വീടും പറമ്പും പണയത്തിലാക്കി. അവളെ ഇനി നാലുവർഷത്തോളം പഠിപ്പിച്ചിട്ട്നമുക്ക് എന്തു ഉപകാരം ഉണ്ടാകും എന്നാണ് നിങ്ങൾ കരുതുന്നത്…

ഉപ്പാന്റെ പൊന്നുമോൾ

രചന: നൗഫൽ ചാലിയം

+2 എക്സാം കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്ന സമയം….കൂടെ എൻജിനീയറിങ് എൻട്രൻസ് റിസൾട്ട്‌ കൂടെ വരുവാൻ ഉണ്ട്…

ഒരു ദിവസം… ഉമ്മ എനിക്കായ് മാറ്റി വെച്ച പണികളെല്ലാം തീർത്തു വീട്ടിലേക് കയറി…

പുറത്തുള്ള സകല പണിയും എന്റെ തലയിൽ ആയത് കൊണ്ട് തന്നെ നാല് മണി കഴിഞ്ഞിരുന്നു ഒന്ന് കുളിച്ചു വീടിനുള്ളിലേക് കയറാൻ…

ഉപ്പ കടയിൽ നിന്നും ഉച്ചക്കുള്ള റസ്റ്റ്‌ എടുക്കാനായി വന്നിരുന്നു…

ഊണ് കഴിക്കുവാൻ വേണ്ടി പ്ലേറ്റ് എടുക്കുന്ന സമയമാണ് ഉമ്മയുടെ ശബ്ദം കേൾക്കുന്നത്…

അത് തന്നെ കുറിച്ച് ആണെന്നുള്ളതിനാൽ കേൾക്കുവനായി ആ അടുക്കളയുടെ ചുമരിനരികിൽ തന്നെ നിന്നു…

ഞാൻ മുഹമ്മതിന്റെയും ഷബ്‌നയുടെയും രണ്ടാമത്തെ കുട്ടി…

ഫാത്തിമ ഫിൻസാ…

എന്നെ കുറിച്ചാണ് അവരുടെ സംസാരം…

ഹേയ്… മനുഷ്യ…

നിങ്ങൾക് ഇത്രയും വിവരം ഇല്ലാതെ ആയല്ലോ…

ചോറും കറിയും വിളമ്പുന്നതിനിടയിൽ ഉമ്മ… ഉപ്പയോട് പറഞ്ഞു…

ഉപ്പ ചോറിൽ കുഴച്ചു കൊണ്ടിരിക്കെ തന്നെ ഉമ്മയുടെ മുഖത്തേക് നോക്കി… നീ എന്താണ് പറയുന്നതെന്ന ഭാവത്തിൽ…

നിങ്ങളുടെ പൊട്ട ബുദ്ധിയെ തന്നെയാണ് ഞാൻ പറഞ്ഞത്…

ഉമ്മ വീണ്ടും ഉപ്പയോട് പറഞ്ഞു തുടങ്ങി…

നിങ്ങൾ എന്താ ഈ വീടും പറമ്പും പണയം വെച്ചിട്ടാണോ മോളെ പഠിപ്പിക്കാൻ പോകുന്നത്…

അവളുടെ എൻജിനീയറിങ് മോഹം പറഞ്ഞപ്പോൾ തന്നെ.. അതിനെ പ്രോത്സാഹിപ്പിക്കാതെ മുളയിലെ നുള്ളി കളയുകയല്ലായിരുന്നു വേണ്ടിയിരുന്നത്…

വീടും പറമ്പും പണയത്തിലാക്കി…അവളെ ഇനി നാലുവർഷത്തോളം പഠിപ്പിച്ചിട്ട്നമുക്ക് എന്തു ഉപകാരം ഉണ്ടാകും എന്നാണ് നിങ്ങൾ കരുതുന്നത്…

അടുത്തവർഷം 18 തികഞ്ഞാൽ.. വളരെ പെട്ടന്ന് തന്നെ ആരെങ്കിലും കണ്ടു പിടിച്ചു കെട്ടിച്ചു… തലയിൽ നിന്നും ഒഴിവാക്കുവാനുള്ള എന്തെങ്കിലും മാർഗം ആലോചിക്കുക എന്നല്ലാതെ…

പിന്നെ ഇതിനൊക്കെ നിങ്ങളോട് ഞാൻ എന്താ പറയുക…

ഉമ്മ കുറച്ച് ചൂടിൽ തന്നെയായിരുന്നു ഉപ്പയോട് വർത്തമ്മാനം പറഞ്ഞു കൊണ്ടിരിക്കുന്നത്…

ചുമരിന് അരികിൽ നിൽക്കുന്ന എന്റെ ഹൃദയം… വേദനയോടെ ഉമ്മ പറയുന്നത് എല്ലാം കേട്ടു നിൽക്കാൻ തുടങ്ങി…

എന്റെ ഉപ്പയെ… ഇനിയും… ബുദ്ധിമുട്ടിച്ചു കൊണ്ട് പിടിക്കുവാൻ എനിക്കൊരു താൽപര്യമില്ലായിരുന്നു…

അതിനാൽ തന്നെ ആയിരുന്നു 10 വരെ ആവറേജ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ… +2 വിന് സീറ്റ് കിട്ടിയപ്പോൾ…

കുറച്ചധികം കഷ്ടപ്പെട്ട് ആണെങ്കിലും… എന്റെ ഉള്ളിൽ മാസങ്ങൾക്ക് മുന്നേ മാത്രം വന്ന ആഗ്രഹമായ എൻജിനീയറിങ് എന്ന് ബാലികേറാമല എത്തി പിടിക്കണമെന്ന തോന്നൽ ഉണ്ടാവാൻ തുടങ്ങിയത്…

അതിന് വേണ്ടി തന്നെയായിരുന്നു എൻട്രൻസ് എഴുതുവാൻ ഒരു കോച്ചിംഗ് സെന്റർറിന്റെയും.,, പടി കയറാതെ ഒറ്റക്കിരുന്ന് എല്ലാം തേടി തേടി തേടി കണ്ടുപിടിച്ച് പഠിച്ചത് …

ആറു മണിയാവുമ്പോഴേക്കും തന്നെ ഉമ്മ എന്നെ സഹായത്തിന് വിളിക്കുമായിരുന്നു…. അല്ലാ… രാവിലെ മുതൽ യൂട്യൂബ് കണ്ടിരിക്കുവാൻ..

ഞാൻ സ്കൂളിലേക്ക് പോകുന്നത് മുന്നേ വീട്ട് ജോലി തീർക്കേണ്ടി വന്നിരുന്നു…

പക്ഷേ അതിനു ഞാനൊരു… പോംവഴി കണ്ടിരുന്നു… സുബഹി ബാങ്ക് കൊടുക്കുന്നതിനു മുന്നേ തന്നെ ഞാൻ എഴുന്നേൽക്കും… രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച… പടച്ചവനോട് എന്റെ കാര്യങ്ങൾ തേടിക്കൊണ്ട് മാത്രമായിരുന്നു ഞാൻ ഏതോരു ദിവസം തുടങ്ങി കൊണ്ടിരുന്നത് …

വെളുപ്പിന് നാലുമണിക്ക് തുടങ്ങുന്ന എന്റെ വായന ആറുമണിവരെ തുടർന്നു കൊണ്ടു പോകും…

വളരെ കഷ്ടപ്പെട്ട് പഠിച്ചു തന്നെയായിരുന്നു ഞാൻ എൻജിനീയറിങ് എഴുതിയത്…

▪️▪️▪️

അവളുടെ റിസൾട്ട് വരട്ടെ ശബ്നം…

നമുക്ക് ആലോചിക്കാം എന്ത് ചെയ്യണമെന്ന്… ഉമ്മയോട് ഉപ്പ ഇടക്കോരു മറുപടി കൊടുക്കുന്നത് കേട്ടോ…

നിങ്ങൾ അതുമിതും പറഞ്ഞ് സംസാരിച്ചു നിൽക്കാതെ… ഞാൻ പറയുന്നതൊന്ന് കേൾക്കുമോ…

ആകെയുള്ള ഈ 10 സെന്റ് സ്ഥലവും വീടും പണയം വെച്ചാൽ… പത്തോ പതിനഞ്ചോ ലക്ഷം കിട്ടുമായിരിക്കും… അതിൽനിന്ന് അവളുടെ വിദ്യാഭ്യാസത്തിന് തന്നെ വേണം ലക്ഷക്കണക്കിന് രൂപ…

പിന്നെ ഇതെല്ലാം.. നിങ്ങളെ ക്കൊണ്ട് ഒറ്റയ്ക്ക് അടിച്ചു വിട്ടുവാൻ സാധിക്കുമോ….

അതിനും വേണം… നമ്മുടെ മകന്റെ പണം…

അവൻ… അവന്റെ ബിസിനസുമായി ഒന്നുയർന്നു വരുന്നതേയുള്ളൂ…

ഇന്ന് ഉച്ചക്ക് അവൻ എന്നെ വിളിച്ചിരുന്നു… പുതിയതായി ഒരു സംരംഭം നഗരത്തിൽ തുടങ്ങുവാനായി… ഒരു 20 ലക്ഷത്തിന് കുറവുണ്ട് എന്നും…അതിനായി വീടിന്റെ ആധാരം അവനെ ഏൽപ്പിക്കാനും പറഞ്ഞു.. രക്ഷപ്പെട്ടാൽ അതും നമ്മൾക്ക് വേണ്ടി തന്നെയല്ലേ…

ഒന്നും തിരിച്ചു കിട്ടാൻ സാദ്യതാ ഇല്ലാത്ത…. മറ്റെങ്ങോ കയറി പോകുവാനുള്ള മകൾക്ക് വേണ്ടി ചിലവഴിക്കാതെ… നമ്മുടെ മകൻ പറയുന്നത് ചെയ്യൂ… എന്നാൽ നമുക്ക് ലാഭമേ ഉണ്ടാകൂ …

ഞാൻ ഉപ്പയെ നോക്കിയപ്പോൾ… ഭക്ഷണം കഴിക്കുന്നില്ല… പ്ളേറ്റിൽ വിരലലുകൾ ഓടുന്നതായി കാണാം…

ചിന്തയിൽ ആണെന്ന് തോന്നുന്നു…

അവൻ ഇത് വരെ എത്ര ലാഭം നിനക്ക് കൊണ്ട് വന്നു തന്നിട്ടുണ്ട്…

ഉപ്പ ഉമ്മയോട് സംസാരിച്ചു തുടങ്ങി…

ഒരു നാൾ ഞാൻ പോലും അറിയാതെ…

നിന്റെ പേരിൽ ഞാൻ വിദേശത്തായിരുന്നപ്പോൾ വാങ്ങി എഴുതി വെച്ച സ്ഥലം അവനായി ഒപ്പിട്ടു കൊടുത്തിട്ടല്ലേ അവൻ പുതിയ ബിസ്സിനെസ്സ് തുടങ്ങിയത്…

അന്ന് ഞാൻ ജോലി പോയി നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണ് ഞാൻ ഈ കാര്യം അറിയുന്നത് തന്നെ…

നിനക്കായ്‌ അവൻ ഒരു മൊട്ടു സൂചി വേടിച്ചു തന്നിട്ടുണ്ടോ ഇത് വരെ…

പോട്ടെ അന്ന് ഇവിടെ നിന്നും അവനും ഭാര്യയും ഇറങ്ങിയതിനു ശേഷം ഈ വീട്ടിൽ കയറി വന്നിട്ടുണ്ടോ…

ഇല്ല…

നിനക്ക് അവനെ പുറത്ത് നിന്നു കാണുമ്പോൾ ഉമ്മേ എന്ന് മുഖത്തു സങ്കടം വരുത്തി വിളിച്ചാൽ നീ ഫ്ലാറ്റ്…

ഇന്നും അങ്ങനെ തന്നെ…

എന്റെ ആയുസിന്റെ സമ്പാദ്യമാണ് നീ എന്നോട് പോലും ചോദിക്കാതെ അവന് എഴുതി കൊടുത്തത്…

അന്നത്തെ മൂല്യം തന്നെ 30 ലക്ഷം രൂപ അതിനുണ്ടായിരുന്നു… ഞാൻ വാങ്ങി നിന്റെ പേരിൽ രെജിസ്റ്റർ ചെയ്യുമ്പോൾ 15 ലക്ഷവും…

ഇന്നാ സ്വാത്ത് ആരുടെ പേരിലാണെന്നറിയുമോ നിനക്ക്…

ഉപ്പ മെല്ലെ തിരിഞ്ഞ് ഉമ്മയോട് ചോദിച്ചു…

നിന്റെ മകന്റെ ഭാര്യയുടെ ഉപ്പയുടെ പേരിൽ…

അവൻ അന്നത് വിൽക്കാനോ….പണയപ്പെടുത്താനോ വെടിച്ചതെല്ല… അവളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ നിന്നെ പറ്റിച്ചതായിരിന്നു…

ഇന്നും സ്വന്തമായി അവൻ ഒരു ബിസ്സിനെസ്സഉം ചെയ്യുന്നില്ല…

അവനവിടെ അവരുടെ അടിമയാണ്…

പണം കൊടുക്കാതെ എന്തും ചെയ്യിക്കാൻ പറ്റിയ അടിമ..

ഉപ്പ ഒരു പുച്ഛത്തോടെ ഉമ്മയോട് പറഞ്ഞു…

എന്റെ മകളെ പഠിപ്പിക്കാൻ ഉള്ള പണമെല്ലാം എന്റെ കയ്യിൽ ഉണ്ട്…

കമ്പനി എനിക്ക് ഫൈനൽ തന്ന സമയം…

ഞാൻ അത് വരെ ചെയ്തതിനുള്ള എന്റെ ബൊണാസും മറ്റും തന്നിരുന്നു…

ആ പണം അവളുടെ പേരിൽ തന്നെ ഒരു അക്കൗണ്ട് എടുത്ത് ഞാൻ ഇട്ടിട്ടുണ്ട്…

അവൾ അവൾക് ഇഷ്ട്ടമുള്ളത് വരെ പഠിക്കട്ടെ…

ഉയരങ്ങളിൽ പറക്കട്ടെ… ഇനി മറ്റൊരു വീട്ടിലേക് ചെന്നു കയറിയാലും ഞാൻ ജീവനോടെ ഉള്ള കാലം… എന്റെ മകളുടെ തല ആരുടേയും മുന്നിൽ കുനിഞ്ഞു പോകുവാൻ ഞാൻ അനുവദിക്കില്ല…

അവളുടെ ഉപ്പ തന്നെ ആയിരിക്കും ഞാൻ അപ്പോഴും…

എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അവൾക് ആരോടും പറയാം അതാണ് എന്റെ ഉപ്പ … എന്റെ ഏത് പ്രതിസന്ധിയും തട്ടി മാറ്റാൻ ഉപ്പ ശ്രമിക്കും… എന്നെ ഉപ്പാക് ജീവനാണ്…

മക്കളെ വളർത്തുമ്പോൾ പ്രതിഫലം ആഗ്രഹിക്കരുതെന്ന് പറയും…

എനിക്കൊന്നും വേണ്ട അവരെന്നും എന്റെ കുഞ്ഞു മക്കൾ തന്നെ ആയിരുന്നാൽ മതി…

ഉപ്പ എഴുന്നേറ്റ് പോയി അവിടെ നിന്നും..

എനിക്ക് ചോറ് കഴിക്കനൊന്നും ഒരു സുഖം കിട്ടുന്നില്ല…

കുറച്ചു വെള്ളം കുടിച്ച് ഞാനും പോയി കിടന്നു… ഉമ്മ കാണാതെ…

പിറ്റേ ദിവസം…

ഇന്നാണ് +2 റിസൾട്ടും വരുന്ന ദിവസം…

ഉള്ളിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു…

നല്ല മാർക്ക്‌ ലഭിക്കണേ എന്ന് മാത്രം…

രാവിലെ തന്നെ +2 റിസൾട്ട്‌ വന്നു… ഫുള്ള് A+ മാത്രം…

എന്റെ ഉള്ളിൽ സന്തോഷം കൊണ്ട് പൂമഴ പെയ്തിറങ്ങുവാൻ തുടങ്ങി…

ഉപ്പ വന്നേനെ കെട്ടിപ്പിടിച്ചു… കൂടെ ഉമ്മയും വന്നു എന്നെ ചേർത്ത് നിർത്തി…

ഉമ്മയുടെ ഉള്ളിൽ എന്നെ പരിഗണിക്കാത്തതിന്റെ സങ്കടം ഉണ്ടെന്ന് തോന്നുന്നു…

സാരമില്ല.. എന്റെ ഉമ്മയല്ലേ…

വളരെ വൈകാതെ തന്നെ എൻട്രൻസ് റിസൾട്ട്‌ വന്നു ആദ്യ നൂറിനുള്ളിൽ തന്നെ…

രണ്ടു വർഷം മാത്രം കഷ്ടപ്പെട്ട് പഠിച്ചതിന്റെ പ്രതിഫലം എന്നോളം…

ഞങ്ങളുടെ നാട്ടിൽ അന്നത്തെ വാർത്ത എന്നെ കുറിച്ച് മാത്രമുള്ളതായി…

ഉപ്പ എനിക്കായ് മാറ്റിവെച്ച പണം കൂടുതലൊന്നും എനിക്ക് വേണ്ടി വന്നില്ലല്ലോ എന്ന ചിന്തയും എന്നെ സന്തോഷപ്പെടുത്തി…

പിറ്റേ ദിവസം ഇക്കയും ഭാര്യയും വീട്ടിലേക് കയറി വന്നു…

ഉമ്മ അവരെ സന്തോഷത്തോടെ തന്നെ വീട്ടിൽ കയറ്റി ഇരുത്തി…

പക്ഷെ ഉപ്പയോട് അവർ വന്നതിന്റെ ഉദ്ദേശം പറഞ്ഞപ്പോൾ തന്നെ എന്റെ കാറ്റ് പോയി…

എന്നെ ഇത്താത്തയുടെ ഇക്കയെ കൊണ്ട് കെട്ടിക്കാൻ അവർക്കൊരു പ്ലാൻ ഉണ്ടത്രേ…

ഉപ്പ ഒന്നും മിണ്ടാതെ ഇക്ക പറയുന്നത് കേട്ടിരുന്നു…

ഉമ്മ അവിടേക്കു ചായയുമായി വരുന്ന സമയം കേൾക്കുന്നത് ഈ വാക്കുകളാണ്…

ഉമ്മ ആ ചായ മേശയിൽ വെച്ച് ഇക്കയുടെ അരികിൽ എത്തി…

അവനെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു എന്റെ മോനെ ഞാൻ നല്ലത് പോലെ ഒന്ന് കാണട്ടെ എന്നും പറഞ്ഞു കൊണ്ട്…

ട്ടേ……

വളരെ ഉച്ചത്തിൽ പടക്കം പൊട്ടുന്നത് പോലെ യുള്ള ശബ്ദം കെട്ടിട്ടാണ് ഞാൻ ഉമ്മയെ നോക്കിയത്…

ഉമ്മയുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് ചുവന്നു തുടിത്തിട്ടുണ്ട്…

രണ്ടു കവിളും ചുവപ്പ് കലർന്ന നാല് വിരൽ പാടുകളോടെ ഇക്ക നിൽക്കുന്നുണ്ട്…

ഉമ്മ അവനോട് പറഞ്ഞു…

നീ യോ…. ഇവളുടെയും കുടുംബത്തിന്റെയും അടിമയായി…

ഇനി തന്റെ പെങ്ങളെ കൂടി അടിമയായി കണമെന്ന ചിന്തയിൽ രണ്ടും ഈ വഴി വന്നു പോകരുത്…

വന്നാൽ ചൂട് വെള്ളം ഒഴിക്കും ഞാൻ രണ്ടിനെയും…

ഈ സമയം ഇറങ്ങണം രണ്ടും ഇവിടെ നിന്നും… എന്ന് പറഞ്ഞു ഉമ്മ ഒച്ച വെച്ചു സംസാരിക്കാൻ തുടങ്ങി…

ഉമ്മ ഇത് വരെ ഒരു ഈർക്കിളി കൊണ്ട് പോലും അവനെ തള്ളുന്നത് ഞാൻ കണ്ടിട്ടില്ല…

അവർ രണ്ടു പേരും ഉടനെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി…

അവർ പോകുന്നതും നോക്കി നിൽക്കുന്ന ഉമ്മയുടെ പുറകിലായി നിൽക്കുന്ന ഞാനും ഉപ്പയും… അത് കണ്ടു പൊട്ടി ചിരിക്കാൻ തുടങ്ങി…

എന്നാലും എന്റെ ഷബ്‌ന….

“” എവിടുന്ന് കിട്ടി നിനക്കി ധൈര്യം “”

അവസാനിച്ചു…