രചന: സുമയ്യ ബീഗം T A
ഡി ഈ വേശ്യയും ഭാര്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയുമോ?
സുമയുടെ ചോദ്യത്തിൽ നിത ചെറിയ ഒരു ചിരിയോടെ മറുപടി കൊടുത്തു.
ഭാര്യ ജോലി ചെയ്യുന്നുണ്ട് ശമ്പളം ഇല്ല വേശ്യ കൂലി വാങ്ങി ജോലി ചെയ്യുന്നു.
തെറ്റ് രണ്ടുപേർക്കും ശമ്പളം ഉണ്ട്. ഒരാൾക്കു കൂലി അപ്പോ തന്നെ നൽകുന്നു. മറ്റേയാൾക്ക് ചിലവിനു കൊടുക്കുന്നു.
അതല്ല വ്യത്യാസം.
പിന്നെ എന്താണ് സുമേ?
വേശ്യ കൂടെ കിടക്കുന്നവനിൽ നിന്നും പണം അല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ നിരാശയുമില്ല.അവൾ അവളെ ആർക്കും അടിയറവ് വെക്കുന്നുമില്ല ആ ബന്ധം മണിക്കൂറുകൾ കൊണ്ട് അവസാനിക്കുന്നു.
ഭാര്യ ഭർത്താവിന് വേണ്ടി സർവം സമർപ്പിക്കുമ്പോൾ ശരീരത്തിന്റെ സുഖത്തിനപ്പുറം അയാളെ തന്നെ സ്വന്തമാക്കാൻ കൊതിക്കുന്നു. പക്ഷേ… നിരാശയുടെ പടുകുഴിയിൽ നിലയില്ലാതെ താഴുന്നു. മിച്ചം നിരാശ മാത്രം. സുമ മച്ചിൽ നോക്കി ഇമ അനക്കാതെ മന്ത്രിച്ചു.
നീ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട. റസ്റ്റ് എടുക്കു.
എപ്പോളും റസ്റ്റ് തന്നെ അല്ലേ. അവൾ ഒരു നിർവികാരതയോടെ മറുപടി നൽകി.
ഞാൻ പോകുന്നു ഇടയ്ക്ക് വരാം.
നിത നില്ക്കു, പോകുന്നതിനു മുമ്പ് ആ മേശയിൽ ഇരിക്കുന്ന ഗുളിക പാത്രം എടുത്തു തരുമോ? അമ്മ പണിക്ക് പോയിട്ട് വരാൻ ഇനിയും താമസമുണ്ട്.
അതിനെന്താ ഒരു ഗ്ലാസ് വെള്ളവും മരുന്ന് കുപ്പിയും എടുത്തു കയ്യിലേക്ക് കൊടുത്തിട്ട് അവൾ ചോദിച്ചു സുമേ ഞാൻ ഗുളിക എടുത്തു തരട്ടെ.
വേണ്ട നീ പൊക്കോ ഞാൻ കഴിച്ചോളാം.
ആ ഡപ്പി തുറന്നു രണ്ട് ആഴ്ചത്തേക്കുള്ള ഗുളികകൾ മൊത്തം ഒരുമിച്ചു വായിലിട്ട് വെള്ളം കൂട്ടി വിഴുങ്ങുമ്പോൾ ഒട്ടും സുമയുടെ കൈകൾ പതറിയില്ല.
ഒരു വീഴ്ചയിൽ അരയ്ക്കു താഴെ തളർന്നു പോയവൾ നിരാശയോടെ ഓർത്തു അന്ന് ചേട്ടന് വേണ്ടി തിരക്കിട്ടു ചോറ് പൊതി കെട്ടാൻ വാഴയില എടുക്കാൻ പോയപ്പോൾ ആണ് പിന്നാമ്പുറത്തെ പായലിൽ വഴുതി നടുവ് അടിച്ചു വീണതും ഈ കിടപ്പിൽ ആയതും.
ഇന്നു അയാൾ പലർക്കും ഒപ്പം മണിക്കൂറുകൾ ചിലവിട്ട് ഏറെ വൈകിട്ട് വീട്ടിൽ എത്തി റൂമിലേക്ക് വാതിക്കൽ നിന്ന് എത്തി നോക്കുമ്പോൾ ദേഹത്ത് നിന്നും വമിക്കുന്ന മുല്ലപ്പൂ മണങ്ങൾ ശവം നാറി പോലെ ദുർഗന്ധം പരത്തുന്നത് എനിക്ക് ചുറ്റുമാണ്.
വീണിട്ട് മൂന്ന് മാസമായപ്പോഴേക്കും ഭാര്യയെ തഴഞ്ഞവൻ എന്ന നാട്ടാരുടേയും ഭാര്യ വീട്ടുകാരുടെയും പഴി പേടിച്ചു അയാൾ കടമ നിർവഹിക്കാൻ വേണ്ടി മാത്രം വല്ലപ്പോഴും എത്തി നോക്കുന്നതിലും എത്ര ഭേദമാണ് ഇതൊന്നും കാണാതെ എന്നെന്നേയ്ക്കുമായി കണ്ണടയ്ക്കുന്നത്.
സുമക്ക് ശ്വാസം മുട്ടി തൊണ്ട പൊട്ടുമ്പോളോ നെഞ്ചിൽ അസഹ്യമായ വേദന വരിയുമ്പോഴോ നൊന്തില്ല.
അതിനേക്കാൾ എത്രയോ വല്യ വേദനകളാണ്, തിരിച്ചറിവുകൾ ആണ് കാലം അവൾക്കു നൽകിയത്.
Dedicated to all broken heart at home🌹