വഴിയിലെ ആളുകൾ തുറുപ്പിച്ചു നോക്കുന്നു. സതീഷ് കയ്യിലിരുന്ന ഫയൽ കൊണ്ട് മുഖം മറച്ചു…

_upscale

“ബാലാമണിക്കൊരു നെയ്‌റോസ്റ്റ് “

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

::::::::::::::::::::::::

“ചേട്ടാ.. എന്റെ കൂടെയൊന്ന് വരുമോ… ഒരു സ്ഥലത്തേക്ക് “…?. കാഴ്ച്ചയിൽ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്നൊരു പെൺകുട്ടി വന്നു സതീഷിനോട് ചോദിച്ചു.

സതീഷ് ഒരു ഐ.ടി കമ്പനിയിൽ ഇന്റർവ്യൂവിന് വന്നതാണ്. കഴിഞ്ഞപ്പോൾ സമയം അഞ്ചര മണിയായി. തന്റെ നാട്ടിലേക്കുള്ള ബസ്സും കാത്ത് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഒരു പരിചയവുമില്ലാത്ത ആ പെൺകുട്ടി മുന്നിൽ വന്നു നിന്ന് കൊണ്ട് ഇങ്ങനെ ചോദിക്കുന്നത്.

സതീഷ് ഒന്ന് പരിഭ്രമിച്ചു. “ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടി എന്നോട് കൂടെ പോരുമോന്ന് ചോദിച്ചാൽ…..?.ഞാൻ ഈ നാട്ടുകാരൻ പോലുമല്ലല്ലോ…അപ്പൊ പിന്നെ ഇതിന്റെ അർത്ഥം…? സതീഷ് ഇങ്ങനെ ചിന്തിച്ചു കൊണ്ട് നിൽക്കേ പെട്ടെന്നവന്റെ ചുണ്ടിൽ എന്തോ മനസ്സിലായിട്ടെന്ന പോലെ ഒരു പുഞ്ചിരി വിരിഞ്ഞു. “ഓഹ്… അത്.. മറ്റേ കേസ് “.ആ പുഞ്ചിരി പെട്ടെന്ന് തന്നെ ഒരു വഷളൻ ചിരിയായി മാറി.

സതീഷ് അവളെ അടിമുടിയൊന്നു നോക്കി.ഒരു പത്തിരുപത് വയസ്സ് കാണും. ഇരുനിറമാണെങ്കിലും തുടുത്ത മുഖത്ത് വല്ലാത്തൊരു മുഖശ്രീ. ചുവന്ന കല്ലുവെച്ച മൂക്കുത്തി മുഖകാന്തി കൂട്ടുന്നുണ്ട്. വിടർന്ന കണ്ണുകൾ കണ്മഷിയിട്ട് ഭംഗിയാക്കിയിരിക്കുന്നു. ധരിച്ചിരിക്കുന്ന മഞ്ഞ പട്ടുപാവാടയും ബ്ലൗസും അൽപ്പം മുഷിഞ്ഞിട്ടുണ്ട്. എണ്ണയിടാത്ത തലമുടി പാറികളിക്കുന്നു. തുടുത്ത് നിറഞ്ഞ മാ റിടം.ഒതുങ്ങിയ അരക്കെട്ട്.

സതീഷിന്റെയുള്ളിൽ കാ മം മൊട്ടിട്ടു.അവളെ നോക്കി നിൽക്കേ ആ മൊട്ട് വിരിഞ്ഞു. സിരകളിലെ ര ക്തം ചൂട് പിടിച്ചു. കണ്ണുകളിൽ കാ മം വിളങ്ങി.അവൻ കീഴ്ച്ചുണ്ട് കടിച്ചമർത്തി കൊണ്ട് കാ മക ണ്ണുകളോടെ അവളെ തല ചെരിച്ചു നോക്കി

“ഓഹ്.. ഈ രംഗത്ത് വലിയ പരിചയം ഇല്ലെന്ന് തോന്നുന്നു. അതാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്.പുതിയതാണ്.”സതീഷ് മനസ്സിൽ പറഞ്ഞു.

“എങ്ങോട്ടാ..? എവിടാ സ്ഥലം …? സതീഷ് ആവേശത്തോടെ ചോദിച്ചു.

“അതൊക്കെ ഇവിടെ അടുത്ത് തന്ന്യാ. ചേട്ടൻ എന്റെ പുറകെ വന്നേ”.അവൾ നിഷ്കളങ്കമായി പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി.

“അതേ… പെണ്ണെ.. ഒന്നവിടെ നിന്നെ..എത്രയാ കാശ് “..? സതീഷ് ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു.

“കാശോ….? കാശ് … അതൊരു നൂറു രൂപയിൽ താഴെയെ വരൂ ചേട്ടാ.. ചേട്ടൻ വേഗം എന്റെ പുറകെ വാ.”അവൾ കൈവിരലുകൾ ഞൊടിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് വേഗത്തിൽ നടന്നു.

സതീഷ് ആകെ ചിന്താകുഴപ്പത്തിലായി. “പോണോ…. വേണ്ടേ. ?… മനസ്സ് ചാഞ്ചാടി…. ഞാനും ചോരയും നീരുമുള്ള ആണൊരുത്തനല്ലേ. ഇങ്ങനെയൊരവസരം കിട്ടിയിട്ട് എന്തിനത് കളഞ്ഞു കുളിക്കണം.? അതും ഒരു സുന്ദരി… അല്ലെങ്കിൽ തന്നെ ഈ അന്യനാട്ടിൽ ആരറിയാനാ എന്നെ… സതീഷ് അവളുടെ കൂടെ പോകാൻ തന്നെ തീരുമാനിച്ചു.

അവൾ വേഗത്തിൽ കുണുങ്ങി കുണുങ്ങി നടക്കുകയാണ്. സതീഷ് അവളെ തന്നെ നോക്കി കൊണ്ട് അവളുടെ പുറകിലായി അല്പം മാറി നടന്നു.അവളുടെ മാം.സ.ളമായ പി ൻ ഭാ ഗം തുളുമ്പുന്നത് കണ്ട് അവന്റെ ഉള്ളം കുളിര് കോരി.നെഞ്ചിനുള്ളിൽ ഉല്ലാസ പൂത്തിരി കത്തി. ഈ നിറകുടത്തെ ഞാൻ അനുഭവിക്കാൻ പോവുകയാണല്ലോ എന്നോർത്തപ്പോൾ അവന്റെ ഹൃദയം ശ്രുതി പാടി.അവന്റെ നടത്തതിന്റെ വേഗം കൂടി. ഒന്നു വേഗം എത്തിയിരുന്നെങ്കിൽ… അവൻ വല്ലാതെ മോഹിച്ചു.

വഴിയിലെ ആളുകൾ തുറുപ്പിച്ചു നോക്കുന്നു. സതീഷ് കയ്യിലിരുന്ന ഫയൽ കൊണ്ട് മുഖം മറച്ചു.

“ഇവന് കോളടിച്ചല്ലോ.”..”അതേയതെ നല്ല സൊയമ്പൻ… ആണല്ലോ “.”മ് മ് മ്മ്. പുതിയ ഇറക്കുമതിയാ. കണ്ടാൽ അറിയാം”.ആളുകൾ അശ്ലീല ചുവയോടെ അവരെ നോക്കി പറഞ്ഞു കൊണ്ടിരുന്നു.

അവൾ അതൊന്നും കേൾക്കുന്നേയില്ല. കേട്ട ഭാവം നടിക്കുന്നില്ല.. മുഖത്ത് വശ്യമായ ഒരു ചിരിയും ചിരിച്ചു അവളെങ്ങനെ കൈകൾ വീശി സ്ത്രൈ ണഭാവത്തോടെ താളത്തിൽ നടക്കുന്നു. പുറകെ പാത്തും പതുങ്ങിയും പുറകെ സതീഷും…

അവളൊരു ഇടറോഡിലേക്ക് തിരിഞ്ഞു. നല്ല ജനത്തിരക്കുള്ള ഒരു ചന്തയിലൂടെയാണ് അവരിപ്പോൾ നടക്കുന്നത്. “ഇവളിതെങ്ങോട്ടാണ് എന്നെ ഈ കൊണ്ട് പോകുന്നത്…?. ഈ ജനത്തിരക്കിൽ അവളെ കാണാതാകുമോ”..? സതീഷ് ഇങ്ങനെ ഓർത്തുക്കൊണ്ട് അവൾ കണ്മുന്നിൽ നിന്ന് മറയാതെ അവളെ തന്നെ നോക്കി നടന്നു.

അധികം ആളുകളില്ലാത്ത ഒരു കുണ്ടും കുഴിയും നിറഞ്ഞ ഒരു ഇടറോഡിലേക്ക് അവൾ തിരിഞ്ഞു.ചുറ്റു പാടും പഴമ തോന്നിക്കുന്ന കുറേ കെട്ടിടങ്ങൾ. “ഓഹ് …. ലക്ഷണം കണ്ടിട്ട് സ്ഥലം എത്താറായെന്നു തോന്നുന്നു. ഇതിലേതെങ്കിലും ഒരു കെട്ടിടത്തിലാവും”.. സതീഷ് പതുക്കെ പറഞ്ഞു. അവൾ അവിടെയൊന്നും നിന്നില്ല.

വഴിയിലെ കുണ്ടിലും കുഴിയിലുമൊക്കെ മഴവെള്ളം നിറഞ്ഞിരിക്കുന്നു. അത് ചാടികടക്കാൻ അവൾ പാവാട പതുക്കെ പൊക്കി. അവളുടെ തുടുത്ത കണങ്കാൽ കണ്ടപ്പോൾ അവന്റെ രക്തയോട്ടം വീണ്ടും കൂടി. ഉള്ളിൽ കാ മ ഗ്നി വീണ്ടും ആളികത്തി. മനസ്സിലൊരു പുളകം പൊട്ടി വിരിഞ്ഞു. അവൻ ഒന്നു കൂടി വേഗത്തിൽ നടന്നു. “ഇങ്ങനെ കൊതിപ്പിക്കാതെ ഒന്ന് വേഗം എത്തിയിരുന്നെങ്കിൽ”… അവൻ വീണ്ടും ആഗ്രഹിച്ചു.

ഇത്രയൊക്കെ പുറകെ നടന്നിട്ടും അവൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ. ഞാൻ പുറകിൽ തന്നെയുണ്ടാകും.. എങ്ങും പോകില്ല എന്നുള്ള അവളുടെ ഉറപ്പ്.. അത് സതീഷിനെ വല്ലാതെ അത്ഭുതപ്പെടുത്തി. “ഇത് തന്നെയാണല്ലോ പെണ്ണിന്റെ ശക്തി. അതിന് മുന്നിൽ ആണ് പലപ്പോഴും ബലഹീനൻ ആണല്ലോ”.സതീഷ് അകതാരിൽ പറഞ്ഞു.

അവൾ നടന്നു വീണ്ടും പ്രധാന റോഡിലേക്ക് തിരിഞ്ഞു. സതീഷിന് ദേഷ്യം വന്നു.

“ടീ…. അവിടെ നില്ല്. കുറേ ആയല്ലോ നീ നടത്തിക്കുന്നു… എവിടെ സ്ഥലം. ഇനി അത് പറഞ്ഞിട്ട് നടന്നാൽ മതി.”.?

അവൾ തിരിഞ്ഞു നിന്നു. സതീഷിന്റെ അടുത്തേക്ക് മെല്ലെ വന്നു. അവന്റെ കൈ പിടിച്ചു. കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി തുള്ളി ചാടി.

“ചേട്ടാ…. ഇവിടെ അടുത്ത് തന്ന്യാ.. ചേട്ടൻ വന്നേ.എന്നിട്ട് വേഗം പൊയ്ക്കോ.”അവൾ സതീഷിന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് വേഗത്തിൽ നടന്നു.

സതീഷ് ആ വലിയുടെ ശക്തിയിൽ മുന്നോട്ട് ആഞ്ഞു. “ഒരു പെണ്ണിന് ഇത്ര ബലമോ”.അവൻ അത്ഭുതം കൂറി. പലപ്പോഴും സതീഷിന് കാലിടറി വീഴാൻ പോയി.”വിടെടി… എന്റെ കൈ വിടെടി.”..സതീഷ് പതുക്കെ പറയുന്നുണ്ട്. അവൾ കേൾക്കുന്നില്ല. സതീഷ് നാല് പാടും നോക്കി. ആളുകൾ നോക്കി ചിരിക്കുന്നു. ചിലർ തലകുലുക്കുന്നു. “ഇതെന്ത് നാട്.. ആരും ഒന്നും പറയുന്നില്ലല്ലോ.”സതീഷ് ആശ്ചര്യപ്പെട്ടു..

“സാറേ… അവൾ ഇനി വിടില്ല. സാറിനെയും കൊണ്ടേ അവളിനി പോകൂ.. ഹഹഹഹ”. ഒരു ചുമട്ടു തൊഴിലാളി ഇങ്ങനെ പറഞ്ഞു ചിരിച്ചു.

എല്ലാരും സതീഷിനെ നോക്കി കുലുങ്ങി ചിരിച്ചു. അവന്റെയുള്ളിൽ ഒരു ഭയം ഉടലെടുത്തു. എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ടല്ലോ… ഇവൾ ഇത്ര പ്രശസ്ത വേശ്യയാണോ ഈ ചെറു പ്രായത്തിൽ തന്നെ.ആളുകൾ ഇവളോട് അത്രക്ക് അടുപ്പവും പരിചയവും കാണിക്കുന്നു. അതോ ഇനി ഇവൾ വേ ശ്യ യല്ലേ..? ഭ്രാ ന്തിയാണോ..? സതീഷ് ഇങ്ങനെ ആലോചിച്ചുകൊണ്ട് അവളുടെ വലിയുടെ ശക്തിയിൽ ഓടിനടക്കവേ പെട്ടെന്ന് അവൾ നിന്നു.

അവൾ അവന്റെ മുമ്പിൽ വന്നു നിന്ന് ചൂണ്ടു വിരൽ കടിച്ചു കൊണ്ട് നാണം കുണുങ്ങി നിന്നു. പാവാട പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.ആ താളത്തിനൊത്തു അവൾ ചാഞ്ഞു ചരിഞ്ഞു. സതീഷ് ചുറ്റും നോക്കി. ഒരു വെജിറ്റേറിയൻ ഹോട്ടലിന് മുന്നിലാണ് താൻ നിൽക്കുന്നതെന്നു അവന് മനസ്സിലായി. “നെയ് റോസ്റ്റ്” മുരിയുന്നതിന്റെ കൊതിപ്പിക്കുന്ന മണം അവിടെ വീശുന്നു. നാവിൽ വെള്ളമൂറിക്കുന്ന മാസ്മരിക രുചിയുടെ മണം സതീഷിന്റെ മൂക്കിലേക്ക് അടിച്ചു കയറി.

“ചേട്ടാ… ചേട്ടാ… ഇതാണ് ഞാൻ പറഞ്ഞ സ്ഥലം. എനിക്കിവിടെ നിന്നൊരു “നെയ് റോസ്റ്റ് “വാങ്ങി തരുവോ. കഴിക്കാൻ കൊതിയായിട്ട് പാടില്ല.” അവൾ സതീഷിന്റെ മുഖത്തേക്ക് നോക്കി ചിണുങ്ങികൊണ്ട് പറഞ്ഞു.

സതീഷിന് ഇത് കേട്ടപ്പോൾ നുരഞ്ഞു പൊന്തിയ കാ മാ വേശം അലിഞ്ഞില്ലാതെയായി. ചൂടുപ്പിടിച്ച സിരകളിലെ ചോര ആറിത്തണുത്തു. അവന്റെ വികാര കേന്ദ്രത്തിലേക്കു ഒഴുകിയെത്തിയ രക്തം ഹൃദയത്തിലേക്കു തന്നെ തിരിച്ചെത്തി. പകരം അവിടെ ഒരു കാരുണ്യത്തിന്റെ തേനുറവ ഒഴുകി. അവൻ അലിവോടെ അവളെ നോക്കി.കനിവിന്റെ നീരുറവ പൊട്ടിയൊഴുകി..

അവളുടെ മുഖത്ത് ലെവലേശം ലാഞ്ചനയില്ല. നിഷ്കളങ്കത മുറ്റിയ കണ്ണുകളോടെ അവൾ സതീഷ് എന്ത് പറയും എന്നുള്ള ഭാവത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. സതീഷിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് അവനിലേക്കടുപ്പിച്ചു..തോളോട് തോൾ ചേർത്തു നിർത്തി..

“ഇതിനാണോ… അനിയത്തീ.. നീ എന്നെ കൂട്ടിക്കൊണ്ട് വന്നത്. ഒരു നെയ്റോസ്റ്റിന്റെ വില പോലും ഇല്ലാതായല്ലോ എന്റെ ആണത്തത്തിന്.. ഏട്ടൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നു അറിയോ എന്റെ പൊന്നുമോൾക്ക് “… സതീഷിന്റെയുള്ളിൽ ഇരമ്പി വന്ന സങ്കടകടൽ അടക്കി വെക്കാൻ നന്നേ പാടുപെട്ടു. കലശലായ കുറ്റബോധം അവന്റെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു.

അവൾ അവൻ പറഞ്ഞതിന്റെ പൊരുൾ ഒന്നും മനസ്സിലാകാതെ ആ ഹോട്ടലിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.

“വാ.. മോളെ.. നമുക്ക് നെയ്റോസ്റ്റ് കഴിക്കാം… ആട്ടെ… അനിയത്തിയുടെ പേരെന്താ”.. സതീഷ് അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.

“ബാലാമണീ.” ന്നാ പേര്.. … മണിക്കൂട്ടീന്നാ എല്ലാരും വിളിക്ക്യാ… ഹിഹിഹിഹി”അവൾ കുടുക്കുടെ ചിരിച്ചു.

” മണി കുട്ടീ.. മണിക്കൂട്ടീ..അവിടെ നിന്നേ”.പുറകിൽ നിന്നൊരു സ്ത്രീ ശബ്ദം..

ഹോട്ടലിലേക്ക് കാലെടുത്തു വെച്ച സതീഷും ബാലാമണിയും ആ വിളിക്കേട്ടു തിരിഞ്ഞു നോക്കി. ഒരു സ്ത്രീ വേഗത്തിൽ നടന്നു വരുന്നുണ്ട്. സതീഷിന് അവരെ കണ്ടപ്പോഴൊരു നാടോടി സ്ത്രീയേ പോലെ തോന്നി.

“അയ്യോ.. അമ്മ.”..ബാലാമണി പേടിച്ചു കൊണ്ട് സതീഷിന്റെ പുറകിൽ ഒളിച്ചു.

” അതേ… സാറെ.. ഞാൻ ഇവളുടെ അമ്മയാ.. ബസ്റ്റാൻഡിൽ എന്റെ അടുത്തുണ്ടായിരുന്നു. ഞാൻ ഒന്നങ്ങോട്ട് മാറിയപ്പോഴേക്കും കാണാണ്ടായി. അവിടെയൊക്കെ കൊറേ നോക്കി. പിന്നെ ആരോ പറഞ്ഞു സാറിന്റെ കൂടെ പോരുന്നത് കണ്ടൂന്ന്….അപ്പൊ പിന്നെ ഉറപ്പാ.. ഇവിടെ കാണും.”..ആ സ്ത്രീ പറഞ്ഞു.

സതീഷ് ഒന്നും മനസ്സിലാവാതെ ആ സ്ത്രീയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി. ബാലാമണി സതീഷിന്റെ പുറകിൽ നിന്നു അമ്മയെ ഒന്നു എത്തി നോക്കി.

“സാറെ.. ഇവൾക്ക് പതിനാല് വയസ്സേ ആയിട്ടുള്ളൂ. ലേശം ബുദ്ധികുറവുണ്ട്.പോരാത്തതിന് ഇവൾക്ക് വിശപ്പ് സഹിക്കില്ല്യ. എപ്പോഴും എന്തേലും തിന്നു കൊണ്ടിരിക്കണം. അതാണീ ശരീര വളർച്ച. ആരെ കണ്ടാലും.. ദാ… ഈ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ട് പോരും..അവൾക്ക് പരിചയം ഉള്ളവരാണോ അല്ലയോ എന്നൊന്നും അവൾക്ക് നോട്ടമില്ല.” ആ അമ്മ മനം നൊന്തു പറഞ്ഞു.

സതീഷിന്റെ മുഖം കുറ്റബോധം ക്കൊണ്ട് കുനിഞ്ഞു. കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. നേരത്തെ കളിയാക്കി ചിരിച്ച ചുമട്ടു തൊഴിലാളികൾ അവരുടെ അടുത്തേക്ക് വന്നു.

“ഞങ്ങൾ കണ്ടു. ഈ സാറിന്റെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോകുന്നത്. ഞങ്ങൾ നോക്കി നിൽക്കുവായിരുന്നു. പതിവ് പോലെ തന്നെ ഹോട്ടലിന്റെ മുമ്പിൽ അവൾ നിന്നു. ഹഹഹഹ.” അതിൽ ഒരാൾ ആ അമ്മയോട് പറഞ്ഞു ചിരിച്ചു. ആ കൂട്ടച്ചിരിയിൽ ആ അമ്മയും ബാലാമണിയും സതീഷും കൂടെ ചിരിച്ചു.

“സാറ് പൊക്കോ.. ഞാൻ ഇവളെയും കൊണ്ട് പോവാ. …മണിക്കുട്ടീ.. വാടി.. ഇവിടെ”..അവളുടെ അമ്മ അവളെ നോക്കി വിളിച്ചു.

“ഞാൻ വരാം അമ്മേ… ഈ ചേട്ടൻ പറഞ്ഞല്ലോ. എനിക്കു നെയ്‌റോസ്റ്റ് വാങ്ങി തരാമെന്ന്…പിന്നെന്തിനാ അമ്മയെന്നെ വിളിച്ചു കൊണ്ട് പോകുന്നെ”…? ബാലാമണി കൊഞ്ചി കൊഞ്ചി പരിഭവത്തോടെ പറഞ്ഞു.

അവൾ സതീഷ് എന്ത് പറയുന്നു എന്നറിയാൻ അവന്റെ മുഖത്തേക്ക് ചുണ്ടുക്കൂർപ്പിച്ചു നോക്കി നിന്നു.

“ചേച്ചി പൊയ്ക്കോ. ഇവൾ വന്നോളും. ഞങ്ങൾ ഓരോ നെയ്‌റോസ്റ്റ് കഴിക്കട്ടെ. ചേച്ചിയും വാ “.സതീഷ് അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.

ഇത് കേട്ടപ്പോൾ ബാലാമണി പൊട്ടിച്ചിരിച്ചു. അവളുടെ അമ്മയും ഒന്നു ഊറിചിരിച്ചു

“എനിക്കു വേണ്ട സാറെ… നിങ്ങൾ കഴിച്ചോ.. മണിക്കുട്ടീ. .. വേഗം അങ്ങ് വന്നേക്കണേ…ഇരുട്ട് വീഴാറായി.” എന്നു പറഞ്ഞു ആ അമ്മ പോയി.

മണിക്കുട്ടി നെയ്‌റോസ്റ്റ് രുചിയോടെ കഴിക്കുന്നത് സതീഷ് കൗതുകത്തോടെ നോക്കി നിന്നു. “ഇങ്ങനെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനും വേണം ഒരു യോഗം. എനിക്കൊന്നും അതില്ലാതെ പോയി കുട്ടീ. പുണ്യം ചെയ്ത ജന്മം”… സതീഷ് മനസ്സിൽ പറഞ്ഞു. അഞ്ചു മിനുട്ട് പോലും വേണ്ടി വന്നില്ല ബാലാമണിക്ക് ആ നെയ്‌റോസ്റ്റ് അകത്താക്കാൻ. അവൾ ഒന്നും മിണ്ടാതെ പോയി കൈകഴുകി വന്നു. അപ്പോഴും സതീഷിന്റെ നെയ്‌റോസ്റ്റ് പകുതിയായിട്ടേ ഉണ്ടായിരുന്നുള്ളൂ.

“ചേട്ടാ.. ഞാൻ പോവുന്നേ”…എന്നും പറഞ്ഞു അവൾ ആ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി..

“മണികുട്ടീ…അവിടെ നിൽക്ക്.. മണികുട്ടീ.. ഒറ്റയ്ക്ക് പോവേണ്ട.. ഞാൻ കൊണ്ടുവിടാം”.സതീഷ് എണീറ്റ് ഓടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും അവൾ ഓടി മറഞ്ഞിരുന്നു.

“സാറേ.. സാറ് പേടിക്കേണ്ട.. അവൾ കൃത്യമായി വീട്ടിലെത്തും. ഞങ്ങൾക്കറിയുന്നതല്ലേ മണിക്കുട്ടിയേ. സാറ് പോയിരുന്നു കഴിക്ക്.”ഹോട്ടലിലെ ക്യാഷ്യർ സതീഷിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

സതീഷും ചിരിച്ചുകൊണ്ട് തലകുലുക്കി.

“ആ…. പിന്നെ.. നെയ്‌റോസ്റ്റ് നല്ല രുചിയുണ്ട്. ഞാൻ കഴിച്ച് കഴിയുമ്പോഴേക്കും രണ്ടെണ്ണം പാർസൽ വേണം. അമ്മയും അനിയത്തിയും കൂടി അറിയട്ടെ ഈ രുചി.” സതീഷ് പറഞ്ഞു.

സതീഷ് തിരികെ വീട്ടിലേക്ക് ബസ്സിൽ മടങ്ങുമ്പോൾ മനസ്സിലെ കുറ്റബോധം വല്ലാതെ അലട്ടി. നെഞ്ചിൽ ഒരു വിങ്ങൽ. ഒരു ഭാരം..

ച്ചെ… ഞാൻ എന്തൊരു പുരുഷനാണ്. അനിയത്തിയേക്കാൾ പ്രായം കുറഞ്ഞ.. അതും ബുദ്ധിസ്ഥിരത ഇല്ലാത്ത ഒരു പെൺകുട്ടിക്ക് നേരെ… എന്റെ കാമകണ്ണുകൾ നോക്കി.. അവളുടെ തുടിപ്പും തിളപ്പും എന്നെ തത്കാലത്തേക്കെങ്കിലും മോഹിപ്പിച്ചില്ലേ… എന്റെ മനസ്സ് ചഞ്ചലമായില്ലേ… ഒരു വേള അവൾ ഏതെങ്കിലും റൂമിലേക്ക് കൊണ്ട് പോയിരുന്നെങ്കിൽ ഞാൻ ആസ്വദിക്കുമായിരുന്നില്ലേ അവളെ…ഈശ്വരാ…അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ…. എന്റെ അനിയത്തിയുടെ പ്രാർത്ഥനയാവും എന്നെ ഇപ്പൊ രക്ഷിച്ചത്.. എന്റെ വികാരം എന്റെ വിവേകത്തെ കീഴക്കി കുറച്ചു നേരത്തേക്കാണെങ്കിലും…സതീഷ് ഒരു നെടുവീർപ്പോടെ തല പതുക്കെ സീറ്റിലേക്ക് വെച്ചു കൊണ്ട് കണ്ണടച്ചു.

വൈകീട്ട് കൂട്ടുകൂടി സ്മാൾ അടിക്കാനുള്ള എന്റെ വിഹിതമാണ് മണിക്കുട്ടിയുടെ നെയ്‌റോസ്റ്റ് രൂപത്തിൽ ഇല്ലാതായത്.. ഇതിപ്പോ ഒരു നിഷ്കളങ്ക മനസ്സിന്റെ വയറു ഞാൻ നിറച്ചില്ലേ… അത് മതി… എനിക്കത് മതി.. സതീഷിന്റെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒഴുകി താഴെ വീണു.

ശുഭം.. നന്ദി..