നഗ്നമാക്കപ്പെട്ട ശരീരത്തിലുടനീളം ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ട ആ മൃദദേഹത്തെ ആദ്യം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

രചന: അബ്ദുൾ റഹീം

പാർവതി…മക്കൾ വന്നാൽ ഈ ചാവി ഒന്ന് കൊടുത്തേക്കണേ…

എങ്ങോട്ടാ ചേച്ചീ ഈ നേരത്ത്…?

പാർട്ടി ഓഫീസിൽ നിന്നും രമേഷ് വിളിച്ചിട്ടുണ്ടായിരുന്നു. ഇലക്ഷൻ ഒക്കെ ആകാൻ ആയില്ലേ..ഇനി കുറച്ചു നാൾ അതിന്റെ തിരക്കിലായിരിക്കും.

അപ്പൊ ചേട്ടൻ വന്നില്ലേ…

ഇല്ല ചേട്ടൻ അല്പം ലേറ്റ് ആകുമെന്ന് പറഞ്ഞു. ചേട്ടൻ പാർട്ടി ഓഫിസിലേക്ക് വരാം ന്നാ പറഞ്ഞെ. കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞേക്കണേ…

ശരി ചേച്ചീ…

പാർവതിചേച്ചിയുടെ കയ്യിൽ വീടിന്റെ താക്കോലും ഏല്പിച്ച് പാർട്ടി ഓഫീസിലേക്ക് യാത്ര തിരിച്ച പൊതു പ്രവർത്തകയായ എന്റെ അമ്മ പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നതേയില്ല. അച്ഛനും പാർട്ടി പ്രവർത്തകരും അന്ന് രാത്രി മുഴുവൻ അമ്മക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും അമ്മയെ കാണാനായില്ല…

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രാർത്ഥനകളോടെ അമ്മയെ കാത്തിരിക്കുമ്പോഴാണ് ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തച്ചു തകർത്തുകൊണ്ട് ആ വിവരം ഞങ്ങൾ അറിയുന്നത്. തേനിക്കര പാലത്തിനടുത്ത് ആസിഡൊഴിച്ച് വികൃതമാക്കി ചാക്കിൽ കെട്ടിയ ഒരു സ്ത്രീയുടെ മൃദദേഹം അമ്മയുടേതാണോ എന്ന് എന്ന് തിരിച്ചറിയാൻ ഞങ്ങളെ വിളിച്ചു വരുത്തി.

നഗ്നമാക്കപ്പെട്ട ശരീരത്തിലുടനീളം ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ട ആ മൃദദേഹത്തെ ആദ്യം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. കാതിൽ കിടന്നിരുന്ന കമ്മൽ തിരിച്ചറിഞ്ഞ അനിയത്തി മൃതദേഹം അമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞു.

അമ്മയുടെ കൊലപാതകം അന്നാട്ടിൽ വലിയ രാഷ്ട്രീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നല്ലരു സഹപ്രത്തകയായിരുന്ന അമ്മയുടെ മരണത്തിന് ഉത്തരവാദികൾ എതിർ പാർട്ടിക്കാരനാണെന്ന രമേശേട്ടന്റെ വിവാദപ്രസംഗം എതിർ പാർട്ടിക്കാരെ ക്ഷുപിതരാക്കി. അത് പിന്നീട് വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും കാര്യങ്ങൾ കൊണ്ടുപോയി.

അമ്മയുടെ കൊലപാതകത്തിന്റെ പിന്നിലുള്ള പ്രതികളെ കണ്ടെത്താൻ നിയമത്തിന്റെ വഴികളെല്ലാം കയറി ഇറങ്ങിയെങ്കിലും ഞങ്ങൾക്ക് നീതികിട്ടിയില്ല. അമ്മയെ പാർട്ടിയുടെ രക്തസാക്ഷിയായി ചിത്രീകരിച്ച് ഇലക്ഷനിൽ പാർട്ടി വൻവിജയം നേടിയെങ്കിലും പാർട്ടിയിൽ നിന്നും ഈ കേസിന്റെ പിന്നിൽ ഓടാൻ വലിയ താല്പര്യം ഒന്നും കണ്ടില്ല.

തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ കേസ് തള്ളിക്കളഞ്ഞപ്പോൾ അച്ഛൻ നേരെ പോയത് അമ്മയുടെ പേരും പറഞ്ഞ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രമേശേട്ടന്റെ അടുത്തേക്കായിരുന്നു. രാഷ്ട്രീയത്തിൽ രമേശേട്ടന്റെ വലംകൈയായിരുന്നു എന്റെ അമ്മ. കൊല്ലപ്പെടുന്ന അന്ന് ഇറങ്ങി പുറപ്പെട്ടതും രമേശേട്ടന്റെ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ആയിരുന്നു.

ഇന്ന് രമേശേട്ടൻ ഒരു എംഎൽഎ ആണ്. രമേശേട്ടന്റെ ഇന്നത്തെ പവർ ഉപയോഗിച്ച് കേസ് റീഓപ്പൺ ചെയ്യാനും അതിലൂടെ പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന് കരുതി അദ്ധേഹത്തിന്റെ ഗസ്റ്റ്ഹൗസിൽ എത്തിയ എന്റെ അച്ഛൻ, അവിടെ നടക്കുന്ന കാര്യങ്ങൾ ആരും കാണാതെ മൊബൈൽ ഫോണിൽ പകർത്തി എനിക്ക് അയച്ചു തന്നു. ശേഷം മൊബൈൽ ദൂരെ എവിടെക്കോ ഉപേക്ഷിച്ച ശേഷം അച്ഛൻ തന്റെ അമ്മയുടെ ജീവനെടുത്ത ആ കാലന്റെ കഴുത്തിൽ കേറിപ്പിടിച്ചു. അവിടെ കൂടിയിരുന്ന തെമ്മാടിക്കൂട്ടങ്ങൾ അച്ഛനെയും കൊന്നും തള്ളി.

നിയമത്തിന്റെ വഴികളെല്ലാം പ്രതികളുടെ കാല്കീഴില് ആണെന്ന് അച്ഛനയച്ചുതന്ന ആ വീഡിയോയോയിലൂടെ മനസ്സിലാക്കിയ ഞാൻ പിന്നീട് നിയമത്തിന്റെ വഴി തേടിയില്ല. അനിയത്തിയെ അച്ഛാച്ചന്റെ കയ്യിൽ ഏൽപ്പിച്ച ഞാൻ അന്ന് തന്നെ നാട് വിട്ടു.

ആ യാത്രയിൽ എന്റെ മനസ്സിൽ പക മാത്രമേ ഉണ്ടായിരുന്നൊള്ളു…കൊല്ലണം എന്റെ മാതാപിതാക്കളെ കൊന്നവരെ എനിക്ക് കൊല്ലണം…നീണ്ട 6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എനിക്ക് ആ അവസരം വന്നെത്തി.

*******************

എസ് ഐ ജോൺ എബ്രഹാമിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു കൂസലുമില്ലാതെ വിഷ്ണു ഓരോന്നായി തുറന്നു പറഞ്ഞു. മന്ത്രി രമേശിന്റേയും മുൻ എസ് ഐ മാത്യു സാറിന്റെയും കൊലപാതകത്തിന്റെ ചുരുളയുമ്പോൾ ആ നാട് ഞെട്ടലോടെയാണ് ആ വാർത്ത നെഞ്ചേറ്റിയത്…

അഴിമതികൊണ്ട് നാറിയ രമേശേട്ടൻ പരാജയം ഭയന്ന് ജന ശ്രദ്ധ തിരിച്ചുവിടാൻ നാട്ടിലെ പ്രിയങ്കരിയായ പൊതു പ്രവർത്തകയെ കൊലപ്പെടുത്തുകയും അത് പിന്നീട് എതിർ പാർട്ടിക്കെതിരെ ആരോപിച്ച് ആ പാർട്ടിയെ കൊലപാതക രാഷ്ട്രീയമായി ചിത്രീകരിക്കുകയും ചെയ്തതോടെ ജനവികരം പ്രതിപക്ഷത്തിനെതിരെ ആളിക്കത്തുകയും രമേഷ് വിജയിക്കുകയും ചെയ്തു.

അമ്മയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അവിടെ എത്തിയ അച്ഛൻ കണ്ടത്, അമ്മയുടെ കൊലക്കേസ് അവസാനിപ്പിച്ചതിന്റെ ആഘോഷമായിരുന്നു. ആ വീഡിയോ ആണ് അച്ഛൻ വിഷ്ണുവിന് അയച്ചു കൊടുത്തിരുന്നത്.

യഥാർത്ഥ പ്രതികളെ അച്ഛൻ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ അവർ അവന്റെ അച്ഛനെക്കൂടി കൊന്നു തള്ളി എല്ലാം തെളിവുകളും അവസാനിപ്പിച്ചപ്പോഴും ഇതെല്ലാം ക്യാമറയിൽ പതിഞ്ഞു വിഷ്ണുവിന്റെ കയ്യിൽ എത്തിയത് അവർ അറിഞ്ഞില്ല.

*************

വർഷങ്ങൾക്കിപ്പുറം തന്റെ തടവ് ശിക്ഷ ഇളവ് ചെയ്ത് പുറത്തിറങ്ങുമ്പോൾ വെളിയിൽ തന്നെ കാത്തിരിക്കുന്ന അനിയത്തിക്കുട്ടിയെ കണ്ട് വിഷ്ണു ഒന്ന് ഞെട്ടി.

തനിക്ക് വേണ്ടി കോടതിയിൽ വാദിച്ചത് തന്റെ അനിയത്തി, അഡ്വക്കറ്റ് ലക്ഷ്മി ആയിരുന്നു എന്ന സത്യം വിഷ്ണു തിരിച്ചറിഞ്ഞു…