പല്ലവിയെ കൂട്ടി ട്രീസ അല്പം മാറി നിന്നു, നിവിന് നല്ല ടെൻഷൻ അനുഭവപെട്ടു “അമ്മച്ചിയുടെ മനസ്സിൽ എന്താണ് എന്ന് മനസിലാക്കാൻ കഴിയുന്നില്ലല്ലോ, നിവിൻ ചിന്തിച്ചു. “ഇനി എന്തൊക്കെ പ്രശ്നം വന്നാലും നിവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല അവൻ ഉറച്ച ഒരു തീരുമാനം എടുത്തു,
അമ്മച്ചിയുടെ മട്ടും ഭാവവും കണ്ടിട്ട് ദേഷ്യപെട്ടു സംസാരിക്കുന്നത് ആയി തോന്നുന്നില്ല, പക്ഷെ സന്തോഷത്തോടെ സംസാരിക്കുന്നത് ആയും തോന്നുന്നില്ല,
കൈയ്യിൽ ഒക്കെ പിടിച്ചിട്ടുണ്ട്, നിവിൻ ഓർത്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രീസ പല്ലവിയെയും കൂട്ടി വന്നു,
“വണ്ടി എടുക്കട ട്രീസ പറഞ്ഞു “എങ്ങോട്ടാ? “ഈ കൊച്ചിനെ അവളുടെ വീട്ടിൽ കൊണ്ട് വിടണ്ടേ, നീ നോക്കി നില്കാതെ വണ്ടി എടുക്ക്, വണ്ടിയിൽ ട്രീസ പല്ലവിക്ക് ഒപ്പം പുറകിൽ കയറി, അങ്ങോട്ട് ഉള്ള യാത്രയില് ആരും ഒന്നും സംസാരിച്ചില്ല, ഫ്ലാറ്റിന് മുന്നിൽ എത്തിയപ്പോൾ പല്ലവി ഇറങ്ങി, “കേറുന്നില്ലേ ട്രീസമ്മേ അവൾ ചോദിച്ചു, “ഇല്ല മോളെ മറ്റൊരു ദിവസം വരാം,”ഒക്കെ ഞാൻ എന്നാൽ പോകട്ടെ ട്രീസമ്മേ, “ശരി മോളെ “ഒക്കെ ബൈ നിവിൻ “ദൈവമേ ഇവൾക്ക് എങ്ങനെ ഇത്ര സിമ്പിൾ ആയി ഇങ്ങനെ പറയാൻ പറ്റുന്നു നിവിൻ ഓർത്തു,
“ബൈ നിവിൻ അവൾ പോകുന്നതും നോക്കി നിന്നു, “ഡാ നീ ഒന്ന് വേഗം വണ്ടി വിട്ടേ, ട്രീസ പറഞ്ഞു. അങ്ങോട്ട് ഉള്ള യാത്രയിൽ എല്ലാം ട്രീസ മൗനം ആരുന്നു, ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം അവന് ഉണ്ടാരുന്നില്ല, കാർ നിർത്തിയതും ട്രീസ ഇറങ്ങി അകത്തേക്ക് പോയി, അവനു ഒരു സമാധാനം കിട്ടിയില്ല,
അവൻ ഫോൺ എടുത്തു പല്ലവിയെ വിളിച്ചു, കുറേ നേരത്തെ ബെല്ലിനു ശേഷം ആണ് ഫോൺ എടുക്കപെട്ടത് “ഹലോ നിവിൻ, വീട്ടിൽ എത്തിയോ “അമ്മച്ചി നിന്നോട് എന്താണ് പറഞ്ഞത്? “ഒന്ന് സമാധാനപെടു നിവിൻ, ഞാൻ അത് നിവിനോട് പറയാതെ ഇരിക്കുമോ? “എങ്കിൽ വേഗം പറ, “കല്യാണം കഴിഞ്ഞു അമ്പലത്തിൽ പോകാൻ എന്നോട് ഒപ്പം കൂട്ട് വരാം എന്ന് പറഞ്ഞു, പല്ലവി പറഞ്ഞത് കേട്ടതും അവനു സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി, “ആണോ “അതെ നിവിൻ, അവൾ ട്രീസ പറഞ്ഞ കാര്യം അവനോട് പറഞ്ഞു,
(“മോളെ നീ എനിക്ക് നിതയെ പോലെ ആണ്, നിന്നെ എന്നും എന്റെ മോൾ ആയി കിട്ടുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു, അവന്റെ ഇഷ്ട്ടത്തിലും വലുതല്ല മറ്റൊന്നും ഞങ്ങൾക്ക്, അവന്റെ അപ്പാക്കും അങ്ങനെ തന്നെ ആരിക്കും )
അത് കേട്ടതും അവന്റെ മനസ്സ് നിറഞ്ഞു അത്രയും നല്ല മാതാപിതാക്കളെ കിട്ടിയത് തന്റെ ഭാഗ്യം ആണ് എന്ന് അവൻ ഓർത്തു, “ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം, ഫോൺ കട്ട് ചെയ്തതും നിവിൻ അടുക്കളയിലേക്ക് ഓടി, അവിടെ എന്തൊ ജോലിയിൽ ആരുന്നു ട്രീസ, അവൻ അവരെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു, “എന്നാടാ ഇതൊന്നും പതിവില്ലാത്തത് ആണല്ലോ, ഗൗരവം വിടാതെ അവർ പറഞ്ഞു.”എന്റെ അമ്മച്ചി മുത്തല്ലേ, “ഓ പിന്നെ, “പിന്നെ അമ്മച്ചി വേണം ഇത് അപ്പയോട് പറയാൻ, “ഓഹോ അതിനാരുന്നു ഈ സോപ്പ്,
“ഒന്ന് പോ അമ്മച്ചി, അമ്മച്ചി അതൊക്കെ പറയാൻ പ്ലാൻ ചെയ്തു ഇരികുവാണെന്ന് എനിക്ക് അറിയാം, അമ്മച്ചി സമ്മതിക്കും എന്ന് എനിക്ക് ഉറപ്പാരുന്നു ബട്ട് ഇത്ര പെട്ടന്ന് പറയും എന്ന് കരുതിയില്ല, “ഞാനും അപ്പയും ഒക്കെ കുറേ നാൾ കഴിയുമ്പോൾ മരിച്ചു പോകും, പിനീട് നിന്നോട് ഒപ്പം നിന്റെ ഭാര്യ മാത്രേ കാണു, അത് നിനക്ക് ഇഷ്ടം ഉള്ള ആൾ ആകണം, പിന്നെ മാതു അവൾ എന്റെ കുഞ്ഞു അല്ലേടാ, ഞാൻ എടുത്തോണ്ട് നടന്നത് അല്ലേ, അവന്റെ മനസ്സ് നിറഞ്ഞു, ഒരു ഭിത്തിക്കപ്പുറം നിന്ന് അത് കേട്ട നിത യുടെയും,
പിറ്റേന്ന് വൈകുന്നേരം പല്ലവി വീട്ടിൽ പോകാൻ ആയി തീരുമാനിച്ചിരുന്നു, എക്സാം പ്രമാണിച്ചു സ്റ്റഡി ലീവ് ആണ്, വൈകുന്നേരം ബസിൽ പോകാം എന്നാരുന്നു തീരുമാനം, രാത്രി ആയതുകൊണ്ട് ബസ് യാത്ര ആണ് നല്ലത് എന്ന് നിവിൻ ആണ് നിർദ്ദേശിച്ചത്, അവൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തതും നിവിൻ ആരുന്നു, വൈകുന്നേരം പല്ലവി ബസ് സ്റ്റോപ്പിൽ കാത്തു നിന്നു നിവിൻ വന്നു അവളെ പിക് ചെയ്തു, അനൂപ് കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അവൾ അവനെ കാലുപിടിച്ചു ഒഴിവാക്കി, ലക്ഷിമിയേ ബോധിപ്പിക്കാൻ ആയി അനൂപ് അവളെ ബസ് സ്റ്റോപ്പ് വരെ കൊണ്ട്വിട്ടു.
നിവിൻ ഓഫീസിൽ പോകുന്ന വേഷത്തിൽ ആരുന്നു, “നിവിൻ ഡ്യൂട്ടി ഉണ്ടോ “ഹേയ് “അല്ല ഈ വേഷത്തിൽ “ചുമ്മാ ഒരു ചേഞ്ച് “ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങിയപ്പോൾ അവളുടെ ട്രാവൽ ബാഗ് അവൻ വാങ്ങി പിടിച്ചിരുന്നു, “ഇനി നിവിൻ പൊയ്ക്കോ? ബസ് വരുമ്പോൾ ഞാൻ പൊക്കോളാം, “പിന്നെ അസമയത് ഒരു പെങ്കൊച്ചിനെ ഒറ്റക്ക് ഇരുത്തിയിട്ട് പോകുവല്ലേ ഞാൻ, “10 മണിക്ക് അല്ലേ ബസ്, ഇപ്പോൾ 9.45 ആയി, നിവിൻ കുസൃതി ആയി ചിരിച്ചു, “എന്താ മോനെ ഒരു കള്ളത്തരം? പല്ലവി ചോദിച്ചു, “ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ പിണങ്ങുമോ?
“എന്താണ്, “അത് പിന്നെ ബസ് 10 മണിക്ക് അല്ല വെളുപ്പിന് 4.00 മണിക്ക് ആണ്, “അയ്യോ അത് വരെ എന്ത് ചെയ്യും, 10 മണിക്ക് ആണെന്നല്ലേ നിവിൻ പറഞ്ഞെ, ഞാൻ അച്ഛനോടും വിളിച്ചു പറഞ്ഞു, “അത് സാരമില്ല, നമ്മുക്ക് വഴി ഉണ്ടാക്കാം,ഞാൻ ഓർത്തപ്പോൾ നീ മൂന്നു നാല് മണിക്കൂർ യാത്ര ചെയ്തു അവിടെ എത്തുമ്പോൾ 2 മണിയോളം ആകും, ആ ടൈംയില് നീ പോയാൽ പിന്നെ എനിക്ക് ഒരു സമാധാനം കാണില്ല,
“അച്ഛൻ ബസ്സ്റ്റോപ്പിൽ എന്നേ കാത്തു നില്കും നിവിൻ, “നീ അച്ഛനോട് വിളിച്ചു പറ, ആ വണ്ടി ഇല്ല, പകരം വെളുപിനെ ഉള്ളു എന്ന്, “അയ്യോ അത് കുഴപ്പം ആകും, അച്ഛൻ വിളിച്ചു ആന്റിയോട് പറയും, ഞാൻ ആന്റിയോട് എന്ത് പറയും, “അത് ശരിയാ, അവൻ ആലോചിച്ചു, ശേഷം പറഞ്ഞു, “നീ വിളിക്ക് “എന്നിട്ട് “വിളിക്കടി, വിളിച്ചു വണ്ടി വെളുപിനെ ഉള്ളു എന്ന് പറ, അവൾ ഫോൺ എടുത്തു അയാളുടെ നമ്പർ കാളിങ് ഇട്ടു, “ബസിൽ കയറിയോ മോളെ “ഇല്ല അച്ഛാ ആ ബസ് ഇല്ലന്ന് പറയുന്നു, ഇനി വെളുപ്പിന്നെ 4 മണിക്ക് ഉള്ളു എന്ന്, “അയ്യോ, എങ്കിൽ നീ തിരിച്ചു പൊക്കോ,
പെട്ടന്ന് നിവിൻ അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി, പല്ലവി അവന്റെ നീക്കത്തിൽ ഞെട്ടി, “ഹായ് അങ്കിൾ, ഞാൻ നിവിൻ ആണ് മാത്യു അങ്കിളിന്റെ മകൻ, എനിക്ക് ഓഫീസിൽ നിന്ന് ഒരു ആവിശ്യത്തിന് എറണാകുളം വരെ പോകണ്ട ആവിശ്യം ഉണ്ട്, ഞാനും ഇവിടെ ഉണ്ട്, ഇവിടെ വച്ചു മാതുവിനെ കണ്ടാരുന്നു, അങ്കിൾ പേടിക്കണ്ട ഞാൻ സേഫ് ആയി മാതുവിനെ ബസിൽ കയറ്റി വിട്ടോളം, “അയ്യോ മോൻ എറണാകുളം വണ്ടി എപ്പോഴാ, “അത് പ്രശ്നം ഉള്ള കാര്യം അല്ലല്ലോ അങ്കിൾ, “എങ്കിൽ മോൻ അവളെ ഒന്ന് എന്റെ സിസ്റ്ററുടെ വീട്ടിൽ കൊണ്ട് വിട്ടേക്ക്, കനകക്കുന്നിൽ, “അങ്ങനെ ചെയ്യാം അങ്കിൾ, പക്ഷെ ഒരു കാര്യം ഉണ്ട് വെളുപിനെ 3 മണിക്ക് എങ്കിലും വന്നാലേ ബസിൽ സീറ്റ് കിട്ടു, ബുകിങ് അല്ലാത്തോണ്ട്, ആ ടൈമിൽ വരാൻ പറ്റുമോ?
“അത് ശരിയാ, അനൂപിന് ഷിഫ്റ്റ് ആരിക്കും, “അങ്കിൾ ഞാൻ നോക്കികോളം,വെളുപ്പിന് വരെ ഞാൻ ഇരുന്നോളാം, അങ്കിൾ ടെൻഷൻ അടിക്കണ്ട, സേഫ് ആയി കയറ്റി വിട്ടിട്ട് ഞാൻ പോകു, അങ്കിൾ ഇടക്ക് വിളിച്ചാൽ മതി, “എങ്കിലും അവൾ ബസ്സ്റ്റോപ്പിൽ അത്രയും നേരം, മോൻ ഇടക്ക് എന്നേ വിളിക്കണേ, “വിളിക്കാം, ഇത് അങ്കിളിന്റെ നമ്പർ അല്ലേ, ഞാൻ ഇപ്പോൾ തന്നെ എന്റെ ഫോണിൽ നിന്ന് മിസ്കാൾ ഇടാം “ഓക്കെ മോൻ അവളുടെ കൈയ്യിൽ ഒന്ന് കൊടുത്തേ അവൻ ഫോൺ പല്ലവിക്ക് നീട്ടി, അവൾ അമ്പരപ്പിൽ അവനെ നോക്കി,
“ഹലോ അച്ഛാ, “എങ്ങനെ ആണ് നീ വീട്ടിൽ പോകുന്നോ? എന്നിട്ട് പകല് വന്നാൽ മതി, “ഇത്രയും റെഡി ആയിട്ടോ “എങ്കിൽ അവിടെ ഇരിക്ക്, പിന്നെ എന്തുണ്ട് എങ്കിലും എന്നേ വിളിക്കാന് മറക്കല്ലേ, നമ്മുക്ക് പരിചയം ഉള്ള പയ്യൻ ആണ് നിവിൻ, എങ്കിലും ഒരു അന്യപുരുഷൻ ആണ്, “മ്മ് അച്ഛാ “എങ്കിൽ ശരി, “പിന്നെ അച്ഛൻ ഇത് ലക്ഷ്മി ആന്റിയോട് പറയണ്ട, ആന്റിക്ക് ബിപി ഉള്ളതാ, “അതും ശരിയാ, നിവിൻ അപ്പോൾ തന്നെ ഫോണിൽ നിന്നും മോഹന് ഒരു മിസ്കാൾ കൊടുത്തു, അയാൾ ആ നമ്പർ സേവ് ചെയ്തു,
“അല്ല എന്താ മോന്റെ ഉദ്ദേശം ഫോൺ വച്ചു കഴിഞ്ഞു പല്ലവി ചോദിച്ചു, “തീർത്തും ദുരുദ്ദേശം, പല്ലവിയെ അവനെ തറപ്പിച്ചു നോക്കി, “നോക്കി പേടിപ്പിക്കല്ലേ പെണ്ണെ, ഒരു നൈറ്റ് ഡ്രൈവ്, നിന്നോട് ഒപ്പം തട്ടുകടയിൽ നിന്ന് ഒരു കട്ടൻ അത്രയൊക്കെ ചെറിയ ആഗ്രഹങ്ങളെ ഉള്ളു, അവൾ അറിയാതെ ഒന്ന് പുഞ്ചിരിച്ചു, “വാ “അപ്പോൾ ഈ ബാഗോ, “അത് ഇവിടെ എൻക്വറിയിൽ ഏല്പിച്ചു പോകാം, വണ്ടിയിൽ നിവിനെ ചേർന്നാണ് പല്ലവി ഇരുന്നത്, രാത്രി കൂടും തോറും തണുപ്പിന് ദൈർഘ്യം കൂടി വന്നു, അവൾ അവനെ മുറുക്കി പിടിച്ചു ഇരുന്നു,
“നമ്മുക്ക് ബീച്ചിൽ പോയാലോ നിവിൻ ചോദിച്ചു, “ഇപ്പോഴോ, “രാത്രിയിൽ അല്ലേടി കടൽ കാണാൻ ഭംഗി, എത്ര ആഴങ്ങളിൽ ചെന്ന് ഒളിച്ചാലും, കരയൊന്ന് ഉറക്കെ വിളിക്കുമ്പോൾ ഓടി വരുന്ന തിരകൾ രാത്രിയിൽ കാണാനാണ് ഭംഗി, അവർ ബീച്ചിൽ എത്തിയപ്പോൾ ആ പ്രദേശം വിജനമായിരുന്നു അവിടെ ആരുമുണ്ടായിരുന്നില്ല,”ഇങ്ങനെ ആരുമില്ലാതെ ഇരുന്ന് പ്രണയിക്കണം, ആകാശവും കടലും നക്ഷത്രങ്ങളും പിന്നെ എനിക്ക് നിന്നോടുള്ള പ്രണയവും മാത്രമായി, അവൻ അത് പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി, “എന്താടി ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്,
“ഞാൻ കാണുകയായിരുന്നു നിവിൻ, നിൻറെ കണ്ണിൽ തെളിയുന്ന എന്നോടുള്ള പ്രണയം, ഞാൻ ആഗ്രഹിച്ച നിമിഷം, ഞാൻ മാത്രമായി നിന്നിൽ നിലകൊള്ളുന്ന നിമിഷം,”എൻറെ ഭാഗം ശരിയായി അമ്മച്ചി അപ്പയോട് പറഞ്ഞു ഓക്കേ ആക്കി കോളും,നിൻ്റെ ഭാഗമാണ് ശരിയാക്കാൻ ഉള്ളത്,”ഞാനിപ്പോ വീട്ടിൽ പോകുന്നത് തന്നെ അതിനുവേണ്ടിയാണ് നിവിൻ, ഞാനെല്ലാം അച്ഛനോട് പറയും, സമ്മതിക്കും എനിക്ക് ഉറപ്പാ,”സമ്മതിച്ചില്ലെങ്കിൽ,
“ഒരിക്കലുമില്ല നിവിൻ,അച്ഛന് എന്നെ അറിയാം, ഞാൻ അനുഭവിച്ച ഒറ്റപ്പെടലുകൾ അറിയാം, നിവിന് അറിയോ സ്കൂളിൽ പോലും എനിക്ക് കൂട്ടുകാർ ഉണ്ടായിരുന്നില്ല, ആരും എന്നോട് കൂട്ടുകൂടില്ല, ഈ കാരണം കൊണ്ട്,ഞാൻ അറിയാതെ സംഭവിച്ച ഒരു തെറ്റ് ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചു, അതൊക്കെ അച്ഛന് നന്നായി അറിയാം, അന്നൊക്കെ നിവിൻ മാത്രമായിരുന്നു എനിക്ക് ജീവിക്കാനുള്ള പ്രതീക്ഷ,ഒരുപക്ഷേ ഈ ഒരു കാരണം കൊണ്ട് നിവിനും എന്നെ വേണ്ട എന്ന് വെച്ചിരുന്നെങ്കിൽ ഞാൻ…..
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണിൽ കണ്ണുനീർ ചാലുകൾ വന്ന മൂടിയിരുന്നു, അവൻ മെല്ലെ അവളുടെ കണ്ണുകൾ കൾ തുടച്ചു, താഴെ മണലിൽ ഇരുന്നു, അവൾ അവനു അരികിലായി ഇരുന്നു,നിവിൻ അവളുടെ ഇടുപ്പിൽ കൂടെ കൈയ്യിട്ട് അവളെ അവനോട് ചേർത്ത് ഇരുത്തി, ശേഷം അവളെ അവൻറെ നെഞ്ചോട് ചേർത്ത് കഴുത്തിൽ കൂടി വട്ടം കെട്ടിപ്പിടിച്ചു ഇരുന്നു, “ഒരുപാട് നീ സങ്കടപ്പെട്ടതല്ലേ ഇനി കരയരുത്, അവൻ അവളെ തന്റെ മടിയിലേക്ക് കിടത്തി ആ മുടിയിഴളിൽ ആർദ്രമായി തലോടി, ഒരു തിര വന്ന് അവരെ നനച്ചു പോയി, അവൻ മെല്ലെ അല്പം താണ് അവളുടെ താടിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു,”നിന്നോടുള്ള പ്രണയം എനിക്ക് കടൽ പോലെയാണ് നിവിൻ, അതിൻറെ അറ്റം എനിക്ക് തന്നെ അറിയില്ല,അവൾ പറഞ്ഞു, ഉടനെ ഒരു വലിയ തിരമാല വന്നു,”നമ്മുടെ പ്രണയം ഒരുമിക്കുന്നതിന് സാക്ഷിയാവാൻ ശാന്തമായ കടൽ പോലും ആർത്തിരമ്പി വരുന്നത് നീ കാണുന്നില്ലേ, അവൻറെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനിൽ നിന്നും അല്പം മാറിയിരുന്നു,
“നീ പേടിക്കേണ്ട എല്ലാ വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു പുരുഷൻ തന്നെയാണ് ഞാൻ പക്ഷേ ഒരിക്കലും വിവാഹത്തിനുമുൻപ് തെറ്റായ രീതിയിൽ ഞാൻ നിന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, “എനിക്കറിയാം നിവിൻ പക്ഷേ ഒരുപാട് നേരം നിന്നോട് ഇങ്ങനെ ചേർന്ന് നിന്നാൽ, എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നുവരില്ല, അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, “എനിക്ക് അറിയാം മോളെ, അവളെ ആർദ്രമായി തലോടി അവൻ പറഞ്ഞു, പെട്ടന്ന് പല്ലവിയുടെ ഫോൺ അടിച്ചു, “അച്ഛൻ ആകും നിവിൻ പറഞ്ഞു, പല്ലവി ഫോൺ നോക്കികൊണ്ട് പറഞ്ഞു, “അതെ എങ്ങനെ മനസ്സിലായി “ഒരു അച്ഛന്റെ മനസ്സ് മനസിലാക്കാൻ അച്ഛൻ ആകെണ്ടത് ഇല്ല, നീ ഫോൺ എടുത്തു അല്പം മാറി നിന്ന് സംസാരിക്ക്, കടലിന്റെ ശബ്ദം കേൾക്കണ്ട, അവൾ കുറച്ചു മാറി നിന്ന് സംസാരിച്ചു വന്നു, അച്ഛൻ ആ രാത്രി ഉറങ്ങില്ല എന്ന് അവൾക്ക് അറിയാരുന്നു, അച്ഛനോട് കള്ളം പറഞ്ഞതിൽ അവൾക്ക് സങ്കടം തോന്നി,
ബീച്ചിൽ നിന്നും രണ്ടുപേരും നേരെ പോയത് ഒരു തട്ട്കടയിലേക്ക് ആരുന്നു, “ചേട്ടാ ഒരു സെറ്റ് ദോശ ചമ്മന്തി ഓംപ്ളേറ്റ്, പിന്നെ ഒരു കട്ടനും, “ഇതെന്താ ഒന്ന് മാത്രം പല്ലവി പറഞ്ഞു, “അതൊക്കെ ഉണ്ട്, അവൻ ഭക്ഷണം വാങ്ങി അല്പം മാറി ഇരുന്നു, പ്ളേറ്റിൽ നിന്നും ചമ്മന്തിയിൽ കുതിർത്തു ഒരു ദോശകഷണം എടുത്തു നിവിൻ അവളുടെ വായിൽ വച്ചു കൊടുത്തു, “നിനക്ക് ഞാൻ വാരി തരണം എന്ന് ആഗ്രഹം അല്ലേ, അവൾ ചിരിയോടെ അവനും തിരിച്ചു വായിൽ വച്ചു കൊടുത്തു, അന്ന് രണ്ടുപേരും നന്നായി മനസ്നിറഞ്ഞു ഭക്ഷണം കഴിച്ചു,
തിരികെ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ വഴിയിൽ പോലീസ് കൈകാണിച്ചു, “അയ്യോ പ്രോബ്ലം ആകുമോ നിവിൻ, “ഹേയ് നീ കട്ടക്ക് കൂടെ നിന്നാൽ മതി, “എന്നാടാ ഈ സമയത്ത്, ഈ പെങ്കൊച്ചിനെ കൊണ്ട് എവിടെ പോവാ, പോലീസ്കാരിൽ ഒരാൾ ചോദിച്ചു,
നിവന് അല്പം ഭയം തോന്നി, പക്ഷെ അത് പ്രകടിപ്പിക്കാതെ അവൻ പറഞ്ഞു, “സാറെ എന്റെ വൈഫ് ആണ്, ഞാൻ ടെക്‌നോയിൽ ആണ് വർക്ക് ചെയ്യുന്നത്. അവൻ ഐഡി കാർഡ് കാണിച്ചു, പോലീസുകാരിൽ ഒരാൾ അത് ചെക്ക് ചെയ്തു, “ഈ സമയത്ത് എവിടെ പോവാ, “ഇവള്ടെ വീട് തൃശൂർ ആണ് സാറേ, ബസ്സ്റ്റോപ്പിൽ കൊണ്ട് വിടാൻ പോയതാ, ഇവൾ പ്രെഗ്നന്റ് ആണ്, ഇന്നാണ് കൺഫോം ചെയ്തത്, അപ്പോൾ ഇവിടെ തട്ടുകടയിൽ നിന്ന് ദോശ കഴിക്കണം എന്ന് ആഗ്രഹം പറഞ്ഞു, അത് വാങ്ങി കൊടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാം എന്ന് കരുതി, നിവിന്റെ മറുപടി കേട്ട് പല്ലവി ചിരി മറക്കാൻ പാട്പെട്ടു “ശരി ശരി പോ വണ്ടി വിട്ട്..
അല്പം കഴിഞ്ഞപ്പോൾ പല്ലവി പറഞ്ഞു, “എന്തൊക്കെ ആണ് തട്ടി വിട്ടത് “വളരെ വൈകാതെ നടക്കാൻ പോകുന്ന കാര്യങ്ങൾ, “അയ്യടാ പല്ലവി അവനെ പിച്ചി, അവർ ബസ്സ്റ്റോപ്പിൽ ചെന്ന് കുറച്ചു നേരം കൂടെ ഇരുന്നു, ബസ് വന്നപ്പോൾ രണ്ടുപേർക്കും സങ്കടം തോന്നി, “ഇഷ്ട്ടം ഉള്ള ആളിന്റെ കൂടി ഇരുന്നാൽ സമയം പെട്ടന്ന് പോകും എന്ന് പറയുന്നത് എത്ര ശെരിയാ, പല്ലവി പറഞ്ഞു, അവൻ ചിരിയോടെ ആരും കാണാതെ അവളുടെ കൈകളിൽ ഒന്ന് ചുംബിച്ചു, “അവിടെ ചെന്നാൽ ഉടനെ എന്നേ വിളിച്ചു പറയണം, “വിളിക്കാം നിവിൻ, അവളുടെ ബസ് പോകുന്നത് വരെ അവൻ അവിടെ നിന്നു, ബസ് വിട്ടപ്പോൾ മോഹനനെ വിളിച്ചു പറഞ്ഞു,
പല്ലവി പോയി കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങുമ്പോൾ ആണ് പുറകിൽ നിന്നും നിവിൻ എന്ന് ഒരു വിളി അവൻ കേട്ടത്, തിരിഞ്ഞു നോക്കുമ്പോൾ വലിയ ഒരു ട്രാവൽ ബാഗ് കൈയ്യിൽ വച്ചു ശീതൾ…
തുടരും…