അവനവളുടെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കമർത്തി. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവളുടെ കാതിലേക്ക് ചുണ്ടടിപ്പിച്ചു.

ഭാനുമതി – രചന: എം കെ കൈപ്പിനി

ഏട്ടാ….എന്ത ഇപ്പോൾ ഇങ്ങനെ പറയണേ…

ഞാൻ പിന്നെ ഏങ്ങനെ പറയണം ഭാനു…നീ പറ നിന്റെ വീട്ടുകാരുടെ സങ്കടത്തിനുമുകളിൽ ചവിട്ടി നിന്നിട്ട് വേണോ നമുക്ക് ഒരു ജീവിതം.

എനിക്ക് അതൊന്നുമറിയില്ല. കേൾക്കുകയും വേണ്ട. പിന്നാലെ നടന്ന് സ്നേഹം പിടിച്ചു വാങ്ങിയിട്ട് ഇപ്പോൾ മറക്കണം എന്നോ…ഈ സ്നേഹം എന്ന് പറയുന്നത് എന്റെ ഉള്ളിൽ സ്വിച്ട്ടാൽ മുളക്കുന്ന സാധനമല്ല…എനിക്കുമുണ്ട് ആഗ്രഹങ്ങും വികാരങ്ങളും അത് മറക്കേണ്ട…മദിച്ചുവന്ന സങ്കടകടലിനെ പിടിച്ചു നിർത്താൻ കഴിയാതെ ഭാനുമതി വിങ്ങി പൊട്ടി.

ഭാനു ഞാൻ പറയുന്നത് കേൾക്ക്‌…നീ ഇങ്ങനെ കരയല്ലേ…എനിക്കത് താങ്ങാൻ കഴിയില്ല. i realy love you but….വാക്കുകൾ കിട്ടാതെ ഗൗതം കുഴങ്ങി. എന്താ ഒരു but…

എന്നെ മടുത്തു കാണുംല്ലെ…സങ്കടം നിറഞ്ഞ പുച്ഛത്തോടെ ഭാനു അവനെ നോക്കി.

ഭാനു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചോ. ചിലതൊന്നും പിന്നെ തിരിച്ചെടുക്കാനാവില്ലാട്ടോ…ഞാനൊന്ന് പറയുന്നത് കേൾക്ക്‌. ഇന്നലെ നിന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. നിനക്ക് നല്ലൊരു കല്യാണ ആലോചന വരുന്നുണ്ട്. നിന്റെ പഠിത്തത്തിനും മറ്റും എടുത്ത ലോണുകൾ ജപ്തിയുടെ വക്കിൽ എത്തി നിൽക്കുകയാണ്. പിന്നെ നിന്റെ താഴെ രണ്ടു പെൺകുട്ടികൾ അല്ലെ…അവരുടെ പഠനം. വയ്യാത്ത നിന്റെ അനിയൻ…ഇതൊക്ക പറഞ്ഞു ഒരുപാട് കരഞ്ഞു. നിന്റെ ചേച്ചിയിലായിരുന്നു അവർക്ക് പ്രതീക്ഷ. പക്ഷെ ചേച്ചി മറ്റൊരുത്തന്റെ ഒപ്പം ഇറങ്ങി പോയപ്പോൾ നിന്റെ വീട്ടുകാർ എത്ര തകർന്നു. നീ തന്നെ എത്ര മാത്രം വേദനിച്ചു. ഇനിയും അങ്ങനെ ഒരു നാണക്കേട് നിന്റെ വീട്ടുകാർക്ക് വേണോ…നീ ആണേൽ നിന്റെ വീട്ടിലെ എന്തെങ്കിലും എന്നോട് പറയാറുണ്ടോ. നിന്റെ അച്ഛൻ എന്റെ മുന്നിലിരുന്ന് പൊട്ടി കരയുകയായിരുന്നു അറിയൊ…ഗൗതം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഏട്ടാ കാർ നിർത്ത്…കാർ നിർത്താനാ പറഞ്ഞത്…വല്ലാത്തോരു അഗ്നിയുണ്ടായിരുന്നു അവളുടെ വാക്കുകൾ. ഗൗതം കാർ സൈഡിലേക്ക് ഒതുക്കി നിറുത്തി. ഡോർ തുറന്നു പുറത്തേക്കിറങ്ങി, ഡോർ സർവ്വ ശക്തിയുമെടുത്ത് വലിച്ചടച്ചു. നടുവളച്ച് കാറിനുള്ളിലേക്ക് തലയിട്ട്, ഒഴുകി വരുന്ന കണ്ണീർ തുള്ളികളെ സ്വതന്ത്ര്യമാക്കി അവന്റെ കണ്ണുകളിലേക്ക് നോക്കി കുറച്ചു നേരം നിന്നു.

എന്റെ അച്ഛൻ ഒന്ന് കരഞ്ഞു കാണിച്ചപ്പോഴെക്കും നിങ്ങൾക്ക് എന്നെ വേണ്ടാതെ ആയി അല്ലെ…നാലു വർഷത്തെ പ്രണയം…പിന്നെ വേറൊന്ന്, എന്റെ വീട്ടുകാര്യം അത് ഞാൻ നോക്കികൊള്ളാം. പഠിക്കുന്ന സമയത്ത് പാർടൈം ജോബ് ചെയ്തു ഇപ്പോൾ എന്റെ കരിയർ കെട്ടിപടുത്തും. ഞാൻ തന്നെയാണ് എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. അത് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. ഞാനൊന്നു പറഞ്ഞില്ല എന്നു പറഞ്ഞല്ലോ…ഇപ്പോൾ അറിഞ്ഞപ്പോൾ നിങ്ങൾ എന്താ ചെയ്തത്…എന്നെ ഒന്ന് ചേർത്ത് പിടിക്കുന്നതിന് പകരം നിഷ്കരണം തള്ളി കളയുകയാണ് ചെയ്തത്. സൊ ബൈ മിസ്റ്റർ ഗൗതം മേനോൻ.

അവന്റ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു. പിന്നെ എന്തോ ഓർത്തത് പോലെ തിരിഞ്ഞു. എന്റെ ജീവിതത്തിലേക്ക് ആരു കടന്നു വന്നാലും എന്റെ ഉള്ളിൽ നീ മാത്രമായിരിക്കും. ആ പിന്നെ ഒരു കാര്യം, എന്റെ കല്യാണത്തിന് ഞാൻ കത്തയക്കും അപ്പോൾ അവിടെ വന്നു ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന് എല്ലാം നടത്തി തരണം. അപ്പോൾ ഓക്കേ ബൈ….ഭാനു സങ്കടം ഉള്ളിലൊതുക്കി പലതും തീരുമാനിച്ചുറച്ചപോലെ വീട്ടിലേക്ക് നടന്നു.

ആ ഭാനു ഇന്ന് നേരത്തെ ആണല്ലോ…ഉമ്മറത്തു ബൈക്ക് കഴുകി കൊണ്ടിരുന്ന അച്ഛൻ അവളുടെ അടുത്തേക്ക് വന്നു. അവളുടെ ബാഗ് വാങ്ങി തോളിലിട്ടു. അച്ഛന്റെ കുട്ടൂസിന് ഇന്ന് എന്താ പറ്റിയെ…മുഖത്തോരു തെളിച്ചം ഇല്ലല്ലോ…ചോദ്യംഭാവത്തിൽ കേശവൻ മോളെ നോക്കി. ചെറിയ ഒരു ചിരി പാസ്സാക്കി അവൾ അകത്തേക്ക് കയറി.

അച്ചൂസെ…അച്ചുസിന്റെ ഇപ്പൊഴത്തെ ആഗ്രഹം എന്താ…ബാഗിൽ നിന്നും ചോറ്റു പത്രമെടുത്ത് മേശ പുറത്തു വെക്കുന്നതിനീടയിൽ അവൾ ചോദിച്ചു. അത് പിന്നെ…പറയാൻ വന്ന വാക്കുകൾ മുഴുവനാക്കാതെ അയാൾ നിന്നു.

എന്റെ കല്ല്യയാണ കാര്യമല്ലേ…എന്ന അത് നടക്കട്ടെ….അച്ഛന്റെ ആഗ്രഹം എങ്ങനാണോ അങ്ങനെ…

അപ്പോൾ മോളെ… അവൻ…കേശവൻ വാക്കുകൾക്ക് വേണ്ടി പരതി…

ആര്…ഓ ഗൗതം…അതൊരു പൊളിഞ്ഞ നാടകത്തിലെ കഥാപത്രമല്ലേ….കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ റൂമിൽ കയറി വാതിലടച്ചു കട്ടിലിലേക്ക് വീണു. ഓർമ്മകൾ അവളിൽ മഴവില്ല് കൂട്ടുകൂടി കണ്ണുകളിൽ അഗ്നി പർവതം കണക്കെ ചൂട് ലാവാ ഒലിച്ചിറങ്ങി….

ഏട്ടനോട് പ്രണയം തുറന്നു പറഞ്ഞ നിമിഷം മുതൽ സന്തോഷം മാത്രേ നൽകിയിട്ടോള്ളൂ മനസ്സൊന്നു തളർന്നാൽ ചേർത്ത് പിടിക്കും. ആ ഏട്ടനാണ് എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഓർക്കാൻ കൂടി വയ്യ…

മോളെ…അമ്മയുടെ വിളിയാണ്. ചായ കുടിക്കാൻ ആയിരിക്കും. അമ്മ….എനിക്ക്‌ ചായ വേണ്ട ഞാൻ കുടിച്ചു. ആ ശരി….ആ പിന്നെ നാളെ അവർ നിന്നെ കാണാൻ വരുമെന്ന് അച്ഛൻ പറയാൻ പറഞ്ഞു. ആ ശരി അമ്മേ…

എന്നാലും ഏട്ടാ…ഞാനയെങ്ങനെ മറ്റൊരുത്തന്റെ മുൻപിൽ പോയി അണിഞ്ഞോരുങ്ങി നിൽക്കും. ഏട്ടനോട് അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി എന്നെകൊണ്ട് കഴിയൊ…?മറ്റോരുത്തന്റെ മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാൻ…ഈശ്വര ഓർക്കുമ്പോൾ…തന്നെ കൈയ്യും കാലും തളരുന്നു. ഏട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ ചിലപ്പോ മനസ്സ് മാറിയിട്ടുണ്ടങ്കിലോ…ഫോണെടുത്ത് ഗൗതമിന്റെ നമ്പർ ഡയൽ ചെയ്തു. സ്‌ക്രീനിൽ അവന്റെ ചിരിക്കുന്ന ഫോട്ടോ തെളിഞ്ഞു വന്നു. ഒരു കള്ള ചിരിയോടെ അവൾ ആ ഫോട്ടോയിൽ ചുണ്ടുകൾ അമർത്തി.

ഹലോ…ഏട്ടാ…

ആ ഭാനുവോ…കല്ല്യാണം പറയാൻ വിളിച്ചതാണോ…

ഒന്ന് പോ ഏട്ടാ…ഞാൻ ചുമ്മാ അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതല്ലേ…കുസൃതിയോടെ അവൾ പറഞ്ഞു.

ഓ…ആണോ…വിശേഷിച്ചു എന്തേലും ഉണ്ടോ…ഞാൻ കുറച്ചു തിരക്കില…

സംസാരിക്കാൻ താല്പര്യംമില്ലാത്ത ഒഴുക്കൻ മട്ടിലുള്ള സംസാരം അവളിൽ സങ്കടപെരുമഴയായി. അവൾ വേഗം ഫോൺ വെച്ചു. ഒലിച്ചിറങ്ങിയ അഗ്നി തുള്ളികൾ അവളുടെ കവിളിനെ പൊള്ളിച്ചു. ഏട്ടൻ എന്നെപാടെ ഒഴുവാക്കിയിരിക്കുന്നു. അല്ലെങ്കിലും അത്രയും പറഞ്ഞിട്ടും എന്നെ തിരിച്ചു വിളിക്കാതെ കാർ ഓടിച്ചു പോയ മനസ്സ് മാറുമെന്ന് പ്രതീക്ഷിച്ച ഞാൻ എത്ര വിഡ്ഢി….

*****************************

മോളെ…വാതിലിൽ തട്ടുന്ന ശബ്ദം കെട്ടാണ്.. ഭാനു കണ്ണു തുറന്നത്…അവൾ വേഗം എണീറ്റ് വാതിൽ തുറന്നു. എന്തൊരു ഉറക്കാമോളെ…വേഗം പോയി കുളിച്ചോരുങ്ങി വാ…അവരൊക്കെ ഇപ്പോൾ വരും.

അവൾ വേഗം കുളികഴിഞ്ഞു ഡ്രസ്സ്‌ ചേഞ്ച് ചെയ്തു. കണ്ണാടിക്ക്‌ മുൻപിൽ നിന്നപ്പോഴാണ് അവൾ തന്റെ കണ്ണുകൾ ശ്രദ്ധിക്കുന്നത്. ചുവന്നു തുടുത്ത് വീർത്തിരിക്കുന്നു. അതു നന്നായി. അവൾ ഒരു പൊട്ട് മാത്രം തൊട്ടു. ഈ കല്ല്യാണം മുടങ്ങട്ടെ…കടങ്ങളൊക്കെ വീട്ടി അനിയത്തിമാർക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കണം അതിന് ശേഷം…ഗൗതം കല്ല്യാണമൊന്നും കഴിച്ചിട്ടില്ല എങ്കിൽ…അവനെ പെടലിക്ക്‌ ഒന്ന് കൊടുത്തു ഒപ്പം കൂടണം. എന്റെ തീരുമാനം അമ്മയോടും അച്ഛനോടും പറയാം. ഇന്ന് കാണാൻ വരുന്നവർ കണ്ടു പോവട്ടെ. ബാക്കി പിന്നെ…തീരുമാനിച്ചുറച്ചപോലെ പുറത്തേക്ക്കിറങ്ങി.

അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് വന്നപ്പോഴേക്കും അവരുടെ കാർ പുറത്ത് വന്നു. അമ്മയും അനിയത്തിമാരും ചെക്കനെ കാണാൻ പോയി. ചേച്ചി പയ്യൻ സൂപ്പറാട്ടോ…അമ്മുവിന്റെ വകയായിരുന്നു കമെന്റ്. എന്നാ നീ കെട്ടിക്കോ…അവളുടെ തലക്കൊന്നും കൊടുത്തു.

ഭാനു…മോളെ ഈ ചായ അവർക്ക് കൊണ്ട്‌ കൊടുക്ക്…മനസ്സില്ല മനസോടെ ചായയും കൊണ്ട് അവർക്കിടയിലേക്ക് ചെന്ന് ചായകൊടുത്തു. പെട്ടന്ന് റൂമിലേക്ക് പോന്നു. മോളെ അവന് നിന്നോട് എന്തോ ചോദിക്കാനുണ്ട്…ഞാനിങ്ങോട്ട് പറഞ്ഞുവിടാം. ശരി അച്ഛാ….അച്ഛൻ പുറത്തേക്ക് പോയി. അവൾ ജനൽ തുറന്നു പുറത്തേക്ക് നോക്കിയിരുന്നു.

പിന്നിൽ ഒരു മുരടനക്കം കേട്ടു. തിരിഞ്ഞു അവന് മുഖം കൊടുക്കാതെ നിന്നു. എന്നോട് ക്ഷമിക്കണം. ഞാൻ മറ്റൊരാളുമായി ഇഷ്ട്ടത്തിലാണ്. ദയവ് ചെയ്ത് ഈ കല്ല്യാണത്തിന്ന് പിന്മാറണം.

അതോന്നും പറഞ്ഞ പറ്റില്ല…ഈ ആങ്ങള ഇവിടെ ഉണ്ടേൽ നിന്റെ കല്ല്യാണം നടത്തിയിരിക്കും. അത് നീ എനിക്ക് തന്നിട്ടുള്ള അവകാശമാണ്…മറന്നു പോയോ…

ഗൗതം….ഞെട്ടി തരിച്ചവൾ തല ഉയർത്തി അവനെ വിളിച്ചു. തന്നെ കണ്ട് അമ്പരന്നുള്ള നിപ്പ് കണ്ടപ്പോൾ അവന് ചിരിവന്നു. ഗൗതം നീ എന്താ ഇവിടെ…

ഒരു ദിവസം കൊണ്ട് ഏട്ടൻ പോയി ഗൗതം ആയിലെ…? ഏട്ടാന്ന് വിളിക്കെടി തല്ലുകൊള്ളി. ഗൗതം അവളുടെ ചെവി പിടിച്ചു തിരുമ്മി.

ആ വേദനിക്കുന്നു ഏട്ടാ….കൊഞ്ചി കൊണ്ടാണ് അവളത് പറഞ്ഞത്. ഇന്നലെ നന്നായി കരഞ്ഞേന്ന് തോന്നുന്നു. കണ്ണൊക്കെ തവള ചത്തു വീർത്തപോലെ ആയിട്ടുണ്ടല്ലോ…അതിനു മറുപടിയായവൾ ദേഷ്യത്തോടെ അവന്റ വയറ്റിലോരു നുള്ള് കൊടുത്തു. എന്നോട് ഇത് വേണ്ടായിരുന്നു. ഞാൻ എത്ര സങ്കടപെട്ടു…അവൾ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു.

അല്ല…പിന്നെ ഇത്രയും കാലം എന്നിൽ നിന്നും എല്ലാം ഒളിച്ചു വെച്ച് നീറുന്ന ഹൃദയവുമായി എന്റെ മുന്നിൽ തുള്ളിചാടി നടന്ന പിന്നെ ദേഷ്യം വരില്ലേ മനുഷ്യന്…

എന്നിട്ട് ഇപ്പോൾ കല്യാണ ചെക്കൻ എന്റെ കടങ്ങൾ ഒക്കെ തീർത്തോ…?

ഒന്നുപോയെ പെണ്ണെ…എനിക്ക് ഭ്രാന്തല്ലേ നിന്റെ കടങ്ങളൊക്കെ വീട്ടാൻ…അവനവളുടെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കമർത്തി. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവളുടെ കാതിലേക്ക് ചുണ്ടടിപ്പിച്ചു. ഏട്ടന്റെ കുട്ടിയുടെ കടങ്ങൾ ഒറ്റയടിക്ക് വീട്ടാനോന്നും ഏട്ടന് ചിലപ്പോ കഴിഞ്ഞെന്ന് വരില്ല…പക്ഷെ ഇനി നീ ഒറ്റക്ക് ഒന്നു തലയിൽ ഏറ്റി നടക്കേണ്ട. ഒരു താങ്ങായി ഞാനുണ്ടാകും ഇനി അങ്ങോട്ട്‌…എന്നും…

ആയിരം പൂർണ്ണചന്ദ്രൻമാർ തന്റെ ജീവിതത്തിൽ ഉദിച്ചുഉയർന്നത് പോലെ തോന്നി ഭാനുവിനു…അവൾ അവനിലേക്ക് ഒന്നു കൂടി അമർന്നു…