറെ അച്ഛനും അമ്മയും എന്നെ കാണാൻ വന്ന ദിവസം അവരുടെ വാക്കുകളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞതാണ് അത്…..
പാപിയായ മകൻ ചെയ്ത പാപത്തിന് ജന്മം കൊടുത്ത മാതാപിതാക്കൾ ചെയ്യുന്ന പ്രായശ്ചിത്തം ….നിൻറെ താലിയുടെ മറവിൽ എന്നെ മകളായി ദത്തെടുത്തത് …..
പക്ഷേ രാഹുൽ നിൻറെ താലിയുടെ ഔദാര്യത്തിൽ ഈ വീട്ടിൽ കഴിയാനല്ല രാഹുൽ ഞാൻ ഈ നാടകത്തിന് കൂട്ടുനിന്നത് …
നിന്നോട് ഞാൻ പണ്ട് ഒരുപാട് തവണ പറഞ്ഞിട്ടില്ലേ വിദേശത്ത് പോയി പഠിക്കാനുള്ള എൻറെ ആഗ്രഹത്തെ പറ്റി സ്വപ്നങ്ങളെ പറ്റി ….. അതിലേക്ക് എനിക്ക് എത്തണം അതിന് എന്റെ വീട് പറ്റില്ല ….ചെറിയമ്മ സമ്മതിക്കില്ല …..
രാഹുൽ എനിക്ക് രണ്ടാഴ്ച സമയം തരണം …അതിനുള്ളിൽ എനിക്ക് കയറി പോകാൻ പറ്റും….. അത് വരെ താൽക്കാലികമായ ഒരിടം എനിക്ക് വേണം രാഹുൽ …..പ്ലീസ് ….
രാഹുൽ ഇത് ആർക്കുമറിയില്ല …..എൻറെ അച്ഛന് പോലും ….ഞാനും രാഹുലും അല്ലാതെ ഇനി മറ്റാരും ഇത് അറിയാനും പാടില്ല …
ഒക്കെ ….രണ്ടാഴ്ച സമയം ….അത്ര മാത്രം അതിനുള്ളിൽ നീ ഇവിടുന്ന് ….. പോയ്ക്കൊള്ളണം ….
മം
രാഹുൽ ജഗ്ഗിൽ ടേബിളിലിരുന്ന വെള്ളമെടുത്ത് ഒറ്റയടിക്ക് കുടിച്ചിട്ട് കട്ടിലിലേക്ക് കമിഴ്ന്ന് കിടന്നു …..
രാത്രി ഒരു രണ്ടുമണിയോട് അടുത്തിട്ട് ഉണ്ടാവും …..
രാഹുൽ ……രാഹുൽ …..ഗായത്രിയുടെ വിളി കേട്ടാണ് രാഹുൽ ഉറക്കത്തിൽ നിന്നും ഉണരാൻ ശ്രമിച്ചത് …കണ്ണുകൾ പിന്നെയും കൂപി അടയും പോലെ …..
കണ്ണ് തുറക്കൂ രാഹുൽ …..ഞാൻ പറയുന്നതൊന്നു കേൾക്ക് ……കണ്ണ് തുറക്കാൻ പ്രയാസമുണ്ടാകും രാഹുൽ ……നീ കുടിച്ച വെള്ളത്തിൽ ഞാൻ ചെറിയ ഡോസിൽ ഉറക്കഗുളിക ചേർത്തിട്ട് ഉണ്ടായിരുന്നു ….
അത് സാരമില്ല …..ഇനി ഞാൻ പറയാൻ പോകുന്നത് കേൾക്കുമ്പോൾ നിൻറെ കണ്ണുകൾ താനേ തുറന്നു കൊള്ളൂo……
ഗായത്രിയുടെ സംസാരം കേട്ട് രാഹുൽ കണ്ണുതുറന്നു നോക്കുമ്പോഴാണ് അറിയുന്നത് …… തന്റെ കൈകാലുകൾ രണ്ടും കട്ടിലിലേക്ക് വലിച്ച് മുറുക്കി കെട്ടിയിരിക്കുന്നു ….. വായിൽ വലിയ ബാൻഡേജും സെല്ലോ ടേപ്പുo ഒട്ടിച്ചിരിക്കുന്നു …..അനങ്ങാൻ വയ്യാത്ത അവസ്ഥ ……
രാഹുൽ ഇപ്പോൾ എന്തു തോന്നുന്നു …..ഉറക്കെ കരയാൻ തോന്നുന്നില്ലേ ….അലറി വിളിക്കാൻ തോന്നുന്നില്ലേ…..ആ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നി െല്ല…..
ഇതായിരുന്നു 18 വർഷം എൻറെ അവസ്ഥ ….. ആ അവസ്ഥയിൽ നിന്നും രക്ഷപ്പെടാനായിരുന്നു പഠിച്ച് ഒരു ജോലി വാങ്ങാൻ ആഗ്രഹിച്ചത് …. അത് അല്ലാതെ സൗന്ദര്യം കൊണ്ട് എങ്ങും ഓടി പോകാനായിരുന്നില്ല ….
നീ എന്ത വിചാരിച്ചേ ……ഒരു കുപ്പി ആസിഡും കൊണ്ട് നീ എൻറെ മുഖത്തിന്റെ സൗന്ദര്യത്തെ കഴുകി കളഞ്ഞപ്പോൾ …… എന്റെ എല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഞാൻ ആത്മഹത്യ ചെയ്യുമെന്നണോ….
എന്നാൽ നിനക്ക് തെറ്റി രാഹുൽ ……നീ ഇത് കണ്ടോ …..ഇന്ന് നാലുമണിക്കത്തെ ഫ്ലൈറ്റിൽ യുഎസിന് പോകാനുള്ള പാസ്പോർട്ട് വിസയുംമാണ് …..
പക്ഷേ പോകുന്നതിനു മുന്നേ എനിക്കിവിടെ ചിലതൊക്കെ ചെയ്തുതീർക്കാനുണ്ട് …..നിന്നെ കൊല്ലണം എന്നുള്ളത് ആശുപത്രിയിൽ വെച്ച് ഞാൻ തീരുമാനിച്ചതായിരുന്നു …..
പക്ഷേ അതിൽ ഞാൻ സാറ്റിസ്ഫൈഡ് ആയിരുന്നില്ല രാഹുൽ …..ഞാൻ അനുഭവിച്ചത് ഒന്നും നീ അനുഭവിക്കാതെ പെട്ടെന്ന് നീ അങ്ങ് തീർന്ന് പോയാൽ അതിൽ എന്താ ഒരു ത്രില്ല് …..
ദൈവം എൻറെ കൂടെയാണ് രാഹുൽ …..അത് കൊണ്ടാണല്ലോ ഈ വിവാഹക്കാര്യം പറഞ്ഞ് നിൻറെ അച്ഛന് എൻറെ അച്ഛനെ വിളിക്കാൻ തോന്നിയത് …..
നാടകമാണെന്ന് അറിഞ്ഞിട്ടും നീയും അതിന് അനുവാദം കൊടുത്തത് …..
ഇത് കണ്ടോ രാഹുൽ നീ ….നിനക്ക് അറിയായിരിക്കുo….. ആസിഡാണ് …..
ഞാൻ വെറെ ഒന്നും ചെയ്യില്ല രാഹുൽ ‘ ….അന്നു നീ എൻറെ മുഖത്ത് ഒഴിച്ചത് പോലെ കുറച്ച് നിൻറെ മുഖത്ത് ഞാനും ഒഴിക്കും …..
നിൻറെ പ്രണയം നിരസിച്ചതിന് നീ എനിക്ക് തന്ന ശിക്ഷയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീയും അറിയേണ്ട രാഹുൽ ….. അറിയണം …..
പിന്നെ ഞാൻ അനുഭവിച്ചത് അത്രയും നീ അനുഭവിക്കേണ്ടി വരില്ല …ചികിത്സിക്കാൻ വേണ്ട പണം മുണ്ട്….ശുശ്രൂഷിക്കാനും സാന്ത്വനിപ്പിക്കാനും സ്നേഹമുള്ള ഒരു അച്ഛനും അമ്മയും മുണ്ട് …..
ഇതൊന്നും എനിക്കില്ലായിരുന്നു …..അതുകൊണ്ട് തന്നെ എൻറെ പ്രയാസങ്ങൾ നിനക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും…..
നിന്നെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ …..പലരും എന്നോട് ചോദിച്ച ചോദ്യമാണ് ……അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതല്ലേ എന്ന്…..പക്ഷേ അവർക്കാർക്കും ഞാൻ മറുപടി കൊടുത്തില്ല ……നാളെ നേരം പുലരുന്നത് അവർക്കുള്ള മറുപടിയും ആയിട്ടായിരിക്കും ……
ഇത്രയും പറഞ്ഞ് ….ഗായത്രി അവളുടെ കയ്യിലിരുന്ന ആസിഡ് അവൻറെ മുഖത്തെക്ക് ഒഴിച്ചു.
വാതിൽ മെല്ലെ ചാരി പുറത്തേക്കിറങ്ങി …..മുൻവശത്തെ വാതിൽ തുറന്ന് ഇരുട്ടിലൂടെ എയർപോർട്ട് ലക്ഷ്യമാക്കി അവൾ നടന്നു …..