ഇനി നീ എന്നേ കല്യാണം കഴിച്ചു എന്ന് വിചാരിച്ചോ. നമ്മൾ രണ്ടും നടക്കുമ്പോൾ…

നിന്നോളം

രചന: Vaiga Lekshmi

“”കുറേ ആയില്ലേ ഏട്ടാ ഞാൻ ഇങ്ങനെ പുറകിൽ നടക്കുന്നു… ഒന്ന് മിണ്ടി കൂടെ??? നിങ്ങൾ ലീവിന് വരുന്നത് നോക്കി ഇരിയ്ക്കുന്ന ഞാൻ മണ്ടി…”” അത് പറയുമ്പോൾ ദേഷ്യവും വിഷമവും കൂടി കലർന്ന വികാരം ആരുന്നു അവൾക്ക്…

“”ഞാൻ പറഞ്ഞോ??? ഒരിക്കൽ എങ്കിലും ഞാൻ പറഞ്ഞോ അമ്മു നിന്നോട് എന്നേ കാത്തിരിക്കാൻ??? നിന്നെ എനിക്ക് ഇഷ്ടം ആണെന്ന്??? എത്ര പറഞ്ഞാലും അതൊന്നും ഒരിക്കലും മനസിലാകില്ല എന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യണം????””

“”ഒരു പ ട്ടിയെ പോലെ ഞാൻ പുറകിൽ നടന്നിട്ടും ഏട്ടന് എന്നോട് ഒരു ഫീലിംഗ്സ് ഉം തോന്നിയിട്ടില്ലേ????””

“”തോന്നിയിട്ടില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്… അത് എന്താ എന്നു അറിയുമോ… പുച്ഛം, വെറുപ്പ്… തുടങ്ങിയ എല്ലാ ഫീലിംഗ്സ് ഉം എനിക്ക് നിന്നോട് തോന്നിയിട്ടുണ്ട്… ഒരാണിന്റെ പുറകിൽ ഇങ്ങനെ നടക്കാൻ നിനക്ക് നാണം ഇല്ലേ??? നീ കാരണം ഇപ്പോൾ എനിക്ക് whatsapp, instagram ഒന്നും തുറക്കാൻ പറ്റാത്ത അവസ്ഥ ആണ്… വെറുതെ ആവിശ്യം ഇല്ലാത്ത കുറേ മെസ്സേജ്… അതിന് എല്ലാം ഒന്നോ രണ്ടോ വാക്കിൽ റിപ്ലൈ ഒതുക്കുമ്പോൾ എങ്കിലും നിനക്ക് മനസിലാക്കി കൂടേ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന്….””

“”അത് തന്നെ ആണ് ശിവേട്ട എനിക്ക് അറിയേണ്ടത്… നിങ്ങൾക്ക് എന്നേ ഇഷ്ടം ആകാതെ ഇരിക്കാൻ ഉള്ള കാരണം എന്താ?? വർഷം നാല് ആയില്ലേ ഞാൻ ഇങ്ങനെ പുറകെ നടക്കുന്നു…. ഒന്ന് നോക്കുക എങ്കിലും ചെയ്തുടെ…”” അത് പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു…

“”അമ്മു…. പറഞ്ഞു ഞാൻ നിന്നോട്.. നിന്റെ കുട്ടിക്കളിക്ക് പറ്റിയ പ്രായം അല്ല എനിക്ക്.. നീയും ഞാനും തമ്മിൽ പത്ത് വയസിനു വ്യത്യാസം ഉണ്ട്.. നിന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ലേ ഞാൻ… എനിക്ക് നീ എന്റെ പെങ്ങളെ പോലെ ആണ്…

ഇനി നീ എന്നേ കല്യാണം കഴിച്ചു എന്ന് വിചാരിച്ചോ.. നമ്മൾ രണ്ടും നടക്കുമ്പോൾ അച്ഛനും മോളും പോകുന്നത് പോലെ ആയിരിക്കും… വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്….””

“”നാട്ടുകാർ അല്ല എനിക്ക് ചിലവിനു തരുന്നത്… പിന്നെ പെങ്ങളെ പോലെ അല്ലേ.. പെങ്ങൾ അല്ലാലോ.. നാട്ടിൽ ഉള്ള എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ പിന്നെ പെൺകുട്ടികൾ ഇവിടെ നിന്നും കല്യാണം കഴിക്കാൻ പറ്റാതെ മറ്റു സംസ്ഥാനത്തു നിന്നും കല്യാണം കഴിക്കേണ്ടി വരും…

പിന്നെ പ്രായം… സ്നേഹിക്കാൻ ഒരു മനസ് ഉണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു പ്രശ്നം അല്ല… നസ്രിയയും ഫഹദ് ഫാസിലും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസം ഉണ്ട്.. എന്നിട്ടും അവർ ജീവിക്കുന്നില്ലേ… സച്ചിൻ അഞ്‌ജലിയേക്കാൾ നാല് വയസിനു ചെറുപ്പം ആണ്.. എന്നിട്ട് അവർ ജീവിക്കുണെല്ലോ… പിന്നെ ഏട്ടന് എന്താ..????””

“”നിന്നോട് ഒക്കെ സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല.. എന്തായാലും ഞാൻ നിന്നെ കല്യാണം കഴിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ട നീ… ആത്മാഭിമാനം കുറച്ചെങ്കിലും ഉണ്ട് എങ്കിൽ എന്റെ പുറകെ വരുന്നത് ഒന്ന് നിർത്തു… പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം… അതെങ്ങനാ.. ഇതിനെ കയർ ഊരി വിട്ടേക്കുവല്ലേ…””

************

പിന്നീട് ഉള്ള ദിവസങ്ങൾ അവളെ എന്നും കാണാറുള്ള ഒരിടത്തും അവന് കാണാൻ കഴിഞ്ഞില്ല… ദിവസവും വരുന്ന whatsapp മെസ്സേജും ഫോണിൽ ഇല്ല…. ദിവസവും അവളോട് വഴക്ക് ഇട്ടു ശീലം ആയ അവൻ അതൊക്കെ മിസ്സ്‌ ചെയ്തു എങ്കിലും അവളുടെ നല്ല ഭാവി എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ എല്ലാം ഒതുക്കിയവൻ..

തിരിച്ചു ജോലിയ്ക്ക് പോകുന്നതിനു മുൻപ്‌ ആണ് ശിവന്റെ ഫോണിലേക്ക് അമ്മുവിന്റെ മെസ്സേജ് വന്നത്..

“”ശിവേട്ടാ… നിങ്ങളുടെ പുറകെ നടന്നത് ഒരിക്കലും എനിക്ക് കുട്ടിക്കളി അല്ലാരുന്നു… എന്റെ ജീവൻ ആണ് നിങ്ങൾ… നിറം ഇല്ല, നീളം ഇല്ല, പ്രായം തുടങ്ങിയ കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് എന്നേ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ് എന്ന് അറിയാം… ഏട്ടൻ പറഞ്ഞത് പോലെ ആത്മാഭിമാനം കുറച്ചുണ്ട്… അത് കൊണ്ട് മാത്രം മുന്നിൽ വരുന്നില്ല…

മുംബൈയിൽ ജോലി ശെരിയായി.. നാളെ ഞാൻ പോകും… ഇനി ഈ നാട്ടിലേക്ക് കാണില്ല.. നിങ്ങൾക്ക് ഒരു ശല്യം ആയി ഇനി ഞാൻ വരില്ല.. പക്ഷേ അതിന് അർത്ഥം നിങ്ങളെ ഞാൻ സ്നേഹിക്കുന്നില്ല എന്നല്ല…

എനിക്ക് നിങ്ങളെ ഇഷ്ടം ആണ്…

എന്നെങ്കിലും ആ മനസ് മാറാൻ ആയി കാത്തിരിക്കും ഞാൻ… ശിവേട്ടന്റെ മാത്രം അമ്മു ആകാൻ….

***************

അടുത്ത തവണ ലീവിന് വന്നപ്പോൾ ആണ് അമ്മ അവനോട് അത് പറഞ്ഞത്….

“”നമ്മുടെ അമ്മു മോൾ ഇല്ലേ… അവൾക്ക് വയ്യ… നീ അവിടെ നിൽക്കുന്നത് കൊണ്ട് അമ്മ പറയാഞ്ഞത് ആണ്…””

“”എന്താ അമ്മേ അവൾക്ക്????””

“”കാൻസർ ആണ് പോലും… മുംബൈയിൽ ജോലിക്ക് നിന്ന സ്ഥലത്തു മൂക്കിൽ നിന്നും ചോര ഒക്കെ വന്നു കുഴഞ്ഞു വീണതാ.. രണ്ടാം സ്റ്റേജ് ആണ്… രക്ഷപെടാൻ ചാൻസ് ഒക്കെ കൂടുതൽ ആണ്.. പക്ഷേ കുഞ്ഞിന്റ മനസ് ആകെ മരവിച്ച അവസ്ഥ… ഏത് നേരവും റൂമിന്റെ ഉള്ളിൽ ആണ്… അതിന് ജീവിക്കണം എന്ന ചിന്ത പോലും ഇല്ല മോനെ… എങ്ങനെ നടന്ന കുഞ്ഞാണ്.. ഇപ്പോൾ കളിയും ചിരിയും ഒന്നുല്ല….””

***************

അമ്മയിൽ നിന്നും കേട്ട വാർത്തയിൽ ഒന്ന് ഞെട്ടിയവൻ അമ്മുവിന്റെ വീട്ടിലേക്ക് ഒരു ഓട്ടം ആരുന്നു… അവിടെ എത്തിയ അവന്റെ മുന്നിൽ ഇരുന്നത് ശിവന്റെ പുറകിൽ വാല് പോലെ നടന്ന പഴയ അമ്മുവിന്റെ നിഴൽ ആണെന്ന് തോന്നി അവന്…

അവനെ കണ്ടപ്പോൾ കാണാൻ കൊതിച്ചത് എന്തോ കണ്ട പോലെ അവളുടെ കണ്ണുകൾ തിളങ്ങി.

“”കാണാൻ പറ്റും എന്ന് വിചാരിച്ചില്ല… ഏട്ടന് ശല്യം ആകേണ്ട എന്ന് കരുതി ആണ് മുംബൈയിൽ പോയത്… പക്ഷേ ദൈവത്തിനു തോന്നി കാണും ഞാൻ ഭൂമിയിൽ ഉണ്ടെങ്കിൽ ഏട്ടന് എങ്ങനെ എങ്കിലും ഒക്കെ ശല്യം ആയിരിക്കും എന്ന്… ഇപ്പോൾ വിസ കാത്തു കിടക്കുവാ… എന്തിനാ ഇങ്ങനെ ജീവിക്കുന്നെ… ഇതിലും ഭേദം…..”” ബാക്കി പറയുന്നതിനും മുൻപേ അവളുടെ വാ പൊത്തിയിരുന്നു അവൻ…

“”എനിക്ക് വേണ്ടി… എനിക്ക് വേണ്ടി നിനക്ക് ജീവിക്കണ്ടേ പെണ്ണെ… ആട്ടി അകറ്റിയതിന്റെ അർത്ഥം എനിക്ക് നിന്നെ വേണ്ട എന്നാണ്ണോ?? നിന്റെ നല്ലതിന് വേണ്ടി ആരുന്നു…. ഈ പ്രായം ആയവൻ നിനക്ക് ചേരില്ല എന്ന കോംപ്ലക്സ്… പക്ഷേ ഇനി ഒന്നിനും ഞാൻ നിന്നെ വിട്ട് കൊടുക്കില്ല…അത്രയ്ക്ക് ഇഷ്ടം ആണ് എന്റെ അമ്മുട്ടിയെ..

**************

നാല് വർഷങ്ങൾക്ക് ശേഷം….

“”അമ്മു.. ടി അമ്മു….””

“”എന്താ ഏട്ടാ??””

“”എന്റെ വെള്ള ഷർട്ട് കണ്ടോ നീ???””

“”എന്നും വെക്കുന്ന സ്ഥലത്തു കണ്ടില്ല എങ്കിൽ നിങ്ങളുടെ രണ്ട് ട്രോഫികൾ എടുത്തു കൊണ്ട് പോയിക്കാണും… അച്ഛന്റ അല്ലേ മക്കൾ… “” ലോഡ് കണക്കിന് പുച്ഛം വാരി വിതറി അമ്മു പറയുമ്പോൾ ശിവ വീടിന്റെ ഉമ്മറത്തേക്ക് ഓടി കഴിഞ്ഞിരുന്നു….

അവിടുത്തെ കാഴ്ച കണ്ട് അറിയാതെ അവൻ തലയിൽ കൈ വെച്ചു… തന്റെ പുതിയ വെള്ള ഷർട്ടിൽ കളർ പെൻസിൽ കൊണ്ട് പടം വരയ്ക്കുന്ന കണ്ണനും കുഞ്ചുവും…

രണ്ട് പേരുടെയും കളി കണ്ട് നിന്നപ്പോൾ ആണ് അമ്മു ഇറങ്ങി വന്നത്…

“”എന്താ ഏട്ടാ… വീട്ടുകാരോട് പട വെട്ടി എന്നേ കൂടേ കൂട്ടിയതിന് ഇപ്പോൾ വിഷമം ഉണ്ടോ????””

“”പ്രായവും പെങ്ങളും ഒക്കെ പറഞ്ഞു നിന്നെ ഞാൻ അകറ്റി നിർത്തി എന്നത് സത്യം ആണ്.. പക്ഷേ അതിന് അർത്ഥം നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ല എന്നല്ല… എന്റെ പ്രണയം…അത് നിന്നോട് തുറന്നു പറയാൻ കുറച്ചു സമയം എടുത്തു എന്ന് മാത്രം.. ഇന്നിപ്പോൾ എന്റെ ലോകം തന്നെ നിങ്ങൾ അല്ലേ… ഇന്ന് ഈ ഭൂമിയിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആയിരിക്കും…”” അത് പറഞ്ഞപ്പോഴേക്കും മക്കൾ അവന്റെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു…

ആത്മാർത്ഥ പ്രണയം ആണെങ്കിൽ അവിടെ പ്രായത്തിനും അസുഖത്തിനും ഒക്കെ എന്ത് പ്രസക്തി…….. ❤

അവസാനിച്ചു