തന്റെ ആദ്യത്തെ കണ്മണിയെ കാണാനുള്ള ആഗ്രഹം അതിയായപ്പോൾ മൂന്നുമാസത്തെ ലീവിന് നാട്ടിലേക്ക് വരാൻ ഒരുങ്ങി…

രചന: അശ്വതി ശേഖർ

“എന്തിനാടി നാശം പിടിച്ചവളെ ഇങ്ങനെ കിടന്നു അലരുന്നത്, അവൻ നിന്നെ ഒരച്ചെന്നും എടുത്തില്ലല്ലോ? കുടിച്ചുബോധമില്ലാതെ അവനൊന്നു കേറിപ്പിടിച്ചു അത്രയല്ലേയുള്ളൂ.. ഒന്നുമില്ലെങ്കിലും അവൻ നിന്റെ ചേട്ടനല്ലേ. ഓ ഒരു ശീലവതി വന്നിരിക്കുന്നു തള്ളേടെയല്ലേ മോള് അമ്മ വേലി ചാടിയാൽ മോള് മതില് ചാടുമെന്നാ, നിന്നേം നിന്റെ തന്തേം ഇട്ടേച്ചു കാമുകന്റെ കൂടെ പോയവളുടെ മോളല്ലേ നീ, നീയും അതേ കോണമല്ലേ കാണിക്കൂ…..എന്റെ കൊച്ചിനെ കണ്ണും കൈയ്യും കാണിക്കുന്നത് ഞാൻ കാണുന്നില്ലന്നായിരിക്കും നിന്റെ വിചാരം. അടങ്ങി ഒതുങ്ങി നിന്നാനിനക്കിവിടെ ജീവിക്കാം ഇല്ലെങ്കിൽ നിന്റെ സ്ഥാനം ഈ വീടിനു പുറത്താ പറഞ്ഞില്ലെന്നു വേണ്ട.

അത്രയും പറഞ്ഞു ചാടിത്തുള്ളി പോകുന്ന സാവിത്രിയെകണ്ടപ്പോൾ സ്വയം തല ചുമരിലടിച്ചു ചാകാനാണ് ആര്യക്ക് തോന്നിയത്. മദ്യത്തിന്റെയും സിഗരറ്റിന്റെയും രൂക്ഷഗന്ധം ആ മുറിയിൽ തങ്ങി നിന്നു. ഇതെല്ലാം കേട്ടിട്ടും ഒന്നും പ്രതികരിക്കാനാകാതെ ഒരു വശം തളർന്നു കിടക്കുകയാണ് അവളുടെ അച്ചൻ

ആര്യക്ക് രണ്ടുവയസുള്ളപ്പോഴാണ് അവളുടെ അമ്മ നന്ദിനി അവരുടെ പൂർവ്വകാമുകനായ സേവ്യാണിനൊപ്പം പോയത്. ഒരേ കോളേജിൽ പഠിച്ച ഇരുവരും തമ്മിൽ ഇഷ്ട്ടതിലായി, ഇതറിഞ്ഞ രണ്ടു വീട്ടുകാരും ജാതി രണ്ടായതിനാൽ അവരുടെ ബന്ധം എതിർത്തു. അങ്ങനെയാണ് ഗൾഫ് കാരനായ ഗോപന്റെ ആലോചന വന്നതും ഉടനെ ആ വിവാഹം നടത്തിയതും. നന്ദിനിയുടെ വിവാഹം കഴിഞ്ഞപ്പോൾ സേവ്യർ നാടുവിട്ടു. മൂന്നു മാസങ്ങൾക്ക് ശേഷം ഗോപൻ തിരികെ പോകുമ്പോൾ നന്ദിനി ഗർഭിണിയായിരുന്നു. പിന്നീടാ ജീവിതത്തോട് അവൾ പൊരുത്തപെട്ട് തുടങ്ങിയിയുന്നു. പ്രസവശേഷം അവൾ അവളുടെ വീട്ടിലാണ് നിന്നത് കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ് സേവ്യർ തിരിച്ചു നാട്ടിൽ വന്നത്.ഇടക്കിടെയുള്ള കാണലുകൾ അവരുടെ പഴയ ഇഷ്‌ടം വളർത്തി.

തന്റെ ആദ്യത്തെ കണ്മണിയെ കാണാനുള്ള ആഗ്രഹം അതിയായപ്പോൾ മൂന്നുമാസത്തെ ലീവിന് നാട്ടിലേക്ക് വരാൻ ഒരുങ്ങി. വരുന്നതിന്റെ തലേദിവസം കുഞ്ഞിനെ ഉറക്കിക്കിടത്തി അവർ നാടുവിട്ടു. പിറ്റേന്ന് പുലർച്ചെ നാട്ടിലെത്തിയ ഗോപൻ ഈ വാർത്ത അറിഞ്ഞു ആകെ തളർന്നു പോയി. തന്റെ പ്രാണന്റെ പാതിയായവൾ തന്നെയും തന്റെ പോന്നോമനെയും തനിച്ചാക്കി പോയതോർത്തപ്പോൾ അയാൾക്ക് അയാളോട് തന്നെ അറപ്പും വെറുപ്പും തോന്നി. നാട്ടുകാരുടെ പരിഹാസം കൂടെയായപ്പോൾ ആയാലൊരു തികഞ്ഞ മദ്യപാനിയായി മാറീതുടങ്ങിയിരുന്നു.

മകൾ കാരണം ഗോപൻ നശിക്കുന്ന സങ്കടം സഹിക്കാനാവാതെ നന്ദിനിയുടെ വീട്ടുകാർ ഗോപനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. അങ്ങനെയാണ് ഭർത്താവ് ഉപേക്ഷിച്ചു ഒരു മകനുള്ള സാവിത്രിയെ കല്യാണം കഴിച്ചത്. ആ സമയം ആര്യ അപ്പൂപ്പനും അമ്മമ്മക്കും ഒപ്പമാണ് നിന്നത്. അവൾക്ക് പത്തൊൻപത് വയസുള്ളപ്പോഴാണ് അപ്പൂപ്പനും അമ്മമ്മയും അടുത്തടുത്തു മരിച്ചത്. തനിച്ചായ അവളെ ഗോപൻ തന്നോടൊപ്പം കൂട്ടി.അമിത സ്വാതന്ത്ര്യവും നിയത്രണമില്ലാത്തതും കഞ്ചാവും മദ്യപാനവുമൊക്കെയായി സാവിത്രിയുടെ മകൻ ഉണ്ണി വഴിതെറ്റിയിരുന്നു.

ഒരു ദിവസം ഗോപനും ഉണ്ണിയും തമ്മിലടിയായി. ഉണ്ണിയുടെ ചവിട്ടേറ്റ് ഗോപൻ ഒരു വശം തളർന്നു കിടപ്പിലായി. സാവിത്രിയും മകനും അയാൾക്ക്‌ വേണ്ട ചികിത്സ നൽകില. ഇതു രണ്ടാമത്തെ തവണയാണ് അവൻ ഇങ്ങനെ മോശമായി പെരുമാറുന്നത്. കരഞ്ഞു കലങ്ങിയ മുഖവുമായി തന്റെ മുൻപിൽ നിൽക്കുന്ന മകളെ കണ്ടപ്പോൾ ഗോപന്‌ സഹിക്കാൻ കഴിഞ്ഞില്ല.”മോള് എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം ഇല്ലെങ്കിൽ അവൻ നിന്നെ എന്തുചെയ്യാനും മടിക്കില്ല. “അച്ഛനിങ്ങനെ കിടക്കുമ്പോൾ ഞാനെങ്ങനെയാ അച്ഛാ രക്ഷപ്പെടുന്നത്.”മോള് അച്ഛനെ നോക്കണ്ട പണത്തിനു വേണ്ടി അവൻ നിന്നെ വിൽക്കാനും മടിക്കില്ല.അവൾക്കും അങ്ങനെയൊരു പേടിയുള്ളതിനാൽ ഒന്നും പറയാതെ അച്ഛനെ ഒന്ന് നോക്കി കരഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് പോയി. ഇതെല്ലാം കൊട്ടുകൊണ്ട് നിൽക്കുകയായിരുന്നു ഉണ്ണി.

പാതിരാത്രി എല്ലാവരും ഉറങ്ങിയെന്നുറപ്പായപ്പോൾ പതിയെ അവൾ വീടുവിട്ടിറങ്ങി, അവളെറിയാതെ ഉണ്ണി ഏർപ്പാടാക്കിയ ആളുകൾ അവളുടെ പുറകിലുണ്ടായിരുന്നു. വിജനമായൊരു സ്ഥലത്തെത്തിയപ്പോൾ അവർ അവളുടെ വായപൊത്തി അവളെ തൂക്കിയെടുത്തു കുതറാൻ ശ്രമിച്ച അവളെ കരണം പുകയുന്ന രീതിയിൽ അടിച്ചു. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം അവിടുത്തെ പ്രശസ്ഥയായ സൗദാമിനിയുടെ അടുത്താണ്.

വേ ശ്യാലയത്തിലേക്ക് പെൺകുട്ടികളെ വിൽക്കുന്നതാണവരുടെ ജോലി. നിശ്ചിത തുകക്ക് അവരെ വാങ്ങി മറിച്ചു വിൽക്കും. ആര്യയെയും ഉണ്ണിയുടെ കൈയിൽ നിന്നും അങ്ങനെ വാങ്ങിയതാണ്.അവളെ കണ്ടതും അവർ ആകാമനമൊന്നുഴിഞ്ഞു, വെളുത്തു അത്യാവശ്യം വണ്ണമുണ്ട് നല്ല സുന്ദരിയുമാണ്. അടികൊണ്ട വേദനയും പേടിയും അവളെ തളർത്തിയിരുന്നു. തളർന്നു വീഴാൻ പോയ അവളെ അവർ അടുത്തുള്ള റൂമിലേക്ക് തള്ളിവിട്ടു, പത്തുനാല്പത്തിയഞ്ചു വയസുള്ള സ്‌ത്രിയുടെ ദേഹത്തേക്കാണ് വന്നു വീണത്.

അവളെ പിടിച്ചെഴുന്നേൽപ്പിച്ചച് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എവിടെയൊക്കെയോ തന്റെ ചെറുപ്പത്തിലെ മുഖസാദൃശ്യം തോന്നി. അതേ ആകാംഷയോടെ അവളെകുറിച്ചറിഞ്ഞപ്പോൾ അവർ നടുങ്ങി തന്റെ എടുത്തുചാട്ടം കൊണ്ട് തനിപ്പോൾതന്നെ പലർക്കുമുൻപിലും തന്റെ ശരീരം കാഴ്ച്ച വച്ചു ആ അവസ്ഥയിലേക്ക് തന്റെ മകളും എത്തിപ്പെട്ടിരിക്കുന്നു പാടില്ല എങ്ങനെയും ഇവളെ ഇവിടെനിന്നും രക്ഷിക്കണം. അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ വീക്ഷിക്കുകയായിരുന്നു ആര്യ. ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ചു. “നിനക്കിവിടുന്ന് രക്ഷപ്പെടന്റെ “നന്ദിനിയുടെ വക്കുകേട്ട് അതേയെന്നു തലയാട്ടി ആര്യ.”മോള് കിടന്നോ അതിനു പറ്റിയ അവസരമുണ്ടാകുമ്പോൾ ഞാൻ വിളിക്കാം “ഇതും ചതിയാണോ എന്നുള്ള ഭയം ആര്യക്കുണ്ടായിരുന്നു.

കിടന്ന് അറിയാതെ ഉറങ്ങിപ്പോയവൾ, അവളുടെ തലയിൽ തലോടി അവളെറിയാതെഒരമ്മയുടെ വാത്സല്യം പകർന്നു കൊടുത്തുകൊണ്ട് തന്റെ പഴയ കാലം ചിന്തിച്ചു നന്ദിനി, നാടുവിട്ടു പോയ സേവ്യർ തിരിച്ചു വന്നതുമുതൽ അയാളോടൊപ്പം പോയില്ലെങ്കിൽ തങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം ഗോപേട്ടനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു അങ്ങനെയാണ് അദ്ദേഹം നാട്ടിൽ വരുന്നതിന്റെ തലേദിവസം സേവ്യറിനൊപ്പം ഒളിച്ചോടിയത്. കുറച്ചുദിവസം വളരെ സ്നേഹത്തോടെ പോയിരുന്നു,

മദ്യപിക്കുമായിരുന്നെകിലും വല്യ പ്രശ്നങ്ങൾ ഇല്ലായിരുന്നു. പിന്നീട് കൂട്ടുകാരുടെ എണ്ണം കൂടി മദ്യപാനം വീട്ടിലായി. ജോലിക്കും പോകാതെയായി പട്ടിണി ആവാറായപ്പോൾ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോകാൻ തുടങ്ങി, ആ കിട്ടുന്ന പൈസക്കും സംശയത്തിന്റെ പേരിലും പിന്നീടങ്ങോട്ട് വഴക്കും അടിയുമായി. കുടിക്കാൻ പൈസ തികയാതെ വന്നപ്പോൾ കൂട്ടുകാർക്ക് എന്നെ കാഴ്ച്ചവക്കാൻ തുടങ്ങി. എതിർത്തപ്പോ തല്ലി അവശയാക്കി ഇതിലും ഭേദം മരണമാണെന്നോർത്ത് ആത്മഹത്യക്കു ശ്രമിച്ചു. അതു പരാജയമായതും അയാളെന്നെ ഇവിടെ വിറ്റു. പതിനഞ്ചുവർഷമായി ഇവിടെ പലർക്കും കാഴ്ച്ച വച്ചു കിടക്കുന്നു.

തന്റെ ഗതി തന്റെ മകൾക്കു വരരുതെന്നു പ്രാർത്ഥിച്ചുകൊണ്ട് പരിസരം വീക്ഷിച്ചശേഷം ആര്യയെ വിളിച്ചുണർത്തി പിൻവാതിലിലൂടെ അവളെ കടത്തിവിട്ടു വർഷങ്ങൾമൂടിവച്ച സ്നേഹം ഒരു ചുടുചുംബനമായി അവരവൾക്ക് നൽകി. നന്ദിയോടെ അവരെ നോക്കി ചിരിച്ചശേഷം തന്റെ അമ്മയാണെന്നറിയാതെ അവൾ ഇരുട്ടിലേക്കോടി.റോഡിലെത്തി അവൾ ഒരു വണ്ടിക്ക് കൈകാണിച്ചു.

അവളുടെ ഭാഗ്യമോ അവളുടെ അമ്മയുടെ പ്രാർത്ഥനയോ സെന്റ്‌ തെരേസ പള്ളിയുടേതായിരുന്നു ആ വണ്ടി.ഒരുകൂട്ടം അനാഥർക്കാശ്രയമായി പിന്നീടവളുടെ ജീവിതം.ആരുമില്ലാത്തവർക്ക് ദൈവം തുണ.