അഗ്നിയായ് അവൾ ~ രചന: സിയ യൂസഫ്
മര്യാദക്ക് കടന്നു പൊയ്ക്കോ എന്റെ മുന്നീന്ന്….. എനിക്കു നിന്നെ കാണുന്നതേ അലർജിയാ……
താലികെട്ടു കഴിഞ്ഞു വീട്ടിലെത്തിയ ശേഷം, തനിക്കു പിന്നാലെ മുറിയിലേക്കു കയറി വന്ന അരുന്ധതിയെ നോക്കി സോഹൻ അലറി…..
അവന്റെ രൗദ്രഭാവത്തെ ഒട്ടുംതന്നെ കൂസാതെ ,, കൈകൾ പിണച്ചുകെട്ടി അവൾ വിജയശ്രീലാളിതയപ്പോലെ അവനെ നോക്കി പുഞ്ചിരിച്ചു……
എന്തോന്നാടീ നിന്നു ഇളിക്കണത്….. എത്ര കേട്ടിട്ടും നാണമില്ലാതെ……
സോഹന്റെ അരിശം കാടുകയറുന്തോറും,, അവളത് ആസ്വദിച്ചു ചിരിച്ചു……
നിന്നോടിവിടന്ന് ഇറങ്ങിപ്പോകാനാ പറഞ്ഞത്….. അല്ലെങ്കിൽ,,, എന്റെ തനി സ്വരൂപം പൊന്നുമോളറിയും…… അവളുടെ ഒടുക്കത്തെ ഒരു ഇളി……
ദേഷ്യം തീർക്കാനെന്ന വണ്ണം ജനൽ കമ്പികളിൽ സോഹന്റെ കൈകളമരുമ്പോൾ അവൾ പറഞ്ഞു;
എന്നോടുള്ള കലിപ്പിന് ആ ജനലു തകർക്കണ്ട……!
ഇത് എന്റെ വീട്….. എന്റെ പണം…..ഞാനിഷ്ടമുള്ളത് ചെയ്യും….. അതിന് നിനക്കെന്താടീ കോപ്പേ……
ഇനിമുതൽ അങ്ങനല്ലല്ലോ…..നിങ്ങളുടെയെല്ലാം ഇനി എന്റേയും കൂടിയല്ലേ…..നമ്മളിപ്പോ ആ പഴയ കാമുകീ കാമുകൻമാരല്ല…..ഭാര്യാ ഭർത്താക്കൻമാരാണ്……ദേ കണ്ടില്ലേ ,, നിങ്ങളു കെട്ടിയ താലി…..!
അരുന്ധതി, കഴുത്തിൽ കിടന്ന മഞ്ഞച്ചരടിൻമേൽ പടിമുറുക്കി അയാൾക്കരികിലേക്ക് നീങ്ങി നിന്നു…….
ഭാര്യ……! ത്ഫൂ……
നിന്നെപ്പോലൊരുത്തിയെ ഭാര്യയായി സ്വീകരിക്കണമെങ്കിൽ,,, ഈ സോഹൻ രണ്ടാമതൊന്നുകൂടി ജനിക്കേണ്ടി വരും……അവളുടെയൊരു താലി……! എന്നെ ചതിച്ചു നേടിയതല്ലേടീ നീയീ താലി…അതു കിടക്കുന്നത് നിന്റെ കഴുത്തിലാണേലും പൊള്ളുന്നത് എന്റെ ശരീരമാണെടീ…..അതുകൊണ്ട്, ,, ഇനിയത് നിന്റെ കഴുത്തിൽ വേണ്ട. ….അറപ്പോടെ ഞാൻ കെട്ടിയ ഈ താലി, അതിലധികം വെറുപ്പോടെ തന്നെ ഞാനിങ്ങഴിച്ചെടുക്കുവാ……
ശീഘ്രം മുന്നോട്ടു കുതിച്ചു വന്ന സോഹന്,,,വെല്ലുവിളി ഉയർത്തും വിധം അവളുടെ ശബ്ദം അവിടമാകെ കൊടുമ്പിരികൊണ്ടു…..
ഇതിൽ തൊട്ടുപോകരുത് !!!
ആ പ്രതിധ്വനി കേവലമൊരു പെണ്ണിന്റേതെങ്കിലും,,, ഒരുമാത്ര അയാളുടെ കാലുകളും നിശ്ചലമായി……
നിങ്ങളു പറഞ്ഞതു ശരിയാ….. ചതിയായിരുന്നു….. ചതി…അതെന്തിനായിരുന്നെന്ന് എന്നെപ്പോലെ നിങ്ങൾക്കുമറിയാം……നിങ്ങൾ കേട്ടിട്ടില്ലേ,,, ‘ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ ‘ എന്ന്…..അതേ ഞാനും ചെയ്തുള്ളൂ……
പ്രേമം പറഞ്ഞ് മുന്നിൽ വന്ന നാൾമുതൽ കാണുന്നതല്ലേ ഇയാൾക്ക് എന്റെമേലുള്ള അടങ്ങാത്ത ആസക്തി……അന്നേ എനിക്കറിയാമായിരുന്നു,, നിങ്ങൾക്കെന്നോടുള്ളത് വെറും പ്രണയമല്ല, മറിച്ച് എന്റെ ശരീരത്തോടുമാത്രമുള്ള ആവേശമാണെന്ന്……പെണ്ണെന്നു പറഞ്ഞാൽ….,,,, രുചിയോടെ മതിയാവോളം ഭക്ഷിച്ച് അവസാനം കുപ്പയിലേക്ക് വലിച്ചെറിയുന്ന വെറും എല്ലിൻ കഷ്ണമാണെന്നു കരുതിയോ നിങ്ങൾ……അങ്ങനെ വലിച്ചെറിയപ്പെടുന്ന ആ എല്ലിൻ കഷ്ണത്തെ കടിച്ചു പറിക്കാൻ ധാരാളം തെരുവുനായ്ക്കൾ ചുറ്റിലുമുണ്ടെന്ന ബോധ്യം ഉള്ളതുകൊണ്ടു തന്നെയാണ്….ഇന്നലത്തെ രാത്രി തനിക്കു വേണ്ടി ഞാൻ വലയൊരുക്കി കാത്തിരുന്നത്…….നിങ്ങൾ ദിവസങ്ങളായി സ്വപ്നം കണ്ടു നടന്ന പട്ടുമെത്തയാണെന്നു കരുതി സ്വയം നടന്നടുത്തത് എന്റെ വലയ്ക്കകത്തേക്കാണെന്ന് സത്യം നിങ്ങളറിഞ്ഞില്ല…..!!
അവളുടെ മുഖത്തു സ്ഫുരിച്ച പുച്ഛത്തിന്റെ നിഴൽ ,,, അയാളുടെ മുഖത്തേയും കറുത്ത മൂടുപടമണിയിച്ചു……ആ നിമിഷം…..സംഘർഷഭരിതമായ ആ കാളരാത്രി സോഹന്റെ മനസ്സിനെ മാടിവിളിച്ചു…….
വീട്ടിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞ് അവളുടെ കോൾ വന്നതുമുതൽ മനസ്സിനകത്ത് തിരയിളക്കമായിരുന്നു……..ഇരുട്ടിന്റെ ഓരംപറ്റി, കോളനിയുടെ ഇടുങ്ങിയ വഴികളിലൂടെ അവളെ തേടി ആ ചെറിയ വീടിന്റെ അകത്തേക്കു കടന്നു ചെല്ലുമ്പോഴും,,അന്നാളു വരെ സ്വരുക്കൂട്ടിവച്ച മോഹവല്ലരി ആ രാത്രി തനിക്കായി വസന്തം തീർക്കുമെന്ന് കണക്കുകൂട്ടിയിരുന്നു……എന്നാൽ…ഞൊടിയിടക്കുള്ളിൽ വീടു വളഞ്ഞവരുടെ അസഭ്യ വർഷത്തിലൂടെ അവളുടെകണക്കുകൂട്ടലുകളാണ് ജയം കാണ്ടതെന്ന് മനസ്സിലാക്കാൻ താനും വൈകിപ്പോയി…..
മാറ്റിയും മറിച്ചുമുള്ള ചോദ്യം ചെയ്യലുകൾ……മാറിമറിഞ്ഞുള്ള വാഗ്വാദങ്ങൾ……..ഇടയ്ക്കപ്പഴോ തന്നെ തഴുകിയെത്തിയ ചിലരുടെ കൈചൂടുള്ള പ്രഹരങ്ങൾ…….എല്ലാത്തിനുമൊടുവിൽ……സ്വയം ജീവനൊടുക്കുന്നവനെ പോലെ ,, ഈ താലി താനവൾക്കു വാഗ്ദാനം ചെയ്യുകയായിരുന്നു…….!!
സോഹന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു…….
വല്ലാതെ ദാഹിക്കുന്നുണ്ടല്ലേ…….??? മുഖത്തിനൊരു തളർച്ച പോലെ……ഞാൻ തണുത്തതെന്തെങ്കിലും എടുക്കാം…….
അരുന്ധതിയുടെ അർത്ഥം വച്ച വാക്കുകൾ കേൾക്കേ അയാളുണർന്നു…….
തന്നെ ചുറ്റിവരിയുന്ന സോഹന്റെ കനലെരിയുന്ന കണ്ണുകളെ ,, പുഞ്ചിരിയോടെ തന്നെ നേരിട്ടുകൊണ്ട് അവൾ മുറിക്കു പുറത്തേക്കിറങ്ങി…….
********************
വിവാഹമായിട്ട് ഇന്നിവിടെ സദ്യയൊന്നും ഒരുക്കിയില്ലേ ആന്റീ………?? ഇന്നെന്തോ എന്നും തോന്നാത്തൊരു വിശപ്പ്…….
അടുക്കളയിലേക്ക് ചെന്നപാടേ മൂടിവച്ച പാത്രങ്ങളൊക്കെ ഓരോന്നായി തുറന്നു നോക്കിക്കൊണ്ട് അരുന്ധതി,, ഊർമ്മിളയോട് ചോദിച്ചു……
മകനേക്കാൾ രൗദ്രമായിരുന്നു ആ വദനം…..തന്നെ ഭസ്മമാക്കാൻ പോലും കെൽപ്പുണ്ട് ആ നോട്ടത്തിനെന്ന് അവൾക്കു തോന്നി…..
ഇവിടെ സെർവന്റൊന്നും ഇല്ലേ സഹായത്തിന്……..??
ഉണ്ടായിരുന്നു……പക്ഷേ ,,, കുറച്ചു മുമ്പ് ഞാനവളെയങ്ങ് പറഞ്ഞു വിട്ടു…….ഇനിയിവിടെ വേറൊരു അടുക്കളക്കാരിയുടെ ആവശ്യമില്ലല്ലോ…….
അരുന്ധതിക്കുള്ള ചുട്ട മറുപടി കൊടുത്ത സംതൃപ്തി ഊർമ്മിളയുടെ മുഖത്തു തെളിഞ്ഞു കണ്ടു…….
മകൻ പറയുന്നു ഭാര്യയായി സ്വീകരിക്കില്ലെന്ന്……..അമ്മയാണെങ്കിൽ ,,, വന്നു കയറിയ മരുമകൾക്ക് വേലക്കാരിയുടെ പരിവേഷം വച്ചുനീട്ടുന്നു…….കൊള്ളാം……. നന്നായിട്ടുണ്ട്…….
അവൾ ചുണ്ടു കൂർപ്പിച്ചു……
പിന്നെ നീയെന്തു വിചാരിച്ചെടീ….. എന്റെ മോന്റെ ഭാര്യായി കെട്ടിലമ്മ ചമഞ്ഞ് ഇവിടെ സസുഖം വാഴാമെന്നോ……അതിനു മാത്രം എന്തു യോഗ്യതയുണ്ടെടീ എരണംകെട്ടവളേ നിനക്ക്………ഈ ഇലഞ്ഞിക്കൽ തറവാടിന്റെ മുറ്റത്തേക്ക് കാലെടുത്തു വെക്കാനുള്ള അർഹതയുണ്ടോടീ നിനക്കൊക്കെ……ഇവിടത്തെ എച്ചിലു നക്കിത്തിന്നാൻ വരുന്ന ചാവാലിപ്പട്ടിക്കു വരെ കാണും നിന്നേക്കാൾ അന്തസ്……പകൽ വെളിച്ചത്തിൽ,, കുടുംബത്തിൽ പിറന്ന , കാശുള്ള ആണുങ്ങളെ നോക്കി ചിരിച്ചു കാണിച്ച് രാത്രി അവർക്കു വേണ്ടി പായ വിരിക്കുന്ന നിന്നെയൊന്നും ഭാര്യയാക്കേണ്ട ഗതികേട് , ഈ ഇലഞ്ഞിക്കൽ പ്രതാപചന്ദ്രന്റെ മകൻ സോഹൻചന്ദ്രക്കില്ല….. കേട്ടോടീ അസത്തേ…..
എന്തും നേരിടാനുള്ള ചങ്കൂറ്റം സ്വയം ആർജിച്ചെടുത്തിട്ടാണ് ഈ വരവെങ്കിലും,,,, ഊർമ്മിളയുടെ വിലകുറഞ്ഞ വാക്കുകൾ അരുന്ധതിയെ തെല്ലൊന്ന് വേദനിപ്പിച്ചു…….അവളുടെ മൗനത്തേയും കുനിഞ്ഞ ശിരസ്സിനേയും വളമായി എടുത്തുകൊണ്ട് ഊർമ്മിള വീണ്ടും വാളെടുത്തു……
നീ വിരലിലെണ്ണിക്കോ…..കേവലം ഒരാഴ്ച…… അതിനപ്പുറത്തേക്ക് ഈ വീട്ടിൽ നിനക്കോ, നിന്റെ കഴുത്തിൽ ഈ താലിക്കോ സ്ഥാനമുണ്ടായിരിക്കില്ല……ബിസിനസ് ടൂറ് കഴിഞ്ഞ് സോഹന്റെ ഡാഡി തിരിച്ചു വരുന്ന ആ ദിവസം നിന്റെ സ്ഥാനം ഈ ഗേറ്റിനു വെളിയിലായിരിക്കും…..അതുവരെ നിനക്ക് ഇവിടെ….. ഈ അടുക്കള മൂലയിൽ അന്തിയുറങ്ങാം……അതും ഈ ഊർമ്മിളയുടെ ഔദാര്യമായി മാത്രം കണ്ടാൽ മതി……
തന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഊർമ്മിളയെ, ,, അരുന്ധതി കരുത്തോടെ വിളിച്ചു……
നിങ്ങളൊന്നു നിന്നേ…..
അവർ പൊടുന്നനെ സ്തബ്ദയായി…….അരുന്ധതി , അവർക്കഭിമുഖമായി വന്നുനിന്നു……
നിങ്ങളെന്താ ചോദിച്ചത് ഈ വീടിന്റെ പടികടന്നു വരാൻ എനിക്കെന്തു യോഗ്യതയുണ്ടെന്നല്ലേ…….???എന്നാൽ……എന്റെ യോഗ്യത അളന്നുമുറിക്കുന്നതിനു മുമ്പ് ,,, ഒരു കണ്ണാടി സ്വന്തം മുഖത്തോടു ചേർത്തു പിടിച്ച് ഇതേ ചോദ്യം തന്നോടു തന്നെ പലയാവർത്തി ചോദിച്ചു നോക്കണം…ആ കിട്ടുന്ന ഉത്തരത്തെ തിരിച്ചും മറിച്ചും ഹരിച്ചു നോക്കണം……..അതിൽ അവസാനം അവശേഷിക്കുന്ന ശിഷ്ടമുണ്ടല്ലോ……പൂജ്യം….. വട്ടപ്പൂജ്യം…..!എന്തായാലും അതിനോളം താണുനിൽക്കില്ല, എന്റെ അന്തസ്സും അഭിമാനവും…..കാരണം..,,,,എനിക്കു പറയാൻ ഒരു താലിച്ചരടിന്റെ ബലമെങ്കിലും ഉണ്ട്…..അഗ്നിയെ സാക്ഷിയാക്കി നാലാളു കാൺകെ സോഹൻ കെട്ടിയ ഈ താലി……!
എന്നാൽ നിങ്ങൾക്കോ……???
പെട്ടന്നുള്ള അരുന്ധതിയുടെ ചോദ്യശരങ്ങളെ ഏറ്റുവാങ്ങാൻ കഴിയാതെ തളർന്നു പോയിരുന്നു ഊർമ്മിള…….
പിന്നെ പറഞ്ഞില്ലേ നിങ്ങളു നൽകുന്ന ഔദാര്യത്തെ കുറിച്ച്…….ഇവിടെ ജീവിക്കാൻ ,, അരുന്ധതിക്ക് ഒരു ഊർമ്മിളയുടേയും ഔദാര്യത്തിനു കാത്തുനിൽക്കേണ്ട ആവശ്യമില്ല…..!കാരണം ഞാൻ സോഹന്റെ പെണ്ണാണ്….ഈ വീടിന്റെ മരുമകളാണ്…..ഒരാഴ്ചയോ ഒരു മാസമോ അല്ല,,, ഇനിയുള്ള എന്റെ ജീവിതം മുഴുവൻ ഞാനിവിടെത്തന്നെ ജീവിച്ചു തീർക്കും…..അന്തസ്സോടെ തന്നെ…….എന്നെ പടിയിറക്കാൻ മാത്രം ധൈര്യം ആർക്കാണെന്ന് എനിക്കൊന്നറിയണം……..
തന്നെ വലിച്ചൊട്ടിച്ച് ,, യാതൊരു ഭാവഭേദവും കൂടാതെ സ്റ്റെപ് കയറിപ്പോകുന്ന അരുന്ധതിയെ നോക്കി ശ്വാസമറ്റ് ഊർമ്മിള നിന്നു………
************************
അയ്യോ വാതിലടക്കല്ലേ ഞാനിതാ വന്നു…….
കയ്യിലിരുന്ന ഇളംചൂടുള്ള പാൽ, ഗ്ലാസിൽ നിന്നും തുളുമ്പിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട്, അരുന്ധതി മുറിക്കകത്തേക്കു കയറി വന്നു…….സോഹൻ ദേഷ്യത്തോടെ അവളേയും കയ്യിലിരുന്ന പാലിലേക്കും മാറിമാറി നോക്കി…..
പെട്ടന്നുണ്ടായ വിവാഹമായിരുന്നാലും ചടങ്ങുകളൊന്നും തെറ്റിക്കേണ്ടെന്നു കരുതി……
മുഖത്തൊരല്പം നാണം വിരിയിച്ചുകൊണ്ട് അവൾ പറഞ്ഞു……
സാധാരണ അമ്മായിയമ്മമാരാ ഇതൊക്കെ എടുത്തു തരാറ്….. എന്തോ , എന്റെ അമ്മായിയമ്മയ്ക്ക് ഇതിലൊന്നും വല്യേ താൽപര്യമില്ലെന്നു തോന്നുന്നു…അതോണ്ട് ഞാൻ തന്നെ അടുക്കളേല് കയറി……
അവൾ വച്ചു നീട്ടിയ പാൽഗ്ലാസ് ഊക്കോടെ അന്തരീക്ഷത്തിലൂടെ പറന്നതും ,,,, കുറച്ചു വെള്ളപ്പൊട്ടുകൾ അവളുടെ മുഖത്തേക്കും ചിതറിവീണു…….
ഇഷ്ടമില്ലായിരുന്നെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ…… ഞാൻ കുടിക്കുമായിരുന്നില്ലേ…… ഇങ്ങനെ തട്ടി തെറിപ്പിക്കണായിരുന്നോ……..
നിലത്തു വീണ ചില്ലു കഷ്ണങ്ങൾ പെറുക്കി എടുക്കുന്നതിനിടെ ,,, ഗൗരവം നടിച്ചുകൊണ്ട് അവളത് പറയുമ്പോഴും…..ആ ചുണ്ടുകളിൽ താൻ പ്രതീക്ഷിച്ചതും ഇതാണ് എന്നു പറയുംപോലൊരു പുഞ്ചിരി തങ്ങി നിന്നിരുന്നു……
സോഹൻ, തികഞ്ഞ ഈർഷ്യയോടെ ബെഡിലേക്ക് മറിഞ്ഞ് ,, പുതപ്പ് വാരിവലിച്ചെടുത്ത് തലവഴി മൂടിപ്പുതച്ചു കിടന്നു……
കുറച്ചു നേരം ആ കാഴ്ച ഒരു ചിരിയോടെ തന്നെ വീക്ഷിച്ച ശേഷം ,,തലയാട്ടിക്കൊണ്ട് അരുന്ധതി പതിയെ അയാളുടെ മുഖത്തു നിന്നും പുതപ്പിന്റെ മറ നീക്കിമാറ്റി……
അല്ല…. ഇതെന്തു പരിപാടിയാ നിങ്ങളീ കാട്ടുന്നേ….. ഇന്നു നമ്മുടെ ആദ്യരാത്രി ആയിട്ട് ഒന്നും പറയാതങ്ങ് കിടക്കുവാണോ….വാ…. ഒന്നെഴുനേറ്റു വന്നേ ചുമ്മാ മസിലു പിടിക്കാതെ……
അവളയാളുടെ കയ്യിൽ പിടിച്ചു വലിച്ചതും,,,അയാൾ ശക്തിയിൽ കൈ കുടഞ്ഞുകൊണ്ട് എഴുനേറ്റിരുന്നു. ….
നിനക്കെന്താടീ പറഞ്ഞാലും മനസ്സിലാകില്ലേ….. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കാതെ പുറത്തു പോകുന്നതാ നിനക്കു നല്ലത്….. അല്ലെങ്കിൽ തൂക്കിയെടുത്ത് ഞാൻ വെളീല് കളയും……മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ……
തന്നെ നോക്കി അയാൾ അട്ടഹസിക്കുമ്പോഴും…..,,,, അവളവനെ തന്നെ നോക്കി കട്ടിലിന്റെ ഓരത്തിരുന്നു……
എന്തായിരുന്നു ഇതിനു മുമ്പൊക്കെ ഒന്നു തൊടാനും പിടിക്കാനുമൊക്കെയുള്ള ആവേശം…… ഒരു രാത്രി കൊണ്ട് ആ ആവേശമൊക്കെയങ്ങ് കെട്ടടങ്ങിയോ എന്റെ കെട്ട്യോന്…….ഇതൊക്കെ വെറും അഭിനയാണെന്ന് എനിക്കറിഞ്ഞൂടേ…….ദേ നിങ്ങള് ഒത്തിരി മോഹിച്ച നിമിഷമാണ് ഇപ്പോ മുന്നിലിങ്ങനെ ഓച്ഛാനിച്ചു നിൽക്കുന്നത്…….ഇവിടിപ്പോ ആരേയും പേടിക്കാനും ഇല്ല……കാരണം, ഞാനിപ്പോ നിങ്ങടെ ഭാര്യയാണല്ലോ……നിങ്ങടെ സ്വന്തം ഭാര്യ…….
വെറുതെ ബലം പിടിച്ചിരിക്കാതെ ഒന്നു ചിരിക്കെന്റെ ഭർത്താവേ……
അവളുടെ കൈ സോഹന്റെ താടിയിൽ സ്പർശിച്ചതും, അയാൾ കൊടുങ്കാറ്റു കണക്കെ സട കുടഞ്ഞെഴുനേറ്റു……പുതപ്പിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാളുടെ വലതു കരം അവളുടെ കഴുത്തിലമർന്നു…….മറുകൈകൊണ്ട് അവളുടെ കയ്യിൽ ബലമായി പിടിച്ച് ചുമരിനോട് ചേർത്തു വച്ചു..
വേണ്ട വേണ്ട എന്നു വിചാരിക്കുന്തോറും നിനക്ക് വാങ്ങിച്ചേ അടങ്ങൂ എന്ന വാശിയാണല്ലേ…….
നീ പറഞ്ഞതും കരുതിയതും ഒക്കെ വളരെ ശരിയാണ്…… ഞാൻ നിന്റെ പിറകെ സ്നേഹം നടിച്ച് കൂടിയത് നിന്നോടുള്ള പ്രേമം മൂത്തിട്ടൊന്നുമല്ല….. നിന്റെ ഈ ശരീരം നോട്ടമിട്ടിട്ടു തന്നെയാടീ വെടക്കേ……പക്ഷേ,,, അതിനിടയിൽ എനിക്ക് ചെറിയൊരു അബദ്ധം പറ്റിപ്പോയി എന്നതു നേരാ…… എന്നുകരുതി,, നിന്നെപ്പോലൊരഴുക്കിനെ ഭാര്യയാക്കി കൂടെക്കൂട്ടി എന്റെ ആഗ്രഹം നിറവേറ്റാൻ മാത്രം അധഃപതിച്ചിട്ടില്ല ഈ സോഹൻ……
നിന്നോടുള്ള മോഹമെല്ലാം ഇന്നലെ….. ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് ഞാനങ്ങ് ഉപേക്ഷിച്ചു…….ഇനി എനിക്ക് നിന്നോടുള്ളത് പക മാത്രമാണ്…അനുവാദമില്ലാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്…….അർഹതയില്ലാത്ത എന്റെ താലിയെ മോഹിച്ചതിന്…….മറ്റുള്ളവരുടെ മുന്നിലെന്നെ വെറും പെണ്ണു പിടിയനായി ചിത്രീകരിച്ചതിന്…….എല്ലാം….. എല്ലാത്തിനും നിന്നെക്കൊണ്ട് ഞാൻ അനുഭവിപ്പിക്കും…..
എന്റെ പ്രണയത്തിൽ മയങ്ങിയ അനേകം കാമുകിമാരിൽ ഒരുവൾ മാത്രമാണ് നീയും…..അതുകൊണ്ട് നീയെന്ന ഒരു നരുന്ത് പെണ്ണ് വിചാരിച്ചാലൊന്നും സോഹന്റെ ഒരു രോമത്തിനു പോലും ഒരുചുക്കും സംഭവിക്കില്ല…….കേട്ടോടീ പുല്ലേ……..
നിന്റെ ഈ വെളുത്തു തുടുത്ത മേനി ഇങ്ങനെത്തന്നെ എന്നും വേണമെന്നുണ്ടെങ്കിൽ…..,,,,ഇന്നു രാത്രി ഏതെങ്കിലും ഒരു മൂലയിൽ ചുരുണ്ടു കൂടിയിട്ട് നേരം വെളുപ്പിനേ സ്ഥലം വിട്ടേക്കണം…….താൽപര്യമില്ലെന്നു പറഞ്ഞിട്ടും ഇങ്ങനെ കടിച്ചു തൂങ്ങിക്കിടക്കാൻ നാണമില്ലല്ലോടി നിനക്ക്…..അതല്ല ,,,, ഞാനുമായി ഒരങ്കത്തിനാണ് പുറപ്പാടെങ്കിൽ……നീ അധികകാലം ഈ ഭൂമുഖത്തുണ്ടാവില്ല…..അതോർത്താൽ നിനക്ക് നന്ന്…….
സോഹന്റെ കൈക്കുള്ളിൽ ചങ്കു പിടച്ച് അവളൊന്ന് ഞരങ്ങി……അവസാന ശ്രമമെന്നോണം സർവ്വ ശക്തിയുമെടുത്ത് അവളൊന്നു കുടഞ്ഞു…..
അയാളുടെ കൈകളയഞ്ഞു……
കഴുത്തിൽ തടവിക്കൊണ്ട് അവൾ ചുമച്ചു…..ശ്വാസം നേരെയെടുത്ത് അരുന്ധതി ഒന്നു നിവർന്നു നിന്നു…..ആ കണ്ണുകളപ്പോഴും അയാളിലേക്ക് അഗ്നിയായി ആളിപ്പടരുകയായിരുന്നു…….
നിങ്ങളെന്തു കരുതി മിസ്റ്റർ…..ഞാൻ നിങ്ങളുടെ മണിമാളികയും മണിയറയും കണ്ട് കണ്ണുമഞ്ഞളിച്ച് ഇറങ്ങി വന്നവളാണ് ഞാനെന്നോ…..എങ്കിൽ ,, തനിക്കു തെറ്റി…….ഇത്രയും കുപ്രസിദ്ധമായൊരു തറവാട്ടിലേക്ക്, നിങ്ങളെപ്പോലൊരു വൃത്തികെട്ടവന്റെ ഭാര്യയായി കടന്നുവരാൻ മാത്രം വിഡ്ഢിയല്ല അരുന്ധതി…….നിങ്ങളുടെ ചൂടും ചൂരും കൊതിക്കാൻ മാത്രം തരംതാന്നിട്ടില്ല അരുന്ധതി…..
പിന്നെ…..ഞാനീ മണ്ണിൽ കാലുകുത്തിയത്….. അതിനൊരു ലക്ഷ്യമുണ്ട്…നിങ്ങളുടേയും ഈ കുടംബത്തിന്റേയും തായ് വേരുവരെ പിഴുതെറിയാൻ പ്രാപ്തമായൊരു ലക്ഷ്യം……!!അതിനുള്ളൊരു മാർഗ്ഗം മാത്രമായിരുന്നു നിങ്ങളോടെനിക്കു തോന്നിയ അനുരാഗവും പിന്നെയീ താലിയും…..
ആ ലക്ഷ്യം എന്നു പൂർത്തിയാകുന്നുവോ അന്നീ അരുന്ധതി ഇവിടം വിട്ടിരിക്കും……അതുവരെ….. അതുവരെ ഈ വീട്ടിൽ….. ഇതേ മുറിയിൽ തന്നെ ഞാനന്തിയുറങ്ങിയിരിക്കും…..ഇത് ഈ അരുന്ധതിയുടെ വാക്കാണ്…..!വാശിയാണ്…..!തോൽക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണിന്റെ വാശി…..!!
തലയെടുപ്പോടെ തന്നെ നോക്കി ഗർജിക്കുന്ന ആ പെൺപുലിയെ സോഹൻ കൺചിമ്മാതെ നോക്കി നിൽക്കേ,, അവൾ തറയിൽ ഷീറ്റുവിരിച്ച് ഉറങ്ങാൻ കിടന്നിരുന്നു……!!
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…..