മാസങ്ങൾക്ക് മുമ്പ് പെണ്ണ് കാണൽ ചടങ്ങിന് നവ്യയുടെ വീട്ടിൽ പോയത് തൊട്ട് ഭാനുമതി ഒര് റീലാക്കി കണ്ട് നോക്കി

രചന: സ്മിത രഘുനാഥ്

:::::::::::::::::::::::::::

ഭാനുവേച്ചിയെ മോന്റെ കല്യാണമൊക്കെയായന്ന് കേട്ടല്ലോ നമ്മളെയൊന്നു വിളിക്കുന്നില്ലേ കല്യാണത്തിന്, തൊഴിലുറുപ്പ് പെണ്ണുങ്ങള് തോട് വൃത്തിയാക്കൂ ന്നതിന് ഇടയിൽ  കളിയായ് ചോദിച്ചതും ഭാനു വെളുക്കെ ചിരിച്ച് കൊണ്ട്

പിന്നെ നിങ്ങളെ വിളിക്കാതിരിക്കുമോടി പിള്ളേരെ…

“നിങ്ങള് ഇല്ലാതെ എനിക്കെന്ത് ആഘോഷം “

ലാലേട്ടനെ സ്മരിച്ച് കൊണ്ട് ഭാനുവേച്ചി പറഞ്ഞതും കൂട്ടാളികള് കുണുങ്ങി കുണുങ്ങി ചിരിച്ചൂ, കടുത്ത ലാലേട്ടേൻ ഫാനായ ചേച്ചിയുടെ വർത്തമാനം അവര് ആവോളം ആസ്വാദിച്ചൂ..

അല്ല ചേച്ചിയെ ഞാനൊര് കൂട്ടം കാര്യം പറഞ്ഞാൽ ചാച്ചി തെറ്റിദ്ധരിക്കരുത്…ഇത്തിരി കുശിമ്പു, കുന്നായ്മയും, കണ്ണത്തിരിവുമുള്ള സുധാമണി ചേച്ചിയെ ഇരുത്തിയൊന്ന് നോക്കി കൊണ്ട് പതിയെ തൂമ്പയും ഇട്ട് അനക്കി കൊണ്ട് ചേച്ചിയുടെ മറുപടിക്കായ് കാതോർത്തും കൂടെയുള്ള കൂട്ടാളികളും സുധാമണി എന്ത് വെടിയാണ് ചേച്ചിക്ക് നേരെ ഉതിർക്കുന്നത് എന്നറിയാൻ കാതോർത്തും…

ചേച്ചിയുടെ അനുകുലഭാവം കണ്ടതും സുധാമണിക്ക് ആവേശമായ് …

ചേച്ചി മരുമോള് വന്ന് കഴിയുമ്പൊൾ ചേച്ചിയുടെ മോന്റെ സ്നേഹം മുഴുവൻ മരുമോളോട് ആകൂ കേട്ടോ…വീട്ടിലെ ഭരണം മുഴുവൻ മരുമോള് കൈക്കലാക്കും ചേച്ചി പിന്നെ വെറും, കറിവേപ്പിലയാകും”

”ചേച്ചിയെ കൊണ്ടുളള ചെക്കന്റെ ആവിശ്യം കല്യാണത്തോടെ ഏകദേശം കഴിയൂമല്ലോ…പിന്നെ അവന് അവന്റെ ഭാര്യയും വീട്ട്കാരെയും മാത്രം കണ്ണിന് പിടിക്കും…ചേച്ചി വെറും പുറംപോക്ക് ആകും. കുറച്ച് കഴിയൂമ്പൊൾ ഏതെങ്കിലും വൃദ്ധസദനത്തിലും ആക്കും ചേച്ചിയെ…

തന്റെ വാക്കുകൾ കേട്ട് ആകെ പണ്ടാരമടങ്ങി നിൽക്കുന്ന ഭാനുചേച്ചിയുടെ മനസ്സിലേക്ക് ആളിപടരുന്ന തീയിലേക്ക് കുറച്ച് മണ്ണെണ്ണ കുടി കോരിയോഴിച്ച് തന്റെ വാക്ക്ചാതുര്യത്തിൽ ഒന്നുക്കുടി സ്വയം അഭിമാനിച്ച് ചുറ്റും കൂടി നിൽക്കൂന്നവരുടെ കിളി പറന്ന് പോകുന്നത് ഒന്ന് രണ്ട് മൂന്ന് എണ്ണി ആസ്വാദിച്ച് സുധാമണി വീറോടെ നിന്നു…

സുധാമണിയുടെ വാക്കുകൾ ഏല്പ്പിച്ച അടിയുടെ ആഘാതത്തിൽ കണ്ണ് മിഴിച്ച് നിന്ന ഭാനുമതി തന്റെ മരുമകളായ നവ്യയെ ഒന്ന് ഭാവനയിൽ കണ്ടൂ..

മാസങ്ങൾക്ക് മുമ്പ് പെണ്ണ് കാണൽ ചടങ്ങിന് നവ്യയുടെ വീട്ടിൽ പോയത് തൊട്ട് ഭാനുമതി ഒര് റീലാക്കി കണ്ട് നോക്കി

എവിടെയും ഒരു വൈലൻസ് അവർക്ക് കാണാൻ കഴിഞ്ഞില്ല..ക്ലോസപ്പിലും ഇട്ടു് ഒന്നു കൂടി നോക്കി ഭാനു ഉറപ്പ് വരുത്തി…

ഏയ് ഒരു കുറ്റവും കാണാൻ പറ്റണില്ല…തന്റെ മരുമകള് പത്തരമാറ്റ് തനി തങ്കം തന്നെ…

അങ്ങനെ കല്യാണദിവസം ആയി,,,

കല്യാണത്തിന് ആകെ തിളങ്ങി ഭാനു ഓടി നടന്നു..

“ഞാനുമൊര് വർണ്ണ പട്ടമായിരുന്നു,..ഞാനുമൊര് വർണ്ണ പട്ടം…”

താലികെട്ടും ഗംഭീര സദ്യയും….

തൊഴിലുറപ്പിലെ തന്റെ കൂട്ടാളികൾക്ക് ഒരു വി ഐ പ്പി പട്ടം സ്വന്തമായ് കൊടുത്ത് ഭാനു അവരെ നവ്യയുടെ വീട്ടുകാർക്ക് മുമ്പിൽ പരിചയപ്പെടുത്തി”

പെണ്ണിന്റെ പളപളപ്പും സ്വർണ്ണവും എല്ലാം കണ്ട കൂട്ടാളികൾ വായ് തുറന്ന് പഴവും പ്രഥമനും കുഴച്ച് അണ്ണാക്കിലെക്ക് തള്ളി…ഫോട്ടോയെടുപ്പും വർത്താമാനവും യാത്രയയ്പ്പും എല്ലാമായ് രംഗം കൊഴുകൊഴുത്തു…

അസുയയോടെ തന്റെ മരുമകളെ നോക്കുന്ന കണ്ണുകൾ കണ്ടപ്പൊൾ ഭാനു അടിമുടി പുത്തു

കല്യാണതിരക്കിൽപ്പെട്ട് ആകെ ക്ഷീണിതയായ ഭാനു പിറ്റേന്ന് എഴുന്നേൽക്കാൻ ഒരുപാട് താമസിച്ചൂ…

ഇടയ്ക്ക് ചിരിക്കുന്ന മുഖവുമായ് സുധാമണിയുടെ വാക്കുകൾ കേട്ടതും സ്ഥലക്കാല ബോധം വന്നത് പോലെ ഭാനു തപ്പി പിടിച്ച് ചാടി എഴുന്നേറ്റും ..

ഓടി പിടപ്പന്നെ അടുക്കളയിലേക്ക് ചെന്നതും…ഭാനുവിന് അകത്തെ കാഴ്ച കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നും…

തലേ ദിവസം പൂരപറമ്പ് പോലെ കിടന്നിരുന്ന തന്റെ സാമ്രാജ്യം ഒരു രാജസഭ പോലെ തിളങ്ങി നിന്നൂ,

അകത്തേക്ക് ചെല്ലുമ്പൊൾ പുറം തിരിഞ്ഞ് നിൽക്കുന്ന മരുമകളെ  ഒന്ന് വീക്ഷിച്ചും ഓ…ഭാഗ്യം കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് …സ്വയം മുരടനക്കി കൊണ്ട് അല്ല മോള് രാവിലെ എഴുനേറ്റോ…

പുറം തിരിഞ്ഞ് ഭംഗിയായ് ചിരിച്ച് കൊണ്ട് … കുറച്ച് നേരമായ് അമ്മേ..ഞാൻ നോക്കുമ്പൊൾ അമ്മ നല്ല ഉറക്കമാണ്.പിന്നെ അമ്മേ ബുദ്ധിമുട്ടിപ്പിക്കണ്ടന്ന് കരുതി ഞാൻ അടുക്കളയിൽ കയറി … ഫ്രിഡ്ജിൽ ഇരുന്ന അരി മാവെടുത്ത് ഭോശയ്ക്ക് കലക്കി വെച്ചൂ… പിന്നെ ചട്നിക്ക് തേങ്ങയും ചിരണ്ടി വെച്ചിട്ടുണ്ട് …അത് മതിയോ അമ്മേ തോ സാമ്പാറും വേണോ’..

വേണ്ടാ മോളെ ദോശയും, ചമ്മന്തിയും മതി… അതാണ് അവനും പ്രിയം… അല്ല മോൾക്ക് സാമ്പാറ് വേണോ ?..

വേണ്ടാ .. അമ്മേ ഇത് മതി …

ഈശ്വരാ ഈ കൊച്ചിനെയാണോ ഞാൻ തെറ്റിദ്ധരിച്ചത് സ്വയം പിറ് പിറക്കൂന്ന ഭാനുവിനെ നവ്യ നോക്കി എന്താ അമ്മേ…

ഏയ് ഒന്നുമില്ല മോളെ ചൂമല് കൂച്ചി കൊണ്ട് ഭാനു കുളിക്കാനും മറ്റുമായ് പുറത്തേക്ക് പോയി…

മോനും മരുമോളും ഉമ്മറത്ത് ഇരിക്കുമ്പൊൾ ഭാനു അവർക്കരികിലേക്ക് വന്നു. നിങ്ങള് സിനിമയ്ക്ക് ഒന്നു പോകൂന്നില്ലേ ?..കല്യാണം കഴിയുമ്പൊൾ ഒരു സിനിമയ്ക്ക് ഒക്കെ പോകേണ്ടേ…

അത് ശരിയാണല്ലോ.. മകനും അമ്മയുടെ വാക്കുകളെ ശരിവെച്ചും..എന്നാൽ നമുക്ക് പോകാം നവ്യേ…

എന്നാൽ അമ്മയും വരൂ മരുമകൾ പറഞ്ഞതും …

ഭാനു അല്ല ഞാനെന്തിനാ വരുന്നത് നിങ്ങള് പോയിട്ട് വരൂ …

അത് വേണ്ടാ .. അമ്മയും ഞങ്ങൾക്കൊപ്പം വരണം ഏട്ടൻ വിളിച്ചിരന്നപ്പൊൾ ഒക്കെ പറയൂമായിരുന്നു അമ്മയ്ക്ക് സിനിമ കാണുന്നത് വലിയ ഇഷ്ടമാണെന്ന് അതുമല്ല അമ്മ വലിയൊര് ലാലേട്ടൻ ഫാനാണന്ന്… മരുമകള് പറഞ്ഞത് കേട്ടതും ഭാനുവിന്റെ ഉള്ളം നിറഞ്ഞു,,,,

അങ്ങനെ മരുമകള് ഭാനുവിനെ ഞെട്ടിച്ച് കൊണ്ടെയിരുന്നു …

മറ്റുള്ളവർ പറയുന്നത് കേട്ട് താൻ തന്റെ മരുമകളൊട് ദേഷ്യവും പോരും കാട്ടിയിരുന്നെങ്കിൽ തങ്ങളുടെ ജീവിതം ഇത്രയും ശാന്തമാകില്ലായിരുനെന്ന് ഭാനുവിന് മനസ്സിലായ്… അല്ല നവ്യ മനസ്സിലാക്കി കൊടുത്തും,,,,

അഭിപ്രായങ്ങളും ‘അക്ഷേപങ്ങളും ചുറ്റും നിന്ന് പറയാൻ ഒരുപാട് ആൾക്കാര് കാണും..ജീവിതം നമ്മുടെതാണ്

ശുഭം