അങ്ങനെ ഒരു ബീച്ച് യാത്ര കഴിഞ്ഞുള്ള തിരിച്ചു വരൽ ആണ്. ഇനി ഏതേലും നല്ല ഹോട്ടലിൽ കയറി ആഹാരം കഴിക്കണം പിന്നെ നേരെ വീട്ടിലോട്ട്…

വേർതിരിവ്…

രചന: Yazzr Yazrr

::::::::::::::::::::

അച്ഛാ നമുക്ക് ഐച്ക്രീം ഉള്ള കടയിൽ കയറിയാൽ മതി കേട്ടോ വിനി മോൾ ആവേശത്തോടെ പറഞ്ഞു

മോൾക് എത്ര ഐസ് ക്രീം വേണം ഈ അച്ഛൻ വാങ്ങി തരില്ലേ മോൾക് തന്നില്ലേൽ അച്ഛൻ പിന്നെ വേറെ ആർക്കു വാങ്ങി കൊടുക്കാൻ ആണ്

ഐസ് ക്രീം തിന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ പനിയും ആയി എന്റടുത്തോട്ട് വരരുത് കേട്ടോ മാളു ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു അച്ഛനും മോളും കൂടി ആയിക്കോളണം

ഞായറാഴ്ച വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങിയത് ആണ് അല്ലുവും കുടുംബവും അച്ഛനും അമ്മയും മോളും അടങ്ങുന്ന സന്തുഷ്ട്ട കുടുംബം

മിക്ക ഞായറാഴ്ചകളിലും ഉള്ളതാണ് ഈ കറക്കം. വലുതായിട്ട് ഒന്നുമില്ല ബീച്ചിൽ പോയി വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരിക്കും. പിന്നെ മോളെയും കൊണ്ട് തിരയിൽ പോയി കാലു നനയ്ക്കും. പിന്നെ മണ്ണിലൂടെ അവളുടെ പിറകെ കിടന്നു ഓടും

അങ്ങനെ ഒരു ബീച് യാത്ര കഴിഞ്ഞുള്ള തിരിച്ചു വരൽ ആണ്. ഇനി ഏതേലും നല്ല ഹോട്ടലിൽ കയറി ആഹാരം കഴിക്കണം പിന്നെ നേരെ വീട്ടിലോട്ട്…

അങ്ങനെ സ്ഥിരം കയറാറുള്ള ഹോട്ടലിലോട്ട് തന്നെ അല്ലു ഇണ്ടികേറ്റർ ഇട്ടു വണ്ടി തിരിച്ചു

ഇവിടെ ആകുമ്പോ പാർക്കിംഗ് സ്പേസ് ഉണ്ട് അതുമല്ല ഫാമിലി റൂം ഉണ്ട് അതാകുമ്പോ പ്രൈവസി കിട്ടും അങ്ങനെ കാർ പാർക്ക്‌ ചെയ്തു കോണി പടി കയറി മുകളിലെ ഫാമിലി റൂമിൽ എത്തി

പിന്നാലെ തന്നെ മെനു കാർഡും ആയി സപ്ലെയർ എത്തി…

എന്താണ് വേണ്ടത് സർ

നിനക്ക് എന്താ വേണം അല്ലു മാളുവിനെ നോക്കി

എനിക്ക് മസാല ദോശ മതി

ഓഹ് നിനക്ക് ഇനിയും ഇത് മാറ്റി പിടിക്കാറായില്ലേ

മോൾക് എന്താ വേണ്ടത് പറ

എനിച്ചു ഐച് ക്രീം മതി അച്ഛാ

ഓ അവൾ ഐസ് ക്രീം വിട്ടൊരു കളി ഇല്ല

രണ്ടു മസാല ദോശ, ഒരു നെയ് റോസ്റ്റ് പിന്നെ മൂന്ന് ഐസ് ക്രീംമും അല്ലു സപ്ലെയരോട് പറഞ്ഞു

പിന്നെ ഐസ് ക്രീം ആഹാരം കഴിച്ചു കഴിയാറാകുമ്പോൾ കൊണ്ട് വന്നാൽ മതി കേട്ടോ…അങ്ങനെ ഏകദേശം പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ചൂട് പറക്കുന്ന മസാല ദോശയും നെയ് റോസ്റ്റും എത്തി

ഐച് ക്രീം ഇല്ലേ അച്ഛാ വിനി മോൾ അച്ഛനെ നോക്കി. ഈ ദോശ മുഴുവൻ കഴിച്ചാൽ അച്ഛൻ മോൾക് ഐസ് ക്രീം വാങ്ങി തരാം

പറ്റിച്ചുവോ

ഏയ്യ് അച്ഛൻ മോളെ പറ്റിക്കുമോ

ഓഹ് ഒരു അച്ഛനും മോളും വന്നിരിക്കുന്നു മാളു പിറു പിറുത്തു

എന്താടി എന്റെ മോൾക് എന്നോടുള്ള സ്നേഹം കാണുമ്പോൾ നിനക്ക് അസൂയ തോന്നുന്നുണ്ടോ പിന്നെ എനിക് വേറെ പണിയില്ലല്ലോ അസൂയ പോലും അങ്ങനെ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ അപ്പോഴാണ് ആരോ അവരുടെ മുറിയിലോട്ട്  കയറി വന്നത് ഒരു കൊച്ചു കുട്ടി ആണ് കണ്ടിട്ട് ഒരു ആറു, ഏഴു വയസ്സ് പ്രായം

നല്ല ഭംഗിയുള്ള ഫ്രോകും നല്ല ഷൂസും ആണ് വേഷം പിന്നെ ആകെ ഉള്ള കുറച്ചു മുടിയിൽ നല്ല മിനുകം ഉള്ള സ്ലേഡ് കുത്തി വെച്ചേക്കുന്നു

കണ്ടിട്ട് വിനി മോളെ പോലെ തന്നെ നല്ല ഭംഗിയുള്ള കുട്ടി

എന്താ മോളെ അല്ലു  സംശയത്തോടെ ചോദിച്ചു

മോളുടെ അച്ഛനും അമ്മയുമൊക്ക എവിടെ

കുട്ടി താഴേക്ക് വിരൽ ചൂണ്ടി

താഴെ മെയിൻ റൂമിൽ ആരുടെയോ കൂടെ വന്നതായിരിക്കും മാളു പറഞ്ഞു

മോളുടെ പേരെന്താ

അർച്ചന,.അച്ചു എന്ന് വീട്ടിൽ വിളിക്കും കുട്ടി പറഞ്ഞു

ഈ കുട്ടിയുടെ പേരെന്താ അർച്ചന വിനിയെ ചൂണ്ടി ചോദിച്ചു

പേര് പറഞ്ഞു കൊടുക്ക് മാളു വിനിയോട് പറഞ്ഞു വിനി നാണത്തോടെ ചിരിച്ചു

ഇല്ലേലും ആരെയെങ്കിലും കാണുമ്പോ അവൾക് വല്യ നാണമാ ഇല്ലെങ്കിൽ നൂറു നാവ് ആണ് മാളു ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോഴേക്കും സപ്ലയെർ ഐസ് ക്രീംമും ആയി എത്തി ബാ മോളെ വാ നമുക്ക് ഐസ് ക്രീം കഴിക്കാം അല്ലു പറഞ്ഞു നമുക്ക് വിനി മോളുടെ ഐസ് ക്രീം അച്ചു മോൾക്  കൊടുത്താലോ

ആ ശെരിയാ മാളു വിനി മോളെ നോക്കികൊണ്ട് പറഞ്ഞു

കൊടുക്കട്ടെ..

വിനി മോൾ അപ്പഴും ചിരി തന്നെ

അപ്പോഴാണ് താഴെ നിന്ന് ഒരു സ്ത്രീ മുകളിലോട്ട് കയറി വന്നത്

നീ ഇവിടെ നിക്കുവാണോ അർച്ചനയെ നോക്കി അവർ പറഞ്ഞു

ചേട്ടാ അവൾ ഇവിടുണ്ട്, അവർ താഴേക്ക് നോക്കി പറഞ്ഞു

സോറി കേട്ടോ കൈ കഴുകി വരാം എന്ന് പറഞ്ഞു ഇവൾ ഇറങ്ങിയതാ പിന്നെ കണ്ടില്ല ഞാനാകെ പേടിച്ചു പോയി

ഓ അത് സാരമില്ല അല്ലു പറഞ്ഞു

എന്നാൽ ഞങ്ങൾ താഴോട്ട് പോകട്ടെ അവർ അച്ചുവിനെയും വിളിച്ചു കൊണ്ട് താഴോട്ട് നടന്നു

ഇന്നാ ഈ ഐസ് ക്രീം മോൾക് കൊടുത്തേക്ക് തന്റെ ഐസ് ക്രീം മാളു അവരുടെ നേരെ നീട്ടി

അയ്യോ വേണ്ട താഴെ ഇരിപ്പുണ്ട് ഇതെല്ലാം അപ്പോ ശെരി കാണാം കേട്ടോ…അവർ പറഞ്ഞു

മോളെ അച്ചു മോൾക് ടാറ്റാ പറ അല്ലു വിനിയെ നോക്കി പറഞ്ഞു

റ്റാറ്റ……

വിനി അച്ചുവിനെ നോക്കി പറഞ്ഞു

എന്ത് ഭംഗി ആണല്ലേ ആ കുട്ടിയെ കാണാൻ മാളു പറഞ്ഞു

തല കുലുക്കി കൊണ്ട് അല്ലു കൊണ്ട് വന്ന ഐസ് ക്രീം എടുത്ത്

ദേ വിനി മോൾ ദോശ മുഴുവൻ കഴിച്ചിട്ടില്ല അത് കഴിച്ചിട്ട് ഐസ് ക്രീം കുടിച്ചാൽ മത്

ഓഹ് വേണ്ട അവൾ ഇത്രയേ കഴിക്കൂ പകുതി മുറിഞ്ഞ ദോശ നോക്കി മാളു പറഞ്ഞു

ഡീ ഐസ് ക്രീം ഉടുപ്പിൽ ഒന്നും ആകരുത് കേട്ടോ മാളു പറഞ്ഞു

അപ്പോഴാണ് ആരോ കോണി പടി കയറുന്ന ശബ്ദം പിന്നെയും കേട്ടത്

നേരത്തെ വന്ന കുട്ടി ആയിരിക്കും അല്ലു പറഞ്ഞു

ഇത് കെട്ടു വിനി മോൾ കോണി പടിയുടെ അടുത്തേക്ക് ഓടി ഓ ഇവൾക്ക് ആ കുട്ടിയെ അങ്ങ് ഇഷ്ടമായി എന്ന് തോന്നുന്നു മാളു പറഞ്ഞു

അപ്പോഴാണ് അവിടേക്ക് നേരുത്തേ വന്ന കുട്ടിയുടെ അതേ പ്രായമുള്ള ഒരു കുട്ടി കടന്നു വന്നത്

ഇതാരാ അല്ലു ചോദിച്ചു

ചെളി പുരണ്ട മുഷിഞ്ഞ വേഷം, കാലിൽ ചെരുപ്പ് ഒന്നും ധരിച്ചട്ടില്ല

പാറി പറക്കുന്ന മുടി കണ്ണിനു മീതെ വന്നു കിടക്കുന്നു

വിനി ഇങ്ങു വാ മാളു ഓടി എഴുനേറ്റ് പോയി വിനിമോളെ എടുത്തു

ആ കുട്ടി വന്നു ഇവർ ഐസ് ക്രീം കുടിക്കുന്നത് നോക്കി നിക്കുവാണ്

ആരാ ഇവരെയൊക്കെ ഇങ്ങോട്ട് കയറ്റി വിടുന്നത് അല്ലു ചോദിച്ചു

കുടിച്ചത് മതി ബാ നമുക്ക് പോകാം പകുതി കുടിച്ച ഐസ് ക്രീം വെച്ചിട്ട് അല്ലു എഴുനേറ്റു

അപ്പോഴും ആ കുട്ടി വിനി മോൾ ബാക്കി വെച്ച പകുതി ദോശ കഷ്ണത്തിൽ നോക്കി നിക്കുവാണ്

അപ്പോഴേക്കും ബില്ലുമായി സപ്ലയെർ അങ്ങോട്ട് വന്നു

നീ പിന്നെയും വന്നോ എത്ര കൊണ്ടാലും പഠിക്കില്ല ഇല്ലേ

സോറി സാർ അപ്പുറത്തെ ചേരിയിലെ കുട്ടി ആണ് എത്ര പറഞ്ഞാലും കേൾക്കാതെ പിന്നെയും ഇങ്ങോട്ട് കയറി വരും സോറി സർ

സാർ ഇരുന്നു കഴിക്കൂ  ഇത് ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു സപ്ലയെർ ആ കുട്ടിയുടെ കൈ പിടിച്ചു  വലിച്ചു താഴേക്ക് ഇറങ്ങി പോയി

അങ്ങനെ ബില്ലൊക്കെ പേ ചെയ്തു അവർ വീട്ടിലേക് മടങ്ങി

പിറ്റേന്ന് രാവിലെ പത്രം വായിച്ചോണ്ട് ഇരിക്കുന്ന അല്ലുവിന്റെ അടുത്തേക്ക് മൊബൈലുമായി വന്ന മാളു ചോദിച്ചു

ചേട്ടാ ദേ ഇത് കണ്ടോ ഫേസ് ബുക്കിലെ ഒരു പേജിൽ നമ്മൾ ഇന്നലെ രാത്രി കണ്ട ചേരിയിലെ ആ കുട്ടി

ക്യാപ്ഷൻ കണ്ടോ ഞങ്ങളെ പോലെ ഉള്ള പാവം കുട്ടികൾക്കൊന്നും ലൈക്‌ ഇല്ലേ എന്ന്

ദേ അമ്പതു കേ ലൈക്‌ കിട്ടി ആ കുട്ടിയുടെ ഫോട്ടോക്ക് ഞാനും കൊടുത്തു ഒരെണ്ണം പാവം കുട്ടി