നിന്നിലേക്ക് എത്തുവാൻ, തുടർച്ച…

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവർ ഒന്നിച്ചു പള്ളിയിലേക്ക് നടന്നു..കുർബാന കൂടി എല്ലാം കഴിഞ്ഞു അവർ ഇറങ്ങി..

നിങ്ങൾ വല്ലതും കഴിച്ചോ.? എബി ചോദിച്ചു

ഇല്ല എബിച്ച..വിശക്കുന്നുണ്ട്..മേബിൾ പറഞ്ഞു..

എന്നാ വാ..ഇവിടെ ഒരു മലയാളി ഹോട്ടൽ ഉണ്ട്‌ അവിടേ പോകാം..അതും പറഞ്ഞു ആല്ഫിയും എബിയും നടന്നു..

ടി..നീ എന്തിനാ അങ്ങിനെ പറഞ്ഞത്..അതും ഒരു പരിചയവും ഇല്ലാത്തവരുടെ കൂടെ മരിയ മേബിളിന്റെ നേരെ ദേഷ്യപ്പെട്ടു..

പരിചയം ഇല്ലാത്തത് നിനക്കല്ലേ..എനിക്ക് നല്ല പരിചയം ആണ്..മേബിൾ പറഞ്ഞു

അത് പറഞ്ഞു അവൾ നോക്കിയപ്പോൾ കുറച്ചു മാറി അവർക്ക് വേണ്ടി വെയിറ്റ് ചെയുന്ന അൽഫിയെയും എബിയെയും കണ്ടു..ഇഷ്ടം ഇല്ലാഞ്ഞിട്ടും മരിയക്ക് അവരുടെ കൂടെ പോകേണ്ടി വന്നു..

ഹോട്ടലിൽ എത്തിയ എബി നാലുപേർക്കും മസാലദോശയും.ചായയും പറഞ്ഞു മേബിൾ എബിയുടെ അടുത്തിരുന്നു ഭയങ്കര കത്തിയടി ആയിരുന്നു..ആൽഫിയും മരിയയും ഒന്നും മിണ്ടാതെ ഇരുന്നു..അവളോട് എന്തൊക്കയോ.പറയണം എന്ന് അവനുണ്ടെങ്കിലും അവളുടെ അടുത്തുന്നുള്ള പ്രതികരണം.ഓർത്തു അവൻ മൗനം പാലിച്ചു..

ഫുഡും കഴിച്ചു അവരെ അവിടന്ന് ബസ് കയറ്റി വിട്ടിട്ടാണ് അവർ തിരിച്ചു പോയത്‌..അവർക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.

എന്താടാ മേബിളിന്റെ അടുത്തൊരു ചുറ്റിക്കളി..ആൽഫി എബിയോട് ചോദിച്ചു

ചുറ്റിക്കളി ഒന്നുമില്ല..അടുത്ത തവണ വീട്ടിൽ പോകുമ്പോൾ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അത്രമാത്രം..എബി പറഞ്ഞു..

മരിയ്ക്കും മേബിളിനും അന്ന് ഓഫ് ആയിരുന്നു..റൂമിലെത്തിയ ഉടനെ മേബിൾ മരിയയുടെ അടുത്തു ചൂടായി..

എടി..നിനക്ക് ആ അല്ഫിച്ചനോട് ഒന്നു സംസാരിച്ചാൽ.എന്തായിരുന്നു..പാവം നിന്നോട് സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം നീ എന്തിനാ അവഗണിക്കുന്നത്..

മരിയ മേബിളിനെ ഒന്ന് നോക്കി.എന്നിട്ട് ചോദിച്ചു..

എല്ലാം അറിയാവുന്ന നീയും എന്നെ കുറ്റപ്പെടുത്തുകയാണോ…

ആ ചോദ്യം മേബിളിനെ വിഷമിപ്പിച്ചു..അവൾ മരിയയുടെ അടുത്തെത്തി..

എടി..അത് ഒക്കെ കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞില്ലേ..ഇനിയും അത് ഓർത്തു നീ ഇരിക്കരുത്..ഇപ്പോ നീ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റായി പിനീട് നിനക്കു.തോന്നരുത് അതാണ്..മേബിൾ പറഞ്ഞു..

രണ്ടുപേരും വീട്ടിലേക്ക് ഫോൺ ചെയിതു കുക്കിംഗ് ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചിട്ട് സുഖമായി ഉറങ്ങി..വൈകുനേരം 4മണി ആയപ്പോൾ ആണ് ഉണരുന്നത്..പിന്നേ ചായ ഇട്ടു കുടിച്ചിട്ട് നാളത്തേക്കുള്ള യൂണിഫോം തേക്കാൻ തുടങ്ങി

മേബിൾ നിന്റെ യൂണിഫോം തേക്കാൻ ഉണ്ടോ..മരിയ വിളിച്ചു ചോദിച്ചു

വേണ്ടാ..ഞാൻ തേച്ചുകൊള്ളാം മേബിൾ പറഞ്ഞു..അവൾ എബിയുമായി ചാറ്റിങ്ങിൽ ആയിരുന്നു..

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു എബിയും മേബിളും തമ്മി പ്രണയത്തിലായി..എന്നും ഫോൺ വിളിയും പള്ളിയിലെ കണ്ടുമുട്ടലുകളും ആയി അവർ മുന്നോട്ട് പോയി..പക്ഷേ മരിയയും ആൽഫിയും പഴയത് പോലെ തന്നെ അന്യരെ പോലെ തുടർന്നു..

അവളുടെ അടുത്തിരിക്കുമ്പോൾ അവൻ പലപ്പോഴും അവന്റെ മനസ് തുറക്കാൻ ശ്രെമിച്ചു പക്ഷേ അവൾ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല..അങ്ങിനെ ഒരു ദിവസം മേബിൾ എബിയോട് ചോദിച്ചു

എബിച്ചാ നമുക്ക് ഒന്ന്‌ ജൂഹു ബീച്ചിൽ പോയല്ലോ..

അത് നല്ല ഐഡിയ ആണ്..നിങ്ങളുടെ അടുത്ത ഓഫ്നു പോകാം..എബി പറഞ്ഞു..

അടുത്ത ശനിയാഴ്ച്ച ആയാലോ..അത് ആകുമ്പോൾ.എനിക്ക് മോർണിംഗ് ഡ്യൂട്ടിയും മരിയ നിനക്കു നൈറ്റ് ഡ്യൂട്ടിയും അല്ലേ..മേബിൾ മരിയയോട് ചോദിച്ചു

അവൾ തലയാട്ടി..

എന്നാ ശനിയാഴ്ച്ച നിങ്ങൾ സാന്താക്രൂസ് ബസ്റ്റാന്റിൽ വന്നാൽ മതി ഞങ്ങൾ അവിടേ വരാം എന്തേ..എബി പറഞ്ഞു..

അവർ സമ്മതിച്ചു..അപ്പോൾ.എല്ലാം ആൽഫി മരിയയെ ശ്രെധിച്ചു എബിയുടെ അടുത്തു അവൾക്ക് ഒരു കുഴപ്പവുമില്ല..പക്ഷേ തന്നോട് എന്താ ഇങ്ങനെ ശത്രുവിനെ പോലെ പെരുമാറുന്നത്..ഓർത്തപ്പോൾ അവന്റെ നെഞ്ച് ഒന്ന് വിങ്ങി..

ദിവസങ്ങൾ കടന്നുപോയി..ശനിയാഴ്ച്ച ആയി.അന്ന് ഓഫീസിൽ പോയപ്പോൾ അവർ ബൈക്ക് എടുക്കാതെ ബസിന് ആണ് പോയത്‌..വൈകുനേരം.ബീച്ചിൽ പോകാനുള്ളത് കൊണ്ട് ബൈക്ക് എടുത്താൽ ശരിയാവില്ലായിരുന്നു. വൈകുനേരം പറഞ്ഞ സമയത്തു തന്നെ മരിയയും മേബിളും എത്തി..

എങ്ങിനെ പോകാനാ..ബസിനോ ടാക്സികോ..എബി ചോദിച്ചു..

ബസ് മതി എബിച്ചാ..മേബിൾ പറഞ്ഞു..അതനുസരിച്ചു അവർ അങ്ങോട്ടുള്ള ബസിൽ കയറി..എബിയും മേബിളും ഒന്നിച്ചൊരു സീറ്റിൽ ഇരുന്നു..മരിയയും ആൽഫിയും വേറെ വേറെ ഇരുന്നു..എബിയെയും മേബിളിനെയും ഒന്ന് നോക്കിയിട്ട് ആൽഫി മരിയയെ ഒന്ന് നോക്കി..അവന്റെ നോട്ടം അറിഞ്ഞു എങ്കിലും മരിയ നോട്ടം റോഡിലെ കാഴ്ചകളിലേക്ക് മാറ്റി.

ബീച്ചിൽ എത്തിയ എബിയും മേബിളും മരിയയും വളരെ സന്തോഷത്തിൽ ആയിരുന്നു എന്നാൽ ആൽഫി തികച്ചും മൗനം ആയിരുന്നു..അവൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി നിന്നു..ബോട്ടിങ്ങിനു പോകാൻ എബി നിർബന്ധിച്ചിട്ടും അവൻ പോയില്ല..അന്ന് ആദ്യമായ്‌ അവന് ഒറ്റപ്പെടൽ അനുഭവപെട്ടു..മരിയക്ക് ഡ്യൂട്ടി പോകേണ്ടത് കൊണ്ട് ഭക്ഷണവും കഴിച്ചു ഒരു ടാക്സിയിൽ അവർ തിരിച്ചു പോന്നു അവരെ അവരുടെ റൂമിൽ ആക്കിയ ശേഷം റൂമിലെത്തിയ ആൽഫി ഡ്രസ്സ് പോലും മാറാതെ കിടന്നു അവന്റെ മനസ്‌ അറിയാവുന്ന എബി ഒന്നിനും നിര്ബന്ധിച്ചതുമില്ല..

പിറ്റേദിവസം പള്ളിയിൽ മേബിൾ ഒറ്റക്കാണ് വന്നത്..

അല്ല മരിയ എന്തിയെ..? എബി ചോദിച്ചു

ഇന്നലെ വാർഡിൽ ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് അവൾക്ക് നല്ല ക്ഷീണം ആണ് എന്നും.പറഞ്ഞു വന്ന വഴി കിടന്നു..മേബിൾ പറഞ്ഞു

പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞു അവർ നേരെ ഹോട്ടലിലേക്ക് നടന്നു ചായ കുടിക്കുന്നതിനിടയിൽ ആൽഫി മേബിളിനോട് പറഞ്ഞു

ഞാൻ ഒരു കാര്യം ചോദിച്ചാൽ മേബിൾ എന്നെ തെറ്റിദ്ധരിക്കോ..

ഇല്ല അല്ഫിച്ച എന്താ..അവൾ ചോദിച്ചു..

ഈ മരിയ എന്താ ഇങ്ങനെ..എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്…അത് ഒന്ന് പറയാൻ ശ്രെമിക്കുമ്പോൾ എല്ലാം എന്നെ വല്ലാതെ അവഗണിക്കുന്നു അതാണ് ചോദിച്ചത്..

അവൾ വിഷമത്തോടെ ആൽഫിയെ നോക്കി എന്നിട്ട് പറഞ്ഞു

ആൽഫിച്ച..അവൾ ഒരു പ്രണയകഥയിലെ നായിക ആണ്..

അതുകേട്ട് ആൽഫിയും എബിയും ഒരു പോലെ ഞെട്ടി..

സത്യമാണ്..ഞങ്ങളുടെ സീനിയർ ആയിരുന്നു റോയി..റോയിയുമായി അവളുടെ കല്ല്യാണം.വരെ ഉറപ്പിച്ചതാണ്..പക്ഷേ മറ്റൊരുത്തിയെ കണ്ടപ്പോൾ അവളുടെ പണത്തിന്റെയും പത്രാസിന്റെയും മുന്നിൽ അവന്റെ കണ്ണു മഞ്ഞളിച്ചു..അവനെ മാത്രം ഓർത്തുകഴിയുന്ന മരിയയെ തള്ളി കളയാൻ അവന് അധികം നേരം ഒന്നും വേണ്ടിവന്നില്ല..

അത് അവളിൽ വല്ലാത്തൊരു ഷോക്ക് ആയിരുന്നു..പിനീട് കല്ല്യാണം പ്രേമം എന്നൊക്കെ കേൾക്കുമ്പോൾ അവൾക്ക് ഒരുതരം വെറുപ്പാണ്..അത് ആണ് ഇപ്പോ ആൽഫിച്ചനോട് കാണിക്കുന്നത്..അവൾക്കറിയാം ആൽഫിചന് അവളെ ഇഷ്ടം ആണെന്ന്..പക്ഷേ ഒരിക്കൽ മുറിവേറ്റ മനസ് പെട്ടന്ന് ഒന്നും അംഗീകരിക്കില്ല..മേബിൾ പറഞ്ഞു..

എബി ആൽഫിയെ ഒന്ന് നോക്കി എന്നിട്ട് മേബിളിനോട് ചോദിച്ചു..എന്നിട്ട്.ഈ റോയി.ഇപ്പോൾ എവിടെയാ..

ഇംഗ്ലണ്ടിൽ..ഫാമിലിയും ആയി അവിടെ ആണ്..

നാളെ മേബിളിന് ഏത് ഡ്യൂട്ടി ആണ്..ആൽഫി ചോദിച്ചു..

മോർണിംഗ് അവൾ പറഞ്ഞു..

ഓക്കേ…നമുക്ക് പോകാം..ആൽഫി എഴുന്നേറ്റു..

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടുത്തു വന്നത് ആണ് മരിയ..പെട്ടന്നു കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന എബിയെ കണ്ട് ഞെട്ടി പോയി..

എബിച്ചാ കയറി വാ..അവൾ ക്ഷണിച്ചു.. അത് കഴിഞ്ഞപ്പോൾ ആണ് അവൾ അവിടേ നിൽക്കുന്ന ആൽഫിയെ കണ്ടത്‌..അപ്പോൾ തന്നെ അവളുടെ മുഖം മാറി..

കയറി ഇരിക്കുന്നില്ല മരിയ..ഓഫീസിലേക്ക് പോകുന്ന വഴിയാണ്..പിന്നേ തന്നെ ഇവന് കാണണം എന്ന് പറഞ്ഞപ്പോൾ കയറിയത് ആണ്..എബി പറഞ്ഞു..

എന്നിട്ട് തിരിഞ്ഞു ആൽഫിയോടായി പറഞ്ഞു

നിനക്കു എന്താ പറയാനുള്ളത് എന്ന് വച്ചാൽ പറഞ്ഞിട്ട് വാ..ഞാൻ മാറി നിൽക്കാം അതും പറഞ്ഞു എബി പോയി..

ആൽഫിയുടെയും മരിയയുടെയും ഇടയിൽ ഒരു നിശബ്ദത കെട്ടി നിന്നു..എന്ത് പറയണം എന്നറിയാതെ എബി കുഴഞ്ഞു..അവസാനം അവനെ ഞെട്ടിച്ചുകൊണ്ട് മരിയയുടെ ചോദ്യം വന്നു..

അൽഫിക്ക് എന്താ എന്നോടു പറയാനുള്ളത്..?

തൊണ്ട വരളുന്നത് അവനറിഞ്ഞു..ഒരു ദീർഘശ്വാസം എടുത്തിട്ട് അവൻ മരിയക്ക് നേരെ തിരിഞ്ഞു..അവൾ അവനെ നോക്കി നിന്നു..ആൽഫി പറഞ്ഞു തുടെങ്ങി..

ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് മരിയക്ക് അറിയാം..എനിക്ക് തന്നെ ആദ്യം കണ്ടപ്പോൾ മുതൽ ഇഷ്ട്ടമായത് ആണ്..പലപ്പോഴും പറയാൻ ശ്രെമിച്ചപ്പോൾ താൻ എന്നെ അവഗണിക്കുകയാണ് ഉണ്ടായത്..

മരിയ അവനെ നോക്കി എന്തോ പറയാൻ തുടെങ്ങിയപ്പോൾ അവൻ തടഞ്ഞു..എന്നിട്ട് തുടർന്നു പറഞ്ഞു..

താൻ പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം..മേബിൾ പറഞ്ഞിരുന്നു…അതല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ..ഇനിയും അതോർത്തു നടക്കാനാണോ പ്ലാൻ..മരിയ എന്റെ കാര്യം ഞാൻ പറഞ്ഞു..തനിക്കു പറയാനുള്ളത് ആലോചിച്ചിട്ട് പറഞ്ഞാൽ മതി..അതും പറഞ്ഞു ആൽഫി അവിടന്നു നടന്നു..

ഉറക്കം വരാതെ മരിയ എന്തൊക്കയോ ആലോചിച്ചു കിടന്നു..ആൽഫിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു..പിന്നേ എന്തൊക്കയോ മറക്കാനായി അവൾ കണ്ണുകൾ ചേർത്തടച്ചു.

എടാ അവൾ എന്ത് പറഞ്ഞെട..എബി ചോദിച്ചു

എന്ത്പറയാനാ..അതൊന്നുംശരിയാവില്ലെടാ..ആൽഫി പറഞ്ഞു

ഡ്യൂട്ടി കഴിഞ്ഞു വന്ന മേബിൾനോട് മരിയ ഈ കാര്യവും പറഞ്ഞു തട്ടി കയറി..

മരിയ..ആ പാവത്തിന്റെ മുഖം.കണ്ടപ്പോള് ഞാൻ പറഞ്ഞു..നീ അതിനെ നന്നായി അവോയ്ഡ് ചെയ്യുന്നില്ലേ..ഇത് അറിഞ്ഞാൽ എങ്കിലും പിന്തിരിയട്ടെ എന്ന് കരുതി..അതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല മേബിൾ പറഞ്ഞു..

പിന്നേ ഉള്ള ഞായറാഴ്ചകളിൽ ആൽഫി അവരുടെ കൂടെ ഉള്ള പള്ളിയിൽ പോക്ക് ഒഴിവാക്കി..അവനും മരിയയെ പാടെ അവഗണിച്ചു. അവനറിയാമായിരുന്നു അനുകൂലമായൊരു മറുപടി കിട്ടില്ല എന്ന്..

രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം അൽഫിയുടെ ഫോണിലേക്ക് പതിവില്ലാത്ത നമ്പറിൽ ഒരു ഫോൺ വന്നു അവനത് അറ്റൻഡ് ചെയിതു..

ഹലോ..ആൽഫി പറഞ്ഞു തീരുന്നതിനു മുമ്പ് അവിടന്നു മറുപടി വന്നു..

ഞാൻ മരിയ ആണ്..എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം ഇന്ന് സമയം ഉണ്ടെങ്കിൽ ജൂഹു വരെ പോകാം..ഞാൻ ഒരു അഞ്ച് മണിയാകുമ്പോൾ സാന്താക്രൂസിൽ വന്നിട്ട് വിളിക്കാം ഇയാൾ അപ്പോൾ വന്നാൽ മതി..

ശരി ഞാൻ വരാം..അതും.പറഞ്ഞവൻ ഫോൺ വച്ചു..എബിയോട് ചെന്നു കാര്യം പറഞ്ഞു.

എടാ നീ പോണം..എന്തെങ്കിലും അനുകൂല മറുപടി കിട്ടിയാലോ എബി പറഞ്ഞു..

വൈകുനേരം മരിയ വിളിച്ചത് അനുസരിച്ചു അവൻ ചെന്നു രണ്ടുപേരും ജുഹുവിലേക്ക് പോയി..അവിടേ ചെന്നിറങ്ങുമ്പോൾ സൂര്യൻ അസ്തമിക്കാറായിരുന്നു..

അവർ ഒരിടത്തു ഇരുന്നു..മരിയ ആൽഫിയെ ഒന്ന് നോക്കിയിട്ട് ചോദിച്ചു..

മേബിൾ എന്തൊക്കെ ആണ് അൽഫിയോട് പറഞ്ഞത്..

അത് പിന്നേ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും..അവൻ തന്നെ പറ്റിച്ചു വേറെ കല്ല്യാണം കഴിച്ചു എന്നൊക്കെ ആണ് അവൻ പറഞ്ഞു..

അതേ ആൽഫി മേബിളിന് അത്രയുമേ അറിയൂ..അതിനപ്പുറം ഉള്ളത് ഒന്നും അവൾക്ക് അറിയില്ല..മരിയ പറഞ്ഞു

ആൽഫി ചോദ്യഭാവത്തിൽ അവളെ നോക്കി..

ഒരു പുരുഷനുമായി ശാരീരികബന്ധം പുലർത്തിയ ഒരു പെണ്ണിനെ ഏതെങ്കിലും ആണുങ്ങൾ ഇഷ്ടപെടോ ആൽഫി..

മരിയയുടെ ആ ചോദ്യം ശരിക്കും അവനെ ഞെട്ടിപ്പിച്ചു കളഞ്ഞു..

സത്യമാണ്..ഞാനും റോയിയുമായി അങ്ങിനെ ഒരിക്കൽ ഉണ്ടായതാണ്..പക്ഷേ അതിന് എന്റെ ജീവിതം വില കൊടുക്കേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചില്ല..

താൻ എന്തൊക്കെയാ മരിയ ഈ പറയുന്നത്..എന്തായാലും തെളിച്ചു പറയൂ ആൽഫി അവശ്യപെട്ടു..

ഇതുവരെ ആർക്കും അറിയാത്ത ആ കാര്യം ഞാൻ തന്നോട് പറയാം..

നഴ്സിങ്ങിന് പഠിക്കുമ്പോൾ എന്റെയും മേബിളിന്റെയും സീനിയർ ആയിരുന്നു റോയി..സുമുഖൻ ആരുകണ്ടാലും നോക്കി നിന്നുപോകും..ഞങ്ങൾ ചെന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം ശ്രെദ്ധിക്കുന്നത് ഞാൻ എവിടെ ഉണ്ടോ അവിടേ അവനും കാണും..പതുക്കെ കോളേജിൽ പലരും പറഞ്ഞു തുടെങ്ങി റോയിക്ക് എന്നെ ഇഷ്ടം ആണെന്ന.

ഞാൻ അതൊന്നും ശ്രെധിച്ചില്ല..പക്ഷേ ഒരു.ദിവസം അവൻ എന്നോടു നേരിട്ട് പറഞ്ഞു ഇഷ്ടം ആണെന്ന്..എന്നിട്ടും ഞാൻ കാര്യം ആക്കിയില്ല..പിന്നേ പിന്നേ അവന്റെ ഫ്രണ്ട്‌സ് എന്നോടു വന്ന് സംസാരിച്ചു തുടെങ്ങി അവനുവേണ്ടി. അവസാനം എന്റെ മനസുമാറി ഞാനും അവനെ സ്നേഹിച്ചു തുടെങ്ങി..

അവൻ കാണികുന്ന സ്നേഹവും കരുതലും ഏതു പെണ്ണും മോഹിക്കും വിധം അയിരുന്നു..അവധിക്ക് നാട്ടിൽ ചെന്നപ്പോൾ മാതാപിതാക്കളോട് ഒന്നും മറക്കാത്ത ഞാൻ ഈ കാര്യം പറഞ്ഞു അവന് താല്പര്യം ഉണ്ടങ്കിൽ ആലോചിക്കാം എന്ന് സമ്മതിച്ചു..
അവന്റെ.പഠിപ്പ് കഴിഞ്ഞു അവിടേ തന്നെ ജോയിൻ ചെയ്തു ഒരിക്കലും മോശം ആയിട്ട് അവൻ എന്നെ ഒന്ന് തൊട്ടിട്ട് പോലുമില്ല..

അവന്ഒരുപാട്ആഗ്രഹങ്ങൾഉണ്ടായിരുന്നു..വിദേശത്തു പോണം സമ്പാദിക്കണം എന്നൊക്കെ അത്എനിക്ക്കൂടിആണല്ലോഎന്നോർത്തപ്പോൾ ഞാനും സന്തോഷിച്ചു ഞങ്ങളെക്കാളും സാമ്പത്തികം കുറവായിരുന്നു അവന്..കുട്ടികൾ ഉടനെ വേണ്ടാ എന്നത് അവന് നിർബന്ധം ആയിരുന്നു..അങ്ങിനെ ഇരിക്കെ അവന് ഇംഗ്ളണ്ടിൽ പോകാൻ ഉള്ള ഒരു ചാൻസ് വന്നത്..

അതിന് മുൻപ് അവന്റെ അപ്പനെയും കൂട്ടി വീട്ടിൽ വന്ന് സംസാരിച്ചു എല്ലാവർക്കും അത് സമ്മതം ആയിരുന്നു..അവന് പോകാനായി കുറച്ചു പൈസ എന്റെ വീട്ടിൽ നിന്നും കൊടുത്തു..പോകുന്നതിനു രണ്ട് ദിവസം മുൻപ് അവന്റെ ഫോൺ എന്നെ തേടി എത്തി..

ഹലോ മരിയ..എടി എനിക്ക് നിന്നെ ഒന്ന് കാണണം..നീ എന്റെ വീട്ടിലേക്ക് വാ..

ഏയ് അത് ശരിയാവില്ല റോയി ഞാൻ പറഞ്ഞു

അതൊന്നും സാരമില്ലാ..നീ വാ ഇവിടെ ആരുമില്ല..ഇനി.പോയാൽ നിന്നെ കാണണം എങ്കിൽ രണ്ട് വർഷം കഴിയും..അവന്റെ വാക്കുകൾ എന്നെ അവന്റെ വീട്ടിൽ എത്തിച്ചു..അവന്റെ മുറിയിൽ എത്തിയ എന്നെ അവൻ പിടിച്ചു കട്ടിലിൽ ഇരുത്തി..കുറച്ചു നേരം സംസാരിച്ചിരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നോടു ഒരുമ്മ ചോദിച്ചു..

അവിടേ തുടങ്ങുകയായിരുന്നു എല്ലാം അവന്റെ പ്രണയചൂടിൽ ഞാൻ പവിത്രമായി സൂക്ഷിച്ചിരുന്നത് എല്ലാം അവൻ സ്വന്തമാക്കി..ഏതോ നിമിഷത്തിൽ പറ്റിയ തെറ്റോർത്തു ഞാൻ പൊട്ടിക്കരഞ്ഞു..എന്നായാലും എനിക്ക് ഉള്ളത് അല്ലേ..പേടിക്കേണ്ട മുൻകരുതൽ എടുത്തു അതുകൊണ്ട് ഒന്നും സംഭവിക്കില്ല അവന്റെ ആശ്വസ വാക്കുകൾ എന്നെ തണുപ്പിച്ചു..

രണ്ട് ദിവസം കഴിഞ്ഞു അവൻ പോയി..ഒരു വർഷം എന്നും വിളിയും മെസ്സേജ് എല്ലാം ഉണ്ടായിരുന്നു ഞങ്ങൾ കൊടുത്ത പൈസ എല്ലാം അവൻ തിരിച്ചു തന്നു..പതുക്കെ പതുക്കെ അവൻ ഒരു അകൽച്ച കാണിക്കുന്നത് പോലെ എനിക്ക് തോന്നീ ചോദിച്ചപ്പോൾ ഓവർടൈം ചെയുന്നത് കൊണ്ട് ക്ഷീണം ആണെന്ന് പറഞ്ഞു..പഠിപ്പ് എല്ലാം കഴിഞ്ഞു ഞങ്ങളും.നാട്ടിൽ ജോലിക്ക് കയറി..

അങ്ങിനെ ഇരിക്കെ ഒരു ദിവസം പപ്പ വീട്ടിലേക്ക് ഓടിവന്നു..കാര്യം തിരക്കിയപ്പോൾ ആദ്യം onn മടിച്ചെങ്കിലും പപ്പ പറഞ്ഞ വാക്കുകൾ എന്നെ തളർത്തി കളഞ്ഞു.വേറെ ഒന്നും അല്ലായിരുന്നു ആ വാർത്ത റോയി വന്നെന്നും ആ ആഴ്ച്ച അവന്റെ.മനസമ്മതം ആണെന്നും ആയിരുന്നു പെണ്ണ് കൂടെ ജോലി ചെയ്‌യുന്നത് ആണെന്നും അറിഞ്ഞു..

ഞാൻ അവനെ തേടി അവന്റെ വീട്ടിലെത്തി.കാര്യങ്ങൾ ചോദിച്ചു അതിനുള്ള മറുപടിഞാൻപ്രതീക്ഷിച്ചത്പോലെആയിരുന്നു.അവൻ പറഞ്ഞു..

ആർക്ക് വേണമെടി നിന്നെ..നിന്നെ കെട്ടിയാൽ എനിക്ക് എന്താ ഗുണം..ഇവള് ആകുമ്പോൾ കാണാനും കൊള്ളാം നല്ല പൂത്ത കാശും ഉണ്ട്‌ അവൻ പറഞ്ഞു അന്ന് കരഞ്ഞത് ആണ് ഞാൻ അവനുവേണ്ടി പിന്നേ ഇതുവരെ ഞാൻ കരഞ്ഞിട്ടില്ല..പിന്നേ കല്ല്യാണം പ്രേമം ഇതൊക്കെ എന്റെ സ്വപ്നത്തിൽ ഇല്ല ആൽഫി അതുകൊണ്ട് താൻ പിന്തിരിയണം..ഞാൻ തനിക് ചേർന്ന.പെണ്ണല്ല..അവൾ പറഞ്ഞു നിർത്തിയിട്ട് ആൽഫിയെ നോക്കി..

നമുക്ക് പോകാം..അവൻ എഴുന്നേറ്റു..രാത്രി ആയതുകൊണ്ട് ടാക്സിക് ആണ് അവർ പോയത്‌..അവളെ റൂമിന്റെ അവിടേ ആക്കി അവൻ മടങ്ങി.. അകെ അസ്വസ്ഥമായിരുന്നു ആൽഫിയുടെ മനസ്..അപ്പോൾ ആണ് അവന്റെ അമ്മയുടെ ഫോൺ വന്നത്.

മോനേ..എന്തുണ്ടെടാ വിശേഷങ്ങൾ..പിന്നേ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് പെണ്ണിന്റെ ഫോട്ടോ ഫോണിൽ ഇട്ടിട്ടുണ്ട് നീ നോക്കിയിട്ട് നീ പറയൂ..ഫോൺ കട്ടായി.

അവൻ ഫോൺ നോക്കി.നല്ല സുന്ദരി പെണ്ണ് അവൻ വിളിച്ചു സമ്മതിച്ചു..

റൂമിലെത്തിയ ഉടൻ എബി ചോദിച്ചു ഏന്തയാടാ..

എന്താവാൻ അവളുടെ പ്രേമകഥ തന്നെ..പിന്നേ അമ്മ ഒരു കല്ല്യാണകാര്യം പറഞ്ഞു ഞാൻ സമ്മതിച്ചു..അടുത്ത ആഴ്ച്ച നാട്ടിൽ പോകുകയല്ലേ പോയി കാണാൻ തീരുമാനിച്ചു..ആൽഫി പറഞ്ഞു

എബി ഉടനെ മേബിളിനെ വിളിച്ചു പറഞ്ഞു അതുവഴിമരിയയുംകാര്യംഅറിഞ്ഞു..നാലുപേരും ക്രിസ്മസ്സിനു നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് തുടെങ്ങി..പതിവിനു വിപരീതം ആയി എബി ഇപ്രാവശ്യം മേബിളിന്റെ കൂടെ ആണ് വരുന്നത് ആൽഫി തനിച്ചും..അവനെ യാത്ര ആക്കാൻ മൂന്നുപേരും ചെന്നു..വണ്ടിയിൽ കയറി അവൻ യാത്ര പറഞ്ഞു വിഷാദം തുളുമ്പിയ കണ്ണുകളോടെ അവൻ മരിയയെ നോക്കി..അന്ന് ആദ്യമായ്‌ ആ മുഖം മരിയയിൽ എന്തോ ഒരു ഫീലിങ്ങ്സ് ഉണ്ടാക്കി..

വീട്ടിലെത്തി ഒന്ന് ഉറങ്ങി എണീറ്റ ആൽഫിയുടെ അടുത്തേക്ക് അമ്മച്ചി ചെന്നു

എടാ മോനേ ഞായറാഴ്ച്ച ചെല്ലും എന്ന് അവരോട് പറയട്ടെ..

അവൻ സമ്മതിച്ചു..പിറ്റേദിവസം എബിയും എത്തി..ഞായറാഴ്ച്ച ഒന്നിച്ചു പോകാൻ തീരുമാനമായി.

എന്നാൽ മരിയയുടെ വീട്ടിൽ…

പപ്പയോട് ആരാ ഇപ്പോൾ കല്ല്യാണം തീരുമാനിക്കാൻ പറഞ്ഞത്..എന്നോടു ഒന്ന് ചോദിച്ചോ..അവൾ പൊട്ടിത്തെറിച്ചു..

ഞാൻ പറഞ്ഞില്ലേ അവർ വരട്ടെ..ഇഷ്ടം ആയാൽ മതി..വരാൻ പറഞ്ഞിട്ട് പിന്നേ വരണ്ട എന്ന് പറയുന്നത് എങ്ങിനെയാ പപ്പാ പറഞ്ഞു..

ഞായറാഴ്ച്ച രാവിലെ തന്നെ ആൽഫിയും എബിയും അവന്റെ അമ്മച്ചിയും കൂടി പുറപ്പെട്ടു..ഒരു മണിക്കൂർ കഴിഞ്ഞു അവർ പെണ്ണിന്റെ വീട്ടിൽ എത്തി..എല്ലാവരും കൂടെ അവരെ സ്വീകരിച്ചു..കുറച്ചു കഴിഞ്ഞു ചായയുമായി മരിയയുടെ അമ്മ വന്നു..തൊട്ട് പുറകെ മരിയയുമായി മേബിൾ വന്നു..മേബിൾ അവരെ kand ഞെട്ടി പോയി എബിയും..എന്നാ ആൽഫി ചിരിച്ചു കൊണ്ടിരുന്നു..

ചായ കൊടുക്കുന്ന സമയത്തു ആണ് തന്റെ മുന്നിൽ ചിരിയോടെ ഇരിക്കുന്ന ആൽഫിയെ അവൾ കണ്ടത്..കൈവിറച്ചു നിൽക്കുന്ന അവളുടെ കൈകൂടി കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ ചായ എടുത്തു..ആ സ്പര്ശനത്തിൽ അവളൊന്നു ഞെട്ടി..ഇനി നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം..മരിയയുടെ പപ്പ പറഞ്ഞു..

അവർ നാലുപേരും കൂടി മുകളിൽ ചെന്നു..അപ്പോൾ തന്നെ എബി അവനെ എടുത്തിട്ട് ഇടിച്ചു..

എടാ ദുഷ്ട ഒരു വാക്ക് പറയാമായിരുന്നു നിനക്ക്..

മനഃപൂർവം പറയാതിരുന്നത് ആണ് നിന്നോട് പറഞ്ഞാൽ മേബിൾ അറിയും അതിലൂടെ മരിയയും പിന്നേ ഇതെല്ലാം എപ്പോൾ പൊളിഞ്ഞു എന്ന് ചോദിച്ചാൽ പോരേ..ആൽഫി പറഞ്ഞു..

മരിയ എനിക്ക് തന്നോട് ഒന്നു തനിച്ചു സംസാരിക്കണം അതും പറഞ്ഞവൻ അടുത്തുള്ള മുറിയിൽ കയറി..ഒപ്പം മരിയയും അവൻ വാതിലിന്റെ കൊളുത്തിട്ടു..അതുകണ്ടു തിരിഞ്ഞ മരിയ അവനെ ഒന്നു നോക്കി..

ഇത്ര ഒക്കെ പറഞ്ഞിട്ടും അൽഫിക്ക് മനസിലായില്ല..അവൾ ചോദിച്ചു..

അന്ന് ആ കഥകൾ കേട്ട് നിരാശയോടെ ആണ് ഞാൻ മടങ്ങിയത്..തന്നെ ആക്കിയിട്ട് പോകുന്നതിനിടയിൽ ആണ് അമ്മച്ചി വിളിച്ചതും ഒരു ഫോട്ടോയുടെ കാര്യം പറയുന്നതും..നോക്കിയപ്പോ അത് തന്റെ ഫോട്ടോ ആയിരുന്നു..അപ്പോൾ എനിക്ക് മനസിലായി ദൈവം എനിക്കായി ഒരുക്കി നിർത്തിയിരിക്കുന്നത് തന്നെ ആണെന്ന്..പിന്നേ ഒന്നു ആലോചിച്ചില്ല സമ്മതം പറഞ്ഞു..

നിന്നിലേക്ക് എത്താൻ ദൈവമായി ഒരിക്കത്തന്ന വഴി നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ലായിരുന്നു മരിയ…

അവൾ അവനെ തന്നെ നോക്കി നിന്നു..അവൻ അവളുടെ അടുത്തെത്തി..അവളെ അരയിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു..അവന്റെ ആ പ്രവർത്തി അവളെ ഞെട്ടിപിച്ചു..

പെണ്ണേ..ഏതൊരു ആണും ആഗ്രഹിക്കുന്നത് പരിശുദ്ധ ആയൊരു പെണ്ണിനെയാണ്..എന്നാൽ മനസ്സുകൊണ്ടെങ്കിലും വ്യഭിചാരിക്കാത്ത എത്ര ആണുങ്ങൾ ഉണ്ടാകും..

എനിക്കും പരിശുദ്ധ ആയൊരു പെണ്ണിനോട് തന്നെ ആയിരുന്നു താല്പര്യം
.എന്നാ ചെയ്ത തെറ്റിനെക്കുറിച്ചു ഓർത്തു പശ്ചാത്തപിക്കുകയും മറ്റൊരാളെ വഞ്ചിക്കാനും ഇഷ്ടപെടാത്ത നിന്റെ മനസിനെ ആണ് ഞാൻ ആഗ്രഹിച്ചതും സ്നേഹിച്ചതും..

കഴിഞ്ഞത് എല്ലാം കഴിഞ്ഞു..ഇനി അത് ഓർക്കുകയും വേണ്ടാ ആരോടും പറയുകയും വേണ്ടാ..ആ രഹസ്യം നമുക്കിടയിൽ മതി..അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു കൊണ്ട് അവൻ അവളുടെ തോളിൽ താടി ചേർത്തുപിടിച്ചു..അവന്റെ ചുടു നിശ്വാസം അവളുടെ ചെവിയിൽ പതിച്ചു ഒപ്പം അവന്റെ കാതരമായ ശബ്ദവും…അവൾ അതിൽ ഒന്ന് പൊള്ളി പിടഞ്ഞു..

ഇനി..എന്റെ പെണ്ണ് എന്നെ മാത്രം ഓർത്താൽ..മതി…എന്റെ താലി മാത്രം സ്വപ്നം കണ്ടാൽ മതി..ഇനി ഈ മനസും സ്വപ്നങ്ങളും നിന്റെ ഈ ആൽഫിച്ചയനു മാത്രം അവകാശ പെട്ടത് ആണ്..അതിനിടയിൽ മറ്റൊന്നിനും സ്ഥാനമില്ല കേട്ടോ..

പെട്ടന്നു ആണ് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെ കെട്ടിപിടിച്ചത്..അവൻ അവളെ ചേർത്തുപിടിച്ചു നെറുകയിൽ ഉമ്മ വച്ചു..ഇതെല്ലാം പുറത്തു നിന്നും കണ്ട എബിയുടെയും മേബിളിന്റെയും കണ്ണുകളും നിറഞ്ഞു..

ശുഭം

മരിയയും ആൽഫിയും ജീവിക്കട്ടെ..ഇഷ്ടമായാൽ ഒരു വരി..എനിക്കായി..