മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ഓ… അപ്പോൾ പിന്നെ നമ്മുടെ ആവശ്യം ഇല്ലല്ലോ.. ! ഇത് പോലെ തെളിയാതെ കിടക്കുന്ന കേസുകൾ തെളിയിക്കാൻ ജോണിനെ പോലെ ഉള്ളവരെ സമീപിച്ചാൽ പോരെ.. നോൺസൻസ്.. !”
ഷാനവാസ് നെറ്റി ചുളിച്ചു..
“നമുക്ക് എന്തായാലും ഒന്ന് കണ്ടു നോക്കാം.. 10 മണിക്കല്ലേ വീഡിയോ ഇടുക.. നോക്കാം.. !”
“നമ്മളെക്കാൾ കൂടുതൽ എന്ത് പറയാൻ ആണ് എഡ്വിൻ അയാൾ..? പോലീസ് നായ കുരച്ചു കൊണ്ട് കൊണ്ട് റോഡ് വരെ പോയി.. അതിന്റെ അർഥം മറ്റൊരു വാഹനം കൂടി ആ സമയം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്.. ആ വാഹനത്തിൽ ആവാം കിഷോർ രക്ഷപെട്ടത്..പിന്നെ ആ ഏലസ്.. അത് കുക്കുന് കളഞ്ഞു കിട്ടിയത് ആണെന്ന് താൻ പറയുന്നു.. ഫോറൻസിക്കിന് അതിനുള്ളിൽ നിന്ന് കാര്യമായി ഒന്നും ലഭിച്ചതും ഇല്ല.. സംഭവ സ്ഥലത്ത് നിന്ന് ഫിംഗർ പ്രിന്റോ കൊലക്ക് ഉപയോഗിച്ച ആയുധമോ കണ്ടെത്താൻ ആയിട്ടും ഇല്ല..
ഇരുമ്പ് ദണ്ഡ് കൊണ്ടാവാം തലക്ക് പ്രഹരം ഏറ്റിരിക്കുന്നതെന്നാണ് ഫോറൻസിക് സർജൻ ഡോക്ടർ നിഹാൽ പറഞ്ഞത്.. ബോഡി കിടന്നതിന് സമീപ പ്രദേശത്തെ ചെടികളിൽ കണ്ട രക്തത്തുള്ളികൾ കുക്കുവിന്റെ തന്നെ ആണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.. തലക്ക് അടിയേറ്റ സമയത്ത് രക്തം ചീറ്റി ഉണ്ടായവ ആണ് ആ രക്തത്തുള്ളികൾ.. തലക്ക് അടിയേൽക്കുന്ന സമയം ഒന്ന് നിലവിളിക്കാൻ പോലും പറ്റില്ല..
കിഷോറിന്റെ നേരെയും അത്തരത്തിൽ ഒരു ആക്രമണം ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും അവിടെ കിഷോറിന്റെ രക്ത സാമ്പിളുകൾ കാണേണ്ടത് ആയിരുന്നു..
കുക്കുനെ കൊല്ലാൻ കിഷോറിനെ ആരോ ഒരാൾ കൂടി സഹായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.. താൻ പറയുന്നത് പോലെ ജോണിനെ വേണമെങ്കിൽ നമുക്ക് സംശയിക്കാം.. പക്ഷെ ! തെളിവുകൾ വേണ്ടേ.. !”
“ജോൺ അല്ല ഷാനവാസേ കില്ലർ.. അത് എനിക്ക് ഇന്നലെ രാത്രി തന്നെ മനസ്സിലായി.. !”
“എങ്ങനെ.. !”
ചണ്ണപ്പേട്ടയിൽ നിന്ന് മടങ്ങി വന്ന ശേഷം ഞാൻ ജോണിന്റെ ഓഫീസിൽ പോയിരുന്നു.. ചില സംശയങ്ങൾ തീർക്കാൻ.. !
എന്നെ കണ്ടതും പതിവ് പോലെ അയാൾ ദേഷ്യപ്പെട്ടു.. എനിക്ക് എന്റെ സംശയങ്ങൾ തീർക്കാൻ ചോദ്യങ്ങൾ ഒന്നും ചോദിക്കേണ്ടി വന്നില്ല..
ജോൺ ആണ് കുക്കുനെ കൊന്നത് എങ്കിൽ കുക്കുന് തലക്ക് അടിയേറ്റത് കാണുമ്പോൾ സ്വാഭാവികമായും കിഷോർ പ്രതികരിക്കും.. അങ്ങനെ എങ്കിൽ ജോണും കിഷോറും തമ്മിൽ ഒരു സംഘർഷത്തിന് സാധ്യതയും ഉണ്ട്.. ജോണിന്റെ ശരീരത്തിൽ അത്തരത്തിലുള്ള മുറിവുകൾ ഒന്നും ഞാൻ കണ്ടില്ല. പിന്നെ കുക്കുവിന്റെ മുഖം പെട്രോൾ ഒഴിച്ച് കത്തിച്ചിട്ടുണ്ട്.. ഒരു വിധം മുഖം ബേൺ ആയ ശേഷം തീ അണച്ചു.. ഉറപ്പായും അത് ചെയ്ത വ്യക്തിയുടെ വിരലുകൾ ചെറുതായി എങ്കിലും പൊള്ളാതിരിക്കില്ല… ജോണിന്റെ കയ്യിൽ കരിഞ്ഞ പാടുകൾ ഒന്നും ഞാൻ കണ്ടില്ല..അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു.. ജോൺ കൊല ചെയ്തിട്ടില്ല എന്ന്.
കുക്കുന്റെ മരണം 5/7/2019 രാത്രി 8 മണിയോട് അടുപ്പിച്ച് ആണ് നടന്നിരിക്കുന്നത് എന്ന് താൻ പറഞ്ഞതിൽ നിന്ന് മനസ്സിലായി . അന്ന് രാത്രി 8 മുതൽ 9 വരെ ഞങ്ങൾ ജോണിന്റെ ഓഫീസിൽ ഉണ്ടായിരുന്നു..
അപ്പോഴും എന്നെ കുഴപ്പിക്കുന്ന ചോദ്യം ഇതാണ്..
ആർക്കു വേണ്ടി ആണ് അയാൾ കിഷോറിനെ ഭയപ്പെടുത്തിയത്..
“ഇനി അയാൾ പറഞ്ഞത് പോലെ കിഷോറിന്റെ കൂടെ വാസ്തവത്തിൽ പ്രേതം ഉണ്ടോ..? “
“ഹ… ഹ… ഇതാണ് മനുഷ്യന്റെ കുഴപ്പം.. ഉടായിപ്പ് ആണെന്ന് അറിയാം.. എന്നാലും ഉള്ളിൽ സംശയം ഒരു സംശയം.. !
ഇനി മറ്റൊരു വസ്തുത പറയാം…
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മെഴുകുതിരികൾ.. അവ കുറച്ചു സമയം എരിഞ്ഞിട്ടുണ്ട്.. അവർ അത് കയ്യിൽ പിടിച്ച് വന്നിട്ടുണ്ടെങ്കിൽ മെഴുക് ഉരുകി കയ്യിൽ വീഴാനുള്ള സാധ്യത ഉണ്ട്.. കുക്കുന്റെ കയ്യിൽ മെഴുകിന്റെ അംശം ഉണ്ടായിരുന്നുവോ.. !
“ഇല്ല എഡ്വിൻ.. !”
“ഇനി വരുന്ന ചോദ്യം ഇതാണ്..
അവർ ആ മെഴുകുതിരികൾ എവിടെ നിന്നാണ് വാങ്ങിയത്.. ! എന്തെങ്കിലും വിവരം ഉണ്ടോ.. !”
“അതിനെപ്പറ്റി അന്വേഷിച്ചില്ല.. !”
“നാളത്തെ ദിവസം അതിന് വേണ്ടി മാറ്റി വെക്കാം ഷാനവാസ്.. !”
“അതെ എഡ്വിൻ.. !”
സമയം കടന്നു പോയി…
രാത്രി 10 മണി….
അരുൺ ലാപ്ടോപ്പിൽ ജോണിന്റെ യൂ ട്യൂബ് ചാനൽ ഓപ്പൺ ചെയ്ത ചെയ്ത ശേഷം വീഡിയോയിക്കായി കാത്തിരുന്നു…
പെട്ടന്ന് അയാൾ ലൈവിൽ പ്രത്യക്ഷനായി..
ചുറ്റും കുറ്റാ കൂരിരുട്ട്…
“ഞാൻ ഇപ്പോൾ നിൽക്കുന്നത് കുക്കു സെബാസ്റ്റ്യൻ കൊല്ലപ്പെട്ട അതെ ഫോറെസ്റ്റ് മേഖലയിൽ തന്നെ ആണ്… നിങ്ങൾക്ക് ഞാൻ ഈ കാടിന്റെ ചുറ്റുപാടൊക്കെ ഒന്ന് കാണിച്ചു തരാം…
ജോൺ മൊബൈൽ ക്യാമറ ചുറ്റും കാട്ടി…
അതിനിടെ അലോഷിയും ഡേവിസും കൈ കാട്ടി…
“ഞാൻ ഒറ്റക്കല്ല വന്നിരിക്കുന്നത് എന്റെ കൂടെ അലോഷിയും ഡേവിസും ഉണ്ട്..
അപ്പോൾ ഞങ്ങൾ കാട്ടിനുള്ളിലേക്ക് പോവുക ആണ്.. !”
“ഇങ്ങേര് ഇത് എന്തോ ഭാവിച്ചാണ്.. വന്യ മൃഗങ്ങൾ ഇറങ്ങുന്ന സ്ഥലം ആണ്.. ഇനി ഇവരെ വല്ല മൃഗങ്ങളും കൊന്നു തിന്നാൽ നമുക്ക് പണി ആവും..
ഞാൻ ഫോറെസ്റ്റ് ഗാർഡിനെ വിവരം ധരിപ്പിക്കട്ടെ..
ഓരോ ശല്യങ്ങൾ ഇറങ്ങിക്കോളും…
ഷാനവാസ് പിറു പിറുത്ത് കൊണ്ട് മൊബൈൽ കയ്യിൽ എടുത്ത് ഒരല്പം മാറി നിന്നു….
ജോൺ കയ്യിലുള്ള EMF മായി മുൻപോട്ട് നടന്നു…
“കുക്കു സെബാസ്റ്റ്യൻ… ! where are you.. !”
ചീവീടുകളുടെയും വന്യ മൃഗങ്ങളുടെയും ശബ്ദം അവ്യക്തമായി കേൾക്കാം…
“kukku… ! നിങ്ങൾക്ക് എന്നെ കേൾക്കാൻ സാധിക്കുന്നുണ്ടോ.. !”
പെട്ടന്ന് ഉപകാരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി…
കാടിന്റെ ഒരു പ്രത്യേക ഭാഗത്തേക്ക് നടന്ന ശേഷം ജോൺ പറഞ്ഞു…
“എനിക്ക് ഇവിടെ ഒരു എനർജി ഫീൽ ചെയ്യാൻ സാധിക്കുന്നുണ്ട്… !”
ജോൺ ഉടൻ തന്നെ EVP കയ്യിൽ എടുത്തു…
അത് ഓൺ ചെയ്തു…
ശേഷം ചോദിച്ചു…
“ആരെങ്കിലും കേൾക്കുന്നുണ്ടോ…
ഒരു മിനിറ്റ് നിശബ്ദതക്ക് ശേഷം അയാൾ വീണ്ടും ചോദിച്ചു..
ആരെങ്കിലും കേൾക്കുന്നുണ്ടോ… !”
ശേഷം അയാൾ ഉപകരണം ഓഫ് ചെയ്തു…
അതിനു ശേഷം റെക്കോർഡഡ് ആയിട്ടുള്ള ശബ്ദം ഒന്ന് കൂടി കേൾപ്പിച്ചു…
“ആരെങ്കിലും കേൾക്കുന്നുണ്ടോ…
ചെറിയ ഗ്യാപ്പ് ഇട്ട സ്ഥലത്തെ ശബ്ദം കുറച്ചു വ്യത്യസ്തമായി തോന്നി…
അത് സശൂത്മം കേട്ട ശേഷം ജോൺ പറഞ്ഞു…
“യെസ്.. ! എനിക്ക് അറിയാം.. നീ ഇവിടെ തന്നെ ഉണ്ടെന്ന്.. !”
“ജോൺ ആംഗ്യം കാട്ടി..
എനർജി ഫീൽ ചെയ്ത ഭാഗത്ത് ഡേവിസ് മെഴുകുതിരികൾ കത്തിച്ചു നിലത്ത് വെച്ചു…
അവ വളരെ വേഗത്തിൽ തന്നെ അണഞ്ഞു…
“നോക്കു… ദൈവീകമായതൊന്നും ഇഷ്ടപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല… !
ജോൺ വീണ്ടും EVP കയ്യിൽ എടുത്ത ശേഷം ഒന്ന് കൂടി ചോദിച്ചു..
“കുക്കു സെബാസ്റ്റ്യൻ.. ! പറയൂ… ആരാണ് നിങ്ങളെ കൊന്നത്.. !”
പെട്ടന്ന് കുറച്ചു ദൂരെയായി ഇലകൾ അനങ്ങിത്തുടങ്ങി.. ജോൺ ആ ഭാഗത്തേക്ക് ക്യാമറ തിരിച്ചു.. കാൽപ്പെരുമാറ്റം അവർക്കരികിലേക്ക് തന്നെ അടുത്തു…വനത്തിന്റെ ഒരു ഭാഗത്ത് നിന്ന് കയ്യിൽ ടോർച്ച് പിടിച്ച് മൂന്നാലു മനുഷ്യർ പുറത്തേക്ക് വന്നു..
അവർ ഫോറെസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ആയിരുന്നു..
“നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു.. ഓഫ് ചെയ്യടാ.. ! “
ഓഫീസേർസിൽ ഒരാൾ ക്യാമറ ഓഫ് ചെയ്തു…
“താൻ നല്ല പണി ആണല്ലോ ഷാനവാസേ കൊടുത്തത്.. !”
“ഹ..ഹ..അത് എന്തായാലും നന്നായി.. ! എന്നാലും ജോണിന്റെ ധൈര്യം സമ്മതിക്കണം.. !”
അരുൺ പറഞ്ഞു..
“നല്ല ധൈര്യം ഉള്ള വ്യക്തി തന്നെ ആണ് അരുൺ.. കണ്ടോ.. കേരളത്തിലെ ഒട്ടു മിക്ക ഹോണ്ടഡ് പ്ലേസിലും ജോൺ ഗോസ്റ്റ് ഹണ്ടിങ്ങിന് പോയിട്ടുണ്ട്.. എത്ര വീഡിയോസ് ആണ്.. !”
“ഇങ്ങേർക്ക് വീട്ടിൽ വെച്ച് സംസാരിച്ചു കൂടായിരുന്നോ.. വെറുതെ മനുഷ്യന് ജോലി ഉണ്ടാക്കാൻ വേണ്ടി.. !”
ഷാനവാസ് പിറു പിറുത്തു..
“സമയം ഒരുപാടായി ഷാനവാസേ.. ഞങ്ങൾ ഇറങ്ങുന്നു.. നാളെ കാണാം.. !”
“ശരി എഡ്വിൻ.. !”
ഇരുവരും ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി കാറിൽ കയറി.. ആരുൺ കാർ ഡ്രൈവ് ചെയ്തു.. എഡ്വിൻ ലാപ് ടോപ്പിൽ ജോണിന്റെ വീഡിയോസ് ഓരോന്നായി കാണാൻ തുടങ്ങി…
“എഡ്വിൻ… ! ഇനി ശരിക്കും അവിടെ കുക്കുന്റെ ആത്മാവ് ഉണ്ടോ.. ആത്മാവ് ഇല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് ആ ഉപകാരണങ്ങൾ പ്രവർത്തിച്ചത്..? “
“ഓരോ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പൊഴും അതിനു ചുറ്റും ഒരു ഫീൽഡ് ഉണ്ടാവും.. ആ ഫീൽഡിനെ ഡിറ്റക്റ്റ് ചെയ്യാനും അതിന്റെ ഫ്രീക്വൻസി അളക്കാനും വേണ്ടി ആണ് EMF ഡിറ്റെക്റ്റർ എന്ന ഉപകരണം ഉപയോഗിക്കുന്നത്..
ഇത് ഗോസ്റ്റ് ഹണ്ടിങ്ങിന് ഉപയോഗിക്കുന്നത് ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ്സ് ഇല്ലാത്ത ഒരിടത്ത് ആകാരണമായി ഒരു എനർജി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഡിറ്റക്റ്റ് ചെയ്യാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്..
ഓരോ മെറ്റീരിയലിനും അതിന്റേതായ ഒരു റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ഉണ്ട്.. അതിൽ പലപ്പോഴും അബ്നോര്മൽ ആയിട്ടുള്ള എനർജി റിലീസസും ഉണ്ടാവാറുണ്ട്..
ചിലപ്പോൾ അത് ഭൂമിക്കടിയിൽ ഉള്ള ഒരു കല്ലാവാം അല്ലെങ്കിൽ ഇടി മിന്നൽ ആവാം… അത്തരത്തിൽ ഉള്ള സ്ഥലങ്ങളിൽ ഈ ഉപകരണവുമായി പോയാൽ എനർജി ഡിറ്റക്റ്റ് ചെയ്യാൻ സാധിക്കും.. അതിനെ പ്രേതമായി കാണുന്നത് ഓരോരുത്തരുടെ യുക്തി പോലെ ഇരിക്കും.. “
“അപ്പോൾ ആ ശബ്ദമോ.. !”
“മനുഷ്യന് ഒരു വസ്തുവിനെ തെറ്റിദ്ധരിക്കാനുള്ള പ്രവണത ഉണ്ട്..അതിനെ pareidolia എന്ന് പറയുന്നു.. ഉദാഹരണമായി പറഞ്ഞാൽ ഒരു മ്യൂസിക് ട്രാക്ക് കേൾക്കുമ്പോൾ ഞാൻ തന്നോട് പറയുക ആണ് അതിനുള്ളിൽ ആരോ കരയുന്ന പോലെ തോന്നുന്നു എന്ന്.. പിന്നീട് താൻ ആ മ്യൂസിക് ട്രാക്ക് കേൾക്കുമ്പോൾ തനിക്കും തോന്നാം.. ശരിയാണ്.. അതിൽ ആരോ കരയുന്ന പോലെ തോന്നുന്നു എന്ന്..
ഇവിടെയും അത് തന്നെ ആണ് സംഭവം.. ജോൺ റെക്കോർഡ് ചെയ്യുന്ന ശബ്ദങ്ങൾ അയാൾ തന്നെ ഡീകോഡ് ചെയ്തു പറയുന്നു.. പിന്നീട് ആ ശബ്ദങ്ങൾ കേൾക്കുമ്പോൾ ജോൺ പറഞ്ഞ വാക്കുകൾ ആവും ആദ്യം ബ്രയിനിലേക്ക് എത്തുക… !
അല്ലാതെ പ്രേതം ഒന്നും അല്ല..
എഡ്വിൻ വീണ്ടും വീഡിയോയിലേക്ക് കണ്ണ് നട്ടു..
“പക്ഷെ എഡ്വിൻ.. ! നിങ്ങൾ ഈ വിഡിയോകൾ കാണുമ്പോൾ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന excitement കാണുമ്പോൾ എനിക്ക് മറ്റൊരു കാര്യം ആണ് തോന്നുന്നത്.. “
“എന്താണ്.. “
“നിങ്ങൾ ജോണിന്റെ ഫാൻ ആയോ.. !”
“സംഗതി രസകരം തന്നെ അരുൺ.. സമയം കിട്ടുമ്പോൾ താൻ മുഴുവൻ ഒന്ന് കണ്ടു നോക്ക്.. എനിക്ക് കിട്ടാത്ത എന്തെങ്കിലും വസ്തുതകൾ കണ്ണിൽ പെട്ടാലോ.. !”
കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ച് അരുൺ എഡ്വിന്റെ മുഖത്തേക്ക് നോക്കി…
മുഖത്ത് കുസൃതിച്ചിരി വിടർത്തി എഡ്വിൻ ഒരു കണ്ണിറുക്കി അരുണിനെ കാട്ടിയ ശേഷം ലാപ് ടോപ്പ് മടക്കി സീറ്റിൽ ചാരി ഇരുന്ന് കണ്ണുകൾ അടച്ചു…
തുടരും…