നീ എന്റെ മാത്രമാണ് ~ രചന: സോണി അഭിലാഷ്
ജീവൻ താൻ എന്ത് ഇരിപ്പാണ്. പോകണ്ടേ…ഫ്രാൻസിസ് വന്ന് ചോദിച്ചു കൊണ്ട് അകത്തേക്ക് പോയി..
ഞാൻ ജീവൻ മലയാള സാഹത്യലോകത് ചെറുതായി ഒക്കെ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഫ്രാൻസിസും ഞാനും ഒരേ ഓഫീസിൽ ആണ് ജോലി ചെയുന്നത്
ജീവൻ വീണ്ടും ആ കസേരയിലേക്ക്.ചാഞ്ഞു..എന്തിനെന്നറിയാതെ ഒരു തുള്ളി കണ്ണുനീർ താഴേക്ക് ഉതിർന്നു വീണു..
ജീവന്റെ മനസ് കഴിഞ്ഞ പോയ നാളുകളിലേക്ക് ഒന്നു തിരിഞ്ഞു പോയി..
Fb എഴുത്തു ഗ്രുപ്പുകളിലെ സ്ഥിര സാനിധ്യം ആയിരുന്നു ജീവൻ. എഴുത്തും വായനയും ഹരമായിരുന്നത് കൊണ്ട് അതിലൊക്കെ സജീവമായി തന്നെ നിലകൊണ്ടു..പല ഗ്രുപ്പുകളിലും മെമ്പർ ആയിരുന്നു..അതിലൊക്കെ വരുന്ന കഥകൾ ഒന്ന് പോലും വിടാതെ വായിക്കും…
അന്ന് ജോലിക്കു വേണ്ടിയുള്ള കാത്തിരിപ്പും പിന്നേ പഠനവും ഒക്കെ ആയി നടക്കുകയായിരുന്നു..തന്റെ കഥകൾക്കും അത്യാവശ്യം വായനക്കാർ ഉണ്ടായിരുന്നു..അങ്ങിനെ ഇരിക്കുമ്പോൾ ആണ് അവന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരാൾ കടന്നുവരുന്നത്..
പതിവുപോലെ fbയിൽ കയറിയപ്പോൾ ഒരു പോസ്റ്റ് കാണുന്നത്..ആ ഗ്രുപ്പിൽ കഥകൾ ഷെയർ ചെയ്യുന്നതിനെ കുറിച്ച് ആയിരുന്നു..വായിച്ചിട്ട് ഒന്നും മനസിലായില്ല അതുകൊണ്ട് എഴുതിയ ആളുടെ പേര് നോക്കി..
പ്രിയ കൃഷ്ണൻ നല്ല പരിചയം ഉള്ള പേര്..നോക്കിയപ്പോൾ ഫ്രണ്ട് ആണ്..ആ ധൈര്യത്തിൽ ഒരു മെസ്സേജ് അയച്ചു റിപ്ലൈയും വന്നു..പിന്നേ അതിനെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു..
കുറച്ചു ചാറ്റിങ് അന്ന് നടത്തി..പിന്നേ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു..പിന്നെയും ചില ദിവസങ്ങളിൽ സംസാരിച്ചു..അയാൾ അഡ്മിൻ ആയ ഗ്രുപ്പിലേക്ക് കഥകൾ അയക്കണം എന്നും സപ്പോർട്ട് ചെയ്യണം എന്നൊക്കെ പറഞ്ഞായിരുന്നു സംസാരം..
പിനീടുളള ദിവസങ്ങൾ.ഓരോന്നിനെ പറ്റിയും സംസാരിക്കും.വിവാഹിത ആണ് രണ്ട് മക്കളുടെ അമ്മയാണ് ജോലി എല്ലാം അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു..ആ സംസാരങ്ങളിലെല്ലാം എനിക്ക് മനസിലാകുന്നുണ്ടായിരുന്നു എന്നോടുള്ള കരുതൽ..
പഠിക്കാൻ മടി പിടിച്ചിരുക്കുമ്പോളും തലവേദന ആണ് എന്റെ അടുത്തു വന്നിരിക്കാൻ ഞാൻ വാശി പിടിക്കുമ്പോൾ എല്ലാം എന്നോടു പറയും ദേ നോക്കൂ ഞാൻ അടുത്തുണ്ടല്ലോ..ഇനി നല്ല കുട്ടി ആയിട്ട് പഠിക്ക് കേട്ടോ..
സ്വതവേ വഴക്കാളി ആയ ഞാൻ നിസാരകാര്യങ്ങൾക്ക് പോലും അടി ഉണ്ടാക്കിയിരുന്നു..അപ്പോഴും ആ കരുതൽ ഞാൻ ആസ്വദിച്ചിരുന്നു..അയാളുടെ അസുഖങ്ങളെ കുറിച്ചും ഒരുപാട് സ്നേഹിച്ചിട്ട് ഒന്നും പറയാതെ പോയൊരു ഫ്രണ്ട്നെ കുറിച്ചെല്ലാം പറഞ്ഞിരുന്നു..
അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരു സംഭവം ഉണ്ടായി..എന്നെ ഏറെ തളർത്തിയ ഒന്നായിരുന്നു അത്..ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ എന്റെ ഉള്ളം കൊതിച്ചു അങ്ങിനെ ആലോചിച്ചപ്പോൾ പ്രിയയുടെ പേരാണ് എന്റെ മനസ്സിൽ ഓടി എത്തിയത്..
വേഗം ഫോൺ എടുത്തു മെസ്സേജ് ഇട്ടു
പ്രിയ ഫ്രീ ടൈം കിട്ടുമ്പോൾ എന്റെ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കാമോ..അതും പറഞ്ഞു എന്റെ നമ്പർ ഞാൻ ടൈപ്പ് ചെയ്ത് അയച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൾ വന്നു..
ജീവൻ പറയൂ എന്തിനാ വിളിക്കാൻ.പറഞ്ഞത്..
ആദ്യമായ് ആ ശബ്‍ദം എന്റെ കാതുകളിലേക്ക് ഒഴുകി എത്തി..
അത് പ്രിയ ഒരു പ്രശനം ഉണ്ട് ..അന്നുണ്ടായ മാനസിക വിഷമങ്ങൾ ഒന്നും മറക്കാതെ ഞാൻ അയാളോട് തുറന്ന് പറഞ്ഞു..
ആദ്യമായ് ആണ് സംസാരിക്കുന്നത് എന്നുപോലും ഞാൻ മറന്നുപോയി..പക്ഷേ അപ്പുറത്തു ഉള്ളയാൾ എല്ലാം ക്ഷമയോടെ കേട്ടിരുന്നു എല്ലാം കേട്ടതിനു ശേഷം എന്റെ മനസിനെ തണുപ്പിയ്ക്കാനുള്ള ഉപദേശങ്ങൾ തന്നു..അത് പലതിന്റെയും ഒരു തുടക്കം ആയിരുന്നു..
കിട്ടുന്ന സമയങ്ങൾ അയാളുമായി കൂടുതൽ ചിലവിടാൻ എന്റെ മനസ് വെമ്പൽ കൊണ്ടു.ഒരു കാര്യം ഇല്ലങ്കിലും പ്രിയയെ വിളിക്കുന്നത് ഞാൻ പതിവാക്കി. മെസ്സേജുകളും സംസാരങ്ങളുമായി ദിവസങ്ങൾ കടന്നുപോയി..
പ്രിയ ഒരു കുടുംബിനി ആണെന്നോ..മക്കളും ഭർത്താവും ഉണ്ട് എന്നുള്ള കാര്യങ്ങള് ഞാൻ മനഃപൂർവം മറന്നത് പോലെ ആയി..അയാളുടെ കൂട്ട് ഉപേക്ഷിച്ചു പോയ സുഹൃത്തിനെ കുറിച്ചുള്ള പരാമർശങ്ങൾ എനിക്ക് അരോചകം ആയി തുടെങ്ങി..പതിയെ എന്നിൽ ഉണ്ടായ മാറ്റങ്ങൾ ഞാൻ അറിഞ്ഞു തുടെങ്ങി…
ഓരോ ദിവസവും ഞങ്ങളുടെ സൗഹൃദത്തിനെ വിലയിരുത്താൻ തുടെങ്ങി…ആദ്യം മുതൽ ഉള്ള കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു..അതിൽ നിന്നും ഒന്ന് എനിക്ക് മനസിലായി സൗഹൃദത്തിന് എന്റെ മനസ്സിൽ ഉണ്ടായിരുന്ന നിറത്തിന്റെ മാറ്റം ഞാൻ ഭയത്തോടെ തിരിച്ചറിഞ്ഞു..അതിന് പ്രണയത്തിന്റെ ചുവപ്പ് നിറം ആയിരുന്നു…
പിനീടുളള സംസാരങ്ങളിൽ എന്റെ മനസ് അയാളിൽ നിന്നും ഒളിച്ചു പിടിക്കാൻ ഞാൻ നന്നേ പാട്പെട്ടു…പലപ്പോഴും എന്റെ വാക്കുകളിൽ ആ പ്രണയം നിറഞ്ഞു നിന്നു അയാളോട് പറയാതെ പറയുന്നത് പോലെ..എന്റെ മനസ് പിടിക്കപെടുമോ എന്ന് ഞാൻ ഭയന്നു..
മനുഷ്യ മനസുകളെ അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കുന്ന ഒരു എഴുത്തുകാരിക്ക് എന്റെ മനസിന്റെ ചാഞ്ചാട്ടം നിഷ്പ്രയാസം മനസിലാകും എന്നു എനിക്ക് അറിയാമായിരുന്നു..പിനീടുളള എന്റെ സ്വപ്നങ്ങളിൽ എന്റെ പ്രണയമായി പ്രിയ മാറുകയായിരുന്നു..
ഒരു നിമിഷം പോലും സംസാരിക്കാതെ ഇരിക്കാൻ ആവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി..അപ്പോഴും ഉപദേശങ്ങളും കരുതലുമായി പ്രിയ എന്നെ ചേർത്തുപിടിച്ചു..പലപ്പോഴും എന്റെ വാശികൾക്ക് ഒപ്പം നിന്നു..
ഒരു ദിവസം എനിക്ക് പ്രിയയുടെ ഒരു മെസ്സേജ് വന്നു…
ജീവൻ എനിക്ക് തന്നെ ഒന്ന് കാണണം…എവിടെ എപ്പോൾ അത് തനിക്കു തീരുമാനിക്കാം..
കാണാനുള്ള സ്ഥലവും തീയതിയും ഞാൻ റിപ്ലൈ ചെയിതു…എന്നിട്ട് ആ ദിവസത്തിനായി കാത്തിരുന്നു..അങ്ങിനെ ആ ദിവസം എത്തി..
പറഞ്ഞത് പോലേ പ്രിയ വന്നു..എന്റെ മനസിലെ അതേ രൂപം ആയിരുന്നു അയാൾക്ക്..
എന്റെ അടുത്തുവന്ന് പ്രിയ നിന്നപ്പോൾ ഉയരുന്ന എന്റെ നെഞ്ചിടിപ്പ് നിയന്ത്രിക്കാനാകാതെ ഞാൻ വിഷമിച്ചു..എന്റെ കണ്ണുകളിലേക്ക് അയാൾ നോക്കിയാൽ അതിൽ അയാളോടുള്ള പ്രണയം മാത്രമാണ് ഉള്ളത് എന്ന് അയാൾ കണ്ടുപിടിച്ചാലോ എന്നോർത്ത് ഞാൻ അകെ വിയർത്തു നിന്നു
എന്താ ജീവൻ ഫോണിൽ കൂടെ വാ തോരാതെ സംസാരിക്കുന്ന ആൾക്ക് നേരിട്ട് കണ്ടപ്പോള് ഒന്നും പറയാനില്ലേ..പ്രിയ ചോദിച്ചു.
അത്..പിന്നേ പ്രിയ..വരൂ നമുക്ക് കാപ്പി കുടിക്കാം..അവൻ പ്രിയയെ ക്ഷണിച്ചുകൊണ്ട് അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു..പ്രിയ അവനെ അനുഗമിച്ചു…
തന്നെ കണ്ടപ്പോള് ജീവന് ഉണ്ടായ വെപ്രാളം പ്രിയ ശരിക്കും ആസ്വദിച്ചു…കാപ്പി കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം അവൻ ഒറ്റ വാക്കിൽ ഉത്തരം നൽകി..കാപ്പി കുടിച്ചിട്ട് അവർ ഇറങ്ങി..
ഇനി എന്താ ജീവൻ പരിപാടി…? പ്രിയ ചോദിച്ചു..
അത് പിന്നേ ഇവിടെ അടുത്തൊരു സ്ഥലം ഉണ്ട്..ഒരു കുന്നിന്റെ മുകൾ ആണ് പ്രിയക്ക് ബുദ്ധിമുട്ടില്ല എങ്കിൽ അവിടേ പോയാലോ…? ജീവൻ ചോദിച്ചു.
ശരി പോകാം…അവൾ സമ്മതിച്ചു..
അടുത്ത ബസിന് അവർ അങ്ങോട്ട് യാത്ര തിരിച്ചു…ബസിലെ സീറ്റിൽ ഒന്നിച്ചിരുന്നപ്പോൾ പ്രിയയുടെ മുടിയിഴകൾ കാറ്റിൽ പറന്ന് അവന്റെ മുഖത്തു തഴുകികൊണ്ടിരുന്നു..അവന്റെ മനസിനെ നിയന്ത്രിക്കാൻ അവൻ പാടുപെട്ടു..വിറക്കുന്ന വിരലുകളോടെ അവൻ തന്റെ കൈ പ്രിയയുടെ കൈയിന്റെ മുകളിലേക്ക് ചേർത്തു വച്ചു..
അപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞത് പോലെ അവന് തോന്നി…കുറച്ചു സമയത്തിന് ശേഷം അവർ ബസിറങ്ങി..നടന്ന് ആ കുന്നിന്റെ ചുവട്ടിൽ എത്തി..പതുക്കെ പ്രിയയുടെ കൈ അവന്റെ കൈയുമായി കോർത്തു പിടിച്ചു അവൻ കുന്നുകയറി..മുകളിൽ എത്തിയപ്പോഴേക്കും പ്രിയ ചെറുതായി കിതച്ചു തുടെങ്ങി..
അവിടേ കണ്ട ചെറിയ മാവിന്റെ തണലിലേക്ക് അവർ ഇരുന്നു..പ്രിയ മാവിലേക്ക് ചാരി ഇരുന്നു..കൈയിൽ കരുതിയിരുന്ന വെള്ളത്തിന്റെ കുപ്പി ജീവൻ അവൾക്ക് നേരെ നീട്ടി..അവൾ അത് വാങ്ങി കുറച്ചു വെള്ളം.കുടിച്ചു..അപ്പോൾ എല്ലാം ജീവൻ അവന്റെ പ്രണയത്തെ നോക്കി കാണുകയായിരുന്നു…
കിതപ്പെല്ലാം മാറി കഴിഞ്ഞപ്പോൾ പ്രിയ ജീവനോട് പറഞ്ഞു മനോഹരമായ സ്ഥലം അല്ലേ..
അതേ..ഞാൻ ഇടക്കെല്ലാം എഴുതാനായി ഇവിടെ വരാറുണ്ട്..അവൻ പറഞ്ഞു..
ജീവന് എന്തെങ്കിലും ആഗ്രഹം ഉണ്ടോ..? പ്രിയ ചോദിച്ചു..
ഉണ്ട്..ഇത്രയും നാൾ സങ്കല്പത്തിൽ മാത്രമാണ് ഞാൻ ആ മടിയിൽ കിടന്നിരുന്നത്..പ്രീയക്ക് സമ്മതമാണെങ്കിൽ ഒരു അഞ്ചു മിനിറ്റ് ഞാൻ ആ മടിയിൽ കിടന്നോട്ടേ..അവൻ ചോദിച്ചു..
തികഞ്ഞ വാത്സല്യത്തോടെ അവൾ അവനെ മടിയിൽ കിടത്തി..പതുക്കെ തലയിൽ തലോടി…
പറയൂ..ജീവൻ..എപ്പോൾ ആണ് എന്നോടുള്ള സൗഹൃദത്തിന്റെ നിറം മാറിയത്..?
പ്രിയയുടെ ആ ചോദ്യം അവന്റെ നെഞ്ചിൽ തറച്ചു..തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്ന് അവന് മനസിലായി..
അത്..പ്രിയ എപ്പോൾ ആണ് എന്ന് എനിക്കറിയില്ല..എന്റെ വാശികൾക്കെല്ലാം താൻ കൂട്ട് നിന്നപ്പോൾ..എന്നെ മടിയിൽ കിടക്കാൻ അനുവദിച്ചപോൾ ഒക്കെ അറിയാതെ എന്റെ മനസിനെ പ്രണയം കീഴടക്കി..കുറ്റബോധത്തോടെ അവൻ പറഞ്ഞു..
ജീവൻ..തനിക്കു എന്നെ കുറിച്ച് എല്ലാം അറിയാവുന്നതല്ലേ..എന്നിട്ടും എന്തിന് ആണ് ഇങ്ങനെ ഒരു തെറ്റ് മനസ്സിൽ വളരാൻ അനുവദിച്ചത്..പ്രിയ വീണ്ടും ചോദിച്ചു.
അറിയില്ല പ്രിയേ തെറ്റ് പറ്റിപ്പോയി…ജീവൻ പറഞ്ഞു..
ജീവനോട് ഒരു സൗഹൃദത്തിന് അപ്പുറം ഒന്നും എനിക്കില്ല..ഒരു സുഹൃത്തിനു നൽകാവുന്ന എല്ലാ പരിഗണനയും ആണ് തനിക്കും തന്നത്..അതിൽ കുറച്ചു വാത്സല്യവും ചേർന്നുപോയി..അല്ലാതെ എനിക്ക് ഒരിക്കലും തന്നോട് പ്രണയം തോന്നിയട്ടില്ല..എന്റെ ഒരു സുഹൃത് എന്ന നിലയിൽ ആണ് ഞാനിപ്പോൾ ജീവനെ കാണാൻ വന്നത്..അതിൽ ജീവൻ വേറെ ഒരു അർത്ഥം കാണരുത്
തന്റെ മനസിന്റെ തെറ്റുധാരണകൾ മാറ്റണം..നന്നായി പഠിക്കണം..ആഗ്രഹിച്ച ജോലി കിട്ടിക്കഴിയുമ്പോൾ നല്ലൊരു കുട്ടിയെ കണ്ടുപിടിച്ചു കല്ല്യാണം കഴിക്കണം..എന്നെ ക്ഷെണിക്കാൻ മറക്കരുത്..ചിരിയോടെ പ്രിയ പറഞ്ഞു..
ജീവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു..
പ്രിയേ..ഏതൊരാൾക്കും അവരുടെ ആദ്യ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല..അതിന് പ്രായമോ സാഹചര്യങ്ങളോ ബാധകമല്ല..അതേ ഇവിടെയും ഉണ്ടായുള്ളൂ..താൻ ആണ് എന്റെ അദ്യ പ്രണയം..ഒരിക്കലും തന്നെ വിളിച്ചറക്കി കൊണ്ടുവന്നു എന്റെ ആക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല..
അല്ലങ്കിൽ ഒരിക്കലും തന്നെ എന്റെ കിടക്കപങ്കിടാൻ കൊണ്ട് വരണം എന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല…പ്രിയ..ഞാൻ പ്രണയിച്ചത് തന്റെ മനസിനെ ആണ് അല്ലാതെ തന്റെ സൗന്ദര്യത്തിനെയോ ശരീരത്തിനെയോ അല്ല..തന്റെ സാഹചര്യങ്ങൾ അത് അംഗീകരിക്കാൻ പറ്റിയതല്ല എന്ന് എനിക്ക് അറിയാം..അതിനു ഞാൻ തന്നെ നിർബന്ധിക്കുകയും ഇല്ല..
ഒരിക്കലും തന്നെ മറന്ന് ഒരു ജീവിതം എനിക്കില്ല..മറ്റൊരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് വരികയും ഇല്ല..ജീവൻ പറഞ്ഞു നിർത്തി..
വരൂ പ്രിയ…പോകാം..ഒത്തിരി വൈകിയാൽ വീട്ടിലെത്താൻ വൈകും…അതും പറഞ്ഞു ജീവൻ മുന്നോട്ട് നടന്നു…ഒന്നും പറയാതെ പ്രിയ അവനെ അനുഗമിച്ചു..ബസിൽ തിരിച്ചു പോന്നപ്പോഴും ഒരു സീറ്റിൽ അവർ അന്യരെ പോലെ ഇരുന്നു..വല്ലാത്ത ഒരു മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു..
ബസിറങ്ങി പ്രിയക്ക് പോകാനുള്ള ബസ് കാത്തു നിന്നപ്പോൾ ജീവൻ പ്രിയയോട് പറഞ്ഞു..
പ്രിയ..കഴിഞ്ഞതൊക്കെ കഴിഞ്ഞു..ഇപ്പോൾ നമ്മൾ രണ്ട് വ്യക്തികൾ മാത്രമാണ്…കടമകളോ കടപാടുകളോ ഇല്ല..അതുകൊണ്ട് നമ്മുടെ സൗഹൃദവും ഇവിടെ തീരുകയാണ്..ഇനി തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടാവില്ല..
പക്ഷേ…ജീവൻ..പ്രിയ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ജീവൻ പറഞ്ഞു
ധാ തനിക്കുള്ള ബസ് വന്നു..നിറഞ്ഞ കണ്ണുകളോടെ പ്രിയ ആ ബസിൽ ഇരുന്നു…അവിടേ തീരുകയായിരുന്നു ആ സൗഹൃദം…
പിന്നീട് ജോലി കിട്ടി…എഴുത്തിൽ കൂടുതൽ ശ്രെധിച്ചു…എഴുതുന്ന കഥകൾ എല്ലാം ഹിറ്റ് ആയി…അങ്ങിനെ ഇരുന്നപ്പോൾ ആണ് ഓർത്തത് പണ്ട് പ്രിയ പറഞ്ഞിരുന്നു അയാളെ പറ്റി ഒരു കഥ എഴുതണം എന്ന്..
അത് ഞാൻ ഞങ്ങളെപറ്റി ആക്കി..പേരും കൊടുത്തു..
നീ…എന്റെ മാത്രമാണ്..
വായിച്ചവരെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്…ആയിരകണക്കിന് കോപ്പികൾ വിറ്റ് പോയി..പലരും സ്വന്തം കഥ ആണോന്ന് ചോദിച്ചു..
ഇന്ന് ഒരു അവാർഡ്ദാന ചടങ്ങുണ്ട്..ആ കഥക്ക് ഏറ്റവും ജനപ്രീതി കിട്ടിയ നോവൽ എന്നതിന്…
ആഹാ..ജീവൻ താനിതുവരെ റെഡി ആയില്ലേ..ഫ്രാൻസിസ് ചോദിച്ചു..7മണിക്ക് ആണ് ചടങ്ങ്..
ഇല്ലെടോ..ഇപ്പോൾ റെഡി ആവാം..അത് പറഞ്ഞു ജീവൻ റൂമിലെക്ക് പോയി..
എന്തോ യാത്രയിൽ ഉടനീളം ജീവൻ മൗനം ആയിരുന്നു..ചടങ്ങു നടക്കുനിടത്തെത്തി അവാർഡ് സ്വീകരിച്ചു..രണ്ട് വാക്കും സംസാരിച്ചു,,,എല്ലാവർക്കും യാത്രയും പറഞ്ഞു ഇറങ്ങി അപ്പോൾ ആണ് ഒരു വിളി കേട്ടത്..
ജീവൻ…ഒരു നിമിഷം ഹൃദയത്താളം തെറ്റുന്നത് പോലെ ജീവന് തോന്നി..തിരിഞ്ഞു നോക്കിയ ജീവൻ കണ്ടത് കുടുംബതോടൊപ്പം നിൽക്കുന്ന പ്രിയയേ ആണ്..
നെഞ്ചിൽ ഒരു വിങ്ങൽ പോലെ ജീവന് തോന്നി എങ്കിലും അവൻ അവരുടെ അടുത്തെത്തി..
ഹലോ പ്രിയ..അവൻ അവളെ വിഷ് ചെയിതു..
പിന്നേ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു..
ജീവൻ തന്റെ എല്ലാ ബുക്കുകളും ഞങ്ങൾ വായിക്കാറുണ്ട്..ഇവർ രണ്ടുപേരും തന്റെ ആരാധകരാണ് കേട്ടോ..പ്രിയ പറഞ്ഞു..
ജീവൻ പെട്ടന്നു തന്റെ കൈവശം ഉണ്ടായിരുന്ന ആ ബുക്കിന്റെ ഒരു കോപ്പി എടുത്തു സൈൻ ചെയ്ത് അവർക്ക് സമ്മാനിച്ചു..കുറച്ചു നേരം കൂടി അവരുടെ ചിലവഴിച്ചിട്ടു അവൻ യാത്ര പറഞ്ഞു..കുറച്ചു മുന്നോട്ട് നടന്ന ജീവൻ എന്തോ ഒരു ഉൾപ്രേരണയാൽ തിരിഞ്ഞു നോക്കി..
അപ്പോൾ താൻ യാത്ര പറഞ്ഞിടത്തു തന്നെ കൈയും കെട്ടി തന്നെ നോക്കി നിൽക്കുന്ന പ്രിയ..ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ..അതോ തന്റെ കണ്ണുകൾ നിറഞ്ഞത് കൊണ്ട് തോന്നുന്നതാണോ..
നെഞ്ച് പൊടിയുന്ന വേദനയിലും നിറയുന്ന കണ്ണുകളെ അവൻ നിയന്ത്രിച്ചു നിർത്തി..പക്ഷേ അപ്പോഴും അവന്റെ ഹൃദയം മന്ത്രിച്ചു…
പ്രിയേ… ” നീ..എന്റെ മാത്രമാണ്…”.