ഒരുപാട് നാളുകളായി എന്റെ പിന്നാലെ നടന്നിട്ടാണു ഏട്ടൻ എന്റെ ഇഷ്ടം സമ്പാദിച്ചത്.ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴെ…

രചന: വാസുകി വസു

:::::::::::::::::::::::::

“ആവശ്യമില്ലാത്ത പണിക്കൊന്നും പോകരുതെന്ന് ഞാൻ പറഞ്ഞിട്ട് നീ കേട്ടില്ലല്ലോ വസൂ..അനുഭവിച്ചോ ഒറ്റക്ക്”

“ഏട്ടാ ഒരാളെ സാഹായിച്ചത് ഇത്രയും വലിയ തെറ്റാണോ”

“സാഹായിക്കുന്നതിൽ തെറ്റൊന്നുമില്ല വസൂ.അർഹിക്കുന്നവർക്കേ അത് നൽകാവൂ.ഇനിയിപ്പോൾ നമ്മൾ തമ്മിലുള്ള വിവാഹം നടക്കില്ല”

അത്രയും പറഞ്ഞിട്ട് നിവിയേട്ടൻ നടന്നകലുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു… മൂന്നുവർഷക്കാലം പ്രണയിച്ചിട്ട് ഒരുമിച്ച് ജീവിക്കാനായി തീരുമാനം എടുത്തതാണ്.എന്നിട്ട് ഇപ്പോൾ നിവിയേട്ടൻ എന്നെ തനിച്ചാക്കി നടന്നകലുന്നത് വേദനയോടെ എനിക്ക് നോക്കി നിൽക്കേണ്ടി വരുന്നു…

ഒരുപാട് നാളുകളായി എന്റെ പിന്നാലെ നടന്നിട്ടാണു ഏട്ടൻ എന്റെ ഇഷ്ടം സമ്പാദിച്ചത്.ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴെ ഞാൻ പറഞ്ഞിരുന്നു…

“പാതിവഴിയിൽ ഇട്ടെറിഞ്ഞു പോകില്ലെന്ന് എനിക്ക് വാക്ക് തരണമെന്ന്”

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിവിയുടെ പെണ്ണാണ് വസു.ഒരിക്കലും ഉപേക്ഷിക്കില്ല വസൂ നിന്നെ ഞാൻ “

ആ പറഞ്ഞ ഏട്ടൻ തന്നെ എന്നെ തളളിപ്പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. നിവിയേട്ടൻ എന്നെ തിരക്കി വരുമെന്ന് കരുതി പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നത് മാത്രം മിച്ചം….

“ഏട്ടൻ മറന്നാലും എനിക്ക് കഴിയില്ല.ആത്മാർത്ഥമായി തന്നെയാണ് ഞാൻ സ്നേഹിച്ചത്”

ഏട്ടനെ തിരക്കി ഞാൻ വീട്ടിലും നടവഴിയിലും എല്ലാം തിരയുമ്പോഴും എന്നെ കാണുന്ന നിമിഷത്തിൽ ആൾ മാറിക്കളയും….

എന്റെ വീടിനു അടുത്തുള്ള ദീപു ഒരു ആവശ്യം പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ സഹായിക്കാമെന്ന് ഏറ്റത്….

ദീപു ഒരു സാധാരണക്കാരനാണ്.അവന്റെ അമ്മക്ക് ക്യാൻസറാണ്.ട്രീറ്റ്മെന്റിനു ഒരുപാട് പണം വേണമായിരുന്നു……

അവന്റെ കൂട്ടുകാർക്ക് മുമ്പിൽ ഞാൻ അവനെ ഇഷ്ടമാണെന്നൊരു വാക്ക് പറഞ്ഞാൽ അവനു പണം അവർ കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ സമ്മതം പറഞ്ഞു. നിവിയേട്ടനെ അറിയിക്കാൻ എനിക്ക് കഴിഞ്ഞില്ല….

കൂട്ടുകാർക്ക് മുമ്പിൽ ദീപുവിനെ ഇഷ്ടമാണ് എന്ന് പറഞ്ഞത് നിവിയേട്ടനും മറഞ്ഞിരുന്നു കേൾക്കുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.ഏട്ടനെ അവിടെ കണ്ടതും ഞാൻ ഞെട്ടിപ്പോയിരുന്നു.കാര്യങ്ങൾ തുറന്നു പറഞ്ഞെങ്കിലും നിവിയേട്ടൻ എന്നിൽ നിന്ന് അകന്നു മാറാനാണു തിടുക്കം കൂട്ടിയത്….

ഒരുപാട് കാത്തിരുന്നെങ്കിലും ഏട്ടൻ വന്നില്ല.പിന്നാലെയിനി പോകേണ്ടെന്നും ഞാൻ തീരുമാനിച്ചു…..

നിവിയേട്ടൻ പണക്കാരി പെണ്ണിനെ കെട്ടാൻ പോകുന്നൂന്ന് അറിഞ്ഞപ്പോഴും എനിക്ക് കണ്ണീർ ഒഴുക്കുവാനെ കഴിഞ്ഞുളളൂ….

ഏട്ടന്റെ സന്തോഷം അതാണെങ്കിൽ അങ്ങനെ ആയിക്കോട്ടെയെന്നു ഞാൻ കരുതി.ഏട്ടനായിട്ട് ഞാൻ വഴിപാടുകളും പ്രാർത്ഥനകളും നടത്തി….

മാസങ്ങൾ കഴിഞ്ഞു ഒരുദിവസം ഏട്ടന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയിയെന്ന് അറിഞ്ഞപ്പഴും ഞാൻ കരയുകയായിരുന്നു…

“പാവം എന്റെ നിവിയേട്ടൻ”

വഴിയിലൊക്കെ കാണുമ്പോൾ ഏട്ടൻ ക്ഷമ പറഞ്ഞു..

“നിന്റെ ശാപമാണു വസു.ഞാൻ നിന്നെ ഉപേക്ഷിച്ചതിന്റെ ഫലം”

“ഏട്ടനെ ശപിക്കാൻ വസൂനു ഈ ജന്മം കഴിയില്ല”

“എങ്കിൽ നമുക്ക് ഒന്നായിക്കൂടെ വസൂ”

ഏട്ടൻ തകർന്നു ചോദിക്കുമ്പോൾ സമ്മതിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.നിവിയേട്ടനെ എനിക്ക് അത്ര ഇഷ്ടം ആയിരുന്നു…

വീട്ടുകാർ ആദ്യം എതിർത്തെങ്കിലും എന്റെ ഇഷ്ടം നോക്കി നിവിയേട്ടനുമായുളള വിവാഹത്തിനു സമ്മതിച്ചു….

ഞങ്ങളുടെ വിവാഹദിവസം ആണ് ദീപുവിന്റെ അമ്മ മരിക്കുന്നത്.നിശ്ചയിച്ച കല്യാണം മാറ്റി വെക്കാൻ കഴിയുമായിരുന്നില്ല….

ദീപു എന്നെ കണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു.. അമ്മയുടെ ട്രീറ്റ്മെന്റിനു ആവശ്യമായ പണം കണ്ടെത്താൻ ഇഷ്ടമില്ലെങ്കിലും പലതും ചെയ്യേണ്ടി വന്ന കഥകളും…

അങ്ങനെയാണ് അവൻ നിവിനേട്ടന്റെ ചതി എന്നോട് പറയുന്നത്….

പണക്കാരി പെണ്ണിന്റെ ആലോചന വന്നപ്പോൾ എന്നെ ഒഴിവാക്കാൻ ഏട്ടൻ തന്നെയാണ് ദീപുവിനെ കൊണ്ട് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന്…

ബുദ്ധിയും നിവിയേട്ടന്റെ ആയിരുന്നു. ഞാൻ ഇഷ്ടം പറയാനും അത് ഏട്ടൻ ഒളിച്ചിരുന്നു കേട്ടതുമൊക്കെ നിവിയേട്ടൻ ആസൂത്രണം ചെയ്ത പദ്ധതി ആയിരുന്നു എന്ന്…

താലി കെട്ടുന്ന മുഹൂർത്തം വരെ ഞാൻ ക്ഷമിച്ചിരുന്നു.നിവിയേട്ടൻ സന്തോഷത്തോടെ താലി എന്റെ കഴുത്തിൽ കെട്ടാനായി ഉയർത്തിയതും ഞാൻ ആ കൈ തട്ടിമാറ്റി..കല്യാണം കൂടാൻ.എല്ലാവരും ഞെട്ടിപ്പോയി…

“ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാനായിട്ട് ഒഴിഞ്ഞു തരുമായിരുന്നു.എന്നിട്ടെന്തിനാ നിങ്ങൾ നാടകം നടത്തിയത്. വേദനിപ്പിച്ചു മതിയാകാഞ്ഞിട്ടാണൊ വീണ്ടും വന്നത്”

എല്ലാവരുടെയും അടുത്ത് ഞാൻ നടന്നതെല്ലാം തുറന്നു പറഞ്ഞു..

“തെറ്റു പറ്റി വസൂ ക്ഷമിക്ക്”

നിവിയേട്ടനോട് ക്ഷമിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…

“ദീപുവിനോട് ഞാൻ ക്ഷമിക്കും.അവന്റെ അമ്മയെ ചീക്തിസിക്കുന്നതിനു പണം കിട്ടാനാ അവൻ കൂട്ടു നിന്നത്.പക്ഷേ നിങ്ങൾ അങ്ങനെ അല്ല.സ്നേഹിച്ച പെൺകുട്ടിയെ മനപ്പൂർവം ചതിക്കുകയായിരുന്നു.ഇത് ഞാൻ ക്ഷമിക്കില്ല”

എന്റെ വിവാഹം മുടങ്ങിയതിൽ അച്ഛനും അമ്മയും വിഷമിച്ചു…

“അച്ഛാ പറഞ്ഞു ഉറപ്പിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കണം.ഇവിടെ വന്നവരിൽ ആരെങ്കിലും കാണും മനസ്സിൽ നന്മയുളളവർ.അച്ഛൻ പറഞ്ഞാൽ മതി ആരുടെ മുന്നിലും വസു തല കുനിക്കും”

ഞങ്ങൾ സംസാരം ശ്രദ്ധിച്ച വിനുവെന്ന ചെറുപ്പക്കാരൻ എന്നെ വിവാഹം കഴിക്കാൻ സന്നദ്ധനായി….

വിനുവേട്ടന്റെ താലിക്കായി ഞാൻ കഴുത്ത് നീട്ടുമ്പോൾ എനിക്കതൊരു മധുരപ്രതികാരം ചെയ്യുന്ന സന്തോഷത്തിലുമായിരുന്നു….

“എന്നെ വിവാഹം കഴിക്കാൻ എത്തി തേഞ്ഞ നിവിയേട്ടനു മുമ്പിൽ ഞാൻ മറ്റൊരാളുടെ സ്വന്തമാകുന്നതിൽ കൂടുതൽ പകരം അയാൾക്കിനി വലിയ ശിക്ഷ കിട്ടാനില്ല”

വിനുവേട്ടന്റെ കൂടെ ഞാൻ സന്തോഷത്തോടെ ഞങ്ങളുടെ ആദ്യത്തെ കണ്മണിയുമായി ഇപ്പോഴും ജീവിക്കുന്നു…

എന്റെ വിനുവേട്ടനെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയായി…അമ്മുക്കുട്ടിയുടെ അമ്മയായി…..

ശുഭം