രചന: Shivadasan Pg
:::::::::::::::::::::::::::
എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്?പെൺകുട്ടിയുടെ അച്ഛൻ മറയൊന്നുമില്ലാതെ അവരോടു ചോദിച്ചു.
ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി ചെറുക്കന്റെ അച്ഛൻ പറഞ്ഞു.
എത്ര നല്ല വീട്ടുകാർ പെൺകുട്ടിയുടെ അച്ഛൻ മനസ്സിൽ ചിന്തിച്ചു.
ഞങ്ങളുടെ കയ്യിൽ സമ്പാദ്യം ഒന്നുമില്ല സൗമ്യയെ പഠിപ്പിക്കാൻ തന്നെ നല്ല തുക ചിലവായി. പഠനം ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല?
അതിനെന്താ! അവളെ ഞങ്ങൾ പഠിപ്പിച്ചു കൊള്ളാം
എങ്കിലും?
ഒരു എങ്കിലും ഇല്ല. നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ചിങ്ങത്തിൽ വിവാഹം നടത്താം!
ഞങ്ങൾ ആലോചിച്ചു പറയാം?
***************
എന്താ മോളെ നിന്റെ അഭിപ്രായം?
എനിക്ക് ഇപ്പോൾ വിവാഹം വേണ്ട അച്ഛാ!
അതെന്താ?
എനിക്ക് ഇനിയും പഠിക്കണം!
അവർ നിന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞല്ലോ പിന്നെ എന്താ?
എന്നാലും അത് വേണ്ട അച്ഛാ!
നിനക്ക് വല്ല പ്രണയവും ഉണ്ടോ? എനിക്ക് അബിയെ ഇഷ്ടമാണ്
ഏതു അബി?
കണാരേട്ടന്റെ മകന്റെ കാര്യമാണോ പറയുന്നത്?
അതേ!
നീ അവനോടൊപ്പം നടക്കുമ്പോൾ ഞാൻ പറയാറില്ലേ ഇതൊന്നും ശരിയല്ലെന്ന്? അവന്റെ അവസ്ഥയും നമ്മുടെ നിലയും രണ്ടു തട്ടിൽ ആണെന്ന് നിനക്ക് അറിഞ്ഞു കൂടെ? അപ്പോൾ നിങ്ങൾ ഫ്രണ്ട്സ് മാത്രമാണെന്ന് പറഞ്ഞു.
ഞങ്ങൾ ഫ്രണ്ട്സ് മാത്രമാണ് അച്ഛാ. പക്ഷേ എന്റെ ഉള്ളിൽ ഒരു ഇഷ്ടം വളർന്നു വരുന്നുണ്ട്. പക്ഷേ ഞാൻ ഇതുവരെ അവനോട് അത് പറഞ്ഞിട്ടില്ല?
എങ്കിൽ അത് നിന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയെക്ക്? ഇനി എന്തായാലും ഈ വിവാഹം വേണ്ടെന്നു വെക്കുന്നില്ല!
അച്ഛാ?
ഇനി നീ ഒന്നും പറയണ്ട! ഇനിയും പഠനത്തിന്റെ പേരിൽ നിന്നെ ഇവിടെ നിറുത്തിയാൽ നിങ്ങളുടെ പ്രണയവും വളരും. കണാരേട്ടന്റെ വീടുമായി ഒരു ബന്ധുത്വം സ്ഥാപിക്കാൻ എന്തായാലും എനിക്ക് താല്പര്യം ഇല്ല! മോളത് അങ്ങ് മറന്നേക്ക്? ഇരുപത് വയസ്സിൽ നിന്റെ വിവാഹം നടന്നില്ലെങ്കിൽ ഇനി മുപ്പത് വയസ്സിൽ മാത്രമേ നടക്കൂ എന്നാണ് ജ്യോത്സൻ പറഞ്ഞത്? ഇപ്പോൾ നിനക്ക് പത്തൊമ്പത് കഴിഞ്ഞു.
അഭിയുടെ കാര്യം അച്ഛനോട് പറയണ്ടായിരുന്നു? അച്ഛൻ തന്നെ മനസ്സിലാക്കും എന്ന് കരുതി.
*************
വിവാഹ ഉടമ്പടിയിൽ ഒപ്പു വെക്കുന്നതിനിടെ ഒപ്പ് വെക്കുന്നതിനു മുമ്പായി ക്ഷേത്രത്തിലെ ജീവനക്കാരൻ ചോദിച്ചു സ്വർണ്ണം എത്രയുണ്ട്?
അത് എന്തിനാ ഇവിടെ പറയുന്നത്?
എല്ലാം രേഖയിൽ വേണം.
അമ്പതു പവൻ…സൗമ്യയുടെ അച്ഛൻ പറഞ്ഞു.
ഇനി ചെറുക്കനും പെണ്ണും ഇവിടെ ഒപ്പ് വെച്ചോളൂ?
അരുണും സൗമ്യയും അയാൾ ചൂണ്ടി കാണിച്ചിടത്തു ഒപ്പ് വെച്ചു.
ഇനി ഫോട്ടോ എടുക്കാൻ പോകാം?ഫോട്ടോഗ്രാഫർ അവരെ വിളിച്ചു.
അരുണിന്റെ മുഖത്തു കുറച്ചു ഗൗരവം കൂടിയോ? സൗമ്യക്ക് തോന്നി.
ഹേയ്!തന്റെ തോന്നൽ ആയിരിക്കും?എന്തായാലും ഫോട്ടോസ് എടുക്കുമ്പോൾ ക്യാമറമാൻ ഒരുപാട് തവണ അരുണിനോട് ചിരിക്കാൻ ആവശ്യപ്പെട്ടു. എപ്പോഴോ അരുൺ അവരോടു തട്ടിക്കയറിയപ്പോൾ സൗമ്യക്കു പേടി തോന്നി.
*****************
അരുണിന്റെ വീട്ടിലേക്കു വലതു കാൽ വെച്ചു കയറി. മുറിയിലേക്ക് കൊണ്ടാക്കി താൻ ഫ്രഷ് ആയിക്കൊള്ളൂ എന്ന് പറഞ്ഞു അരുൺ മുറി വിട്ടിറങ്ങി. ഏറെ സമയം കഴിഞ്ഞിട്ടും അരുണിനെ കാണാതെ വന്നപ്പോൾ സൗമ്യ മുറിക്ക് പുറത്തിറങ്ങി നോക്കി.
ഹാളിൽ അരുണിന്റെ അമ്മയും സഹോദരിമാരും തമ്മിൽ ചർച്ച നടക്കുന്നത് കണ്ടു.
ഇത് വല്ലാത്ത ചതിയായി പോയി. നിങ്ങൾക്ക് രണ്ടു പേർക്കും എഴുപതിയഞ്ചും എൻപതും ഒക്കെ പവൻ നൽകിയാണ് കെട്ടിച്ചത്? ഇതിപ്പോ അമ്പത് പവൻ…
അവർ അന്നേ പറഞ്ഞതല്ലേ അമ്മേ അവരുടെ കയ്യിൽ ഒന്നുമില്ലെന്ന്? പിന്നെ അവര് നമ്മളോട് ഡിമാൻഡ് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചതല്ലേ?
അതിപ്പോ നമ്മൾ ആവശ്യപ്പെട്ടില്ലെങ്കിലും അവർ അറിഞ്ഞു ചെയ്യുമെന്നല്ലേ കരുതിയത്?
അമൃത മുകളിലേക്ക് നോക്കിയപ്പോൾ സൗമ്യ നിൽക്കുന്നത് കണ്ടു.
അമ്മേ പതുക്കെ? ദേ ഏട്ടത്തി വരുന്നുണ്ട്?
അതിനെന്താ!.അവളും കേൾക്കട്ടെ?
അവളുടെ വീട്ടുകാരുടെ ഗുണവതിയാരം സൗമ്യക്ക് തന്റെ ശരീരം വിറകൊള്ളുന്നത് പോലെ തോന്നി. അവൾ മുകളിലേക്ക് തന്നെ കയറി പോയി.
***************
ചേച്ചീ ഊണ് കഴിക്കാൻ വാ?
ആരതി വന്നു വിളിച്ചപ്പോൾ സൗമ്യ മേശയിൽ നിന്ന് തല ഉയർത്തി നോക്കി.
അരുൺ വന്നോ?
ഇല്ല!ഏട്ടൻ വരാൻ വൈകും നമ്മളോട് കഴിച്ചോളാൻ പറഞ്ഞു.
വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ തനിച്ചിരുന്നു കഴിക്കാൻ അവൾക്കു മടി തോന്നി. അരുൺ തന്നെ വിളിച്ചത് പോലും ഇല്ലല്ലോ? അവൾക്കു ദുഃഖം തോന്നി. അല്ലെങ്കിലും തന്റെ വിശപ്പു കെട്ടു.
ആരതി പൊയ്ക്കോ? എനിക്ക് വിശപ്പില്ല?
സൗമ്യ കട്ടിലിൽ പോയി കിടന്നു. തന്റെ ശരീരത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോൾ അവൾ മയക്കത്തിൽ നിന്നുണർന്നു. ഒച്ച വെക്കാനാഞ്ഞ അവളുടെ ചുണ്ടുകളിൽ ബലമായി ചുംബിച്ചു കൊണ്ടു അരുൺ പറഞ്ഞു ഒച്ച വെക്കേണ്ട? താഴെ ആളുകൾ ഉണ്ട്!
മ ദ്യത്തിന്റെ രൂക്ഷഗന്ധം അവൾക്കു ഓക്കാനമുണ്ടാക്കി. അവൾ അയാളെ തള്ളിമാറ്റി. വീണ്ടും അരുൺ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ അവൾ ചെറുത്തു നിന്നു.
ഫ **** മോളെ? അമ്പത് പവൻ സ്വർണ്ണം ഇട്ടു വന്നിട്ടാണ് നിനക്ക് ഈ നെഗളിപ്പ്?എനിക്ക് നൂറു പവൻ കിട്ടാവുന്ന ആലോചനകൾ എത്ര വന്നതാണ് എന്നറിയോ? നീ ഞാൻ പറഞ്ഞത് പോലെ എല്ലാം അനുസരിക്കും. ഇവിടെ വാടീ?
അപമാനം കൊണ്ടു അവൾ ചൂളി ചെറുതായി. അയാൾ വീണ്ടും അരികിലേക്ക് വന്നപ്പോൾ അവൾ അടുത്തു കണ്ട കത്രിക കയ്യിൽ എടുത്തു. ഇനി എന്റെ അരികിലേക്ക് വന്നാൽ ഞാൻ ഇത് പ്രയോഗിക്കും.
അവളുടെ ഭാവം കണ്ടു അതു ചെയ്തേക്കുമെന്ന് അയാൾക്ക് തോന്നി. തന്റെ ആവശ്യം നടക്കാതെ വന്നപ്പോൾ അയാൾ കട്ടിലിലേക്ക് ചെന്നു വീണു.
തറയിൽ മുഖം കാൽമുട്ടിലമർത്തി അവൾ തേങ്ങി കരഞ്ഞു.
***************
രാവിലെയും അരുണിന്റെ മുഖത്തെ കനം കുറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾക്ക് ദുഃഖം തോന്നി. അയാൾ ഒരു സോറി പറഞ്ഞെങ്കിൽ എന്ന് അവൾ ആശിച്ചു.
അവളെ കണ്ടപ്പോൾ അയാൾ എന്താ എന്ന ഭാവത്തിൽ അമർത്തി മൂളി.
നമുക്ക് വീട്ടിൽ പോയാലോ?
അതെന്തിനാ നമ്മൾ തനിച്ചു പോകുന്നത്? നാളെ നമ്മളെ കൂട്ടി കൊണ്ടു പോകാൻ വരുന്നതല്ലേ?അതൊക്കെ ഒരു ചടങ്ങാണ്?
എനിക്ക് അച്ഛനെയും അമ്മയെയും കാണണം?
അതൊന്നും ശരിയാവില്ല? അരുണിന്റെ ശബ്ദം ഉയർന്നു.
എങ്കിൽ ഞാൻ തനിച്ചു പോയ്കൊള്ളാം?
അയാൾ അവളെ അമ്പരപ്പോടെ നോക്കി.
എന്നാൽ റെഡിയാക്? നമുക്ക് ഒരുമിച്ചു പോകാം!
അവൾ വേഗം റെഡിയായി.
***************
അതിരാവിലെ തന്നെ മകളെയും മരുമകനെ യും കണ്ടപ്പോൾ അവളുടെ അച്ഛനും അമ്മയ്ക്കും സന്തോഷമായി. അരുണിന്റെ മുഖത്തും കൃത്രിമമായ ചിരി കണ്ടപ്പോൾ സൗമ്യക്ക് അറപ്പ് തോന്നി.
അവൾ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് കയറി പോയി. നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവളുടെ മനസ്സ് തുടിച്ചു.
മോളെ!നീ അവിടെ എന്തെടുക്കുവാ?അമ്മയുടെ വിളി കേട്ട് അവൾ വാതിൽ തുറന്നു.
കാപ്പി കുടിച്ചിട്ട് നിങ്ങൾ പോകാൻ നോക്ക്?
അവൾക്കു വേദന തോന്നി. എത്ര വേഗമാണ് താൻ ഇവർക്ക് അന്യ ആയത്?
ഞാൻ ഇപ്പോൾ പോകുന്നില്ല അമ്മേ?
പിന്നെ?
അയാൾ പൊയ്ക്കോട്ടേ?
സൗമ്യയുടെ വാക്കുകൾ കേട്ട് അവർ അമ്പരന്നു.
എന്താ! അരുൺ എത്തിനോക്കി.
മോൻ ഇപ്പോൾ തനിച്ചു പൊയ്ക്കോ?സൗമ്യയെ അച്ഛൻ കൊണ്ടുവരും.
അരുൺ പകച്ചു.
മോൻ ധൈര്യമായി പൊയ്ക്കോ? മോന്റെ പിറകെ അവർ എത്തിക്കോളും.
ഒന്ന് മടിഞ്ഞെങ്കിലും അരുൺ യാത്ര പറഞ്ഞു ഇറങ്ങി.
എന്താ മോളെ നീ അവന്റെ കൂടെ പോകാതിരുന്നത്? അച്ഛൻ ചോദിച്ചു.
അവിടെ ശരിയാവില്ല അച്ഛാ!
എന്താ മോളെ നീ ഈ പറയുന്നത്?
പെണ്ണിനെ മനസ്സിലാക്കാൻ കഴിയാത്ത ഒരാളോടൊപ്പം ജീവിക്കാൻ എനിക്ക് വയ്യ!
അതിനു പരസ്പരം മനസ്സിലാക്കാൻ നിങ്ങൾ ഒരു ദിവസം അല്ലെ ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ?
അതു തന്നെ ധാരാളം! എനിക്ക് അയാളെ മനസ്സിലാക്കാൻ ഇത്രയും സമയം തന്നെ അധികം ആണ്.
നിന്റെ മനസ്സിൽ ഇപ്പോഴും അവൻ തന്നെ ആണോ?.അബി!
പ്ലീസ് അച്ഛാ!അച്ഛനും കൂടി എന്നെ മനസ്സിലാക്കാതിരുന്നാൽ ഞാൻ തകർന്നു പോകും.
നീ അച്ഛൻ പറയുന്നത് അനുസരിക്ക്?ഞാൻ നിന്നെ അവിടെ കൊണ്ടാക്കാം!കുറച്ചു ദിവസം കൂടി അവിടെ നിൽക്ക്?പറ്റില്ലെങ്കിൽ നമുക്ക് ഈ ബന്ധം വേണ്ടെന്നു വെക്കാം.
ഇല്ല എനിക്ക് അതിനു കഴിയില്ല. ഇപ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല? കുറച്ചു കൂടി കഴിഞ്ഞാൽ എനിക്ക് എന്റെ വ്യക്തിത്വം നഷ്ടമാകും.
അതൊന്നും ശരിയാവില്ല നീ ഞാൻ പറയുന്നത് കേൾക്ക്?
ശരി ഞാൻ റെഡിയാകാം.
അവൾ അകത്തേക്ക് കയറി..അൽപ്പം സമയം കഴിഞ്ഞപ്പോൾ മുറ്റത്തു ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. മകൾ ബാഗുമെടുത്തു പോകാൻ ഇറങ്ങിയപ്പോൾ അച്ഛൻ ചോദിച്ചു.
ഞാൻ കൊണ്ടു പോയാക്കാം എന്ന് പറഞ്ഞതല്ലേ?
നീ എന്തിനാ വണ്ടി വിളിച്ചത്?
ഞാൻ പോകുകയാണ് അയാളുടെ വീട്ടിലേക്ക് അല്ല?
പിന്നെ?
ഹോസ്റ്റലിലേക്ക്! എന്റെ പഠനം പൂർത്തിയാക്കണം. അച്ഛന്റെ ആഗ്രഹം പോലെ എന്റെ വിവാഹം നടന്നില്ലേ? ഇനി എന്റെ ആഗ്രഹം പോലെ ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജോലി സമ്പാദിക്കട്ടെ?
അച്ഛൻ തടയാൻ ശ്രമിച്ചെങ്കിലും അവൾ മുമ്പോട്ട് തന്നെ നീങ്ങി…