എന്റെ കയ്യിലെ ഒരു ചോരപാട് പോലും കണ്ടു നിൽക്കാൻ ശേഷി ഇല്ലാത്ത അവളിലേക്ക് ആണ് സാറേ അവന്മാർ…

അച്ഛൻ ~ രചന: സൗരവ് ടി പി

“വിനോദേ നീ ആണോ അതു ചെയ്തത്… “” വിനോദ്ന്റെ മുഖത്ത് അപ്പോൾ ഒരു ചിരി മിന്നി മറഞ്ഞിരുന്നു.

“ഇതിപ്പോ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ ആളാണ് ഇങ്ങനെ ഇതെ രീതിയിൽ…, മൂന്നും നിന്റെ മകളുടെ കേസിൽ പ്രതിയെന്ന് കരുതുന്നവർ . ഒരുപക്ഷെ ഇനി നിനക്ക് രക്ഷപെടാൻ പറ്റിയില്ലേൽ നിനക്ക് ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയെണ്ടി വരും… “

അപ്പോളേക്കും വിനോദ് അവന്റെ മുഖത്ത് നിന്നും ഒരു പാവത്തിന്റെ മുഖമൂടി മാറ്റി ചിരിക്കാൻ തുടങ്ങിയിരുന്നു. നിർത്താതെയുള്ള ചിരി. പെട്ടെന്ന് അതു സങ്കടം ആയി മാറുന്നത് നോക്കി നിൽക്കാൻ മാത്രമേ  എസ്. ഐ ക്കു സാധിച്ചുള്ളൂ……

അവൻ തന്റെ നിശബ്ദത വെടിഞ്ഞു സംസാരിക്കാൻ ആരംഭിച്ചിരുന്നു.

“ഇനി എന്താ സാർ എനിക്ക് നഷ്ട്ടപെടാൻ ഉള്ളത്. ജീവിതത്തിലെ  ഓരോ അണുവും  സ്വന്തം കണ്ണ്മുന്നിൽ നശിക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന  എന്നെ പോലെ ഉള്ളവനു  ഇനി ഒന്നും നഷ്ട്ടപെടാൻ ഇല്ല  “

നാട്ടുകാരുടെയും വീട്ടുക്കാരുടെയും എല്ലാ  എതിർപ്പുകളും മറികടന്നു ഒരുമിച്ചു ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട്  കല്യാണം കഴിച്ചു ജീവിച്ചതാ  ഞാനും എന്റെ അമ്മുവും. അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പോലും പറ്റില്ലായിരുന്നു . എല്ലാം നഷ്ട്ടപെട്ട ഞങ്ങൾക്ക് അച്ഛനും അമ്മയും അനിയനും ചേട്ടനും എല്ലാം ഞങ്ങൾ തന്നെ ആയിരുന്നു. രണ്ടു വര്ഷങ്ങളുടെ ഞങ്ങളുടെ ജീവിതത്തിലെക്ക് ഒരിക്കലും  സങ്കടം കടന്നു വന്നില്ലായിരുന്നു. ആ സന്തോഷം ഒന്ന് കൂടി കൂട്ടി കൊണ്ടായിരുന്നു അവൾ എന്റെ അമ്മു ഗർഭിണി ആണെന്ന് ഉള്ള വാർത്ത അവൾ പറഞ്ഞത്..  .പിന്നെ വീട് കുട്ടി ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് നിറയുക ആയിരുന്നു. അവളുടെ കൊച്ചു തമാശകൾക്കും ആഗ്രഹങ്ങൾക്കും കൂട്ട് നിൽക്കുന്നതിലൂടെ എന്നോ നഷ്ട്ടപ്പെട്ട നല്ല നിമിഷങ്ങൾ ഞങ്ങൾ തിരിച്ചു പിടിക്കുക ആയിരുന്നു.

അവളുടെ സകല വേദനകളും കടിച്ചു അമർത്തി അവൾ എനിക്ക് വേണ്ടി ഞങ്ങളുടെ കുട്ടിക്ക്  വേണ്ടി സന്തോഷം അഭിനയിച്ചു.

പക്ഷെ ദൈവത്തിന് അഹങ്കാരം ഇഷ്ടമല്ല. അതോണ്ട് ആകും ദൈവം എന്നിൽ നിന്നും അവളെ അങ്ങോട്ട് കൊണ്ടു പോയത്. കാരണം ഞാൻ വല്ലാതെ അഹങ്കരിച്ചു പോയി, അവളുടെ സ്നേഹത്തിനു മുന്നിൽ.

അങ്ങനെ ഒൻപതാം മാസത്തിൽ അവളുടെ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി രാത്രിക്ക് രാത്രി മാർക്കറ്റിൽ പോയതാ ഞാൻ, തിരിച്ചു വന്നു  അകത്തേക്ക് കയറിയപ്പോൾ എന്തോ കൊണ്ട് അടി കൊണ്ട് എന്റെ ബോധം പോയിരുന്നു.

ബോധം തിരിച്ചു വന്നപ്പോൾ ഞാൻ കണ്ടത് എന്താണെന്ന് സാറിനറിയോ..

എന്റെ അമ്മുനെ എന്റെ മുന്നിൽ വച്ചു ഭോ ഗിക്കുന്ന അവൻമാരെ ആണ്. എന്റെ മുന്നിൽ വച്ചു ആണ് സാർ എന്റെ അമ്മുന്റെ നിറവയറിൽ  അവന്മാർ ചവിട്ടിയത്. ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ അവൾ കിടന്നു നിലവിളിക്കുമ്പോൾ   അടികൊണ്ട്  ഒന്നുമല്ലതായ എനിക്ക് നോക്കി നിൽക്കാൻ മാത്രേ പറ്റിയുള്ളൂ സാർ. ഞാൻ അവരോട് കെഞ്ചിയിരുന്നു  എന്റെ അമ്മുനെ വെറുതെ വിടാൻ.
എന്റെ എല്ലാ സമ്പാദ്യവും അവർക്ക് കൊടുക്കാം ന്നു ഞാൻ പറഞ്ഞു,,,,,  എന്നിട്ടും അവർ അവളെ വെറുതെ വിട്ടില്ല. അവളുടെ അ ടിനാഭി കലങ്ങി ചോര ഒലിച്ചു ഇറങ്ങുന്നത് നോക്കി നിൽക്കേണ്ടി വന്നവൻ ആണ് സാറേ ഞാൻ.അവസാനമായി അവൾ എന്റെ കണ്ണു അടയുന്നതിന് തൊട്ട് മുന്നേ ഞാൻ കണ്ടിരുന്നു.…അവൾ എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത്.എന്നെ തൊടാൻ ശ്രമിക്കുന്നത്, അവൾക്ക് അപ്പോളും എനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആയിരുന്നു.

എന്റെ കയ്യിലെ ഒരു ചോരപാട് പോലും കണ്ടു നിൽക്കാൻ ശേഷി ഇല്ലാത്ത അവളിലേക്ക് ആണ് സാറേ അവന്മാർ ബിയർ ബോട്ടിൽ കുത്തി കയറ്റിയത്……

പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ എന്നെ സ്വീകരിക്കാൻ അവൾ ഉണ്ടായിരുന്നില്ല, എന്നെ തലോടാനോ, എന്നെ ഒന്ന് ആശ്വാസിപ്പിക്കാനോ അവൾ ഉണ്ടായിരുന്നില്ല…  ആകെ കൂട്ടിനു ഉണ്ടായിരുന്നത് അവളുടെ ഓർമ്മകൾ, കുറെ കളിപ്പാട്ടങ്ങൾ, കുറെ കുപ്പിവളകൾ .പിന്നെ നേരം വൈകി എത്തിയ അവളുടെ പോസ്റ്റ്‌മോർടെം റിപ്പോർട്ട്‌ഉം. അതിൽ അവർ വ്യക്തമായി പറഞ്ഞിരുന്നു സാർ അവളുടെ ആഗ്രഹം പോലെ എനിക്ക് അവൾ നൽകാൻ പോയത് ഒരു പെൺകുട്ടിയെ ആയിരുന്നുന്നു. അവന്മാർ പിച്ചി ചീന്തി നശിപ്പിച്ചത് രണ്ടു പേരെ ആയിരുന്നുന്ന് .

അപ്പോൾ വിനോദ്ന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്ത് വന്നിരുന്നില്ല

“ഇനി പറ സാറേ എനിക്ക് ഇനി എന്താ നഷ്ട്ടപെടാൻ ഉള്ളത്.,,,,,  സാർ ഇപ്പൊ പറയുമായിരിക്കും ജീവിതം എന്ന്. അതൊക്കെ അന്നു രാത്രി എന്റെ കൈയ്യിൽ നിന്നും വീണു പൊട്ടിപോയതാ സാറെ….. . കയ്യെത്തും ദൂരത്ത്  നമ്മുടെ ജീവൻ ആയവൾ കിടന്നു പിടയുമ്പോൾ അവൾക്കു വേണ്ടി  ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ  നിങ്ങൾക്ക്,,,   ഇതിനു മാത്രം തെറ്റ് ആണ് ഞാൻ ചെയ്തത്ന്ന് പോലും എനിക്കറിയില്ല  “

“വിനോദ് നിങ്ങളുടെ വിഷമങ്ങൾ മനസിലാക്കാൻ ഞങ്ങൾക്ക് പറ്റുന്നു. അതിനു ഇവിടെ ഒരു നിയമവ്യവസ്ഥ ഉണ്ട്. അല്ലാതെ നിങ്ങൾ ഇങ്ങനെ നിയമമ് കൈയ്യിൽ എടുക്കാൻ പാടില്ല. “

“മൈ****   ഉണ്ട് “

അപ്പോളേക്കും വിനോദ് വീണ്ടും ചിരിച്ചു തുടങ്ങിയിരുന്നു. “എന്തിനു ജയിലിൽ കൊണ്ടോയി തീറ്റിപോറ്റാൻ ആണോ, കേസ് അവധി പറഞ്ഞു അവധി പറഞ്ഞു ഇപ്പോളും ഇവൻ മാരൊക്കെ നാട്ടിൽ ചെത്തി നടക്കുന്നില്ലേ  “

“എന്തായാലും നിന്റെ കൈയ്യിൽ നിന്നും അവസാനത്തെ ഒരാളെ എങ്കിലും എനിക്ക് രക്ഷിക്കാണം ” ഇതു എസ് ഐ  അരുൺ ന്റെ വാക്കാണ്. അവനെ രക്ഷിക്കാൻ പറ്റിയില്ല എങ്കിൽ ഈ പണി അരുൺ നിർത്തും.

വിനോദ്ന്റെ ചുണ്ടുകളിൽ ഗൂഡമായ ഒരു മന്ദസ്മിതമ് വിടർന്നു.

“ന്ന സാർ ഇപ്പോൾ തന്നെ ഊരി എന്റെ കൈയ്യിൽ തന്നോ സാറിന്റെ തൊപ്പി. “

അപ്പോളേക്കും അരുണിന്റെ കയ്യിലെ ഫോൺ റിങ് ചെയ്തു. അരുണിന്റെ മുഖത്ത് ഞെട്ടൽ മിന്നി മായുന്നത് വിനോദ് കാണുന്നുണ്ട്. അരുൺ വിനോദിന്റ മുഖത്ത് നോക്കി.

“അപ്പൊ എങ്ങനെയാ അരുൺ സാറേ  പഴയ മൂന്ന്പേരും പോയത് പോലെ തന്നെ അല്ലേ ഇവനും പോയെ. ജ നനേന്ദ്രിയം അറുത്ത നിലയിൽ , നഖങ്ങൾ ഓരോന്നായി പിഴുത് , അതിൽ ആണി അടിച്ചു കയറ്റി. തെരുവ് പട്ടികളുടെ ഇടയിൽ നിന്നുല്ലേ അവനെ കിട്ടിയേ…സാർ പറ ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ.… “

“അപ്പൊ ഈ പ്രാവശ്യം ഒന്നും അവശേഷിപ്പിക്കാതെ നീ അവനെ…കൊന്നു ല്ലേ വിനോദെ.. ‘

“ഇല്ല സാർ ഇത്തവണ ചെറിയൊരു മാറ്റം എന്നെ പിടിക്കാൻ ഉള്ളത് മുഴുവൻ ഞാൻ അവിടെ തന്നെ ഇട്ടിട്ടുണ്ട്. പക്ഷെ എന്നാലും സാറിനു എന്നെ പിടിക്കാൻ പറ്റില്ല. കൂടി പോയാൽ 10 മിനുട്ട് കൂടെ മാത്രേ ഞാൻ ജീവിക്കു. കാരണം ഇനിയും എന്റെ അമ്മുനെ എന്റെ മോളെ കാണാതെ എനിക്ക് ജീവിക്കാൻ പറ്റില്ല സാറെ. അവിടെ പോയി അവരെ കാണുമ്പോൾ അവരുടെ ചോദ്യങ്ങൾക് ഇപ്പൊ എന്റെൽ ഉത്തരം ഉണ്ട് സാറെ.. “………….. അപ്പോളേക്കും വിനോദ് മൂക്കിൽ നിന്നും വന്ന ചോര തുടച്ചു മാറ്റി ഒരു ചിരി ചിരിച്ചു. മരണത്തിന്റെ മുഖത്ത് പോലും കാണാതെ പോയ ചിരി……..

(തീർത്തും സാങ്കല്പികമായ കഥ…. അഭിപ്രായം അറിയിക്കണം… )