നിൻ ചാരെ
രചന: അല്ലി അല്ലി അല്ലി
” നീ ഇവിടെ നിൽക്കുമ്പോൾ നിന്റെ മാനത്തിന് വില പറഞ്ഞ് ഒരു ത ന്തയില്ലാത്തവന്മാരും ഈ മാധവന്റെ വീടിന്റെ പടിക്കൽ കേറില്ല… “
ഉറച്ച അവന്റെ വാക്കുകളിൽ ആ പാവം പെണ്ണിൽ ഒരു ആശ്വാസമായിരുന്നു….കല്യാണി നന്ദിയോടെ അവനെ നോക്കി…പൗരശ്യo തുളുമ്പുന്ന ആ മുഖത്ത് അതേ ദേഷ്യം ആയിരുന്നു…..പണ്ടത്തെ മാധവനേട്ടനിൽ നിന്നും കഴിഞ്ഞ ഏഴു വർഷം ഞങൾ രണ്ടാളിലും ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്…..
പക്ഷെ അത് നിന്നോട് പണ്ടത്തെ പ്രണയം കൊണ്ടോ സ്നേഹം കൊണ്ടോ ഒന്നുമല്ല….. എന്റെ തുബി മോൾക്ക് വേണ്ടി മാത്രം….എന്റെ മോളെ നോക്കാൻ വേണ്ടി മാത്രം.. അതും വെറും ആറു മാസം വരെ… അതു കഴിഞ്ഞാൽ ഞാൻ തന്നെ നിന്നെ ഇവിടെ നിന്നും അടിച്ചിറക്കും അത്രയും പറഞ്ഞ് അവളെ ഒന്ന് ദഹിപ്പിച്ച് നോക്കി അവൻ റൂമിലേക്ക് പോയ്…കണ്ണിൽ നിന്നും കണ്ണീർ കുമിഞ്ഞു കൂടി…ഇല്ല… ഞാൻ കരയില്ല ഇതൊക്കെ എന്റെ വിധിയാണ്.. അല്ലെങ്കിൽ പണവും പ്രതാപവും നിറഞ്ഞ കുടുംബത്തിൽ പിറന്ന എനിക്ക് ഇങ്ങനെ ഒരു ഗതി ഒരിക്കലും വരില്ലായിരുന്നു….. അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് നോക്കിയതും ആരുടെയോ കൈയിൽ തന്നെ നോക്കി ഇരിക്കുന്ന പളുങ്ക് പോലത്തെ കണ്ണുള്ള മാലാഖ കുഞ്ഞിൽ അവളുടെ കണ്ണുകൾ ചെന്നെത്തി…നെറ്റിയിൽ ചുരുണ്ട മുടുകൾ പറ്റി…വെളുത്ത ഉണ്ട മുഖമുള്ള കുഞ്ഞി പെണ്ണ് കല്യാണിയെ നോക്കി മോണ കാട്ടി ചിരിക്കുന്നുണ്ട്….
തുബി മോൾ…….മാധവേട്ടന്റെ പൊന്നു മോൾ….കൈ യിൽ കരുതിയ നരച്ച ബാഗ് താഴെയിട്ട് അവൾ കുഞ്ഞി പെണ്ണിന്റെ അടുത്തെത്തി…കുഞ്ഞി പെണ്ണിന്റ കണ്ണുകൾ കല്യാണിയുടെ മൂക്കിൻ തുമ്പിൽ പറ്റി ഇരിക്കുന്ന നീലയ്ക്കൽ മൂക്കുത്തിയിൽ ആയിരുന്നു……കല്യാണി വാത്സല്യത്തോടെ തുമ്പി മോളുടെ നേർക്ക് കൈകൾ നീട്ടി…അവളിൽ അവൾ പോലും അറിയാതെ അമ്മയുടെ സ്നേഹം മുളപ്പൊട്ടിയിരിക്കുന്നു….തുമ്പി മോൾ ഒന്ന് മടിക്കാതെ വിളിച്ച പാടെ അവളുടെ കൈയിൽ പോയ് അവളുടെ മാറിൽ ചാഞ്ഞു കൊണ്ട് അവളുടെ മൂക്കിൽ പിടിച്ചു…
തുമ്പി മോൾ ആരുടെ അടുത്തും പോകാത്തതാ … എന്ത് പറ്റിയോ എന്തോ…അടുക്കളയിൽ ജോലിക്ക് ഉള്ള അമ്മ പറഞ്ഞതും അവൾ അരുമയായി കുഞ്ഞി പെണ്ണിന്റ കവിളിൽ മുത്തി…അവൾ വീണ്ടും മോണ കാട്ടി ചിരിച്ചു….
പാവം കുഞ്ഞ് ഇതിന്റെ അമ്മ…..മരിച്ചു പോയായിരിക്കും…..കല്യാണി അവളുടെ കവിളിൽ തലോടി ക്കൊണ്ട് പറഞ്ഞു….
നീ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി…. അടുക്കളപ്പണിക്കൊന്നും കേറണ്ടാ… അല്ലെങ്കിൽ മാധവൻ കുഞ്ഞ് എന്നേ വഴക്ക് പറയും…കേട്ടോ….അവർ പറഞ്ഞതും അവൾ ശരിയെന്ന് തലയാട്ടി…
മോൾക്ക് എത്ര മാസം ആയി…
എട്ടു മാസം കഴിഞ്ഞു……
ഹ്മ്മ്……. നേരത്തെ എവിടെ ആയിരുന്നു ഇവർ……..
അതൊന്നും എനിക്കറിയില്ല…. ഞാൻ ഇവിടെ വന്നിട്ട് ഇച്ചിരി നാളെ ആയുള്ളൂ നീ അതൊന്നും തിരക്കാൻ പോകണ്ടാ…..
ഹ്മ്മ്… അവൾ നിരാശയോടെ മൂളി … ഉള്ളിൽ ആ പതിനേഴു കാരി ഉണരുന്നത് അവൾ അറിഞ്ഞു……
എന്നാ കുഞ്ഞിനെ കൊണ്ട് പൊയ്ക്കോ ഇവിടുത്തെ കുഞ്ഞിന്റെ റൂമിന്റെ അപ്പുറത്ത നിന്റെ മുറി…… ചെല്ല്…..അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയ്…
സ്സ്…….കുഞ്ഞി പെണ്ണ് അവളുടെ മൂക്കുത്തിയിൽ പിടിച്ച് വലിച്ചതും കല്യാണി എരിവ് വലിച്ചു…….
അമ്പടി ചിറ്റമ്മയുടെ മൂക്കുത്തി വേണോ എന്റെ മോൾക്ക്…….. ഏഹ്….
അപ്പോഴും അതേ ചിരിയോടെ കുഞ്ഞി പെണ്ണ് അവളുടെ മാറിലെ ചൂട് കൊണ്ട് ചാഞ്ഞു…..
***************
പുതപ്പ് കൊണ്ട് തുബി മോളെ പുതപ്പിച്ച് അവൾ ഉണ്ട കവിളിൽ അരുമയായി മുത്തി..ഇച്ചിരി നേരം കൊണ്ട് നീ എന്റെ എല്ലാമായി കഴിഞ്ഞല്ലോ പൊന്നു മോളെ…..ആറു മാസം കഴിഞ്ഞാൽ ഈ കല്യാണി വീണ്ടും പഴേ പടി യാകും…ആരുമില്ലാതെ… പേടിയോടെ ഓരോ രാത്രികളും തള്ളി നീക്കി….അര വയറു നിറച്ച്…..നിക്ക് സങ്കടം ഇല്ലാട്ടോ..പക്ഷെ പ്രാണനെ പോലെ സ്നേഹിച്ച മാധവേട്ടന്റെ ഇപ്പോഴത്തെ വെറുപ്പ് ഉള്ള് നോവിക്കുവാ……ഒന്നുവല്ലെങ്കിൽ ആ മനുഷ്യന്റെ കുഞ്ഞിനെ ഇച്ചിരി ദിവസമെങ്കിലും ചുമന്നതല്ലേ ഈ കല്യ… ബാക്കി പറയുന്നതിന് മുന്നേ അവൾ വാ പൊത്തി….ഇല്ല …… ഒരിക്കലും അറിയാൻ പാടില്ല….
ഇതൊക്കെ ഞാൻ വരുത്തി വെച്ചതാണ്….നീ എന്ത് വരുത്തി വെച്ചു?? നാട്ടിലെ പണക്കാരന്റെ മകളായി ജനിച്ചത് നീ വരുത്തി വെച്ചതാണോ…? കൗമര പ്രായത്തിൽ തന്നെ ജീവനു തുല്യം പ്രണയിച്ച വിശ്വസിച്ചഒരു പാവപ്പെട്ട അനാഥ ചെറുക്കന്റെ പ്രണയം സ്വികരിച്ചത് നിന്റെ തെറ്റാണോ….? പക്ഷെ ആ പ്രണയം അവസാനം തന്റെ ശരീരം പോലും അവന് സമർപ്പിക്കേണ്ടി വന്നു….അത് അത്രയും വിശ്വാസം അവൾക്ക് അവനോട് ഉണ്ടായിരുന്നു…പക്ഷെ അധികം താമസിക്കാതെ വീട്ടിലും നാട്ടിലും എല്ലാം അറിഞ്ഞ് ഒരു മുറിയിൽ പൂട്ടിയിട്ട് മേലാസകലം അടിക്കുമ്പോഴും മനസ്സിൽ മാധവൻ മാത്രമായിരുന്നു അവളുടെ മനസ്സിൽ….അവസാനം അതുകൊണ്ടൊന്നും തോൽക്കില്ലെന്ന് അറിഞ്ഞിട്ട് തന്റെ മാധവേട്ടനേ കൊല്ലാൻ ആൾക്കാരെ ഏൽപ്പിക്കുമ്പോൾ തകർന്നു പോയ് അവൾ…കാല് പിടിച്ച് യാചിച്ചു അവൾ…..അവസാനo സമാധാന ചർച്ചയ്ക്ക് എന്നും പറഞ്ഞ് എല്ലാരും ഒത്തു കൂടിയ ഇടത്ത് തന്നെ കൊണ്ടു വരുമ്പോൾ തല ഉയർത്തി അവൾ മാധവനെ നോക്കി….ആ മുഖത്ത് അത്രയും വിശ്വാസം ഉണ്ടായിരുന്നു….തന്റെ പ്രണയത്തിനോടുള്ള വിശ്വാസം…പക്ഷെ അപ്പോഴും അവളുടെ കൈ കളിൽ അച്ഛന്റെ പിടി മുറുകി യിരുന്നു….
എനിക്ക് ഒരു അബദ്ധം പറ്റിയതാണ്..അല്ലാതെ ഇയാളെ പോലെ നാലു കാശിന് കൊള്ളാത്ത അനാഥനെ എന്നേ പോലെ ഏതെങ്കിലും പെണ്ണ് പ്രേമിക്കിക്കുവോ??
തകർത്തു കളഞ്ഞു ആ മനുഷ്യനേ….പക്ഷെ അവൻ അറിഞ്ഞില്ല അത്രയും ഇല്ലാണ്ടായാണ് അവൾ അങ്ങനെ പറയുന്നതെന്ന്…അവസാനം അവിടെ എല്ലാരും അവനെ പഴിച്ചു..പുച്ഛിച്ചു….ജാതി പേര് പറഞ്ഞ് കളിയാക്കി…..
തകർന്നു പോയ് അവൻ…ഒറ്റ ഒരു നോട്ടമേ അവൻ കല്യാണിയെ നോക്കിയുള്ളു…..അതിൽ അവൾ ഭസ്മം ആകുന്ന പോലെ തോന്നി…
—————————
അന്ന് പോയതാണ് മാധവൻ നാട് വിട്ട്.. എല്ലാരേയും വിട്ട്… ഒരു തരം വാശിയോടെ…. ജീവിക്കണം….തള്ളി പറഞ്ഞവളുടെ മുന്നിൽ ജയിക്കണം…പക്ഷെ ഇല്ലാണ്ടായി തീർന്നത്.അവൻ നൽകി യ അവളുടെ വയറ്റിലെ കുഞ്ഞായിരുന്നു..താഴ്ന്ന ജാതിയിൽ പെട്ടവന്റെ…ഒന്നിനും കൊള്ളാത്തവന്റെ കുഞ്ഞിനെ അവളുടെ അച്ഛനും അമ്മയും ഇല്ലാണ്ടാക്കി കളഞ്ഞു…ആ പെണ്ണിന് എതിർക്കാൻ പറ്റിയില്ല…എത്ര എതിർത്തിട്ടും നോവുക മാത്രമായിരുന്നു അവൾക്ക്….തന്റെ ഏട്ടൻ എവിടെയെന്ന് അറിയില്ല…ഇനി എന്തെന്ന് അറിയില്ല….പക്ഷെ ചെയ്ത പാപത്തിന്റെ ഫലം അവളുടെ അച്ഛനും അമ്മയ്ക്കും കിട്ടി…ബിസിനസ് തകർന്നു…കടക്കാർ ആയി….ജീവിതം ഒറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടായി….ഇനി മരണം എന്ന് അല്ലാതെ വേറെ വഴിയില്ല….ഒരു മുഴം കയറിൽ ജീവിതം കളയാൻ അവർ തീരുമാനിക്കുമ്പോൾ തന്റെ മോളുടെ കാലിൽ പിടിച്ച് അവൾ അറിയാതെ മാപ്പ് പറഞ്ഞു….
—————————–
ഒരു പെണ്ണ് സഹിക്കാവുന്നതിൽ അപ്പുറം അവൾ സഹിച്ചു…അച്ഛൻ,, അമ്മ,, തന്റെ പ്രണയം,, തന്റെ കുഞ്ഞ്….ബന്ധുക്കളുടെ സഹായത്തോടെ കുറച്ച് വർഷങ്ങൾ ജീവിച്ചു..പിന്നെ അവർക്കും ശല്യം ആയപ്പോൾ ഒരു വാടക വീട്ടിൽ അവളെ കൊണ്ട് തള്ളി…..കൂലി പണി ചെയ്തു….പട്ടിണി മാറുന്നില്ല…..അതിനെ കാട്ടിൽ രാത്രിയിൽ വാതലിലെ തന്റെ ശരീരത്തിന് വേണ്ടിയുള്ള തട്ടലുകൾ അവസാനം ഒരു കുഞ്ഞിനെ നോക്കാൻ ആള് വേണം എന്ന് കേട്ടപ്പോൾ എത്തിയതാണ് ഇവിടെ…പക്ഷെ അത് തന്റെ പ്രാണന്റെ കുഞ്ഞാണെന്ന് ഒരിക്കലും അവൾ അറിഞ്ഞില്ല….വേണ്ട തന്റെ വേദനയൊന്നും അറിയണ്ടാ…അറിഞ്ഞിട്ടും ഒരു കാര്യവും ഇല്ല…..
——————————-
രാവിലെ ഹാളിൽ വരുമ്പോൾ കുഞ്ഞിന് കുറുക്ക് കൊടുക്കുന്ന കല്യാണിയെ കണ്ടതും മാധവൻ അവരെ ഇമ ചിമ്മാതെ നോക്കി…കുറുക്ക് വായിൽ വെച്ചു കൊടുത്ത് കുഞ്ഞി പ്പെണ്ണിന്റെ ഉണ്ട കവിൾ തുടച്ച് അവൾ നോക്കിയതും അവന്റെ മുഖത്തായിരുന്നു….ഹൃദയം വല്ലാതെ ഇടിക്കുന്നു….എന്തിനോ വേണ്ടി കൊതിക്കുന്നു…പെട്ടെന്ന് അവൻ നോട്ടം മാറ്റി തുബി മോളെ എടുത്തു…എടുത്ത വായാലെ അവൾ കരഞ്ഞതും അവൾ പെട്ടെന്ന് അവന്റെ കൈയിൽ നിന്നും അവളെ മേടിച്ചു…..
തുമ്പി മോൾക്ക് ഇപ്പോൾ ഇവളെ മതി കുഞ്ഞേ… ചായയും കൊണ്ട് വന്ന സ്ത്രീ പറഞ്ഞതും അവളെ ഒന്ന് നോക്കി ഇരുത്തി മൂളിയിട്ട് അവിടെ നിന്നും പോയ്…
—————————–
പിന്നിടുള്ള ദിവസങ്ങളിൽ കല്യാണി യുടെ ലോകം കുഞ്ഞിപ്പെണ്ണിലായി…അവളെ ഉറക്കി ..കഴിപ്പിച്ച്…കണ്ണും പിരികവും എഴുതി….അവൾ ആ കുഞ്ഞിപെണ്ണിൽ മാത്രം ആയി….അവളിലെ അമ്മ അതിന്റെ മൂർദ്ധവിൽ എത്തിയരുന്നു…….പക്ഷെ അവളുടെ മനസ്സിന്റെ ഒരു കോണിൽ മാധവൻ ഉണ്ടായിരുന്നു..അവന്റെ കാര്യങ്ങൾ അവൻ അറിയാതെ അവൾ ചെയ്തു കൊടുക്കുമായിരുന്നു…പക്ഷെ ഒരു നോട്ടം കൊണ്ടു പോലും അവൻ അവളെ പരിഗണിച്ചില്ല…
——————————–
ദിവസങ്ങൾ കടന്നുപോയി.. മാസങ്ങളായി… ഓരോ മാസവും ഒന്നാം തിയതി അവൾക്ക് വെച്ചു നീട്ടുന്ന കൂലി അവളെ ചുട്ട് പൊള്ളിച്ചു. എന്തിനാണ് ഈ പണം..തന്റെ കുഞ്ഞല്ലേ തുമ്പി മോൾ, ഒരിക്കലുo തന്നെ പറഞ്ഞു വിടാതെ ഇരുന്നാൽ മതിയെന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു……. പക്ഷെ എന്തോ തടയുന്നു……
————————
ഒരു ദിവസം കുഞ്ഞിന് നന്നായി പനിച്ചു….നേരത്തെ ആശുപത്രിയിൽ നിന്നും തന്ന മരുന്ന് റൂമിൽ നോക്കിയിട്ടൊന്നും അവൾ കണ്ടില്ല…അവസാനം മാധവന്റ റൂമിൽ നോക്കാൻ അവൾ തീരുമാനിച്ചു….കുഞ്ഞിന്റെ കാര്യം അല്ലെ….അവൾ അവന്റെ റൂമിന്റെ ഡോർ പേടിയോടെ തുറന്നു..മാധവൻ അകത്തില്ലായിരുന്നു എന്ന് ഉറപ്പായതും അകത്ത് കേറി അവിടെ എല്ലാം നോക്കി…അവസാനം അലമാരി തുറന്ന് അവിടെ നോക്കിയതും അവിടെ മരുന്ന് ഇരിക്കുന്നത് അവൾ കണ്ടു…ഒന്ന് അശ്വസിച്ച് അത് എടുക്കാൻ പോയതും അവിടെ ഒരു ആൽബം അവളുടെ കണ്ണിൽ പെട്ടു ..മടിച്ച് അതെടുത്ത് തുറന്ന് നോക്കി..അതിലെ ആദ്യത്തെ ഫോട്ടോ കണ്ട് ഞെട്ടി അവളുടെ കണ്ണുകൾ വികസിച്ചു….
മാധവൻ…. കൂടെ ഒരു സ്ത്രീയും പുരുഷനും… അവരുടെ കൈയിൽ ഒരു കുഞ്ഞും….അവൾ ആ കുഞ്ഞിനെ ഒന്നും കൂടി നോക്കി….തുമ്പി മോൾ….അതേ തന്റെ കുഞ്ഞല്ലേ ഇത്… അപ്പോൾ മാധവേട്ടാന്റെ……..അവൾ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ ഡോർ തുറന്ന് മാധവൻ അകത്തേക്ക് കേറി….
ഞെട്ടിപ്പിടഞ്ഞ് കല്യാണി അവനെ നോക്കി…വാതിൽ അടച്ച് മാധവൻ അവളുടെ അടുത്തേക്ക് വരുന്തോറും തൊണ്ട കുഴിയിൽ നിന്നും ഒന്നും ചോദിക്കാൻ പറ്റാതെ ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞ് അവൾ പിറകോട്ട് വലിഞ്ഞു..അവസാനo ഒരിഞ്ചു അകലം ഇല്ലാതെ അവളുടെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവൻ നിന്നതും അവളുടെ ഹൃദയം വല്ലാതെ ഇടിച്ചു…അവസാനമായി പെരു മഴയിൽ കുളിച്ച് തന്നെ പ്രാപിച്ചപ്പോൾ ആണ് ഇത്രയും അടുത്ത് അവൾ അറിഞ്ഞത്…..കൈയിലെ ആൽബത്തിൽ പിടികൾ മുറുക്കി….വല്ലാത്ത വീർപ്പുമുട്ടൽ അവൾക്ക് തോന്നി….അവന്റെ കണ്ണുകളിലെ ഭാവം എന്തെന്ന് അവൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു….
ഇ… ഇത്…. ആരാ തുമ്പി മോളുടെ ???കൈയിൽ കരുതിയ ഫോട്ടോ അവന് നേരെ നീട്ടി ചോദിക്കുമ്പോൾ അവന്റെ മുഖത്ത് ഭാവവത്യാസം ഒന്നും തന്നെ മാറിയിരുന്നില്ല…..
ഇത്… ആ…..
തുമ്പി മോൾടെ അച്ഛനും അമ്മയും…..ബാക്കി പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുന്നേ അവൻ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ തുളച്ച് കേറി……കണ്ണുകൾ വികസിച്ചു……
അ… അപ്പൊ…. നിങ്ങളുടെ…. മോൾ….????
അവൾക്ക് വാക്കുകൾ കിട്ടിയില്ല………
അവൾ എന്റെ മോൾ ആടി….. ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് എന്റെ കുഞ്ഞാ…. അന്ന് നീ എന്നേ തള്ളി പറഞ്ഞപ്പോൾ ജീവതം ഒരു ചോദ്യ ചിഹ്നം ആയപ്പോൾ എനിക്ക് അഭയം തന്ന് എന്നെ കര കേറ്റിയ എന്റെ കൂട്ടുകാരന്റെ പൊന്നു മോളാ അവൾ… എന്റെ തുമ്പി….രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഏൽപ്പിച്ച് വീട്ടിൽ നിന്നും യാത്രയാകുമ്പോൾ അറിഞ്ഞില്ല…എന്റെ മോൾടെ അനാഥയാക്കാൻ ലോറി കാലന്റ് രൂപത്തിൽ വരുമെന്ന്….അത് പറയുമ്പോഴേക്കും അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…..കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു തൂകി..ചുണ്ടുകൾ വിതുമ്പി……..
നീ തന്ന മുറിവ് ഈ ജന്മം മാധവൻ മറക്കില്ലടി..ഇന്ന് ഈ നിലയിൽ മാധവൻ എത്തിയിട്ടുണ്ടെങ്കിൽ അത് നിന്നോടുള്ള വാശികൊണ്ട് മാത്രമാ..അ വാശി ക്കൊണ്ട് മാത്രമ തിരിച്ച് ഇവിടെ വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടും ഈ മാധവൻ ഇവിടെ തിരിച്ച് വന്നത്…..നിന്നെ ഇവിടെ ജോലിക്ക് നിർത്തിയത് സഹതാപം കൊണ്ടല്ല… ഒന്നുവല്ലെങ്കിലും നിന്നെ അറിഞ്ഞവൻ അല്ലെ ഞാൻ.ഈ മാധവൻ ജീവിതത്തിൽ ഒരു പെണ്ണിന്റ ചൂ ടും ചൂ രവും കാ മവും അറിഞ്ഞിട്ടുള്ളെങ്കിൽ അത് നിന്നിലൂടെ മാത്രമാണ്…..അതിന്റെ ഔദാര്യമായി മാത്രം… അങ്ങനെ മാത്രം കണ്ടാൽ മതി….അത്രയും പറഞ്ഞ് അവൻ അവിടെ നിന്നും പോയി…..
ഹൃദയം വല്ലാതെ നോവുന്നുണ്ട്…..പട്ടിണി കിടന്ന് മാനത്തിന് മറ്റുള്ളവർ വില പറഞ്ഞപ്പോഴൊന്നും ഇത്രയും നൊന്തിട്ടില്ല…….
തുമ്പി മോളുടെ കാര്യം ഓർത്ത് അവളുടെ നെഞ്ച് തകർന്നു..
പ്രാണൻ നൽകി പ്രണയിച്ചിട്ട് അവസാനo തന്റെ ശരീരത്തിന്റെ വിലയിട്ട് ഇവിടെ നിൽക്കേണ്ടി വന്ന അവസ്ഥ അതിന്റെ വേദന ഒന്നും കൂട്ടി…പെട്ടെന്ന് തുമ്പി മോൾടെ കാര്യം അവൾക്ക് ഓർമ്മ വന്നത് ….വേഗം മോളുടെ അടുത്തേക്ക് ഓടി….പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന മോളെ കണ്ടപ്പോൾ അവളിലെ വാത്സല്യം കൂടി വന്നു..നെറ്റിയിൽ മെല്ലേ മുത്തി തുണി നനച്ച് കുഞ്ഞി മോളുടെ നെറ്റിയിൽ വെച്ച് അവൾ കട്ടിലിൽ ചാരി ഇരുന്നു…..
മാധവന്റെ വാക്കുകൾ അവളുടെ കാതിൽ പതിച്ചുകൊണ്ടിരുന്നു…
ഇത്രമേൽ വേദന നൽകിയിട്ടും വെറുപ്പിച്ചിട്ടും എന്ത് കൊണ്ട് വേറൊരു ജീവിതം തെറിഞ്ഞെടുത്തില്ല ……….???അതോ ഇപ്പോഴും അ മനസ്സിൽ..?? അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു..
——————————-
പിന്നിടുള്ള ദിവസങ്ങളിൽ തുമ്പി മോളുടെ കുറുമ്പുകൾ അവളിലും കുറുമ്പ് ഉണ്ടാക്കി……….മാധവന്റെ അടുത്ത് പോലും മോൾക്ക് പോകാൻ മടിയായിരുന്നു….അത്രത്തോളം കല്യാണി തുമ്പി മോൾക്ക് പ്രിയപ്പെട്ടവളായി മാറിയിരിക്കിയുന്നു….ഇടയ്ക്ക് തന്റെ വയറ്റിൽ കുരുത്ത കുഞ്ഞു ജീവനെ ഓർക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകും പക്ഷെ തുമ്പി മോളുടെ മുഖം കാണവേ അവൾ അതെല്ലാം മറക്കും…അന്നത്തെ പോലെ മാധവൻ അവളോട് മിണ്ടുകപോലും ഇല്ല….തുമ്പി മോളുടെ കല്യാണിയോടുള്ള സ്നേഹം അവനിൽ കുഞ്ഞ് കുശുമ്പ് ഉണ്ടാക്കി….
തുമ്പി മോൾക്ക് ഒരു വയസ്സ് ആയ അന്ന്… താൻ കരുതിയ കുഞ്ഞ് പട്ടു പാവാട യും ഉടുപ്പും മോൾക്ക് ഇട്ട് കൊടുത്ത് അമ്പലത്തിൽ പോകാൻ പോയതും പ്രതീക്ഷിക്കാതെ മാധവനും അവരുടെ കൂടെ വന്നു.. കള്ള കണ്ണന്റെ മുന്നിൽ കൈ കൂപ്പി തൊഴുമ്പോഴും ഇവരെ വിട്ട് തന്നെ പറഞ്ഞു വിടരുത് എന്നായിരുന്നു അവളുടെ പ്രാർത്ഥനാ…….
ആഘോഷഒന്നും മില്ലാതെ അവിടെ ഉള്ളവരും തങ്ങളും മാത്രമായി കുഞ്ഞി പ്പെണ്ണിന്റെ പിറന്നാൾ ആഘോഷിച്ച് അവളുടെ വായിൽ കേക്കിന്റെ ക്രിo അവൾ വെച്ച് കൊടുത്തപ്പോൾ കുഞ്ഞി പ്പെണ്ണ് അത് കൊതിയോടെ നുണഞ്ഞു…..മാധവനും മോളുടെ വായിൽ വെച്ച് കൊടുത്തു….
“മ്മാ…. “‘കല്യാണിയുടെ മാറിൽ അടിച്ച് കൊണ്ട് കൊതിയോടെ അവളുടെ കൈയിലെ ക്രിമിൽ നോക്കി കുഞ്ഞിപ്പെണ്ണ് വിളിച്ചതും കേട്ടത് വിശ്വസിക്കാതെ കല്യാണീമോളേയും മാധവനേയും മാറി മാറി നോക്കി….
എന്താ ….ന്റെ മോൾ വിളിച്ചേ……
മ്മാ……. ക്രിമിൽ ചൂണ്ടി കുഞ്ഞി പെണ്ണ് പറഞ്ഞതും കല്യാണി അവളെ ഇറുക്കെ പുണർന്ന് ഉണ്ട കവിളിൽ മാറി മാറി ചുംബിച്ചു………… തുരു തുരെ ചുംബിച്ച് അവൾക്ക് മതി വരാതേ കല്യാണി കുഞ്ഞിനെ മാറോട് ചേർത്തതും മാധവൻ കുഞ്ഞിനെ ബലമായി കല്യാണിയിൽ നിന്നും എടുത്ത് മാറ്റി…എടുത്ത് വായാലെ അലറി കരഞ്ഞിട്ടും അവൻ അത് വക വെച്ചില്ല……
മാധവേട്ടാ…. ന്റെ മോള്……. കല്യാണി വിതുമ്പി….
നിനക്ക് പോകാം….. ഉറച്ച ശബ്ദത്തോടെ അവൻ പറഞ്ഞതും ഭൂമി പിളർന്നു പോകുന്നപോലെ അവൾക്ക് തോന്നി..
മാധവേട്ട….. ഇങ്ങനെ ഒന്നും പറയല്ലേ….. ആറു മാസം ആയില്ലല്ലോ…ന്നേ പറഞ്ഞു വിടല്ലേ മാധവേട്ടാ….. അവൾ കാലിൽ പിടിച്ച് കരഞ്ഞതും അവളെ തെള്ളി മാറ്റി അവൻ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കേറി……
തകർന്നു പോയി കല്യാണി…വൈകി ആണെങ്കിലും ഒരു അമ്മയുടെ സ്നേഹം അവളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരുന്നു….എന്ത് ചെയ്യും …മോളെ കാണാതെ……അവളുടെ ഉള്ളം നീറി….
—————————–
ബാക്കിയുള്ള ശബളം കൈയിൽ വെച്ച് തരുമ്പോൾ അവൾ ഉരുകി പോയിരുന്നു….പടി ഇറങ്ങി പോകാൻ നേരം പ്രതിക്ഷയോടെ അവിടെ നോക്കി…പൊന്നു മോളെ ഒന്ന് കാണാൻ…..പക്ഷെ അ മുറി തുറന്നതേ യില്ല…കുഞ്ഞിപെണ്ണിന്റ കരച്ചിൽ മാറിയിരിക്കുന്നു…കരഞ്ഞു തളർന്നു കാണും…..
ഒന്നും പറയാതെ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി… അവളുടെ അതേ നരച്ച് ബാഗുമായി….
———————————-
ദിവസങ്ങൾ കഴിഞ്ഞു പോയ്….ആ പഴയ വാടക വീട് അവളെ കാത്ത് ഉണ്ടായിരുന്നു….അര വയറും നിറച്ച് രാത്രി അവൾക്ക് അന്യം അല്ലായിരുന്നു….കുഞ്ഞി മോളെ കാണാതെ അവളുടെ സമനില തെറ്റുന്നത് പോലെ അവൾക്ക് തോന്നി….ഓരോ വണ്ടിയുടെയും ശബ്ദം കേൾക്കുമ്പോൾ പ്രതിക്ഷയോടെ അവൾ വെളിയിയിൽ വരും….പക്ഷെ നിരാശയാണ് ഫലം…
——————————-
ഒരു ദിവസം എന്നത്തേയും പോലെ വണ്ടിയുടെ ശബ്ദം കേട്ടിട്ടും അവൾ പുറത്ത് വന്നു നോക്കിയില്ല…ഒന്ന് നടക്കാൻ പോലും ആകാതെ അത്രയും തളർന്നു പോയ് അവൾ….എന്നാലും ഓരോ ചുവടും നടന്ന് അവസാനം വീഴാൻ പോയതും അവളെ ആരോ പിടിച്ച് നിർത്തിയേക്കുന്നു..വാടിയ മിഴികളോടെ അവൾ നോക്കിയതും മാധവൻ……
മാധവേട്ട….. പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ അവളുടെ ബോധം മറഞ്ഞു…
–———————-
ബോധം വന്നു കണ്ണ് തുറന്നപ്പോൾ അവൾ ആശുപത്രിയിൽആയിരുന്നു…മുന്നിൽ ഇരിക്കുന്ന മാധവനേ കണ്ടെങ്കിലും തന്റെ പൊന്നു മോളെ കാണാതെ അവളുടെ ഉള്ളം പൊള്ളി
മാധവേട്ട……. അവൾ തളർച്ചയോടെ അവനെ വിളിച്ചു…..
ജാതി ഇപ്പോഴും പഴയത് തന്നെയാണ്…അയിത്തം ഇല്ലെങ്കിൽ .എന്റെ ഭാര്യ ആയി എന്റെ മോളുടെ അമ്മയായി നിനക്ക് എന്റെ വീട്ടിൽ വരാം…….അത്രയും പറഞ്ഞ് അവൻ പോകുമ്പോൾ ആകെ ഒരു മരവിപ്പ് ആയിരുന്നു…കേട്ടത് സത്യമാണോ….അതോ സ്വപ്നമൊ…അത് മനസ്സിലാക്കാൻ കഴുത്തിൽ താലിയും മാധവൻ ചാർത്തിയ സിന്ദൂരവും ഇട്ട് നിലവിളക്കുമായി ആ വീട്ടിൽ വലുകാൽ വെച്ച് കേറുമ്പോൾ മനസ്സിലായി…. എല്ലാം സത്യം.. ആണ്….വീട്ടിൽ എത്തിയപ്പോൾ തന്നെ കുഞ്ഞി പെണ്ണിനെ നോക്കി… അവസാനo കൈയിൽ ഇരിക്കുന്ന മോളെ ഓടിച്ചെന്നെടുത്ത് തുരു തുരെ ഉമ്മ വെയ്ക്കുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു…
മ്മാ…….കുഞ്ഞി പെണ്ണിന്റ നാവിൽ നിന്നും കേൾക്കുന്ന അമ്മ എന്നുള്ള വിളി അവളിൽ വീണ്ടും വീണ്ടും സ്നേഹം കൂട്ടി….ഒരിക്കലും നിലയ്ക്കാത്ത സ്നേഹം…..
———————————-
രാത്രി റൂമിൽ കുഞ്ഞിനെ ഉറക്കി ബെഡിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവൾക്ക് വല്ലാത്ത വെപ്രാളം ആയിരുന്നു….ഒന്ന് ആലോചിക്കുന്നതിന് മുന്നേ മാധവൻ ഡോർ അടച്ച് അവൾക്ക് അരികിൽ വന്നു…പേടിയോടെ തല താഴ്ത്തി അവൾ നിന്നും….അവളുടെ അടുത്തേക്ക് വന്നു ആ മുഖം അവൻ തനിക്ക് നേരെ പിടിച്ചുയർത്തി…വിതുമ്പി കരയാൻ പാകത്തിൽ അവൾ ആയിരിക്കുന്നു…..
പഴയത് എല്ലാം ഞാൻ മറക്കുവാ കല്ലു…..നീ ന്നെ ഇവിടെ നിന്നും പറഞ്ഞു വിട്ടപ്പോൾ ഞാൻ അറിഞ്ഞില്ല നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്.. എന്റെ മോൾക്ക് നീ ആരാണെന്ന്….നിന്നെ കൈ വിട്ട് ഇനി കളയാൻ ഈ മാധവന് ആകില്ല….ന്നെ വിട്ട് പോകുവോ നീ…
അത്രയും കേൾക്കേണ്ട താമസം അവനെ ഇറുക്കെ പുണർന്നു……ഒരിക്കലും പോകില്ലെന്ന രീതിയിൽ അത്രയും ശക്തമായി…..
ആ രാത്രിയിൽ അവന്റെ അരികിൽ കിടന്ന് താൻ അനുഭവിച്ച വേദനകൾ കണ്ണീരോടെ അവൾ പറയുമ്പോൾ അവനിൽ ഞെട്ടലായിരുന്നു.മുഖം താഴ്ത്തി അവളുടെ ആ ലിലവയറ്റിൽ മുഖം പൂഴ്ത്തി പൊ ക്കിൾ ചു ഴിയിൽ ചുംബിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തൂകി… അവളുടെയും….പൊലിഞ്ഞു പോയ കുഞ്ഞു ജീവന് പകരമായി അവർക്ക് നൽകിയ കുഞ്ഞി മോളുടെ ചുണ്ടിൽ ഉറക്കത്തിൽ പാൽ പുഞ്ചിരി ഉണ്ടായിരുന്നു അപ്പോഴും……
അവസാനിച്ചു
എത്രത്തോളം നന്നായിയെന്ന് അറിയില്ല… അഭിപ്രായം പറയണേ….
ചിലങ്ക