വിവാഹ സമ്മാനം – രചന: എം.കെ.കൈപ്പിനി
മിസ്റ്റർ ആദ്യത്യൻ നിങ്ങൾക്ക് പോകാം… ഈ കാര്യവും പറഞ്ഞു ഇനി എന്റെ മുൻപിൽ വരരുത്.
അയാളുടെ മുഖത്ത് നോക്കിയത് പറയുമ്പോൾ ഗായത്രിക്ക് നല്ല പേടി തോന്നി അയാളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു.
ഡീ ഗായത്രി അവിടെ ഒന്ന് നിന്നെ…ആദിത്യൻ അവളുടെ അടുത്തേക്ക് ചെന്നു.
See Mr ആദി എടി പോടീ എന്നൊക്കെ വീട്ടില്…ഇവിടെ ഞാനീ ഹോസ്പിറ്റലിന്റെ എംഡി ആണ് ഡോക്ടർ ഗായത്രി… so u have to call me Doctor Gayathri….
Ok ok ഡോക്ടർ ഗായത്രി…പക്ഷെ ഒന്ന് പറഞ്ഞേക്കാം നിങ്ങളെത്ര കാലം ഈ രഹസ്യവും ഒളിച്ചു നടക്കും. ഒരു കാലത്തു എല്ലാ രഹസ്യങ്ങളും പുറത്ത് വരും അന്ന് നിങ്ങൾക്ക് എന്റെ മുൻപിൽ എല്ലാം തുറന്നു പറയേണ്ടി വരും. അല്ലെങ്കിലും നിങ്ങൾക്ക് എന്താ…നഷ്ട്ടപെട്ടത് മുഴുവൻ അവൾക്കല്ലേ…അവൾക്ക് കിട്ടേണ്ട നീതിയാണ് നിങ്ങൾ നിഷേധിക്കുന്നത്.
മിസ്റ്റർ ആദ്യത്യൻ ഐ പി എസ്…താങ്കൾ അവൾക്ക് എന്ത് നഷ്ട്ടപെട്ടു എന്ന പറയുന്നത്. അല്ലെങ്കിൽ തന്നെ പുക്കിളിനും കാൽമുട്ടിനുമിടയിൽ നഷ്ട്ടപെടാൻ കൊണ്ടു നടക്കുന്ന ഒരു നിധി കുംഭം ആണ് പെണ്ണെന്നു കരുതിയോ…എങ്കിൽ നിങ്ങൾക്ക് തെറ്റി പിന്നെ ഇവിടെ റേപ്പ് കേസുകൾ ആദ്യത്തെത് ഒന്നുമല്ലലോ…ഇങ്ങനെയുള്ള കേസുകളിൽ എവിടെയാണ് പെണ്ണിന് നീതി ലഭിച്ചിട്ടുള്ളത്. എപ്പോഴും അവളെയല്ലേ നിങ്ങൾ ജുഡീഷറി അടക്കം കുറ്റം പറയു…
അവളിട്ട ഡ്രസ്സ്, അവൾ പോയ സമയം, എല്ലാം അവളുടെ തെറ്റുകൾ, സഹതാപം, പുച്ഛം, കരുണ…അവസാനം മീഡിയയുടെ തൊലിയുരിക്കൽ മാപ്പിംഗ്, പ്രതിഭാഗം വക്കിലിന്റെ ചോദ്യങ്ങൾ…ഇതെല്ലാം നേരിട്ട് അവൾ ഒരു ജീവിച്ചിരുക്കുന്ന ശവംമായി കാണുവാൻ ഞങ്ങൾ അവളെ വിട്ടു തരില്ല. ഇവിടെ victim എന്റെ അനിയത്തിയാണ്. അവൾ നിങ്ങൾക്ക് ആരുമല്ലല്ലോ…?
അല്ലെങ്കിൽ തന്നെ ഞാൻ അവളെ വിട്ടു തരാം. അവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ താങ്കൾക്ക് കഴിയുമോ…ഇല്ല
അല്ലെങ്കിൽ പ്രതിയെ കിട്ടിയാൽ നിങ്ങൾ അയാളുടെ മുന്നിൽ പോയി സല്യൂട്ട് അടിച്ചു ഒചാനിച്ചു നിൽക്കും. സാറിന് മാത്രമല്ല ഇവിടെയുള്ള എല്ലാവർക്കുമറിയാം എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തെന്നെന്നും….താങ്കളുടെ സ്ഥാനത്ത് ഞാൻ ആണേൽ ഇപ്പോൾ അയാൾ ശവമായി റോഡിൽ കിടന്നേനെ…ചിലപ്പോൾ ഞാൻ അത് ചെയ്തെന്നു വരും. സാറിന് പറ്റുമെങ്കിൽ…അന്വേഷിച്ചു സകല തെളിവുകളോടും കൂടി അയാളെ അറസ്റ്റ് ചെയ്. അങ്ങനെയെങ്കിൽ അവളെയും കൊണ്ട് ഞാൻ വരും കോടതിയിൽ…pls you may go now….
ആദ്യത്യൻ അവളോടൊന്നും പറഞ്ഞില്ല. ശരിയാണ് അവൾ പറഞ്ഞത് മുഴുവനും…പീഡനവിവരം പുറത്തു വന്നതു മുതൽ ഹൈഒഫീഷ്യൽ എത്ര കൃത്യമായണ് കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടത്. ഭരിക്കുന്ന മന്ത്രിയുടെ മകൻ പ്രതിയാകുമ്പോൾ…അങ്ങനെ ഒക്കെ സംഭവിച്ചില്ലേലെ അത്ഭുതമൊള്ളൂ…ആദ്യത്യൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. Ok see u later…
*********************
ചേച്ചി news കണ്ടോ…ആ മന്ത്രയുടെ മകൻ ആന്റണിയെ ആരോ മൃഗീയമായി കൊന്ന് നടുറോട്ടിൽ വലിച്ചെറിഞ്ഞിരിക്കുന്നു. ഡ്യൂട്ടി നേഴ്‌സ് അത് വന്ന് പറഞ്ഞപ്പോൾ ഗായത്രിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. അവൾ ന്യൂസ് വെച്ചു നോക്കി. അതെ സംഗതി സത്യമാണ് ആരായിരിക്കും അത് ചെയ്തത്. പെട്ടന്ന് അവളുടെ ഫോൺ ശബ്‌ദിച്ചു.
ആദ്യത്യൻ…ഹലോ…ഡോക്ടർ പറഞ്ഞപോലെ അയാളെ കൊന്നു അല്ലെ…എന്തയാലും അവന് അത് കിട്ടേണ്ടത് ആയിരുന്നു. പക്ഷേ നിയമം കൈയിലെടുക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ വരികയാണ്. മാഡം സഹകരിക്കണം. ഹോസ്പിറ്റലിന്റെ പുറത്തേക്ക് വന്നാൽ ഒരു സീനൊഴിവാക്കാം. ഗായത്രി എന്തെങ്കിലും പറയുന്നതിന് മുൻപേ ഫോൺ കട്ടായി.
എന്തു ചെയ്യണം എന്നറിയാതെ ഗായത്രി ചെയറിലേക്ക് ഇരുന്നു. അല്ലെങ്കിലും ഞാൻ എന്തിന് പേടിക്കണം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ആദ്യത്യനുണ്ടല്ലോ…ഗായത്രി ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. പാർക്കിങ്ങിൽ ആദ്യത്തെന്റെ ജീപ്പ് കണ്ടു. യൂണിഫോമിൽ നിൽക്കുന്ന അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അവളെ കണ്ടപ്പോൾ ആദി ഡ്രൈവിങ് സീറ്റിലേക്ക് കയറി…അവളും ഒപ്പം കയറി.
എന്താണ് മാഡം കണ്ണൊക്കെ നിറഞ്ഞട്ടുണ്ടല്ലോ…അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. മാഡം ഗായത്രി ആ ഡാഷ് ബോഡിൽ ഒരു സാധനമുണ്ട് അതൊന്ന് എടുത്തേ…അവൾ ഡാഷ് ബോഡ് തുറന്നു. അതിലൊരു ബോക്സ് കണ്ടു…അതെടുത്തു ആദ്യത്യനു നേരെ നീട്ടി. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മാഡം അതൊന്ന് തുറക്കുന്നെ…അവൾ അത് തുറന്നു. കല്ലു വെച്ച ഒരു മോതിരം…അവൾ അയാളെ നോക്കി. Happy wedding annivrsary my sweet heart…അവനാ മോതിരം അവളുടെ കൈയിൽ അണിയിച്ചു.
ഏട്ടന്റെ മോള് പേടിച്ചുപോയോ…അയാൾ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി. സോറി ഏട്ടാ ഞാനാ ടെൻഷനിടയിൽ ഹർഷായി എന്തൊക്കയോ പറഞ്ഞു. സോറിട്ടോ….ഗായത്രി അയാളുടെ കൈകൾ മുറുക്കി പിടിച്ചു. ആദി അവളുടെ കൈ പെട്ടന്ന് തട്ടി മാറ്റി. അപ്പോഴാണ് ആദിയുടെ കയ്യിലെ മുറിവ് അവൾ കണ്ടത്.
ഏട്ടാ ഇത് ഏങ്ങനെ…?
ഓ അതോ എന്റെ പ്രിയതമ ആഗ്രഹിച്ച ഒരു കാര്യം ചെയ്തപ്പോൾ പറ്റിയതാ…
അപ്പോൾ ആന്റണിയെ….
അതെ…ഞാൻ തന്നെ…നിനക്ക് ഒരു സങ്കടം വന്നാൽ അത് എന്റെ കൂടെ അല്ലെ…നിന്റെ അനിയത്തി എന്ന് പറഞ്ഞാൽ അത് എന്റെ കൂടെ പെങ്ങൾ അല്ലേടി…
ഏട്ടാ ഞാൻ അത്…ഞാൻ ഏട്ടന്റെ സാമിപ്യം ഏറെ കൊതിച്ചിരുന്നു. പക്ഷേ ആ സമയത്തു ഏട്ടൻ യൂണിഫോംമില് വന്നു എന്നെ ചോദ്യം ചെയ്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ വന്നു അതാ ഞാൻ. അങ്ങനെ ഒക്കെ പറഞ്ഞെ…പക്ഷെ അതിന് ഏട്ടൻ അയാളെ…ഗായത്രിയുടെ തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞൊഴുകി.
ദൈവം നമ്മോട് കല്പ്പിക്കുന്നു നിന്റെ കൂടെയുള്ളവരിലേക്ക് സാത്താന്റെ സന്തതികൾ പ്രഹരമേൽക്കപ്പിക്കുമ്പോൾ നീ അവർക്ക് തുണയാകുക. അവരെ ഉൻമൂലനം ചെയുക. അപ്പോൾ കർത്താവ് നിങ്ങളിൽ കൃപ ചൊരിയും. മത്തായിയുടെ സുവിശേഷം….അങ്ങനെയല്ലേ ഡോക്ടർ ഗായത്രി. അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ആദ്യത്യൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.
അവന്റെ തോളിലേക്ക് തല ചായ്ച്ചവൾ പറഞ്ഞു…എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഏട്ടൻ…