ആരാധ്യയുടെ പരിഭവങ്ങൾ തീർത്തു അർണവ് അവളുമായി താഴെക്കു ചെല്ലുമ്പോൾ എല്ലാവരുടെയും മുഖത്തു വിഷാദം നിഴലിച്ചു. എല്ലാവരെയും ഉഷാറാകാൻ വേണ്ടി അർണവും ആരാവും മുന്നിട്ടു ഇറങ്ങി. അർണവ് മുത്തശ്ശി യുടെ പിന്നിലൂടെ ചേർത്തു പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി..പതിയെ ചെവിയിൽ മൂളി…
“ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ, ആരാരും കാണാതെ ആരോമല്‍ തൈമുല്ല, പിന്നെയും പൂവിടുമോ….”
മുത്തശ്ശി അത്ഭുതത്തോടെ അർണവിനെ മുന്നോട്ട് നിറുത്തി..”മോൻ പാടോ ” അത് എല്ലാവർക്കും പുതിയ ഒരറിവ് ആയിരുന്നു. “അങ്ങനെ പാടും എന്നൊന്നും പറയാൻ പറ്റില്ല മുത്തശ്ശി. അവിടെ മലയാളികളുടെ എന്തെങ്കിലും ആഘോഷങ്ങൾക്ക് മാത്രം ഞങ്ങൾ ഗ്രൂപ്പ് ആയിട്ടൊക്കെ പാടാറുണ്ട്.” “എന്തായാലും അറിഞ്ഞ സ്ഥിതിക്ക് ഞങ്ങൾക്ക് ഒരു പാട് കേട്ടെ പറ്റു.. ” സീത നിർബന്ധം പിടിച്ചു. എല്ലാവരും അതു ഏറ്റു പിടിച്ചപ്പോൾ അർണവ് സമ്മതിച്ചു. ആരവ് കരോക്കേ സെറ്റ് ചെയ്തു.. അതോടെ സംഭവം തകർത്തു.. എല്ലാവരും ഉഷാറായി.. ആരാധ്യ അഭിരാമിന്റെയും പ്രകാശിന്റെയും ഇടയിൽ അവരോട് ചേർന്നിരുന്നു. അർണവ് എല്ലാവരെയും നോക്കി കരോക്കെക്ക് ഒപ്പം പാടാൻ തുടങ്ങി….
“ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ, ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ…പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും പൂമൊട്ടേ നെഞ്ചോടു ചേര്‍ന്നിടുമോ..((ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ))
കളപ്പുരമേയും കന്നിനിലാവേ, ഇനിയും വരുമോ തിരുവോണം…മുടിത്തുമ്പിലീറന്‍ തുളസിയുമായി, ഇതിലെ വരുമോ ധനുമാസം…ഒന്നു തൊട്ടാല്‍ താനേ മൂളാമോ…മനസ്സിനുള്ളില്‍ മൌനവീണേ….ഒന്നു തൊട്ടാല്‍ താനേ മൂളാമോ…മനസ്സിനുള്ളില്‍ മൌനവീണ….ഒരു പാട്ടിന്‍ ശ്രുതിയാവാനോരു മോഹം മാത്രം”
പാട്ടിനു ഇടക്കു അർണവിന്റെ കണ്ണുകൾ പലപ്പോഴും ആരാധ്യയെ തേടി എത്തി..ആരാധ്യയുടെ മിഴികളിൽ നാണം പൂവിട്ടതു അവൻ മാത്രം ആസ്വദിച്ചു. എല്ലാവരും അവന്റെ ശബ്‌ദത്തിൽ ലയിച്ചിരുന്നു.
((ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ)) പഴയ കിനാവിന്‍ മുന്തിരിനീരില്‍ പാവം ഹൃദയം അലിയുന്നൂ, നാളുകള്‍ മാറിയും മിഴികളിലോരോ മോഹം വെറുതെ വിരിയുന്നൂ, ദൂരെയെതൊ പക്ഷി പാടുന്നൂ…കാതരമാം സ്നേഹഗീതം, ദൂരെയെതൊ പക്ഷി പാടുന്നൂ….കാതരമാം സ്നേഹഗീതം, ഒരു നീലാംബരിയായി ഞാനതില്‍ മാഞ്ഞേ പോയി((ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ, പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും പൂമൊട്ടേ നെഞ്ചോടു ചേര്‍ന്നിടുമോ))”
പാടി കഴിഞ്ഞപ്പോൾ നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും കൈകൾ ചേർത്തു. അപ്പോഴേക്കും ആരുഷും ആയുഷും കേക്ക് റെഡി ആക്കി. നഷ്ടപ്പെട്ട സന്തോഷം തിരിച്ചെടുത്തു മുത്തശ്ശിയുടെ പിറന്നാൾ എല്ലാവരും കൂടി മനോഹരമാക്കി. എല്ലാവരുടെയും ഓർമകളിൽ ചേക്കേറാൻ ഉതകുന്ന ഒരു സായാഹ്നം ആയി മാറി അത്. അർണവിനോട് എല്ലാവരും രണ്ടു ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞിട്ടും അവൻ അതിനു തയ്യാറായില്ല.
കിരൺ എന്തും ചെയ്യാൻ മടിക്കില്ല എന്നൊരു തോന്നൽ അവനിൽ നിലനിന്നു. ആരാധ്യയെ ഒറ്റക്ക് കോളേജിൽ വിടാൻ അവനു കഴിയുമായിരുന്നില്ല. സന്ധ്യാ ദീപം കൊളുത്തി നാമ ജപവും കഴിഞ്ഞു ആരാധ്യ അർണവിനെ തേടി മുകളിലെത്തി. ടെറസിലൊന്നും അവനെ കാണാതെ തിരിച്ചു വരുമ്പോൾ ആണ് ആരുഷിന്റ മുറിയിൽ നിന്നും സംസാരം കേട്ടത്.
രണ്ടു പേരും കൂടി ലാപ്പിൽ എന്തോ മൂവി കാണുകയായിരുന്നു. ആരാധ്യ ഡോറിൽ നിന്നു ഒന്നു നോക്കി പിന്നെ അവരെ ശല്യം ചെയ്യണ്ട എന്നു കരുതി തിരിഞ്ഞു നടന്നു. താഴെയ്ക്കു സ്റ്റെപ്പ് ഇറങ്ങും മുൻപ് അവൾ ഒന്നൂടെ തിരിഞ്ഞു നോക്കുമ്പോൾ അർണവ് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ഡോറിൽ നിൽക്കുന്നുണ്ടായിരുന്നു. അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങും മുമ്പേ അവൻ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.
റൂമിന്റെ ഡോർ ലോക്ക് ചെയ്തു ഡോറിൽ ചാരി അവൻ നിന്നു. നീണ്ട കൺപീലികൾ ഒന്നൂടെ വിടർത്തി അവൾ അവനെ കൂർപ്പിച്ചൊന്നു നോക്കി. മുഖത്ത് പുഞ്ചിരി നിറച്ച് ഇടം കൈവിരലുകൾ താടിയിൽ തടവികൊണ്ട് അവൻ അവളെ തന്നെ നോക്കി നിന്നു. ആ കണ്ണുകളിലെ തിളക്കം തന്നെ ഉണർത്തുന്നത് അവൾ അറിഞ്ഞു. അവനു മുഖം നൽകാതെ അവൾ തിരിയാൻ തുടങ്ങിയതും ഇടതു കൈയിൽ പിടിച്ചു വലിച്ചു അവളെ അവൻ തന്നോട് ചേർത്തു.
അർണവിന്റെ നെഞ്ചിനുള്ളിൽ അവൾ ഒതുങ്ങി നിന്നു. നെറ്റിയിൽ ചുണ്ടു ചേർത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു. ഈ കൈകളിൽ നീ എന്നും സുരക്ഷിത ആകുമെന്ന് അവൻ പറയാതെ പറയുകയായിരുന്നു. ആരാധ്യ കൈ എടുത്ത് അവന്റെ നെറ്റിയിലെ മുറിവിൽ തലോടി. അവളുടെ കണ്ണുകളിൽ ചെറിയൊരു നനവ് അനുഭവപ്പെട്ടു. അതു കണ്ട് അവൻ കണ്ണുകൾ അടച്ച് ഒന്നു പുഞ്ചിരിച്ചു.
” ആധ്യാ…” “മ്മ്” “നിനക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നോട്” അവൾ സംശയത്തോടെ അവനെ നോക്കി.”അല്ല നിന്റെ കണ്ണുകൾ എന്നോട് എന്തോ പറയും പോലെ.” ” അവൻ കിരൺ ?; “കൂടുതൽ പറയും മുമ്പേ അവൻ അവളെ തടഞ്ഞു. “നീ അവനെ മറന്നേക്കൂ, ഇനി ഒരു പ്രോബ്ലം ഉണ്ടാകില്ല.” അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
“അർണവേട്ടൻ കണ്ടോ അവനേ?””മ്മ്”” എന്നിട്ട്?”” എന്നിട്ട് …. എന്നിട്ട് ഒന്നും ഇല്ല പെണ്ണേ… ഞാൻ പറഞ്ഞില്ലേ നീ അതു മറന്നേക്കൂ.. “അവളെ കൂടുതൽ പറയാൻ അനുവദിക്കാതെ അവളുടെ കണ്ണിലേക്ക് അവൻ നോട്ടം ഇട്ടു. അവളുടെ മുഖത്തെ പതർച്ച തന്നിലേക്കും പടരുന്നത് അവൻ തിരിച്ചറിഞ്ഞു. മനസ്സിനെ സ്വയം നിയന്ത്രിച്ചു കൊണ്ട് അവൻ ദീർഘമായൊന്ന് നിശ്വസിച്ചു. രണ്ടു പേർക്കും ഒരു ചമ്മൽ അനുഭവപ്പെട്ടു. അവളെയും കൂട്ടി അവൻ താഴേക്കു നടന്നു.
പിറ്റേന്ന് രാവിലെ അനിരുദ്ധ് വന്ന് അർണവിനെ ഹോസ്റ്റലിലേക്ക് കൊണ്ടു പോയി. ഉച്ചയോടെ മറ്റുള്ളവരും. ഒരു പൂ വിടർന്നു കൊഴിയുന്ന വേഗത്തിൽ ദിനങ്ങൾ കടന്നു പോയി. കിരൺ പിന്നെ അധികവും ക്ലാസ്സിൽ വരാത്തത് ആരാധ്യയ്ക്ക് വലിയൊരാശ്വാസമായി. പതിയെ പതിയെ അവൾ അത് മറന്നു തുടങ്ങി. പിന്നീട് അങ്ങോട്ട് എല്ലാവരും കോളേജ് ഡേയ്ക്കുള്ള കാത്തിരിപ്പായിരുന്നു. പ്രൊഫഷണൽ കോളേജ് ആയിരുന്നത് കൊണ്ട് മറ്റു കോളേജുകളിലെ പോലുള്ള ആഘോഷങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ആകെപ്പാടെ ആഘോഷിക്കാൻ കിട്ടുന്ന ഒരു ദിനം ആയിരുന്നു കോളേജ് ഡേ.
കോളേജ് ഡേയുടെ അന്ന് നേരത്തെ തന്നെ അർണവും അനിരുദ്ധും കോളേജിൽ എത്തി. വോളന്റിയർമാരായതിനാൽ പിടിപ്പതു പണിയുണ്ടായിരുന്നു അവർക്ക്. ഉച്ചയ്ക്ക് 2 മണിക്കാണ് പ്രോഗ്രാം സ്റ്റാർട്ട് ചെയ്യുന്നത്. മുഖ്യാതിഥിയായി എത്തുന്നത് ഈ വർഷത്തെ ബെസ്റ്റ് ബിസിനസ്സ് മാൻ അവാർഡ് നേടിയ ജതിൻ ശങ്കർ ആയിരുന്നു. റിഥംസ് ബാൻഡിന്റെ ഗാനമേളയാണ് പ്രോഗ്രാമിന്റെ ഹൈലൈറ്റ്. ഉച്ചയോടെ തനിഷ്കയും ആരാധ്യയും കോളേജിൽ എത്തി. അവർ നേരെ പോയത് പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്.
മൂന്നു ഭാഗത്താൽ ചുറ്റപ്പെട്ട കോളേജ് സമുച്ചയത്തിന്റെ നടുവിലായാണ് സ്റ്റേജ് അറേജ് ചെയ്തിരുന്നത്. കോളേജ് ബിൽഡിങ്ങിനെ ഫസ്റ്റ് ഫ്ലോറിലും സെക്കൻറ് ഫോറിലും പ്രോഗ്രോം കാണാൻ ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൃത്യം രണ്ടു മണിക്കു തന്നെ പ്രോഗം സ്റ്റാർട്ട് ചെയ്തു. ഉദ്ഘാടനവും സ്പീച്ചും കഴിഞ്ഞു. ആ വർഷത്തെ ബെസ്റ്റ് ആക്റ്റിവിറ്റീസിനു എല്ലാം പ്രൈസ് നൽകി. ബെസ്റ്റ് ബിസിനസ് കൺസെപ്റ്നുള്ള അവാർഡ് അർണവിനും കിട്ടി. തുടർന്നു എല്ലാവരും കാത്തിരുന്ന ഗാനമേള സെക്ഷൻ സ്റ്റാർട്ട് ചെയ്തു.
അർണവ് ആരാധ്യ ഇരിക്കുന്ന ചെയറുകൾക്ക് കുറച്ചു മാറി കോളേജിന്റെ തൂണിൽ ചാരി നിന്നു. ശക്തമായ മ്യൂസിക്കിനിടയിലും നിശബ്ദ താളത്തിൽ തങ്ങളുടെ ഹൃദയത്തിൽ ഉയരുന്ന പ്രണയം അവർ കണ്ണുകളിലൂടെ പങ്കുവച്ചു. കോളേജിന്റെ ഫോർത്ത് ഫോറിൽ നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന കിരണിന്റെ സിരകളിൽ രക്തം വല്ലാതെ തിളച്ചു. തന്റേത് എന്ന് സ്വയം തീരുമാനിക്കപ്പെട്ട തന്റെ പനിനീർപ്പൂവിൽ വന്നു വീഴുന്ന ഏതു കണ്ണുകളേയും നശിപ്പിക്കും എന്ന ഉറച്ച തീരുമാനവുമായി കിരൺന്റെ കാലുകൾ ചലിച്ചു.
താഴെക്കു ഇറങ്ങാൻ പോകുമ്പോഴാണ് അർണവ് നിൽക്കുന്നതിന്റെ നേരെ മുകളിലായി ഫോർത്ത് ഫോറിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്പീക്കർ സിസ്റ്റം കിരണിന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നൂടെ അർണവിന്റെ പൊസിഷനും സ്പീക്കറിന്റെ പൊസിഷനും വീക്ഷിച്ച ശേഷം കിരൺ അതിനടുത്തേക്ക് നടന്നു. കുറച്ചു നേരം ചുറ്റുപാടൊന്നു വീക്ഷിച്ചു. സ്റ്റേജിൽ നിന്ന് ഉയരുന്നു വരുന്ന റിഥംസ് ബാൻഡിന്റെ താളത്തിനൊപ്പം ചുവടുവക്കുകയാണ് ഒട്ടുമിക്ക കുട്ടികളും. വളരെ ചുരുക്കം കുട്ടികളാണ് ചെയറിൽ ഇരുന്നു കാണുന്നത്. എല്ലാം ഒന്നു നോക്കി കണ്ട ശേഷം കിരൺ പതിയെ സ്പീക്കർ തള്ളാൻ ശ്രമിച്ചു.
അർണവ് നോക്കുമ്പോൾ കാണുന്നത് തന്റെ അടുത്തേക്ക് അലറി ഓടി അടുക്കുന്ന ആരാധ്യയാണ്. അവളുടെ ശക്തിയായുള്ള ഉന്തലിൽ അവൻ തൂണിനു സൈഡിലേക്കു വീണു. സ്പീക്കർ നിലം പതിക്കുമ്പോൾ കിരണിന്റെ ചെവിയിലേക്ക് എത്തുന്നത് ആധ്യാ എന്നൊരു അലർച്ച മാത്രമായിരുന്നു…ഓടി താഴെ എത്തുമ്പോൾ കിരൺ കാണുന്നത് രക്തത്തിൽ കുളിച്ചു അർണവിന്റെ മടിയിൽ കിടക്കുന്ന ആരാധ്യയാണ്.
തുടരും…