ചിലങ്ക ~ രചന: ദേവ സൂര്യ
“”ന്താ പാറു നിനക്ക് ഒന്ന് നോക്കി നടന്നൂടെ…ഹോ…മനുഷ്യന്റെ നടു പോയി ട്ടോ….””
“”നീ പോടാ ചെക്കാ….ന്റെ കണ്ണേട്ടൻ വന്നിട്ടുണ്ട് ല്ലോ….മാറി നിക്ക് അങ്ങട്…അവന്റെ ഒരു ഒണക്കമീശേം കൊണ്ട് വന്നേക്കുവാ ആളെ മറിച്ചിടാൻ…..””
വീണിടത്ത് നിന്ന് ദാവണിയിലെ പൊടിയും തട്ടി…നിലത്ത് കിടക്കുന്നവനെ നോക്കി കണ്ണുരുട്ടി…ഒരു വശത്തേക്ക് ചുണ്ടും കോട്ടി…പോകുന്നവളെ ഒന്നും മനസ്സിലാവാതെ മനക്കലെ ചെക്കൻ നോക്കി നിന്നു…..
പാടവരമ്പത്തൂടെ ആ പഴയ തറവാട് ലക്ഷ്യം വച്ച് അവൾ ഓടുമ്പോൾ…കൈയ്യിൽ ഭദ്രമായി മുറുക്കി പിടിച്ചിരുന്നു ഡയറി അവളെ നോക്കി എന്തെല്ലാമോ പതം പറഞ്ഞ് കളിയാക്കുന്നുണ്ടായിരുന്നു…….
മുറ്റത്ത് നിരന്നു കിടക്കുന്ന ബൈക്കുകൾ കാൺകെ അവളുടെ പുരികം ചുളിഞ്ഞു….നേരിയ സംശയത്തോടെ ഉമ്മറത്ത് ഇരിക്കുന്ന ചെറുപ്പക്കാരെ നോക്കി….അവരുടെ പുഞ്ചിരിക്ക് തെളിച്ചമില്ലാത്ത മറുപുഞ്ചിരി നൽകി അവൾ നേരെ അടുക്കളയിലേക്ക് നടന്നു……
“”ആഹാ….. ഏത്തിയോ പാറു മോളെ നീയ്യ് “”.. അവൻ വന്നപ്പോ മുതൽ നിന്നെ അന്വേഷിക്കുവായിരുന്നു ട്ടോ….
ആരാ അപ്പച്ചി ഉമ്മറത്തുള്ള അവരൊക്കെ??
“”ഓഹ്ഹ്.. അതോ.. കണ്ണന്റെ കുറച്ച് ഫ്രണ്ട്‌സ് ആണ് മോളെ… “”
“”ന്നിട്ട്… പിറന്നാള്കാരൻ എവിടെപ്പോയി??”” അവൾ ദാവണി ഇടുപ്പിൽ തിരുകി കുസൃതിയോടെ ചോദിച്ചു….
അവൻ മോളിലുണ്ട്… നീ ചെല്ല്…ആ കുട്ടിയോൾക്ക് ഉച്ചക്ക് എന്തേലും കൊടുക്കണ്ടേ…. അല്ല നിന്റെ കയ്യിലെന്താ… നോക്കട്ടെ??… മറച്ചു പിടിച്ച ഡയറി നോക്കി അവർ ചോദിച്ചു….
അത് ഒന്നുല്ല അമ്മായി…. ഞാൻ കണ്ണേട്ടനെ കണ്ടിട്ട് വരാവേ….
“”എടി പെണ്ണെ ആ പായസം എങ്കിലും തന്നിട്ട് പോ””… മറുകയ്യിൽ മുറുക്കെ തൂക്കപാത്രം പിടിച്ചു ഓടുന്ന അവളെ നോക്കി കളിയുടെ അവർ പറഞ്ഞു…..
“”ഇത് കണ്ണേട്ടനുള്ളതാ അമ്മായി””……പോണപോക്കിൽ അവൾ തിരിഞ്ഞു വിളിച്ചു പറഞ്ഞു….
താഴിടാതെ അടച്ച വാതിൽ ചെറുപുഞ്ചിരിയോടെ തുറന്ന അവളുടെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു….അവ പതിയെ ഈറനണിഞ്ഞു…..കൈകളിൽ പിടിമുറുക്കിയിരുന്ന ഡയറി കൈകളിൽ നിന്നൂർന്നു വീണു…
പിന്നിൽ വാതിൽ തുറന്ന ശബ്‌ദം കേട്ട്… ചെറിയ നീരസത്തോടെ അവളുടെ ചുണ്ടിൽ നിന്നും അവന്റേതിനെ വേർപെടുത്തി തിരിഞ്ഞു നോക്കിയ അവൻ കാണുന്നത്…വാതിൽ പടിക്കൽ നിന്നും തങ്ങളെ ഉറ്റു നോക്കുന്ന പാർവതിയെയാണ്…..
അവളുടെ മുഖത്തു തെളിഞ്ഞ ഭാവം അവന് അന്യമായിരുന്നു…. അവന്റെ മുഖം ജാള്യതയാൽ താഴ്ന്നു പോയിരുന്നു…..
സോ… സോറി… നിക്ക്.. നിക്ക് അറിയില്ലായിരുന്നു….. ഞാ ഞാൻ കണ്ണേട്ടനെ കാണാൻ…. അവൾ എങ്ങെനെയൊക്കെയോ തപ്പി പറഞ്ഞ് താഴെ വീണ ഡയറിയുമെടുത്തു വേഗം അവിടെന്ന് നടന്നകന്നു…..
“”ഹു ഈസ് ദാറ്റ് ശ്രാവൺ?? “” അവനരികിൽ ഞെട്ടി നിന്ന പെൺകുട്ടി അവനോടായി ചോദിച്ചു….
അത്… അവളാണ് പാർവതി… ഞാൻ പറഞ്ഞിട്ടില്ലേ അമ്മാവന്റെ മകൾ….നീ ചെല്ല്…. ഞാൻ ഇപ്പൊ വരാം…..
ഗീതുവിനെ പറഞ്ഞയച്ചു… അവൻ മുറിയിൽ നിന്നിറങ്ങി… പാറുവിനെ തിരഞ്ഞു….ബാൽക്കണിയിൽ വിദൂരത്തേക്കു നോക്കി നിൽക്കുന്ന അവളെ ഒന്ന് നോക്കി…അവൾക്കരികിലായി അവനും വന്ന് നിന്നു….
“”പാറുട്ടി “”…ഇടർച്ചയോടെ അവനവളെ വിളിച്ചു…..
“”ന്താ… കണ്ണേട്ടാ ഇത്…. ആ മുറിയ്യൊന്ന് അടച്ചൂടെ കണ്ണേട്ടന്… ഏഹ്ഹ്ഹ്?? “” ഞാൻ ആയതോണ്ട് ഭാഗ്യം… അമ്മായി എങ്ങാനും ആയിരുന്നെലോ?? പിന്നെ തറവാട്ടിൽന്നു പുറത്താണ് ട്ടോ മറക്കണ്ട…… ആട്ടെ… പിറന്നാളായിട്ടു മിട്ടായി എവിടെ?? അതാണോ കണ്ണേട്ടന്റെ അജ്ഞാതസുന്ദരി…. ഏഹ്ഹ്ഹ്?? കാണാൻ സുന്ദരിയാണ് ട്ടോ…..നല്ല ഐശ്വര്യമുള്ള കുട്ടി….ദാ കണ്ണേട്ടാ…പാൽപായസ്സാണ്…. പിറന്നാളായത്കൊണ്ട് അമ്പലത്തിൽന്ന് കഴിപ്പിച്ചതാണ്…. ഒറ്റ ശ്വാസത്തിൽ ഇടറുന്ന ശബ്ദത്തോടെ എന്തെല്ലാമോ പറയുന്ന പാർവതിയെ അവൻ സംശയത്തോടെ നോക്കി……
ന്താ… പാറുട്ടിയേ നിനക്ക് എന്തേലും വിഷമം ഉണ്ടോ…. ഏഹ്ഹ്ഹ്??? ഒടുവിൽ ഇടക്ക് കേറി അവൻ അവളോടായി ഗൗരവത്തിൽ ചോദിച്ചു……
ഏയ്യ്… ഇല്ല കണ്ണേട്ടാ…… കണ്ണേട്ടന് വെറുതെ തോന്നുന്നതാ….ആട്ടെ കണ്ണേട്ടൻ എത്ര ദിവസം ഉണ്ടാവും ഇവിടെ??? കാവിലെ പൂരത്തിന് ഉണ്ടാവുവോ??… വിഷയം മാറ്റാനെന്ന പോലെ അവനോടായി ചോദിച്ചു….
“”മ്മ്ഹ്ഹ്…. ഇപ്രാവശ്യം നിന്റെ ഡാൻസ് കണ്ടിട്ടേ ഞാൻ പോവുള്ളു… ന്താ അത് പോരെ??””കുസൃതിയോടെ അവളോടായി ചോദിച്ചു….
തെളിച്ചമില്ലാത്ത പുഞ്ചിരിയായിരുന്നു അവളുടെ മറുപടി……
“”അല്ല ഏത് ഐറ്റമാ നീ കളിക്കുന്നെ?? മോഹിനിയാട്ടമോ അതോ ഏതേലും വർണങ്ങളോ?? “”
“”ഞാൻ ഇക്കുറി… ഒരു പദമാ ചെയ്യുന്നേ കണ്ണേട്ടാ……””
പദമോ…നീയോ?? മ്മ്മ് എന്ത് പറ്റി?? സാധാരണ എടുത്താൽ പൊങ്ങാത്ത വർണങ്ങളൊക്കെ കളിച്ചു… കാണികളെ കൈയിലെടുക്കുന്ന പാർവതി നമ്പ്യാർക്ക്?? ആട്ടെ…. ഏതു പദമാ കളിക്കുന്നെ.. മ്മ്ഹ്ഹ്???
അവൾ നിറയുന്ന കണ്ണുകൾ പതിയെ അടച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തോടെ പാടിത്തുടങ്ങി….
“”അലൈപായുതേ…. കണ്ണാ…..എൻ മനൈമികം…..അലൈപായുതേ “”..
ഓഹ്ഹ്… അപ്പൊ ഇക്കുറി കണ്ണന്റെ രാധയായിട്ടാണല്ലേ….. അവനിൽ വീണ്ടും കുസൃതിചിരി വിരിഞ്ഞു……
അവൾ പതിയെ അവനെയൊന്നു നോക്കി…കണ്ണന്റെ സഖി രാധയായിട്ടല്ല കണ്ണേട്ടാ…
“”കണ്ണൻ അറിയാതെ പോയ മീരയായിട്ടാണ് “”….പ്രണയത്തിനുമപ്പുറം ഭക്തയായ മീരയായിട്ടാണ്…….അവളിൽ വേദന കലർന്ന പുഞ്ചിരി വിരിഞ്ഞു…..
ഹല്ലാ… നിക്കുള്ള ബർത്ത്ഡേ ഗിഫ്റ്റ് എവിടെ???? കഴിഞ്ഞ പ്രവിശ്യം വന്നപ്പോ എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ…നിന്റെ മനസ്സിലെ ആളെ നിക്ക് പറഞ്ഞ് തരും ന്നോ…. ഏതാണ്ടൊക്കെയോ സർപ്രൈസ് തരും ന്നോ അങ്ങനെ എന്തൊക്കെയോ??? പറയ്യ്…. നിന്റെ ഗന്ധർവനെ പറ്റി…..
“”അത് ഞാൻ വെറുതെ പറഞ്ഞതല്ലേ കണ്ണേട്ടാ…. അങ്ങേര് എന്നെ തേച്ച് വേറെ പോയി…. അല്ലേലും ഈ പ്രണയമൊക്കെ അത്രയല്ലേ ഉള്ളു… ഞാൻ അറിയാൻ ഇത്തിരി വൈകി പോയി….ഇപ്പൊ അത് വെറും തമാശ……അവളിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു…… “”
“”ഞാൻ ഇറങ്ങുവാ… കണ്ണേട്ടാ….ദാ ഈ പായസം കുടിച്ചോളൂ….അമ്പലത്തിലെത്തയാ…. എല്ലാർക്കും കൊടുക്കൂ ട്ടോ….. ഇനീം വൈകിയാ അച്ഛ പുളിവടിയെടുക്കും…. “”
അവനെ മറികടന്നു പോവുന്ന പാർവതിയെ അവൻ സംശയത്തോടെ നോക്കി…..അവൾ എന്തെല്ലാമോ മറക്കുന്ന പോലെ അവന് തോന്നി……
അവൾ ഒരിക്കെ കൂടി തിരിഞ്ഞു നോക്കി ഇടറിയ ശബ്ദത്തോടെ പറഞ്ഞു….
“”ആ കുട്ടി അടിപൊളിയാട്ടോ കണ്ണേട്ടാ….നല്ല സുന്ദരി കുട്ട്യാ “”…..
അവളുടെ ശബ്‌ദം അവന്റെ കാതുകളിൽ അലയടിച്ചു…… അവളുടെ കൊഞ്ചിയുള്ള ചിരി…… തേങ്ങിയുള്ള കരച്ചിൽ…..ഒടുവിൽ ചിലങ്കയുടെ കാത് പൊട്ടിക്കുമാറുള്ള ശബ്‌ദം കേൾക്കവേ അവൻ ഞെട്ടിയുണർന്നു……
സ്വപ്നം…… വെറും സ്വപ്നം ആയിരുന്നുവോ??….. അവൻ സ്വയമൊന്ന് പരിശോധിച്ചു….. ധരിച്ചിരുന്ന വെള്ള വസ്ത്രം വിയർപ്പിനാൽ കുതിർന്നിരുന്നു…അവൻ ചുറ്റുമൊന്ന് നോക്കി……. ആരും തന്നെ എഴുന്നേറ്റിട്ടില്ല……ആ ഇരുളറയിൽ….. ആ ഇരുമ്പഴിക്കുള്ളിൽ…..അവൻ ഒരു ദീർഘനിശ്വാസത്തോടെ ചമ്രം പടിഞ്ഞിരുന്നു….
തന്റെ വെള്ളഷർട്ടിലെ 10 എന്ന ആക്കം പോലും അവനെ വെറുതെ ഒന്നാശ്വസിപ്പിക്കാൻ ശ്രമം നടത്തുന്നു…..
കൊലയാളിയാണ്…… നാട്ടിലെ പേര് കേട്ട ഗുണ്ടയെ കൊന്നവനാണ്….. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ അറിയാത്ത “കണ്ണൻ” ഒരു കൊലപാതകിയായിരിക്കുന്നു….അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..വേദനനിറഞ്ഞ പുഞ്ചിരി……..
അരികിലേക്കായി വരുന്ന ബൂട്സിന്റെ ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നുമുണർത്തിയത്….
ഇരുമ്പഴികളിൽ ലാത്തിവച്ചു തട്ടിയപ്പോൾ അവൻ പതിയെ പായയിൽ നിന്നെണിറ്റ് അദ്ദേഹത്തിനരികിലേക്കായി ചെന്നു…..
“””ഇന്നാണല്ലേ റിലീസ് “””??…..ഗംഭീര്യമാർന്ന ശബ്‌ദം ഇടനാഴിയിൽ പ്രതിധ്വനിച്ചു…
“”മ്മ്മ്ഹ്ഹ്ഹ്””… നേർത്ത ഒരു മൂളൽ മാത്രമായിരുന്നു മറുപടി……
കൂടുതൽ ഒന്നും ചോദിക്കാതെ തന്നിൽ നിന്നുമകലുന്ന ബൂട്സിന്റെ ശബ്ദത്തെ നിർവികാരനായി നോക്കി നിന്നു……
ഇരുമ്പഴിക്കുള്ളിൽ കൈ ചേർത്ത് പുറത്തേക്ക് നോക്കി…… വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ.. തിരശീല പോലെ കണ്മുന്നിൽ തെളിഞ്ഞു വന്നു. മനസ്സിൽ ഒരു പേര് മാത്രം ഉരുവിട്ടുകൊണ്ടിരുന്നു…. “”പാർവതി “”… മനസ്സ് വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു…
തിരികെ വീട്ടിലെത്തിയ പാർവതി…. കട്ടിലിലേക്ക് ചാഞ്ഞു കണ്ണീർ വാർക്കുമ്പോളും…. കയ്യിൽ ഭദ്രമായി പിടിച്ചിരുന്ന ഡയറിക്കുള്ളിലെ “””എന്റെ മാത്രം കണ്ണേട്ടൻ “””!!!! എന്ന വാക്ക് പോലും അവളെ നോക്കി പരിഹസിക്കുന്നു……
“”നിക്ക് സമ്മതമാണ് അച്ഛാ….. ആ ദല്ലാളോട് അവരേം കൂട്ടി വന്നോളാൻ പറഞ്ഞോളൂ…”” അവളുടെ വാക്കുകൾ അവിശ്വസിനീയതയോടെയാണ് അയാൾ കേട്ട് നിന്നത്….. കാരണം എല്ലാ ആലോചനകളും ഓരോ ന്യായങ്ങളും പറഞ്ഞു മുടക്കിയിരുന്ന തന്റെ മോള് തന്നെയാണോ ഇതെന്ന് അയാൾ ഒരു നിമിഷം ചിന്തിച്ചു നിന്നു……
“”ലെറ്റ്‌സ് ബ്രേക്ക് അപ്പ് ഗീതു””!! നിന്റെയീ സംശയരോഗവും കൊണ്ട് എനിക്ക് ഇനി വയ്യാ……ഓരോ നേരം ഓരോ കാരണങ്ങളാണ് നിനക്ക്… എനിക്ക് മനസ്സമാധാനം വേണം…..സോ…. ലെറ്റ്‌സ് സെപറേറ്റ്…..മറുത്തൊന്നും പറയാതെ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു…മുടിയിഴകൾ കോർത്തു വലിച്ചിരുന്ന അവന് മുമ്പിലേക്ക് ഒരു നിഴൽ വന്ന് നിന്നു……
കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ അമ്മയായിരുന്നു……അവന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ കാൺകെ അവരിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു…..
പാറുട്ടിയുടെ പരിപാടി മറക്കണ്ട ട്ടോ കണ്ണാ…. അവള് നിന്നോട് പറഞ്ഞില്ലേലും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നീ കാണണമെന്ന്…..അവൾക്ക് അത്രയും ജീവനാടാ നിന്നെ…..ഒരു സഹോദരനപ്പുറം…. ഒരു സുഹൃത്തിനപ്പുറം…. മറ്റാരോ ആണ് മോനെ നീയ്യ്….. നിനക്ക് അത് മനസ്സിലായില്ലേലും എനിക്കറിയാം മോനെ….”””ഒന്നുല്ലേലും അമ്മയില്ലാത്ത കുട്ടിയാല്ലെ ടാ അവള്….നിനക്ക് ഇനിയും വിശ്വാസം വന്നില്ലേൽ ചെല്ല്….. ചെന്ന് നോക്ക്….അവള്ടെ മുറിക്കകത്തു മുഴുവനും നിന്റെ മുഖമാടാ…. എല്ലാം ഒളിപ്പിച്ചു വച്ചിരിക്കുവാ ആ പാവം….. ഇന്നാ ഈ പാദസരം കൊണ്ട് കൊടുക്ക് അവൾക്ക്…… കഴിഞ്ഞ പ്രാവിശ്യം അവൾ വന്നപ്പോ പൊട്ടിയതായിരുന്നു…. വിളക്കിക്കാൻ ഇവിടെ വച്ചതാണ് “””….
അമ്മയുടെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ട് നിന്നത്…..ഒരിക്കലും തോന്നിയിരുന്നില്ല..അവളുടെ “”ഗന്ധർവ്വൻ””അത് താൻ തന്നെയായിരുന്നോ?? സ്വയം ഉത്തരത്തിനായി പരതി…..അവസാനം ചെന്നെത്തിയത് പാർവതിയുടെ മുറിയിൽ……മേശമേൽ ഇരുന്ന ഡയറി തുറന്ന് വായിക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. തോരാതെ പെയ്തിരുന്നു…… വിരലുകൾ വീണ്ടും ആ അക്ഷരങ്ങളിലൂടെ ഒഴുകി നടന്നു….”””എന്റെ മാത്രം കണ്ണേട്ടൻ “””!!!!….. കൈപിടിയിലെ മാണിക്യത്തെ കാണാതെ കാക്കപ്പൊന്ന് തേടിപ്പോയ മണ്ടൻ !!!മനസ്സ് സ്വയം ശപിക്കുന്നു…….
ദിവസങ്ങൾ എടുത്തു മനസ്സിനെ പാകപ്പെടുത്താൻ….അതിനിടക്ക് മനസ്സിൽ അവളോടായി പ്രണയവും മൊട്ടിട്ടു…..പക്ഷെ അതിന് ശേഷം അവളെ അമ്മാത്തെക്ക് കണ്ടിരുന്നില്ല….. മനപ്പൂർവം അവൾ വഴിമാറി തന്നപോലെ….അങ്ങനെ മേലെടത്തു കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവം കടന്നു വന്നു….
ആ നശിച്ച ദിവസം രംഗബോധമില്ലാതെ അവന്റെ ഓർമകൾ ചികഞ്ഞെടുത്തു……
കുളിച്ചു നീലകരയുളള വെള്ളമുണ്ടും ഷർട്ടും ധരിച്ചു മുറിയിൽ നിന്നിറങ്ങാൻ നേരം അവന്റെ ചുണ്ടിൽ ഒരു കുസൃതിചിരി വിരിഞ്ഞു….. പോക്കറ്റിലേക്ക് കൈയ്യെത്തിച്ചു ഒന്നൂടെ അവ എടുത്ത് നോക്കി….. “””ഒരു കൂട്ടം സ്വർണകൊലുസ്സ് “”…
അവളുടെ ഗാന്ധർവന്റെ കയ്യിൽ നിന്നും കിട്ടാൻ ആഗ്രഹിച്ചിരുന്നത് ഇത് മാത്രം…
ഒരിക്കെ ആഗ്രഹങ്ങൾ പറയുന്ന കൂട്ടത്തിൽ ഉത്സാഹത്തോടെ ഇടംകണ്ണിട്ടു പറഞ്ഞത് അവനിന്നും ഓർക്കുന്നു…..ആലോചിക്കവേ വീണ്ടും വിരിഞ്ഞു ചുണ്ടിൽ പ്രണയചുവയുള്ള പുഞ്ചിരി !!!!….
അമ്പലപരിസരത്തു ഒരുപാട് തിരക്കി….. ആൾബഹളങ്ങൾക്കിടയിലും…പഞ്ചവാദ്യങ്ങൾക്കിടയിലും അവന്റെ കുസൃതി നിറഞ്ഞ കടുംകാപ്പി മിഴികൾ അലഞ്ഞു നടന്നു….. ഒടുവിൽ എത്തിനിന്നത് സ്റ്റേജിന്റെ പിന്നിലെ ഗ്രീൻ റൂമിൽ…….ചമയങ്ങളാൽ അണിഞ്ഞൊരുങ്ങിയ ആ മുഖത്തേക്ക് ആദ്യമായി പ്രണയത്തോടെ നോക്കി….തന്നെ കണ്ടപാടെ ആ മുഖം മങ്ങുന്നത് കണ്ടു….ഡാൻസ് കഴിഞ്ഞാൽ അമ്പലകുളത്തിനടുത്തേക്കു വരണമെന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു വരുമ്പോളും താൻ അറിഞ്ഞിരുന്നില്ല…””വിധി തനിക്കായി കരുതി വച്ചത് മറ്റൊന്നാണെന്ന് “””…..
ചടുലതയാർന്നു അംഗലാവണ്യത്തോടെ നൃത്തം ചെയ്യുമ്പോളും കരിമഷിയെഴുതിയ ആ കണ്ണുകൾ ഏറ്റവും പിന്നിലേ തന്നിൽ തന്നെയായിരുന്നു എന്ന് കുസൃതിയോടെ താനറിഞ്ഞിരുന്നു……..
കല്പടവിൽ അവൾക്കായി കാത്തുനിൽക്കുമ്പോളും മനസ്സിൽ നിറയെ അവളുടെ ചുവപ്പ് രാശി പടർന്ന മുഖം മാത്രേ ഉണ്ടായിരുന്നുള്ളു….. അവളെ ചേർത്ത് പിടിക്കുന്ന നിമിഷം മാത്രേ മനസ്സിൽ തെളിഞ്ഞിരുന്നുള്ളു……
ഏറെ നേരം കാത്തിരുന്നിട്ടും കാണാതെ വന്നപ്പോൾ മനസ്സിൽ തെളിഞ്ഞ ദേഷ്യത്തോടെ എഴുന്നേറ്റു പോകുന്നതിനിടയിലാണ്…. അടുത്ത പൊന്തക്കാട്ടിലെന്തോ അനങ്ങുന്നതു ശ്രദ്ധിച്ചത്…..
നേരിയ സംശയത്തോടെ എത്തിനോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കാൻ കഴിവുള്ളതായിരുന്നു…..നെഞ്ച് പിടഞ്ഞു പോയി….കൈ കാലുകൾക്കു വിറയൽ ബാധിച്ചപോൽ…..കാണാൻ പാടില്ലാത്തതു കാണുന്നു….കണ്ണ് തന്നെ ചതിക്കുന്നു…….
“”തന്റെ പാറുവിനെ അയാൾ !!! “”
തന്നെ കണ്ടമാത്രയിൽ ആയാളും ഞെട്ടിയിരുന്നുവോ???..ഗുണ്ടക്കും പേടി വന്നത് താനറിഞ്ഞു……..തനിക്ക് സ്വബോധം നഷ്ട്ടപെട്ട പോലെ… ഒരു ഭ്രാന്തനെ അയാളെ ആക്രമിച്ചു….അടുത്ത് കിടന്നിരുന്ന കരിങ്കല്ല് കൊണ്ട് അയാളുടെ തലക്കടിക്കുമ്പോൾ… നാലാളുടെ ശക്തി തനിക്ക് വന്നുചേർന്നപോലെ…..
വായിൽ തിരുകിയ തുണി മാറ്റി……. അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ വാരിച്ചുറ്റി ചേർത്ത് പിടിച് അലറിക്കരയുമ്പോളും അവളിൽ നിന്നും നേർത്ത തേങ്ങൽ പുറത്ത് വന്നിരുന്നു….. അവളുടെ പൊട്ടിയ ചുണ്ടുകൾ തേങ്ങുന്നതിനിടയിൽ മെല്ലെ മൊഴിയുന്നു….
“””കണ്ണേട്ടാാ…അയാളെന്നെ “””…..
അവളേയുമെടുത്തു ദിശയറിയാതെ ഓടുമ്പോളും ഒന്ന് മാത്രേ മനസ്സിലുണ്ടായുള്ളു… ജീവനോടെ തിരിച്ചു കിട്ടണേ എന്ന്……
ആശുപത്രി വരാന്തയിൽ നിർജീവമായി ഇരിക്കുമ്പോളാണ് കാക്കിയണിഞ്ഞവർ തന്നെ തേടിയെത്തിയത്…..”””ഗുണ്ടയെ കൊന്നവൻ “””എന്ന പട്ടവും അവർ നിമിഷങ്ങൾക്കുള്ളിൽ തനിക്കായി ചാർത്തി തന്നിരുന്നു….
വർഷങ്ങൾ കടന്നു പോയി…. അതിനിടയിൽ കൊലയാളിയായ കണ്ണനെ കാണാനായി “”വിനു”” എന്ന ആത്മമിത്രം മാത്രം കാണുവാൻ വരാറുണ്ടായിരുന്നു……ജയിൽ പുള്ളി ആയതിന് ശേഷവും തന്നെ അവഗണിക്കാതെ ചേർത്ത് പിടിച്ച ഒരേയൊരുവൻ….””രക്തബന്ധമില്ലാത്ത ആത്മബന്ധം “”!!……
അവനിൽ നിന്നുമറിഞ്ഞു… മകൻ കൊലപാതകി ആയതറിഞ്ഞു തളർന്നു വീണതാണത്രെ തന്റെ അമ്മ……
അമ്മാവൻ പാറുവിനെയും കൊണ്ട് എങ്ങോട്ടോ പോയത്രേ…. ഭ്രാന്തിയായ പീഡനത്തിനിരയായവളെയും കൊണ്ട് അപമാനവും പേറിയുള്ള ഒളിച്ചോട്ടം……അതിന് ശേഷം ആരും അവരെ കണ്ടിട്ടില്ലത്രെ…..
സംസാരത്തിനിടയിൽ പ്രതീക്ഷയില്ലെങ്കിലും വെറുതെ ഒന്ന് ചോദിക്കും…അവളെ പറ്റി..എന്റെ പാറുവിനെ പറ്റി……പക്ഷെ മൗനമായിരിക്കും മറുപടി…….
തോളിലേറ്റ കരസ്പര്ശമാണ് ഓർമകളിൽ നിന്നുമുണർത്തിയത്…. “അൻവർ” 6 വർഷം കൊണ്ട് തനിക്കിവിടെന്നു കിട്ടിയ സൗഹൃദം…
എല്ലാവരോടും യാത്രപറഞ്ഞിറങ്ങുമ്പോൾ തന്നെയും കാത്ത് പുറത്ത് വിനു നിൽപ്പുണ്ടായിരുന്നു……
യാത്രയിലുടനീളം മൗനം തങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചിരുന്നു….. “”ഓർമ്മ “”എന്ന മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് പോവുമ്പോളും മനസ്സിൽ നൂറായിരം സംശയങ്ങൾ ഉണർന്നു..
ഡോർ തുറന്ന് അവൻ ഇറങ്ങാൻ പറയുമ്പോളും അവന്റെ കൂടെ നടക്കുമ്പോളും ഒരു യന്ത്രമായി താൻ മാറുന്നു പോലെ…… മനസ്സ് ശൂന്യമായി പോവുന്നു…….
വാകമരത്തിൻ കീഴിൽ തിരിഞ്ഞിരിക്കുന്ന പെൺകുട്ടിയെ വിരൽചൂണ്ടി അവൻ തന്നോടായി പറയുന്നു……..””””അമ്മ ചെറുപ്പത്തിലേ മരിച്ചതാണത്രെ….. മകളുടെ അവസ്ഥ കണ്ടു നെഞ്ച് പൊട്ടി അച്ഛനും പോയി… നാട്ടുകാരിൽ ആരൊക്കെയോ ചേർന്ന് ഇവിടെ കൊണ്ടാക്കിയതാ…. നിനക്കറിയാവുന്ന കുട്ടിയാ…. പേര് പാർവതി “”””….
കണ്ണുകൾ ഞെട്ടലോടെ വിടർന്നു…… മറുത്തൊന്നും ചിന്തിക്കാതെ അവളുടെ അരികിലേക്കായി ഓടിയണച്ചുകൊണ്ട് വിശ്വാസം വരാതെ ഉറ്റു നോക്കി…….
“”എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ…. തിളക്കം നഷ്ട്ടപെട്ട നിർജീവമായ കണ്ണുകൾ…. വറ്റിവരണ്ട ചുണ്ടുകൾ….. “”
ആ മുഖം കൈകുമ്പിളിൽ എടുത്ത് തേങ്ങുമ്പോൾ… ആ കണ്ണുകളും അറിയാതെ നിറയുന്നു….. ആ ചുണ്ടുകളും വിതുമ്പുന്നു…..നഷ്ട്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പോലെ ആ കണ്ണുകളിൽ തിളക്കം നിറയുന്നു….അപ്പോഴും അനുഗ്രത്തിൻ വാകപൂക്കൾ തങ്ങളിലേക്ക് വർഷിക്കുന്നുണ്ടായിരുന്നു…..അവ തങ്ങളുടെ കണ്ണുനീർ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…….
വർഷങ്ങൾക്കു ശേഷം ഒരു സായാഹ്നം …..””ദേ കുഞ്ഞാറ്റെ…. എന്നെ ഇങ്ങനെ പിറകെ ഓടിക്കാതെ ആ ചിലങ്ക ഇങ്ങ് തന്നോ ട്ടോ നീയ്യ് “”……നാല് വയസ്സ്കാരി കുഞ്ഞാറ്റക്ക് പിന്നാലെ ഓടുവാണ് പാർവതി…..വർഷങ്ങൾക്ക് ശേഷം നാളെയാണ് പാർവതി വീണ്ടും ചിലങ്കയണിയുന്നത്…..പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ കുറുമ്പത്തി പൊക്കികൊണ്ട് പോയതാണ് ചിലങ്ക….
“”ഈ പെണ്ണിന്റെ ഒരു കാര്യം….വികൃതിക്ക് കൈയ്യും കാലും വെച്ച ഒന്നിനെയാണല്ലോ കണ്ണാ നീയെനിക്ക് തന്നത് “”….അവൾ ആരോടെന്നില്ലാതെ പറഞ്ഞു മുറിയിൽ ചെന്നതും പിന്നിൽ നിന്നും രണ്ടു കൈകൾ വലിഞ്ഞു മുറുകിയുന്നു…..പരിചിത ഗന്ധം വമിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..
ഇപ്പൊ പറയ്യ്…. നാളെ കളിക്കുന്നത് കണ്ണന്റെ ആരായിട്ടാണ്… മ്മ്ഹ്ഹ്?? കണ്ണന്റെ ഭക്തയായ മീരയായിട്ടോ? അതോ ഭാര്യയായ സത്യഭാമയായിട്ടോ??…..
അവൾ തിരിഞ്ഞ് അവന് അഭിമുഖമായി നിന്ന് പുഞ്ചിരിയോടെ പറഞ്ഞു…എത്ര തോഴിമാർ ഉണ്ടേലും കണ്ണന് എന്നും പ്രിയം രാധയോടല്ലേ കണ്ണേട്ടാ…….””രാധയല്ലേ കണ്ണന്റെ പ്രിയ സഖി””!!…
“”നിലൈപെയ്യ രാധേ… ശിലൈ പോലെ വേണിണ്ട്രാ…. നേരം പോവതറിയാമലൈ…വിനോദമാന മുരളീധരാ……….അലൈപായുതെ……കണ്ണാ…….എൻ മനൈമികം….. അലൈപായുതെ””……
അപ്പോഴേക്കും വിടർന്ന കണ്ണുകളോടെ കുസൃതികുടുക്ക കുഞ്ഞാറ്റ കൈയെത്തിച്ചു ഓൺ ചെയ്ത ടേപ്പ് റെക്കോർടറിൽ നിന്നും ഒഴുകിയെത്തിയ വരികൾ കേൾക്കെ അവൻ പുഞ്ചിരിയോടെ അവളെ ചേർത്തണച്ചു….മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന പോലെ!!!..
അവർക്ക് ആശംസകൾ പറയുവാനായി ദൂരെ എവിടെന്നോ സോപാനകീർത്തനം
ഒഴുകിയെത്തിരുന്നു…. അവ അവർക്ക് മേൽ പുഞ്ചിരി തൂകിയിരുന്നു……..