നിന്നെ പോലെ ഒന്നല്ല ഒരു പാട് എണ്ണം ഈ കൈമറിഞ്ഞു പോയിട്ടുണ്ട്. ഒരുപാട് തന്റെടം കാണിക്കണ്ട. നീയും ഞാനും…

ചേച്ചിയമ്മ ~ രചന: നിഷാ മനു

കുറെ നേരമായിട്ടും അയാൾ പറഞ്ഞ വാക്കുകൾ അവളുടെ ചെവികളിൽ മുഴങ്ങി കൊണ്ടിരിന്നു.. മനസ്സിൽ ഒരു നോവിന്റെ കടൽ ഇരമ്പുന്നുണ്ടായിരുന്നു…തിരമാലയുടെ ശക്തി കൂടി വന്നപ്പോൾ… കടലിലെ ഉപ്പുവെള്ളം . കണ്ണുകളിലൂടെ .. പുറത്തേക്ക് തെറിച്ചു തുടങ്ങി… എന്ത് ചെയ്യണം എന്നറിയാതെ അവളുടെ മനസുപുകഞ്ഞു…

അവൾ മൊബൈൽ എടുത്തു..

ഉണ്ണി.. നീ എവിട്യ?

ഓഫീസിൽ ഉണ്ട്… എന്താ?

തിരക്കില്ലങ്കിൽ നീ ഒന്ന് വരുമോ

കുറച്ചു തിരക്കാ…. വൈകുന്നേരം വരാം…. അത് പോരെ

മ്

അവളുടെ ശബ്ദത്തിന്റെ കനം കേട്ടപ്പോൾ അവന് ഒരു സമാധാനവും ഉണ്ടായില്ല.. ഉച്ചക്ക് ശേഷം അവധി എടുത്ത് അവൻ അവളുടെ വീട്ടിലേക്ക് ചെന്നു…

മുടി അഴിച്ചിട്ട് ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും അവൾ നടക്കുന്നത് വാതിൽ പഴുതിലൂടെ അവന് കാണാമായിരുന്നു.

എന്താ ചേച്ചി പെട്ടന്ന് വരാൻ പറഞ്ഞെ? .. അവന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ മുഖം പ്രകാശിച്ച പോലെ അവന് തോന്നി….. അവൾ അവന്റെ അരികിലേക്ക് ഓടി ചെന്ന് അവന്റെ നെഞ്ചോടു ചേർന്ന് നിന്നു… അവൻ അവളെ ചേർത്ത് പിടിച്ചു…

ഉണ്ണികുട്ടാ നമ്മുക്ക് ഈ വീട് വിൽക്കാം..? അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് അമ്പരന്നു..

വിൽക്കാനോ? അളിയൻ ആഗ്രഹിച്ചു ഉണ്ടാക്കിയ വീട് വിൽക്കാനോ.. നീ പറയാറുണ്ടല്ലോ അളിയൻ മരിച്ചിട്ടില്ല നിനക്കും മോൾക്കും ഒപ്പം ഇവിടെ ഉണ്ട് എന്ന് .പിന്നെ എന്താ ? പെട്ടന്ന് വിൽക്കാൻ. എന്താ ഉണ്ടായേ എന്ന് തെളിച്ചു പറ..

ഞാൻ എല്ലാം പറയാം ഇനിയും പറഞ്ഞില്ലെങ്കിൽ … അവൾ നെടുവിർപ്പിട്ടു….

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹരിഏട്ടൻ ദുബായിലേക്ക് പോവാൻവിസക്കും മറ്റു ആവശ്യങ്ങൾക്കു മായി ആ പലിശകാരൻ ആന്റണിയുടെ കയ്യിൽ നിന്നും കുറച്ചു പണം പലിശക്ക്‌ വാങ്ങിയിരുന്നു. കുറച്ചൊക്കെ കൊടുത്തതുമാ.. അപ്പോഴേക്കും എന്റെ ഹരിയേട്ടൻ.നമ്മളെ വിട്ട് .. പോയില്ലേ..

. പിന്നീട് കുറെ നാൾ അയാൾ ഇങ്ങോട്ട് വന്നില്ല. പക്ഷെ ഇപ്പോൾ. അത് പറയുമ്പോഴേക്കും അവളുടെ ശബ്ദമാകെ ഇടറി. ഞാൻ ജോലിക്ക് പോവുന്ന വഴിയിൽ എന്നും കാത്ത് നിൽക്കും. എന്നെ കാണുമ്പോൾ രക്തം ഊറ്റി കുടിക്കുന്ന അട്ടയെ പോലെ .നോക്കും . പിന്നെ അർത്ഥം വെച്ചുള്ള പാട്ടുകളും ചൂളം വിളിയും കണ്ണിറുക്കലും..

ഇപ്പോൾ അയാൾ പറയുവാ അയാൾക്ക് കിടക്ക വിരിക്കാൻ ഞാൻ വേണമെന്ന്… അത് പറയുമ്പോഴേക്കും അവൾ പൊട്ടി കരഞ്ഞു…

എന്റെ പെങ്ങളോട് അനാവശ്യം പറഞ്ഞ അവൻ ഇനി ജീവിച്ചിരിക്കില്ല… ദേഷ്യം കൊണ്ട് അവന്റെ മുഖമാകെ ചുവന്നു ക്ഷമയുടെ നെല്ലിപലക മറി കടന്നു കൊണ്ട് അവന്റെ കണ്ണിൽ നിന്നും രോഷാഗ്നി പുറത്തേക്ക് തെറിച്ചു .. മേലാസകലം തരിച്ചു കേറിയ അവൻ പരിസരം മറന്നു… പിടിച്ചു മാറ്റാൻ നോക്കിയ അവളെ തള്ളിയിട്ട് അവൻ പോവാനായി നോക്കിയതും . അവൾ അവന്റെ കാലിൽ പിടിച്ചു നിലത്തു തന്നെ കുടന്നു…

ചേച്ചി നീ മാറിക്കോ… എനിക്ക് കാണണം അമ്മയെയും പെങ്ങളെയെയും തിരിച്ചറിയാൻ കഴിവില്ലാത്ത ആ നാറിയെ…. നിനക്കും ചങ്കുറ്റം ഉള്ള കൂടപ്പിറപ്പ് ഉണ്ടെന്ന് ഞാൻ അവനെ അറിയിക്കും..

അരുത് നീ പോവരുത് .. നീ ഇവിടന്നു ഇറങ്ങി പോയാൽ ജീവനോടെ തിരിച്ചു വരും എന്ന് ഒരു ഉറപ്പും ഇല്ല കൊല്ലാൻ പോലും മടിക്കാത്ത ഒരു മൃഗമാണ് അയാൾ…

അച്ഛനും അമ്മയ്ക്കും എനിക്കും ചിന്നു മോൾക്കും നീമാത്രമല്ലെ അല്ലെ ഉള്ളു…ഇതൊക്കെ നടക്കും എന്നറിഞ് കൊണ്ടാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. ഈ വീട് വിറ്റ് അയാളുടെ കടം തീർക്കണം… എന്റെ അപേക്ഷയാണ്‌..

അയാൾക്ക് എത്ര രൂപയാണ് കൊടുക്കാൻ ഉള്ളത്..

ഒരുലക്ഷത്തി എഴുപതിനായിരം… അവൾ പറഞ്ഞു…

ഇന്ന് തന്നെ ഞാൻ അത് കൊടുത്തിരിക്കും അവന്റെ വാശി അവന്റെ സ്വരത്തിൽ പതിഞ്ഞിരുന്നു അവൻ ഫോൺ എടുത്തു . സുഹൃത്തിനോട് വിവരം പറഞ്ഞു.

കുറച്ചുകഴിഞ്ഞതും പുറത്ത് ഒരു ബൈക്ക് വന്നു നിന്നു.. ഉണ്ണികുട്ടന്റെ കൂട്ടുകാരൻ . കിച്ചുആണ്‌… കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു. ഉണ്ണിക്കുട്ടന്റെ കൈയിൽ അത് വെച്ച് കൊടുത്ത ശേഷം . അവർ തമ്മിൽ എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു….

ഞങ്ങൾ ഉണ്ട് ചേച്ചി കൂടെ .. കിച്ചു അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു…

വൈകുന്നേരം വരാം എന്ന് പറഞ്ഞു കിച്ചു പോയി

ചേച്ചി ഇത് അയാൾക്ക് കൊടുക്കാനുള്ള തുക മുഴുവനും ഉണ്ട് ഞാൻ പറയുന്നത് പോലെ ചേച്ചി ചെയ്യണം നിന്നെ കൊണ്ട് തന്നെ അവന് ഒരു പാഠം പഠിപ്പിക്കും ഞാൻ….. അവനോടു ഇങ്ങോട്ട് വരാൻ പറയൂ.. അടുക്കള വാതിൽ തുറന്നിടണം … പറഞ്ഞത് മനസ്സിലായോ.. അവൻ ചെറു ചിരിയോടെ പറഞ്ഞു…..

ഒരുപാട് അടിക്കുകയൊന്നും വേണ്ടാട്ടോ നീ

ഇല്ല ചേച്ചി… അവൻ പറഞ്ഞു

ഞാൻ ഒരു കാര്യം ചെയ്യാം ചിന്നൂട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് ആക്കിട്ട് വരാം .. രാത്രി നമ്മുക്ക് വീട്ടിലേക്കു പോവാം…

അവൻ പോവുന്നതും നോക്കി അവൾ നിന്നു…

പതിയെ മൊബൈൽ എടുത്ത് പലിശകാരൻ ആന്റണിക്ക്‌ ഒരു കാൾ അങ്ങ് ഇട്ടു…

ഹലോ വിറയാർന്ന സ്വരത്തിൽ അവൾ പറഞ്ഞു….

അല്ലാ ആരിത്. ഈയുള്ളവന്റെ നമ്പർ ഒക്കെ ഓർമയുണ്ടോ… ഈ വിളി ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല…. അപ്പോൾ എങ്ങനെയാ… ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു….

മ് . ഒരു മൂളൽ മാത്രം.. വേറെ ഒന്നും പറയാൻ അവൾക് കഴിഞ്ഞില്ല അവൾ ഫോൺ കട്ട്‌ ചെയ്തു…

സമയം പോയി … മനസിലെ പേടി ശരീരത്തിൽ തോന്നി തുടങ്ങി… ജീവിതം വെച്ചുള്ള കളിയാ.. സകല ഈശ്വരൻ മാരെയും വിളിച്ചു പ്രാർത്ഥിച്ചു…

പുറത്തൊരു ബൈക്കിന്റെ ശബ്ദം …. കേട്ട് അവൾ . ഭയന്നു… അയാൾ. കതക് തുറന്ന് അകത്തേക്ക് വന്നു….

ഇങ്ങനെ ഒരു ദിവസം ഞാൻ. സ്വപ്നം കണ്ടിരുന്നു നീ ഹരിയുടെ കയും പിടിച്ചു ഇവിടെക്ക് കേറി വന്ന നാൾ മുതൽ അവളെ അടിമുടി ഒന്ന് നോക്കി അവന്റെ നാവിൽ നിന്നുംപ്രണയം കോരി ചൊരിയുകയാണ്…

ഇരിക്കു…. ഞാൻ. കുടിക്കാൻ. എടുക്കാം.. അവൾ. പറഞ്ഞു

അതൊക്കെ പിന്നെ നിന്നെ ഞാൻ. നേരെ ഒന്ന് കാണട്ടെ . നിന്നെ കാണാൻ. എന്തൊരു ഭംഗി അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു . എന്തൊരു വാസനയാ നിനക്ക് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്ന. വാസന. കണ്ണുകൾ. അടച്ചു കൊണ്ട് അയാൾ. അവളുടെ ആ. ഗന്ധം ആസ്വദിച്ചു..

ഈ. ചേട്ടന്റ. ഒരു കാര്യം.. പതിയെ അവൾ. അവനെ തട്ടി മാറ്റി ഞാൻ. കുടിക്കാൻ. എടുക്കാം.. അവിടെ നിന്നും ഒഴിഞ്ഞു മാറി…..

ഈശ്വരാ. അടുക്കള വാതിൽ. തുറന്നിടൻ. പറഞ്ഞു ഇവർ ഇവിടെ പോയി കിടക്കുവാ . ഇനി എന്റെ മുൻപിൽ. ഒരേ ഒരു വഴിയുള്ളു.. തുറന്നിട്ട വാതിലിൽ കൂടെ ഓടി രെക്ഷ. പെടുക മനസ്സിൽ ഓർത്ത് നിൽക്കുംമ്പോഴേക്കും പുറത്ത് കാൽ പെരുമാറ്റം കേട്ടു…

ടാ നീനിങ്ങൾ എന്താ ഇത്രയും വൈകിയെ ഞാൻ. പേടിച്ചു പോയി പതിയെ അവൾ. അവരോട് പറഞ്ഞു..

എന്തായി പ്ലാനിങ് പോലെ തന്നെ എല്ലാം പോവുന്നില്ലേ ?ഉണ്ണിക്കുട്ടൻ ചോദിച്ചു…

മ് ഉണ്ട്

ഇത് എന്താ ചേച്ചി ?

തണുത്ത. വെള്ളം വേണം എന്ന് പറഞ്ഞു അയാൾ….

എന്നാൽ. വെള്ളത്തിൽ. ഈ. മരുന്നും കൂടെ ഇട്ടു കലക്കി കൊടുക്ക്… . ഒരു പരീക്ഷണം.

ചാവില്ലല്ലോ ?.. അല്ലെ????

ഏയ്‌ ഇല്ല. അതുക്കും മേലെ ഉണ്ണിക്കുട്ടൻ. തമാശ. രൂപത്തിൽ. പറഞ്ഞു,

അവൾ. വെള്ളവും കൊണ്ട് അയാളെ ലക്ഷ്യമാക്കി നടന്നു

ഇതാ കുടിച്ചോളൂ അവൾ. അയാൾക്ക് നേരെ കപ്പ്‌ നീട്ടി

അയാൾ അത് വാങ്ങി ഒറ്റവലിക്ക് കൂടിച്ചു . നല്ല മധുരം നിന്നെ പോലെ.

.ആർത്തിയോടെ അവൻ. അവളെ രണ്ട് കരങ്ങൾ. കൊണ്ട് വാരി പുണരാൻ. നോക്കി……

കയ്യെടുക്ക്….

എന്താ… അയാൾ ചെവി കുർപ്പിച്ചു ഒന്നുടെ പറഞ്ഞേ?

ച്ചേ കയ്യെടുക്കട നാറി.നിന്നെ പോലെ ഒരുത്തന് എന്റെ നിഴൽവെട്ടത്തു വരാൻപോലും യോഗ്യത. ഇല്ലാ . മാറി നിന്നോ അങ്ങ് ദൂരേക്ക്..നീ ഒന്ന് ചിരിച്ചു കാണിക്കുമ്പോഴേക്കും… കൂടെ കിടക്കാൻ. നാണവും മാനവും ഇല്ലാത്ത. പെണ്ണുങ്ങൾ. ഉണ്ടാകുമായിരിക്കും . അവരെ പോലെ നീ എന്നെ കാണരുത് ഇത് നിനക്കുള്ള. എന്റെ അവസാനത്തെ താക്കിത്ആണ്‌… ഇത് നിനക്ക് തരാനുള്ള. തുകയും പലിശയും ഉണ്ട് . വന്ന. വഴി മറന്നിട്ടില്ലലോ പൊക്കൊളു…

അവൾ. പുറത്തേക്കുള്ള വാതിൽ. കാണിച്ചു കൊണ്ട് അവനോടായ് പറഞ്ഞു…

ഓഹോ അങ്ങനെ ആണേൽ. ഞാൻ. പോകാം പക്ഷെ.. ഞാൻ. എന്തിനാണോ ഇങ്ങോട്ട് വന്നത് അതും കഴിഞ്ഞേ പോവുള്ളുഎന്ന് മാത്രം..

പെട്ടന്ന് തന്നെ അയാൾ. അവളെ കയറി പിടിച്ചു. ആരെ കൊന്നിട്ടായാലും ആഗ്രഹിച്ചത് മുഴുവൻ. നേടി എടുത്ത. ചരിത്രമേ ഈ കുന്നുമ്മൽ ആന്റണിക്കുള്ളു . നിന്നെ പോലെ ഒന്നല്ല. ഒരു പാട് എണ്ണം ഈ. കൈമറിഞ്ഞു പോയിട്ടുണ്ട്. ഒരുപാട്.തന്റെടം കാണിക്കണ്ട. നീയും ഞാനും മത്രെ ഇപ്പോൾ ഇവിടെ ഉള്ളു സഹകരിച്ചാൽ. നിനക്ക് കൊള്ളാം അല്ലങ്കിൽ…

പറഞ്ഞു മുഴുവൻ. ആക്കുന്നതിനു മുൻപേ അവന്റെ നട്ടെല്ല് നോക്കി ഉണ്ണികുട്ടൻ. ആഞ്ഞൊന്നു ചവിട്ടി

പ്പേ …അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ. പറ്റാത്ത. നായെ.അടക്കട നിന്റെ പിഴച്ച. നാവ്..ഇല്ലങ്കിൽ. പിഴുതെടുക്കും ഞാൻ .ദേഷ്യം കൊണ്ട് ഉണ്ണികുട്ടന്റെ ശരീരം വിറച്ചു തുടങ്ങി.കൂട്ടിന് ആരോരും ഇല്ലാത്ത. പെണ്ണുങ്ങളെ കാണുമ്പോൾ. നിന്നെ പോലെ ഉള്ള. ചില. കാട്ടുചെന്നായകൾക്ക് .. വികാരം കുറച്ചു കൂടുതൽ. ആണ്

നിന്റെ ആ. വൃത്തി കെട്ട. സ്വഭാവം മാറ്റാൻ. എന്നെ പോലെ ഒരുത്തൻ. മതി..ആങ്ങളയോ ഭർത്താവോ അച്ഛനോ കൂട്ടുകാരോ ആവണം എന്നൊന്നും ഇല്ല. ഇത് കണ്ടോ ഈ മീശ . ആണുങ്ങളുടെ അടയാളം നിന്നെ പോലെ ഒരുത്തനെ കൊല്ലാനുള്ള. ചങ്കുറ്റവും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ ഉള്ള കഴിവും അവരെയാണ് ആണുങ്ങൾ. എന്ന് പറയുന്നത് നീ ഒരിക്കലും ഒരു ആണല്ല നീ ഒരു ചെന്നായയാണ് മനുഷ്യ തോലിട്ട. ചെന്നായ അത് പറഞ്ഞു കഴിയുമ്പോഴേക്കും ഒരു പേമാരി പോലെ തലങ്ങും വിലങ്ങും അടികൾ അയാൾക്ക് നേരെ ഉണ്ണികുട്ടനും കിച്ചുവും.. കൊടുത്തുകഴിഞ്ഞു…..

ഇനി മേലാൽ. വേറൊരു പെണ്ണിനെ നിന്റെ ദുഷിച്ച. കണ്ണ് കൊണ്ട് നോക്കിയാൽ. നിനക്ക് എന്റെ മുഖവും ഇപ്പോൾ.ഇവിടെ നടന്നതും ഓർമവരണം . അതും പറഞ്ഞത് അവന്റെ അടി നാഭിക്കിട്ട് ഒരു ചവിട്ടും ചവിട്ടി അടുത്ത ചവിട്ടിനായി ഉണ്ണിക്കുട്ടൻ. കാലുകൾ. ഉയർത്തിയപ്പോൾ

ഒന്നെല്ല ഒരായിരം സ്വർണ്ണ. കിളികൾ. അയാളുടെ ചെവിയിൽ. നിന്നും പറന്നു പോയി മൂക്കിൽ. നിന്നും വായയിൽ. നിന്നും ചോരയും ഒലിപ്പിച്ച് രണ്ട് കൈകളും കൂപ്പിക്കൊണ്ട് ദയനിയമായ. നോട്ടവുമായി അയാൾ. പറഞ്ഞു.. എന്നോട് പൊറുക്കണം ഇനി ഒരു തെറ്റും എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല… എന്നെ കൊല്ലരുത് ഞാൻ. പൊക്കോളാം .. എന്റെ മകളെ ഓർത്ത് .. മാപ്പ്തരണം

നിനക്കൊരിക്കലും മാപ്പില്ല.സ്ത്രീ അമ്മയാണ് സഹോദരിയാണ്. ഭാര്യയാണ് . നീ പറഞ്ഞില്ലേ നിന്റെ മകളെ ഓർത്ത് എന്ന് അവളും ഒരു സ്ത്രീയാണ്‌ അത് നീ ഓർത്തിരുന്നെങ്കിൽനിനക്കൊരിക്കലും ഇങ്ങനെ ആവാൻ. കഴിയില്ലായിരുന്നു
നീയൊക്കെ പോയി ചാവുന്നതാ നല്ലത്.എണിറ്റു പൊക്കോ ഇല്ലങ്കിൽ. നിന്നെ ഞാൻ. കൊല്ലും.ഉണ്ണികുട്ടൻ. പറഞ്ഞു…

വയറിലെ ആസ്കിതിയും ശരീരത്തിലെ വേദനയും.വീണു കിടക്കുന്ന. ഉടുമുണ്ടും പെറുക്കിഎടുത്ത് ഇരുട്ടിലൂടെ അയാൾ എങ്ങോട്ടുന്നില്ലാതെ ഓടി

കണ്ടോ ചേച്ചി കിട്ടേണ്ടത് കിട്ടിയപ്പോൾ. അവന്റെ സ്വഭാവം മാറിയത് ….

ആൺകുട്ടികളായാൽ ഇങ്ങനെ വേണം സന്തോഷത്തിന്റെ പുഞ്ചിരിയും പാസാക്കി അവൾ. ഉണ്ണികുട്ടന്റെ അരികിലേക്ക് ചേർന്ന് നിന്നു..