സ്പീക്കർ നിലം പതിക്കുമ്പോൾ കിരണിന്റെ ചെവിയിലേക്ക് എത്തുന്നത് ആധ്യാ എന്നൊരു അലർച്ച മാത്രമായിരുന്നു…ഓടി താഴെ എത്തുമ്പോൾ കിരൺ കാണുന്നത് രക്തത്തിൽ കുളിച്ചു അർണവിന്റെ മടിയിൽ കിടക്കുന്ന ആരാധ്യയാണ്. ഒരുനിമിഷം കിരൺ വിറങ്ങലിച്ചു സ്റ്റെപ്പിൽ നിന്നു. വാർന്നൊലിക്കുന്ന കണ്ണുകളും നിന്നുപോകുന്ന ഹൃദയവുമായി അർണവ് അവളെ കോരി എടുത്തു.
ആരോ കൊണ്ടു വന്നു നിർത്തിയ കാറിലേക്ക് അവളെ കയറ്റുമ്പോൾ അവൻ ആകെ തളർന്നിരുന്നു. പെട്ടെന്നു എല്ലാ പ്രതീക്ഷകളും മാറി മറഞ്ഞു തന്റെ പ്രാണൻ കൈയിൽ നിന്നു പോകുമെന്നായി കിരണിന്. ചെയ്ത പ്രവൃത്തി മറന്നു അവസരോചിതമായി പ്രവർത്തിക്കാൻ ആകാതെ കിരൺ നിന്നു. ശ്രീരാജ് വന്ന് തട്ടി വിളിച്ചപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് വന്നത്.
എന്തോ ഓർത്ത പോലെ പെട്ടെന്നു വണ്ടി എടുത്തു ഹോസ്പിറ്റലിലേക്ക് പോയി. കിരൺ എത്തുമ്പോഴേക്കും ആരധ്യയെ icu ലേക്ക് കടത്തിയിരുന്നു. വാതിക്കൽ തന്നെ അർണവ് തളർന്നു ഇരുന്നു. കൂടെ പ്രിൻസിപ്പാളും സാർമാരും ഉണ്ടായിരുന്നു. കിരൺ കുറച്ചു മാറി ചുമരിൽ ചാരി നിന്നു. അവന്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ഇതു വരെ തന്റെ ജീവിതത്തിൽ കൂടി കടന്നു പോയ പെൺകുട്ടികൾ പോലെ ആയിരുന്നില്ല അവനു ആരാധ്യ. തന്റെ ദുശീലകളെ മാറ്റി ജീവിതത്തിൽ സുഗന്ധം പടർത്തിയ തന്റെ പനിനീർ പൂവായിരുന്നു.
icu തുറന്നു ഡോക്ടർ പുറത്തു വന്നു. അർണവ് വേഗം എഴുനേറ്റു ഡോക്ടരുടെ അടുത്തേക്ക് നിന്നു. ” ഡോക്ടർ ആധ്യ…. ” ശ്വാസം അടക്കി അവൻ ചോദിച്ചു. “നോക്കു തലയിൽ ആഴത്തിൽ ഉള്ള മുറിവ് ആണ്. പെട്ടെന്നു തന്നെ സർജറി വേണം. ഇപ്പോ ഒന്നും പറയാറായിട്ടില്ല. വേണ്ടപ്പെട്ടവർ ആരെങ്കിലും സൈൻ ചെയ്തു തരണം.” നേഴ്സിന്റെ കയ്യിൽ നിന്നും പേപ്പർസ് വാങ്ങി ഡോക്ടർ അവർക്കു മുന്നിലേക്ക് നീട്ടി. “ഞാൻ സൈൻ ചെയ്യാം “അർണവ് ആ പേപ്പറുകൾ കൈയിൽ വാങ്ങി.
“നിങ്ങൾ ആ കുട്ടിയുടെ ആരാണ്.””ഷി ഈസ് മൈ വൈഫ്…. “” വാട്ട്?? “അത്ര നേരം മിണ്ടാതെ നിന്ന പ്രിൻസിപ്പാൾ മുന്നോട്ട് വന്നു. “യസ് സർ, ആരാധ്യ എന്റെ ആന്റി യുടെ മകൾ ആണ്. ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ടു നൈൺ മന്ത്സ് ആയി.”
“ഓക്കെ പെട്ടെന്നു ബ്ലഡ് അറേഞ്ച് ചെയ്യണം.”സൈൻ ചെയ്‌ത പേപ്പേഴ്സുമായി നേഴ്സ് ഡോക്ടറുടെ കൂടെ അകത്തേക്കു പോയി. അർണവ് ഡോറിൽ ചാരി നിന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. കേട്ടത്തൊനും വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു കിരൺ. ശരീരം ആസകലം വിറക്കുന്നത് അവൻ അറിഞ്ഞു. അവന്റെ മനസിന്റെ നിയന്ത്രണം കൈ വിടും മുൻപെ അവന്റെ കാലുകൾ ചലിച്ചു. പകയോ ദേഷ്യമോ ആയിരുന്നില്ല അവന്റെ മനസ്സിൽ, ചോരയിൽ കുളിച്ചു കിടക്കുന്ന ആരാധ്യയുടെ മുഖം മാത്രം ആയിരുന്നു.
പ്രകാശ് നെ വിളിച്ചു കാര്യം പറഞ്ഞു അർണവ് ഫോൺ പോക്കറ്റിൽ ഇട്ടു. icu നോട് ചേർന്നുള്ള ചെയറിൽ അവൻ ഇരുന്നു. കാൽ മുട്ടിൽ കൈകൾ കുത്തി മുഖം അതിൽ താങ്ങി കണ്ണുകൾ അടച്ചു. ” വേനൽ കാലം മുഴുവൻ ഒരു വസന്തം ആക്കി ഞാൻ നിനക്കായി കാത്തിക്കുമ്പോൾ എന്നെ തനിച്ചാക്കി നിനക്ക് പോകാൻ കഴിയുമോ ആധ്യാ… നിന്റെ ഹൃദയം എന്നിൽ മിടിക്കുമ്പോൾ നിനക്ക് തിരിച്ചു വരാതിരിക്കാൻ ആകില്ല പെണ്ണെ…നിന്റെ വിടർന്ന കണ്ണുകൾക്കുള്ളിൽ എന്നും തെളിഞ്ഞു നിൽകുന്നത് എന്റെ മുഖം മാത്രം ആണ് ആധ്യാ… ആ കണ്ണുകൾ എനിക്ക് മുന്നിൽ എന്നും വിടർന്നു തന്നെ നിൽക്കും.’
വാക്കുകൾ കൊണ്ടു അർണവ് സ്വയം സമാധാനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സമയം നീങ്ങി കൊണ്ടിരുന്നു. പ്രകാശും അഭിരാമും സീനയും എത്തി. നടന്നതെതെന്നു പോലും അവരോടു പറയാനാകാതെ അവൻ ഇരുന്നു. കരഞ്ഞു തളർന്ന സീനയും ആയി അഭിരാം അർണവിന് അടുത്തയി ഇരുന്നു. പ്രകാശ് ആരെയോക്കയോ ഫോണിൽ വിളിച്ചു കാര്യം ധരിപ്പിക്കുന്നുണ്ടായിരുന്നു. സർജറി കഴിഞ്ഞു ഡോക്ടർ പുറത്തു വന്നു. ” അപകട നില തരണം ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കാം. ബാക്കി എല്ലാം പേഷ്യന്റിനു ബോധം വന്നിട്ടു പറയാം. ദൈവം കൂടെ ഉണ്ട് എന്നു വിശ്വാസികാം.” ഡോക്ടർ അർണവിന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു.
“ഡോക്ടർ ഞങ്ങൾക്ക് ഒന്നു കാണാൻ പറ്റുമോ.. “തളർച്ചയാർന്ന ശബ്ദത്തോടെ സീന ചോദിച്ചു.”ഇപ്പോ ആരെയും കാണിക്കാൻ പറ്റില്ല.. സമാധാനിക്ക്…”ഡോക്ടർ അതും പറഞ്ഞു അകത്തേക്കു തന്നെ പോയി. അർണവ് മുഖം ഒന്നു അമർത്തി തുടച്ചു കൊണ്ടു പുറത്തേക്കു നടന്നു. ഫോൺ എടുത്തു അനിരുദ്ധിന്റെ നമ്പർ ഡയൽ ചെയ്തു.
അവന്റെ മനസ്സിൽ ഒരു പിടി വലി നടക്കുകയായിരുന്നു. ഇതൊരു ആക്‌സിഡന്റ് ആണെന്ന് വിശ്വസിക്കാൻ അവനു കഴിയുമായിരുന്നില്ല. തല്കാലം ആരാധ്യയ്ക്ക് ബോധം തെളിയുന്ന വരെ മുത്തശിയെ ഒന്നും അറിയിക്കണ്ട എന്നു തീരുമാനിച്ചു.
ഈ സമയം കിരൺ കൈയിലേക്ക് ഇൻജെക്റ്റ് ചെയ്തു കയറ്റുന്ന ലഹരിയിൽ സ്വയം മറക്കാൻ ശ്രമിക്കുകാരായിരുന്നു. അവന്റെ പരാക്രമണങ്ങൾ കണ്ടു ഭയന്നു നിൽക്കുകയായിരുന്നു ശ്രീരാജും പ്രദീപും. ബോധം മറയുമ്പോളും കിരണിന്റെ നാവിൽ ആരാധ്യയുടെ പേര് മാത്രം നിറഞ്ഞു നിന്നു.
കുറച്ചു സമയത്തിന് ശേഷം അനിരുദ്ധ് ഹോസ്പിറ്റലിൽ എത്തി. അവനെ കണ്ട ഉടൻ അർണവ് അവനോടൊപ്പം കുറച്ചു മാറി നിന്നു. അവന്റെ മൊബൈലിൽ ക്യാമറയിൽ പതിഞ്ഞ ദൃശങ്ങൾ നോക്കി കാണുന്ന അർണവിന്റെ മുഖം വലിഞ്ഞു മുറുകി. അരിച്ചു കയറുന്ന ദേഷ്യത്തോടെ പുറത്തേക്കു കുതിക്കാൻ തുടങ്ങിയ അവനെ അനിരുദ്ധ് തടഞ്ഞു. “അർണവ് കോളേജിന് ഇതു അവരുടെ പ്രസ്റ്റേജിന്റെ പ്രശ്നമാണ്. അവർ ഇത് ഒരു ആക്സിഡന്റ് ആക്കി ഒതുക്കാനെ ശ്രമിക്കുള്ളൂ. കൂടി വന്നാൽ അവനെ അവർ ഡിസ്മിസ് ചെയ്യും. അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല. ഇത് നമുക്ക് കേസാക്കണം. അവനെ അങ്ങനെ വെറുതെ വിടാൻ പാടില്ല.”
അർണവ് കുറച്ചു നിമിഷം കണ്ണുകൾ അടച്ചു തൂണിൽ ചാരി നിന്നു. അലറി വിളിച്ചു കൊണ്ടു തന്റെ അടുത്തേക്ക് ഓടി വരുന്ന ആരാധ്യയുടെ മുഖം മാത്രമായിരുന്നു അവന്റെ മുന്നിൽ. തനിക്ക് വേണ്ടി ജീവൻ വരെ കളയാൻ പോയ തന്റെ പെണ്ണിനെ കുറിച്ച് ഓർത്ത് അവന്റെ ഹൃദയം വിങ്ങി. കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അർണവ് അനിരുദ്ധിന്റ ഫോണും വാങ്ങി പ്രകാശിന്റെ അടുത്തേക്ക് ചെന്നു. കരഞ്ഞു തളർന്ന സീനയെ സമാധാനിപ്പിക്കാൻ പാടുപെടുകയായിരുന്നു അഭിരാമും പ്രകാശും. ചെറിയച്ഛനേയും കൂട്ടി അവൻ പുറത്തേക്ക് മാറി നിന്നു.
അർണവ് മൊബൈലിൽ ഉള്ള വീഡിയോ പ്രകാശിനു മുന്നിലേക്ക് നീട്ടി. കാര്യം മനസ്സിലാകാതെ നിന്ന പ്രകാശനോട് അർണവ് കിരണുമായി മുൻപ് ഉണ്ടായ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു. ദേഷ്യം കൊണ്ട് അയാൾ വിറക്കുകയായിരുന്നു. ആരാധ്യയ്ക്ക് എതിരെ ഉയരുന്ന ഒരോ കയ്യും വെട്ടിയരിയാനുള്ള മനസ്സുമായി അർണവും പ്രകാശും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി. പ്രകാശിന് രാഷ്ട്രീയത്തിൽ ഉള്ള മുഴുവൻ സ്വാധീനവും ഇതിനായി ഉപയോഗിച്ചു. അർണവിനെ കൊണ്ട് പോലീസ് സ്റ്റേഷനിൽ ഒരു റിട്ടൺ കംപ്ലയിന്റ് നൽകി. കോളേജിൽ നേരിട്ട് കയറി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പ്രകാശിന്റെ സ്വാധീനം ഉപയോഗിച്ച് കോളേജിൽ പോലീസ് റെയ്ഡ് നടന്നു.
കോളേജിന്റെ പഴയ ബിൽഡിങ്ങിൽ നിന്നും മയക്കുമരുന്ന് ഉപയോഗിച്ച് ബോധരഹിതനായി കിടക്കുന്ന കിരണിനെയും കൂട്ടരേയും പോലീസ് പിടികൂടി. മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായിരുന്നു പ്രദീപ്. അത് കേസ് ഒന്നൂടെ ദൃഢമാക്കി. കൂട്ടുപ്രതിയായി ശ്രീരാജും കുടുങ്ങി. വധശ്രമത്തിനു കിരണിനെതിരെ കേസ് ചാർജ് ചെയ്തു. കൂടെ മയക്കുമരുന്നു പ്രയോഗവും. അർണവും പ്രകാശും ഹോസ്പിറ്റലിൽ എത്തുമ്പോൾ സീതയും സന്ദീപും ആരവും എത്തിയിരുന്നു. തളർന്നു മയങ്ങിയ സീനയെ മുറിയിലേക്ക് കിടത്തി. Icu വിന്റെ ഫ്രണ്ടിലെ ചെയറിൽ അഭിറാം തളർന്നിരിക്കുന്നുണ്ടായിരുന്നു.
അർണവ് അഭിറാമിന്റെ അടുത്ത ചെയറിൽ ഇരുന്നു. അദ്ദേഹത്തിന്റെ കൈയിൽ തന്റെ വിരലുകൾ കോർത്തു പിടിച്ചു. എന്തുവന്നാലും കൈവിടില്ല എന്ന ഉറപ്പോടെ. അവൻ കണ്ണുകൾ അടച്ചു ചെയറിലേക്ക് ചാഞ്ഞിരുന്നു. തന്റെ ജീവൻ നഷ്ടപ്പെട്ടു പോകരുത് എന്ന പ്രാർത്ഥനകളുമായി.
” ഇനിയും നിനക്കൊപ്പം നനയാൻ ഈ ജന്മത്തിൽ പ്രണയ മഴകൾ ബാക്കിയാണ് പെണ്ണേ….കാത്തിരിക്കുന്നു നിന്റെ ഒരു വിളിക്കായ്…..എന്നിലേക്ക് നീ ഓടി എത്തും എന്ന പ്രതീക്ഷയിൽ…..”
തുടരും…