എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 32, രചന: റിൻസി പ്രിൻസ്

വീട്ടിൽ എത്തിയപ്പോൾ അവന് ഒരു സമാധാനം തോന്നിയില്ല,എല്ലാം കൊണ്ടും മനസ്സ് അസ്വസ്ഥമായിരുന്നു,ശത്രുവാണ് എങ്കിൽ പോലും അയാളുടെ മകളെ ആ ഒരു അവസ്ഥയിൽ കണ്ടത് നിവിന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല,തനിക്കും ഉള്ളത് ആണ് രണ്ട് സഹോദരിമാർ, കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ടിവി ന്യൂസ് കാണിച്ചത് മുഴുവൻ ആ ന്യൂസുകൾ തന്നെയായിരുന്നു,

“പാലസ് ഹോട്ടലിൽ അനാശാസ്യം കമിതാക്കൾ അറസ്റ്റിൽ, പ്രമുഖ കൺസ്ട്രക്ഷൻ കമ്പനി ആയ ശീതൾ കൺസ്ട്രക്ഷൻസ്സ് ഓണർ ആയ മാർക്കോസ് ആന്റണിയുടെ ഒരേ ഒരു മകൾ ശീതൾ ആണ് ഹോട്ടലിൽ നിന്ന് പിടികൂടിയത്,

“കണ്ടില്ലേ നമ്മുടെ പ്രാർത്ഥനയോക്കേ കർത്താവ് കേൾക്കുന്നുണ്ട് നമ്മുടെ അപ്പയെ കേസിൽ കൂടിക്കിയതിന് അയാൾക്കു വേണ്ട ശിക്ഷയാണ് കിട്ടിയത് ,

നിത അത് പറഞ്ഞപ്പോൾ ട്രീസ അവളെ വിലക്കി ,

“ഒരിക്കലും നമ്മൾ ആയിട്ട് ഒന്നും പറയാൻ പാടില്ല, ആരെയും വിധിക്കാൻ നമുക്ക് അവകാശമില്ല,പിന്നെ നീയും ഒരു പെൺകുട്ടി ആണ്, വേറെ ഒരു പെണ്ണിന്റെ തകർച്ചയിൽ സന്തോഷിക്കാൻ പാടില്ല,

തൻറെ മനസ്സിൽ തോന്നിയത് തന്നെയാണ് അമ്മച്ചി പറഞ്ഞത് എന്ന് നിവിൻ ഓർത്തു ,

“ഡേവി അങ്കിൾ എവിടെ

നിവിൻ ചോദിച്ചു,

“കട്ടപ്പനയിൽ ലീനയുടെ അപ്പച്ചന് എന്തോ വയ്യാത്ത പോലെ വന്നു എന്ന് പറഞ്ഞു വിളിച്ചു, അങ്ങോട്ട് പോയി രണ്ടാളും,

ട്രീസ പറഞ്ഞു.

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,

നീന തുടക്കമിട്ടു,

“എന്താടി

ട്രീസ ചോദിച്ചു,

“കോളേജിൽ നിന്ന് വിളിച്ചിരുന്നു എനിക്ക് അടുത്ത ആഴ്ച എക്സാം തുടങ്ങുവാ, തിരിച്ചു പോകണം

“അപ്പയെ കാണാതെ പോവണോ

നിവിൻ ചോദിച്ചു,

“അപ്പയെ ജയിലിൽ പോയി കാണാല്ലോ,

“എങ്കിൽ ഞാൻ അപ്പയെ കൊണ്ട് കാണിച്ചിട്ട് നിന്നെ കൊണ്ടു വിടാം

“എനിക്ക് ഫീസ് അടക്കണം, എങ്കിലേ എക്സാം എഴുതാൻ പറ്റു,ലാസ്റ്റ് ഡേറ്റ് മറ്റെന്നാൾ ആണ്,

നിവിൻ ഞെട്ടി. ശരിയാണ് അവളുടെ ഫീസ് അടക്കേണ്ട ഡേറ്റ് ആയി, അതൊക്കെ അപ്പ ആണ് നോക്കുന്നത്, അതിനാൽ താൻ ഇതൊന്നും ശ്രെദ്ധിക്കുകപോലും ചെയ്തിട്ടില്ല,

“എത്ര രൂപ ആണ്,

“എല്ലാം കൂടെ 5 ലക്ഷം

“ഈശോയെ നിൽക്കുന്ന നിൽപ്പിൽ ഒറ്റദിവസം കൊണ്ട് 5 ലക്ഷം രൂപ, നാളെ ഒരു ദിവസത്തെ ഇടവേള, താൻ എന്ത് ചെയ്യും അവൻ ഓർത്തു,

“ഞാൻ ഒന്ന് നോക്കട്ടെ

നിവിൻ വെറുതെ പറഞ്ഞു,

“ഈ എക്സാം എഴുതിയില്ലേൽ ഇത്ര വർഷം പഠിച്ചത് മുഴുവൻ പോകും,

“ഇപ്പോഴത്തെ അവസ്ഥ നിനക്കറിയില്ലേ മോളെ,

ട്രീസ പറഞ്ഞു,

“ഇതൊക്കെ ആര് കാരണം ഉണ്ടായതാണ്, ഞാൻ ആണോ?

നിവിനെ നോക്കി അവൾ പറഞ്ഞു,

“എനിക്ക് എന്റെ ഭാവി കളയാൻ പറ്റില്ല,

“നിന്റെ ഭാവി ഞാൻ കാരണം പോകില്ല, പോരെ,

നിവിൻ ഭക്ഷണം മതിയാക്കി എഴുനേറ്റു,

“ചേട്ടായിയെ കഴിപ്പിക്കാതെ എഴുനേൽപ്പിച്ചപ്പോൾ നിനക്ക് സന്തോഷം ആയല്ലോ

നിത അവളെ കുറ്റപ്പെടുത്തി എഴുനേറ്റ് പോയി,

നിവിൻ ബാൽക്കണിയിൽ നിൽകുമ്പോൾ ആണ് ട്രീസ വന്നത്,

“മോനേ

അവൻ തിരിഞ്ഞു നോക്കി, അവർ അവന്റെ കൈയ്യിൽ തന്റെ ശരീരത്തിൽ കിടന്ന ആഭരങ്ങൾ എല്ലാം വച്ചു കൊടുത്തു,

“മോനേ ബാക്കി ഒക്കെ ലോക്കറിൽ ആണ്, ഇത് കൊണ്ട് ഒന്നും ആകില്ല എന്ന് അമ്മച്ചിക്ക് അറിയാം എങ്കിലും നിന്റെ കൈയ്യിൽ ഇരിക്കട്ടെ, പണയം വച്ചിട്ട് കാര്യം ഇല്ല, വിറ്റെക്ക്

“അയ്യോ അമ്മച്ചി അത്‌ വേണ്ട,..ഞാൻ റെഡി ആക്കിക്കോളാം, അമ്മച്ചി ഒന്നും ഇല്ലാതെ നടന്നാൽ അപ്പ വരുമ്പോൾ എന്നെ കുറ്റപ്പെടുത്തും

അവൻ അത്‌ അവരുടെ കയ്യിൽ കൊടുത്തു,അവർ അതിൽ നിന്നും അവരുടെ മിന്നുമാല മാത്രം എടുത്ത് ബാക്കി അവന്റെ കയ്യിൽ കൊടുത്തു,

“എനിക്കു ഇത് മാത്രം മതി,

ബാക്കി ബലമായി അവന്റെ കൈയ്യിൽ കൊടുത്ത് അവർ മറുപടിക്ക് കാക്കാതെ നടന്നു,

പിറ്റേന്ന് നിവിൻ വല്ലാതെ അസ്വസ്ഥനായിരുന്നു,പല്ലവിയുടെ അച്ഛൻ തന്ന കുറച്ചു പൈസ തന്റെ കൈവശം ഉണ്ട് പക്ഷേ അത് അപ്പയെ ഇറക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടതാണ്,അമ്മച്ചി തന്ന സ്വർണം എല്ലാം വിറ്റാലും ഒരു രണ്ടു ലക്ഷം രൂപയോളം കിട്ടുമായിരിക്കും, ബുള്ളറ്റ് വിൽക്കാം എന്ന് വെക്കാം എങ്കിലും ഒരു ദിവസം കൊണ്ട് നടക്കില്ല,വിഷുണുവിനെ വിളിച്ചു ചോദിച്ചപ്പോൾ അമ്പതിനായിരം രൂപ അവൻ ശരിയാക്കി തരാമെന്ന് പറഞ്ഞു, എങ്കിലും ബാക്കി എന്തു ചെയ്യും, അവൻ തലപുകഞ്ഞ് ആലോചിച്ചു,ഇതുവരെ കാശിന് പറ്റി ഒരു ബുദ്ധിമുട്ടും തനിക്ക് ഉണ്ടായിട്ടില്ല,അപ്പ അത് അറിയിച്ചിട്ടില്ല , തനിക്ക് പരിചയമില്ലാത്ത ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ ഫേസ് ചെയ്യുന്നത്,

കുറെ പ്രാവശ്യ പല്ലവി വിളിച്ചിട്ടും ഫോൺ എടുത്ത് സംസാരിക്കാൻ നിവിന് കഴിഞ്ഞില്ല, കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി പല്ലവി വിളിച്ചു.ഇനി അവളുടെ ഫോൺ അവഗണിക്കുന്നത് ശരിയല്ലെന്ന് അവനു തോന്നി അവൻ ഫോണെടുത്തു,

“ഹലോ നീവിൻ ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്താ ഫോൺ എടുക്കാഞ്ഞത്?
എൻറെ മൂഡ് ശരിയല്ലയിരുന്നു മാതു

“എന്തുപറ്റി?

” ഒന്നുമില്ല മാതു

എന്താ നിവിൻ ജാമ്യത്തിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

“അതല്ല മാതു മറ്റൊരു വലിയ പ്രോബ്ലം ഉണ്ട്,

എന്താ കാര്യം പറ

അവൻ കാര്യം അവളോട് പറഞ്ഞു,

ഇത്രേയുള്ളോ കാര്യം,അതിനാണോ ഇങ്ങനെ ടെൻഷനടിച്ചത് ,

“നീവിൻ ഇപ്പൊ എവിടെയാ?

“ഞാൻ ഓഫീസിലുണ്ട്,

“എങ്കിൽ ലഞ്ച് ബ്രേക്ക് ടൈമിൽ നമ്മുടെ പഴയ കോഫീ ഷോപ്പ് ഇല്ലേ ജിഞ്ചർ, അവിടെ വന്നിരിക്ക് ഞാൻ അവിടേക്ക് വരാം,

എന്താ മാതു അതൊക്കെയുണ്ട് നീവിൻ അവിടെ വാ,

ലഞ്ച് ബ്രെക്കിൽ നിവിൻ അവൾ പറഞ്ഞതുപോലെ ജിഞ്ചർ കോഫി ഷോപ്പിൽ എത്തി,കുറച്ചു സമയത്തിനുശേഷം പല്ലവി അവിടെയെത്തിയിരുന്നു, അവളുടെ കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു,നിവിൻറെ മുഖം കണ്ട് അവൾക്ക് സങ്കടം തോന്നി,

നിവിൻ എന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നത്,

ഞാൻ ഇങ്ങനെ ഒന്നും ഇതുവരെ ഫെയ്സ് ചെയ്തിട്ടില്ല മാതു ,

ഇങ്ങനെയും ജീവിതത്തിൽ കുറെ കാര്യങ്ങൾ ഫേസ് ചെയ്യണമെന്ന് ഇപ്പോ മനസ്സിലായില്ലേ,ടെൻഷനടിക്കുവല്ല വേണ്ടത് ധൈര്യത്തോടെ ഇതിനെ നേരിടുകയാണ് വേണ്ടത്,പറയുമ്പോൾ എളുപ്പമാണ് മാതു അനുഭവിച്ച നോക്കണം,അവൾ ആ ബാഗ് അവൻറെ കയ്യിൽ കൊടുത്തു,

ഇതെന്താ

പറഞ്ഞ അത്രയും തുകയില്ലഎങ്കിലും മൂന്നു ലക്ഷം രൂപ ഉണ്ട്, എൻറെ ഗോൾഡ് കൊടുത്തിട്ട് ഇൻട്രസ്റ്റിൽ വാങ്ങിയത് ആണ് , ഇപ്പോഴത്തെ നിവിൻറെ ആവശ്യങ്ങൾ നടക്കട്ടെ,

“മാതു നീ എന്താ ഈ കാണിച്ചത് എന്നോട് ചോദിക്കുക പോലും ചെയ്യാതെ,

“ചോദിച്ചാൽ നിവിൻ സമ്മതിക്കില്ല എന്ന് എനിക്ക് 100% ഉറപ്പായിരുന്നു,

“വേണ്ടായിരുന്നു മാതു ഇപ്പൊ തന്നെ അങ്കിളും നീയും കൂടെ ഒരുപാട് സഹായിച്ചു,

“ഞാൻ നിനക്ക് അന്യ ആണോ നിവിൻ, നിവിന് ഒരു പ്രശ്നം വരുമ്പോൾ അത് എൻറെ പ്രശ്നാമായി കാണാനാണ് എനിക്കിഷ്ടം,നിവിൻ സങ്കടപ്പെടുമ്പോൾ കൂടുതൽ സങ്കടപ്പെടുന്നത് ഞാനാണ്, പിന്നെ നീന ചേച്ചി , നിവിൻറെ അനുജത്തി എന്ന് പറയുമ്പോൾ എന്റെ ആരാ? എൻറെ അനുജത്തി തന്നെയല്ലേ, പ്രായംകൊണ്ട് അല്ലെങ്കിലും സ്ഥാനം കൊണ്ട്, ആദ്യം ഈ കാര്യങ്ങൾ നടക്കട്ടെ പിന്നെ പതുക്കെ എനിക്ക് ഗോൾഡ് എടുക്കാൻ നേരം,കാശ് തിരിച്ചു തന്നാൽ മതി,അതല്ല ഇനി വാങ്ങാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ ഇത് സ്ത്രീധനത്തിൽ നിന്ന് കുറച്ചോളാം

“നീ അല്ലേ ഏറ്റവും വല്ല്യ ധനം, വിലമതിക്കാൻ കഴിയാത്തത്,

തൻറെ ജീവിതത്തിലെ പുസ്തകതാളിൽ താൻ എഴുതിച്ചേർത്ത ഒരു മഹത്തരമായ അധ്യായമാണ് അവൾ എന്ന് അവൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ് എന്ന് അവൻ ഓർത്തു,

മേശയിൽ വെച്ചിരുന്ന അവളുടെ ഭംഗിയുള്ള വിരലുകളിൽ അവൻ ഒന്ന് തൊട്ടു, തന്റെ ജീവിതത്തിൽ താനെടുത്ത ഏറ്റവും നല്ല തീരുമാനം താൻ തിരഞ്ഞെടുത്ത ഏറ്റവും നല്ല സെലക്ഷൻ അത് ഇവൾ ആയിരുന്നു ഇവൾ മാത്രം,

ഉള്ളിൽ താൻ അറിഞ്ഞ കാര്യങ്ങൾ തന്നെ ചുറ്റിവരയുമ്പോഴും നിവിന് ആശ്വാസം നൽകാൻ അവൾ ശ്രേമിച്ചു, ഈ അവസ്ഥയിൽ താൻ കൂടെ അവനെ ഒറ്റക്ക് ആക്കിയാൽ അവൻ തളർന്നു പോകും എന്ന് അവൾക്ക് ഉറപ്പാരുന്നു.

വീട്ടിൽ ചെന്നതും അവൻ കാശ് ട്രീസയുടെ കയ്യിൽ കൊടുത്തു,

“നാളെ തന്നെ അടച്ചേക്കാൻ പറ അവളോട്, അഞ്ചു ലക്ഷം ഉണ്ട്, ഞാൻ കാരണം അവളുടെ ഭാവി പോകണ്ട

“അപ്പോൾ കാശൊക്കെ കൈയ്യിൽ ഉണ്ട്

നീന കളിയാക്കി പറഞ്ഞു,

എന്താണെങ്കിലും നിനക്ക് കാശ് കിട്ടിയാൽ പോരേ, നിൻറെ ഭാവി പോകതിരുന്നാൽ പോരെ,

“ചേട്ടായി ഏതൊ ഒരു പിഴച്ചവളെ പ്രേമിച്ചതിന് ഞാൻ എന്തിനു എൻറെ ഭാവി കളയണം ,

അവള് അത്‌ പറഞ്ഞു കഴിഞ്ഞതും നിവിന്റെ കൈ അവളുടെ കരണത്തെ പാതിഞ്ഞി രുന്നു,

“നീ പറഞ്ഞ ഈ പിഴച്ചവൾ തന്നെയാണ് നിനക്ക് വേണ്ടി കാശ് തന്നത്, ഇനി ഒരു വാക്ക് നീ അവളെ പറ്റി മോശമായി പറഞ്ഞാൽ ഇനി ഇങ്ങനെ ഒരു അടിയിൽ ആയിരിക്കില്ല അത് ഒതുങ്ങുന്നത്, കുറേ ആയി ഞാൻ സഹിക്കുന്നു , പിന്നെ ഒന്നുകൂടി ഓർത്തോ ഇപ്പൊ അവൾ ഔദാര്യമാക്കി തന്നതാ നിന്റെ ഭാവി

, ഇത്രയും പറഞ്ഞിട്ട് മറുപടിക്ക് നില്കാതെ നിവിൻ അകത്തേക്ക് കയറി പോയി,

കവിളിൽ പിടിച്ചു നിൽക്കുന്ന നീനയെ നോക്കി ട്രീസ പറഞ്ഞു,

“നീ ചോദിച്ചു വാങ്ങിയത് ആണ്,

ബാഗ് അവളുടെ കൈയ്യിൽ വച്ചു ട്രീസ അകത്തേക്ക് പോയി,

********************

ശരവേഗത്തിൽ ആണ് മാർക്കോസിന്റെ വണ്ടി പോലീസ് സ്റ്റേഷനു മുൻപിൽ എത്തിയത്,അവിടെ കുറ്റവാളികളായി നിൽക്കുന്ന തൻറെ മകളെയും വില്യംസിനെ യും കണ്ടപ്പോൾ പച്ചക്ക് കത്തിക്കാനുള്ള ദേഷ്യമാണ് അയാൾക്ക് തോന്നിയത്, പോലീസ് സ്റ്റേഷനു മുൻപിൽ വലിയൊരു മീഡിയ കൂട്ടം തന്നെ ഉണ്ടായിരുന്നു, വില്യംസ് ജേതാവിനെ പോലെയാണ് നിന്നത്,

മർക്കോസ് എസ് ഐ യുടെ മുറിയിലേക്ക് കയറിച്ചെന്നു,തനിക്ക് ഒന്നും ചെയ്യാൻ പറ്റാത്തത് ദേഷ്യം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു,എസ് ഐ വിവരങ്ങൾ മാർക്കോസ് നോട് പറഞ്ഞു,

“ഇവളെ എൻറെ കൂടെ വിടാൻ വല്ല വകുപ്പും ഉണ്ടോ സാറേ,അത് മാത്രമേ അയാൾ ചോദിച്ചുള്ളൂ ഉള്ളൂ,

“വീടുന്നത്കൊണ്ട് കുഴപ്പമില്ല ഇവൻറെ മൊഴി ഇങ്ങനെ ആയതുകൊണ്ട്, ആത്മഹത്യാ പ്രേരണക്ക് ചിലപ്പോ നിങ്ങളുടെ പേരിൽ കേസെടുക്കേണ്ടി വരും,

“അതൊന്നും വേണ്ട കാരണം ഇവളെ എനിക്ക് കെട്ടിച്ചു തരാം എന്ന് ഇയാൾ ഇവിടെ സമ്മതിച്ചാൽ മതി,

വില്യംസ് അത് പറഞ്ഞതും ശീതൾ ശക്തമായ ഞെട്ടിത്തരിച്ചു,അവൻ ഭംഗിയായി തന്നെ കുടിക്കുക ആണെന്ന് അവൾക്ക് മനസ്സിലായി,

“അങ്ങനെയാണെങ്കിൽ താൻ ഇവിടെ എഴുതി ഒപ്പിട്ട് പോണം ഇവൻ പറഞ്ഞത്,
എസ് ഐ അത് പറഞ്ഞതും മാർക്കോസിന് ദേഷ്യം കൊണ്ട് അടിമുടി വിറച്ചു,

“ഔറക്കൽ മാർക്കോസിന്റെ മോളെ കെട്ടാൻ എന്ത് യോഗ്യത ആണേടാ നാറി നിനക്ക് ഉള്ളത്,

വില്ല്യംസിന്റെ കഴുത്തിൽ അമർത്തി അയാൾ പറഞ്ഞു,

“കൈയ്യാങ്കളി ഒന്നും ഇവിടെ വച്ചു വേണ്ട

എസ് ഐ മാര്ക്കോസിനെ തള്ളിമാറ്റി പറഞ്ഞു,

“ഞാൻ പറഞ്ഞപോലെ എഴുതി തരാൻ പറ്റുമോ,

പറ്റില്ല സാറേ

“എങ്കിൽ പിന്നെ എനിക്ക് തൻറെ പേരിൽ കേസെടുക്കേണ്ടി വരും, മർക്കോസിന് മുൻപിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.മൂന്നുമാസത്തിനുള്ളിൽ രണ്ടുപേരുടെയും വിവാഹം നടത്താമെന്ന് മാർക്കോസ് അവിടെ എഴുതി ഒപ്പിട്ടു. പുറത്തേക്ക് ഇറങ്ങിയ വില്യം ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ആഷിക് നേരെ തമ്പു കാട്ടി,

കാറിൽ നിന്ന് ഇറങ്ങിയതും അവളെ വലിച്ചിഴച്ച് ആണ് മാർക്കോസ് വീട്ടിലേക്ക് കയറ്റിയത്,

അവളെ വലിച്ച് അകത്തേക്ക് കൊണ്ടുപോയി ദേഷ്യം മാറുന്നതുവരെ ആയാൽ അവളെ പ്രഹരിച്ചു,ജാൻസി ഒന്നും ചോദിച്ചില്ല ചോദിച്ചാൽ അവർക്കും കിട്ടും എന്ന് അവർക്ക് ഉറപ്പായിരുന്നു,

ടിവിയിൽ അപ്പോഴും ന്യൂസ്‌ കാണിച്ചുകൊണ്ടേ ഇരുന്നു,

14 ദിവസത്തിന് ശേഷം കോടതി ഉപാധികളോടെ മാത്യുവിനു ജാമ്യം അനുവദിച്ചു,വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാലാണ് ജാമ്യം ലഭിച്ചത്, അതിനോടൊപ്പം തന്നെ സിസിടിവിയിൽ കണ്ട് ചെറുപ്പക്കാരനെയും പെൺകുട്ടിയെ പറ്റി തിരക്കാണ് കോടതി ഉത്തരവിട്ടു,

തിരികെ വന്ന മാത്യൂസിനെ കെട്ടിപ്പിടിച്ച് ട്രീസ കുറെ നേരം കരഞ്ഞു, മക്കൾ എല്ലാവരും അയാളുടെ അരികിലേക്ക് ചെന്നു, ആ സ്നേഹ കൂട്ടിൽ വീണ്ടും സ്നേഹമഴ പെയ്തു,

പിറ്റേന്ന് തന്നെ നീന തിരികെ പോയി.

ഒരുപാട് ദിവസങ്ങൾക്കുശേഷം പിറ്റേന്ന് ആ വീടിനെ തേടി ഒരു ചെറിയ സന്തോഷവാർത്ത എത്തി,പോസ്റ്റുമാൻ കൊണ്ടുവന്ന രജിസ്ട്രേഡ് ഒപ്പിട്ട് വാങ്ങിയതിനുശേഷം വായിച്ചു നോക്കുമ്പോൾ നിവിൻറെ മുഖം തിളങ്ങി, റവന്യൂ ഡിപ്പാർട്ട്മെൻറിൽ തനിക് ജോലി കിട്ടിയിരിക്കുന്നു, ആദ്യമായി താൻ എഴുതിയ ടെസ്റ്റാണ്,

ഓടിച്ചെന്ന് ട്രീസയോടെ പറഞ്ഞു, അവർ സന്തോഷമായി മകനെ വാരിപ്പുണർന്നു,
ശേഷം ഫോണെടുത്ത് പല്ലവിയോട് സന്തോഷവാർത്ത അറിയിച്ചു, അവൾക്ക് വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു,

“ഒക്കെ നിൻറെ ഭാഗ്യമാണ് മോളെ, ഒരു സർക്കാരുദ്യോഗസ്ഥനെ ഭർത്താവായി കിട്ടാൻ പോകുവല്ലേ

അവൻ കളിയാക്കി,

“വലിയ സർക്കാർ ഉദ്യോഗസ്ഥൻ ആകുമ്പോൾ സർക്കാർ ഉദ്യോഗസ്ഥയെ തന്നെ വേണം എന്ന് വാശി പിടിക്കോ,

“പറയാൻ പറ്റില്ല, മാറി ചിന്തിക്കേണ്ടിയിരിക്കുന്നു,അവൻ തമാശയായി പറഞ്ഞു.

“അങ്ങനെ ചിന്തിക്കുമോ നിവിൻ?

“എൻറെ മോളെ പോലെ എന്നെ സ്നേഹിക്കാൻ കഴിയുന്ന മറ്റാരും ഈ ലോകത്ത് ഉണ്ടാവില്ല,

നിവിൻ അത്‌ പറഞ്ഞതും അവളുടെ മനസ്സ് നിറഞ്ഞു,

മാത്യൂസിനെ കാണാൻ ഉറപ്പിച്ച് തന്നെയാണ് പല്ലവി നിവിൻറെ വീട്ടിലേക്ക് ചെന്നത്,

അവളെ കണ്ടതും ട്രീസക്കു നിതക്കും ഒരുപാട് സന്തോഷമായി, കുറെ നേരം വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം അവൾ മാത്യൂസിന്റെ മുറിയിലേക്ക് ചെന്നു,

“അവളെ കണ്ടതും അയാൾ അവളെ മുറിയിലേക്ക് ക്ഷണിച്ചു,

അയാൾ ഒരുപാട് മാറിപ്പോയി എന്ന് അവൾക്ക് തോന്നി,പഴയ ആ ഉത്സാഹം മുഖത്ത് ഇല്ല, ഒക്കെ താൻ കാരണം ആണോ എന്ന ഒരു കുറ്റബോധം അവളെ ഉലച്ചു.

“അങ്കിൾ ഒരുപാട് മാറിപ്പോയി,

കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സസ്പെൻഷനിൽ ഇരിക്കുന്ന ഒരു സര്ക്കാർ ഉദ്യോഗസ്ഥൻ ഇതിൽ കൂടുതൽ എങ്ങനെ ഇരിക്കും മോളെ

“അങ്കിൾ ഇങ്ങനെ ഡെസ്പ് ആകല്ലേ, സത്യം തെളിയും

“അങ്ങനെ തന്നെ ആണ് ഞാനും വിശ്വസിക്കുന്നത്

“ഈയൊരു സാഹചര്യത്തിൽ സംസാരിക്കാവുന്ന ഒരു കാര്യം പറയാൻ അല്ല ഞാൻ വന്നത് അങ്കിൾ , പക്ഷേ എനിക്ക് അങ്കിളോഡ് സംസാരിക്കണം, അങ്കിൾ പറഞ്ഞാൽ എനിക്ക് വിശ്വാസം ആകും, അങ്കിൾ എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും കാരണം എനിക്ക് അങ്കിളിനെ വിശ്വാസമാണ്,

“എന്താ മോളെ, മോൾ ചോദിക്ക്, അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അയാൾക്ക് ഭയം തോന്നി,

“ഞാനൊരു കാര്യം അറിഞ്ഞു, അത്‌ സത്യം ആണോ എന്ന് എനിക്ക് അറിയണം,അങ്കിൾ എന്നോട് കള്ളം പറയില്ല എന്നാണ് എന്റെ വിശ്വാസം,

ഇല്ല മോളെ, മോൾ ചോദിക്ക്

“ഡേവിഡ് അങ്കിളിന്റെ ഒപ്പം ആണോ എന്റെ അമ്മ പോയത്, അങ്കിളിനു അത്‌ അറിയുമോ,

അയാളുടെ മറുപടിക്കായി അവൾ കാത്തു നിന്നത്, കുറേ സമയത്തെ അയാളുടെ മൗനം അവളെ ഭയപ്പെടുത്തി,

അതിനുശേഷം അയാൾ പറഞ്ഞു,

“മോൾ അറിഞ്ഞത് സത്യമാണ് നിൻറെ അമ്മയുടെ ഡേവിയും തമ്മിൽ സ്നേഹത്തിലായിരുന്നു,

ആ നിമിഷം ഭൂമി പിളർന്നു താഴോട്ട് പോയിരുന്നെങ്കിൽ എന്ന് പല്ലവി ആഗ്രഹിച്ചു,

(തുടരും )

നമ്മൾ ക്ലൈമാക്സിലേക്ക് കടക്കുക ആണ്, ഏറിയാൽ ഒരു 5 പാർട്ട്‌