മനം കവർന്നവൻ
രചന: Vaiga Lekshmi
“”നിനക്ക് ഈ ഫോട്ടോയിലെ പെണ്ണിനെ ഇഷ്ടം ആയോ????””
“”മ്മ്.. ആരാ ഏട്ടാ ഇത്???””
“”എനിക്ക് വന്ന ആലോചന ആണ്…””
“”എന്നിട്ട് എന്ത് പറഞ്ഞു???””
“”പ്രത്യേകിച്ച് എന്ത് പറയാൻ… അവർ തീരുമാനിക്കട്ടെ.. എന്തായാലും ഒരാളെ കല്യാണം കഴിക്കണം… ഇപ്പോൾ സമയം ആയി എന്നു എനിക്കും തോന്നുന്നു….””
“”മ്മ്.. ഇഷ്ടം ആയെങ്കിൽ വീട്ടിൽ പറ… എനിക്ക് കുറച്ചു ജോലി ഉണ്ട്.. പിന്നെ സംസാരിക്കാം.. ബൈ…””
Chat നിർത്തി കഴിഞ്ഞപ്പോൾ ലച്ചുവിന്റെ മനസ്സിൽ ഇത് വരെ കിച്ചൻ തന്റെ അടുത്തു സംസാരിച്ച രീതി ആരുന്നു മനസ്സിൽ വന്നത്…
പലപ്പോഴും തോന്നിയിട്ടുണ്ട് ഏട്ടന് തന്നെ ഇഷ്ടം ആണെന്.. ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും ഒരു ദിവസം പോലും ഇല്ലാരുന്നു തമ്മിൽ message അയക്കാത്തത്…. എല്ലാ കാര്യങ്ങളും തനിക്ക് തുറന്നു പറയാൻ പറ്റിയ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു കാർത്തിക് എന്ന തന്റെ കിച്ചേട്ടൻ….
ജോലി ഉണ്ടെല്ലോ.. ഇനി കല്യാണം കഴിച്ചൂടെ എന്നു പലപ്പോഴും തമാശ ആയി താൻ ചോദിക്കുമ്പോൾ എന്റെ പെണ്ണ് പഠിക്കുവാണ്.. അവളുടെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ പോയി പെണ്ണ് ചോദിക്കും എന്ന മറുപടിയിൽ വെറുതെ എങ്കിലും ആഗ്രഹിച്ചു അത് താൻ ആരുനെങ്കിൽ എന്നു…
“”നാളെ എന്റെ ക്ലാസ്സ് കഴിയും ഏട്ടാ…””
“”അതിന്????””
“”എന്നേ കാണാൻ വരുവോ???””
“”ഞാൻ എന്തിനാ വരുന്നത്.. എനിക്ക് വേറെ ജോലി ഉണ്ട്…”” ഇങ്ങനെ പറഞ്ഞ ആൾ രാവിലെ വിളിച്ചു പറഞ്ഞത് ഞാൻ നിന്റെ കോളേജിന്റെ മുന്നിൽ ഉണ്ട്, ഇറങ്ങി വരാൻ ആരുന്നു….
“”എന്നേ കാണാൻ വരില്ല എന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ വന്നത്???””
“”എനിക്ക് വരാൻ തോന്നി…””
“”അപ്പോൾ ഞാൻ ഏട്ടന് സ്പെഷ്യൽ ആണോ????””
“”അതേല്ലോ.. നീ എനിക്ക് ഒരുപാട് സ്പെഷ്യൽ അല്ലേ പെണ്ണെ…””
ആ ഒരു വാക്കിൽ താൻ പല അർത്ഥങ്ങളും കണ്ടു പിടിച്ചു..പക്ഷേ അതൊക്കെ ഇന്ന് ഓർക്കുമ്പോൾ ഒരു പൊട്ടി പെണ്ണിന്റെ മണ്ടത്തരങ്ങൾ ആയി തോന്നുന്നു…
പലപ്പോഴും അവനും നിന്നെ ഇഷ്ടം ആണ്, നിന്റെ ക്ലാസ്സ് കഴിയാൻ നോക്കി ഇരിക്കുവാരിക്കും വീട്ടിൽ പറയാൻ എന്നു പറഞ്ഞു കൂട്ടുകാർ കളിയാക്കുമ്പോഴും താനും ആഗ്രഹിച്ചു അങ്ങനെ ആയിരിക്കണേ ദൈവമേ എന്നു….
“”ഞാൻ നാളെ നാട്ടിൽ പോകുവാണ്..””
“”എന്തെ ഇപ്പോ പെട്ടെന്ന് നാട്ടിൽ പോകാൻ???””
“”ഒരു കല്യാണലോചന വന്നു.. പെണ്ണിനെ പോയി കാണാൻ അമ്മക്ക് നിർബന്ധം… ഇനി ഞാൻ ആയി കണ്ടില്ല എന്നു വേണ്ട..””
“”മ്മ്..””
“”എന്താ മ്മ്..?? തിരിച്ചു വരുമ്പോൾ നിനക്ക് എന്തെങ്കിലും വേണോ പെണ്ണെ???””
“”ഒന്നും വേണ്ട.. ഏട്ടൻ പോയിട്ട് വാ..””
പിന്നീട് ഉള്ള ദിവസങ്ങൾ കിച്ചൻ ലെച്ചുവിൽ നിന്നും മനപ്പൂർവം അകലുവാരുന്നു….
“”കല്യാണം ഒക്കെ ആയപ്പോൾ ഇനി നമ്മളെ ഒന്നും വേണ്ടേ????””
“”എന്തിനാ ഇനി നിങ്ങളോട് ഒക്കെ വെറുതെ സംസാരിച്ചു എന്റെ സമയം കളയുന്നത്.. ആ സമയം ഞാൻ എന്റെ പെണ്ണിനെ വിളിച്ചു സംസാരിക്കില്ലേ…””
ആ വാക്കുകൾ അവൾക്ക് താങ്ങാവുന്നതിലും അധികം ആരുന്നു..അതേ.. അല്ലെങ്കിലും സ്വപ്നം കണ്ടതും ആഗ്രഹിച്ചതും എല്ലാം താൻ മാത്രം അല്ലേ.. ആൾ അതിൽ എന്ത് തെറ്റ് ആണ് ചെയ്തത്… പേരിനു പോലും ഒരു പ്രതീക്ഷ തന്നിട്ട് ഇല്ല..
“”ലച്ചു നീ നാളെ വീട്ടിൽ വരണം…””
“”എന്തിനാ അമ്മേ????””
“”നിന്നെ കാണാൻ കുറച്ചു പേര് വരുന്നുണ്ട്.. ക്ലാസ്സ് കഴിയാറായില്ലേ… ഇനി താമസിക്കേണ്ട …””
അപ്പോഴാണ് താനും അതിനെ കുറിച്ച് ആലോചിക്കുന്നത്.. കിച്ചേട്ടനോട് സംസാരിച്ചിട്ട് 6 മാസത്തിൽ കൂടുതൽ ആകുന്നു.. Status പോലും ഇപ്പോൾ താൻ നോക്കാറില്ല.. അല്ലെങ്കിലും one സൈഡ് പ്രേമം എപ്പോഴും സങ്കടം അല്ലേ… ആൾ ഇപ്പോ വേറെ കല്യാണം കഴിച്ചു സന്തോഷം ആയി ജീവിക്കുവാരിക്കും… എങ്കിലും ഒരു വാക്ക് എങ്കിലും തന്നോട് പറയരുന്നെല്ലോ….
പെണ്ണ് കാണൽ ചടങ്ങിന് ചായ കൊണ്ട് പോകാനും എന്തിന് ഏറെ പറയുന്നു… ചെറുക്കന്റെ മുഖത്തോട്ട് നോക്കാൻ പോലും അവൾക്ക് ആഗ്രഹം ഇല്ലാരുന്നു.. പക്ഷേ എത്ര എന്നു പറഞ്ഞാണ് വീട്ടുകാരെ വിഷമിപ്പിക്കുന്നത്…
“”ചെറുക്കന്റെ മുഖത്തു നോക്കാതെ എങ്ങനെ ആണ് മോളെ ബാക്കി കാര്യങ്ങൾ….”” എന്നു പറഞ്ഞു കൂടെ ഉള്ള ആൾ ചിരിച്ചപ്പോൾ ആർക്കോ വേണ്ടി അവൾ അവന്റെ മുഖത്തോട്ട് നോക്കി…
താൻ കണ്ടത് സത്യം ആണോ എന്നു അറിയാൻ വീണ്ടും വീണ്ടും അവനെ നോക്കി അവൾ…
“”സ്വപ്നം ഒന്നും അല്ല മോളെ.. സത്യം തന്നെ ആണ്… വരുന്ന കല്യാണം ഒന്നും അവന് പറ്റില്ല… ആരെങ്കിലും മനസ്സിൽ ഉണ്ടോ എന്നു ചോദിച്ചാൽ അതും പറയില്ല…. അവസാനം അവൻ തന്നെ ഇങ്ങോട്ട് പറഞ്ഞു… ബാക്കി ഒക്കെ നിങ്ങൾ തന്നെ സംസാരിച്ചു തീർത്തോ…””
സംസാരിക്കാൻ എന്നു പറഞ്ഞു വീടിന്റെ വെളിയിൽ ഇറങ്ങുമ്പോഴും മനസ് മുഴുവൻ പരിഭവം ആരുന്നു…
ഇത് വരെ തന്നെ അകറ്റി നിർത്തിയതിന്റെ…. മനസ് വിഷമിപ്പിച്ചതിന്റെ….
“”എന്തെ എന്നോട് പിണക്കം ആണോ പെണ്ണെ????”” ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം കാതിൽ പതിഞ്ഞതും ചെറു ചിരിയോടെ തിരിഞ്ഞു നിന്നു പെണ്ണ്..
“”പെണ്ണ് കാണാൻ പോയിട്ട് എന്താ അവൾ വേണ്ട എന്നു പറഞ്ഞോ????””
“”ഈ കാർത്തിക്കിനെ ഏത് പെണ്ണ് ആണ് വേണ്ട എന്നു പറയുക.. പക്ഷേ ഈ മനസ്സിൽ ഒരാൾ മാത്രേ ഉള്ളു..””
“”എങ്കിൽ പോയി അവളെ കെട്ടിക്കൂടെ??””
“”അവൾ തന്നെ ആണെല്ലോ മുന്നിൽ നില്കുന്നത്.. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും ലച്ചു…””
“”എന്തിനാ ഇപ്പോ ഇങ്ങനെ പറയുന്നത്.. എന്നോട് ഒന്ന് നന്നായി സംസാരിച്ചിട്ട് എത്ര മാസം ആയി.. ഞാൻ ഏതെങ്കിലും ചോദിച്ചാൽ മാത്രം രണ്ട് വാക്ക് പറയും… അല്ലാതെ നിനക്ക് സുഖം ആണോ എന്നു ഒരു വാക്ക് എങ്കിലും ചോദിച്ചിട്ട് ഉണ്ടോ എന്നോട്…””
“”അറിയാം പെണ്ണെ.. മനപ്പൂർവം ആയിരുന്നു.. ഞാൻ കാരണം നിന്റെ ക്ലാസ്സ് മുടങ്ങരുത് എന്നു കരുതി.. പിന്നെ എന്നോട് ഉള്ള നിന്റെ പെരുമാറ്റം എനിക്ക് മനസിലാക്കി നിനക്കും എന്നേ ഇഷ്ടം ആണ് എന്നു.. നിന്നോട് സംസാരിച്ചാൽ ഒരു പക്ഷേ എന്റെ കൈയിൽ നിന്നും പോയെന്നെ കാര്യം എല്ലാം.. ഇത് ഇനി നിന്റെ ക്ലാസ്സ് കഴിയാൻ കുറച്ചു നാൾ കൂടി അല്ലേ ഉള്ളു… നിന്നെ വിട്ടു കളയാൻ വയ്യ പെണ്ണെ…””
“”എല്ലാം ഓക്കേ.. പക്ഷേ ഇത്ര ദിവസം എന്നേ മാറ്റി നിർത്തിയതിനു പണിഷ്മെന്റ് തരും ഞാൻ…””
“”എന്ത് വേണമെങ്കിലും തന്നോ.. ഇപ്പോ അകത്തേക്ക് പോകാം…””
ഒരുപാട് സ്വപ്നം കണ്ട ജീവിതം… ഒരിക്കലും തനിക്ക് കിട്ടില്ല എന്നു വിചാരിച്ച ജീവിതം.. കൈയിൽ തന്ന ദൈവത്തിനു നന്ദി പറഞ്ഞു അവർ അവിടെ ഒരു പുതിയ ജീവിതം തുടങ്ങുവാരുന്നു….
അവസാനിച്ചു
NB: ജീവിതത്തിൽ ഇതു സന്തോഷം തരുന്ന അവസാനം അല്ലെങ്കിലും കഥയിൽ എങ്കിലും അവർ ഒന്നിക്കട്ടെ…❤