എന്നോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഉറങ്ങാതെ ചില രാത്രിയിൽ നിന്നെ കുറിച്ചോർത്തു തലയിണയിൽ ചേർത്ത് പിടിച്ചു കൊണ്ട് കിടന്നുറങ്ങിയ

ചേർന്നലിയാൻ – രചന: UNNI K PARTHAN

ന്തെടോ…..ഒന്നും പറയാതെ പോവുകയാണോ താൻ…അഭിമന്യുവിന്റെ വാക്കുകൾ കേട്ട് അമല തിരിഞ്ഞു നോക്കി..

ന്തേ അഭി…എന്നേ പറഞ്ഞു വിടാനുള്ള ഉദ്ദേശമില്ലേ നിനക്ക്…തിരിഞ്ഞു നിന്നുകൊണ്ട് ചെറു ചിരിയുമായി അമല ചോദിക്കുന്നത് കേട്ട് അഭിമന്യുവിന്റെ ഉള്ളൊന്നു പിടഞ്ഞു…

അമല തിരിച്ചു നടന്നു കൊണ്ട്..അഭിമന്യുവിന്റെ തൊട്ടു മുന്നിൽ വന്നു കയ്യും കെട്ടി നിന്നു..

നിനക്ക് എന്നോട് ന്തേലും പറയാനുണ്ടോ….അമല…അഭിമന്യുവിന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു…

മ്മ്..അവൻ മൂളി..

വാ… ഇവിടെയിരിക്ക്..അമലയുടെ കയ്യിൽ പിടിച്ചു കൊണ്ട് അഭിമന്യു വിളിച്ചു..

അമല അവന് തൊട്ടടുത്തായി വന്നിരുന്നു….

ന്തേഡാ..അമല ചോദിച്ചു….

കുറച്ചു നേരത്തെ മൗനം..

ഇഷ്ടങ്ങൾക്ക് ന്തേലും നിറമുണ്ടോ ഡീ…പെട്ടന്നുള്ള അഭിമന്യുവിന്റെ ചോദ്യം അമലയെ ഒന്ന് ഉലച്ചു…

ന്തേ അങ്ങനെ ഒരു ചോദ്യം..

ഒന്നുല്ല ന്നേ…തോന്നി…. ചോദിച്ചു അത്രേള്ളൂ…

എനിക്കങ്ങനെയൊന്നും അറിയില്ല അഭി…ഇഷ്ടങ്ങൾ…അതെല്ലാം ഓരോരുത്തരും കാണുന്ന കണ്ണിലൂടെയല്ലേ..അതിന് ഭംഗി വരിക..അമല പറഞ്ഞു..

മ്മ്…ഇഷ്ടങ്ങളേ ചേർത്ത് പിടിക്കാൻ എനിക്കു ഒരുപാട് ഇഷ്ടാണ്…

അത് എനിക്കറിയാലോ.. നീ പറയാതെ തന്നെ….അമല പറഞ്ഞു..

ഉള്ളിലുള്ള വിങ്ങൽ…അല്ലേ നെഞ്ചിലുള്ള പിടച്ചിൽ..അത് അറിയാതെ പോകുക…അല്ലേ അറിയിക്കാതെ പോവുക…ആ നിമിഷങ്ങൾ ഉണ്ടല്ലോ…ആ നിമിഷങ്ങൾ..അത് അനുഭവിച്ചു അറിയുക തന്നെ വേണമല്ലേ…

അതെന്താ ചെക്കാ..അങ്ങനെ ഒരു തോന്നൽ…ചിരിച്ചു കൊണ്ട് അമല ചോദിച്ചു..

അറിയില്ലെടീ..ന്തോ..നിന്നേ ഞാനങ്ങു കെട്ടിയാലോ..അഭിമന്യുവിന്റെ തുറന്നടിച്ചുള്ള ചോദ്യം കേട്ട് അമല ഒന്ന് ഞെട്ടി..

ന്തെടാ…വട്ടായോ…

മ്മ്..ഏകദേശം…അങ്ങനെ പറയാം..വട്ടായി ന്ന് തോന്നുന്നു..അഭിമന്യു പറഞ്ഞു..

എന്നേ കെട്ടിയാൽ മോന്റെ ജീവിതം നായ നക്കിയ പോലേ ആവും ട്ടോ..അമല ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇഷ്ടമാടീ നിന്നെ..അതൊന്നു പറയാൻ വേണ്ടിയാണു ഇന്ന് ഇവിടെ വരാൻ പറഞ്ഞത്..

ഉള്ളിലുള്ള വിങ്ങലാണേൽ തോരുന്നതുമില്ല..
പുറത്തേക്ക് വരണതുമില്ല..തുറന്നു പറയാൻ കഴിയാത്ത സ്നേഹം കൊണ്ട് ന്താ കാര്യം ല്ലേ..വിങ്ങലായി ഇങ്ങനെ എത്ര നാൾ കൂടേ കൂട്ടാൻ കഴിയും…

അതൊരു വിങ്ങലായി മാറ്റാൻ എനിക്ക് കഴിയില്ല..വേറൊരുത്തന്റെ പെണ്ണായി..നിന്നേ..കാണാൻ ന്തോ..എനിക്ക് കഴിയില്ല…അതോണ്ടാ ചോദിക്കണേ..ഞാൻ നിന്നെ കെട്ടിക്കോട്ടെ ന്ന്..അഭിമന്യു അമലയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

ഡാ…കെട്ടിക്കോട്ടെ എന്നൊക്കെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ..അവളുടെ ഉള്ളു കൂടേ അറിയാൻ ശ്രമിക്കേണ്ടെ നീ..അമലയുടെ മറുപടി അഭിമന്യുവിനെ തളർത്തി…

ഇഷ്ടങ്ങൾക്ക് നിറമുണ്ട് അഭി..നമ്മുടെ ഇഷ്ടങ്ങൾക്ക്..നമ്മുടെ മോഹങ്ങൾക്ക്..നമ്മുടെ സ്വപ്നങ്ങൾക്ക്..എല്ലാത്തിനും നിറമുണ്ട്..ആ നിറങ്ങളുടെ കൂടേ നാം യാത്ര തുടങ്ങുമ്പോൾ..അറിയാതെ നാം ഒന്ന് കൊതിക്കും..എന്നും നമ്മോട് കൂടേ..നമ്മെ ചേർത്ത് പിടിക്കാൻ..ആ ഇഷ്ടങ്ങളാകുന്ന നിറങ്ങൾ കൂടേ വേണമെന്ന്..

അത് പോട്ടെ..എന്നിലേ ന്ത് ഗുണമാണ് അഭിക്ക് ഇഷ്ടമായത്…

അത് പിന്നേ..എനിക്ക് അറിയില്ല അമലാ..ചിലപ്പോൾ കളിക്കൂട്ടുകാരിയോടുള്ള അടങ്ങാത്ത ഇഷ്ടം…അറിയാതെയെന്നോ..ഇഷ്ട്ടം തോന്നിപോയ നിമിഷങ്ങൾ പോലും അറിയില്ല ട്ടോ എനിക്ക്…പക്ഷേ…എനിക്കറിയില്ല ഡീ..എന്നാണ് നിന്നെ ഇഷ്ടമായതെന്നു….

വീട്ടിൽ ആലോചനകൾ വരുന്നു..എനിക്കും നിനക്കും…ങ്കിൽ ന്ത്‌ കൊണ്ട് ഇനി മുന്നോട്ട് ഒരുമിച്ച് ആയിക്കൂടാ എന്ന് തോന്നി..അതോണ്ട് ചോദിച്ചു…

ഡാ..ചെക്കാ..വല്ലൊത്തൊരിഷ്ടം നിന്നോടും ഉണ്ടായിരുന്നു എനിക്ക്…അത് നീ പറഞ്ഞത് പോലേ..

അറിയാതെയെന്നോ തോന്നിയതല്ല..ഇഷ്ടങ്ങളേ മനസ്സിൽ അറിയാൻ തുടങ്ങിയ കുഞ്ഞി പ്രായത്തിൽ..എന്നോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഉറങ്ങാതെ ചില രാത്രിയിൽ നിന്നെ കുറിച്ചോർത്തു തലയിണയിൽ ചേർത്ത് പിടിച്ചു കൊണ്ട് കിടന്നുറങ്ങിയ രാത്രികൾ ഒരുപാട് ഉണ്ടായിരുന്നു എനിക്ക്..നീ പോലുമറിയാതെ നിന്നെ സ്നേഹം കൊണ്ട് വരിഞ്ഞു മുറുക്കിയിരുന്നു ഞാൻ..

തുറന്നു പറയാൻ സമയമായില്ല എന്നായിരുന്നു എനിക്ക് തോന്നിയത്..എന്നാണോ..എനിക്കായി ന്റെ വീട്ടുകാർ ഒരാളെ തേടുന്നത്..അന്ന് ഞാൻ അവരോട് പറയാൻ കരുതിയിരുന്നു അഭിയെന്ന ന്റെ കളി കൂട്ടുകാരനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാണ് ന്ന്..

ആ ഇഷ്ടം എന്റെ വീട്ടിൽ തുറന്നു പറഞ്ഞു ഞാൻ ഇന്നലെ…ആ ഇഷ്ടത്തെ അവർ തിരിച്ചറിയുക തന്നെ ചെയ്തു..

അതോണ്ട്..ഇഷ്ടങ്ങളുടെ നിറങ്ങളിൽ ഇനി ഒരാൾ മാത്രം മതി നിനക്ക്..ആ നിറം ഈ അമലയാവണം..

അഭിമന്യുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അമല പറയുമ്പോൾ..നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ വാക്കുകൾക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു..ഇഷ്ടങ്ങളേ ചേർത്ത് പിടിക്കാൻ കൂടേ ഇനി ഒരാള് കൂടെയെന്ന്..അതേ..ഇനി ഇഷ്ടങ്ങളുടെ നിറങ്ങൾക്ക് ഒരു മുഖം മാത്രം…

ശുഭം..