എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 31, രചന: റിൻസി പ്രിൻസ്

ഉച്ചയായപ്പോഴേക്കും നിവിൻ ലീവ് എടുത്തിരുന്നു,വക്കീലിനൊപ്പം ഇന്നാണ് ജയിലിൽ പോയി മാത്യുവിനെ കാണാൻ തീരുമാനിച്ചിരുന്നത്,കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് മാത്യൂസിനെ കാണാൻ കഴിഞ്ഞത്,പെട്ടെന്ന് തന്നെ സംസാരിച്ചു മടങ്ങണം എന്ന് പോലീസുകാരിൽ ഒരാൾ പറയുകയും ചെയ്തു, മാത്യു വന്നപ്പോൾ നര ബാധിച്ച കുറ്റി താടിരോമങ്ങൾ കണ്ടപ്പോൾ അവന്റെ ഹൃദയത്തിൽ എവിടെയോ ഒരു മുള്ള് തറച്ചത് പോലെ തോന്നി. തൻറെ അപ്പയെ ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല,

“മോനെ ട്രീസ അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ,?

” ഇല്ലപ്പാ,

അമ്മച്ചി വിഷമിച്ചു തളർന്നു കിടപ്പാണ് എന്ന് അറിഞ്ഞാൽ അപ്പ പൂർണ്ണമായും തകർന്നു പോകും എന്ന് അവന് ഉറപ്പാരുന്നു,

“കുഞ്ഞുങ്ങൾ രണ്ടും

“അവർക്കു ഒരു കുഴപ്പവുമില്ല, ഞാനും ഡേവിഅങ്കിളും ഒക്കെ ഇല്ലേ അപ്പ വിഷമിക്കണ്ട,

“ഉം, അയാൾ അലസമായി പറഞ്ഞു,

“എനിക്ക് സാറിനോട് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ഉണ്ടാരുന്നു

വക്കിൽ പറഞ്ഞു,

“ചോദിച്ചോളൂ,

മാത്യു പറഞ്ഞു

, വക്കീലിനോട് വഴിയിൽ നിന്നും രണ്ട് ആളുകൾക്ക് ലിഫ്റ്റ് കൊടുത്ത കാര്യം മാത്യൂസ് പറഞ്ഞു, സിസിടിവി ദൃശ്യങ്ങൾ എടുത്ത് തെളിവ് സൃഷ്ടിക്കാം എന്ന് വക്കിൽ നിവിനും മാത്യുവിനും ഉറപ്പുനൽകി,

“എനിക്ക് മോനോട്‌ ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം വക്കിലിനെ നോക്കി മാത്യു പറഞ്ഞു,

“ആയിക്കോട്ടെ

അയാൾ പുറത്തേക്ക് ഇറങ്ങി,

“മോനേ നീ അത്യാവശ്യം ആയി ഒരു കാര്യം ചെയ്യണം,

“എന്താ അപ്പ,

“അപ്പ ഒരു കുട്ടിയെ സ്പോൺസർ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞില്ലെ?ആ കുട്ടി ഇപ്പോൾ ഒരു ഓർഫനെജിൽ ആണ് ഉള്ളത്, അവളെ എത്രയും പെട്ടന്ന് മോൻ, അവിടെ നിന്നും കോളേജ് ഹോസ്റ്റലിൽ ആക്കണം,

“ചെയ്യാം അപ്പ,

അവൻ മറുതോന്നും ചോദിക്കാതെ അത്‌ സമ്മതിച്ചു.നാളെ തന്നെ അപ്പപറഞ്ഞത് പോലെ ചെയ്യണം എന്ന് നിവിൻ മനസ്സിൽ ഉറപ്പിച്ചു,

പിറ്റേന്ന് തന്നെ അവൻ മാത്യു പറഞ്ഞത് അനുസരിച്ചു അനാഥലയത്തിൽ എത്തിയിരുന്നു,

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം മദർ വന്നു,

“ഹലോ സിസ്റ്റർ, സിസ്റ്റർ മേഴ്സി അല്ലേ

“അതെ

“ഞാൻ മാത്യുസിന്റെ മകൻ ആണ്, അപ്പ പറഞ്ഞിട്ട് വരുവാ, കാര്യങ്ങൾ ഒക്കെ അറിഞ്ഞുകാണുമല്ലോ,

“അറിഞ്ഞു കുഞ്ഞേ, മാത്യുവിനെ കുറിച്ച് ഞങ്ങൾ ആരും അത്‌ വിശ്വസിക്കില്ല,

“ചതി ആണ് മദർ, അതൊക്കെ പോട്ടേ ഞാൻ വന്നത് മറ്റൊരു കാര്യത്തിന് ആണ് മദർ, അപ്പ സ്പോൺസർ ചെയ്യുന്ന ഒരു കുട്ടി ഇല്ലേ, ആ കുട്ടിയെ കോളേജ് ഹോസ്റ്റലിൽ മാറ്റണം എന്ന് അപ്പ പറഞ്ഞിരുന്നു,

“ഞാൻ ആ കാര്യം മാത്യുസിനോട് സൂചിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇപ്പോൾ അവൾ ഇവിടെ ഇല്ല മോനേ, ഞങ്ങളുടെ മദർ സുപ്പിരിയർ വാർദ്ധക്യസാഹചമായ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആണ്, മദറിനു ഡയാന മോൾ ഏറെ പ്രിയപ്പെട്ടവാൾ ആണ്, അതുകൊണ്ട് ആണ് അവൾ തന്നെ കൂടെ മതി എന്ന് മദർ പറഞ്ഞത്,

“സാരമില്ല മദർ, എന്റെ കാർഡ് ആണ് ഇത്, വരുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി മദർ,

“ശരി മോനേ, ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും മാത്യു ഉണ്ട്

“സന്തോഷം മദർ, അതൊക്കെ ആകും ഞങ്ങളെ പിടിച്ചു നിർത്തുന്നത്,

ഓർഫനേജിൽ നിന്നും ഇറങ്ങിയ നിവിന്റെ ഫോണിലേക്ക് വിഷ്ണുവിന്റെ കാൾ വന്നു,

പാലസ് ഹോട്ടലിൽ വച്ചു കമ്പനിമീറ്റിംഗ് ഉണ്ട് അവിടേക്ക് ചെല്ലണം എന്ന്, ഉടനെ തന്നെ അവൻ അവിടേക്ക് പുറപ്പെട്ടു,

**************

പറഞ്ഞപോലെ തന്നെ ശീതൾ പണവും കൊണ്ട് ഹോട്ടലിൽ എത്തി, വില്ല്യംസിനെ വിളിച്ചു റൂം നമ്പർ മനസിലാക്കി, ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ശീതളിനെ നോക്കി വില്ല്യം ഒന്ന് ഉഴിഞ്ഞു ചിരിച്ചു,

“എടി നീ ഒന്നൂടെ മിനുങ്ങിയല്ലോ

അവന്റെ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗനധം അവളുടെ മുഖത്തേക്ക് അടിച്ചു,

“നമ്മുക്ക് റെസ്റ്റോറന്റിൽ ഇരിക്കാം,

“വേണ്ട നമ്മുക്ക് ഇവിടെ ഇരുന്നാൽ മതി,

അവൻ അവളെ അകത്തേക്ക് വലിച്ചു വേഗം റൂം അടച്ചു,

“അവൾ കൈയിൽ ഇരുന്ന ബാഗ് അവന് നേരെ നീട്ടി,

“നീ പറഞ്ഞ കാശ് മുഴുവൻ ഉണ്ട്, ഇനി എന്നെ ബുദ്ധിമുട്ടിക്കല്,

“ഇല്ല ബേബി,

അവൻ അത്‌ വാങ്ങി അവളുടെ മുടിയിഴകളിൽ ഒന്ന് തലോടി, അവൾ വെറുപ്പോടെ തല കുടഞ്ഞു,

“എന്താടി നിനക്ക് ഇത്ര ഡിമാൻഡ്

അവൻ ദേഷ്യത്തിൽ ചോദിച്ചു.

“എനിക്ക് പെട്ടന്ന് പോണം,

“എന്റെ ആവശ്യങ്ങൾ ഒക്കെ സാധിച്ചു തന്നിട്ട് നീ പൊക്കോ, പിന്നെ ഞാൻ ഒരു ശല്ല്യത്തിനും വരില്ല, എത്ര നാൾ ആയെടി, അവളുടെ ശരീരത്തെ കൊതിയോടെ നോക്കികൊണ്ട് പറഞ്ഞു,

“നിന്റെ ഉദ്ദേശം നടക്കില്ല വില്ല്യം,

“അതെന്നാടി ഇപ്പോൾ നീ വല്ല്യ ശീലാവതി ചമ്മയുന്നത്,

“പറ്റില്ല എനിക്ക് പോകണം,

അവൾ ഡോറിനടുത്തേക്ക് നടന്നു,

അവൻ ആർക്കോ ഫോണിൽ മിസ്സ്ഡ് കാൾ കൊടുത്തു,ശേഷം അവളെ വലിച്ചു ബലം ആയി ബെഡിലേക്ക് എടുത്തിട്ടു, എതിർക്കാൻ നോക്കിയ അവളുടെ കാരണത്ത് അവൻ മാറി മാറി പ്രഹരിച്ചു.

ഡോറിൽ തുടരെ തുടരെ ഉള്ള കൊട്ട് കേട്ട് വില്ല്യംസിന്റെ മുഖത്ത് ഒരു സന്തോഷം കണ്ടു, അവൻ പെട്ടന്ന് എഴുനേറ്റ് തന്റെ ഷോർട്സ് എടുത്തു ഇട്ടു, ശേഷം ഒരു ബെഡ്ഷീറ്റ് എടുത്തു ശീതളിന്റെ നഗ്‌നശരീരത്തിലേക്ക് എറിഞ്ഞു, അവളുടെ മുഖത്ത് അവനോട് ഉള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു,

വില്ല്യം കതക് തുറന്നതും മുന്നിൽ പോലീസ്, അവൻ അത്‌ പ്രതീക്ഷിച്ചത് കൊണ്ട് അവന് വല്ല്യ അത്ഭുതം തോന്നിയില്ല, എങ്കിലും അവൻ മുഖത്ത് അല്പം അങ്കലാപ്പ് വരുത്തി,

“എന്താ സാർ

“എന്താണെന്ന് പറയാം,

“നിന്റെ ഒപ്പം ആരാണ്,

“ആരുമില്ല സാർ

അവൻ പരുങ്ങി,

“ആണോ ഞങ്ങൾ ഒന്ന് നോക്കട്ടെ,

“അയ്യോ സാർ വേണ്ട,

“വേണ്ടന്ന് നീയാണോ തീരുമാനിക്കുന്നത്,

പോലീസുകാർ ഓടി അകത്തു കയറി, അവിടെ വസ്ത്രങ്ങൾ വാരി ചുറ്റി നിൽക്കുന്ന ശീതളിനെ കണ്ട് പോലീസുകാരിൽ ഒരാൾ വിളിച്ചു പറഞ്ഞു,

“സാറെ ഇവിടെ വേറെ കലാപരിപാടി ആണ്,

ശീതളിനു ഭൂമി തനിക്ക് ചുറ്റും കറങ്ങും പോലെ തോന്നി, ഈ നിമിഷം താൻ മരിച്ചു പോയെങ്കിൽ എന്ന് അവൾ ആശിച്ചു,

എസ് ഐ അകത്തേക്ക് വന്നു.

“ഓഹോ, ഇവൾ ഏതാടാ,

വില്ല്യംസിനോട് എസ് ഐ ചോദിച്ചു.

“അത്‌ സാർ….

മറുപടി പറയാതെ പരുങ്ങിയ വില്ല്യംസിന്റെ കാവിളിലേക്ക് ശക്തമായ ഒരു അടി കൊടുത്തു എസ് ഐ

“സാർ ഞങ്ങൾ കാമുകികാമുകൻമാർ ആണ്, അവളുടെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ല, ഞാൻ ഒരു അനാഥൻ ആയതാണ് കാരണം, അതുകൊണ്ട് ഞങ്ങൾ അവസാനം ആയി ഒന്ന് കാണാൻ,……പിന്നെ മരിക്കാൻ ആരുന്നു തീരുമാനിച്ചത്

“ഓഹോ, നല്ല കഥ ഞാൻ വിശ്വസിച്ചു

“ഇല്ല സാർ സത്യം ആണ്, അവൻ ഫോൺ എടുത്തു ബാംഗ്ലൂർ വച്ചു അവർ എടുത്ത ഫോട്ടോ കാണിച്ചു,ശേഷം ബാഗിൽ നിന്നും എന്തോ ഒരു മരുന്ന് എടുത്ത് കാണിച്ചു,

“ഒരു ദിവസം എങ്കിലും ഒരുമിച്ചു ജീവിച്ചു മരിക്കാൻ ആരുന്നു സാർ ഞങ്ങൾ തീരുമാനിച്ചത്,

ശീതൾ എല്ലാം കേട്ട് അന്തം വിട്ട് നിന്നു,

“ഇതൊക്കെ സത്യം ആണോടി

“അതെ സാർ

അത്‌ സമ്മതിച്ചു കൊടുക്കുവല്ലാതെ അവൾക്ക് മറ്റു മാർഗ്ഗം ഇല്ലാരുന്നു,

“ഏതായാലും രണ്ടും സ്റ്റേഷൻ വരെ വാ,

വില്ല്യംസ്സ് പെട്ടന്ന് ജീൻസും ഷർട്ടും എടുത്ത് അണിഞ്ഞു,പോലീസുകാർക്ക് ഒപ്പം താഴേക്ക് നടന്നു,

താഴെ അവരെ വളഞ്ഞു ഒരു മാധ്യമകൂട്ടം തന്നെ ഉണ്ടാരുന്നു, ക്യാമറകണ്ണുകൾ ശീതളിന്റെയും വില്ല്യംസിന്റെയും മുഖം ഒപ്പിയെടുത്തു,ശീതൾ കരഞ്ഞുപോയി,

“ആരാടോ ഈ മീഡിയയെ അറിയിച്ചത്,

എസ് ഐ തിരക്കി

“എനിക്ക് അറിയില്ല സാർ

“ശേ

എസ് ഐക്ക് ദേഷ്യം വന്നു,

മാധ്യമപടയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ പോലീസ്വാഹനത്തിൽ അവരെ കയറ്റി,

വരികെട്ടിയ മുടിയും അഴിഞ്ഞുഉലഞ്ഞ വസ്ത്രങ്ങളും ആയി പോലീസ് വാഹനത്തിൽ കയറി പോകുന്ന ശീതളിനെ ഒരു ഞെട്ടലോടെ നിവിൻ നോക്കി നിന്നു,ശീതൾ അവനെ കണ്ടു, അവൾ നാണിച്ചു പോയി

(തുടരും…