രചന: കല്യാണി നാരായൺ
“ഡോക്ടർ അവൾക്കിപ്പോൾ…????” ചോദിക്കുമ്പോൾ ചെയ്തുപോയ തെറ്റിന്റെ ഭാരം അവന്റെ മുഖത്തു നിഴലിച്ചിരുന്നു….
“”നോക്കൂ മിസ്റ്റർ ദേവദത്തൻ നിങ്ങളൊരു ഡോക്ടർ ആണ് അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞുതരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല…. പാർവതി ഈസ് ബ്രൂട്ടലി റേപ്പ്ഡ്… കണ്ടിഷൻ കുറച്ച് ബാഡ് ആണ്… “” തന്റെ ഷർട്ടിലും ദേഹത്തും കയ്യിലുമായി പടർന്നു കിടക്കുന്ന ചോരയിലേക്ക് നോക്കി അവൻ നിർവികാരതയോടെ കസേരയിലേക്ക് ഇരുന്നു…
ഇതിലും ബേധം നിനക്കവളെ കൊന്നൂടായിരുന്നോടാ…??? നിന്നെ ഏല്പിച്ചിട്ടല്ലെടാ ഞങ്ങൾ പോയത്…?? ഒരു ദിവസം എന്റെമോളെ നോക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോടാ…. ആരുടെയൊക്കെയോ അലർച്ച ദത്തൻ കേൾക്കുന്നുണ്ടായിരുന്നു എങ്കിലും “”ദേവേട്ടാ…”” എന്ന പാർവതിയുടെ നിസ്സഹായതയോടെ ഉള്ള വിളി അവന്റെ കാതുകളെ കുത്തി തുളച്ചു…..ഒന്ന് ശ്രദ്ധിക്കാമായിരുന്നു തനിക്കവളെ….ഒരു നിമിഷം പാറുവിന്റെ ഓർമ്മകൾ അവനെ ഭ്രാന്തനാക്കുന്നതുപോലെ തോന്നി…
“മാപ്പ് മോളെ… എന്നെവിട്ട് എങ്ങും പൊയ്‌കളയല്ലേ… എനിക്ക് വേണം നിന്നെ…” അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു….
❇️❇️❇️❇️❇️❇️❇️❇️❇️
ഇന്നലെ വന്നുകയറാൻ അല്പം വൈകിയിരുന്നു….മാനം ഇരുണ്ടുകൂടി തുടങ്ങി…പെട്ടന്ന് ശക്തമായി മഴപെയ്തിറങ്ങി…. ഏറെ വൈകിയിട്ടും എന്നെയുംകാത്ത് ഉമ്മറത്തിരുന്നിരുന്നു എന്റെ പാറു…. ഓടിച്ചെന്ന് തോർത്ത് എടുത്തുകൊണ്ടുവന്ന് തന്നിരുന്നു എനിക്കവൾ …..ആകെ നനഞ്ഞൊട്ടി മേലും തലയും തോർത്തുന്ന എന്നെ അവൾ എന്തോ പ്രതീക്ഷിച്ചെന്നോണം നോക്കി നിൽക്കുന്നുണ്ടായിരുന്നു… ഒരുപക്ഷെ ഒരു ഭാര്യയുടെ അധികാരത്തോടെ എനിക്ക് തലതുവർത്തി തരാനും.. കുഞ്ഞു കുഞ്ഞു വഴക്ക് പറയാനും അവൾക്ക് മോഹം തോന്നിക്കാണും……
നേരെ റൂമിൽ ചെന്ന് സ്‌പീക്കറിൽ ഉച്ചത്തിൽ പാട്ടുവച്ചു കതക് വലിച്ചടയ്ക്കുമ്പോൾ അവസാനമായി കണ്ടത് നിസ്സംഗതയോടെ തോർത്തും കയ്യിൽ ചുറ്റിപ്പിടിച്ച് തന്നെ നോക്കി നിൽക്കുന്നവളെ ആയിരുന്നു…. എന്റെ തെറ്റ്….. എന്തിനായിരുന്നു അവളോടിത്ര ദേഷ്യം…… എന്തിനായിരുന്നു അവളോട് കാണിച്ചുകൂട്ടിയ അവഗണന…… ഇഷ്ടപെട്ട പെണ്ണിനെ വിവാഹം ചെയ്യാൻ പറ്റാതെ ഇവളെ കെട്ടേണ്ടി വന്നതിലുള്ള ഈർഷ്യയായിരുന്നു…..
അമ്മയുടെ അലർച്ചയും വാതിലിലെ ശക്തയാമ തട്ടലും കേട്ട് ഓടിച്ചെന്ന് നോക്കിയപ്പോൾ പൂർണ നഗ്നയായി നിലം മുഴുവൻ ചോരയൊലിച്ച് അനക്കമില്ലാതെ കിടക്കുന്ന പാറുവിനെയായിരുന്നു കണ്ടത്…… കണ്ണിനുമുന്നിലെ കാഴ്ച വിശ്വസിക്കാനായില്ല….ഓടിച്ചെന്ന് ബെഡ്ഷീറ്റ് എടുത്ത് പുതപ്പിച്ച് അവളേയും വാരിയെടുത്തു ഓടുമ്പോൾ മനസ്സിൽ എന്തായിരുന്നെന്ന് അറിയില്ല……. അച്ഛൻ അപ്പോഴേക്കും വണ്ടി സ്റ്റാർട്ടാക്കിയിരുന്നു… ബാക്കിലെ സീറ്റിൽ തന്റെ മടിയിലായി അവളെ കിടത്തുമ്പോൾ അറിയാതെതന്നെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
“”ദേ….വേട്ടാ…”” അബോധാവസ്ഥയിലും അവള് വിളിച്ചത് തന്നെയായിരുന്നു…ഒരു നിമിഷം സമനില തെറ്റുന്നതുപോലെ തോന്നി…തന്റെ അശ്രദ്ധ തന്റെ അവഗണന എന്തുമാത്രം വേദന സഹിച്ചുകാണും, എത്രമാത്രം ഉച്ചത്തിൽ തന്റെ ജീവനും മാനത്തിനും വേണ്ടി അവൾ തന്നെ വിളിച്ചിട്ടുണ്ടാവും…കോരിയെടുത്തു കെട്ടിപിടിച്ച് മുഖത്താകെ ചുംബിക്കുമ്പോൾ ആയിരം തവണ അവളുടെ കാലുകളിൽ വീണ് മാപ്പ് അപേക്ഷിച്ചു കഴിഞ്ഞിരുന്നു……
❇️❇️❇️❇️❇️❇️❇️❇️❇️
ബോധം വന്നപ്പോൾതൊട്ട് അവളാരോടും മിണ്ടിയില്ല ആരെയും നോക്കിയില്ല….ഒരുതരം മരവിപ്പ്…. മറ്റെങ്ങോ നോക്കിയുള്ള ഇരിപ്പ്…ഡിസ്ചാർജായി പോവുമ്പോ അവളൊന്ന് മാത്രം പറഞ്ഞു എനിക്കെന്റെ വീട്ടിൽ പോവണം… മറുത്തൊന്നും പറഞ്ഞില്ല നേരെ ചെമ്പകശേരിയിൽ ആക്കി കൊടുത്തു………
ഒരുവർഷത്തോളമായി ഇപ്പൊ അവളവിടെ… ഇടയ്ക്കൊക്കെ ദേവൻ പോകുമെങ്കിലും ആരെയും കാണാൻ അവൾ കൂട്ടാക്കിയില്ല….
“””ഏടത്തീ…””” സ്വന്തമായി പണിതുയർത്തിയ സ്വപ്നലോകത്തുനിന്നും ശബ്ദം കേട്ടവൾ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു…
“”ഇവിടെ ഇങ്ങനെ സ്ഥിരതാമസം ആക്കാനുള്ള പരുപാടിയാ???… വരുന്നില്ലേ പാലക്കലേയ്ക്ക്… അവിടൊരാൾ നേരാവണ്ണം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും വർഷം ഒന്നാവാറായി…….. “”
അവളൊന്നു തലയുയർത്തി ദേവന്റെ സഹോദരനെ സംശയഭാവത്തിൽ നോക്കി..
“””വേറെയാരുമല്ല ഏട്ടത്തിടെ പുന്നാര ദേവേട്ടൻ തന്നെ… ഇപ്പം സംസാരവും കുറവാ….. ഏട്ടത്തി വായോ…..”””
“””””ഇനി ഞാൻ അങ്ങോട്ടില്ല കുട്ടാ… എനിക്കിനി പറ്റില്ല പഴയപോലെ… പിന്നെ ദേവേട്ടൻ ഇപ്പോൾ കാണിക്കുന്നതെല്ലാം എന്നോടുള്ള സഹതാപം കൊണ്ടാ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നിട്ടും എനിക്കിങ്ങനെ സംഭവിച്ചപോയല്ലോ എന്ന കുറ്റബോധം … അതൊക്കെ മാറും അപ്പം വീണ്ടും ഞാനൊരു അധികപ്പറ്റാവും…ഇത്രേം നാൾ സഹിച്ചതുപോലെ ഇനിയൊരു കുഞ്ഞു വേദനപോലും സഹിക്കാനുള്ള ത്രാണി നിന്റെ ഏടത്തിക്കില്ല…
കുട്ടൻ പൊയ്ക്കോളൂ…. നീ പേടിക്കണ്ടാട്ടോ മിന്നുനെ ഞങ്ങൾ നിനക്ക് തന്നെ തരും… അതിന് ഈ ഏടത്തി ഒരു തടസ്സമാവില്ല…അവളും ഞാനും പിന്നെയും ഒരുമിച്ച് ഒരു വീട്ടിൽ, ഒത്തിരി സ്വപ്നം കണ്ടിരുന്നു….നിന്റെ ഏടത്തിക്ക് അതൊന്നും വിധിച്ചിട്ടില്ല…””””” ജനാലവഴി പുറത്തേക്ക് നോക്കികൊണ്ട് അവളാരോടോ എന്നപോലെ പറഞ്ഞു…
പെട്ടന്നായിരുന്നു പുറകിൽ നിന്ന് രണ്ട് കൈകൾ അവളുടെ വയറിനെ ചുറ്റിപിടിച്ചത്….. പെട്ടന്നുണ്ടായ ഉൾഭയത്തിൽ തിരിഞ്ഞവൾ ശക്തിയിൽ അയാളെ പിടിച്ചു തള്ളി….
“ദേ….വേട്ടൻ….” ചുണ്ടുകൾ മന്ത്രിച്ചു കണ്ണുകൾ വിടർന്നു….. ഒരുവർഷം ആകാറായിരിക്കുന്നു തന്റെ പ്രിയപ്പെട്ടവനെ ഒന്ന് കണ്ടിട്ട്…..
“പാറൂ…..” ആ വിളിയിൽ തന്നെ ചെയ്തുപോയ തെറ്റിന്റെ ആഴം അവനെ എത്രമാത്രം തളർത്തുന്നു എന്നവൾക്ക് മനസിലായിരുന്നു….നിറഞ്ഞമിഴികൾ ഉയർത്തി അവനെ നോക്കി….
“””കൂട്ടി കൊണ്ടുപോവാൻ വന്നതാ ഞാൻ…”””
“”ഞാനെങ്ങോട്ടും വരുന്നില്ല…””” അറുത്ത് മുറിച്ച് പറയുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം പോലും അവൾക്കപ്പോൾ വന്നില്ല…. ഒരുപാട് ആഗ്രഹിച്ച വിളിയാണ് ഒരുപാട് ആഗ്രഹിച്ച ചേർത്തുനിർത്തലാണ് പക്ഷേ ഒട്ടും സന്തോഷിക്കാനാവുന്നില്ല…..
“””നീ വരും ഞാൻ കൊണ്ടുപോവേം ചെയ്യും…”””” ആ ഒരു മറുപടിയിൽ ഒരുറച്ച തീരുമാനം അവനുണ്ടെന്ന് അവൾക്ക് മനസിലായി..
“””എന്തിനാ ഇനിയുള്ള കാലമത്രയും അവിടത്തെ വീട്ടുജോലി ചെയ്യാനോ….അതോ വാർദ്ധക്യം ബാധിക്കുമ്പോൾ അച്ഛനേം അമ്മേനേം നോക്കാനോ…. അതോ ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് പിച്ചിച്ചീന്തി തീർക്കാനോ…..”””
“””പാറൂറൂറൂറൂ……””” അതൊരു അലർച്ചയായിരുന്നു….
“ദേവേട്ടൻ പൊക്കോളു…” മെല്ലെ തിരിഞ്ഞനിന്നു മേശപ്പുറത്ത് ഒരുകൈകൊണ്ട് താങ്ങിനിന്നുകൊണ്ട് പറഞ്ഞു… “ഒത്തിരി ആഗ്രഹിച്ചിരുന്നു ഒത്തിരി സ്വപ്നം കണ്ടിരുന്നു അപ്പോഴൊന്നും എനിക്കിത് കിട്ടിയിട്ടില്ല… ഇനി ഈ സ്നേഹമോ സഹതാപമോ ഒന്നും ഈ പാറുന് വേണ്ട….”
“പാറൂ…” അവനൊന്നുടെ പിന്നിലൂടെ അവളോട് ചേർന്ന് നിന്നു…” നീയില്ലാതെ എനിക്കൊരിക്കലും പറ്റില്ലാടി…. ശെരിയാ ഒരുപാട് തെറ്റെനിക്ക് പറ്റിപോയിട്ടുണ്ട്… നീ അകന്ന് കഴിഞ്ഞപ്പോളാ മോളെ നീയെനിക്കെത്രമാത്രം വേണ്ടപെട്ടവളാണെന്ന് മനസിലായത്…”
അവൾ തിരിഞ്ഞ് നിന്ന് ഒന്ന് പുഞ്ചിരിച്ചു… “”ഈ നെഞ്ചിനുള്ളിൽ മറ്റൊരുവൾ തന്ന വേദനയാണ് എന്നോടുള്ള അകൽച്ച എന്നറിഞ്ഞപ്പോഴും ഞാൻ കരുതി അവളോടുള്ള സ്നേഹം വറ്റി തീരുമ്പോൾ ആ സ്നേഹം മുഴുവൻ എനിക്ക് നനയാലോന്ന്…. അന്ന് കരുതി എന്റെ സ്നേഹം കൊണ്ട് ദേവേട്ടനെ തിരിച്ചു കൊണ്ടൊരാന്ന്…. പക്ഷെ ഞാൻ തോറ്റുപോയി….””
“”മോളേ.. ഞാൻ.. എനിക്കി…”” അവന് വാക്കുകൾ കിട്ടാതെ വന്നു
“””എന്നെ സ്നേഹിക്കുന്നത് പോയിട്ട്… എനിക്കി സ്നേഹിക്കാൻ പോലും ദേവേട്ടൻ ഒന്ന് നിന്ന് തന്നില്ല … എന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല…..””” അവൾ നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടി പറഞ്ഞു….
“””നിന്നോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല മോളേ ഞാൻ നിന്നെ നോക്കാതിരുന്നത്….. നിന്നെ നോക്കിയാൽ നിന്നിലേക്ക് അടുത്തപോവുമെന്നുള്ള തോന്നലാ അതിന് കാരണം… ഒരുവൾ തന്നിട്ട് പോയ വേദനയാവും നിന്നോടടുക്കാനും ഒരുതരം പേടിയായിപ്പോയി മോളേ….. സ്നേഹിച്ചിട്ടൊടുക്കം നിനക്കും എന്നെ വേണ്ടാതായാലോ….”””
“””എന്നിട്ടിപ്പം ആ ഭയം മാറിയോ ദേവേട്ടാ… ഇപ്പം പാറുനെ സ്നേഹിക്കാൻ തോന്നുന്നുണ്ടോ ദേവേട്ടന്??…വേറൊരുത്തൻ പിച്ചി ചീന്തി നശിപ്പിച്ചിട്ട് വേണായിരുന്നോ ഈ സ്നേഹം പുറത്തേക്കെടുക്കാൻ…..””” അവളുടെ മുഖത്തപ്പോൾ പുച്ഛം കലർന്നൊരു ചിരിയുണ്ടായിരുന്നു……
അവനവളെ വാരിപ്പുണർന്നു നെഞ്ചോട് ചേർത്തുപിടിച്ചു…. “””പറ്റിപ്പോയി മോളേ… പൊറുത്തൂടെ നിനക്ക് നിന്റെ ദേവേട്ടനോട്…..”””
“””അന്നെവിടെയായിരുന്നു ദേവേട്ടൻ… ഞാൻ അലറിക്കരഞ്ഞു വിളിക്കുമ്പോൾ എവിടെയായിരുന്നു ദേവേട്ടൻ?? പറ.. പറയാൻ….””” അവളവന്റെ കോളറിൽ അമർത്തിപിടിച്ചു അലറി വിളിച്ചു…
“””കേട്ടില്ലായിരുന്നെടി ഞാൻ…. അല്ലാതെ നിന്നെ ആർക്കേലും കൊടുക്കുവോ ഞാൻ???? …. എത്രയൊക്കെ അകറ്റി നിർത്തിയാലും ഞാൻ അഗ്നിസാക്ഷിയായി താലിചാർത്തിയവളല്ലേ നീ……. മഴയും സ്‌പീക്കറിന്റെ ശബ്ദവും നിന്റെ ഒരു നേർത്ത ശബ്ദംപോലും കേട്ടില്ല മോളേ…. പൊറുത്തൂടെ നിനക്കെന്നോട്???””” അവൻ നിറകണ്ണുകളോടെ അവളുടെ കാലിലേക്ക് ഊർന്നിറങ്ങി…
അവൾ ഞെട്ടിപിടഞ്ഞു മാറിനിന്നു…പതിയെ അവനൊപ്പം നിലത്തു മുട്ടുകുത്തി നിന്നു……”””എനിക്കറിയാം എന്റെ ദേവേട്ടൻ കേട്ട് കാണില്ലാന്ന്…. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാൻ തന്നെയാ പാറുനിഷ്ടം…ദേവേട്ടൻ എഴുന്നേൽക്ക്….””” അവൾക്കൊപ്പം അവനും എഴുന്നേറ്റു…. “”ചെല്ല് അമ്മയും അച്ഛനും കുട്ടനും മുഷിഞ്ഞുകാണും…””
“”മ്മ്മ്ഹ്ഹ്…നിനക്കെടുക്കാൻ എന്താച്ചാൽ എടുത്തോ…””
“”ഞാൻ…… ഞാൻ വരില്ല….”” അവൾ നിറഞ്ഞ മിഴികളുയർത്തി അവനെ നോക്കി……
“”എനിക്ക് വേണം നിന്നെ…. നിന്നെയും കൊണ്ട് പോവാനാ ഞാൻ വന്നത്…വന്നത് അതിനാണേൽ കൊണ്ടുപോവാനും എനിക്കറിയാം….””
പിന്നെയും നിഷേധാർത്ഥത്തിൽ തലയാട്ടിയതും അവൻ കൈകളിൽ അവളെ കോരിയെടുത്തിരുന്നു…. എത്രയൊക്കെ പിടഞ്ഞിട്ടും അവന്റെ കൈകൾ ഒട്ടും അയഞ്ഞില്ല……താഴേക്ക് ചെല്ലുമ്പോൾ എല്ലാവരുമുണ്ടവിടെ എല്ലാരുടെ ചുണ്ടിലും നിറഞ്ഞ പുഞ്ചിരിയും….
നേരെ കൊണ്ടുപോയി കാറിൽ ഇരുത്തി…പാലക്കലെത്തി റൂമിൽ കയറിയപ്പോൾ എന്തോ ഇതുവരെ ഇല്ലാതിരുന്നൊരു ഭയം അവൾക്ക് തോന്നി… ആരൊക്കെയോ പിന്നിലുണ്ടെന്ന തോന്നൽ…ദേവൻ പിന്നിലൂടെ ചേർത്ത് പിടിച്ചപ്പോൾ ഒരു നിമിഷം ഭയന്നുപോയി…. ആ നശിച്ച നിമിഷത്തെ വീണ്ടുമവൾ ഓർത്തുപോയി…തിരിഞ്ഞ് നോക്കി അത് തന്റെ പ്രിയപെട്ടവനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ഭയം എങ്ങോപോയി….
അവളുടെ കണ്ണിലെ കെട്ടടങ്ങിയ ഭയം കണ്ട് അവനവളെ ഒന്നുകൂടെ മുറുകെ ചേർത്തുപിടിച്ചു….. “””ഇനി എന്നും ഞാൻ ഒപ്പം ഉണ്ടാവും ഇങ്ങനെ ചേർത്ത് പിടിച്ചുകൊണ്ട്… ഒരുത്തനെയും ഒന്ന് നോക്കാൻ പോലും സമ്മതിക്കില്ല…. പൊന്നുപോലെ നോക്കിക്കോളാം ഞാൻ…..”””
മെല്ലെയാ നെഞ്ചിലേക്ക് ചാരി നിന്നു …. സങ്കടങ്ങളെല്ലാം ആ നെഞ്ചിൽ പെയ്തുതീർത്തു…. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തിൽ അമർന്നു…. “ആദ്യ ചുംബനം ” കണ്ണടച്ചു സ്വീകരിക്കാനേ ആയുള്ളൂ…. പതിയെ ആ അധരങ്ങൾ കണ്ണിനുമേൽ പതിഞ്ഞു… പിന്നെ കവിൾത്തടത്തിലും…. പിന്നീട് അതൊരാവേശത്തോടെ അവളുടെ ചുണ്ടുകളെ പുണർന്നു….അടർത്തിമാറ്റുമ്പോഴേക്കും അവളവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചിരുന്നു….
പാറൂ….ഞാനൊരു കാര്യം ചോദിച്ചോട്ടെ…
“ഓർമയില്ല ദേവേട്ടാ.. എനിക്കാ മുഖം ഓർമയില്ല… ഞാൻ കണ്ടിട്ടില്ല… ചുറ്റും ഇരുട്ടായിരുന്നു…. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ പതിഞ്ഞു….”
“”അയ്യേ കരയാ എന്റെ പാറുക്കുട്ടി….??? അത് നമ്മക്കങ് മറക്കാം…കഴിഞ്ഞതെല്ലാം നീയും ഒരു ദുസ്വപ്നമായി മറക്കണം….കേട്ടോ നീയ്യ്..”””
“”മ്മ്മ്ഹ്ഹ്””
അവളൊന്നൂകൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു….അവനപ്പോഴും എന്തോ ഉറച്ച തീരുമാനത്തിൽ ആയിരുന്നു…. ആരെയോ ചുട്ടെരിക്കാനുള്ള അഗ്നി അവന്റെ കണ്ണുകളിൽ ആളിക്കത്തി തുടങ്ങിയിരുന്നു……
അവസാനിച്ചു