പക്ഷെ അവളുടെ ആ വിളികൾക്ക് ഞാൻ ചെവി കൊടുത്തില്ല. അവളിൽ നിന്നും ഞാൻ അകന്നു മാറി…

ബന്ധം ~ രചന: സൗരവ് ടി പി

സർവസൗഭാഗ്യങ്ങക്കും ഇടയിൽ വളർന്നു വന്നവൻ ആയിരുന്നു ഞാൻ അതിനിടക്ക് ഉണ്ടായ അമ്മയുടെ മരണം എന്നെ ആകെ ഉലച്ചിരുന്നു.

അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ മരണശേഷം അച്ഛന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ സ്ത്രീ ആയിരുന്നു.കറുത്ത ആ സ്ത്രീയെ ഞാൻ അത്രത്തോളം വെറുത്തിരുന്നു. അച്ഛന് എങ്ങനെ അമ്മക് പകരം ആ സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞു എന്ന് ഞാൻ  പലപ്പോഴും അച്ഛനോട്  തന്നെ ചോദിച്ചിട്ടുണ്ട്.പക്ഷെ  അച്ഛൻ എപ്പോളും ഒരുചിരി മാത്രം എനിക്ക് ഉത്തരം ആയി തന്നു.

നാളുകൾ കഴിയവെ ആണ് ഞാൻ അറിയുന്നത് അവർ ഗർഭിണി ആണെന്ന്. അതായത് എന്റെ അച്ഛൻ എനിക്ക് മാത്രം അല്ലാതെ ആവുന്നു.ആ തിരിച്ചറിവ് എന്നിൽ വല്ലാത്ത ഒരു അവസ്ഥ ആണ് ഉണ്ടാക്കിയത്.

ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ആ സ്ത്രീയോട് ഉള്ള വെറുപ്പ് ഒരുതരം   അറപ്പ് ആയി മാറി.

അവർ അവരുടെ കറുത്ത കരങ്ങൾ കൊണ്ട് അവരുടെ വയർ താങ്ങി നടക്കുന്നതും, കണ്ടപ്പോൾ എനിക്ക് ഉണ്ടായ വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയി.

“മോനെ  ആ  സാരി ഒന്ന് എടുത്ത് തരുഒ?? “

അവർ അവരുടെ നിറവയറും വെച്ച് കസേരയിൽ ഇരുന്നു എന്നോട് ചോദിച്ചു.

“ഒന്ന് പോ തള്ളേ “

അതും പറഞ്ഞു ഞാൻ നടന്നു നീങ്ങി.വാതിലിന്റെ അടുത്ത് പോയി നിന്നു.അവർ ആ സാരി എടുക്കാൻ വേണ്ടി  കുനിയാൻ പറ്റാതെ വയറ്റി കൈ വച്ചു, ഒടുക്കം  മുട്ടിൽ ഇഴഞ്ഞു, അവർ നിറഞ്ഞ കണ്ണോടെ എന്നെ നോക്കി.ഞാൻ ആ നോട്ടത്തെയും അവഗണിച്ചു.

അവരുടെ പ്രസവത്തിന്റെ അഞ്ചാറു ദിവസം മുന്നേ അച്ഛനും എന്നെ വിട്ടു പോയി. അവർ അച്ഛനെ കെട്ടിപിടിച്ചു.ഒരുപാട് കരഞ്ഞു. പക്ഷെ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി എന്റെ അച്ഛന് വേണ്ടി ഞാൻ വീഴ്തീല.കാരണം അവരെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് മുതൽ അച്ഛനും എനിക്ക് ശത്രു ആയി തുടങ്ങിയിരുന്നു.

ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അവർ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. എന്റെ അനിയത്തി എന്ന് എന്റെ മനസ്സ് മന്ത്രിച്ചു എങ്കിലും അവളെ ആലോചിക്കുമ്പോൾ  അവളുടെ തള്ളയുടെ കറുത്ത മുഖം എന്റെ മുന്നിൽ വന്നു.

അവർക്ക് സ്വന്തമായി ഇപ്പോൾ ആരും ഇല്ല. ആകെ  ഉണ്ടായിരുന്ന തുണ എന്റെ അച്ഛൻ ആയിരുന്നു പക്ഷെ അച്ചനും പോയ സ്ഥിതിക് ഇപ്പോൾ  തീർത്തും അനാഥർ.

ഒരിക്കൽ ഞാൻ അനുഭവിച്ച ആ ഒറ്റപെടൽ അവർ ഇന്ന് അനുഭവിക്കുന്നു എന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയ സന്തോഷം….   .

വൈകിട്ട് കളിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് കയറി വരുമ്പോൾ.

അവരുടെ മകൾ മുട്ടിൽ ഇഴഞ്ഞു നടക്കുന്നത് കാണാം. എന്നെ കാണുമ്പോൾ അവളുടെ കുഞ്ഞു വെള്ളാരം കണ്ണുകൾ തിളങ്ങുന്നത് ഞാൻ കാണാറുണ്ട്. പിന്നെയും ദിവസങ്ങൾ കടന്നുപോയപ്പോൾ  ആ അകൽച്ച വർധിച്ചു.

“ഏത്താ…. “

പല്ല് മുളക്കും മുന്പേ അവൾ എന്നെ അങ്ങനെ വിളിച്ചപ്പോൾ എന്നേക്കാൾ ഞെട്ടിയത് അവർ ആയിരുന്നു  കാരണം അവൾ അതുവരെ അമ്മേ എന്ന് അവരെ വിളിച്ചിട്ട് ഉണ്ടായിരുന്നില്ല.

പക്ഷെ അവളുടെ ആ വിളികൾക്ക് ഞാൻ ചെവി കൊടുത്തില്ല. അവളിൽ  നിന്നും ഞാൻ അകന്നു മാറി.അവളോട് ഒന്ന് സംസാരിക്കാൻ പോലും ഞാൻ മുതിർന്നില്ല.

സ്കൂളിൽ നിന്നും പല സമ്മാനങ്ങളും വാങ്ങി ഓടി അവൾ വീട്ടിലേക്ക് ഓടി വരുമ്പോൾ ഞാൻ ഉമ്മറത്തു തന്നെ ഉണ്ടാകും, എന്റെ നേരെ അത് വച്ചു നീട്ടും

“ഒന്ന് നോക്ക് ചേട്ടാ….. “. പിന്നെ അവൾ നടന്നു അമ്മയോട് പോയി സങ്കടം പറയുന്നത് ഞാൻ എപ്പോളും കേൾക്കാറുണ്ട്.

“ചേട്ടൻ തിരക്കിൽ ആയത് കൊണ്ട് ശ്രദ്ധിച്ചു കാണില്ല ” എന്ന് അമ്മ പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്.

പക്ഷെ അപ്പോളും കറുത്ത തള്ളയോടും മോളോടും ഉള്ള വെറുപ്പിന് ഒരു കുറവും വന്നില്ല.

ആ ഇടെ ആണ് ഞാൻ ഒരു ബൈക്ക് എടുത്തത്.അത് കണ്ട് എന്നേക്കാൾ സന്തോഷിച്ചത് അവൾ ആണ്.കാരണം ബൈക്കിനേക്കാൾ ഉപരി എന്റെ പിന്നിൽ ഇരുന്നു യാത്ര ചെയ്യാം എന്ന അവളുടെ മോഹം.പക്ഷെ അത് ഞാൻ മുളയിലേ നുള്ളി.

വീടിനു അടുത്തുള്ള കുട്ടികളെ വരെ ഞാൻ ആവളുടെ മുന്നിൽ വച്ചു ബൈക്കിൽ കയറ്റി. പക്ഷെ അവളെ മാത്രം.അതൊക്കെ കണ്ടു  അവൾ കണ്ണു നിറച്ചിരുന്നു.  ഉള്ളിൽ ഞാൻ സന്തോഷിക്കുക ആയിരുന്നു.

അങ്ങനെ ജീവിതം കടന്നു പോകുമ്പോൾ ആണ്  അവിചാരിതം ആയി ഞാൻ അച്ഛന്റെ മുറിയിൽ എത്തുന്നതും അച്ഛന്റെ ഡയറി വായിക്കുന്നതും.

അതിൽ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു.

“ദൈവം ഞങ്ങൾക്ക് എതിരാണ് എന്ന് തോന്നുന്നു. ജീവിതത്തിൽ പല ഭാഗ്യങ്ങളും തന്നു എങ്കിലും ഒരു കുട്ടിയെ ലാളിക്കാൻ ദൈവം ഭാഗ്യം തരുന്നില്ല . ഞാൻ അവളോട് ചെയ്ത തെറ്റ് ഞാൻ ഇനി എങ്ങനെ തിരുത്തും “

എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. ഞാൻ ഡയറിയുടെ താളുകൾ മറിച്ചു. അത് അച്ഛൻ മരിക്കുന്നതിന് കുറച്ചു  ദിവസങ്ങൾ മുൻപ് എഴുതിയത് ആണെന്ന് തോന്നുന്നു

“അവന്റെ അമ്മയെ വീട്ടിലേക്ക് വിളിക്കണം, അവളുടെ ദുഃഖങ്ങൾക്ക് ഒരു  പരിധി വരെ ഞാൻ ആണല്ലോ കാരണക്കാരൻ. ആ തെറ്റ് തിരുത്തണം.എനിക്ക് വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി സ്വന്തം മാതൃത്വം അവൾ നഷ്ട്ടപ്പെടുത്തി  “

അച്ഛൻ രണ്ടോ മൂന്നോ വാചകങ്ങളിൽ  എഴുതിയ ആ സത്യം എന്റെ ജീവിതം ആണെന്ന് ഞാൻ മനസിലാക്കി.ഞാൻ കെട്ടിപൊക്കി അഭിരമിച്ചു നടക്കുന്ന ഒന്നും തന്നെ എന്റെ സ്വന്തം അല്ല എന്ന ബോധം എന്നെ ചുറ്റിവരിഞ്ഞു.അപ്പോൾ എന്റെ അമ്മയെ ആണ് ഞാൻ ഇത്രയും കാലം വെറുപ്പോടെ നോക്കിയത്. എന്റെ അനിയത്തിയെ ആണ് ഞാൻ അകറ്റിയത്.പെട്ടെന്ന്

“മോനെ,,  അവൾ ഇതുവരെ ക്ലാസ്സ്‌ വിട്ട് വന്നിട്ടില്ല.., മോൻ ഒന്ന് അന്വേഷിക്കുമോ.”

അത് കേട്ട ഉടനെ ഞാൻ മുറ്റതേക്ക് പോയി.അത് കണ്ടപ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു.

പക്ഷെ,,മുറ്റത്ത്‌ ഇറങ്ങി.ഞാൻ നേരെ ബൈക്ക് എടുത്ത് പോയത് അവളുടെ ക്ലാസ്സിലേക്ക് ആയിരുന്നു.

അവിടെ ഒന്നും ഞാൻ അവളെ കണ്ടില്ല.അപ്പോള എന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നത്.

“നീരജ് നമ്പ്യാർ അല്ലെ,,,,,,  “

“അതെ “

“ഞങ്ങൾ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നെ “”

എന്റെ നെഞ്ചിൽ എന്തോ കനം വെക്കുന്ന പോലെ.

“അശ്വതിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.അവരുടെ കൈയ്യിൽ നിങ്ങളുടെ നമ്പർ മാത്രേ ഉള്ളു. ഒന്ന് പെട്ടെന്ന് വരണം “.

ദൈവമേ അവൾക്ക് എന്താ പറ്റിയെ എന്ന ചിന്ത ഞാൻ ആക്സിലെറ്റർ ഇൽ തീർത്തു.

അവിടെ എത്തിയപ്പോൾ ആണ് ശ്വാസം നേരെ വീണത്.

“എന്താ ഡോക്ടർ അവൾക്ക് എന്താ പറ്റിയെ?? “

“ഹേയ് ഡോണ്ട് വറി വഴിന്നു നായയെ കണ്ടു ഓടിയപ്പോ കാൽ ഒന്ന് സ്ലിപ് ആയത,,, ചെറിയ ചതവുണ്ട് അത്രേ ഉള്ളു, അപ്പുറത്തെ വാർഡിൽ ഉണ്ട്, ഇന്ന് തന്നെ വീട്ടിൽ കൊണ്ടു പോകാം  “. ഞാൻ വാർഡിലെക്ക് നടന്നു.അവളുടെ കൂട്ടുക്കാർ എല്ലാം അവളുടെ ചുറ്റും ഉണ്ടായിരുന്നു.അവളോട്  കൂട്ടുകാർ  സംസാരിച്ചു ഇരിക്കുന്നു. അവൾ ഒന്നും മിണ്ടുന്നില്ല. എന്നെ കണ്ടപ്പോൾ പാവത്തിന്റെ കണ്ണിൽ നേർത്ത സങ്കടം ഞാൻ കണ്ടു.

ഞാൻ അടുത്ത് പോയിരുന്നു. പക്ഷെ അവൾ എന്നോടൊന്നും മിണ്ടുന്നില്ല.

“എന്തിനാ ഓടിയത് അത്കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചേ? “. ആ ചോദ്യത്തിന് എനിക്ക് ഉത്തരം ലഭിചില്ല. പകരം അവൾ എന്നെ തന്നെ നോക്കി നിൽപ് ആണ്.

ഞാൻ എന്റെ കൈകൊണ്ട് അവളെ താങ്ങിയെടുത്തു. ബൈക്കിൽ കൊണ്ടോയി വച്ചു. ഇതൊക്കെ കണ്ടു ഞെട്ടി നിൽക്കുക ആണ് പെണ്ണ്.ഇതുവരെ എന്നിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം അവൾ കണ്ടിട്ടില്ല അത് തന്നെ കാരണം.

“അച്ചു…… “

ആ വിളിയിൽ തീർന്നു അവളുടെ ഞെട്ടൽ എല്ലാം പിന്നെ കരച്ചിൽ ആയിരുന്നു.
അവൾ എന്റെ നെഞ്ചോട് ചേർന്ന് കരഞ്ഞു ഒരുപാട്.

“ഏട്ടന്റെ അനിയത്തികുട്ടി എന്തിനാ കരയുന്നെ ചേട്ടൻ ഇല്ലേ…., “

“ഏട്ടാ ഞാൻ എത്ര കൊതിച്ചിട്ടുണ്ട് എന്നറിയോ എന്റെ ഏട്ടൻ  ഇങ്ങനെ വിളിക്കുന്നത് ഒന്ന് കേൾക്കാൻ….., ഞാൻ എന്ത് തെറ്റ് ആ ചേട്ടാ ചെയ്തേ എന്നോട് ഇത്രേം ദേഷ്യം എന്തിനായിരുന്നു.????  “.

അവളുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് ഉത്തരം ഇല്ലായിരുന്നു.

“അശ്വതി ഞങ്ങൾ  കൊണ്ടാക്കാണോ??? “

അവളുടെ കൂട്ടുക്കാർ അവളോട് ചോദിച്ചു.

“വേണ്ട ഞാൻ എന്റെ ഏട്ടന്റെ കൂടെ പൊക്കോളാം..”.

അവൾ അഭിമാനത്തോടെ അത് പറയുമ്പോൾ  എന്റെ കണ്ണും നിറഞ്ഞു.

വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം ഒരു കൊച്ചുകുട്ടിയെ പോലെ അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു. മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന പോലെ.

വീട്ടിൽ എത്തിയപ്പോൾ അവൾ എന്റെ തോളിൽ കയ്യിട്ട് നടന്നു.
അമ്മ  അതുകണ്ടു അവളെ വഴക്ക് പറഞ്ഞു.

അപ്പോൾ അവൾ പറഞ്ഞ ഒരു മറുപടിയുണ്ട്. ഇത്രയും കാലം ഞാൻ നഷ്ട്ടപെടുത്തിയത് എന്തൊക്കെ ആയിരുന്നു എന്ന് എന്നെ ഓർമ്മിപ്പിച്ച ഒന്ന്.

“ന്റെ ഏട്ടൻ അല്ലെ പിന്നെ അമ്മക്ക് എന്തിനാ ഇത്ര കുശുമ്പ് “

(അഭിപ്രായം അടുത്ത കഥകൾക്ക് ഉള്ള  തയ്യാറെടുപ്പ് ആണ് )