ഇന്നീ ലോകത്ത് ഏറ്റവും വല്യ ഭാഗ്യവതിയാണ് ഞാൻ…എന്നേക്കാൾ എന്നെ അറിയുന്ന ചേർത്ത്പിടിക്കുന്ന രണ്ട് പുരുഷന്മാരുടെ നടുവിലാണ് ഞാൻ…

കാതോരം ~ രചന: നിരഞ്ജന RN

ഡാ……….

എന്താടി????

നിക്ക് ഐസ്ക്രീം വേണം…….

ഇപ്പോഴോ?????

മ്മ് മ്മ്…….

കണ്ണ് തിരുമ്മി ബെഡിൽ നിന്ന് ഉറക്കച്ചടവോടെ എണീറ്റ് ഭിത്തിയിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കിയവൻ…..മണി രണ്ട് അടിച്ചിരിക്കുന്നു…..!

ഈ വെളുപ്പിന് രണ്ട് മണിയ്ക്ക് നിന്റെ അപ്പൻ കൊണ്ട് വെച്ചിട്ടുണ്ടോടി കോപ്പേ ഐസ്ക്രീം പാർലർ………..

അടുത്ത വിളി അപ്പനിട്ട് കിട്ടിയതും അവളുടെ മുഖം വീർത്തുകെട്ടി, ആറ് മാസത്തെ അവശതകൾ ശരീരത്തിനുണ്ടെങ്കിലും അത് കാര്യമാക്കാതെ കിടക്കയിൽ നിന്നും എണീറ്റ് ചാരി ഇരുന്നു അവൾ…..

നിനക്കിപ്പോ വാങ്ങികൊണ്ട് തരാൻ പറ്റുവോ ഇല്ലിയോ?????

കണ്ണ് കൂർപ്പിച്ചു ചോദിച്ചതും ഇല്ല എന്നവന്റെ മറുപടി കാതോരം വന്നു ചേർന്നു………..

ഓ… വേണ്ടാ…. എനിക്കാരും ഒന്നും വാങ്ങി തരേണ്ടാ.. അല്ലേലും ഞാനാരാ ല്ലേ. ആർക്കും വേണ്ടാ എന്നെ….. കേട്ടോ കുഞ്ഞാ നിന്നെയും നിന്റെ അമ്മയെയും ആർക്കും വേണ്ടാ…….

വീർത്തുന്തിയ വയറിന്മേൽ തലോടി ചുണ്ട് കൂർപ്പിച്ചു പറയുമ്പോൾ അവൾക്കറിയാമായിരുന്നു അവന്റെ മുഖത്തെ കള്ളചിരി……….

എന്റെ കുഞ്ഞാ… നിന്റെ അമ്മയെ കഴിഞ്ഞേയുള്ളൂ മറ്റാരും ഇങ്ങെനെ സെന്റി അടിച്ച് കാര്യം സാധിക്കാൻ… ഇനിയിപ്പോ ഐസ്ക്രീം കിട്ടിയില്ലെന്നു വേച്ച് ഗർഭിണി ഉറങ്ങാതെ ഇരിക്കണ്ടാ… ഞാൻ വാങ്ങിക്കൊണ്ട് വരാം ഹോ……

ഹാങ്ങറിൽ നിന്ന് ഷർട്ട്‌ എടുത്തിട്ട് മേശമേലിരുന്ന പേഴ്സ് എടുത്ത് പോക്കറ്റിൽ വെച്ച് പടക്കുതിരയുടെ കീയുമായി അവൻ പുറത്തേക്ക് നടന്നു………………………..കുടുകുട ശബ്ദവുമായി ഗേറ്റ് കടന്നുപോകുന്ന വണ്ടിയുടെ ശബ്ദം കേട്ടതും മിഴികൾ വിടർന്നു….

പാവം………

അവൻ പോയതോർത്ത് ആത്മഗതിച്ചുകൊണ്ട് വയറിനെ തലോടി അവൾ മെല്ലെ പിറകിലേക്ക് ചാഞ്ഞ് മിഴികൾ അടച്ചു… ഓർമയിൽ അവന്റെ മുഖമായിരുന്നു… ആദ്യമായി വിനായക് എന്ന വിനു തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ദിവസത്തിലേക്ക് മെല്ലെയവളുടെ മനസ്സ് ഊളിയിട്ടു …………….

🍁🍁🍁🍁🍁🍁🍁🍁🍁

പുതിയ സ്കൂളും കുട്ടികളും വല്ലാത്തൊരു ആധിനിറച്ച ആദ്യദിവസം, വർധിച്ച നെഞ്ചിടിപ്പോടെയാണ് ഞാനന്ന് സ്കൂളിലേക്ക് നടന്നത്……… കോരിച്ചൊരിയുന്ന മഴയോടൊപ്പം അവളുടെ മുടിഇഴകളും വെള്ളതുള്ളികളെ ഇറ്റിച്ചുകൊണ്ടിരുന്നു…………………..ചെളി തെറിപ്പിച്ച് കടന്നുപോകുന്ന വാഹനങ്ങളെ പ്രാകികൊണ്ടാണ് നടന്നിരുന്നത്… ചന്ദനകളർ യൂണിഫോം ആകെ നനഞ്ഞിരിക്കുന്നതോർത്ത് അരിശത്തോടെ ക്ലാസ്സിൽ കയറാൻ നേരമാണ് അന്നാധ്യമായി അവനെ കാണുന്നത്, ഒരു പച്ച സ്കൂൾബാഗും നെഞ്ചോട് ചേർത്ത് ഒരു കുടകീഴിൽ മൂന്നാല് പേരുമായി സ്കൂൾ വരാന്തയിലേക്ക് ഓടികയറിയ ആ ചെക്കനെ അന്ന് ശ്രദ്ധിച്ചിരുന്നില്ല….

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണപ്പോൾ മറ്റെല്ലാവരെയും പോലെ ഞാനും ആ ജീവിതം ആസ്വദിക്കാൻ തുടങ്ങി… സ്കൂളും ട്യൂഷനും ആയി കഴിഞ്ഞുപോയ നാളുകളിലെപ്പോഴൊക്കെയോ അവനെ വീണ്ടും കണ്ടുമുട്ടി…. തന്റെ കൂട്ടുകാരാടൊക്കെ നന്നായി സംസാരിക്കുന്ന അവനെ കണ്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്…

എന്താ എന്നോട് മിണ്ടിയാൽ?😒 അല്ലേലും കണ്ടാലേ അറിയാം ജാഡ തെണ്ടി……

നന്നായി ഒന്ന് ആത്മഗതിച്ച് തിരികെ നടന്നു…………………

പക്ഷെ ഓർമകൾ അപ്പോഴും അവനെ ചുറ്റിപറ്റിതന്നെ പിണഞ്ഞുകിടന്നു……..

എന്തെന്നറിയാത്ത ഭാവം ഉള്ളിൽ വന്നു പൊതിയുന്നതറിഞ്ഞുകൊണ്ട് തന്നെ രാത്രികൾ കടന്നുപോയി…….

നാളുകളുടെ വിടപറയലുകൾക്കിടയിൽ എപ്പോഴോ അവനുമായി അടുത്തു… ഒരേ സ്വഭാവം ആണെന്നറിഞ്ഞപ്പോ ആ അടുപ്പത്തിന് ആഴം കൂടി……… എന്തും പറയാനുള്ള ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായതെന്നെന്ന് ഇന്നും അറിയില്ല…………… ചുറ്റുമുള്ളവർ ആ ബന്ധത്തിന് പല വ്യാഖ്യാനങ്ങളും കണ്ടെത്തി.. അതൊന്നും അവരെ അപേക്ഷിച്ച് രോമത്തിൽ പോലും എൽക്കുന്നതല്ലായിരുന്നു………….

ഒഴിവുവേളകളിൽ അവർ ഒരുമിച്ചു നടന്നു…. വിശേഷങ്ങൾ പങ്കുവെച്ചു……..പക്ഷെ അപ്പോഴും അവനോട് പറയാനാകാത്ത ഒരു രഹസ്യം എന്നിൽ പൂഴ്ന്നു കിടപ്പുണ്ടായിരുന്നു… മറ്റാരെയും അറിയിക്കാൻ ഞാനാഗ്രഹിക്കാത്ത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു തെറ്റിനെ പറ്റിയുള്ള രഹസ്യം………..

ആ കണ്ണുകളിൽ നോക്കി പലതവണ തുറന്ന് പറയാൻ ശ്രമിച്ചിട്ടും അതിന് കഴിയാതെ മിഴികൾ പൂട്ടി മടങ്ങി ഞാൻ ……

പക്ഷെ പറയാതെ തന്നെ അവളിലെ മാറ്റത്തെ തിരിച്ചറിഞ്ഞ ആ സുഹൃത്തിനോട് എല്ലാം തുറന്ന് പറഞ്ഞ ആ ദിവസം… അന്നറിഞ്ഞു ഞാൻ അവനിലെ സുഹൃത്തിനെയും സഹോദരനെയും അച്ഛനെയും കാമുകനെയും ഭർത്താവിനെയും മുത്തശ്ശനെയുമൊക്കെ……………..

മെല്ലെ കണ്ണുകൾ തുറന്ന് ചെറുതായി അനങ്ങിയ വയറിലേക്ക് കൈ ഒന്നുകൂടി ചേർത്തുവെച്ചു……..

ദാ ഇതുപോലെആയിരുന്നു കുഞ്ഞാ അന്ന് അവൻ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത്…. പ്രായത്തിന്റെ ചാപല്യത്തിലെപ്പോഴോ തോന്നിയ ഒരു പ്രണയം എന്നിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവിനെ ഉണക്കാൻ എനിക്ക് ആത്മവിശ്വാസം പകർന്നവൻ പിന്നീട് എനിക്കുള്ള മോട്ടിവേറ്റർ ആയി മാറി………

ഒരിക്കലും മറക്കാനാകില്ല എന്നറിഞ്ഞപ്പോ എനിക്കായി അയാളോട് ചെന്ന് സംസാരിച്ചു……… തെറ്റ് മുഴുവൻ അവന്റെ കൈയിലാണെന്നറിഞ്ഞിട്ടും എനിക്കായ് വാദിച്ചു……. ഒടുവിൽ കൂടെപ്പിറപ്പായി കണ്ടവനെ വെച്ച് വരെ വേണ്ടാത്തത് പറഞ്ഞവനെ എന്നെപ്രതി ഒന്നും പറയാതെ മടങ്ങുമ്പോൾ ആ കണ്ണ് നനഞ്ഞിരിക്കണം…………….

ആദ്യമായും അവസാനമായും അവനോട് ഞാൻ പിണങ്ങിയത് അന്നായിരുന്നു…….. നഷ്ടപ്രണയം എന്നിൽവരുത്തിയ അതേ മാറ്റങ്ങൾ പിന്നീട് സ്വയം അനുഭവിച്ചപ്പോൾ ഒരിക്കലും അവൻ എനിക്ക് നൽകിയ സപ്പോർട് അവന് കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…………………..

ആ കാര്യങ്ങൾ ഓർക്കവേ ആാാ മാൻമിഴികൾ നിറഞ്ഞുതൂകി…….

കാലങ്ങൾ വീണ്ടും കടന്നുപോയി….. എന്നുമെന്റെ മേൽ ഒരു കരുതലായി അവനുണ്ടായിരുന്നു….. കൂടെപ്പിറന്നവനെക്കാൾ എന്നെ മനസ്സിലാക്കിയവൻ……… കളിതമാശയ്ക്കിടിയിൽ നമുക്കങ്ങ് കെട്ടിയാലോ എന്ന് വരെ ചോദിച്ച സൗഹൃദം……………

അരുതാത്തത് പറഞ്ഞുപോയ പഴയ കാമുകൻ തിരികെവന്നപ്പോൾ എന്നെകൊണ്ട് തന്നെ അവനെ ചീത്തവിളിച്ച് ഓടിച്ചവനിൽ ഞാൻ കണ്ട ഭാവം എന്തായിരുന്നു???അറിയില്ല….. അവൻ എനിക്കാരായിരുന്നു എന്നത് ഇപ്പോഴും ഞാൻ ഉത്തരമില്ലാത്ത മരീചിക പോലെ എന്നിൽ ഉഴലുന്ന ചോദ്യമാണ്……

ചെന്ന് ചാടുന്ന കുഴികളിലെല്ലാം രക്ഷകവമായി നിന്നവൻ, സുഹൃത്ത് എന്നതിനതീതമായി ഞാനെന്ന വ്യക്തിയെ ഇന്നിങ്ങെനെ ആക്കിയവൻ………….വിവാഹപ്രായം എത്തിയപ്പോൾ ആദ്യം ചിന്തിച്ചതും അവനെതന്നെയായിരുന്നു……..

ഓരോന്നു ആലോചിച്ച് ഓർമകൾ പിന്നിലേക്ക് ചലിച്ചതും മേശമേൽ ഇരുന്ന ഫോൺ ശബ്ദിച്ചു………

Hubby 💝

പുഞ്ചിരിയോടെ വിരലുകൾ സ്‌ക്രീനിൽ പച്ച ബട്ടനിലേക്ക് ചലിച്ചു……..

എന്താടോ ഭാര്യേ തനിക്കുറക്കമില്ലേ………

മറുതലയ്ക്കൽ നിന്ന് വന്ന ശബ്ദം കേട്ടപ്പോഴേ മനസ്സിലായി എത്തേണ്ടിടത്ത് അവൻ എത്തിച്ചു എന്ന്……….

എനിക്ക് ഐസ്ക്രീം വേണം…..

ചിണുങ്ങികൊണ്ട് പറഞ്ഞതും അപ്പുറം ആർത്തുചിരിക്കുന്നത് കേട്ടു……

എന്നെ ബുദ്ധിമുട്ടിക്കുന്നത് പോരാഞ്ഞിട്ടാണോ മിന്നൂസേ നീ പാവം അവനെ കൂടി ബുദ്ധിമുട്ടിക്കുന്നെ???? നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഈ അവസ്ഥയിൽ ക്യാമ്പിനൊന്നും പോണ്ടാ എന്ന്………

സ്കൂൾ അധ്യാപകന്റെ ഗൗരവവും ഭർത്താവിന്റെ രോഷവും അച്ഛന്റെ കരുതലും ഒരുപോലെ ആ വാക്കുകളിൽ നിറഞ്ഞുനിന്നു………

ദേ ഏട്ടാ എനിക്ക് കൊതിതോന്നിയിട്ട് അല്ലെ…… ഹും ഇനി ഞാൻ ഒന്നും ആരോടും പറയില്ല………

തെല്ലൊരു പരിഭവത്തോടെ ഫോൺ കട്ട് ചെയ്യുമ്പോൾ നിക്കുറപ്പായിരുന്നു അടുത്ത സെക്കന്റിൽ ഫോൺ ഒരിക്കൽക്കൂടി റിങ് ചെയ്യുമെന്ന്……

താലിയിൽ കൈ ചേർത്ത് അതിനായി കാത്ത് നിന്നു, പ്രതീക്ഷ തെറ്റിക്കാതെ തന്നെ വന്ന കാൾ കട്ട്‌ ചെയ്ത് പിണക്കത്തോടെ മുഖം തിരിച്ചു………………

+2കഴിഞ്ഞ് വിനു TTC യ്ക്ക് പോയപ്പോൾ ഞാൻ ഡിഗ്രി ആണ് തിരഞ്ഞെടുത്തത്… ശേഷം ഞാൻ ബിഎഡ് ചെയ്തപ്പോഴേക്കും അവൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു… അടുത്തടുത്ത വർഷങ്ങളിലാണ് ഞങ്ങൾ സ്കൂളിൽ കയറുന്നത്….. അധ്യാപകരായി കഴിഞ്ഞിട്ടും ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് കോട്ടം ഒന്നുമുണ്ടായില്ല എന്നത് ഒരുപോലെ ഞങ്ങൾക്കും അതിശയമായിരുന്നു…… വിവാഹആലോചനകൾ വന്നു തുടങ്ങിയ സമയത്ത് കളിയായി അവൻ ചോദിച്ച ചോദ്യമാണ് ഓർമവന്നത്………

ഡാ നമുക്ക് കെട്ടിയാലോ……

എന്നിട്ട് എന്തിനാ അര പിരി ലൂസായ നീയും ഒരു പിരി ലൂസായ ഞാനും കൂടി ചേർന്ന് കഥകളി കളിക്കാനോ 😆

അത് ശെരിയാണല്ലോ കർത്താവെ 😁..

അന്തസായി ആാാ ചിന്ത അവിടെ അവസാനിച്ചു….. പിന്നീടങ്ങോട്ട് അച്ഛന്റെ സുഹൃത്തിന്റെ മകന്റെ ആലോചന വന്നപ്പോഴും നിശ്ചയത്തിനും കല്യാണത്തിനുമൊക്കെ എന്റെ കൂടെ അവനും ഉണ്ടായിരുന്നു…കൂടെപ്പിറപ്പിനെപോലെ ഓടി നടന്നുകൊണ്ട്……..

കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു….. ഇന്നും ഞങ്ങൾ രണ്ടാളുടെയും ബന്ധത്തിന് ഒരു കുറവും വന്നിട്ടില്ല.. പകരം ആ സർക്കിളിലേക്ക് രണ്ടാൾ കൂടി വന്നെന്നയുള്ളൂ എന്റെ രുദ്രേട്ടനും അവന്റെ ലക്ഷ്മിയും………………..

ഞങ്ങൾക്ക് കിട്ടിയ ഭാഗ്യങ്ങൾ… ഞങ്ങളെക്കാൾ ഞങ്ങളുടെ സൗഹൃദത്തെ മനസിലാക്കിയവർ… അതുകൊണ്ടാണല്ലോ ഇത്തവണ NSS ക്യാമ്പിൽ പോകണമെന്ന് പറഞ്ഞപ്പോൾ വിനു ഉണ്ടായതുകൊണ്ട് മാത്രം വിടാം എന്ന് പറഞ്ഞ് എന്നെ അവന്റെ അടുക്കലേക്ക് കൊണ്ടാക്കിയത്……….

രാത്രി കൊതി സഹിക്കാവയ്യാതെ ആയപ്പോഴല്ലേ ഫോൺ വിളിച്ചു അപ്പുറത്തെ മുറിയിൽ ഉറങ്ങുകിടന്നവനെ എണീപ്പിച്ച് ഐസ്ക്രീമിനായി പറഞ്ഞുവിട്ടത് 😒എന്നിട്ടിപ്പോ അവനെ ഐസ് ക്രീമിനായി പറഞ്ഞുവിട്ടപ്പോൾ ചോദിക്കാൻ വിളിച്ചേക്കുന്നു ഹും…………

കെറുവിച്ച മുഖവുമായി ബെഡിൽ നിന്നെണീറ്റു……….

അപ്പോഴേക്കും ലക്ഷ്മി റൂമിലേക്ക് വന്നിരുന്നു…..

ദേ രുദ്രേട്ടൻ എന്നെ വിളിക്കുന്നു.. ചേച്ചി ഫോൺ എടുക്കുന്നില്ലെന്ന്…..

എന്റെ നേർക്ക് ഫോൺ നീട്ടികൊണ്ട് അവൾ പറഞ്ഞതും കേട്ടില്ലെന്ന് നടിച്ച് ഞാൻ പിന്തിരിഞ്ഞു… കാതോരം കുടുകുട ശബ്ദം വന്നടിച്ചതും മുഖം വിടർന്നു…………

ദാ നിന്റെ ബട്ടർസ്ക്കോച്ച് ഐസ്ക്രീം…

അണച്ചുകൊണ്ട് എന്റെ അടുക്കലേക്ക് ഓടിവന്നവന്റെ കൈകൾ എന്റെ നേർക്ക് നീണ്ടു……………

എനിക്കൊന്നും വേണ്ടാ……

ദേ പെണ്ണെ മനുഷ്യനെ വെളുപ്പിന് എണീപ്പിച്ചു വാങ്ങിച്ചിട്ട് വേണ്ടെന്നോ? മര്യാദക്ക് കഴിച്ചോ…………..

വേണ്ടെന്ന് വീണ്ടും പറയാൻ വന്നപ്പോഴേക്കും അതിൽ നിന്നൊരു സ്പൂൺ അവനെന്റെ വായിൽ വെച്ചുകഴിഞ്ഞിരുന്നു…………………..

ദാ ഇത്രേ ഉള്ളൂ കാര്യം………..

കണ്ണ് കൂർപ്പിച്ചു നോക്കിയതും വീണ്ടും ഒരു സ്പൂൺ കൂടി വായിലേക്ക് വെച്ചു തന്നു അവൻ……..

അയ്യോ, ദേ രുദ്രേട്ടൻ ലൈനിലുണ്ട്…

പെട്ടെന്നെന്തോ ഓർത്തതുപോലെ ലക്ഷ്മി ഞങ്ങൾക്ക് നേരെ ഫോൺ നീട്ടി….

ബുദ്ധിമുട്ട് ആയോടാ………..

സ്പീക്കർ ഓൺ ചെയ്തപ്പോഴേക്കും രുദ്രേട്ടൻ ചോദിച്ചത് കേട്ട് ഞങ്ങൾ രണ്ടാളും കണ്ണോട് കണ്ണ് നോക്കി…. ശേഷം ആർത്ത് ആർത്ത് ചിരിച്ചു……..

എന്റെ അളിയാ ഈ പെണ്ണ് എനിക്കൊരു ബുദ്ധിമുട്ടാണോ?? ഇവളെന്റെ ചങ്കല്ലേ… ചങ്ക്….!!!!!!!!!!!

ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞതിലുണ്ടായിരുന്നു ഞങ്ങൾ…..

ഒരിക്കൽ ഈ സൗഹൃദത്തിന് വേണ്ടാത്ത പേരുനൽകി കടന്നുപോയവൻ നൽകിയ വേദനയിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തിയ എന്റെ ചങ്കിനെക്കാൾ എന്നെ ഒരാൾ മനസ്സിലാക്കുമെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല……

കുഞ്ഞ് വസുദേവുമായി രുദ്രേട്ടന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോൾ ആ കാതോരമായി മന്ത്രിച്ചു ഞാൻ…..

തെല്ലുപോലും പരിഭവമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ എന്നെ ചേർത്തുപിടിച്ച ആ കൈകൾ എനിക്ക് പറഞ്ഞുതന്നു എന്നിലെ പെണ്ണിന്റെ ഭാഗ്യമായി തീർന്ന പുരുഷന്റെ ഉള്ളം…….

ഇന്നീ ലോകത്ത് ഏറ്റവും വല്യ ഭാഗ്യവതിയാണ് ഞാൻ… എന്നേക്കാൾ എന്നെ അറിയുന്ന ചേർത്ത്പിടിക്കുന്ന രണ്ട് പുരുഷന്മാരുടെ നടുവിലാണ് ഞാൻ… നല്ലൊരു സുഹൃത്തും ഭാര്യയുമായി…..!!!!

അവസാനിച്ചു…..