ഹാപ്പിവെഡിങ് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്നതുമായ നടിയാണ് ഗ്രേസ് ആൻറണി.
കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് കൈനിറയെ അവസരങ്ങൾ വന്നിരിക്കുകയാണ്. ഗ്രേസ് അഭിനയത്തിൽ മാത്രമല്ല ഡാൻസിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഗ്രേസ് പുറത്തുവിട്ട തന്റെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഹരികൃഷ്ണൻസ് എന്ന സിനിമയിലെ മിന്നൽ കൈവള ചാർത്തി എന്ന പാട്ടിലാണ് ഗ്രേസ് ചുവടുവെയ്ക്കുന്നത്. മറ്റു രണ്ടുപേർക്കൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഏതെങ്കിലും പരിപാടിയുടെ പരിശീലനത്തിന്റെ ഭാഗമായാണോ എന്നുള്ളത് വ്യക്തമല്ല. ഏതായാലും പാട്ടിൽ ഗ്രേസ് തകർത്തു.