അക്ഷരത്തെറ്റ് ~ രചന: സീതാ കൃഷ്ണ
“ശരീരം കൊണ്ട് കാ മിക്കുന്നവളെ വേ ശ്യ എന്ന് വിളിക്കുന്നെങ്കിൽ മനസ്സ് കൊണ്ട് കാ മിക്കുന്നവളെ എന്ത് വിളിക്കണം പ്രിയ… “
ഗായത്രിയുടെ ചോദ്യത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു പ്രിയ….ഒപ്പം നിഖിലും… ഈ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോയിരുന്നു രണ്ടാളും…..
“പറയെടി മനസ്സ് കൊണ്ടും വാക്കു കൊണ്ടും എൻ്റെ ഭർത്താവിനെ കാ മിക്കുന്ന നിന്നെ ഞാനെന്ത് പേരിട്ട് വിളിക്കണം….”
ജ്വലിക്കുന്ന കണ്ണുകളോടെ…. അത്രമേൽ കോപത്തോടെയുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ തലകുമ്പിട്ടിരിക്കാനേ പ്രിയയ്ക്ക് കഴിഞ്ഞുള്ളൂ… കാരണം നിഷേധിക്കാനാകാത്ത വണ്ണം തെളിവുകൾ ഉയർത്തിപ്പിടിച്ചാണ് ഗായത്രിയുടെ ചോദ്യം…
പറയ് പ്രിയ …. ഞാനിനി എന്ത് ചെയ്യണം… നിഖിൽ നീയെങ്കിലും പറ….നിങ്ങൾക്കിടയിൽ നിന്ന് ഞാൻ ഒഴിഞ്ഞ് തരണോ…..
ഗായത്രി അതിന് നീ വിചാരിക്കും പോലെ ഞങ്ങൾ തമ്മിൽ ഒന്നും…..
നിഖിൽ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കത്തുന്ന കണ്ണുകൾ കൊണ്ടവൾ അയാളെ നോക്കി…
നിർത്ത് നിഖിൽ…. ശരിയാ നീ പറഞ്ഞ പോലെ ഒരു ശാരീരിക ബന്ധം നിങ്ങൾ തമ്മിൽ ഇല്ലായിരിക്കാം…. പക്ഷെ…. പക്ഷെ മനസ്സ് കൊണ്ട് നീ ഇവളുമൊത്ത് വ്യ ഭിചരിച്ചില്ലേ.. വാക്കു കൊണ്ട് നിങ്ങൾ പരസ്പരം വ്യ ഭിചരിച്ചില്ലേ…. ഇല്ലേന്ന്….
ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ ഗായത്രി അവർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു….
ഒന്നും പറയാനാകാതെ …അവളുടെ മുഖത്തേക്ക് നോക്കാനാകാതെ … രണ്ടാളും തല കുനിച്ചിരുന്നു….
ശരിയാണ് തെറ്റ് കാർ തങ്ങൾ തന്നെയാണ് … ഓഫീസിലെ പരിചയം…സൗഹൃദം… നഴ്സ് ആയത് കൊണ്ട് ഗായത്രിക്ക് മിക്കവാറും ഉണ്ടാകാറുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാൾക്കും ഒരു സൗകര്യമായിരുന്നു…. പുലരും വരെയുള്ള ചാറ്റിങ്ങ്…. അതിൻ്റെ രൂപവും ഭാവവും മാറി മാറി വന്നു… പക്ഷെ ഒരിക്കലും ഗായത്രിയെ പിരിയാൻ നിഖിലിനോ…. തന്നെയും കുഞ്ഞിനേയും കാണാൻ ആഴ്ചയിലൊരിക്കൽ കൊതിയോടെ ഓടി വരുന്ന മാധവിനെ മറക്കാൻ പ്രിയയ്ക്കോ കഴിയുമായിരുന്നില്ല…. ആഗ്രഹിച്ചിട്ടല്ല…. എങ്ങനെയൊക്കെയോ ഇങ്ങനെ ആയി പോയതാണ്….. എല്ലാം അവസാനിപ്പിക്കാൻ തുടങ്ങിയതുമാണ് പക്ഷെ അപ്പോഴേക്കും ഗായത്രി അറിഞ്ഞു കഴിഞ്ഞിരുന്നു…
കഴിഞ്ഞു പോയതെല്ലാം വിലയിരുത്തി മനസ്സിനെ ന്യായീകരിക്കാൻ തുടങ്ങുകയായിരുന്നു പ്രിയയും നിഖിലും…..
ഗായത്രി… ഞാൻ … ക്ഷമ ചോദിക്കൻ പോലും അർഹതയില്ല…. മാധവ്… മാധവ് ഇതൊരിക്കലും അറിയരുത് പ്ലീസ്….
തനിക്ക് മുൻപിൽ കൈകൂപ്പി നിൽക്കുന്ന പ്രിയയെ പുച്ഛത്തോടെ ഒന്ന് നോക്കി….
പ്രിയ…. എൻ്റെ സ്ഥാനത്ത് നിന്നെയും നിഖിലിൻ്റെ സ്ഥാനത്ത് മാധവിനെയും ഒന്ന് സങ്കൽപ്പിച്ചു നോക്കാൻ പറ്റുമോ നിനക്ക്…. നിൻ്റെ ഭർത്താവിനെ മറ്റൊരു പെണ്ണിനോടൊപ്പം ഇതു പോലെ …… വെറുതെ ഒന്ന് ചിന്തിക്കാനെങ്കിലും കഴിയോ നിനക്ക്…. നിനക്ക് കഴിയോ നിഖിൽ….
അവളുടെ ചോദ്യങ്ങളോരോന്നും കൂരമ്പ് പോലെ അവരിൽ വന്ന് തറയ്ക്കുന്നുണ്ടായിരുന്നു….
എൻ്റെ ഭർത്താവിനും മക്കൾക്കും വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു അവർ എൻ്റെയാണെന്ന് എൻ്റെ മാത്രം സ്വന്തമാണെന്ന്….. പക്ഷെ മനസ്സ് കൊണ്ടാണെങ്കിലും ഇയാൾ നിൻ്റെ അരികിൽ വന്നെങ്കിൽ
അതിനുത്തരവാദി ഞാനും കൂടിയാണ്…എന്നിൽ നിന്നും കിട്ടാത്തത് കൊണ്ടല്ലേ ഇയാൾ മറ്റൊരാളെ തേടിയത് അത് എൻ്റെ പരാജയമാണ് എൻ്റെ മാത്രം…
ഒന്നും വേണമെന്ന് വെച്ചിട്ടല്ല … പക്ഷെ അറിയാതെ ഒരു തമാശയ്ക്ക് തുടങ്ങിപോയതാണ്…. വെറൊരു തെറ്റും ഞങ്ങൾ ചെയ്തിട്ടില്ല ഗായത്രി…..
എല്ലാ തകർന്നവളെ പോലെ കൈകളിൽ മുഖം താങ്ങിയിരിക്കുന്ന ഗായത്രിയുടെ കാൽചുവട്ടിലേക്ക് പടിഞ്ഞിരുന്ന് കൊണ്ട് പ്രിയ പറഞ്ഞ് തുടങ്ങി…..
നിഖിലിന് ഗായത്രിയെ ചതിക്കാൻ കഴിയില്ല… എനിക്ക് മാധവിനേയും… ഈ ചാറ്റ് അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നുമില്ല ഗായത്രി….
പ്രിയയുടെ ന്യായീകരണം കേട്ടതും വെറുപ്പോടെ ഗായത്രി അവളെ തട്ടിമാറ്റി….
എന്താടി ശരീരം കൊണ്ട് ചെയ്താൽ മാത്രേ തെറ്റ് തെറ്റാകത്തുള്ളൂ…. മനസ്സിൽ മറ്റൊരുത്തിയെ കുടിയിരുത്തി എൻ്റെയൊപ്പം കിടന്നവനെ…. ഛി… ഓർക്കാൻ പോലും അറപ്പ് തോന്നുന്നു…എൻ്റെ അവസ്ഥ… അത്…അത് നിനക്ക് വരണം എന്നാലേ ഇപ്പോഴത്തെ എന്നെ നിനക്ക് മനസിലാകൂ… ദാ ഇയാൾക്കും…
വെറുപ്പോടെ അവരിൽ നിന്നും മുഖം തിരിക്കുമ്പോൾ കരഞ്ഞ് പോകാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു….
ഏതൊരു ബന്ധത്തിലും വേണ്ടത് വിശ്വാസം ആണ്…. ഒരിക്കലും പരസ്പരം ചതിക്കില്ലെന്നുള്ള വിശ്വസം… അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിലൊരു അർത്ഥമില്ല….
നിഖിലും പ്രിയയും ഞെട്ടലോടെ അവളെ നോക്കി….
പക്ഷെ ഇവിടെ നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എനിക്കും മാധവിനും ചെറിയൊരു പങ്കുണ്ട്….നിഖിൽ നിങ്ങൾ ആഗ്രഹിക്കുമ്പോഴൊന്നും എനിക്ക് നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല… അത് ജോലി തിരക്കാണെങ്കിൽ പോലും…. ഒരുമിച്ച് സ്നേഹത്തോടെ … ഇണക്കങ്ങളും പിണക്കങ്ങളുമായി കഴിയുക എന്നത് തന്നെയാണ് ജീവിതം… അതിന് വേണ്ടിയുള്ള ഓട്ട പാച്ചിലിൽ ജീവിതം തന്നെ മറന്ന് പോകുന്നവർക്ക് ഒരു തിരിഞ്ഞ് നോട്ടത്തിനുള്ള അവസരങ്ങളാകും ഇതൊക്കെ….. ഞാനായാലും മാധവായാലും ആ തിരക്കുകളിൽ മാത്രം മുഴുകി പോയി,… ജീവിക്കാൻ മറന്ന് പോയി…. അല്ല ജീവിതം നിങ്ങളാണെന്ന് വിശ്വസിച്ച് പോയി…. തോറ്റു പോയി… നിങ്ങൾ തോല്പ്പിച്ചു കളഞ്ഞു….
എത്ര കരയരുതെന്ന് കരുതിയെങ്കിലും അതിന് കഴിയാതെ അവൾ പൊട്ടിക്കരഞ്ഞ് പോയി….. അല്പസമയം കഴിഞ്ഞ് അവൾ തലയുയർത്തി അവരെ നോക്കി….
പ്രിയ…. നീയെനിക്കൊരുപകാരം ചെയ്യണം….എന്താണെന്ന ഭാവത്തിൽ പ്രിയ അവളെ നോക്കി…
എത്രയും പെട്ടെന്ന് പറ്റിയാൽ നാളെ തന്നെ നീ മാധവിൻ്റെ അടുത്തേക്ക് പോകണം… ഇതെങ്കിലും നീ ചെയ്തേ പറ്റൂ എന്നോട് ചെയ്ത ചതിക്ക്….. ഒരു ഓർമയായ് പോലും നിഖിൽ നിൻ്റെ മനസിൽ വരരുത്…. എല്ലാം എല്ലാം ഇതോടെ അവസാനിപ്പിക്കണം…. പിന്നെ ഇയാൾക്കുള്ള ശിക്ഷ… അത് അത് ഞാൻ കൊടുത്തിരിക്കും…എല്ലാം ക്ഷമിക്കാൻ ഞാൻ സീതാദേവി ഒന്നും അല്ല…. നിനക്ക് പോകാം പ്രിയ….
ഒന്നും മിണ്ടാതെ തല കുനിച്ച് തിരിഞ്ഞ് നടന്ന പ്രിയയെ ഗായത്രി പിന്നിൽ നിന്നും വിളിച്ചു….
പ്രിയേ … ഞാൻ പറഞ്ഞ് ഒരിക്കലും മാധവിത് അറിയില്ല… കാരണം എനിക്ക് ആ മനുഷ്യനെ വേദനിപ്പിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല…. അത് കൊണ്ട് മാത്രം…. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ അത് ഏതെങ്കിലുമൊരു രൂപത്തിൽ നിന്നെ തേടി വരും… കാരണം എൻ്റെ കണ്ണീരിന് സത്യമുള്ളത് കൊണ്ട്…. നീയും കരയും ഒരിക്കൽ…. ഇപ്പോൾ നീ പോ… ഇനിയുള്ള ജീവിതം പശ്ചാതാപത്തിൽ നീറി നീറി ജീവിക്ക്….. അങ്ങനെയെങ്കിലും ആ മനുഷ്യനോടൊരു നീതി കാണിക്ക്….
ഗായത്രിയുടെ ശാപവാക്കുകളിൽ പൊള്ളിയാർന്ന് പുറത്തേക്കിറങ്ങുമ്പോൾ സ്വയം ഇല്ലാതാവാൻ ആഗ്രഹിക്കുകയായിരുന്നു പ്രിയ….. ചെയ്തു പോയ തെറ്റിനെ ന്യായീകരിക്കാനാവാതെ…..
🥀🥀🥀🥀