കാലം കരുതി വെക്കട്ടെ ന്നേ..ഇനിയുള്ള പുലരികളിൽ..നിനക്കായ്‌ മാത്രം..പെയ്തൊഴിയാൻ വെമ്പുന്ന മഴ മേഘങ്ങളേ..

ഈ മഴയിൽ… രചന: ഉണ്ണി കെ പാർത്ഥൻ

‘നിനക്കെങ്ങനെ എന്നേ ഇത്രേം ഭ്രാ ന്തമായി സ്നേഹിക്കാൻ കഴിയുന്നു..വിരലുകൾ കോർത്തു പിടിച്ചു വരദ ചോദിക്കുന്നത് കേട്ട്..അഭിനവ് അവളേ നോക്കി..

“ന്തേ…ഇങ്ങനെ സ്നേഹിക്കേണ്ടേ നിന്നെ..” നെറ്റിയിലേക്ക് പറന്നിറങ്ങിയ തലമുടി പതിയേ തലോടി വരദയേ നോക്കി അഭി ചോദിച്ചു…

“നിന്നെ എനിക്ക് കിട്ടുമെന്ന് ഉറപ്പില്ലാത്ത ഈ സ്നേഹം..അതൊരു നീറ്റലാണ് എനിക്ക്..” വരദ വിരലുകൾ ഒന്നുടെ കോർത്തു പിടിച്ചു അഭിയെ നോക്കി..

“ഇഷ്ടങ്ങൾക്ക്..ന്തേ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയാതെ പോകുന്നു..പൂർണത നൽകാൻ കഴിയാതെ പോകുന്നു..” അഭിയുടെ ചോദ്യം കേട്ട് വരദ ചിരിച്ചു..

“ഡാ..ചില ഇഷ്ടങ്ങൾ ഇങ്ങനാണ്..വാക്കുകൾ കൊണ്ട്…ഒരുപാട് മോഹങ്ങൾ തരും..സാമീപ്യം കൊണ്ട്..ഒരുപാട് സ്വപ്നങ്ങളും…പക്ഷേ…ഒടുവിൽ..ഒന്നിനും മറുപടി നൽകാതെ..ആ ഇഷ്ടങ്ങളേ തിരിച്ചെടുക്കുന്ന നേരമുണ്ടല്ലോ..ഇട നെഞ്ചിൽ നെരിപ്പോട് തീർത്തു…

ഒരായുസിന്റെ പുണ്യം…കുറച്ചു നാളുകൾ കൊണ്ട് നൽകി..തിരികേ വിളിക്കുന്ന..ക്രൂ രമായ കാലത്തിന്റെ…വികൃതി..വിധിയെന്ന ഓമന പേരിൽ..എല്ലാം..തട്ടി തെറിപ്പിച്ചു അകലേക്ക്‌…ഓർമകളുടെ ചൂളം വിളി പോലും കേൾപ്പിക്കാതെ..ഒളിപ്പിച്ചു കളയുന്ന..വിധിയുടെ ഇഷ്ടം..

ആ ഇഷ്ടങ്ങൾക്ക്..നൽകാൻ കഴിയുന്ന ഒന്നേ ഉള്ളൂ..ഇട നെഞ്ചിൽ പിടഞ്ഞു..ഹൃദയത്തിൽ താളം പിടിച്ചു..ദേഹമാകേ..വിറയൽ തരുന്ന..ഒരു വേദന..സുഖമുള്ള ഓർമ്മകൾക്കൊപ്പം..ഇന്നലേകളേ മറവിയുടെ മേലാട പുതപ്പിനുള്ളിൽ..ഒളിപ്പിച്ചു വെച്ച്..പറന്നകന്നു പോകുന്ന ഇഷ്ടങ്ങൾ..

ശരിയല്ലേ..”

ചിരിച്ചു കൊണ്ട് വരദ ചോദിച്ചു..

“മ്മ്..

കാലം കരുതി വെക്കട്ടെ ന്നേ..ഇനിയുള്ള പുലരികളിൽ..നിനക്കായ്‌ മാത്രം..പെയ്തൊഴിയാൻ വെമ്പുന്ന മഴ മേഘങ്ങളേ..ആ മഴ മേഘങ്ങൾ പെയ്തൊഴിയുന്ന നേരം..പെയ്തു തോരട്ടെ നിന്റെ മനസും..” അഭി വരദയുടെ കൈ വിരലുകൾ ഒന്നുടെ കോർത്തു പിടിച്ചു..

“കാലം തെറ്റി മഴ പെയ്യാതിരിക്കട്ടെ..പെയ്യുന്ന മഴയിൽ എന്നോടൊപ്പം നനയാൻ..നീയും വേണം..മഴ മേഘങ്ങൾ നാണിച്ചു തല താഴ്ത്തണം നമ്മുടെ പ്രണയം കണ്ട്..നമ്മേ തഴുകി പെയ്തിറങ്ങുമ്പോൾ..മഴ..നമ്മോട് പറയട്ടെ..പെയ്തൊഴിയാൻ മഴക്ക് മനസ് വരുന്നില്ല ന്ന്..മഴയോടൊപ്പം..എന്നും..എപ്പോഴും വേണമെന്ന്..

ഒടുവിൽ..കാലം തെറ്റി മഴ പെയ്യുക തന്നേ ചെയ്യും..നമ്മേ ചേർത്ത് പിടിക്കാൻ..കാലം മഴ പെയ്യിക്കുക തന്നേ ചെയ്യും…

അന്ന് വരേ..ദാ..ഇങ്ങനെ നാം ചേർന്നു നടക്കും..എല്ലാരും നമ്മേ..ചേർത്ത് പിടിക്കും..നാം ഒന്നാവുകയും ചെയ്യും..ശരിയല്ലേ..” വരദ അഭിയുടെ കൈയിലേ പിടുത്തം ഒന്നുടെ മുറുക്കി..

“മ്മ്..ഒന്നാവും നമ്മൾ…കാലം തെറ്റി മഴ പെയ്യുക തന്നേ ചെയ്യും..ആ മഴയിൽ നാം..നനയുകയും..അലിഞ്ഞു ചേരുകയും ചെയ്യുന്ന നിമിഷങ്ങളേയാണ് ഇനിയുള്ള പുലരിയിൽ സ്വപ്നം കാണുന്നത്..” അഭി വരദയുടെ കൈ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു..

ശുഭം