രചന: സ്നേഹ സ്നേഹ
::::::::::::::::::
ഇന്ന് ഒന്നാം തിയതി ആയതു കൊണ്ടാണ് ഇന്നലെ തന്നെ സാധനം വാങ്ങി ആരും കാണാതെ ഒളിപ്പിച്ചു വെച്ചത്.
പ്രകാശൻ പണി കഴിഞ്ഞ് ആർത്തിയോടെയാണ് വീട്ടിലേക്ക് നടന്നത് വീട്ടിൽ ചെന്നിട്ടു വേണം ബാക്കി ഇരിക്കുന്നത് അകത്താക്കാൻ അതു ഓർത്തതു തന്നെ പ്രകാശൻ്റെ വായിൽ വെള്ളം ഊറി ചുണ്ടും നാവും നുണഞ്ഞു കൊണ്ടു വേഗത്തിൻ നടന്നു.
വീടിൻ്റെ താഴെ എത്തിയപ്പോളെ കേട്ടു വീട്ടിൽ നിന്ന് ബഹളം ഇതു പതിവില്ലാത്തതാണല്ലോ ?താൻ ചെല്ലുമ്പോൾ പേടിച്ചു ഭാര്യയുടെ പിറകിൽ ഒളിക്കുന്ന മക്കളിൽ മൂത്തവളുടെ സൗണ്ട് ആണല്ലോ ഉച്ചത്തിൽ കേൾക്കുന്നത്. ഇവൾക്കിത് ഇന്നു എന്തു പറ്റി ആരോടാ ഇവൾ കയർത്തു സംസാരിക്കുന്നത്. എന്നൊക്കെ ഓർത്ത് പ്രകാശൻ വീടിൻ്റെ വരാന്തയിലേക്ക് കയറിയതും വീടിനകത്തുനിന്ന് കഞ്ഞികലവും പാത്രവും പറന്നു വരുന്നു.
എടി സുമേ…. സുമേ…. എന്താടി ഒരു ബഹളം?
ആരാ ?അകത്തുനിന്ന് നിലത്തുറയ്ക്കാത്ത കാലുമായി പുറത്തേക്കു വന്ന മൂത്ത മോളുടെ ചോദ്യം കേട്ട് പ്രകാശൻ ഞെട്ടി.
നിൻ്റെ ത ള്ള എന്തിയേടി?
ആ എനിക്കറിയില്ല നിങ്ങളാരാ?
വേണി….
ഒച്ച വെയ്ക്കണ്ട നിങ്ങളാരാണ് എൻ്റെ വീട്ടില്ലേക്ക് എന്തിനാണ് കയറി വന്നത്.
ഞാൻ നിൻ്റെ അച്ഛനല്ലേ ഇത് എൻ്റെ വീടല്ലേ നിനക്ക് എന്താ പറ്റിയെ നിൻ്റെ സമനില തെറ്റിയോ
ആര് ?അച്ഛനോ?ആരുടെ? എന്താ പറഞ്ഞെ ഇതു നിങ്ങളുടെ വീടോ? വേണി ആടി കൊണ്ട് കുഴയുന്ന നാവോടെ ചോദിച്ചു.
മോളേ…..
മോളൊ ആരുടെ മോൾ താൻ ആരാ എന്തിനാ ഇവിടെ വന്നത്.
സഹികെട്ട പ്രകാശൻ വേണിയെ തള്ളിമാറ്റി കൊണ്ട് അകത്തേക്കു കയറി അകത്തു കണ്ട കാഴ്ച കണ്ട് പ്രകാശൻ ഞെട്ടി
വീടിനകത്ത് എല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നു. ഒരു മൂലക്ക് ഭയന്നു വിറച്ച് ഭാര്യയും ഇളയ മോളും ഇരിപ്പുണ്ട്. എന്താ ഇവിടെ നടന്നതു എന്നു പോലും പ്രകാശന് മനസ്സിലായില്ല. പ്രകാശൻ ഭാര്യയുടെയും ഇളയ മോളുടേയും അടുത്ത് ചെന്നു ഭാര്യയുടെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.
എന്താടി എന്താ ഇവൾക്ക് ഭ്രാന്തു പിടിച്ചോ
ആ എനിക്കറിയില്ല.
നീ ചെന്ന് എനിക്കൊര്യ ചായ ഇട്ടോണ്ടു വന്നേ പ്രകാശൻ എന്തിനാണോ ആർത്തി പിടിച്ച് ഓടി വന്നത് അതു എന്താന്നു പോലും പ്രകാശൻ മറന്നു പോയി.
സുമ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി രണ്ടു ഗ്ലാസ്സിൽ പകർന്ന് പ്രകാശൻ്റെ അടുത്തെത്തി പ്രകാശൻ്റെ നേരെ ഗ്ലാസ്സ് നീട്ടി പ്രകാശൻ അതു കൈനീട്ടി വാങ്ങുന്നതിന് മുൻപ് വേണി അതു കൈക്കലാക്കി.
ചായ ഗ്ലാസ്സ് ചുണ്ടോടു ചേർത്ത് ഒരു കവിൾ ചായ അകത്താക്കി
അകത്താക്കിയ ചായ നീട്ടി തുപ്പി കൊണ്ട് വേണി അലറി
എന്താ ഇത് ചൂടില്ല മധുരം ഇല്ല കടുപ്പം ഇല്ല ഇതു നിൻ്റെ…. കൊണ്ടുപോയി കൊടുക്കടി
വേണി തൻ്റെ കൈയിൽ ഇരുന്ന ചായ ഗ്ലാസ്സ് നിലത്തേക്കു എറിഞ്ഞു.
ഇതെല്ലാം കണ്ടു നിന്ന പ്രകാശന് രോഷം ഇരച്ചു കയറി വേണിയെ അടിക്കാനായി കൈയും ഓങ്ങി കൊണ്ട് ചെന്നു എന്നാൽ വേണി ആ കൈയിൽ കയറി പിടിച്ചു
വിടടി എൻ്റെ കൈയിൽ നിന്ന്
വേണി പ്രകാശൻ്റെ കൈയിൽ നിന്ന് കൈവിട്ടു ആ സമയം കൊണ്ട് പ്രകാശൻ വേണ്ടിയുടെ മുടി കുത്തിൽ കയറി പിടിക്കാനാഞ്ഞു എന്നാൽ അതിനു മുൻപേ വേണി പ്രകാശൻ്റെ ഷർട്ടിൻ്റെ കോളറിൽ കുത്തി പിടിച്ചു. ഇതു കണ്ട് തടയാൻ വന്ന ഷീജയെ തള്ളിമാറ്റി
പിന്നെ ആകെ ഒരു ബഹളമയമായിരുന്നു. എല്ലാം കഴിഞ്ഞ് വേണി ശാന്തമായ നേരം നോക്കി സുമ എല്ലാവർക്കും ഭക്ഷണം വിളമ്പി.
ഒരു ഉരുള വാരി വായിൽ വെച്ചതും വേണി ഒറ്റ തുപ്പൽ ആയിരുന്നു എന്നിട്ട് ടേബിളിൽ ഇരുന്ന ഭക്ഷണങ്ങൾ തട്ടി തെറിപ്പിച്ചു കൊണ്ടു എഴുന്നേറ്റു. ആ രാത്രി ആരും ഭക്ഷണം കഴിച്ചില്ല. സമാധാനം ഇല്ലാതെ ഉറങ്ങാൻ പോലും പറ്റാതെ പ്രകാശൻ വീടിനു വെളിയിൽ ഇറങ്ങി അങ്ങോടും ഇങ്ങോടും നടന്നു. പ്രകാശൻ്റെ മനസ്സിലേക്ക് ഇന്നലെ വരെയുള്ള തൻ്റെ ഓരോ ദിനങ്ങളും കടന്നു പോയി
കള്ളുകുടിക്കാൻ വേണ്ടിയാണ് താൻ എന്നും പണിക്കു പോകുന്നതു തന്നെ പണിയും കഴിഞ്ഞ് കിട്ടുന്ന കാശിന് മുക്കറ്റം കുടിച്ച് നാലു കാലിലാണ് വീട്ടിൽ വന്നു കയാറുള്ളു. ഭാര്യ വിളമ്പി തരുന്നതിന് രുചി പോരന്നും പറഞ്ഞ് മുൻപിൽ കിട്ടിയത് തട്ടി തെറിപ്പിച്ച് അവിടുന്ന് എഴുന്നേറ്റു പോകുമ്പോളായിരിക്കും പുറകിൽ നിന്ന് അവളു കൊണ കൊണ എന്നു എന്തേലും പറയുന്നത്. അതു കേൾക്കുമ്പോൾ കലി കയറി അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കും. ഭയന്നു വിറച്ചു നിൽക്കുന്ന മക്കൾ. ആ മക്കളെ ഒരിക്കൽ പോലും ചേർത്തു പിടിച്ചിട്ടില്ല സ്നേഹിച്ചിട്ടില്ല ഒരച്ഛൻ്റെ വാത്സല്യം പകർന്നു നൽകിയിട്ടില്ല എന്നും താൻ ചെന്നു കയറുമ്പോൾ മുതൽ വീടൊരു യുദ്ധക്കളം ആയിരിക്കും.
എന്നും എൻ്റെ മുന്നിൽ പേടിച്ചു ഭയന്നു വിറച്ചു നിന്ന തൻ്റെ മകളാണ് ഇന്ന് എന്നെ ഭയപ്പെടുത്തിയിരിക്കുന്നത്.ഇവൾക്ക് ഇന്ന് എന്താ പറ്റിയത്. പെട്ടന്ന് എന്തോ ഓർത്തതുപോലെ പ്രകാശൻ വീടിൻ്റെ ചായ്പിലേക്ക് കയറി അവിടെ താൻ ഒളിപ്പിച്ചു വെച്ചിരുന്ന കുപ്പി തപ്പി എന്നാൽ അവിടെല്ലാം തപ്പിയിട്ടും ആ കുപ്പി കണ്ടെത്താൻ പ്രകാശന് കഴിഞ്ഞില്ല.
ഇനി ഇവൾ അതെങ്ങാനും കുടിച്ചു കാണുമോ വേഗം തന്നെ പ്രകാശൻ വേണി കിടക്കുന്ന മുറിയിലേക്കു ചെന്നു. ആ സമയത്ത് വേണി ഒന്നും അറിയാത്ത മട്ടിൽ നല്ല ഉറക്കത്തിലായിരുന്നു.
പ്രകാശൻ സുമയുടെ അടുത്തെത്തി വേണിക്ക് എന്താ പറ്റിയെ എന്നു വിവരിച്ചു.
എല്ലാം കേട്ട് സുമ അന്താളിച്ചു നിന്നു.
നിങ്ങളുടെ മോളു തന്നെയാ നിങ്ങളുടെ സ്വഭാവം അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്.
അതെന്താ നീ അങ്ങനെ പറഞ്ഞത്.
കുടിച്ചു വന്ന് ദിവസവും നിങ്ങൾ ഇതു തന്നെയാ ഇവിടെ കാണിച്ചുകൂട്ടുന്നത്. വെച്ചു വെച്ച ഭക്ഷണം പോലും സമാധാനമായി കഴിപ്പിക്കാറില്ല. അടിയും ബഹളവും കഴിഞ്ഞ് ഞങ്ങളുടെ സമാധാനം കെടുത്തിയിട്ട് നിങ്ങളു സമാധാനമായി കിടന്നുറങ്ങും.എന്നാൽ കുടിക്കാതെ ഇരുന്നാലോ എത്ര ശാന്ത സ്വഭാവമാണ് നിങ്ങളുടേത്. അതുപോലെ തന്നെയാ അവളുടേതും.
സുമ പറഞ്ഞതിനെ കുറിച്ച് പ്രകാശൻ ചിന്തിച്ചു കൊണ്ട് ഉമ്മറത്തിരുന്നു എപ്പോഴോ അവിടെ ഇരുന്ന് ഒന്നു മയങ്ങി.
രാവിലെ സുമ വന്ന് തട്ടി വിളിച്ചപ്പോഴാണ് പ്രകാശൻ കണ്ണു തുറന്നത്. തലേന്നത്തെ സംഭവങ്ങൾ പ്രകാശൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു.
അവൾ ഉണർന്നോ
ഉം പല്ലു തേക്കുകയാണ്.
സുമ തന്ന കട്ടൻ കാപ്പി ഊതി കുടിച്ചു കൊണ്ടിരുക്കുമ്പോളാണ് .വേണി അവിടേക്ക് വന്നത്. പുറകിൽ ഒളിപ്പിച്ചു വെച്ചിരുന്ന മദ്യ കുപ്പി പ്രകാശൻ്റെ മുന്നിലേക്കു വെച്ചു കൊടുത്തു.
ഇന്നലെ അച്ഛൻ ഇത് കുറെ തപ്പി നടന്നു എന്നറിയാം രാവിലെ ഇതു കിട്ടിയില്ലങ്കിൽ അച്ഛന് നേരെ നിൽക്കാൻ പറ്റില്ലല്ലോ. പിന്നെ ഇന്നലെ ഞാൻ ചെയ്തു കുട്ടിയതിനൊക്കെ സോറി. പപ്പ ദിവസവും കാട്ടി കൂട്ടുന്നത് ഞാൻ വെറുതെ ഒന്നു ചെയ്തു നോക്കിയതാ.
മുന്നിൽ ഇരിക്കുന്ന കുപ്പി കണ്ട് പ്രകാശന് കണ്ണുകൾ തിളങ്ങി.
പ്രകാശൻ കുപ്പി എടുത്ത് അടപ്പു തുറന്നു ആ സമയത്ത് പ്രകാശൻ്റെ മനസ്സിലേക്ക് ഇന്നലത്തെ സംഭവം ഓടിയെത്തി. അടപ്പു തുറന്ന കുപ്പി കമഴ്ത്തി അതിൽ നിന്ന് ഒലിച്ചിറങ്ങുന്ന മദ്യം മുറ്റത്തു കൂടി ഒഴുകി പോകുന്നത് പ്രകാശൻ നോക്കി നിന്നു.
പ്രകാശൻ കസേരയിൽ നിന്നെഴുന്നേറ്റു ചെന്ന് സുമയേയും മക്കളേയും കെട്ടി പിടിച്ചു.
ഇന്നലെ ഒരു ദിവസം കൊണ്ട് ഞാൻ എത്ര വേദനിച്ചു എന്ന് അറിയോ വർഷങ്ങളായി ഞാൻ കാരണം എൻ്റെ മ ദ്യപാനം കാരണം നിങ്ങളെത്ര വേദനിച്ചു – ഇനി വേണ്ട.
ഇനി നമുക്ക് സന്തോഷം മാത്രം മതി അച്ഛൻ്റെ മ ദ്യപാനം മൂലം എൻ്റെ മക്കൾക്ക് നഷ്ടമായതെല്ലാം തിരിച്ചു തരണം എനിക്ക് നിർത്തി. ഇനി അച്ചൻ മ ദ്യപി ക്കില്ല
എൻ്റെ ചേച്ചിയെ ചേച്ചിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് അനിയത്തിക്കുട്ടി.
======
ചുമ്മ അഭിപ്രായം പറയണേ