രചന : sivadasan Vadama
::::::::::::::::::
എനിക്ക് ഇനി ഒരു നിമിഷം ഇവിടെ നിൽക്കാൻ പറ്റില്ല? ഞാൻ പോകുന്നു.
രമ്യ അതുപറഞ്ഞു കുട്ടികളുടെ കൈകളിൽ പിടിച്ചു പോകാൻ ഇറങ്ങിയപ്പോൾ രമേഷ് പറഞ്ഞു നിനക്ക് വേണമെങ്കിൽ പോകാം. എന്റെ കുട്ടികളെ കൊണ്ടു പോകാൻ പറ്റില്ല?
നിങ്ങളുടെ കുട്ടികളോ..ഇതു നിങ്ങളുടേതന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?
രമേഷ് കൈ വീശി അവളുടെ കവിളിൽ ഒന്നു കൊടുത്തു. എന്നിട്ട് പറഞ്ഞു ഇതു എന്റെ കുഞ്ഞുങ്ങൾ ആണെന്ന് തീരുമാനിക്കാൻ എനിക്ക് നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട?.താത്കാലിക വിജയത്തിന് വേണ്ടി നീ എന്റെ പിതൃത്വത്തെ തള്ളിപ്പറയേണ്ട.
അറിയാതെ രമ്യയുടെ കണ്ണുകൾ നിറഞ്ഞു.
ശരിയാണ്. താൻ പറഞ്ഞതിന്റെ ഗൗരവം എത്ര വലുതാണ് എന്ന് താൻ ചിന്തിച്ചില്ല. അവൾ ഒരു തേങ്ങലോടെ രമേഷിന്റെ തോളിലേക്ക് ചാഞ്ഞു.
സോറി ഞാൻ ഒന്നും ഓർക്കാതെ?
സാരമില്ല ഞാൻ മനസ്സിലാക്കിയത് പോലെ നിന്നെ മറ്റാരെങ്കിലും മനസ്സിലാക്കിയിട്ടിട്ടുണ്ടോ?
നിന്നെ എനിക്ക് അറിഞ്ഞു കൂടെ..
രമ്യക്ക് കുറ്റബോധം തോന്നി..താൻ പലപ്പോഴും രമേഷേട്ടനെ ദേഷ്യം പിടിപ്പിക്കും. പലപ്പോഴും രമേഷേട്ടൻ ക്ഷമിക്കും. ചിലപ്പോൾ ക്ഷമ കെടുമ്പോൾ തിരിച്ചു ദേഷ്യപ്പെടും. അപ്പോൾ എല്ലാം കുഞ്ഞുങ്ങളെ കൊണ്ടു വീടു വീട്ടിറങ്ങുമെന്ന് പറഞ്ഞു താൻ ഏട്ടനെ പറഞ്ഞു പേടിപ്പിക്കും. അപ്പോൾ എല്ലാം രമേഷേട്ടൻ അയഞ്ഞു കൊണ്ടു തന്റെ പിണക്കം തീർക്കും. ഇന്നു ക്ഷമയുടെ നെല്ലിപലക കെട്ടപ്പോൾ ആണ് തന്നോട് പോയ്കൊള്ളാൻ പറഞ്ഞത്. അതോടെ തന്റെ വാശി കൂടി. തന്റെ വാശി വിജയിക്കാൻ വേണ്ടി ആണ് കുട്ടികൾ രമേഷേട്ടന്റെ അല്ല എന്നു പറഞ്ഞത്. ഇവിടെയും രമേഷേട്ടൻ തന്നെ തോൽപിച്ചു.
*******************
നിഖിലിന്റെ മുമ്പിൽ താൻ വളരെ ചൂളി ചുരുങ്ങി ചെറുതായതു പോലെ ധാരക്ക് തോന്നി..ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് താൻ അർജുനിനെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി വളർന്നു. അർജുൻ അൽപ്പം അതിരുകൾ ലംഖിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം ശ്രമിക്കുമ്പോൾ എല്ലാം താൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി.
എങ്കിലും അവന്റെ സൗഹൃദം തീർത്തും ഉപേക്ഷിക്കാൻ താൻ അശക്തയായിരുന്നു. അവന്റെ സൗഹൃദം തനിക്കു എന്നും ആശ്വാസമായിരുന്നു.
ഒരു ദിവസം അർജുനിന്റെ കോൾ നിഖിൽ അറ്റൻഡ് ചെയ്തതോടെ ആണ് നിഖിലിന്റെ മനസ്സിൽ സംശയത്തിന്റെ കരിനിഴൽ വീണത്. അതിനു ശേഷം അൽപ്പം വഴക്കും പിണക്കങ്ങളും ഉണ്ടായെങ്കിലും അർജുൻ നേരിട്ട് വന്നു നിഖിലിനെ സത്യം ബോധ്യപ്പെടുത്തിയതോടെ അവൻ അൽപ്പം അയഞ്ഞു. എങ്കിലും മറ്റു കാരണങ്ങളാൽ വഴക്ക് തുടങ്ങിയാലും അവസാനം അർജുനിന്റെ പേര് നിഖിലിന്റെ വായിൽ നിന്നു വീഴുമ്പോൾ ധാര അസ്വസ്ഥയായി.
തെറ്റ് ചെയ്യാതെ വിഴുപ്പ് ചുമക്കുന്ന അവസ്ഥ. അന്നും പതിവുപോലെ ചെറിയ കാര്യത്തിൽ നിന്നു ആരംഭിച്ച വഴക്കാണ്. വഴക്ക് മൂർച്ഛിച്ചു ഗൗരവത്തിൽ ആയി. നിഖിൽ ദേഷ്യത്തോടെ പറഞ്ഞു
ഇറങ്ങിപോടീ ഇവിടുന്ന്?
ഞാൻ എവിടെ പോകാൻ..ധാര ചോദിച്ചു.
നീ പോ നിന്റെ കാമുകന്റെ അരികിലോട്ട്?
ഞാൻ പോകുമ്പോൾ എന്റെ കുട്ടികളെയും കൊണ്ടേ പോകൂ.
ആയിക്കോട്ടെ കുട്ടികൾ എന്റെയാണെന്നു എന്താണ് ഉറപ്പ്?.
ധാരക്ക് വല്ലാത്ത അപമാനം തോന്നി.
അച്ഛാ…
കുട്ടികൾ നിഖിലിന്റെ കൈകളിൽ പിടിച്ചപ്പോൾ അയാൾ അവരുടെ കൈകൾ തട്ടി മാറ്റി അകത്തേക്ക് കയറി പോയി. ഇനിയും ഇവിടെ തുടരുന്നതിൽ അർത്ഥമില്ലെന്നു ധാരക്ക് തോന്നി.
********************
സ്നേഹം ഹൃദയത്തിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ഹൃദയത്തിൽ സ്നേഹമുണ്ടെങ്കിൽ അവിടെ സംശയത്തിന് സ്ഥാനമില്ല. വിശ്വാസം നമ്മൾ നേടിയെടുക്കേണ്ടതാണ്. വിശ്വാസം നഷ്ടമായാൽ അതൊരിക്കലും തിരിച്ചു പിടിക്കാൻ എളുപ്പമല്ല.