ഞായറാഴ്ച വീട്ടിലുള്ള എല്ലാവരും ആദ്യത്തെ കുർബാനയ്ക്ക് പോയപ്പോൾ നിവിൻ മാത്രമായിരുന്നു മൂന്നാമത്തെ കുർബാനയ്ക്ക് പോയത് ,അവിടെ വച്ചാണ് ശീതലിനെ കാണുന്നത്,അവനെ കണ്ടപാടെ ശീതൾ ഓടിവന്ന് ഉത്സാഹത്തോടെ സംസാരിച്ചു, അവളുടെ അടുപ്പം ഉണ്ടാക്കുന്ന ഇടപെടൽ നിവിന് ഇഷ്ടമായിരുന്നു, അവൻ കുറെ നേരം അവളോട് സംസാരിച്ചു, വീട്ടിൽ വന്ന് വെറുതെ എഫ്ബി ഒാൺ ചെയ്തപ്പോഴാണ് ശീതളിൻറെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടത്, അപ്പോൾതന്നെ അക്സപ്റ്റ് ചെയ്തു,
¶¶¶¶¶¶
കോളേജ് കാൻറീൻ ഇരുന്ന് ബർത്ത് ഡേ ഫംഗ്ഷന് ഫോട്ടോസ് കൂട്ടുകാരികൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു നീത, അപ്പോഴാണ് നിവിൻറെ ഒരു ഫോട്ടോ കണ്ട കൂട്ടുകാരി റിയ പറഞ്ഞത് , “നിൻറെ ചേട്ടന് എന്ന ഗ്ലാമറാണ് ,ആകെ ഒരു ടോവിനോ ലുക്ക് ഉണ്ട് , റിയയുടെ ആ മറുപടി കേട്ട് പല്ലവി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി,
നിവിനെ മറ്റാരും നോക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ല പല്ലവി മനസ്സിലോർത്തു , അത്രമേൽ ഹൃദയം കൊടുത്താണ് താൻ അവനെ സ്നേഹിക്കുന്നത് , “നീ എൻറെ ചേട്ടനെ കണ്ണ് വെക്കും, നിതയുടെ മറുപടിയാണ് പല്ലവിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്, എന്തുകൊണ്ടോ പിന്നീട് പല്ലവിക്ക് ഉന്മേഷം തോന്നിയില്ല, വെറുതെയെങ്കിലും മറ്റൊരു പെൺകുട്ടി നിവിനെ പറ്റി ആരാധനയോടെ ചിന്തിക്കുന്നത് പോലും തനിക്ക് സഹിക്കാൻ കഴിയില്ല അവൾ ഓർത്തു, അവൾ മെല്ലെ അവിടെ നിന്നും പിൻവാങ്ങി ലൈബ്രറിയിൽ പോയി കുറച്ചു നേരം ഇരുന്നു ,
പെട്ടെന്ന് അവൾക്ക് നിന്നെ വിളിക്കണം എന്ന് തോന്നി അവൾ ഫോൺ എടുത്തു അവനെ വിളിച്ചു , “ഹലോ…” ഞാൻ ഇപ്പോൾ വിചാരിച്ചത് ഉള്ളൂ, നിവിൻറെ മറുപടി അവളുടെ കാതിലെത്തി, പെട്ടെന്ന് തന്നെ അവളുടെ എല്ലാ തളർച്ചയും മാറുന്നത് അവൾ അറിഞ്ഞു, അവൻറെ ശബ്ദം കേൾക്കുമ്പോൾ തന്നെ തൻറെ മനസ്സിനും ശരീരത്തിനും ഒരു പ്രത്യേക ഊർജം കൈവന്നത് പോലെയാണ് , പല്ലവി ഓർത്തു ,
“ഒരു വിളിക്കപ്പുറം ഇങ്ങനെ ഓർക്കാൻ ഒരാൾ ഉണ്ടാകുന്നത് ഒരു സന്തോഷം തന്നെ അല്ലേ നീവിൻ, അവൾ മറുപടി പറഞ്ഞു. “അപ്പോൾ നീ ഇത് വിളിയിൽ തന്നെ ഒതുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് തമാശയായി നിവിൻ പറഞ്ഞു , “അല്ല ഞാൻ ഉടനെ തന്നെ നിവിൻറെ മുൻപിൽ വരും , “ഇത് ഗണപതി കല്യാണം പോലെ ഞാൻ കുറേ പ്രാവശ്യമായി കേൾക്കുന്നു,”അല്ല വരും ,
“പല്ലു, നിതയുടെ വിളികേട്ട് പല്ലവി പെട്ടെന്ന് ഫോൺ കട്ട് ചെയ്തു ,”ഹലോ..നിവിൻ വീണ്ടും വിളിച്ചു കൊണ്ടിരുന്നു,ഏതോ ഒരു പെൺകുട്ടി അവളെ വിളിക്കുന്നത് കേട്ടിരുന്നു, പക്ഷേ പേര് വ്യക്തമായില്ല, പി യിൽ തുടങ്ങുന്ന ഏതോ പേര് ആണെന്ന് തോന്നുന്നു, അവൻ മനസ്സിൽ ആലോചിച്ചു,
“നീ ഇവിടെ എന്തെടുക്കുവാ, ഞാൻ എവിടെയൊക്കെ നിന്നെ തിരക്കി, നിത ചോദിച്ചു,”ഞാൻ വെറുതെ 2 ബുക്ക് എടുക്കാമെന്ന് കരുതി വന്നതാ ,”നമ്മൾ പഴയ ഫ്രണ്ട്സ് ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്ത് സന്തോഷമായി എന്നറിയുമോ നിനക്ക്..”എനിക്കും സന്തോഷമായി ,”ആ സന്തോഷത്തിൽ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വിട്ടുപോയി ,”എന്താടി ,”ഇന്നലെ ചേട്ടായിക്ക് ഒരു വിവാഹാലോചന വന്നു,
നീത അത് പറഞ്ഞതും തൻറെ ഹൃദയത്തിൽ എന്തോ കോളുത്തി വലിക്കുന്നതായി പല്ലവിക്ക് തോന്നി, നിത വീണ്ടും അതിനെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ പല്ലവി ഒന്നും കേട്ടില്ല, അവളുടെ മനസ്സ് നിറയെ ആ ഞെട്ടിക്കുന്ന സത്യം ആയിരുന്നു, വിവാഹ ആലോചന തുടങ്ങിയിരിക്കുന്നു, ഇനി താൻ വൈകിയാൽ അപകടമാണ് , ഇല്ലെങ്കിൽ നീവിൻ മറ്റൊരാളുടെ ആകുന്നത് താൻ കാണേണ്ടിവരും,
¶¶¶¶¶¶¶
ലഞ്ച് ബ്രേക്ക് ടൈമിൽ വിഷ്ണുവിനോട് ഹരിത യോടും അവൾ വിളിച്ചപ്പോൾ ആരോ പുറകിൽ നിന്നും അവളെ വിളിക്കുന്നതായി കേട്ട് എന്നും പിയിൽ തുടങ്ങിയ പേരാണ് അവളുടെ എന്ന് പറയുകയായിരുന്നു നിവിൻ, “എങ്ങനെ കണ്ടുപിടിക്കാൻ പറ്റുക, ഹർഷ സംശയം പറഞ്ഞു.
“ഒരു ഐഡിയ ഉണ്ട്, നീ ഒന്ന് പ്രയോഗിച്ചുനോക്ക്, വിഷ്ണു പറഞ്ഞു. ” എന്താടാ, “നിൻറെ വിവാഹം ഉറപ്പിച്ചു എന്ന് പറയണം ,നീയല്ല നിൻറെ വീട്ടുകാർ അപ്പോൾ നിനക്ക് ഇവളെ പറ്റി വീട്ടിൽ പറയണം, അതിന് ഡീറ്റെയിൽസ് അറിയാതെ പറയാൻ പറ്റില്ല എന്ന് പറയണം, നിന്നെ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത് എങ്കിൽ അവൾ പിറ്റേന്നുതന്നെ നിൻറെ മുൻപിൽ വരും ,
വിഷ്ണു പറയുന്നത് കേട്ട് അത് നല്ല ഒരു ബുദ്ധി ആണ് എന്ന് നിവിന് തോന്നി ,
വൈകുന്നേരം നിവിൻ പല്ലവിയെ ഫോണിൽ വിളിച്ചു ,
“ഹലോ പറ നിവിൻ….വളരെ സന്തോഷത്തോടെയാണ് ഫോൺ അവൾ അറ്റൻഡ് ചെയ്തത്, അവ നേരിയ സങ്കടം തോന്നി, കാര്യം കേൾക്കുമ്പോൾ അവൾക്ക് സങ്കടം ആവും എന്ന് അവന് ഉറപ്പായിരുന്നു, അരികിലില്ലെങ്കിലും അവളുടെ ഹൃദയവേദന അവന് മനസ്സിലാക്കാമായിരുന്നു ,അത്രമേൽ ആഴത്തിൽ അവരുടെ മനസ്സുകൾ തമ്മിൽ ചേർന്നിരുന്നു,
“ഞാൻ വിളിച്ചത് അത്ര സുഖം അല്ലാത്ത ഒരു കാര്യം പറയാനാണ്, നീ എത്രയും പെട്ടെന്ന് എൻറെ മുൻപിൽ വരണം എനിക്ക് നിന്നെ പറ്റി എൻറെ വീട്ടിൽ പറയാനാണ് , വീട്ടിൽ എനിക്കൊരു വിവാഹം ഉറപ്പിച്ചിരിക്കുകയാണ് , പെട്ടെന്ന് പല്ലവിയുടെ ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി, നീത പറഞ്ഞ കാര്യം സത്യം ആവുകയാണ് അവളോർത്തു,
“ഞാൻ വരാം നിവിൻ, അവൾക്ക് അത് പറയാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല , അവന് സന്തോഷം കൊണ്ട് തുള്ളിച്ചാടി തോന്നി ,
“എപ്പോൾ? സന്തോഷം ഉള്ളിലടക്കി നിവിൻ ചോദിച്ചു, “നിവിൻ പറയൂ എപ്പോഴാണെന്ന് , “നാളെ ആയാലോ ,”നാളെയോ…
“അതെ ഇനി ഒരുപാട് വൈകിക്കേണ്ട ഞാൻ പറഞ്ഞല്ലോ നിന്നെ കണ്ടാലും കണ്ടില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ് ,നിന്നെ അല്ലാതെ മറ്റാരെയും ഞാൻ ജീവിതത്തിലേക്ക് കൂടുകയുമില്ല ,
“എവിടെ വെച്ച് കാണാനാണ് ,
“ഓഫീസിൻറെ ഓപ്പസിറ്റ് ജിഞ്ചർ എന്ന ഒരു കോഫി ഷോപ്പ് ഉണ്ട് അവിടെ വന്നാൽ മതി ,
“വരാം, വൈകുന്നേരം നാലു മണിക്ക് വരാം,
“ഉറപ്പാണോ…”ഉറപ്പ് ,
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് നിവിന് വല്ലാത്ത സന്തോഷം തോന്നി നാളെ താൻ തന്റെ പ്രിയപ്പെട്ടവളെ നേരിട്ട് കാണാൻ പോവുകയാണ്, അവൻ സന്തോഷം കൊണ്ട് അപ്പോൾ തന്നെ വിഷ്ണുവിൻറെ നമ്പർ ഡയൽ ചെയ്തു , “ഹലോ എന്താടാ ഈ രാത്രി…”എടാ അവള് നാളെ കാണാം എന്ന് പറഞ്ഞു , “ആണോ അപ്പോൾ എൻറെ ഐഡിയ ഏറ്റു,”അതെ ഈ സന്തോഷം എനിക്ക് ഇപ്പോൾ തന്നെ നിന്നെ വിളിച്ചു പറയണമെന്ന് തോന്നി, ഹർഷയോടും പറഞ്ഞേക്കണം , “പറഞ്ഞേക്കാം എടാ , എങ്കിൽ കാമുകൻ പോയി കുറച്ചു റൊമാൻറിക് സോങ്സ് ഒക്കെ കേട്ടു കാമുകിയെ നാളെ കാണുന്നതും സ്വപ്നം കണ്ടു കിടന്നുറങ്ങിക്കോ ,
ഫോൺ വെച്ച് കഴിഞ്ഞ പല്ലവി ആലോചിച്ചു, ഒരു ആവേശത്തിന് പുറത്ത് പറഞ്ഞതാണ് കാണാമെന്ന്, സത്യത്തിൽ നിവിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് തനിക്കറിയില്ല, എങ്ങനെയാണ് താൻ മുൻപിൽ ചെന്ന് നിൽക്കുക, എങ്ങനെയാണ് താൻ പറയുന്നത് ഈ വർഷങ്ങൾ എല്ലാം താൻ അവനെ സ്നേഹിക്കുകയായിരുന്നു എന്ന്, ഒരുപക്ഷേ ഒരു പത്തുവയസ്സുകാരിയുടെ ചാപല്യം ആയി അവൻ അതിനെ കണ്ടാലോ അവളുടെ മനസ്സിൽ സംശയങ്ങൾ ഏറിവന്നു, ആ രാത്രിയിൽ പല്ലവി ഉറങ്ങിയില്ല, പ്രാർത്ഥിക്കുകയായിരുന്നു ധൈര്യം ലഭിക്കാൻ വേണ്ടി ,
മറുവശത്ത് നിവിന്റെ അവസ്ഥയിൽ മറ്റൊന്നായിരുന്നില്ല , തൻറെ പ്രിയപ്പെട്ടവളെ നാളെ നേരിട്ട് കാണുന്നതിനാൽ, അവന് ഉറക്കം വന്നില്ല,
പിറ്റേന്ന് നിവിൻ അവധിയെടുത്തു, മൂന്നുമണിയായപ്പോൾ തന്നെ നിവിൻ റെഡിയായി, അവൾ സമ്മാനിച്ച കുർത്തയും മുണ്ടും തന്നെയായിരുന്നു അവളെ കാണാനായി അവൻ തിരഞ്ഞെടുത്തത് , മീശ ഒന്നുകൂടി ഡ്രിം ചെയ്ത് സുന്ദരനായി, നിത ഗിഫ്റ്റ് ചെയ്ത വാച്ച് കയ്യിൽ അണിഞ്ഞു, “ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം,എൻ പ്രാണനിൽ ഉണരും ഗാനം , മൂളിപ്പാട്ടും പാടി കൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി.
വൈകുന്നേരം രണ്ടു മണി കഴിഞ്ഞപ്പോൾ മുതൽ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ട് തുടങ്ങിയതാണ് പല്ലവിക്ക്,കൈ തണുത്ത ഐസ് പോലെ ഇരിക്കുകയാണ്, എന്ത് ചെയ്യും എന്ന് അവൾക്ക് ഒരു രൂപമുണ്ടായിരുന്നില്ല, എന്നിട്ടും അവൾ ലക്ഷ്മിയുടെ ഒരു സെറ്റും മുണ്ടും എടുത്തു അതിന് മാച്ചായ പച്ചക്കരയുള്ള ബ്ലൗസ് അണിഞ്ഞു, തലയിൽ നിറയെ മുല്ലപ്പൂക്കൾ വച്ചു, കാതിലൊരു ജിമിക്കി കമ്മൽ ഇട്ടു, കഴുത്തിൽ പാലക്കാ നെക്ലേസ് അണിഞ്ഞു, ശരിക്കും അവൻറെ സങ്കൽപ്പത്തിൽ ഉള്ളതുപോലെ ഒരു നാടൻ പെൺകുട്ടിയായി ഒരുങ്ങി ,
എങ്കിലും അങ്ങോട്ടുള്ള യാത്രയിൽ അവളുടെ മനസ്സും കലുഷിതമായിരുന്നു, എങ്ങനെ അവനെ അഭിമുഖീകരിക്കുന്ന അവൾക്ക് അറിയുമായിരുന്നില്ല , ജിഞ്ചർ കോഫി ഷോപ്പിൻറെ മുൻപിൽ വണ്ടി നിർത്തി കഴിഞ്ഞ് നിവിൻ സന്തോഷത്തോടെ അകത്തേക്ക് കയറി ഒരു ഏരിയായിൽ ഇരുന്നു ,
സമയം 3.45 ആയതേ ഉള്ളൂ, ഇനിയും 15 മിനിറ്റ് സമയം ഉണ്ട്, പക്ഷേ ആ മിനിറ്റ് യുഗങ്ങളായി അവന് അനുഭവപ്പെട്ടു, അവൻ അവളെ കാത്തിരിക്കാൻ തുടങ്ങി ,
“നിവിൻ….”
ഒരു സ്ത്രീ ശബ്ദം കാതിൽ എത്തിയതും നിവിൻ ആകാംക്ഷയോടെ തിരിഞ്ഞുനോക്കി…
തുടരും…