നിഖിലിന്റെ മുഖം സന്തോഷം കൊണ്ടു തുടുക്കുന്നത് അവൾ കണ്ടു. അവൻ അവളെ ചും ബി ക്കാൻ ശ്രമിച്ചപ്പോൾ…

രചന: Sivadasan Vadama

===========

എന്റെ കു ളി തെ റ്റിയിട്ട് കുറച്ചു ദിവസം ആയി ട്ടോ? മാളു നിഖിലിനോട് പറഞ്ഞു.

എന്നു വെച്ചാൽ? നിഖിൽ ചോദിച്ചപ്പോൾ മാളുവിന് ആത്മനിന്ദ തോന്നി.

ഇവനെപ്പോലെ ഒരുത്തനെ സ്വന്തമാക്കാൻ വേണ്ടി ആണല്ലോ അച്ഛനോട് യുദ്ധം ചെയ്തത്. ഞാൻ ഗർഭിണി ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. അവൾ തുറന്നു പറഞ്ഞു.

നിഖിലിന്റെ മുഖം സന്തോഷം കൊണ്ടു തുടുക്കുന്നത് അവൾ കണ്ടു. അവൻ അവളെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അവൾ ഒഴിഞ്ഞു മാറി.

ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ആണാണെന്ന്. അഭിമാനത്തോടെ നിഖിൽ പറഞ്ഞു.

അതുകേട്ടപ്പോൾ മാളുവിന് പുച്ഛമാണ് തോന്നിയത്.

ആണാണത്രേ? ആണ്. എങ്കിലും അതു അവൾ പുറത്തു പ്രകടിപ്പിച്ചില്ല.

എന്താ നിനക്ക് സന്തോഷം ഇല്ലാത്തെ?നമുക്ക് ഇത് ആഘോഷിക്കണ്ടേ

വേണം. മാളു പറഞ്ഞു.

എന്താണ് നിനക്ക് വേണ്ടത്?

എനിക്ക് ഊരി വെച്ച താലി എടുത്തു അണിയാൻ ഒരു മാല വാങ്ങി തരാൻ സാധിക്കുമോ

നിഖിലിന്റെ മുഖം ഒന്ന് വാടി.

നീ എന്നെ പരിഹസിക്കുകയാണോ?എനിക്ക് കിട്ടുന്ന വരുമാനം വീട്ടു ചിലവിനു തികയുന്നില്ല എന്ന് നിനക്ക് അറിഞ്ഞു കൂടെ.

ഞാൻ പരിഹസിച്ചതല്ല. നിന്നെ സത്യത്തിന്റെ നേരെ ഒന്ന് മുഖം തിരിച്ചു കാണിച്ചതാണ്.

എങ്കിൽ നടക്കാവുന്ന കാര്യം പറ ഞാൻ എന്താണ് ചെയ്യേണ്ടത്?

നടക്കാവുന്ന കാര്യം ഞാൻ പറയട്ടെ!

ഉം നിഖിൽ മൂളി.

നമുക്ക് ഈ കുഞ്ഞിനെ വേണ്ടെന്നു വെക്കാം.

നിഖിലിന്റെ മുഖം കോപം കൊണ്ടു ജ്വലിച്ചു

മാളൂ?

ഒച്ച ഉയർത്തണ്ട! ഇപ്പോളത്തെ സാഹചര്യത്തിൽ ഒരു കുഞ്ഞിനെ കൂടി സംരക്ഷിക്കാൻ നമുക്ക് കഴിയില്ല.

അതു അതിന്റെ വഴിക്ക് നടന്നു കൊള്ളും. നിഖിൽ പറഞ്ഞു. കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല?

എന്തായാലും കുഞ്ഞിന് ജന്മം കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ല മാളു തീർത്തു പറഞ്ഞു.

എന്റെ ചേച്ചിമാരുടെ വിവാഹം കഴിഞ്ഞിട്ട് പത്തും അഞ്ചും വർഷമായി അവർക്ക് ഇതുവരെ കുഞ്ഞുങ്ങൾ ജനിച്ചിട്ടില്ല. അവർ മരുന്നും മന്ത്രവുമായി നടക്കുകയാണ്. അതിനിടയിൽ നമുക്ക് ഒരു കുഞ്ഞു ജന്മം കൊണ്ടപ്പോൾ അതിനെ നശിപ്പിക്കുക എന്നു വെച്ചാൽ?നിഖിൽ ഒന്ന് അയഞ്ഞു കൊണ്ടു ചോദിച്ചു.

അതു നിങ്ങളുടെ കുടുംബകാര്യം. അവർക്ക് വേണ്ടി ബലിയാടാകാൻ ഞാൻ ഒരുക്കമല്ല!മാളു അവസാന വാക്കെന്നോണം പറഞ്ഞു.

ഇനി അവളോട്‌ തകർക്കിച്ചിട്ടു കാര്യമില്ലെന്ന് നിഖിലിന് മനസ്സിലായി.

എങ്കിൽ നീ വീട്ടിൽ പോയി നിന്നിട്ട് എന്താണെന്ന് വെച്ചാൽ ചെയ്യ്? ഇവിടെ ആരും ഇക്കാര്യം അറിയണ്ട.

ഇതിനു വേണ്ടി ചിലവാക്കാൻ ഉള്ള പണം പോലും നിഖിലിന്റെ കയ്യിൽ അറിയാവുന്നത് കൊണ്ട് സമ്മതം മൂളിയത് തന്നെ ഭാഗ്യം എന്ന് കരുതി മാളു തലകുലുക്കി.

***************

മോളെ എന്ത് അസംബന്ധം ആണ് നീ ഈ പറയുന്നത്? നകുലനും മായയും ഒറ്റ സ്വരത്തിൽ ചോദിച്ചു.

ഒരു കുഞ്ഞിനെ നശിപ്പിക്കുക എന്ന് വെച്ചാൽ…

എനിക്ക് ഇപ്പോൾ ഒരു കുഞ്ഞു വേണ്ട അമ്മേ.

മോളെ ഒരു കുഞ്ഞു ജനിച്ചാൽ അഖിൽ മാറും.

ഇനി എന്തു മാറ്റം വരാൻ ആണ് അമ്മേ. ഞാൻ വറ ചട്ടിയിൽ നിന്ന് എരിത്തിയിലേക്ക് വീഴും.

ഞാൻ ഒരു പത്തു ലക്ഷം മോളുടെ അകൗണ്ടിൽ ഇട്ടു തരാം. നിങ്ങൾ സുഖമായി ജീവിക്ക്.

ആ വീട്ടിലേക്കു ഇനി ഒരു രൂപ പോലും അച്ഛൻ ചിലവാക്കരുത്. അവിടെ പത്തു ലക്ഷം രൂപ കൊണ്ടു പോയാൽ പത്തു മാസം തികക്കില്ല. കടലിൽ ഉപ്പ് കലക്കുന്നത് പോലെ ആണ് അത്. അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കിയ പണം ഇനി ഞാൻ അവർക്ക് കൊണ്ടു കൊടുക്കില്ല.

ഇത്രയും ചിന്തകൾ നിനക്ക് ആദ്യമേ ഉണ്ടായിരുന്നു എങ്കിൽ?

ഇത് എന്റെ വിധി ആണ്. ഇതിൽ നിന്ന് ഞാൻ സ്വയം കരകയറിക്കൊള്ളാം.

***************

ഹോസ്പിറ്റലിൽ നിന്ന് പടിയിറങ്ങുമ്പോൾ എന്തോ ഒരു വലിയ ഭാരം തന്നെ ഒഴിഞ്ഞു പോയത് പോലെ മാളുവിന്‌ തോന്നി. താൻ ജോലി ചെയ്യുന്ന സ്ഥലത്തു ഏതാനും ഒഴിവുകൾ ഉണ്ടെന്ന് ശ്യാമ പറഞ്ഞത് കേട്ട്മാളു അവിടെ അപേക്ഷ സമർപ്പിച്ചു.

സർട്ടിഫിക്കറ്റുകൾ കൊണ്ടു ഹാജരാകാൻ പറഞ്ഞപ്പോൾ പിന്നെ ഒട്ടും വൈകിച്ചില്ല. ഉയർന്ന മാർക്കോടെ പാസ്സായ അവൾക്കു ജോലി ലഭിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. ശമ്പളം കുറവാണെങ്കിലും തല്ക്കാലം അതൊരു ആശ്വാസം ആണെന്ന് മാളുവിന്‌ തോന്നി.

****************

ചേച്ചി ജോലിക്ക് പോയാൽ അച്ഛന്റെയും അമ്മയുടെയും കാര്യം ആര് നോക്കും?

നിഖിലിന്റെ സഹോദരിമാർ ചോദിച്ചു.

നിങ്ങളുടെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്. അവർ ഇവിടെ ആണെങ്കിൽ അത് അഖിൽ നോക്കിക്കൊള്ളും. അവനു സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ കൊണ്ടു പോയി സംരക്ഷിച്ചു കൊള്ളണം.

ഇവൾ ആളു കൊള്ളാമല്ലോ? ഭർത്താവിന്റെ അച്ഛനെയും അമ്മയെയും ശുഷ്‌റൂക്ഷിക്കേണ്ടത് ഭാര്യയുടെ കടമ ആണ്.

എന്നാരു പറഞ്ഞു മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമ ആണ്. അതിനു ആൺ പെൺ വ്യത്യാസം ഒന്നുമില്ല. പിന്നെ ഒരു മര്യാദ എന്ന നിലയിൽ ഞാൻ അവരുടെ കാര്യങ്ങൾ നോക്കും. പക്ഷേ അതെന്റെ ഉത്തരവാദിത്തം ആയി എന്റെ തലയിൽ കെട്ടിവെക്കരുത്? ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചെങ്കിൽ ജോലിക്ക് പോകും.അടിവരയിട്ട് മാളു പറഞ്ഞു.

****************

ആദ്യത്തെ മാസം ശമ്പളം കിട്ടിയപ്പോൾ നിഖിൽ പറഞ്ഞു. ലോൺ അടവ് മുടങ്ങിയിട്ട് ഏറെ ആയി. വീട് ജപ്തി ആകും.

അത് എന്നെ ബാധിക്കുന്ന കാര്യമല്ല.

നീ എന്താ അങ്ങനെ പറയുന്നത്? ഇത് നിന്റെ കൂടി വീടല്ലേ.

ഇതു അച്ഛന്റെ പേരിൽ ഉള്ള വീടാണ്. ഇതിന് അവകാശികൾ വേറെയുമുണ്ട്. ഇതിന്റെ ബാധ്യത തീർത്തത് കൊണ്ടു ഇത് നമുക്ക് ലഭിക്കണമെന്നില്ല. പിന്നെ നിങ്ങൾ ജോലി ചെയ്തു കിട്ടുന്ന പണം ലോൺ അടക്കാൻ എടുത്തു കൊള്ളൂ..എനിക്ക് എതിർപ്പില്ല. പക്ഷേ എന്റെ ശമ്പളം ആവശ്യപ്പെടരുത്?

പിന്നെ നിഖിൽ അവളെ നിർബന്ധിച്ചില്ല.

****************

കുറച്ചു അകലെ അഞ്ചു സെൻറ് സ്ഥലം വിൽക്കാൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മാളു നിഖിലിനെയും കൂട്ടി പോയി സ്ഥലം കണ്ടു. ഉള്ളേരിയ ആയതുകൊണ്ട്  നാലു ലക്ഷം രൂപക്ക് കിട്ടും. ഇതിലും മെച്ചപ്പെട്ട സ്ഥലം നകുലൻ വാങ്ങി തരാമെന്നു പറഞ്ഞെങ്കിലും മാളു എതിർത്തു.

ജോലി ചെയ്തു കൂട്ടി വെച്ച പണം കൊണ്ടു അത് കരാർ എഴുതി. പതിനൊന്നു മാസത്തിനു ശേഷം അത് തീറെടുത്തു. ചെറിയ ചുറ്റളവിൽ വീടിനു സ്ഥാനം കണ്ടപ്പോളും നകുലൻ മകളോട് ചോദിച്ചു.

നിനക്ക് ആരോടാണ് വാശി?

എനിക്ക് വാശി എന്നോട് മാത്രമേ ഉള്ളൂ. അവൾ മറുപടി നൽകി.

പുതിയ വീടിന്റെ പണി പൂർത്തിയപ്പോളേക്കും നിഖിലിന്റെ വീട് ജപ്തി ചെയ്തു ബാങ്കുകാർ കൊണ്ടു പോയി. അവന്റെ അച്ഛനെയും അമ്മയെയും കൂട്ടി പുതിയ വീട്ടിൽ താമസം ആരംഭിച്ചപ്പോൾ തന്റെ ജീവിതത്തിൽ പുതിയ വെളിച്ചം കടന്നു വരുന്നത് അവൾ അറിഞ്ഞു.

നകുലനും മകളെ ഓർത്ത് അഭിമാനം തോന്നി.