എനിക്കും പറ്റില്ലാടി നീയില്ലാതെ, നിനക്കായി കരുതി വെച്ച സേനഹവും കരുതലും എൻ്റെ ഉള്ളിൽ ഉണ്ടടി നമ്മുക്ക് ഇനി പ്രണയിക്കാം…

രവിയേട്ടൻ്റെ സുമിത്ര – രചന: ഷൈനി വർഗീസ്

എന്താ രവിയേട്ട രാവിലെ തന്നെ ഇത്ര ആലോചന

ഞാൻ ഓർക്കുകയായിരുന്നു സുമിത്രേ നമ്മുടെ കഴിഞ്ഞ കാലങ്ങൾ

എന്തേ ഇപ്പോ ഇത്ര ഓർക്കാൻ 5 മക്കൾ. 4 ആണും ഒരു പെണ്ണും .

അന്നത്തെ നമ്മുടെ അവസ്ഥ കണ്ടിട്ട് എല്ലാവരും ചോദിച്ചത് നീ ഓർക്കുന്നില്ലേ

രവിയേ നീ ഇതുങ്ങളെ എങ്ങനെ വളർത്തും എന്ന് കിഴക്കേലെ ശേഖരൻ

രവി നിനക്ക് ഒരു വീടുണ്ടോ ഈ പുറമ്പോക്കിലെ ചെറ്റ കുടിലിൽ കിടക്കുന്ന നീ നിൻ്റെ മക്കളെ എങ്ങനെ പോറ്റും എന്ന് ഉറ്റ സുഹൃത്ത് ശശി

അതെല്ലാം കേട്ടപ്പോ നീയും ഭയന്നില്ലേ സമിത്രേ.. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസം ആയിരുന്നു എൻ്റെ മക്കളെ നല്ലപോലെ വളർത്താൻ എനിക്ക് പറ്റും എന്ന്

അതിനായി ഞാൻ രാപകലില്ലാതെ കഷ്ടപ്പെട്ടപ്പോ എന്നോടൊപ്പം യാതൊരു പരാതിയും പരാതിയുമില്ലാതെ നീയും കൂടി ആയപ്പോ എൻ്റെ ആത്മവിശ്വാസം കൂടി

ആ പുറമ്പോക്കിലെ ചെറ്റ കുടിലിൽ നിന്ന് മൺകട്ട വെച്ച് ഓടുമേഞ്ഞ ചെറിയ വീട്ടിലേക്ക് മാറിയപ്പോ വീടിന് ചുറ്റും ആട് പശു കോഴി എന്നിവയെ വളർത്തി എന്നെ സഹായിക്കാൻ നീയും കൂടിയപ്പോ നമ്മുടെ മക്കളെ യാതൊരു കഷ്ടപാടും അറിയിക്കാതെ വളർത്താൻ നമുക്ക് പറ്റി അല്ലേ സുമിത്രേ
5 പേരെയും നല്ല രീതിയിൽ പഠിപ്പിച്ച് ഒരു കര പറ്റിക്കുക എന്നതായിരുന്നു എൻ്റെ സ്വപ്നം.ആ സമയം ഞാൻ മറന്നു പോയ ഒരാൾ ഉണ്ടായിരുന്നു. നീ .എൻ്റെ ജീവൻ്റെ പാതി. ഒരു പരാതിയോ പരിഭവമോ നീ പറയില്ലായിരുന്നു. നിൻ്റെ ആ നല്ല മനസ്സിനെ ഞാൻ കണ്ടില്ലന്ന് നടിച്ചു.രവിയുടെ സ്വരം ഇടറി. എന്താ രവിയേട്ട ഇത്

എനിക്ക് പരാതിയില്ല എല്ലാം നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ

രവിയേട്ടൻ സങ്കടപ്പെടാതെ

സുമിത്രേ എന്നിട്ട് നമ്മുടെ മക്കൾ ഇന്ന് എവിടെയാ അവരാരും ഇല്ലാലോ ഇന്ന് എൻ്റെ കൂടെ

ഇന്നും ഒരു പരാതിയും കൂടാതെ ഈ വൃദ്ധമന്ദിരത്തിലും എൻ്റെ നിഴലായി നീ ഉണ്ട്

സുമിത്രേ നിനക്ക് പോയ് കൂടായിരുന്നോ വിദേശത്തേക്ക് അവരു നിന്നെ വിളിച്ചതല്ലേ

രവിയേട്ടാ അവരു എന്തിനാ എന്നെ വിളിച്ചത് എന്നറിയോ നമ്മുടെ പേര കുട്ടികളെ നോക്കാൻ

എനിക്ക് കൊതിയുണ്ട് രവിയേട്ടാ പേരക്കുട്ടികളെ ലാളിക്കാൻ, ഞാൻ പോയേനെ കൂടെ രവിയേട്ടനും ഉണ്ടായിരുന്നെങ്കിൽ….രവി കാണാതെ സുമിത്ര തൻ്റെ കണ്ണുകൾ തുടച്ചു

ഞാൻ അവരോട് പറഞ്ഞു അച്ഛനേയും കൊണ്ട് പോകണം എന്ന് പക്ഷേ അത് അവർക്ക് പറ്റില്ല കാരണം അവരുടെ അച്ഛൻ ഇന്ന് രോഗിയാ ചുമച്ചും വലിച്ചും നടക്കുന്ന അച്ഛൻ അവരുടെ സ്റ്റാറ്റസിന് പറ്റില്ലത്രേ രവിയേട്ട രവിയേട്ടനില്ലാതെ എനിക്ക് കഴിയില്ല

അവർക്ക് അറിയില്ലാലോ അവർക്കു വേണ്ടി നഷ്ടപ്പെടുത്തിയതാ അവരുടെ അച്ഛൻ്റെ ആരോഗ്യമെന്ന്

വേണ്ട രവിയേട്ട എനിക്ക് ഒരിടത്തും പോകണ്ട .മരിക്കുവരെ രവിയേട്ടൻ്റെ നിഴലായി ഇങ്ങനെ ജീവിച്ചാ മതി നമുക്ക് ഈ നാടും ഈ വൃദ്ധമന്ദിരത്തിലെ കൂട്ടുകാരും മതി രവിയേട്ടൻ്റെ സുമിത്രേ എന്നുള്ള വിളിപ്പുറത്ത് ഞാൻ വേണം അങ്ങനെ യേ പറ്റു എനിക്ക്

എനിക്കും പറ്റില്ലാടി നീയില്ലാതെ നിനക്കായി കരുതി വെച്ച സേനഹവും കരുതലും എൻ്റെ ഉള്ളിൽ ഉണ്ടടി നമ്മുക്ക് ഇനി പ്രണയിക്കാം

രവിയുടെയും സുമിത്രയുടെയും മക്കളുടെയും പേരക്കുട്ടികളുടെയും വരവ്വും പ്രതീക്ഷിച്ച് നമ്മുക്ക് കാത്തിരിക്കാം