പച്ചസാരി എടുത്ത് എന്റെ മുമ്പില്‍ നിന്ന അവളുടെ മാദക സൗന്ദര്യം എന്നെ ഭ്രാന്തനാക്കി

പാപത്തിന്റെ പ്രതിഫലം – രചന : സിയാദ് ചിലങ്ക

അവളുടെ മടിയില്‍ തലവെച്ച് കിടന്നു. അവളുടെ പട്ടുപോലത്തെ കൈകള്‍ എന്റെ തലോടി കൊണ്ടിരുന്നപ്പോള്‍…എന്നത്തെയും പൊലെ ഞാന്‍ അവളെ എന്നിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ എനിക്ക് സാധിച്ചില്ല. കുറ്റബോധം എന്റെ മനസ്സിനെ വേട്ടയാടുന്നുണ്ടായിരുന്നു.

അവളുടെ ഭര്‍ത്താവും മകളും അതായിരുന്നു അവളുടെ ലോകം. അവള്‍ പരിശുദ്ധയായിരുന്നു. നിഷ്കളങ്കയായ രാജകുമാരിയെ പോലെയുളള എന്റെ സുമി എനിക്ക് ജീവിത സഖിയായി വന്നിട്ടും…എന്റെ വികലമായ മനസ്സ് പട്ട് പോലെ തണുത്ത അവളുടെ ശരീരം സ്വന്തമാക്കാന്‍.

അവളുടെയും മകളുടെയും ജീവിതം മഴവില്ലിനെ പോല്‍ ശോഭിപ്പിക്കാന്‍ മണിക്കൂറില്‍ അറുപത് മിനിറ്റ് വെച്ച് പായുന്ന ഭര്‍ത്താവ് വെച്ച് കൊടുത്ത ആ വലിയ വീട്ടില്‍ അവള്‍ ഏകയായ് കഴിയുമ്പോള്‍. സേ്നഹത്തിന്റെയും പ്രശംസയുടെയും മേമ്പൊടി ചേര്‍ത്ത് തേനൂറുന്ന വാക്കുളിലൂടെ അവളെ ഞാന്‍ സ്വന്തമാക്കി…

എന്റെ വിനോദത്തിനും സുഖത്തിനുമുള്ള ഒരു കേന്ദ്രം മാത്രമല്ലെ അവള്‍. ആദ്യമായ് ഞാന്‍ കീഴ്പെടുത്തിയ അന്ന്…കരഞ്ഞ് വീര്‍ത്ത ഈ വെള്ളാരം കണ്ണുകള്‍ അന്ന് എന്നെ നോവിപ്പിച്ചില്ല. അല്ല…ഈ പൂമേനി എന്റെയല്ല…ഞാന്‍ അക്രമിയായി…ഇല്ല…ഇനി എനിക്ക് കഴിയില്ല വഞ്ചിക്കാന്‍…

സുമി എന്റെ കുഞ്ഞിനു ജന്മം നല്‍കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അവള്‍ കുഞ്ഞിന്റ അനക്കം കാണിക്കാന്‍ ആ നിറവയര്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ കുഞ്ഞ് എന്റെ കാതില്‍ മന്ത്രിച്ചില്ലെ…അരുത്….ഇന്ന് ഓഫീസില്‍ ഇരുന്ന് സമയം പോകുന്നില്ല…മനസ്സ് അസ്വസ്ഥം…

അവസാനമായി അവളെ കണ്ട്, ഞാന്‍ നിന്നെ സേ്നഹിച്ചിട്ടില്ല..എന്ന് പറയണം. അവളോട് മാപ്പ് ചോദിക്കണം. അവളുടെ ഭര്‍ത്താവ് നിനക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് പറയണം…എന്റെ സുമിക്കും പിറക്കാനിരിക്കുന്ന എന്റെ കുഞ്ഞിന് വേണ്ടി മാത്രം എനിക്ക് ജീവിക്കണം…

ബെല്ലടിച്ചു അവള്‍ തുറക്കാന്‍ സമയം എടുത്തു. വാതില്‍ തുറന്നപ്പോള്‍…പുറത്തേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു അവള്‍. പച്ചസാരി എടുത്ത് എന്റെ മുമ്പില്‍ നിന്ന അവളുടെ മാദക സൗന്ദര്യം എന്നെ ഭ്രാന്തനാക്കി. അവള്‍ ചൂടിയ മുല്ലപൂവിന്റെ സുഗന്ദം എന്നെ വീണ്ടും അവളില്‍ അനുരക്തയാക്കി.

അവള്‍ എണീറ്റ് വീണ്ടും പുറത്തു പോകാന്‍ സാരി എടുത്തു ഉടുക്കുകയായിരുന്നു. പെട്ടെന്ന് എന്റെ ഫോണ്‍ അടിച്ചു. സുമിടെ ആങ്ങള…

അളിയാ വേഗം അമൃത ഹോസ്പിറ്റലിലേക്ക് വാ…സുമി…സുമി…വീണു…അളിയന്‍ അവിടെ വേഗം അങ്ങോട്ട് വാ. ഞങ്ങള്‍ ഇപ്പോള്‍ അവിടെ എത്തും.

അവിടെ എത്തിയപ്പോള്‍…സുമിനെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയിരുന്നു.
ഞാന്‍ എന്നെ തന്നെ ശപിച്ച് കൊണ്ട്…സുമി എനിക്ക് മാപ്പ് തരൂ….മാപ്പ് തരൂ…എന്റെ മുമ്പിലേക്ക് മാപ്പുമായി മൂടി പുതച്ച് എന്റെ കുഞ്ഞിനെയും ഉദരത്തിലുറക്കി…എന്റെ സുമി…

എന്നെ ജീവനു തുല്ല്യം സ്നേഹിച്ച…എന്റെ സുമി.