ഒരു വെല്ലുവിളി കഥ ~ രചന: ഹരി കിഷോർ
സകലമാന ആളുകളും ഫേസൂക്കിൽ കുറച്ചു ദിവസമായി വെല്ലു വിളിയോട് വെല്ലുവിളി..വന്നവനും നിന്നവനും പോയവനും എല്ലാം അങ്ങ് വെല്ലുവിളി..ഇതൊക്കെ കണ്ടു സ്വന്തമായി സിംഗിൾ പോസ്റ്റ് ഇട്ട് വെല്ലുവിളിച്ചിട്ട് അവസാനം മിങ്കിൾ ചെയ്യാൻ പോലും ആരുമില്ലാതെ നിലവിളിച്ചു വീടിന്റെ ഇറയത്തു ഇരിക്കേണ്ട അവസ്ഥ ആയി ശശാങ്കനു (28 വയസു, തൊഴിൽ രഹിതൻ )..ജോലി കഴിഞ്ഞു പഴങ്കഞ്ഞി കുടിക്കാൻ വന്ന വാസു അണ്ണന് തന്റെ മോന്റെ ചിന്തമഗ്ധൻ ആയുള്ള ഇരിപ്പ് കണ്ടു അവന്റെ കിളി വല്ലതും പോയോ എന്ന് ആയി സംശയം..
“എടാ മക്കളെ നീ ഇതെന്താ ഇത്രയും തല പുകഞ്ഞു ചിന്തിക്കുന്നത് ” വാസു അണ്ണൻ ആരാഞ്ഞു
“ഒന്നുമില്ലച്ച.. ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഓരോ വെല്ലുവിളികളെ പറ്റി ഓർത്തു ഇങ്ങനെ ഇരുന്നു പോയതാ.. “
“അത് നല്ലതാ മക്കളെ.. ഇപ്പോൾ എങ്കിലും നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ.. ആട്ടെ എന്താ ഇപ്പോൾ നീ നേരിടുന്ന പ്രധാന വെല്ലുവിളി “
“അത് പിന്നെ അച്ഛാ.. അച്ഛൻ ഇത് കണ്ടോ.. ” എന്ന് പറഞ്ഞു ശശാങ്കൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു വാസു അണ്ണനെ കാണിച്ചു..വാസു അണ്ണൻ ഓരോ വെല്ലുവിളിയും വായിച്ചു നോക്കി..
“ഇതിലിപ്പോൾ നീ വിഷമിക്കേണ്ട കാര്യം എന്താ?? “
“അച്ഛന് അങ്ങനെ പറയാം ഓരോരുത്തവന്മാർ കപ്പിൾ ആയിട്ട് നിന്ന് ഫോട്ടോ ഇട്ട് ലൈക് വാങ്ങി കൂട്ടുന്നത് കണ്ടു കൊതിയാവുക ആണ്.. ഒന്ന് പെണ്ണ് കെട്ടാൻ “
“ആഗ്രഹം ഒക്കെ നല്ലത് ആണ് മക്കളെ.. പക്ഷെ?? “
“എന്താ അച്ഛാ എനിക്കും വേണ്ടേ സ്വന്തമായി ഒരു ഫാമിലി ?? “
“Family challenge ഇടാൻ ആദ്യം നീ പെണ്ണ് കെട്ടണ്ടേ?? “
“കെട്ടാം “
“പക്ഷെ ഒരു പ്രശ്നം ഉണ്ട്..സ്വന്തമായിട്ട് ഇടാൻ ഒരു #jobchallenge പോലും ഇല്ലാത്ത നിനക്ക് ആരു പെണ്ണ് തരാൻ ആണ് “
“അതും ശരിയാണല്ലോ 😒”
“ജോലി ഉള്ളവന് പെണ്ണില്ല പിന്നെ അല്ലെ ജോലിയും കൂലിയും ഇല്ലാത്ത നിനക്ക്.. പിന്നെ എങ്ങനെ ആണെടാ നീ കപ്പിൾ challenge ഇടുന്നെ..നിനക്ക് പറ്റിയ ഒരു challenge ഉണ്ട് വേണേൽ അത് നോക്ക് “
“അതെതാ അച്ഛാ.. 🥰 “
“#supplieschallenge 😐” അതാകുമ്പോൾ നിന്റെ കൂടെ പഠിച്ച ആ 28 എണ്ണത്തെ കൂടെ ടാഗ് ചെയ്യാല്ലോ
“അച്ഛനാണത്രെ അച്ഛൻ.. മകനോട് ഒരു ലൈക്ക് കൊണ്ട് പോലും സ്നേഹം പ്രകടിപ്പിക്കാതെ കുമ്മോജി മാത്രം തരുന്ന ഒരു അച്ഛൻ “
“നിനക്ക് ഇപ്പോൾ എന്തോ വേണം.. challenge ഇട്ടു ഒരു 1k ലൈക്ക് കിട്ടണം അത്രയും അല്ലെ ഉള്ളു.. ഒരു challenge ന്റെ പേരിൽ ഈ അച്ഛന്റെ സ്നേഹത്തെ അളക്കാൻ മാത്രം വളർന്നു അല്ലെ നീ.. “
“അയ്യോ അച്ഛൻ സെഡ് ആവല്ലേ.. “
“ആവും ആവും ആവും.. നീ രാവിലെ എണീറ്റ് വരുമ്പോൾ നിന്റെ അമ്മ കലക്കി തരുന്നത് ഞാൻ കുടിക്കാൻ വച്ച ബൂസ്റ്റ്.. കഴിക്കാൻ തരുന്നത് ഞാൻ പൈസ കൊടുത്തു വാങ്ങിച്ച മുട്ടയും എത്തായക്കയും.. ഉച്ചയ്ക്ക് ചോറ് കഴിക്കാൻ വന്ന മീൻ കറിയിലെ കഷ്ണം നിനക്കു ചാർ എനിക്ക്.. ഇത്രയൊക്കെ അധ്വാനിച്ചു കഷ്ട്ടപ്പെട്ടു നിന്നെ വളർത്തുന്ന എനിക്ക് സെഡ് ആകാൻ പറ്റില്ല പോലും..നിനക്ക് 1k ലൈക്ക് ഒപ്പിച്ചു തന്നിട്ടേ ഞാൻ ഇനി ഈ വീട്ടിൽ കാലു കുത്തു.. ഇത് നിന്റെ അച്ഛൻ തരുന്ന വാക്കാണ്.. വാക്കാണ് ഏറ്റവും വലിയ സത്യം.. ” മൊയ്‌ദീനിലെ ഡയലോഗ് അടിച്ചു കണ്ണീർ പൂവിന്റെ ബിജിഎം ഇട്ട് അച്ഛൻ അച്ഛന്റെ ഫോണും എടുത്തു പുറത്തേക്ക് ഒരു പോക്കു…
ഞാൻ ആണേൽ ആ വിഷമത്തിൽ അച്ഛൻ കുടിക്കാൻ വച്ചിരുന്ന പഴങ്കഞ്ഞിയിൽ മൂന്നു കാന്താരി മുളക് നല്ലത് പോലെ ഞെവിടി ഒറ്റ വലി ആയിരുന്നു.. ഹോ എരിവ് കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.. 😪😪ശേഷം പോയി കിടന്നു ഒരു ഉറക്കം അങ്ങ് പാസാക്കി.. ഉറക്കം എഴുന്നേറ്റപ്പോൾ ഉച്ച ഊണിനു കാലായി എന്ന് വയർ സൈറൺ മുഴക്കി…അപ്പോൾ വെറുതെ ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി.. ഭഗവാനെ തുരു തുര നോട്ടിഫിക്കേഷൻ കിണി കിണി അടിച്ചു ഫോൺ ഇപ്പോൾ പൊട്ടി തെറിക്കുമോ എന്തോ😲😲😲
എന്താ സംഭവം എന്ന് അറിയാൻ ഫേസ്ബുക്ക് തുറന്നു..”Vasu added a photos of you..” ഓ അപ്പോൾ അച്ഛൻ പണി പറ്റിച്ചു.. ചുമ്മാതെ അല്ല ഇത്രയും നോട്ടീ.. “എന്റെ അച്ഛൻ ഹീറോ ആട ഹീറോ.. അതോണ്ട് അല്ലെ എന്റെ ബയോ പോലും “My father My hero “എന്നാക്കി വച്ചത് പോലും..ഇതൊക്കെ മനസ്സിൽ നൂറു വട്ടം പറഞ്ഞു കൊണ്ട് ശശാങ്കൻ ഫോട്ടോ എടുത്തു നോക്കി..”ഓ പ്വോളി.. താൻ റെയ്ബാൻ ഗ്ലാസ് വച്ചു ചുവന്ന ഷർട്ട് ഇട്ട് മുണ്ട് മടക്കി കുത്തി നിൽക്കുന്ന ഫോട്ടോ..ഓ അച്ഛന് അല്ലേലും ഒരു ട്രെൻഡ് സെറ്റർ തന്നെ.. അവൻ ലൈക് നോക്കി 1k!!!🥰🥰🤩🤩”എന്നാലും അച്ഛൻ ഈ ഫോട്ടോ വച്ചു എന്ത് challenge ആകും ഇട്ടേ?? “എന്ന് ചിന്തിച്ചു ശശാങ്കൻ challenge നോക്കി
“vazhachallengeaccepted” 🥴🥴🥴🥴
അതിനു താഴെയുള്ള ഫസ്റ്റ് കമന്റ് ഇങ്ങനെ ആയിരുന്നു “ഇപ്പോള ശരിക്കും.. വാസു അണ്ണൻ the real hero of ശശാങ്കൻ ‘s life ആയതു “