ശക്തിമരുന്ന്..
രചന : Dhanu Dhanu
::::::::::::::::::::::::::::::
കുറച്ചുകാലം പിന്നിലോട്ട് പോകാം ..
അന്നൊരു മഴ സമയത്ത് അമ്മയുണ്ടാക്കിയാ അരി ഉരുണ്ടയും തിന്ന് ടീവിയിൽ ശക്തിമാനും കണ്ടിരിക്കുകയായിരുന്നു ഞാൻ…
അന്ന് ന്റെ കഷ്ടകാലം എന്നപോലെയായിരുന്നു മാമന്റെ വരവ്…
കൈയിൽ എന്തോ പൊതിയും ഉണ്ട് കഴിക്കാൻ ഉള്ളതാണെന്ന് എനിക്കറിയാം…
വീട്ടിൽ വരുമ്പോ കൈയും വീശി വരരുതെന്ന് മാമനോട് ഞാൻ പറഞ്ഞിട്ടുണ്ട്…
അഥവാ വന്നാൽ മുഖത്ത് താടി കാണില്ലെന്ന് മാമന് അറിയാം…
എന്നെ കണ്ടതും ആ പൊതി എനിക്ക് നേരെ നീട്ടി…
സന്തോഷത്തോടെ ഞാനത് വാങ്ങി മാമനെ നോക്കി ഒരു ചിരി അങ്ങോട്ട് പാസ്സാക്കി…
മാമനും തിരിച്ചു അതെ ചിരിയെനിക്ക് സമ്മാനിച്ചു..
അങ്ങനെ മാമൻ വന്ന കാര്യം അമ്മയോട് പറയാനായി ഞാൻ വീടിന്റെ പുറകിലേക്ക് ഓടി….
അവിടെച്ചെന്നപ്പോ അടുത്ത വീട്ടിലെ ചേച്ചിയോട് ‘അമ്മ കഥപറഞ്ഞു നിൽക്കുന്നു…..
അമ്മേ എന്നു ഉറക്കെ വിളിച്ചിട്ട് മാമൻ വന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു…
അല്ലെങ്കിലും നാട്ടുവർത്തമാനം എന്നപോലെ ന്റെ വീട്ടിൽ വേലി വർത്താനം എന്നു പറയുന്നതും ഉണ്ട്..
അതുകഴിഞ്ഞു ‘അമ്മ വന്ന് മാമന് ചായയൊക്കെ കൊടുത്തു ടിവിയും കണ്ടിരിക്കുമ്പോഴാണ്…
എനിക്കൊരു സംശയം ചോദിക്കാൻ തോന്നിയത് …
പിന്നെ ഒന്നും നോക്കിയില്ല ന്റെ മാമനോട് അങ്ങോട്ട് ചോദിച്ചു..
മാമ ശക്തിമാനെപോലെ കറങ്ങാൻ എന്താ ചെയ്യേണ്ടേ..
അതിനു മാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു ..
അതിനുള്ള മരുന്നൊക്കെ എന്റെ കൈയിൽ ഉണ്ട്…
അതുകേട്ട് ഞാൻ അത്ഭുതത്തോടെ മാമനോട് ചോദിച്ചു അതെവിടെ കിട്ടും പറക്കാനും കറങ്ങാനും പറ്റോ…
എല്ലാത്തിനും പറ്റും എല്ലാം ശെരിയാക്കി തരാമെന്ന് പറഞ്ഞ് മാമൻ എന്നെയും കൂട്ടി നേരെ നടന്നു..
നടക്കുന്നതിനിടയിൽ മനസ്സ് നിറയെ പറക്കലും കറങ്ങലും ആയിരുന്നു..
അങ്ങനെ കുറച്ചു ദൂരം നടന്നപ്പോ ദേ പാടത്തിന്റെ നടുവിൽ ഒരു ഷാപ്പ്..
മാമൻ എന്നെയും കൂട്ടി അതിന്റെ അകത്തേക്ക് നടന്നു…
ആദ്യമായിട്ടായിരുന്നു ശക്തി മരുന്ന് കഴിക്കാൻ ഞാൻ മാമന്റെ കൂടെ പോകുന്നത്…
അതിന്റെ ഒരു സന്തോഷം എനിക്കുണ്ടായിരുന്നു…
അകത്തേക്ക് ചെന്നതും ഞാൻ കണ്ടത് പാട്ടുപാടികൊണ്ടിരിക്കുന്ന കുട്ടേട്ടനെയാ…
ഒരാളോടും നേരെ മിണ്ടാത്ത കുട്ടേട്ടൻ ദേ പാട്ടുപാടുന്നു..
ഞാൻ അത്ഭുതത്തോടെ മാമനോട് ചോദിച്ചു ഈ മരുന്ന് കഴിച്ച മിണ്ടാത്തവരൊക്കെ മിണ്ടുമല്ലേ ..
എനിക്കും കറങ്ങൻ പറ്റും അല്ലേ..
മാമൻ എന്നെനോക്കി ചിരിച്ചുകൊണ്ട് അവിടെ നിൽക്കുന്നൊരാളോട് ശക്തിമരുന്ന് കൊണ്ടുവരാൻ പറഞ്ഞു..
അങ്ങനെ ഒരു കുപ്പി ശക്തിമരുന്ന് ഞങ്ങളുടെ മുന്നിലേക്ക് വന്നു..
അതിൽ നിന്നും കുറച്ചു എനിക്ക് ശക്തിമരുന്ന് മാമൻ തന്നു..
പതിയെ ഞാനത് കുടിച്ചു നല്ലകയ്പ്പ് ഉണ്ടായിരുന്നു…
അതൊന്നും കാര്യമാക്കാതെ കൂടുതൽ ശക്തി കിട്ടാൻ കുറച്ചുകൂടുതൽ തന്നെ വാങ്ങി കുടിച്ചു…
എന്നിട്ട് ഞാൻ മാമനോട് ചോദിച്ചു എപ്പോഴാ ഇതിന്റെ ശക്തി വരുന്നതെന്ന്..
മാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു..ദേ ഇപ്പൊ വരും…
ഞാനും അതുകേട്ട് കാത്തിരുന്നു..
അങ്ങനെ പതിയെ പതിയെ ഞാൻ കറങ്ങാൻ തുടങ്ങി…
ഞാൻ മാമനോട് ഉറക്കെ പറഞ്ഞു…
മാമ എനിക്ക് ശക്തി ഞാൻ കറങ്ങാൻ പോകുകയാണ്…
അതും പറഞ്ഞു ഞാൻ ഷാപ്പിന്റെ പുറത്തേക്ക് ഓടിയതും പാടത്തേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു…
പിന്നെ നടന്നതൊന്നും ഓർമായില്ലായിരുന്നു.. കണ്ണുതുറന്നപ്പോ ഞാൻ വീട്ടിലായിരുന്നു…
ഇതെങ്ങനെ സംഭവിച്ചു കറങ്ങി കറങ്ങി ഞാൻ വീട്ടിൽ എത്തിയോ..
ശക്തി മരുന്നിന് ഇത്രയും ശക്തിയോ…
ഞാൻ അമ്മയെ ഉറക്കെ വിളിച്ചു ‘അമ്മ ഓടിവന്ന്..എന്നെ നന്നായി ഒന്ന് നോക്കി…
എന്നിട്ടു വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു നല്ല ചീത്ത…
ഈ അമ്മയ്ക്ക് വട്ടായോ എന്ന മട്ടിൽ ഞാനമ്മയെ നോക്കി..
എന്നിട്ട് അമ്മയോട് ചോദിച്ചു മാമൻ എവിടെ എന്ന്…
‘അമ്മ ദേഷ്യത്തിൽ എന്നോട് പറഞ്ഞു..നിന്നെ ഇവിടെ കൊണ്ടുവന്നിട്ടു ..
മാമൻ പറന്നു പോയി എന്ന്…
അതുകേട്ട് എനിക്ക് നല്ല വിഷമംആയി കാരണം ..
ഒരു കുപ്പി കുടിച്ചാലെ പറക്കാൻ പറ്റുകയുള്ളു എന്ന് മാമന് എന്നോട് പറഞ്ഞില്ല…
പിന്നീടെന്റെ സങ്കടം മാമൻ മാത്രം പറന്ന് പോയതായിരുന്നു…
പിന്നീട് ഞാൻ വളർന്നു പന്തലിച്ചപ്പോഴായിരുന്നു മനസ്സിലായത്…
അമ്മയുടെ ചീത്തവിളി കെട്ടിട്ടായിരുന്നു മാമൻ പറന്ന് കളഞ്ഞതെന്ന്…
(ഈ കഥയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അറിയിക്കുന്നു….)
ശുഭം…
ധനു…