ബെഡ്ലാമ്പിന്റെ നേരിയ പ്രകാശത്തിൽ തന്നെത്തന്നെ നോക്കി കിടക്കുന്ന അവളിലേക്ക് അവൻ തന്റെ പ്രണയം ചൊരിഞ്ഞു.

ലക്ഷ്മി – ഭാഗം-3 – രചന: അഞ്‌ജലി മോഹൻ

ആദ്യ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കഴിഞ്ഞ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇനി ഞാൻ എങ്ങനെ അച്ഛന്റേം അമ്മേടേം മുഖത്ത് നോക്കും…ആാാ കുരുത്തംകെട്ടവളെ കൊണ്ട്…മനുഷ്യനാണേൽ വിശന്നിട്ടു പാടില്ല…എന്തായാലും വേണ്ടില്ല പോയി നോക്കാം…ഓ…. ഈ കുരുപ്പ് പോയില്ലേ…? ഈ അഭിനയം വല്ല സിനിമേലും ആണേൽ ഇവൾക്ക് ഓസ്കാർ കിട്ടിയേനെല്ലോ…ഇവളെന്തിനാ ഈൗ കണ്ണ് തുടച്ചോണ്ടിരിക്കണേ…

അവനവൾക്ക് എതിർഭാഗത്തായി പോയിരുന്നു. അവൾ തലയുയർത്തി പതിയെ ഒന്ന് നോക്കി. എവിടെ പ്ലേറ്റ് എടുക്കുന്നു, അപ്പം എടുക്കുന്നു, മുട്ടക്കറി എടുത്ത് ഒഴിക്കുന്നു, ഫുൾ കോൺസെൻട്രേഷൻ ഫുഡിൽ തന്നെ…അവളവനെ തന്നെ നോക്കികൊണ്ടിരുന്നു.

അമ്മേ…എനിക്കൊരു ഗ്ലാസ്‌ ചായ വേണം. അവൻ വിളിച്ചു പറഞ്ഞു.

ഓഹ്…വന്നോ…

എന്തെ…എനിക്കിനി ഭക്ഷണം പുറത്തൂന്നാണോ…? ആണെങ്കിൽ പറഞ്ഞാമതി…

ഓരോന്ന് കാണിച്ച് വച്ച് എന്നോട് ചാടിയാമതി…ന്നാ കുടിക്ക്…അതും പറഞ്ഞു ശോഭ തിരികെ നടന്നു.

എന്റെ ദേവിയെ ചട്ടമ്പി കലിപ്പിലാണല്ലോ…കയ്യിൽന്ന് പോയോ…പെട്ടന്നാണവൻ തരിപ്പിൽ കയറി ചുമച്ചത്.

എന്റെ ദേവീ…താങ്ക്സ് താങ്ക്സ് താങ്ക്സ്…ഓടിചെന്നവൾ തലയ്‌ക്കൊന്ന് തട്ടികൊടുത്തു…അവനാ കൈ തട്ടിമാറ്റി.

ദീപുവേട്ടാ…ദാ ഇത് കുടിക്ക്…ചായ എടുത്തു കൊടുത്തുകൊണ്ട് ലച്ചു പറഞ്ഞു. അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവനാ ഗ്ലാസ്‌ വാങ്ങി. അപ്പഴും അവളുടെ ഒരു കൈ അവന്റെ തലയ്ക്കു മുകളിൽ ഉണ്ടായിരുന്നു. ദേഷ്യത്തിൽ അവനാ കൈ വീണ്ടും തട്ടിമാറ്റി…

അവളുവേഗം പ്ലേറ്റ് എടുത്ത് അവന്റെ സൈഡിലായി ഇരുന്നു. അത് പിന്നെ അച്ഛന് പറഞ്ഞിട്ടല്ലേ…ഞാൻ തമാശയ്ക്ക് ചെയ്തതല്ലേ…ദീപുവേട്ടൻ പിണക്കത്തിലാ…? അവളൊന്ന് ഒളികണ്ണിട്ട് നോക്കി ചോദിച്ചു.

അവൻ ഭക്ഷണം അവിടെ വച്ച് എഴുന്നേൽക്കാനായി തുനിഞ്ഞു. അവളവന്റെ കൈകളിൽ പിടിത്തമിട്ടു. ദീപുവേട്ടാ…സോറി…അവൾ മുഖത്ത് മാക്സിമം നിഷ്കളങ്കതവരുത്തി അവനോടായി പറഞ്ഞു. അത് കേട്ടപ്പോ കൈകുടഞ് അവൻ അവിടെത്തന്നെ ഇരുന്നു…

ഇങ്ങേരിതെന്തിനാ എയർ പിടിച്ചിരിക്കണേ…ശ്വാസം കിട്ടാതെ തട്ടിപോവുവല്ലോ…അവളൊരു കഷ്ണം അപ്പം മുട്ടക്കറിയിൽ മുക്കി അവന്റെ മുഖത്തിനു നേരെ നീട്ടിപിടിച്ചു…എന്നിട്ടൊരു കുസൃതിച്ചിരുമായി അവനെത്തന്നെ നോക്കി.

തനിക്കു നേരെ നീണ്ടുവന്ന കയ്യിലേക്ക് നോക്കികൊണ്ടവൻ അവളെയും ഒളികണ്ണിട്ട് നോക്കി…പതിയെ അവളുടെ ചുണ്ടിലെ ചിരി അവനിലേക്കും ഒഴുകി. അവളുടെ വിരലിൽ മൃദുവായി കടിച്ചവൻ അത് സ്വീകരിച്ചു.

ശേഷം എഴുന്നേൽക്കാൻ തുടങ്ങിയ അവളെ വലിച്ചു മടിയിലേക്കിട്ടു…

ദീപുവേട്ടാ…അമ്മേം അച്ഛനും ഇവിടെ തന്നെ ഉണ്ട്.

എവിടെ ഞാൻ കാണുന്നില്ലാലോ…നാലുഭാഗത്തേക്കും നോക്കിയവൻ അവളോടായി പറഞ്ഞു.

എന്നിട്ടവൾക്കായി ഒരു ചെറിയകഷ്ണം അപ്പം നീട്ടി. ഒന്നുമടിച്ചു കൊണ്ട് അവളത് കഴിച്ചു. ഇനി വിട്ടെ ഞാൻ എഴുന്നേൽക്കട്ടെ…

അങ്ങനങ്ങു പോയാലോ…ഇതൊക്കെ ഇനി ആരാ എനിക്ക് തരാ…? പ്ലേറ്റിലെ ബാക്കി ഭക്ഷണം കാണിച്ചവൻ ചോദിച്ചു.

അയ്യടാ…ദേ ദീപുവേട്ട കളിക്കല്ലെട്ടോ…അമ്മേം അച്ഛനും കണ്ടോണ്ട് വന്നാൽ നാറും…

ന്നാ ഓക്കേ…നീ പൊക്കോ ഞാനും കഴിക്കുന്നില്ല…അതും പറഞ്ഞവൻ ദേഷ്യത്തിലെഴുന്നേറ്റു.

ശ്ശോ…എന്റെ ചട്ടമ്പീ…അവിടെ ഇരിക്ക്. ഇനി എന്നോടുള്ള ദേഷ്യം ഭക്ഷണത്തിനോട് കാണിക്കണ്ട…അവൾ അവനരികിലായി നിന്നുകൊണ്ട് അപ്പം മുറിച്ചെടുത്ത് അവനു വായിലേക്ക് വച്ചുകൊടുത്തു. അവനഅവളെ ചേർത്തുപിടിച്ചു മുകളിലേക്ക് മുഖമുയർത്തി അവൾ മുറിച്ചുകൊടുക്കുന്ന അപ്പം കഴിച്ചുകൊണ്ടിരുന്നു.

കഴിച്ചു കഴിഞ്ഞപ്പോൾ അവൾ രണ്ടുപേരുടെയും പ്ലേറ്റുമായി നടക്കാനൊരുങ്ങി.

ലച്ചൂ…

മ്മ്ഹ്ഹ്…

ഒന്നുല്ല…പൊക്കോ…

അവൾ തിരിഞ്ഞു നടന്ന് കുനിഞ്ഞ് നിന്ന് അവന്റെ നെറ്റിയിൽ ഒന്ന് മുത്തി. പ്രണയാർഥമായ മുഖത്തു വേറെന്തോ ഭാവം വിരിയുന്നത് കണ്ടാണവൻ തിരിഞ്ഞു നോക്കിയത്. ദേ…നില്കുന്നു അച്ഛനും അമ്മയും…

അതികം ഇളിക്കണ്ട സുന്ദരിക്കോതെ…ഇങ്ങുപോര്…ഇങ്ങുപോര്…ശോഭ അവളെ നോക്കികൊണ്ട് പറഞ്ഞു. പ്ലേറ്റ് അവിടെ വച്ചവൾ തിരിഞ്ഞൊരൊറ്റ ഓട്ടം ഓടി…

ഡീ ലച്ചൂ…കൈകഴുകീട്ടു പോ പെണ്ണേ…ഞാൻ വീട്ടിൽന്ന് കഴുകിക്കോളാം ശോഭാമ്മേ…ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.

— — —

അന്നത്തെ ആാാ ഓട്ടം ഇന്നീ മുറിക്കകത്തു കൊണ്ടെത്തിച്ചു. മനസിലായില്ല അല്ലേ…?

എനിക്ക് കണ്ട്രോൾ ഇല്ലാത്ത സ്ഥിതിക്കി അങ്ങേർക്ക് ആ സാധനം ഒട്ടും കാണൂലാന്ന് മനസിലാക്കി എന്നെ പിടിച്ചു മൂപ്പർക്കങ്ങ് കൊടുത്തു.

പതിയെ നടന്ന് ചെന്ന് കണ്ണാടിക്കുമുന്നിൽ തന്റെ രൂപത്തെ നോക്കി. സീമന്തരേഖയിൽ സിന്ദൂരപ്പൊടി നിറഞ്ഞു നില്കുന്നു. കഴുത്തിൽ തന്റെ പ്രാണന്റെ പേരെഴുതിയ ആലിലത്താലി…

അവളൊന്ന് ചിരിച്ച് ആലിലത്താലി കൈകളിലേക്ക് എടുത്തു… “ദീപക്…” അവളൊന്ന് ചിരിച്ചുകൊണ്ട് ഉരുവിട്ടു. അധരങ്ങൾ അതിലേക്ക് പതിപ്പിച്ചു.

എന്താണ്…ഭയങ്കര റൊമാന്റിക് മൂടിലാണല്ലോ…എന്തായാലും എനിക്കിങ്ങ് തന്നേക്ക്…

എന്തോന്ന്…?

നീ നേരത്തെ ഈൗ താലിക്ക് കൊടുത്തില്ലേ അതിനി നേരിട്ടിങ്ങ് തന്നേക്കാൻ…അവളെ പിറകിൽ നിന്നും വാരിപുണർന്ന് അവളുടെ തോളിലായി തലചായ്ച്ചുവച്ചുകൊണ്ട് അവൻ പറഞ്ഞു.

തന്നിൽ ചുറ്റിവരിഞ്ഞ കൈകളിൽ ഒന്ന് തഴുകി അവൾ അവനഭിമുഖമായി തിരിഞ്ഞു നിന്നു. മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു. പ്രണയം കണ്ണുകളിൽ അലതല്ലി. അവന്റെ ശ്വാസം അവളുടെ മുഖത്തെ തഴുകി തലോടി. ഒരുനിമിഷം അവളവനെ ശക്തിയിൽ തള്ളിമാറ്റി.

ഓ…നശിപ്പിച്ചു…നിനക്കെന്തിന്റെ കേടാടി…? അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ…

അതേ എനിക്കൊരു കാര്യം പറയാനുണ്ട്.

പൊന്നു ലച്ചൂട്ടിയെ കാര്യൊക്കെ നമുക്ക് നാളെ പറഞ്ഞാൽ പോരെ…? എന്റെമോളിങ്ങ് വാ…

പോരാ ഇപ്പം പറയാനുള്ളത് ഇപ്പം തന്നെ പറയണം. ഓ…പണ്ടാരടങ്ങാനായിട്ട്…ഒന്ന് പറഞ്ഞു തുലയ്ക്കെടി കോപ്പേ…

ഞങ്ങടെ ബോൾ ഇനി എടുത്ത് കളയരുത്. പിന്നെ ഞങ്ങടെ ടീമിലേക്ക് ദീപുവേട്ടൻ വരണം. വിനുകുട്ടനേം അമ്മാളുനേം ഇനി വഴക്കും പറയരുത്…സമ്മതമാണോ…?

എന്തോന്നാ…? അവന്റെ കണ്ണ് രണ്ടും പുറത്തോട്ട് തള്ളി.

സമ്മതമാണോന്ന്…?

അല്ലെങ്കിലോ…?

അല്ലെങ്കിൽ സമ്മതം ആവുന്നവരെ ഏട്ടൻ താഴെ നിലത്തും ഞാൻ ഈ ബെഡിലും കിടക്കും…അതുടെ കേട്ടപ്പോ ദീപുവിന്റെ ഉള്ള കിളികളും പറന്നു പോയി.

സമാധാനത്തിൽ പോകുന്നതാണ് ദീപു നിനക്ക് നല്ലത്…അവൻ അവനോട് തന്നെ പറഞ്ഞു. സമ്മതം…അവൻ അല്പനേരത്തെ മൗനത്തിനു ശേഷം പറഞ്ഞു.

സത്യം…? അവൾ അധികരിച്ച സന്തോഷത്തിൽ ചാടിത്തുള്ളി ചോദിച്ചു.

ആന്നെ…സത്യം…

അവളോടിച്ചെന്ന് അവനു നേരെ തന്റെ വലത്തേകൈ നീട്ടിതുറന്നുപിടിച്ച് വീണ്ടും ചോദിച്ചു…പ്രോമിസ്…?

ആടി ലക്ഷ്മികുട്ടിയെ പ്രോമിസ്…അവളുടെ കൈക്കുമുകളിലായി കൈചേർത്ത് വച്ചവൻ പറഞ്ഞു. ദീപുവേട്ടാ…ഐ ലവ് യു…അവന്റെ കൈകളിൽ ആവേശത്തിൽ ചുംബിച്ചവൾ പറഞ്ഞു.

ഇടുപ്പിൽ കൈചുറ്റി വലിച്ച് അവനിലേക്ക് അവളെ അപ്പോഴേക്കും അടുപ്പിച്ചു കഴിഞ്ഞിരുന്നു ദീപു…നീയെന്റെ കണ്ട്രോൾ കളയും…അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. മുഖത്തെ നിറഞ്ഞപുഞ്ചിരി നാണത്തിനു വഴിമാറി തുടങ്ങിയിരുന്നു അവളിൽ.

ലച്ചൂ…അവൾ തലയുയർത്തി അവനെ നോക്കി. സിന്ദൂര രേഖയിൽ അവനൊന്നു ചുണ്ടമർത്തി. അവളവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. അവളെയും കൈകളിലേന്തിയവൻ കിടക്കയിലേക്ക് മറിഞ്ഞു. കൈകളുയർത്തി ലൈറ്റ് അണച്ചവൻ ബെഡ്ലാമ്പ് ഇട്ടു.

ബെഡ്ലാമ്പിന്റെ നേരിയ പ്രകാശത്തിൽ തന്നെത്തന്നെ നോക്കി കിടക്കുന്ന അവളിലേക്ക് അവൻ തന്റെ പ്രണയം ചൊരിഞ്ഞു…

കൈകൾ കിടക്കവിരിയുടെ നീളം അളക്കുമ്പോളും ശരീരത്തിൽനിന്നും വസ്ത്രങ്ങൾ ഒന്നൊന്നായി മാറ്റപെടുമ്പോഴും കൺകോണിലൂടെ കണ്ണുനീർ തലയിണയെ നനയ്കുമ്പോളും അവൾ തന്റെ പ്രാണനെ പാതിയടഞ്ഞ കണ്ണുമായി ഉറ്റുനോക്കികൊണ്ടിരുന്നു…

അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കിടക്കുമ്പോൾ അവനവളെ മുറുകെ ചേർത്തുപിടിച്ചു…

— — —

5 വർഷങ്ങൾക്കു ശേഷം…

ഇതെന്തുപറ്റി…ഇവിടൊരു അനക്കവും കാണാനില്ലലോ…ദീപക് വേഗം വീടിനുള്ളിലേക്ക് കയറി. ലച്ചൂ…ലച്ചൂ…അവനുച്ചത്തിൽ വിളിച്ചു.

ഹോ… പേടിപ്പിച്ച് കളഞ്ഞല്ലോ പെണ്ണേ…വിളിച്ചാൽ വിളികേട്ടാലെന്താ നിനക്ക്…? എന്തുപറ്റി നിനക്ക്…? നീയെന്തിനാ കരയണേ…? പീലിമോൾ എന്തിയെ ലച്ചു…? നിന്നോടാ ചോദിച്ചത്. കേട്ടില്ലാന്നുണ്ടോ നീ മോളെവിടെന്ന്…അവൾ രൂക്ഷമായി സൈഡിലേക്കൊന്ന് നോക്കി.

സോഫയ്ക്ക് സൈഡിലായി കരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു പീലിമോൾ. അച്ചോടാ…അച്ഛെടെ പൊന്നെന്തിനാ കരയണേ, അവളുടെ കുഞ്ഞുകവിളിലെ കണ്ണുനീർ തുള്ളികളെ തുടച്ചവൻ ചോദിച്ചു. മോളപ്പോഴും ചിണുങ്ങിക്കൊണ്ടിരുന്നു.

അമ്മേ…അമ്മേ…

എന്താടാ…?

ഒന്നിങ്ങു വന്നേ…?

നീയിന്നു നേരത്തെയാണോ ദീപു…?

ഇവറ്റകൾ രണ്ടും എന്തിനാമ്മേ കരഞ്ഞോണ്ടിരിക്കണേ…?

ഓ…ഇത് ഇതുവരെ തീർന്നില്ലായിരുന്നോ…? ഒന്നും പറയണ്ടെന്റെ മോനെ…ആാാ ഊട്ടിപൂച്ചയുണ്ടല്ലോ “കിറ്റി…”

ഊട്ടിപൂച്ചയല്ലമ്മേ പേർഷ്യൻ ക്യാറ്റ്…

ആാാ എന്തോ കുന്തം..അതിനെ നിന്റെ പുന്നാരപുത്രി നീന്തൽ പഠിപ്പിക്കാനെന്നും പറഞ്ഞ് ആാാ സ്വിമ്മിംഗ് പൂളിൽ കൊണ്ടിട്ടു. പോരാത്തേന് അത് മുങ്ങുന്നില്ലാന്നും പറഞ്ഞു നിലം തുടയ്ക്കണ മോപ്കൊണ്ട് അതിനെ വെള്ളത്തിനടിയിലേക്ക് കുത്തിതാഴ്ത്തി. കഷ്ടകാലത്തിന് ഞങ്ങൾ മൂന്നാളും അത് കണ്ടില്ല…ആാാ പൂച്ചയാണേൽ ചത്തും പോയി…

അപ്പം തുടങ്ങിയതാ നിന്റെ ഭാര്യേടെ നിലവിളി. അച്ഛനാണേൽ അതിനെ എടുത്ത് കുഴിച്ചിട്ട് ഏകദേശം 6 മണിക്കൂറെങ്ങാനും ആകാനായി.

അതിന് പീലിമോളെന്തിനാ കരയണേ…?

അതിനെ നീന്തൽ പഠിപ്പിക്കാൻ നിനക്ക് നീന്തലാദ്യം അറിയുവോന്ന് ചോദിച്ച് ലച്ചു 4 അടിയടിച്ചു അതിന്റെയാ…

അച്ചോടാ അച്ഛെടെ പീലിക്കുട്ടി കരയണ്ടാട്ടോ…അമ്മയ്ക്ക് നമുക്ക് വെളിച്ചത്ത് ചോർ കൊടുത്ത് ഇരുട്ടത്ത് കിടത്തിയുറക്കാട്ടോ…

ചത്യം…? കൊഞ്ചിക്കൊണ്ടവൾ കണ്ണുതുടച്ച് ചോദിച്ചു.

പിന്നല്ലാ…എന്റെമോളെ തല്ലിയാൽ നിന്റെ ലച്ചുവമ്മേനെ പിന്നെ അച്ഛ വെറുതെ വിടുവോ…? അവൾ ഓടിവന്ന് അവനൊരു ഉമ്മകൊടുത്തുകൊണ്ട് കളിക്കാനായി പോയി.

ലച്ചൂ…അവനെ മറികടന്ന് എഴുന്നേറ്റുപോവാനായി തുനിഞ്ഞവളെ അവൻ പിടിച്ചുനിർത്തി.

വേണ്ട…ന്നോട് മിണ്ടണ്ട…

സാരല്യാടി പെണ്ണേ…നമുക്ക് വേറൊരെണ്ണത്തിനെ വാങ്ങാംന്നെ…

ഏഹ്…സത്യം…?

കണ്ണുകൾ വിടർത്തിയവൾ ചോദിച്ചു. അതെന്താടി നിനക്കൊരു സംശയംപോലെ…? നിനക്കൊന്നല്ല നിനക്ക് ഞാൻ ഒരു 10 പൂച്ചയെ വാങ്ങിത്തരും പക്ഷെ പകരം നീയെനിക്ക്…അതും പറഞ്ഞവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി.

പകരം ഞാൻ നിങ്ങൾക്ക്…?

പകരം നീയെനിക്ക് പീലിമോളെപോലെ ഒരെണ്ണത്തിനെക്കൂടെ തരണം.

അയ്യടാ…അങ്ങോട്ട് മാറിനില്ക് മനുഷ്യാ…അവൾ നാണം കലർന്ന പുഞ്ചിരിയോടെ അവനെ ഉന്തിമാറ്റി.

ഡീ…ലക്ഷ്മിക്കുട്ടീ…നിന്നെഞാൻ രാത്രി എടുത്തോളാം കേട്ടോ…

നീ പോടാ ചട്ടമ്പീ…അതും പറഞ്ഞവൾ ഓടി അടുക്കളയ്ക്കകത്തേക്ക് കയറി.

അവസാനിച്ചു…

ഒരു ഷോർട്ട് സ്റ്റോറിയും ആയി വന്ന എന്നെകൊണ്ട് മൂന്ന് പാർട്ട്‌ എഴുതിച്ച എല്ലാവരോടും ഞാൻ ഈൗ അവസരത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു.
Akshitha, anil lal anilkumar, vipitha sreeraj
എല്ലാരുടെയും പേരെടുത്തു പറയുന്നില്ല…എന്നെകൊണ്ടിത് ചെയ്യിച്ച നിങ്ങൾക് എല്ലാർക്കും തൃപ്തി ആയോന്ന് അറിയില്ല…പക്ഷെ സഹിക്കണം