എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 40, രചന: റിൻസി പ്രിൻസ്

“നിവിൻ “

അറിയാതെ അവളുടെ നാവിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു, അത് കേട്ട ഒരു നിമിഷം നിവിനു സന്തോഷവും സങ്കടവും ദേഷ്യവും സർവ്വ വികാരങ്ങളും അവൻറെ മനസ്സിൽ തെളിഞ്ഞുവന്നു.ആദ്യം മനസ്സിൽ തോന്നിയ വികാരത്തിൽ അവൻറെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു,

” അപ്പോൾ നിനക്ക് ഓർമ്മയുണ്ട് അല്ലേടി പുല്ലേ?അത്രയും ഒറ്റവാക്കിൽ നിവിൻ പറഞ്ഞു പോയി. അവൻറെ അഞ്ചുവർഷത്തെ ദേഷ്യവും സങ്കടവും സന്തോഷവും മുഴുവൻ അങ്ങനെയാണ് അവൻ തീർത്തത്,

” എന്നിട്ടാണോ നീ ഇത്ര കാലം എന്നെ ഒന്ന് തിരഞ്ഞു പോലും വരാതിരുന്നത്? മര്യാദയ്ക്ക് നടന്ന എന്നെ പ്രേമിച്ചിട്ടു അവസാനം ഒന്നും ഇല്ലെന്നും പറഞ്ഞു എന്നെ ഒരു തുരുത്തിൽ ഒറ്റയ്ക്കാക്കിയിട്ട് പോയിരിക്കുന്നു, ഇതായിരുന്നോ നിന്റെ ആത്മാർത്ഥത പ്രണയം, അത്‌ പറയുമ്പോഴും എഴുതുമ്പോഴും ഒക്കെ നിനക്ക് നൂറു നാവ് ആയിരുന്നല്ലോ എന്നോടുള്ള സ്നേഹത്തെപ്പറ്റി മിനിറ്റിനു നീ വാചാലയാകുമായിരുന്നു, ഞാൻ ഇല്ലാതെ നിനക്ക് ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ട് അഞ്ചുകൊല്ലം നീ എങ്ങനെയാണ് ജീവിച്ചത്? ഞാൻ വിചാരിച്ചു ഞാൻ ഇല്ലാത്തതുകൊണ്ട് നീയങ്ങ് ചത്തു പോയി കാണും എന്ന്,

അവളുടെ കണ്ണിൽ നിന്നും വീണകണ്ണുനീർ തുള്ളികളെ പാടെ അവഗണിച്ചുകൊണ്ട് അവൻ വീണ്ടും സംസാരം തുടർന്നു,

“നീ കൂടുതൽ മുതലക്കണ്ണീരൊഴുക്കുകയോന്നും വേണ്ട,ഇത്രകാലം എന്നിൽ നിന്നും ഒരു കുറ്റവാളിയെപ്പോലെ നീ മാറിനിന്നത് എന്തിനായിരുന്നു എന്ന് ഞാൻ നിന്നോട് ചോദിക്കുന്നില്ല, അതിന് നിനക്ക് കാരണങ്ങൾ ഉണ്ടായിരിക്കും, എത്ര ശരിയല്ലെന്ന് ഞാൻ പറഞ്ഞാലും നീ അത്‌ അംഗീകരിച്ച തരാനും പോകുന്നില്ല, പക്ഷേ ഒരിക്കലെങ്കിലും ഈ കാലഘട്ടങ്ങളിൽ ഒക്കെ ഞാൻ എങ്ങനെയാണ് ജീവിച്ചത് നീ ചിന്തിച്ചിട്ടുണ്ടോ? ഉരുകി ഉരുകി ഞാൻ ജീവിച്ചതും ഓരോ നിമിഷവും ഞാൻ മരണത്തെപ്പറ്റി പോലും ചിന്തിച്ചതും നീ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിന്നെ ഞാൻ എവിടെയൊക്കെ തിരക്കി, എങ്ങും കാണാതെ വന്നപ്പോൾ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിപോയി ഞാൻ,

“നിവിൻ പ്ലീസ് ആളുകൾ ശ്രദ്ധിക്കുന്നു.

അത്രമാത്രം അവളുടെ വായിൽ നിന്നും പുറത്തേക്കു വന്നു.

അപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്, പള്ളിയിലെത്തുന്ന മിക്കവരും തങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ട്, എല്ലാവരും അവിടെ തന്നെയാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്, അവൻ അവളുടെ കൈകളിൽ പിടിച്ചു,

” വാ എനിക്ക് സംസാരിക്കണം

അവൾ മറുത്ത് ഒന്നും പറഞ്ഞില്ല, അവനോട്‌ ഒപ്പംനടന്നു. അവൻ ടാക്സിയുടെ ഡോർ തുറന്നു കൊടുത്തു, അവൾ അനുസരണയുള്ള കുട്ടിയെ പോലെ അകത്തേക്ക് കയറി, റാംലാൽ ഭായ് ഇതെല്ലാം കണ്ടു ഇത് എന്താണ് സംഭവം എന്ന മട്ടിൽ നിൽക്കുകയാണ്,

” “कहाँ जा रहे हो सर?” (എങ്ങോട്ടാണ് സാറേ, ) അയാൾ പേടിയോടെ ചോദിച്ചു.

” മറൈൻ ഡ്രൈവിലേക്ക്

അങ്ങോട്ടുള്ള യാത്രയിൽ നിവിനും പല്ലവിയും പരസ്പരം സംസാരിച്ചില്ല, രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടി, പക്ഷേ മനസ്സിൽ രണ്ടുപേരും എന്തായിരുന്നു വികാരം എന്ന് വിവേചിച്ച് അറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. പല്ലവിയുടെ മാനസികാവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല, അവളുടെ മനസ്സിലെ ചിന്തകളും അതുതന്നെയായിരുന്നു, മറൈൻ ഡ്രൈവിലേക്ക് ചെന്നിറങ്ങുമ്പോൾ നിവിൻ തന്നെയാണ് ഡോർ അവൾക്ക് വേണ്ടി തുറന്നു കൊടുത്തത്, അവൻ ഇറങ്ങി നടന്നു, അവൾ അവനെ അനുഗമിച്ചു, അവൾ നടന്നു ചെന്നു ആളോഴിഞ്ഞ ഒരിടത്ത് ഇരുന്നു, നിവിൻ നടന്നു ചെന്ന് അവളോട് ഒപ്പം ചെന്നിരുന്നു. അവർക്കിടയിൽ കുറച്ചുനേരം മൗനം തളം കെട്ടി. തിണർത്ത് കിടക്കുന്ന അവളുടെ കവിൾ കണ്ടതും അവന്റെ ഹൃദയത്തിൽ ഒരു നോവ് അനുഭവപ്പെട്ടു, അവൻ അവളുടെ കൈകളിൽ തലോടി

“മാതു, ഞാന് ദേഷ്യത്തിന് അടിച്ചു പോയത് ആണ്, മനപ്പൂർവ്വമല്ല, സോറി,

അവൾ ഉടനെ തന്നെ പരിസരം പോലും മറന്ന് അവനെ കെട്ടിപിടിച്ചു, അവന്റെ കവിളിൽ ആഴത്തിൽ ഒരു ചുംബനം നൽകി, അവളുടെ കണ്ണിൽ നിന്ന് വീണ കണ്ണുനീർ തുള്ളികൾ അവന്റെ കവിളിൽ നനവ് സൃഷ്ടിച്ചു.

” സാരമില്ല നിവിൻ ഞാൻ അതിനു അർഹയാണ്, ഐ ആം സോറി നിവിൻ, അത്രത്തോളം ഞാൻ നിവിനെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം, പക്ഷേ നിവിൻ ചോദിച്ചില്ലേ ഇത്രയെ ഉള്ളാരുന്നോ എന്റെ സ്നേഹം എന്ന്, ഈ അഞ്ചുവർഷങ്ങളിൽ ഒരു രാത്രി പോലും ഞാൻ സമാധാനമായിട്ട് ഉറങ്ങട്ടില്ല, നിന്നെ കാണാതെ സംസാരിക്കാതെ മരിച്ചുപോകുന്നതായിരുന്നു ഇതിലും ഭേദം എന്ന് എനിക്ക് തോന്നിയിരുന്നു, അന്നത്തെ മാനസികാവസ്ഥയിൽ എനിക്ക് മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, അത് പറഞ്ഞാൽ എത്രത്തോളം എങ്ങനെ മനസ്സിലാകും എന്ന് എനിക്ക് അറിയില്ല, പക്ഷേ കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ എനിക്ക് നിൻറെ ഓർമ്മകൾ അസഹനീയമായി തോന്നി, ഒരിക്കലും നീയില്ലാതെ ഒരു ജീവിതം കഴിയില്ല എന്ന സത്യം ഞാൻ മനസിലാക്കി, മാനസികനില പോലും തെറ്റി പോകും എന്ന് തോന്നി, ആ അവസരത്തിൽ ഞാൻ മറ്റെന്തെങ്കിലും കാര്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ തീരുമാനിച്ചത്, എൽ. എൽ.ബി ക്ക് പോകാൻ തീരുമാനിക്കുന്നത്, പഠനത്തിലും പ്രൊജക്റ്റുകളിലും പ്രാക്ടീസിലും ഇടയ്ക്ക് ഒക്കെ കുറെയൊക്കെ ഞാൻ എൻറെ ഓർമ്മകൾ മറക്കാൻ ശ്രമിച്ചെങ്കിലും, പകലുകൾ എൻറെ തിരക്കുകളിൽ മാറിയെങ്കിലും രാത്രികളിൽ മുഴുവൻ കണ്ണുനീരൊഴുക്കകയായിരുന്നു, ഈ അഞ്ച് വർഷത്തിൽ ഒരു രാത്രി പോലും ഞാൻ നിന്നെ ഓർത്ത് കരയാതെ കിടന്നു ഉറങ്ങിയിട്ടില്ല, എനിക്ക് നിവിന്റെ മുൻപിൽ വരാൻ ഭയമായിരുന്നു, നിന്നോട് ഒരു യാത്ര പോലും ചോദിക്കാതെ പോയ എന്നെ ഒരു പക്ഷേ നീ വീണ്ടും സ്വീകരിച്ചില്ലെങ്കിൽ എന്ന് എൻറെ മനസ്സ് ഭയന്നു, പല സാഹചര്യങ്ങളിൽ നിവിന്റെ അടുത്തേക്കോടി വരണമെന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോയിട്ടുണ്ട്, പക്ഷേ അതിനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല, ആ പ്രായത്തിലെ മാനസികാവസ്ഥയുടെ പുറത്ത് ഞാൻ അങ്ങനെയൊക്കെ ചെയ്തെങ്കിലും പിന്നീട് നിൻറെ മുൻപിൽ വരാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല, ഒരുപാട് പ്രാവശ്യം അച്ഛൻ നിർബന്ധിച്ചു, അച്ഛന് നിവിനോട് സംസാരിക്കാം എന്ന് പറഞ്ഞു, അച്ഛനെ അവിടേക്ക് വിടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല, നിവിൻ എൻറെ മനസ്സ് ഏറ്റവും കൂടുതൽ അറിയുന്നത് കൊണ്ടായിരിക്കാം ഇന്നുവരെ ഒരു വിവാഹത്തിന് അച്ഛനെന്നെ നിർബന്ധിച്ചിട്ടില്ല, ഒരിക്കൽ… ഒരിക്കൽ മാത്രം അച്ഛൻ പറഞ്ഞു, ഇപ്പോഴും എൻറെ മനസ്സിൽ നീവിനു ആണെന്ന് അറിയാം അതുകൊണ്ട് നിവിനെ കണ്ട് അച്ഛൻ സംസാരിക്കാമെന്ന്, അന്ന് ഞാൻ അച്ഛനെ തടഞ്ഞു, അതിന് കാരണം ഞാൻ പറഞ്ഞല്ലോ ഒരു പക്ഷേ ഇപ്പോൾ നിവിൻറെ മനസ്സിൽ എന്നോടുള്ള ദേഷ്യം ആണോ സ്നേഹം ആണോ എന്ന് എനിക്ക് അറിയില്ലല്ലോ, പക്ഷേ അഞ്ചുവർഷങ്ങളിൽ എല്ലാം മുടങ്ങാതെ ഞാൻ നിവിന്നെ കണ്ടിരുന്നു, നിവിന്റെ എല്ലാ പിറന്നാൾ ദിവസവും ഞാൻ തിരുവനന്തപുരത്ത് വന്നിരുന്നു, കണ്ടിരുന്നു, അന്ന് ഞാൻ തിരുവനന്തപുരത്ത് വരും എവിടെയെങ്കിലും മാറിനിന്ന് നിവിനെ കാണും, പാളയം പള്ളിയിൽ പോയി നിവിനു വേണ്ടി പ്രാർത്ഥിക്കും തിരിച്ചുവരും, അഞ്ചുവർഷമായി ഇത് ഞാൻ മുടങ്ങാതെ ചെയ്യുന്നുണ്ട്, അഞ്ചുവർഷത്തിനിടയിൽ നിവിൻറെ മനസ്സിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു, മറ്റൊരു വിവാഹം പോലും കഴിക്കാതെ എന്നെയോർത്താണ് ജീവിക്കുന്നതു എന്ന് എനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നു, പക്ഷേ അടുത്തേക്ക് വരാൻ എനിക്ക് കഴിഞ്ഞില്ല,

അവളുടെ ആ വെളിപ്പെടുത്തൽ നിവിനിൽ ഞെട്ടലുണ്ടാക്കി.

” അഞ്ചുവർഷവും നീ ദൂരെ മാറി നിന്നാണെങ്കിലും എന്നെ കണ്ടു, പക്ഷേ ഞാനോ? നീ എവിടെയാണെന്നോ? എങ്ങനെയാണെന്നോ അറിയാതെ ഞാൻ ഒരു ജീവിച്ചത് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?

” സത്യമാണ് എനിക്ക് മനസ്സിലാക്കാൻ കഴിയും, ഞാൻ നിവിനോട് ചെയ്തതിന് മാപ്പില്ല.

” ഇപ്പോൾ ഞാൻ നിന്നെ കണ്ടു പിടിച്ച് ഇല്ലായിരുന്നെങ്കിൽ ഒരിക്കലും നീ എന്നെ തേടി വരില്ലായിരുന്നു അല്ലേ?

നിവിന്റെ ആ ചോദ്യത്തിന് മുൻപിൽ എന്ത് മറുപടി പറയണമെന്നറിയാതെ പല്ലവി നിന്നു,

” ഒരുപക്ഷേ…. എനിക്ക് അറിയില്ല നിവിൻ, അങ്ങനെ ചോദിച്ചാൽ ഒരു പക്ഷെ ഇല്ലെന്നു തന്നെയായിരിക്കും മറുപടി, കാരണം നിൻറെ പ്രണയം ഞാനായിട്ട് ഉപേക്ഷിച്ചു പോന്നതാണ്, വീണ്ടും അത്‌ തിരിച്ചു ചോദിച്ച വരാനുള്ള അർഹത എനിക്ക് ഉണ്ടെന്നു തോന്നില്ല,

“ഈ ലോകത്ത് എവിടെ ആണെങ്കിലും എന്റെ മനസ്സിൽ നീ മാത്രം ഉണ്ടാകു നിവിൻ എന്ന നിന്റെ വാക്ക് അതാണ് എന്നെ തളർന്നു പോകാൻ അനുവദിക്കാതെ പിടിച്ചു നിർത്തിയത്,

നിവിൻ അത്‌ പറഞ്ഞതും അവൾ അവന്റെ കണ്ണുകളിൽ നോക്കി, അവളോട് ഉള്ള പ്രണയം മാത്രം ആയിരുന്നു ആ നിമിഷം ആ കണ്ണുകളിൽ, അവൻ താടി വച്ചു പിന്നെ അല്പം വണ്ണവും അത്‌ മാത്രം ആണ് അവനിൽ കണ്ട മാറ്റം, അവൾ അവന്റെ രോമാവ്രതമായ നെഞ്ചിൽ തല ചായ്യ്ച്ചു, അവൻ അവളെ ചേർത്ത് പിടിച്ചു,പകലോൻ പതിയെ കടലിനെ ഉമ്മ വയ്ക്കാൻ ആയി താഴ്ന്നു തുടങ്ങി.
കുറച്ചു നേരം മൗനം തളം കെട്ടി അവർക്ക് ഇടയിൽ.

“ഡേവിഡ് അങ്കിൾ മരിച്ചുപോയി,

കുറെ നേരത്തെ മൗനത്തിനു ശേഷം നിവിൻ പറഞ്ഞു, പല്ലവിയിൽ ഒരു ഞെട്ടൽ ഉണർന്നു.

“അല്ലെങ്കിലും എനിക്ക് ഇപ്പോൾ അങ്ങനെ മനസ്സിൽ ദേഷ്യമോ പിണക്കമോ ഒന്നും ഇല്ല നിവിൻ, അമ്മയോട് പോലും, ആദ്യമായി സ്നേഹം തോന്നിയ ഒരാളെ മറക്കാൻ ഒന്നും അത്ര പെട്ടെന്ന് ആർക്കും കഴിയില്ല, എനിക്ക് അത് ഉറപ്പാണ്, ഇപ്പോൾ എനിക്ക് അമ്മയുടെ അവസ്ഥ മനസിലാകും, നിവിന്റെ അസാന്നിധ്യത്തിൽ പോലും ഞാൻ നിവിനോടുള്ള സ്നേഹം എത്ര ആഴത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാവുന്നത് പക്ഷേ,പക്ഷേ ഒരിക്കലും അമ്മയ്ക്ക് മാപ്പ് കൊടുക്കാൻ എൻറെ മനസ്സ് അനുവദിക്കില്ല, അതിനുള്ള ഒരു പ്രധാന പ്രശ്നം അച്ഛനാണ്, ആ പാവം ഒരുപാട് അനുഭവിച്ചു, പക്ഷെ എൻറെ മനസ്സിൽ അമ്മയോട് ഒന്നും ഒരു പിണക്കവുമില്ല,

” നിൻറെ അച്ഛൻ നിന്നെ സ്നേഹിച്ചത് പോലെ ഈ ലോകത്തിൽ ഒരു അച്ഛന്മാരും മകളെ സ്നേഹിച്ചിട്ട് ഉണ്ടാവില്ല,

” അതെന്താ നിവിൻ അങ്ങനെ പറഞ്ഞത്,

“നിൻറെ അമ്മ പോയതിനു ശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ അദ്ദേഹം ജീവിച്ചത് നിനക്ക് വേണ്ടിയല്ലേ അതുകൊണ്ട് പറഞ്ഞതാ

“സത്യമാണ് നിവിൻ, അതുപോട്ടെ ഞാൻ ചോദിക്കാൻ വിട്ടു നിവിനെന്താ ഇവിടെ?

” അത് ഒരു വലിയ കഥയാണ്, പക്ഷെ എനിക്ക് തോന്നുന്നു നിന്നെ കാണിക്കാൻ വേണ്ടി വിധി ഒരുക്കിയതാണ് എല്ലാം എന്ന്, അവൻ നീനയുടെ പ്രശ്നങ്ങളെല്ലാം വിശദീകരിച്ച് അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി.

” നീന ചേച്ചിയുടെ കാര്യമായിരിക്കും, രാഹുൽ സാർ എന്നോട് പറഞ്ഞ പുതിയ ഡിവോഴ്സ് കേസ് അല്ലേ?

“അതെ ആയിരിക്കും,

പ്രകൃതി മെല്ലെ ഇരുട്ടി തുടങ്ങിയിരുന്നു, സൂര്യന് കടലിന്റെ ആഴങ്ങളിൽ ചെന്നു ഒളിച്ചു, മുംബൈ നഗരം സുന്ദരിയാവാൻ തുടങ്ങുകയാണ്,

“എനിക്ക് അങ്കിളിനെ കാണണം, നിവിൻ പെട്ടെന്ന് പറയുന്നത് കേട്ട് പല്ലവി അത്ഭുതത്തോടെ അവനെ നോക്കി,

“ഇന്ന് തന്നെ

“നിവിന് പേടിയുണ്ട് അല്ലേ ഞാൻ വീണ്ടും പോകുമെന്ന്,

” ഇനി പോയ നിൻറെ കാല് തല്ലിയൊടിച്ചു കെട്ടിയിടും,

അവൻറെ മറുപടികേട്ട് അറിയാതെ അവൾ ചിരിച്ചു പോയി.അവൻ അവളുടെ മിഴികളിൽ നോക്കി, അഞ്ചുവർഷങ്ങളിൽ അവളുടെ സൗന്ദര്യത്തിന് മിഴിവ് കൂടിയതല്ലാതെ ഒരു കുറവും തട്ടിയിട്ടില്ല അവൻ ഓർത്തു, ആ കണ്ണുകൾ ഒന്നുകൂടി വിടർന്നിരിക്കുന്നു, അധരങ്ങൾക്ക് ചുവപ്പ് ഒന്നുകൂടി കൂടിയിരിക്കുന്നു, ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തലോടി ആ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു,

” പേടി അല്ല മോളെ ഇനി ഒരിക്കൽ കൂടി എൻറെ കൈ കുമ്പിളിൽ നിന്നും ഈ ജീവിതം വഴുതി പോയാൽ അത് എനിക്ക് താങ്ങാൻ ആയെന്നു വരില്ല,

” എന്ത് സംഭവിച്ചാലും ഞാൻ ഇനി എൻറെ നിവിനെ വിട്ട് എങ്ങോട്ടും പോകുന്നില്ല,
അവൾ അവന്റെ നെഞ്ചോരം ചാഞ്ഞു, അവളുടെ കയ്യിൽ കിടക്കുന്ന മോതിരതിലേക്ക് അവൻ നോക്കി,

” ഇത് ഇതുവരെ മാറ്റിയിരുന്നില്ല അല്ലേ

” അന്ന് എൻറെ മരണമാണ് നിവിൻ,

” ഇതു മാത്രമാണ് ഈ അഞ്ചുവർഷം എനിക്ക് ജീവിക്കാൻ പ്രേരണ നൽകിയത്,

” എനിക്കും,

പെട്ടെന്ന് അവളുടെ ഫോണിലേക്ക് മോഹൻറെ ഫോൺ കോൾ വന്നു.

“എടുക്കണ്ട നമുക്കൊരു സർപ്രൈസ് ആയിട്ട് അവിടേക്ക് പോകാം,

നിവിൻ പറഞ്ഞത് പോലെ അവൾ അനുസരിച്ചു,അവർ ടാക്സിയുടെ അടുത്തേക്ക് നടന്നു,അവരെ കണ്ടതും വീണ്ടും രാംലാൽ ഭായിയുടെ കിളികൾ എല്ലാം പറന്നു പോയിരുന്നു, അങ്ങോട്ട് വഴക്ക് അടിച്ച് പോയവരാണ് ഇപ്പോൾ ഇങ്ങനെ ഇണപ്രാവുകളെ പോലെ വരുന്നത്, നിവിന്റെ അടുത്തുള്ള സൗഹൃദത്തിൽ അയാൾ അവനോട് ചോദിച്ചു,

“मुझे नहीं पता,” उन्होंने कहा। “क्या आप प्यार में हैं? (ഞാൻ ചോദിക്കാൻ പാടില്ല എങ്കിലും ചോദിച്ചു പോവുക ആണ് നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? )

നിവിൻ പല്ലവിയെ നോക്കി ഒന്ന് ചിരിച്ചു, ശേഷം അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് രാംലാൽ ഭായോട് പറഞ്ഞു,

” अतीत में हमारी शादी की पुष्टि हो गई थी, लेकिन इस बीच हमने उसे खो दिया और अब हम उसे फिर से देखते हुए सोचते हैं कि वह एक बार खो गई थी। (ഞങ്ങളുടെ വിവാഹം പണ്ട് ഉറപ്പിച്ചതാണ് ഭായ്, പക്ഷേ ഇടയ്ക്ക് വച്ച് ഇവളെ നഷ്ടമായി ഇപ്പോഴാണ് വീണ്ടും കാണുന്നത്, ഒരിക്കൽ നഷ്ടപ്പെട്ട പോയി എന്ന് വിചാരിച്ചതാണ്)

ईश्वर कुछ भी नहीं कर रहा है जैसा कि हम मानते हैं, कुछ भी आपके बीच एक अच्छा मैच है। (നമ്മൾ വിശ്വസിക്കുന്നതുപോലെ ഒന്നുമല്ല ഈശ്വരൻ നടത്തുന്നത്, എന്താണെങ്കിലും നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് വിവാഹം ഉടനെ നടത്താൻ നോക്കൂ വച്ച് താമസിക്കേണ്ട, )

” यही मेरा फैसला है, भाई। (അതുതന്നെയാണ് ഭായ് എന്റെയും തീരുമാനം, )

നിവിൻ ചിരിയോടെ പറഞ്ഞു,

പല്ലവി പറഞ്ഞ അഡ്രസ്സിലെ ഫ്ലാറ്റിന് മുൻപിൽ കാർ നിർത്തിയപ്പോൾ, പല്ലവിയും നിവിനും അകത്തേക്ക് കയറി, ഫ്ലാറ്റിലേക്ക് നടക്കുമ്പോഴെല്ലാം പല്ലവിയുടെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു, അച്ഛൻ നിവിനെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടാകും കാരണം അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് തങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച, ഡോർ ബെൽ അടിച്ചു കുറച്ചു സമയം ഇടവേളയ്ക്ക് ശേഷം മോഹൻ വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോൾ പല്ലവിയോട് ഒപ്പം നിൽക്കുന്ന നിവിനെ കണ്ടപ്പോൾ അയാൾക്ക് ഒരേ സമയം ഞെട്ടലും സന്തോഷവും തോന്നി, അയാൾ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു പോയി, ശേഷം അയാൾ ഒരിക്കൽ കൂടി നോക്കി സൂക്ഷിച്ചു നോക്കി.

” നോക്കണ്ട അങ്കിൾ ഞാൻ തന്നെയാണ്,

മറുപടികേട്ട് മോഹൻ പല്ലവിയെ നോക്കി,

“മോൻ എങ്ങനെ ഇവിടെ?

” എനിക്ക് തിരക്കി വരാതിരിക്കാൻ പറ്റുമോ അങ്കിൾ, ഇത് എൻറെ ജീവിതമായി പോയില്ല,

അവന്റെ മറുപടികേട്ടപ്പോൾ മോഹന്റെ മനസ്സിൽ ഒരു കുറ്റബോധം ഉടലെടുതു,

“മോൻ കയറി വാ അയാൾ സന്തോഷത്തോടെ അവനെ ക്ഷണിച്ചു.

കുറച്ചു നേരം മൂവർക്കും ഇടയിൽ മൗനം തളം കെട്ടി, ആ നിമിഷത്തെ ഒന്നും മാറ്റാൻ വേണ്ടി പല്ലവി പറഞ്ഞു,

“ഞാൻ കുടിക്കാൻ എടുക്കാം

അവൾ അകത്തേക്ക് പോയതും നിവിൻ പറഞ്ഞു,

“നമ്മുക്ക് പുറത്ത് നിന്ന് സംസാരിക്കാം അങ്കിൾ,

“വരൂ മോനേ

രണ്ടുപേരും പുറത്തിറങ്ങി,

“ഞങ്ങൾ ഇവിടെ ഉണ്ടെന്ന് മോൻ എങ്ങനെ അറിഞ്ഞു,

“കർത്താവ കാണിച്ചു തന്നതാണ് അങ്കിൾ,

അങ്കിൾ അവൾക്ക് എന്നെ ഉപേക്ഷിച്ചു പോകാൻ 100 കാരണങ്ങളുണ്ടായിരുന്നു, അല്ലെങ്കിൽ അവൾക്ക് അവളുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷേ ഈ വർഷങ്ങളിൽ പലപ്പോഴും അങ്കിൾ എന്തുകൊണ്ട് അവളെ പറഞ്ഞു മനസിലാക്കി കൊടുത്തില്ല, അവളുടെ ജീവിതമാണ് പോകുന്നത് എന്ന്, എന്നോട് ഒന്ന് സംസാരിക്കാൻ പോലും അങ്കിൾ കൂട്ടക്കിയതും ഇല്ല, എന്തിനാരുന്നു ഈ ഒളിച്ചോട്ടം? എന്നെ വേണ്ടന്ന് അവൾ വച്ചപ്പോൾ അങ്കിൾ എന്തിനു അത്‌ സമ്മതിച്ചു, വിവാഹനിശ്ചയം വരെ നടന്നിട്ട് അങ്കിൾ എന്തിനു അവളുടെ വാശിക്ക് ഒപ്പം കൂടി, എന്നെ ഒന്ന് വന്നു കണ്ടില്ല അങ്കിൾ, ചിലപ്പോൾ അങ്കിളിനും ന്യായീകരണങ്ങൾ കാണും, പക്ഷേ നഷ്ടപെട്ടത് എനിക്കാണ്, വിലയേറിയ അഞ്ചുവർഷങ്ങൾ, ഞാൻ പലപ്രാവശ്യം അങ്കിളിനെ വിളിച്ചു അങ്കിൾ ഒരിക്കലെങ്കിലും ഫോണെടുത്ത് എന്നോട് സംസാരിക്കണം ആയിരുന്നു, ഞാൻ കുറ്റപ്പെടുത്തുന്നില്ല മാനസികാവസ്ഥ എനിക്ക് മനസ്സിലാകും

അയാൾ കുറ്റവാളിയെ പോലെ നിന്നും, ശേഷം പറഞ്ഞു.

” ഈ അഞ്ചുവർഷങ്ങളിൽ പലപ്പോഴും ഞാൻ നിന്നെ വന്നു കാണാം എന്ന് അവളോട് പറഞ്ഞതാണ്, അവൾ സമ്മതിച്ചില്ല, അവൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ ഉടനെ തന്നെ നിന്നെ കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു, എല്ലാ വിവരങ്ങളും ഞാൻ തിരക്കുന്നുണ്ടായിരുന്നു, മോൻ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല എന്ന് അറിഞ്ഞ നിമിഷം തന്നെ ഞാൻ നിന്നെ വന്നു കണ്ടു സംസാരിക്കാൻ ഇരിക്കുകയായിരുന്നു, എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട് അത് ഇവിടെവെച്ച് പറഞ്ഞ ശരിയാകില്ല, നമുക്ക് മറ്റെവിടെങ്കിലും വച്ചു അത്‌ സംസാരിക്കാം,

” പല്ലവി ഡേവിഡ് അങ്കിളിന്റെ മകൾ ആണ് എന്നുള്ള സത്യമാന്നോ അങ്കിളിനു എന്നോട് പറയാനുള്ളത്?

നിവിന്റെ ആ ചോദ്യത്തിൽ ശരിക്കും മോഹൻ ഞെട്ടി പോയിരുന്നു,

” ഇത് ഞാൻ എങ്ങനെ മനസ്സിലാക്കി എന്നായിരിക്കും അങ്കിളിനെ മനസ്സിന് ഇപ്പോഴത്തെ സംശയം, ഞാൻ അന്ന് നിങ്ങളുടെ വീട്ടിൽ വന്ന ദിവസം അന്ന് എനിക്ക് തന്ന മുറിയിലെ പഴയൊരു അലമാരയിലെ ഡ്രോയിൽ നിന്നും എനിക്ക് വർഷങ്ങൾ പഴക്കമുള്ള ഒരു കത്ത് കിട്ടിയിരുന്നു, കത്തെഴുതിയത് ഒരു ലതിക, അതിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട് പല്ലവി ഡേവിഡ് അങ്കിളിന്റെ മോൾ ആണെന്ന്, “അത്‌ ഒരിക്കലും മറ്റാരുമായും ഞാൻ പങ്കുവയ്ക്കില്ല ആരോടും ഈ നിമിഷം വരെ പറഞ്ഞിട്ടില്ല ഇനി ഒരിക്കലും മരണംവരെ എൻറെ മനസ്സിൽ ആ സത്യം ഭദ്രമായിരിക്കും ഒരിക്കലും അത് മറ്റാരും അറിയില്ല എന്നും “
സത്യം പറഞ്ഞാൽ ആ കത്ത് വായിച്ചപ്പോൾ എനിക്ക് അങ്കിളിനോട് മതിപ്പാണ് തോന്നിയത്, ഇത്രയും വർഷം അവളെ സ്വന്തം മോളായി കാണാൻ കഴിഞ്ഞല്ലോ, ഞാൻ അപ്പോൾ തന്നെ അത്‌ കീറി കളഞ്ഞു, അങ്കിളിന് സങ്കടം ആകും എന്ന് കരുതി ചോദിച്ചില്ല, ആ മനസ്സിന് എനിക്ക് ബഹുമാനമാണ് തോന്നിയത്, എനിക്കറിയാമായിരുന്നു അവൾ എന്നിൽ നിന്നും അകലാൻ തീരുമാനം എടുത്തു എന്ന് പറഞ്ഞെങ്കിൽ അങ്കിൾ എന്തുകൊണ്ടാണ് അതിന് സമ്മതിച്ചത് എന്ന്, എന്നെ കാണാതെ അവൾ ഒഴിഞ്ഞുമാറിയപ്പോൾ എന്തുകൊണ്ടാണ് പറഞ്ഞു തിരുത്താൻ നോക്കാതെ ഇരുന്നത് എന്ന്, ആ സത്യം അവൾ അറിയും എന്ന് അങ്കിൾ ഭയന്നു, അത്‌ തന്നെയായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു, അങ്കിൾ അത് ഓർത്തു പേടിക്കേണ്ട എന്ന് പറയാനാണ് ഞാൻ അന്ന് വിളിച്ചത്, ഒരിക്കലും അവൾ അത്‌ അറിയില്ല എന്ന് പറയാൻ ആയിരുന്നു ഞാൻ അങ്കിളിനോട്‌ സംസാരിക്കാൻ ശ്രമിച്ചത്, പക്ഷേ ഒരിക്കൽ പോലും അങ്കിൾ അത് കേൾക്കാൻ തയ്യാറായില്ല, ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല എനിക്ക് അങ്കിളിന്റെ മാനസികാവസ്ഥ മനസ്സിലാകും, ഡേവിഡ് അങ്കിളിന്റെ പെരുമാറ്റത്തിൽ നിന്നും ഒന്നും മനസ്സിലാക്കിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു, പല്ലവിയുടെ അമ്മ അങ്കിളിനു തന്ന വാക്ക് പാലിച്ചു, ഇപ്പോൾ ഈ ലോകത്ത് നമുക്ക് രണ്ടുപേർക്കും അല്ലാതെ മറ്റാർക്കും ആ സത്യം അറിയില്ല, ഞാൻ ഒരിക്കലും അത് ആരുമായിട്ടും പങ്കുവയ്ക്കുകയും ഇല്ല, അതിൻറെ പേരിൽ ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല, സത്യം തുറന്നു പറയാനാണ് ഞാൻ ഇപ്പോൾ ഇവിടെ വന്നത്,

” മോനേ

അയാൾ കരഞ്ഞു പോയിരുന്നു

നിവിൻ അയാളെ ചേർത്ത് പിടിച്ചു

“പല്ലവി എന്നും അങ്കിളിനെ മകൾ തന്നെയായിരിക്കും,മോഹൻ കുറേനേരം നിവിനെ കെട്ടിപ്പിടിച്ച് നിന്നും ശേഷം അവർ ഫ്ലാറ്റിലേക്ക് ചെന്നു, രണ്ടുപേരോടും യാത്ര പറഞ്ഞു നിവിൻ ഫ്ലാറ്റിൽ നിന്നും തിരിച്ചിറങ്ങി, തിരിച്ചിറങ്ങുമ്പോൾ അവൻറെ മനസ്സമാധാനപൂർണമായിരുന്നു, അവന്റെ മാത്രമല്ല ആ മൂന്ന് ഹൃദയങ്ങളും നിറഞ്ഞു തന്നെയാണ്, നിന്നത്,

മോഹൻ പല്ലവിയോട് പറഞ്ഞു,

“അവനെ ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിനെ പറ്റി നീ ചിന്തിക്കരുത് മോളെ

” ഒരിക്കലും ഇല്ല അച്ഛാ, ഇനി എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല.

അവൾ മുറിയിലേക്ക് ചെന്നു, അവൾക്ക് മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, അപ്പോൾ തന്നെ ഫോൺ എടുത്തു ഫോണിൽ നിന്നും ഒരു പാട്ട് ഓൺ ചെയ്തു അവളുടെ മനസ്സറിഞ്ഞ് അതുപോലെ ആ വരികൾ മനസ്സിലേക്ക് പെയ്തിറങ്ങി

🎵🎶പൂക്കാത്ത മോഹം പൂക്കുന്ന നേരം നിർമ്മലം ഈ നിമിഷം, കാണാകനവെ തീരാതിരയായി മാനമാകെ നിറഞ്ഞിടുമോ ഓർമ്മകൂട്ടിൽ നിന്റെ മുഖമോ ഓരോ ദിനവും തെളിഞ്ഞിടുമോ ഇന്നി പകലിനെന്ത് കാന്തി ഇന്നി നഗരമെന്ത് ഭംഗി ഇന്നി കാറ്റിനെന്ത് വേഗം കണ്മണി ഓരോ മാത്രയും ഓർമ താളിൽ സ്വർണ്ണ വർണ്ണമെന്ന പോൽ 🎶🎵

(തുടരും )