രചന: വിജി
::::::::::::::::::::::::::
അമ്മേ…എന്റെ അമ്മ ഇനിയും എനിക്ക് വേണ്ടി കരയരുത് ഞാൻ ഇവിടെ ചേച്ചിയുടെ അടുത്താണ് ഉള്ളത്. ഇനി എനിക്ക് നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയില്ലല്ലോ അമ്മയുടെ ചൂടും പറ്റി ഉറങ്ങാൻ കഴിയില്ല ഇനി അച്ഛൻ കൊണ്ടുവരുന്ന പലഹാരപൊതികളെയും കാത്തിരിക്കാൻ ഞാൻ ഇല്ലല്ലോ അമ്മേ
പൂമ്പാറ്റയെ പിടിച്ചു മണ്ണപ്പം ചൂട്ടും നടന്നിരുന്നവൾ അല്ലെ അമ്മേ ഞാൻ അന്ന് ചേച്ചി അനുഭവിച്ച വേദന അത് എന്താണ് എന്ന് ഇപ്പോൾ ഞാൻ അറിഞ്ഞു അമ്മേ അന്ന് അവളും എന്നെപോലെ ഒരുപാട് തവണ അവരോടു കരഞ്ഞു അപേക്ഷിച്ചു കണ്ണും അല്ലെ അമ്മേ
അവര് ആദ്യം തലോടിയപ്പോൾ ഞാൻ അവരിൽ കണ്ടത് എന്റെ അച്ഛന്റെ മുഖം തന്നെയായിരുന്നു പിന്നീട് പതുക്കെ വേ ട്ടയാടാൻ നിക്കുന്ന ചെന്നായ്കളെ പോലെയായി അവരുടെ മുഖഭാവം അത് കൊണ്ടപ്പോൾ തന്നെ എനിക്ക് പേടിയാവാൻ തുടങ്ങി
ഒരിറ്റു ദയയ്ക്ക് ആയി ഞാൻ അവരുടെ മുന്നിൽ യാചിച്ചു പക്ഷെ കാ മം മൂ ത്ത കണ്ണുകൾക്ക് അത് വീണ്ടും ഒരു ല ഹ രിയായി മാത്രമാണ് തോന്നിയത് ഒരിറ്റു വെള്ളത്തിനായി ഞാൻ അവരെ നോക്കിയപ്പോഴും അവരെനിൽ വെറും ഒരു പെണ്ണിനെ മാത്രമേ അവർ കണ്ടോളു വേദനകൊണ്ട് ഞാൻ അച്ഛന്റെയും അമ്മയുടെയും പേരുകൾ വിളിച്ചു ഉറക്കെകരഞ്ഞു
എല്ലാം കഴിഞ്ഞു അവർ പോകുമ്പോൾ എങ്കിലും ഞാൻ കരുതി എന്നിലെ അവസാന തുടിപ്പായി എങ്കിലും എന്നെ നിങ്ങൾക്ക് തരുമെന്ന്… പക്ഷെ അവിടെയും എനിക്ക് പി ഴച്ചു പോയി കയർ ഉപയോഗിച്ച് അവരെന്റെ കഴുത്തിൽ കുരുക്ക് ഇട്ട് മുറുക്കി…..അപ്പോൾ എന്റെ മനസിൽ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും മുഖങ്ങൾ വന്നു നിറയുന്നുണ്ടായിരുന്നു……
അമ്മേ നമ്മൾ ദ ളിത ർ ആയതുകൊണ്ടാണോ അതോ അമ്മയുടെ കണ്ണീരിന് വിലയില്ലാത്തത് കൊണ്ടാണോ ഞങ്ങളുടെ ബാല്യത്തെ ചവിട്ടിയരച്ച മനുഷ്യ മൃ ഗങ്ങളെ ഈ നീതിപീഠം വെറുതെ വിട്ടത്
അവരുടെ കൈകളിൽ കിടന്ന് പിടയുമ്പോൾ ഒന്ന് മാത്രമേ ആഗ്രഹിച്ചോള്ളൂ…..പ്രാർത്ഥിച്ചോള്ളൂ……ഇനി ഒരു പെണ്കുട്ടിക്കും ഞങ്ങളുടെ അവസ്‌ഥ വരരുത് എന്ന്
അതിനായി നമ്മുടെ നാട്ടിലെ നിയമം കുറേക്കൂടി മാറി ചിന്തിക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ ഇനിയും ഈ ഭൂമിയിലേക്ക് പിറന്ന് വിഴുന്ന ഓരോ പെണ്കുട്ടിക്കും ഇരുട്ടിനെയും കാ മ പ്രാന്ത ന്മാരെയും പേടിക്കാതെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയൂ…..
ഈ ഭൂമിയിൽ ഞങ്ങൾ ഏറ്റവും സുരക്ഷിതമായാ ഒരു ഇടം ഉണ്ടായിരുന്നു അമ്മേ……അത് അമ്മയുടെ ഗർഭപത്രം മാത്രമായിരുന്നു അവിടെ കിടന്നപ്പോൾ അച്ഛനോടും അമ്മയോടും ചേച്ചിയോടും കൂട്ട് കൂടാൻ ഈ ഭൂമിയിലേക്ക് എത്രയും പെട്ടെന്ന് എത്താൻ ആഗ്രഹിച്ചു ഇപ്പോ ഓർക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു…..
പിന്നെ അമ്മേ ചേച്ചി പോയതിന് ശേഷം ഞാൻ ചേച്ചിയെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു കരയുമ്പോൾ അമ്മ എനിക്ക് ആകാശത്തേക്ക് വിരൽ ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു തരാറില്ലേ ആകാശത്തേക്ക് നീ നോക്കുമ്പോൾ ഏത് നക്ഷത്രമാണോ നിന്നെ നോക്കി കണ്ണ് ചിമ്മുന്നത് അതാണ് നിന്റെ ചേച്ചി എന്ന് എന്നിട്ട് ആ കണ്ണ് ചിമ്മുന്ന നക്ഷത്രത്തെ നോക്കി ഞാൻ സംസാരിക്കാറില്ലയിരുന്നോ.ഇനി അതുപോലെ അമ്മയ്ക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ ആകാശത്തേക്ക് നോക്കിയാൽ മതി ചേച്ചിയുടെ അടുത്ത് ഒരു നക്ഷത്രമായി ഞാനും നിങ്ങൾക്ക് കണ്ണ് ചിമ്മി കാണിക്കുന്നതായിരിക്കും
(അവസാനിച്ചു)