തിരിച്ചുള്ള യാത്രയിൽ തന്റെ പെങ്ങൾ ഒരിക്കലും ഇത്ര സ്നേഹത്തോടെ തന്നോട് ഒരു കാര്യവും പറഞ്ഞിട്ട് ഇല്ലല്ലോ എന്നുള്ള…

ഹൃദയനൂലിൽ…

രചന: Vaiga Lekshmi

“”അണ്ണൻ busy ആണോ????””

“”അല്ലല്ലോ.. എന്താ കാര്യം??? രാവിലെ ഭയങ്കര സ്നേഹം????””

“”എനിക്ക് ഒരു ഐസ് ക്രീം വാങ്ങി തരുവോ????””

“”ഐസ് ക്രീം ഓ??? ഇന്നലെ അല്ലേ വാങ്ങി തന്നത്… ഇത് അതല്ലല്ലോ കാര്യം… ഉള്ള കാര്യം അത് പോലെ പറഞ്ഞോ…””

“”അതുണ്ടല്ലോ… ഒരു കാര്യം പറഞ്ഞാൽ മോളെ വഴക്ക് പറയരുത്…””

“”അത് നീ പറയുന്നത് കേട്ടിട്ട് തീരുമാനിക്കാം വഴക്ക് വേണോ വേണ്ടയോ എന്ന്…””

“”ഇന്ന് കോളേജിൽ വെച്ച് എന്നോട് ഒരു കുട്ടി മോശമായി പെരുമാറി… എന്റെ സീനിയർ ആരുന്നു….”” ഉണ്ണിയുടെ കൈയിൽ തൂങ്ങി ലച്ചു പറയുന്നത് കേട്ട് ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചവൻ…

“”മ്മ്.. എന്നിട്ട് എന്തായി???””

“”എന്നേ കുറിച്ച് ആവിശ്യം ഇല്ലാത്തത് മറ്റുള്ളവരുടെ മുന്നിൽ വെച്ചു പറഞ്ഞപ്പോൾ ഞാൻ അതിന് തിരിച്ചു പറഞ്ഞ്… അണ്ണൻ പറഞ്ഞിട്ട് ഇല്ലേ… Self respect is more important than anything എന്ന്… പക്ഷേ പിന്നീട് ആണ് ഞാൻ ആലോചിച്ചത് ആൾ എന്നേക്കാൾ സീനിയർ അല്ലേ.. ഇനി പ്രശ്നം ആകുവോ???””

“”ഇനി എന്ത്‌ പ്രശ്നം????””

“”അല്ല.. ഇനി വേറെ സീനിയർസ് ചോദിക്കാൻ ഒക്കെ വരുവോ.. ഈ ടീവിയിൽ കാണുന്നത് പോലെ പ്രതികാരം ഒക്കെ…””

“”ഏയ്.. അങ്ങനെ ഒന്നും ഇല്ല… നിനക്ക് അവൻ ചെയ്തത് തെറ്റ് എന്ന് തോന്നി.. നീ അതിന് എതിരെ പ്രതികരിച്ചു… തലയിൽ ആൾ താമസം ഉള്ളവൻ ആണെങ്കിൽ നിന്നോട് നാളെ സോറി പറയും.. അല്ലെങ്കിൽ അവൻ ഒന്നും മിണ്ടാതെ പോകും… അതൊക്കെ അത്രേ ഉള്ളു… ഇനി അത് ഒരുപാട് ആലോചിച്ചു തല ചൂടാക്കാൻ നിൽക്കണ്ട.. അല്ലെങ്കിൽ തന്നെ അത് നിറയെ എങ്ങനെ കല്യാണം കഴിക്കാം എന്നുള്ള ചിന്ത അല്ലേ “”

“”അണ്ണാ””

“”ഞാൻ വെറുതെ പറഞ്ഞത് ആണേ.. എന്തായാലും പറയാൻ ഉള്ളത് എല്ലാം നീ പറഞ്ഞില്ലേ.. ഒന്നും ബാക്കി വെച്ചിട്ട് ഇല്ലെല്ലോ…””

“”അണ്ണന്റെ മോൾ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ??? ഒന്നും ബാക്കി വെച്ചിട്ടില്ല😎””

“”അതറിഞ്ഞാൽ മതി എനിക്ക്… പോയി ഒരുങ്ങി വന്നാൽ നമുക്ക് വെളിയിൽ പോയി ഒരു ബിരിയാണി കഴിക്കാം…””

“”ഏഹ്ഹ്?? സത്യം???””

“”സത്യം.. പോയി പെട്ടെന്ന് വാ…””

“”ഒരു 10 min.. ദേ പോയി.. ദാ വന്നു….””

💫💫💫💫💫💫💫💫

“”ടാ ഉണ്ണി.. നീ എന്തിനാ അവൾ കോളേജിലെ ഒരു സീനിയറിനെ അങ്ങനെ ഒക്കെ പറഞ്ഞ് എന്ന് പറഞ്ഞപ്പോൾ അവളെ തിരുത്താതെ എല്ലാം കേട്ട് സപ്പോർട്ട് ചെയ്ത് നിന്നത്????””

“”തിരുത്താനോ??? എന്ത്‌ തിരുത്താൻ??? അതിന് അവൾ എന്ത്‌ തെറ്റ് ആണ് ചെയ്തത് എന്നൂടി നീ ഒന്ന് പറഞ്ഞെ വിഷ്ണു….””

“”ഒരു ആൺകുട്ടിയോട് അങ്ങനെ ഒക്കെ സംസാരിക്കുന്നത് മോശം അല്ലേ.. മറ്റുള്ളവരുടെ മുന്നിൽ അവൻ നാണം കെട്ടില്ലേ… ഇതൊക്കെ കുറച്ചു over ആണ്.. എന്ത്‌ ഉണ്ടെങ്കിലും കുറേ അണ്ണന്മാർ കൂടെ കാണും എന്നുള്ളതിന്റെ അഹങ്കാരം ആണ് ഇവൾക്ക്…””

“”ആഹാ.. അത് കൊള്ളാമെല്ലോ. എന്റെ പെങ്ങളെ പറഞ്ഞ അവൻ പുണ്യാളൻ… ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞി അവസാനം കുറ്റക്കാരി അല്ലേ.. അങ്ങനെ ഇപ്പോ അവളെ ഭൂമിദേവിയുടെ പര്യായം ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല…

നീ പറഞ്ഞെല്ലോ… എന്തിനും ആങ്ങളമാർ ഉള്ളത് ആണ് അവളുടെ അഹങ്കാരം എന്ന്… എങ്കിൽ നീ കേട്ടോ.. ഇങ്ങനെ ഒരു പെങ്ങൾ ഉള്ളത് ആണ് ഞങ്ങളുടെ അഹങ്കാരം… തെറ്റ് കണ്ടാൽ പ്രതികരിക്കണം.. അത് ആണായാലും പെണ്ണ് ആയാലും… എന്തിനും ഒരു നിലപാട് വേണം… അല്ലാതെ കണ്ടവരുടെ ഇഷ്ടത്തിന് തുള്ളുന്ന പാവ ആയിരിക്കരുത് പെണ്ണ്…

ഇന്ന് അവൾ എന്നോട് അത് തുറന്നു പറഞ്ഞ്.. കാരണം അവൾക്ക് ഒരു വിശ്വാസം ഉണ്ട്.. ആര് കൂടെ ഇല്ലെങ്കിലും എന്റെ അണ്ണൻ കൂടെ കാണും എന്ന്.. പിന്നെ പെണ്ണ് എന്നാൽ തൊട്ടാവാടി അല്ല.. തൊട്ടാൽ തെറിക്കണം…””

“”നീ ഇങ്ങനെ ഒക്കെ പറയും.. ആണുങ്ങൾ അങ്ങനെ പലതും പറയും.. പെണ്ണ് ആയാൽ കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം…. അല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ അവൾക്ക് തന്നെ ആണ് ദോഷം.. ഇതൊക്കെ പറഞ്ഞ് കൊടുക്കണ്ട നീ തന്നെ സപ്പോർട്ട് ചെയ്യുക എന്ന് വെച്ചാൽ.. കഷ്ടം തന്നെ….””

“”എന്ത്‌ കഷ്ടം…. നിനക്ക് ഇങ്ങനെ പറയാൻ നാണം ഉണ്ടോ വിഷ്ണു???? ഇന്നത്തെ കാലത്തും ഇങ്ങനെ ഒക്കെ ചിന്തിക്കുന്നവർ ആണ് നാടിനു ശാപം… എന്തായാലും എന്റെ പെങ്ങളെ അങ്ങനെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.. അവളുടെ ഇഷ്ടത്തിന് പറന്നു നടക്കട്ടെ അവൾ… കല്യാണം അല്ല ഒരു പെണ്ണിന്റെ ജീവിതത്തിലെ സ്വപ്‌നങ്ങൾ തീരുമാനിക്കുന്നത്… പിന്നെ നീ പറഞ്ഞ കാര്യം.. അങ്ങനെ ഉള്ളവന്മാർക്ക് ഞങ്ങൾ അവളെ കൈ പിടിച്ചു കൊടുക്കില്ല…

ഇത് വരെ ഞാൻ അറിയാത്ത ഒരു കാര്യവും അവളുടെ ജീവിതത്തിൽ ഇല്ല… ഞാൻ അധികം ശ്രദ്ധിക്കരുത് എന്ന് അവൾക്ക് തോന്നുന്ന കാര്യങ്ങൾ ഒരു തമാശ രൂപത്തിൽ എങ്കിലും അവൾ എന്നോട് പറഞ്ഞിരിക്കും.. അത് പിന്നെ ഞാൻ അവളോട് ചോദിക്കാനും പോകാറില്ല.. പക്ഷേ അതിന് അർത്ഥം ഞാൻ അവളെ ശ്രദ്ധിക്കുന്നില്ല എന്നല്ല…

Phone check ചെയ്തും ബാഗ് പരിശോധിച്ചും ഒന്നും അല്ല ചേട്ടന്റെ കരുതൽ കാണിക്കേണ്ടത്. അവൾക്ക് തോന്നണം… എന്ത്‌ കാര്യത്തിനും എന്റെ കൂടെ അണ്ണൻ ഉണ്ട് എന്ന്.. എനിക്ക് ആരെയും ആവിശ്യം ഇല്ലാതെ പേടിക്കണ്ട എന്ന്….

ഒരാൾ അവളോട് മോശമായ രീതിയിൽ പെരുമാറിയാൽ ആ സെക്കന്റ്‌ കൊടുക്കാൻ ഉള്ളത് അവന് കൊടുക്കണം.. പിന്നെ അതിന്റെ പേരിൽ ഉണ്ടാക്കുന്നത് എന്തും ഞങ്ങൾ നോക്കും എന്ന് പറഞ്ഞ് തന്നെ ആണ് അവളെ വളർത്തിയത്…

അമ്മക്കിളി കുഞ്ഞുങ്ങളെ ചിറകിന്റെ അടിയിൽ കൊണ്ട് നടക്കുന്നത് പോലെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ ഇത് വരെ കൊണ്ട് നടന്നു എങ്കിൽ ഇനിയും അങ്ങനെ തന്നെ കൊണ്ട് നടക്കും… അതിന് വേറെ ആരുടേയും അഭിപ്രായം ഞങ്ങൾക്ക് ആവിശ്യം ഇല്ല… മോൻ പോയി പണി നോക്ക്.. വീട്ടിൽ സ്വന്തം ആയി ഒരു പെങ്ങൾ ഉണ്ടെല്ലോ… ഒന്ന് ആലോചിച്ചു നോക്ക്.. ഇന്ന് എന്റെ ലച്ചു അടുത്തു വന്നു പറഞ്ഞത് പോലെ എന്നെങ്കിലും അവൾ നിന്റെ അടുത്തു വന്നിട്ടുണ്ടോ എന്ന്…. ഇല്ലെങ്കിൽ സ്വയം ഒന്ന് ചിന്തിച്ചു നോക്ക് കാര്യം എന്താ എന്ന്…. അല്ലാതെ വെറുതെ എന്റെ കുഞ്ഞിടെ കുറ്റം കണ്ട് പിടിക്കാൻ നിൽക്കണ്ട നീ…

അവൾ ഇത് വരെ എങ്ങനെ ആണോ.. അങ്ങനെ തന്നെ ഇനിയും ആയിരിക്കും… അത് അംഗീകരിക്കാൻ പറ്റുന്നവർ അവളെ അംഗീകരിക്കുക… അല്ലാത്തവരോട് പോ പുല്ലേ എന്ന് പറയും അവൾ…. കാരണം നാട്ടുകാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാൻ അല്ല അവൾ നടക്കുന്നത്….

“”നിന്നോട് ഒന്നും തർക്കിച്ചിട്ട് ഒരു കാര്യവും ഇല്ല.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും…””

“”ആയിക്കോട്ടെ…””

💫💫💫💫💫💫💫💫💫

തിരിച്ചുള്ള യാത്രയിൽ തന്റെ പെങ്ങൾ ഒരിക്കലും ഇത്ര സ്നേഹത്തോടെ തന്നോട് ഒരു കാര്യവും പറഞ്ഞിട്ട് ഇല്ലല്ലോ എന്നുള്ള ചിന്തയിൽ ആരുന്നു വിഷ്ണു എങ്കിൽ ഉണ്ണി ആലോചിച്ചത് തന്റെ കുഞ്ഞിയെ അവൾക്ക് ഇഷ്ടം ഉള്ള എവിടൊക്കെ കൊണ്ട് പോകണം എന്നാരുന്നു…

“”ലെച്ചുവെ..””

“”എന്തോ….””

“”നിനക്ക് വീട്ടിൽ അവധി ദിവസങ്ങളിൽ വെറുതെ ഇരിക്കാതെ എന്തെങ്കിലും പഠിക്കാൻ നോക്കിക്കൂടെ???””

“”What bro😒 അണ്ണൻ കൂടി ഇങ്ങനെ തുടങ്ങിയാലോ.. ഞാൻ ഒന്ന് life enjoy ചെയ്യട്ടെ… ഇപ്പോഴേ ഇങ്ങനെ പഠിക്ക് പഠിക്ക് എന്ന് പറയരുത്…””

“”നീ enjoy ഒക്കെ ചെയ്തോ… പക്ഷേ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഞാൻ പറഞ്ഞത് പോലെ അഡ്മിഷൻ വാങ്ങിക്കോണം….””

“”അതൊക്കെ മോൾ വാങ്ങും.. ഐ യാം also വെയ്റ്റിംഗ് 😎 എന്നിട്ട് വേണം അവിടെ പോയി ഫോട്ടോ എടുത്തു ഫേസ്ബുക്കിൽ ഇട്ടു എല്ലാവരെയും വെറുപ്പിക്കാൻ…””

“”നീ കിടന്നു വെറുപ്പിക്കും.. ഞങ്ങൾ ഇവിടെ നാട്ടുകാരുടെ ചോദ്യത്തിന് സമാധാനം പറയും.. അത് പിന്നെ ഒരു പുതിയ കാര്യം അല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല.. പിന്നെ നിന്റെ മറ്റേ one സൈഡ് ഇല്ലേ.. അത് വല്ലതും നടക്കുവോ???””

“”ഒന്നും നടക്കില്ല 😒 അവൻ എന്നേ തേച്ചു…””

“”അവൻ നിന്നെ തേക്കാൻ അതിന് നീ അവനോട് ഇഷ്ടം ആണെന് പറഞ്ഞിട്ടില്ലല്ലോ…””

“”പറഞ്ഞിട്ടില്ല.. പക്ഷേ അവന് ഊഹിച്ചുടെ… ബ്ലഡി ഫൂൾ.. അവൻ അത് ചെയ്തില്ല 🤧🤧

അതൊക്കെ വിട്.. അണ്ണൻ ബാ.. നമുക്ക് റോഡിൽ കൂടി പോകുന്നവരുടെ എണ്ണം എടുക്കാം… സിംഗിൾ പസങ്ക 💃💃””

നല്ല കൂട്ടുകാരെ പോലെ എന്തും തുറന്നു പറയാൻ പറ്റുന്ന ബന്ധം ആരുന്നു കുഞ്ഞിയും അവളുടെ അണ്ണനും തമ്മിൽ എങ്കിൽ മറിച്ചു വിഷ്ണുവിന്റെ വീട്ടിൽ അവൻ അറിയാതെ എങ്ങനെ കല്യാണം കഴിക്കാൻ തന്റെ കാമുകന്റെ കൂടെ വീട്ടുകാർ അറിയാതെ പോകാം എന്നാരുന്നു അവന്റെ അനിയത്തി ചിന്തിച്ചു കൊണ്ട് ഇരുന്നത്….

അവസാനിച്ചു….

കുറേ നാൾ മുൻപ്‌ എഴുതിയ കഥ ആണ്.. അഭിപ്രായം പറയണേ…. 😊