അവളെന്റെ മോനുവേണ്ടി അമ്മ കണ്ടെത്തിയവളാണ്…നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ വീണ്ടും വരും…

ഒരു സ്നേഹസ്പർശം – രചന: ജോൺ ജോസഫ്

ഫോണിന്റെ നിർത്താതെയുള്ള റിങ്ങ് കേട്ടാണ് മയക്കത്തിൽ നിന്നും മനു ഉണർന്നത്…

അന്നയാണ്‌ ചേട്ടായി…അമ്മയുടെ അനിയത്തിയുടെ മകൾ. അവനു സ്വന്തം അനിയത്തി. ആ സംസാരം അവനു കുറച്ച് ആശ്വാസം നൽകി.

പതിയെ മുറിക്കു പുറത്തേക്ക് ഇറങ്ങി. അമ്മയുമായി നടന്നിരുന്ന മുറ്റം കണ്ടപ്പോൾ കണ്ണുകൾ വീണ്ടും ഈറൻ അണിഞ്ഞു. ക്യാൻസർ എന്ന ശത്രുവുമായി നീണ്ട 7 വർഷങ്ങളാണ് അമ്മ പടവെട്ടിയത്…

ഒരിക്കൽ പോലും ഒരു പരാതിപോലും പറയാതെ കഠിന വേദനകൾകിടയിലും ആ മുഖത്തു പുഞ്ചിരിവിടർത്തി, സ്നേഹം നിറച്ച ചുംബനങ്ങൾ നൽകി, ആ സ്നേഹം എന്നെ എപ്പോഴും പൊതിഞ്ഞിരുന്നു. ആ സ്നേഹം ഒരു സാമിപ്യം മാത്രമായ് മാറിയിരിക്കുന്നു ഇപ്പോൾ, ജീവിതത്തിൽ വല്ലാത്ത ഒരു ശൂന്യത…

അമ്മയോടൊപ്പം പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച നാളുകൾ…

കൂരിരുട്ടിൽ ഒരു ചെറുപ്രകാശം പോലെ ചില സൗഹൃദങ്ങൾ മുളപൊട്ടി. പതിയെ പതിയെ പിരിമുറുക്കങ്ങൾ കുറഞ്ഞുവന്നു. ആൺ പെൺ വിവേചനമില്ലാതെ സൗഹൃദങ്ങളോ സ്നേഹമോ മനസ് അന്വേഷിച്ചു തുടങ്ങി.

ഇനി മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിക്കാം എന്നൊരു മാനസികാവസ്ഥ എത്തി ചേർന്നിരിക്കുന്നു…നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം മാറിമറിയുന്നു ചിലപ്പോൾ…

സുഹൃത്തുക്കളുടെ ഇടയിലൊരു സ്നേഹസ്പർശം അവനറിഞ്ഞുതുടങ്ങി. പള്ളിയിൽ വേദപഠനക്ലാസ്സിൽ അവന്റെ ജൂനിയർ ആയി പഠിച്ച പെൺകുട്ടി സ്നേഹ…അതായിരുന്നു അവൾ…

അവളുടെ സംസാരം വല്ലാത്ത ഒരു സമാധാനവും സന്തോഷവും നല്കിത്തുടങ്ങിയിരിക്കുന്നു. തിരിച്ചറിയാൻ വൈകിയ സ്നേഹം…അതിനു വല്ലാത്ത ഒരു ലഹരിയായിരുന്നു. ജീവിതാവസാനം വരെയതു വേണമെന്നവൻ തീരുമാനിച്ചു.

പക്ഷെ അവളുടെ സമ്പന്നത അവരുടെ ഒത്തുചേരലിനു തടസ്സം സൃഷ്ടിച്ചു. അമ്മയുടെ ചികിത്സക്കായി സകലതും നഷ്ടപെട്ട വീട്ടിലേക്കു തന്റെ മകളെ അയക്കുവാൻ ആ പിതാവ് തയ്യാറല്ലായിരുന്നു…

അവന്റെ സങ്കടങ്ങൾ മുഴുവൻ അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേർത്തുവച്ചു കരഞ്ഞു കരഞ്ഞു അവനുറങ്ങി. നിദ്രയുടെ അഗാധതയത്തിൽ അമ്മയുടെ സ്വരം അവന്റെ കാതിൽ വന്നലച്ചു…

അവളെന്റെ മോനുവേണ്ടി അമ്മ കണ്ടെത്തിയവളാണ്…നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ വീണ്ടും വരും…

ഉറക്കമെണീറ്റപ്പോൾ വല്ലാത്ത ഒരാശ്വാസം മനസ്സിൽ. സ്നേഹയുടെ വീട്ടിൽ ചെന്ന് എല്ലാവരോടും സത്യസന്ധമായി കാര്യങ്ങൾ സംസാരിച്ചു. അവരുടെ സ്നേഹത്തിന്റെ ആഴവും അവന്റെ നന്മയും മനസിലായ അവർ…വൈകിയാണെങ്കിലും സമ്മതം മൂളി…

സാമ്പത്തിക ബാധ്യതകൾ ഒതുങ്ങി ജീവിതം തിരിച്ചുപിടിച്ചു, സ്‌നേഹയെയും കൂടെക്കൂടി ഒരു നല്ല ജീവിതമാരംഭിച്ചു. അവരുടെ സ്നേഹസമ്മാനമായി ഒരു കുഞ്ഞുവന്നു. പറഞ്ഞപോലെ ഒരു പെൺകുഞ്ഞായിരുന്നു അത്. അമ്മയുടെ ആ നേർപകർപ്പിനു അവർ സാറ എന്ന അമ്മയുടെ പേര് തന്നെ നൽകി…

അമ്മയുടെയും മകന്റെയും സ്നേഹത്തിനു ദൈവം നൽകിയ ശുഭ പര്യവസാനം…