ഭാര്യ ~ രചന: BADARUL MUNEER PK
“ഏട്ടായി ഏട്ടായി എന്ന് ഭാര്യ സ്നേഹത്തോടെ വിളിച്ചപ്പോഴെ ഞാനൂഹിച്ചു എന്തോ കാര്യസാദ്ധ്യത്തിനായി ഉള്ള വിളിയാണ്. അല്ലാത്തപ്പം എന്താ മനുഷ്യാ..കെട്ടിയോനെ..പിളളാരുടെ അച്ഛാ എന്നൊക്കെ ആണ് വിളി. എന്താടീ ഇത്ര അലറി വിളിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. പല്ല് തേച്ചെങ്കിൽ വേഗം വാ പുട്ടും കടലും എടുത്തു വെച്ചിട്ടുണ്ട്. അത് ശരി …ഇവൾക്ക് കാര്യമായി എന്തോ സാധിക്കാനുണ്ട്. അതാണ് തന്റെ ഇഷ്ട വിഭവുമായി രാവിലെ തന്നെ സ്നേഹത്തോടെ വിളിക്കുന്നത്. എന്തായാലും അറിഞ്ഞട്ട് തന്നെ കാര്യം. മനസ്സിൽ ഉറപ്പിച്ചിട്ട് ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു
“””എന്താടീ ഇന്ന് വിശേഷം..പുട്ടും കടലുമൊക്കെ ആയി..എന്നും പഴം ചോറും മോരുമാണല്ലോ തരുന്നത്”””
“” അതേയ് വല്ലപ്പോഴെങ്കിലും ഏട്ടായിക്ക് ഇഷ്ടമുളളത് ഉണ്ടാക്കി തന്നില്ലേൽ പിന്നെ ഞാനെന്തിനാ ഭാര്യ ആണെന്ന് പറഞ്ഞ് ഇരിക്കുന്നെ”””
ഉം…ഞാനമർത്തിയൊന്ന് മൂളി..അവൾ കാര്യം പറയുന്നത് വരെ കാത്തിരിക്കാം
പുട്ടും കടലും ഇളക്കി ഞാൻ കഴിച്ചു കൊണ്ടിരുന്നു
“””ടീ ചായ കൂടി താ”””
“”” ദാ ഇപ്പം തരാം ഏട്ടായി”” ചായയും എടുത്തു വെച്ചിട്ട് അവൾ എന്റെ അരികിൽ വന്നിരുന്നു
“” ഏട്ടായി എനിക്കും കൂടി വാരി താൾ..കൊതിയാകുന്നു”” അഹാ കൊളളാലോ..എന്ന് ഞാൻ മനസ്സിൽ കരുതി അവൾക്ക് കൂടി വാരി കൊടുത്തു
ചിലപ്പോഴൊക്കെ ഇങ്ങനെ ആണ് ഞാനവൾക്കും അവളെനിക്കും വാരി തരും
“” ഏട്ടായി ഞാനൊരു കാര്യം പറയട്ടെ”””
“”” നീ പറയ്”””
“” എന്നെ ബാഹുബലി സിനിമയൊന്ന് കൊണ്ട് കാണിക്കാമോ..എല്
ലാവരും പറയുന്നു നല്ല സിനിമ ആണെന്ന്..വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായില്ലെ..നമ്മൾ ഒന്നിച്ചു സിനിമ കണ്ടിട്ട് കുറെ നാൾ ആയി”” ഭാര്യയുടെ ആവശ്യം ന്യായമാണെന്ന് ബോധ്യമായപ്പോൾ ഞാൻ സമ്മതിച്ചു. മാറ്റിനിക്ക് മോനും അവളുമായി സിനിമക്ക് പോയി. സിനിമ കഴിഞ്ഞ് വെളിയിൽ നിന്നും ഭക്ഷണം കഴിക്കാമെന്ന് അവൾ പറഞ്ഞു “” ഏട്ടന്റെ കൂടെ എനിക്ക് വെളിയിൽ കിട്ടുന്ന സമയം നമുക്ക് ഫ്രീ ആയിരിക്കാം..മോനും ഒരു സന്തോഷമാകട്ടെ..എന്നും നമ്മൾ വീട്ടിൽ തന്നെ ഇരിക്കുന്നത് ഒരു മടുപ്പ് ആണ് “””
അടുത്ത കണ്ട ഹോട്ടലിൽ കയറി ഞാൻ മസാലദോശക്ക് ഓർഡർ കൊടുത്തു
മസാലദോശ കൊതിയോടെ മോളും അവനും കൂടി തിന്നുന്നത് ഞാൻ നോക്കിയിരുന്നു ഇടക്ക് അവൾ ചുറ്റുമൊന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തീട്ട് കുറച്ചു മസാലദോശ അവളെന്റെ വായിൽ വെച്ചു തന്നു. അപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. എപ്പോളത്തെക്കാളും അവളുടെ മുഖത്തിനു ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. അല്ലെങ്കിലും എന്റെ പെണ്ണ് സുന്ദരി തന്നെ പിന്നീട് അവളുടെ നിർബന്ധ പ്രകാരം തുണിക്കടയിലൊന്ന് കയറി മോനു കുറച്ചു തുണിയൊക്കെ എടുത്തു. എനിക്കായി അവൾ ഒരു ഷർട്ടും പാന്റുമെടുത്തു ഞാൻ വേണ്ടാന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.
“” ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്ന പോലെ ആണൊ എന്റെ ഏട്ടായി..ഓഫീസിലൊക്കെ പോകുന്ന ആളല്ലേ.നാലാൾടെ മുന്നിൽ ഭർത്താവ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു നടക്കണ്ടതല്ലേ..അത് എനിക്കും ഒരു അഭിമാനമാണ് ഏട്ടായി””
പൈസ ഞാൻ കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവളെന്നെ തടഞ്ഞു
“” ഇതും ഏട്ടായിയുടെ പൈസ തന്നെ ആണ്..തുണിയൊക്കെ അലക്കാനെടുക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന പൈസ ഞാൻ സൂക്ഷിച്ചു വെച്ചതാ..ചെറിയൊരു സമ്പാദ്യം”” ഞാൻ അത്ഭുത ഭാവത്തിൽ കെട്ടിയോളെ നോക്കി. നീയാളു കൊളളാലൊ..എന്നോട് ഇത് വരെ ഒന്നും പറഞ്ഞട്ടില്ലല്ലോ
പിന്നെയും കുറച്ചു നേരം ബൈക്കിൽ ഞങ്ങൾ ടൗൺ മൊത്തം കറങ്ങി
രാത്രിയിലെന്നെ കെട്ടി പിടിച്ചു അവൾ കിടന്നപ്പോൾ പ്രണയാർദ്രയായി “”അപ്പോൾ പെണ്ണിനു റൊമാന്റിക് ആകാനും അറിയാം””
“” ഏട്ടായി വെളുപ്പിനെ ഉണർന്നാൽ തുടങ്ങുന്ന ജോലിയാ എനിക്ക്…ഏട്ടനു ഓഫീസിൽ പോകണം..മോനു സ്കൂളിൽ പോകണം…നിങ്ങൾക്കുളള ചോറുപൊതി കെട്ടണം…മുറ്റമടിക്കണം..തുണികൾ അലക്കണം..പാത്രങ്ങൾ കഴുകണം..വീട് വൃത്തിയാക്കി ഇടണം..അങ്ങനെ എത്ര ചെയ്താലും തീരാത്ത പണികളുണ്ട് ഇവിടെ.. എന്നിട്ടും ഏട്ടായിയോട് എന്തെങ്കിലും പരിഭവം ഞാൻ പറഞ്ഞട്ടില്ല..കാരണം എന്റെ ഏട്ടായി വിഷമിക്കുന്നത് കാണാൻ എനിക്കിഷ്ടമില്ല..ഞാനായി ഏട്ടായിയുടെ കണ്ണ് നിറയരുത്..ചിലപ്
പോൾ ഒറ്റക്ക് ജോലിയെല്ലാം ചെയ്യുമ്പോൾ വിഷമം വരും.അതുകൊണ്ട് ആണ് ചിലപ്പോൾ പരിഭവിക്കുന്നത്.അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല…ഇതിനിടയ
ിൽ പ്രണയിക്കാൻ സമയം എവിടെ കിട്ടാനാ ഏട്ടായി..അതുകൊണ്ട് ആണിന്ന് എന്റെ ഏട്ടായിയുടെയും മോന്റെയും കൂടെ പുറത്ത് പോകാമെന്ന് പറഞ്ഞത്. അല്ലാതെ കടയിലെ ഭക്ഷണത്തോടും സിനിമാ കാണണം എന്നുള്ളത് കൊണ്ടല്ല..എന്റെ ഏട്ടായിയുടെ കൂടെ ചിലവഴിക്കാനായി മാത്രം ഞാനിന്നു സമയം കണ്ടെത്തിയതാ ട്ടൊ” അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളെ കെട്ടി പിടിച്ച് കവിളിലൊരു സ്നേഹ ചുംബനം നൽകി. എന്നിട്ട് ഞാൻ പറഞ്ഞു
“” എന്റെ പെണ്ണിന്റെ മിഴികൾ നിറയാൻ ഞാൻ അനുവദിക്കില്ല..കേട്ടോ””‘”
അപ്പോൾ അവളുടെ മിഴിനീരിലും രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ വിരിയുന്നത് ഞാൻ കണ്ടു”