പ്രതികൾ…
രചന: പ്രവീൺ ചന്ദ്രൻ
:::::::::::::::::::
“സാറേ അവനെ ഞങ്ങളങ്ങ് കൊ ന്നു..കുറെ നാളായി ചെക്കൻ നമ്മക്കിട്ട് പ ണിയാൻ തുടങ്ങീട്ട് ഇനി ഇവൻ ഈ ഭൂമീല് വേണ്ട സാറേ..”
അവന്റെ കണ്ണുകളിൽ പ കയുടെ തീ ജ്വലിക്കുന്നത് ഇൻസ്പെക്ടർ എബ്രഹാം ജോൺ കണ്ടു…
വയസ്സ് പതിനാറേ ആയിട്ടുള്ളൂവെങ്കിലും അവരുടെ പെരുമാറ്റം കണ്ടാൽ അത് തോന്നില്ല..എല്ലാം വളരെ വ്യക്തമായി പ്ലാൻ ചെയ്ത് തയ്യാറാക്കിയായിരുന്നു കൊ ലപാ തകം..പക്ഷെ മൃ തദേഹം മറവ് ചെയ്യുന്നതിൽ അവർക്ക് പിഴച്ചു..
തന്നെയുമല്ല സമീപവാസികളിൽ പലരും അവരെ അവിടെ കണ്ടതും എളുപ്പം പ്രതികളിലേക്കെത്തി ച്ചേരാൻ പോലീസിന് സഹായകമായി…
കൂട്ടുകാരനെ ക്രൂ ര മായി കൊ ല പ്പെടുത്തിയിട്ടും അവരിരുവർക്കും യാതൊരു ഭാവമാറ്റവുമില്ലാതി രുന്നത് ഇൻസ്പെക്ടറെ അത്ഭുതപ്പെടുത്തി..
മ യക്കു മ രുന്നോ ക.ഞ്ചാ.വോ പോലെയുള്ള ല ഹരികൾക്ക് അടിമകളാവാം അവരെന്ന് ഇൻസ്പെക്ടർക്ക് ബോധ്യമായി…
ഇരുവരുടേയും കൈത്തണ്ടയിൽ സി റി ഞ്ച് കയറ്റിയ പാടുകളുണ്ടായിരുന്നു..
ഡാമിന് മുകളിലുള്ള വനത്തിലായിരുന്നു അവർ മൃ തശ രീരം മറവ് ചെയ്തിരുന്നത്..തെളി വെടുപ്പിനായ് അവരെ അവിടെ കൊണ്ട് വരുമ്പോൾ അവരുടെ മുഖത്ത് കുറ്റബോധത്തി ന്റെ ഒരു കണിക പോലുമില്ലായിരുന്നു..
“നിങ്ങൾ ചെയ്തത് എത്ര വലിയ കുറ്റമാണെന്നത് അറിയാമോ?” ഇൻസ്പെക്ടർ ചോദിച്ചത് കേട്ട് അവർ മുഖത്തോട് മുഖം നോക്കി..
“എന്ത് കുറ്റം..ഞങ്ങക്ക് തടസ്സമായി നിന്നവനെ ഞങ്ങൾ ഒഴിവാക്കി അത്ര തന്നെ..പിന്നെ സാറ് പേടിപ്പിക്കൊന്നും വേണ്ട.. കൂടി വന്നാ രണ്ട് വർഷം ദു ർഗു ണപരിഹാര പാഠശാലയിൽ കിടക്കേണ്ടി വരും അത്രയല്ലേ ഉള്ളൂ… “
അവൻ പറഞ്ഞത് കേട്ടപ്പോൾ മുഖമടച്ച് ഒന്ന് കൊടുക്കാനാണ് എസ്.ഐക്കും മറ്റ് പോലീസുകാർക്കും തോന്നിയത്…
പക്ഷെ എന്ത് ചെയ്യാൻ ഡൽഹി പീ ഢ നക്കേസിൽ ആ പെൺകുട്ടിയെ ഏറ്റവും ബ്രൂ ട്ട ലായി പീ.ഢി പ്പിച്ചവനും ഇതേ ശിക്ഷ തന്നെയല്ലേ കിട്ടിയത് എന്നവരോർത്തു..
“നിന്നെയൊക്കെ ശരിയാക്കിത്തരാമെടാ..ഒരു വീടിന്റെ സന്തോഷം ഇല്ലാതാക്കിയതും പോരാ.. ” ഇൻസ്പെക്ടർ അവർക്ക് താക്കീത് കൊടുത്തു..
“എന്ത് ശരിയാക്കിത്തരാനാ സാറേ..ഞങ്ങളെ തൊട്ടാ വിവരം അറിയും..പിന്നെ അവന്റെ പെങ്ങൾക്കിട്ടും ഞങ്ങളൊരു പണി കൊടുക്കുന്നു ണ്ട്..ഒന്ന് പുറത്തിറങ്ങട്ടെ… “
അത് കേട്ടതും കോൺസ്റ്റബിൾ അരുൺ അവന്റെ കോളറിന് കേറിപിടിച്ച് കൊണ്ട് പറഞ്ഞു..
“എന്താടാ നാ റി നീ പറഞ്ഞത്..ഞങ്ങളൊക്കെ വെറും ഉ ണ്ണാ ക്കന്മാരാന്ന് കരുതിയാ..നീയൊക്കെ ഇനി പുറം ലോകം കാണുന്നതൊന്ന് കാണണം”
“ശ്ശെ.. എന്താ ഇത് അരുൺ…പിടി വിട്..നമുക്ക് എന്ത് ചെയ്യാനാവും..എല്ലാം കോടതി പറയുന്ന പോലെ അല്ലേ പറ്റൂ…ഇവരുടെ പ്രായം അതല്ലേ..അല്ലേല് ഇനി എണീറ്റ് നടക്കാൻ പറ്റാത്ത വിധത്തില് നല്ല പണി ഞാൻ കൊടുത്തേനെ…”
ഇൻസ്പെക്ടർ പറഞ്ഞത് കേട്ടാണ് അരുൺ അല്പം ശാന്തനായത്..അവരിരുവരും അവന് നേരെ കണ്ണു തുറുപ്പിക്കുന്നുണ്ടായിരുന്നു അപ്പോൾ…
തെളിവെടുപ്പ് കഴിഞ്ഞ് അവരെ തിരികെ ജീപ്പിൽ കയറ്റാൻ കൊണ്ട് പോകുന്നിടെ ഡാമിന്റെ അരിക് വശം ചേർന്നാണ് അവർ നടന്നിരുന്നത്.. ഇൻസ്പെക്ടറിന് പിറകിലായാണ് അവർ നടന്നിരുന്നത് അവരുടെ പുറകിലായി അരുണും രണ്ട് കോൺസ്റ്റബിൾമാരും..പെട്ടെന്നാണ് അത് സംഭവിച്ചത്.. പ്രതികൾ രണ്ട് പേരും ഡാമിലേക്ക് വീഴുന്നു…
ഡാമിലെ പാറക്കെട്ടിൽ തലയിടിച്ചാണ് രണ്ട് പേരും വെള്ളത്തിലേക്ക് പതിച്ചത്..പാറക്കെട്ടുകൾക്കപ്പുറം കാട് പടർന്ന് കിടന്നതിനാൽ അവരെവിടെയാണ് വീണത് എന്ന് പോലും വ്യക്തമായില്ലായിരുന്നു..നല്ല ഒഴുക്കും ഉണ്ടായിരുന്നു…
“ശ്ശെ..ഞാനിനി എന്ത് സമാധാനം പറയുമെടോ..നോക്കി നിക്കാതെ ഫയർഫോഴ്സിൽ വിവരം അറിയിക്ക്..അവരെ എങ്ങനേം രക്ഷിക്കാൻ നോക്ക്…” ഇൻസ്പെക്ടർ അവർക്ക് നേരെ അലറി..
അപ്പോൾ അരുൺ മുന്നിലേക്ക് വന്നു പറഞ്ഞു..
“സർ.. കൂട്ടുകാരനെ കൊ.ല പ്പെടുത്തിയതിൽ ഇരുവരും അതീവ ദുഃഖിതരായിരുന്നു..കുറ്റബോധ ഭാരം താങ്ങാനാവാതെ തെളിവെടുപ്പ് കഴിഞ്ഞ് കൊണ്ടുവരുന്നതിനിടെ അവർ ഡാമിലേക്ക് എടുത്ത് ചാടുകയായിരുന്നു.. അങ്ങനെയല്ലേ സർ ഉണ്ടായത്…”
അവൻ പറഞ്ഞത് കേട്ട് അദ്ദേഹം ഒന്ന് ഞെട്ടിയെങ്കിലും അവർ ചെയ്തത് തന്നെയാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നി…
“എന്നാ പിന്നെ അങ്ങനെ വിവരം കൊടുത്തേക്ക്..എന്തായാലും ഡാമിൽ നല്ല ഒഴുക്കുണ്ട് രണ്ടിന്റേയും ബോ ഡി കിട്ടോന്ന് തന്നെ സംശയം ആണ്..കുറച്ച് കഴിഞ്ഞ് വിളിച്ചാ മതി ഫയർ ഫോഴ്സിനെ… “
“യെസ്…സർ””
“അല്ലേലും ഇവനൊക്കെ പുറത്തിറങ്ങിയാ ഇനിയും നാടിന് ഇനിയും ആപത്താണ്…ച.ത്ത് തൊ ലയട്ടെ …”