കസ്റ്റമർ..
രചന: പ്രവീൺ ചന്ദ്രൻ
:::::::::::::::::::::
നഗരത്തിലെ പ്രമുഖ ഹോം അപ്ലയൻസിസ് ഷോറൂം.. വലിയ ഷോറൂമായത് കൊണ്ട്തന്നെ സെയിൽസ്മേൻമാരും ധാരാളമാണ് അവിടെ..
ചെറിയ തിരക്കുമുണ്ട്… ആ സമയത്താണ് സാധാരണക്കാരായ ഒരു ഫാമിലി അവിടെ കയറി വന്നത്..
ഒക്കത്ത് കുഞ്ഞുമായി ഒരു സ്ത്രീയും കൈലിമുണ്ട് ധരിച്ച അവരുടെ ഭർത്താവും പിന്നെ വളളി ട്രൗസറിട്ട ഒരു പയ്യനും…
അവരുടെ വേഷം കണ്ടപ്പോൾ തന്നെ സെയി ൽസ്മാൻമാരാരും അവരുടെ അടുത്തേക്ക് ചെന്നതേയില്ല…
ഡിസ്പ്ലേയ്ക്ക് വച്ചിട്ടുളള വലിയ ടീവി നോക്കി അവരുടെ മകൻ ആശ്ചര്യത്തോടെ നിൽക്കു ന്നുണ്ടായിരുന്നു…
അവരും അതിനുമുന്നിൽ കണ്ണുമിഴിച്ച് നിന്നു…ആരോടെങ്കിലും വില ചോദിക്കാനായി അവരുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു..
ഇത് കണ്ട ഷോറൂം മാനേജർ ഒരു സെയിൽസ്മാനെ വിളിച്ച് പറഞ്ഞു..
“അവരെ വേഗം പറഞ്ഞ് വിട്..ചുമ്മാ കാഴ്ച്ചകാണാനിറങ്ങീതാവും… ഇവറ്റകൾ ക്കൊക്കെ വരാൻ കണ്ട നേരം.. മുതലാളി മുകളിലുണ്ട്..ക്യാമറയിൽ കണ്ടാ വഴക്ക് പറയും..അല്ലെങ്കിൽ തന്നെ സെയിൽ കുറവാ.. ഒന്നര ലക്ഷം കൂടെ ചെയ്ത് ഈ മാസത്തെ ടാർഗറ്റ് മുട്ടിക്കാനുളളതാ.. അതിനിടയ്ക്കാ”
അവൻ തലകുലുക്കി കൊണ്ട് അവരുടെ അടുത്തേക്കായി നടന്നു..
“ഹലോ… എന്താ വേണ്ടത്? അപ്പുറത്തെ കടയിൽ ചെറിയ ടീവികളുണ്ട്..അങ്ങൊട്ട് പോയ്ക്കോ”
ഒട്ടും മര്യാദയില്ലാത്ത അയാളുടെ സംസാരം കേട്ട് അവർ പതുക്കെ പുറത്തേക്ക് നടന്നു..
പക്ഷെ അവരുടെ മകന്റെ കണ്ണപ്പോഴും ആ ടീവിയിലുടക്കി നിന്നിരുന്നു…
പെട്ടെന്നാണ് അവരുടെ മുതലാളി സിസി ടീ വിയിലൂടെ ആ കാഴ്ച്ച കണ്ടത്… ഉടനടി മാനേജരുടെ ഫോണിലേക്ക് വിളിച്ച് കാര്യം അന്വേഷിച്ചു…
“അത് സാർ..ചുമ്മാ സമയം കളയാൻ വന്നേക്കണതാ..ഇപ്പോ പറഞ്ഞുവിടാം”
“വേണ്ട… അവരെ ആ സോഫയിലേക്കി രുത്ത്..ഞാനിപ്പോൾ വരാം”
അല്പം ദേഷ്യത്തോടെയാണെങ്കിലും മാനേജർ അവരെ വിളിച്ച് സോഫയിലേക്കിരുത്തി…
മുതലാളി എത്തിയതും അവർ ബഹുമാനത്തോടെ എണീക്കാൻ നോക്കി…
“എന്താ ഇത് ഇരിക്കൂ… നിങ്ങൾ ഞങ്ങളുടെ കസ്റ്റമറല്ലേ..ഞങ്ങളല്ലേ എഴുന്നേൽക്കേണ്ടത്”
അദ്ദേഹത്തിന്റെ സംസാരം കേട്ടതും അവർക്ക് സന്തോഷത്തേക്കാളേറെ അതിശയമായിരുന്നു…
“എന്താ നിങ്ങൾക്ക് വേണ്ടത്? “
“ഒരു ടീ.വി”
“ആണോ.. നിങ്ങൾക്കിഷ്ടമുളളത് ഇഷ്ട്ടമുളള ത് നോക്കിക്കോളൂ….”
“ഞങ്ങൾക്ക് ആ വലിയ ടീവിയാണ് വേണ്ടത്” ഡിസ്പ്ലേക്ക് വച്ചിരുന്ന വലിയ ടിവി ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു..
“അതിന് ഒന്നര ലക്ഷം രൂപയാണ് വില” മുതലാളി കുറച്ച് അതിശയത്തോടെ പറഞ്ഞു..
“കുഴപ്പമില്ല…എനിക്കറിയാം..കാശ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്..” അതും പറഞ്ഞ് അയാൾ കയ്യിലുണ്ടായിരുന്ന സഞ്ചി മേശപ്പുറത്തേക്ക് കുടഞ്ഞു..
അവിടെ നിന്നിരുന്നവരുടെയെല്ലാം കണ്ണ് തളളിപ്പോയി… പ്രത്യേകിച്ചും മാനേജറുടെ…
“മകന് ആ ടീവി ഇഷ്ടപ്പെട്ടു അതാ… സുഖമില്ലാത്ത കുട്ടിയാണേ… “
ടീ.വി പാക്ക് ചെയ്ത ശേഷം അവർ നടന്നു പോകുന്നത് നോക്കി അന്തം വിട്ടു നിന്ന മാനേജറോടായി മുതലാളി പറഞ്ഞു..
“കസ്റ്റമർ എപ്പോഴും കിംങ്ങ് തന്നെയാണ്… അവരുടെ വേഷം നോക്കിയല്ല ബഹുമാനം കൊടുക്കേണ്ടത്..ആവശ്യം നോക്കിയാണ്.. എത്രയോ വിലകൂടിയ വസ്ത്രം ധരിച്ചവരുടെ പിറകേ നിങ്ങളിന്ന് സാറേന്ന് വിളിച്ച് നടന്നു… ആ വലിയ ടി.വി ആരെങ്കിലും വാങ്ങിച്ചോ.. ആരേയും വിലകുറച്ച് കാണരുത്…”
ഇളിഭ്യനായി തലകുനിച്ച് നിൽക്കാനേ ആ മാനേ ജർക്ക് അപ്പോൾ കഴിയുമായിരുന്നുളളൂ..
(നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം ആസ്പദമാക്കി എഴുതിയത്)